Friday 28 February 2014

INDHU - ഇന്ദു, K M Radha, കെ.എം.രാധ
, ''(സാഹിത്യ താള്‍)എന്നീ മൂന്ന് സൈറ്റുകള്‍ ഞങ്ങള്‍ കൈകാര്യംചെയ്യുന്നു.
INDHU വില്‍,Sunil Nair ഇന്ദുവിനെന്താ ...ആം ആദ്മി പാർട്ടിയോട് ഒരു സോഫ്റ്റ്‌ കോർണർ ?
മറുപടി...
ആപ്പിനോടുള്ള സോഫ്റ്റ്‌ കോര്‍ണര്‍ അവസാനിച്ചു.കാരണം,കേരളത്തില്‍ കരിമണല്‍ ഖനനം,പരിസ്ഥിതി മലിനീകരണം.,പെണ്‍ പീഡനങ്ങളില്‍ എന്നല്ല വ്യാജ നോട്ട് ലോബി,സ്വര്‍ണ്ണ കടത്ത്,തീവ്രവാദം ,രണ്ടാം ക്ലാസ്സും ഗുസ്തിക്കാരും സര്‍ക്കാരിന്‍റെ എല്ലാ പ്രധാന സ്ഥാനങ്ങളും അലങ്കരിക്കല്‍..,
സംവരണത്തില്‍ വെള്ളം ചേര്‍ത്ത് അര്‍ഹര്‍ പുറത്ത് നില്ക്കേണ്ട ദയനീയത ,ഒടുവില്‍ എല്ലാം സര്‍ക്കാരിന്‍റെ ഇരമ്പു മറ തീര്‍ത്ത നിയമം ഉപയോഗിച്ച് അട്ടിമറിച്ച് വാദികളെ പ്രതികളാക്കല്‍ ..ഇങ്ങനെ പ്രകടമായ അനേകം ചങ്കില്‍ കുത്തും പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്,ആം ആദ്മിക്കാര്‍ അവരുടെ സൈറ്റുകളില്‍ കുറെ ഹിന്ദു-മുസ്ലിം-കൃസ്ത്യന്‍ നാമധാരികളെ ഉപയോഗിച്ച് ഇന്നു വരെ കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്ത ബിജെപിക്ക് എതിരെ വാളെടുക്കുന്നു.ആ വാള്‍ അവരിലേക്ക്‌ തന്നെ ആഞ്ഞു പതിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് നല്ലത്. 62.വര്‍ഷം ഇന്ത്യ ഭരിച്ച്,മുടിച്ച,ജനമനസ്സുകള്‍ ,മതപ്രീണനം കൊണ്ട് വിഭജിച്ചവര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാതെ,കേരളത്തില്‍ ഇരുമുന്നണികളും നടത്തിയ ജനദ്രോഹങ്ങള്‍ പുറത്ത് പറയേണ്ട സമയത്ത് വിശിഷ്യ..ഇന്നത്തെ കോണ്ഗ്രസ്സ് സര്‍ക്കാരിന്‍റെ ജനത്തെ മറന്നു കൊണ്ടുള്ള ഏകാധിപത്യ ഭരണത്തെ ശക്തമായി,തെളിവുകള്‍ നിരത്തി പറയാതെ, കേന്ദ്രത്തില്‍ പോയ എംപിമാര്‍ ഒരു നല്ല തീവണ്ടി പോലും കേന്ദ്ര ത്തെക്കൊണ്ട് കൊടുപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് എതിരെ മിണ്ടാത്തവര്‍ മോഡി വിരുദ്ധത എഴുന്നള്ളിച്ചു രക്ഷപ്പെടാമെന്നു കരുതേണ്ട. കേന്ദ്രം വെറും ..6വര്‍ഷം കഷ്ടിച്ച് ഭരിച്ചവര്‍ക്ക് എതിരെ അലറിയാലൊന്നും,കേരള ജനത കുലുങ്ങില്ല.ബിജെപിക്കും ആര്‍ എംപി ക്കും വോട്ടുകള്‍ നല്‍കാന്‍ കേരളീയര്‍ക്ക് ആരുടേയും അനുവാദം വേണ്ട.ഈയിടെ ,ഒരു കൃസ്ത്യന്‍ ബിഷപ്പ് പറഞ്ഞ വാക്യങ്ങള്‍ വളരെ ശ്രദ്ധേയം.''കേരളത്തില്‍ .മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലേ.ഗുജറാത്തില്‍ നടന്നതുപോലെ ഇന്ത്യയില്‍ എത്ര സ്ഥലങ്ങളില്‍ കലാപങ്ങള്‍ നടന്നിട്ടുണ്ട്.കേരളത്തിലും നടന്നില്ലേ.ഗുജറാത്തില്‍ കലാപം നടത്തിയവര്‍ ഇന്ന് ജയിലില്‍.''കേരളത്തിലെ ബിജെപി ഇക്കാര്യങ്ങള്‍ ജനത്തെ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുക.അല്ലാതെ,തങ്ങള്‍ക്കു എതിരെ വിമര്‍ശിക്കുന്നവരെ ഉപദ്രവിച്ചു,ജനത്തെ വെറുപ്പിച്ച്,ബിജെപിയില്‍ നിന്ന് അകറ്റുകയല്ല വേണ്ടത്.ഫലം,ജനം,എന്നും,വിഷമിക്കുന്നവര്‍ക്കൊപ്പം . ഏകപക്ഷീയ അഭിപ്രായങ്ങള്‍ സമൂഹത്തെ വിഷലിപ്തമാക്കും.ആപ്പില്‍ എഴുതുന്ന പോസ്റ്റുകള്‍ അക്ഷരത്തെറ്റുകള്‍ നിറഞ്ഞത്‌.അത്,നമ്മുടെ ഇന്നത്തെ പഠന നിലവാരമാണ് കാണിക്കുന്നത്.എന്ന് വെച്ച് അവരുടെ സൈറ്റുകള്‍ സമൂഹത്തിന് എന്ത് സന്ദേശം നല്‍കുന്നു എന്നറിയാനാണ് അവിടെ ചെന്ന് വായിക്കുന്നത്.സുനില്‍ നായര്‍ക്കു നന്ദി.ഇവ, സാഹിത്യ പേജ് ഒഴിച്ച്,ബാക്കി ഞങ്ങള്‍ കൈകാര്യം ചെയ്യുന്ന സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.
കെ.എം.രാധ

Thursday 27 February 2014

ഭാരതത്തിന്‍റെ നാവികസേനയ്ക്ക് എന്ത് സംഭവിച്ചു?
ഇന്ത്യന്‍ മുങ്ങിക്കപ്പലുകളില്‍ തീപ്പിടുത്തം.കുറച്ച് മാസങ്ങള്‍ക്ക് മുന്‍പും ഇങ്ങനെ സംഭവിച്ചിരുന്നു.
നമ്മുടെ മിടുക്കരായ നാവികര്‍,തീപ്പിടുത്തത്തില്‍ മരിയ്ക്കുന്നു.പൊള്ളലേല്‍ക്കുന്നു. ചിലരെ കാണാതാവുന്നു.
തുടര്‍ന്ന്, നാവികസേനാ മേധാവി ഡി.കെ.ജോഷി ,ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെച്ചു.
അതൊന്നുമല്ല,പ്രധാനമായത്.
എന്തുകൊണ്ട് ഇങ്ങനെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു? .
''കപ്പലില്‍ തന്നെ കള്ളന്മാരുണ്ടോ''.?
അട്ടിമറിയാണോ?
രാജ്യത്തെ നശിപ്പിക്കാന്‍ നുഴഞ്ഞുകയറ്റക്കാര്‍ മുങ്ങിക്കപ്പലില്‍ ചേക്കേറിയോ?
വിദഗ്ധരും, മിടുക്കരും, എന്ത് അപകടവും മുന്‍കൂട്ടി കണ്ട് മനസ്സിലാക്കാന്‍ കഴിവുള്ള ഓഫീസര്‍മാര്‍ നാവികസേനയിലുണ്ട്.
അവരുടെ സേവനം എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല.?(ഓര്‍ക്കുക... world trade blast നടത്തും മുന്‍പ്,അമേരിക്കന്‍ മണ്ണില്‍ വെച്ചു തന്നെ,തീവ്രവാദികള്‍ എത്രത്തോളം തയാറെടുപ്പുകള്‍,നടത്തിയെന്നും,അത്,കണ്ടുപിടിക്കാന്‍ ലോകപോലീസിന് കഴിഞ്ഞില്ല എന്നും! )
പഴകിയ ഉപകണങ്ങള്‍ മാറാതെ?മുങ്ങിക്കപ്പല്‍ .എങ്ങനെ തീപ്പിടിച്ചു?
പണവും,രാഷ്ട്രീയാധികാരവും ഉപയോഗിച്ച് തീവ്രവാദ-പെണ്‍പീഡന കേസുകള്‍ മായ്ക്കുന്ന കോണ്ഗ്രസ്സിന്റെ ആ ''കുരുട്ട് ബുദ്ധിയുണ്ടല്ലോ''
(ഹാ ഹാ...സരിതാ മാഡത്തിന്‍റെ ഉന്നത രാഷ്ട്രീയ 'പരിശുദ്ധ കഥകള്‍ ''കേട്ട് ഞെട്ടി, അത് രേഖപ്പെടുത്താത്ത നിയമപാലകന്‍ എന്‍.വി.രാജു അവര്‍കള്‍ക്ക് ഉദ്യോഗക്കയറ്റം,കൊടുത്ത് സ്ഥലം മാറ്റിയ,പോലീസ് പിടിച്ചെടുത്ത പൊടിപ്പന്‍ ക്യാമറ ദൃശ്യങ്ങള്‍ ഒളിപ്പിച്ച മുഖ്യമന്ത്രിയുടെ അപാരബുദ്ധിയ്ക്ക് നമസ്കാരം )
അത്,മാറ്റി വെച്ച് ,കോണ്ഗ്രസ് സര്‍ക്കാര്‍, രാഷ്ട്ര സുരക്ഷയ്ക്ക്, എന്തുകൊണ്ട് ഇത്തരം ദുരന്തങ്ങള്‍ കൂടെക്കൂടെ ഉണ്ടാകുന്നുവെന്ന്,സത്യസന്ധമായ അന്വേഷണം നടത്തി ,ജനത്തെ അറിയിക്കേണ്ടതാണ് .
കെ.എം.രാധ
1.സി.വി.രാമന്‍പിള്ള 2.ചങ്ങമ്പുഴ കൃഷ്ണ പിള്ള
3 .ഗൂഗിള്‍ സ്ഥാപകന്‍ VINT CERF
മലയാള ഭാഷയ്ക്ക് വംശനാശം?
കെ.എം.രാധ
ഏത് ഭാഷയുടെയും ശക്തി,ഓജസ്സ് തെളിയുന്നത് അവ സാര്‍ത്ഥകമായി വിനിമയം നടത്തുമ്പോഴാണ്.
സാഹിത്യസംബന്ധിയായതൊന്നും വായിക്കേണ്ട കാര്യമില്ല,അക്ഷരപ്പിശക് ആഭരണമെന്ന് കരുതുന്ന യുവതലമുറ വാക്കുകള്‍ തെറ്റായി എഴുതി അര്‍ത്ഥരാഹിത്യവും,അര്‍ത്ഥ വ്യത്യാസവും ഉണ്ടാക്കുന്നു.
ഉദാഹരണത്തിന്...
ആനയ്ക്ക് മദം പൊട്ടി എന്നത് ''ആനയ്ക്ക് മതം പൊട്ടി '' എന്ന് എഴുതുമ്പോള്‍ ,അര്‍ത്ഥമില്ലായ്മ സംഭവിക്കുന്നു.
''ആജ്ഞാപിച്ചു''(ശരി ) പകരം ''ആഞജാപിച്ചു''(തെറ്റ്), നിനവില്‍ ഒരു നിമിഷം (ഓര്‍മയില്‍ ഒരു നിമിഷം)...''നനവില്‍ ഒരു നിമിഷം ''അര്‍ത്ഥ ഭേദം ശ്രദ്ധിക്കുക .
ഇങ്ങനെ,മാതൃഭാഷ മുന്‍പില്ലാത്ത വിധം,നിരവധി തെറ്റുകളുടെ കൂടാരമായി മാറുന്നതെന്ത് കൊണ്ട്?
ഉത്തരം ലളിതം!
വികല വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍.''പഠിച്ചാലും,ഇല്ലെങ്കിലും പാസ്സാകും,ബുദ്ധിമാനും,വിഡ്ഢിയും ഒരുപോലെ എന്ന അവസ്ഥ!
...............................................................................................
ആധുനികര്‍, കവിതയിലെ വൃത്ത-താളലയങ്ങള്‍ എന്നേ ഉപേക്ഷിച്ചു.അറിവില്ലായ്മയും,എന്തെഴുതിയാലും പിന്‍ബലമുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കാമെന്ന ചിന്തയും അവരെ കൂടുതല്‍ കൂടുതല്‍ മടിയന്മാരും ,ആത്മപപ്രശംസകരുമാക്കുന്നു.പുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അഗാധജ്ഞാനം വേണ്ടെന്ന ഉറച്ച തീരുമാനവും കൂടിച്ചേരുമ്പോള്‍,തകര്‍ച്ച പൂര്‍ണ്ണതയിലെത്തുന്നു.
2013 ല്‍ വിശ്വമലയാള മഹോത്സവത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് സ്റ്റാച്ച്യൂ ജങ്ങ്ഷനു സമീപം പ്രമുഖ ചരിത്രാഖ്യായികാകര്‍ത്താവ്‌ സി.വി. രാമന്‍പിള്ളയുടെ പ്രതിമയ്ക്കു പകരം നോബല്‍ സമ്മാനജേതാവ് സി.വി.രാമന്‍റെ പ്രതിമ!
മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴ കൃഷ്ണപ്പിള്ളക്ക് പകരം ഒരു വൃദ്ധന്റെ പ്രതിമ! സ്ഥാപിച്ചവര്‍ക്കും,പുതുതലമുറയ്ക്കും മലയാളസാഹിത്യചരിത്രമോ, മുന്‍പേ പോയ പ്രതിഭാശാലികളുടെ ചിത്രം പോലും കണ്ടാല്‍ മനസ്സിലാവില്ലെന്ന് വ്യക്തം.
സി.വി.രാമന്‍പിള്ളയുടെ ‘’മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മ രാജ,രാമരാജബഹദൂര്‍ ,പ്രേമാമൃതം വായിച്ചവര്‍,അല്ല ആ പുസ്തകത്താളുകള്‍ ഒന്ന് മറിച്ചു നോക്കിയ വ്യക്തിക്ക് രൂപം പോലെ തന്നെ ഗാംഭീര്യമുള്ള രചനകളാണ്‌ സി.വിയുടെതെന്നു ഗ്രഹിക്കാനാവും.
വിശ്വമലയാള മാമാങ്ക മഹോത്സവ കമ്മറ്റിക്കാര്‍ സി.വി.യുടെ പ്രതിമയ്ക്കു താഴെ രേഖപ്പെടുത്തിയ ജീവചരിത്ര കുറിപ്പിലെ അബദ്ധവാക്യങ്ങള്‍ കാണുന്ന ഏത് മലയാളിയുടെയും ശിരസ്സ്‌ ലജ്ജാപമാനം കൊണ്ട് കുനിയും ! തീര്‍ച്ച!
കേന്ദ്ര-സംസ്ഥാന അവാര്‍ഡു കമ്മറ്റിക്കാരും,മറ്റു വന്‍കിട-ചെറുകിട പുരസ്കാര ദാനശീലരും കൃതികള്‍ ഒറ്റ തവണ പോലും വായിക്കാതെ സമ്മാനം നല്‍കുന്നു എന്ന ആക്ഷേപം ശരിയോ തെറ്റോ എന്ന് അന്വേഷിക്കുന്നവര്‍ക്ക് മറുപടിയുണ്ട് .
കൃതികളിലെ ഏതെങ്കിലും കഥാപാത്രചിത്രീകരണം,സംഭവ മുഹൂര്‍ത്തങ്ങള്‍ കമ്മറ്റിക്കാരോട് ചോദിക്കൂ..അപ്പോള്‍ മനസ്സിലാവും കാര്യങ്ങളുടെ സത്യസ്ഥിതി.!
. ഇന്ന്, രചയിതാക്കളുടെ ‘’മുഖം നോക്കി'' കൃതികളുടെ മൂല്യം ഗണിക്കുന്ന രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കഥ,കവിത,ലേഖനങ്ങള്‍ക്ക് നിഷ്പക്ഷ നിരൂപണം നടത്തുന്നത് മലയാളഭാഷാസാഹിത്യത്തിന് പുത്തന്‍ഉണര്‍വും തേജസ്സും നല്‍കും.
വെറും കവറില്‍ കടലാസ്സ് നാലാക്കി മടക്കി,വെച്ച് ഒട്ടിച്ച്,പതിനായിരം,ഇരുപതിനായിരം രൂപ എന്ന ലേബലില്‍ തുകയും ,പേരിനൊരു സര്‍ട്ടിഫിക്കറ്റും,പത്രത്തില്‍ ഫോട്ടോയും കൊടുത്താല്‍ അടുത്ത നിമിഷം, എഴുത്തുകാരന്‍ ''വിശ്വ പ്രസിദ്ധന്‍ /ലോക പ്രശസ്തനാകുമെന്ന ചിന്താഗതിയിലെത്തിയതോടെ ,ഭാഷാ സാഹിത്യത്തിന്‍റെ അപചയം ആരംഭിച്ചു.
സാഹിത്യ അക്കാദമിയുടെ പുരസ്കാരനോവല്‍ (ഏതാണ്ട് 198പേജുകള്‍) വായിച്ചു . ’എന്‍റെ,ഞാന്‍’’-ഇങ്ങനെ അനേകവട്ടം സ്വയം പുകഴ്ത്തല്‍ പേര്‍ത്തും പേര്‍ത്തും വാരി വിതറിയ കൃതിയില്‍ തൊട്ടടുത്ത്‌ മണലാരണ്യമുണ്ടായിട്ടും അതൊന്ന് കാണാന്‍ പോലും മിനക്കെടാതെ കൃതി എഴുതപ്പെട്ടതെന്നു മനസ്സിലാക്കിയപ്പോള്‍ അദ്ഭുതം!
അധികപ്പറ്റെന്ന് തോന്നിയവ വെട്ടി മാറ്റി, കനം കുറഞ്ഞ് പുസ്തകം 100 താളുകളായി മാറി.
. ഇവിടെയാണ്, നിരൂപകരുടെ പ്രസക്തി. കൃതികള്‍ ആരെഴുതി എന്ന്, അന്വേഷിക്കാതെ അവയിലെ ഓരോ വാക്കും ഇഴ കീറി പരിശോധിക്കുക.
ഗുണ -ദോഷങ്ങള്‍ അക്കമിട്ട് നിരത്തുക .
സാഹിത്യരചനയില്‍ കുറേക്കൂടി ഉത്തരവാദിത്വം,മികവ് പുലര്‍ത്തിയില്ലെങ്കില്‍ ,വായനക്കാര്‍ എന്നന്നേക്കുമായി നഷ്ട്ടപ്പെടുമെന്ന്,മനസ്സിലാക്കുക.
കാരണം,ലോകം,സാങ്കേതിക-സാഹിത്യ-ശാസ്ത്രരംഗങ്ങളില്‍ കുതിക്കുകയാണ്..............................................................................
..................
1.സി.വി.രാമന്‍പിള്ള 2.ചങ്ങമ്പുഴ കൃഷ്ണ പിള്ള
3 .ഗൂഗിള്‍ സ്ഥാപകന്‍ VINT CERF
Mark Zuckerberg
Programmer
Mark Elliot Zuckerberg is an American computer programmer and Internet entrepreneur. He is best known as one of five co-founders of the social networking website Facebook. Wikipedia
Born: May 14, 1984 (age 29), White Plains, New York, United States
1.Steve Jobs
Entrepreneur
Steven Paul "Steve" Jobs was an American entrepreneur, marketer, and inventor, who was the co-founder, chairman, and CEO of Apple Inc.Wikipedia
Born: February 24, 1955, San Francisco, California, United States
Died: October 5, 2011, Palo Alto, California, United States
1.ലണ്ടന്‍ ബക്കിംഹാങ്ങ് പാലസ് ഗേറ്റ്
2.ലണ്ടനിലെ വൃത്തിയും,ഉറപ്പുള്ളതുമായ ഒരു തെരുവില്‍ ഇരു വശത്തും നട്ടു വളര്‍ത്തിയ ചെടികളില്‍,വിവിധ വര്‍ണ്ണപ്പൂക്കള്‍.
3.ലണ്ടന്‍ ബക്കിംഹാങ്ങ് പാലസ് ഒരു ദൂര കാഴ്ച
മകളുടെ കുഞ്ഞ്...കണ്ണന്‍ എന്ന.അമന്‍ രാജ്

Wednesday 26 February 2014

മലയാള ഭാഷയ്ക്ക് വംശനാശം?
കെ.എം.രാധ
ഏത് ഭാഷയുടെയും ശക്തി,ഓജസ്സ് തെളിയുന്നത് അവ സാര്‍ത്ഥകമായി വിനിമയം നടത്തുമ്പോഴാണ്.
സാഹിത്യസംബന്ധിയായതൊന്നും വായിക്കേണ്ട കാര്യമില്ല,അക്ഷരപ്പിശക് ആഭരണമെന്ന് കരുതുന്ന യുവതലമുറ വാക്കുകള്‍ തെറ്റായി എഴുതി അര്‍ത്ഥരാഹിത്യവും,അര്‍ത്ഥ വ്യത്യാസവും ഉണ്ടാക്കുന്നു.
ഉദാഹരണത്തിന്...
ആനയ്ക്ക് മദം പൊട്ടി എന്നത് ''ആനയ്ക്ക് മതം പൊട്ടി '' എന്ന് എഴുതുമ്പോള്‍ ,അര്‍ത്ഥമില്ലായ്മ സംഭവിക്കുന്നു.
''ആജ്ഞാപിച്ചു''(ശരി ) പകരം ''ആഞജാപിച്ചു''(തെറ്റ്), നിനവില്‍ ഒരു നിമിഷം (ഓര്‍മയില്‍ ഒരു നിമിഷം)...''നനവില്‍ ഒരു നിമിഷം ''അര്‍ത്ഥ ഭേദം ശ്രദ്ധിക്കുക .
ഇങ്ങനെ,മാതൃഭാഷ മുന്‍പില്ലാത്ത വിധം,നിരവധി തെറ്റുകളുടെ കൂടാരമായി മാറുന്നതെന്ത് കൊണ്ട്?
ഉത്തരം ലളിതം!
വികല വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍.''പഠിച്ചാലും,ഇല്ലെങ്കിലും പാസ്സാകും,ബുദ്ധിമാനും,വിഡ്ഢിയും ഒരുപോലെ എന്ന അവസ്ഥ!
...............................................................................................
ആധുനികര്‍, കവിതയിലെ വൃത്ത-താളലയങ്ങള്‍ എന്നേ ഉപേക്ഷിച്ചു.അറിവില്ലായ്മയും,എന്തെഴുതിയാലും പിന്‍ബലമുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കാമെന്ന ചിന്തയും അവരെ കൂടുതല്‍ കൂടുതല്‍ മടിയന്മാരും ,ആത്മപപ്രശംസകരുമാക്കുന്നു.പുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അഗാധജ്ഞാനം വേണ്ടെന്ന ഉറച്ച തീരുമാനവും കൂടിച്ചേരുമ്പോള്‍,തകര്‍ച്ച പൂര്‍ണ്ണതയിലെത്തുന്നു.
2013 ല്‍ വിശ്വമലയാള മഹോത്സവത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് സ്റ്റാച്ച്യൂ ജങ്ങ്ഷനു സമീപം പ്രമുഖ ചരിത്രാഖ്യായികാകര്‍ത്താവ്‌ സി.വി. രാമന്‍പിള്ളയുടെ പ്രതിമയ്ക്കു പകരം നോബല്‍ സമ്മാനജേതാവ് സി.വി.രാമന്‍റെ പ്രതിമ!
മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴ കൃഷ്ണപ്പിള്ളക്ക് പകരം ഒരു വൃദ്ധന്റെ പ്രതിമ! സ്ഥാപിച്ചവര്‍ക്കും,പുതുതലമുറയ്ക്കും മലയാളസാഹിത്യചരിത്രമോ, മുന്‍പേ പോയ പ്രതിഭാശാലികളുടെ ചിത്രം പോലും കണ്ടാല്‍ മനസ്സിലാവില്ലെന്ന് വ്യക്തം.
സി.വി.രാമന്‍പിള്ളയുടെ ‘’മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മ രാജ,രാമരാജബഹദൂര്‍ ,പ്രേമാമൃതം വായിച്ചവര്‍,അല്ല ആ പുസ്തകത്താളുകള്‍ ഒന്ന് മറിച്ചു നോക്കിയ വ്യക്തിക്ക് രൂപം പോലെ തന്നെ ഗാംഭീര്യമുള്ള രചനകളാണ്‌ സി.വിയുടെതെന്നു ഗ്രഹിക്കാനാവും.
വിശ്വമലയാള മാമാങ്ക മഹോത്സവ കമ്മറ്റിക്കാര്‍ സി.വി.യുടെ പ്രതിമയ്ക്കു താഴെ രേഖപ്പെടുത്തിയ ജീവചരിത്ര കുറിപ്പിലെ അബദ്ധവാക്യങ്ങള്‍ കാണുന്ന ഏത് മലയാളിയുടെയും ശിരസ്സ്‌ ലജ്ജാപമാനം കൊണ്ട് കുനിയും ! തീര്‍ച്ച!
കേന്ദ്ര-സംസ്ഥാന അവാര്‍ഡു കമ്മറ്റിക്കാരും,മറ്റു വന്‍കിട-ചെറുകിട പുരസ്കാര ദാനശീലരും കൃതികള്‍ ഒറ്റ തവണ പോലും വായിക്കാതെ സമ്മാനം നല്‍കുന്നു എന്ന ആക്ഷേപം ശരിയോ തെറ്റോ എന്ന് അന്വേഷിക്കുന്നവര്‍ക്ക് മറുപടിയുണ്ട് .
കൃതികളിലെ ഏതെങ്കിലും കഥാപാത്രചിത്രീകരണം,സംഭവ മുഹൂര്‍ത്തങ്ങള്‍ കമ്മറ്റിക്കാരോട് ചോദിക്കൂ..അപ്പോള്‍ മനസ്സിലാവും കാര്യങ്ങളുടെ സത്യസ്ഥിതി.!
. ഇന്ന്, രചയിതാക്കളുടെ ‘’മുഖം നോക്കി'' കൃതികളുടെ മൂല്യം ഗണിക്കുന്ന രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കഥ,കവിത,ലേഖനങ്ങള്‍ക്ക് നിഷ്പക്ഷ നിരൂപണം നടത്തുന്നത് മലയാളഭാഷാസാഹിത്യത്തിന് പുത്തന്‍ഉണര്‍വും തേജസ്സും നല്‍കും.
വെറും കവറില്‍ കടലാസ്സ് നാലാക്കി മടക്കി,വെച്ച് ഒട്ടിച്ച്,പതിനായിരം,ഇരുപതിനായിരം രൂപ എന്ന ലേബലില്‍ തുകയും ,പേരിനൊരു സര്‍ട്ടിഫിക്കറ്റും,പത്രത്തില്‍ ഫോട്ടോയും കൊടുത്താല്‍ അടുത്ത നിമിഷം, എഴുത്തുകാരന്‍ ''വിശ്വ പ്രസിദ്ധന്‍ /ലോക പ്രശസ്തനാകുമെന്ന ചിന്താഗതിയിലെത്തിയതോടെ ,ഭാഷാ സാഹിത്യത്തിന്‍റെ അപചയം ആരംഭിച്ചു.
സാഹിത്യ അക്കാദമിയുടെ പുരസ്കാരനോവല്‍ (ഏതാണ്ട് 198പേജുകള്‍) വായിച്ചു . ’എന്‍റെ,ഞാന്‍’’-ഇങ്ങനെ അനേകവട്ടം സ്വയം പുകഴ്ത്തല്‍ പേര്‍ത്തും പേര്‍ത്തും വാരി വിതറിയ കൃതിയില്‍ തൊട്ടടുത്ത്‌ മണലാരണ്യമുണ്ടായിട്ടും അതൊന്ന് കാണാന്‍ പോലും മിനക്കെടാതെ കൃതി എഴുതപ്പെട്ടതെന്നു മനസ്സിലാക്കിയപ്പോള്‍ അദ്ഭുതം!
അധികപ്പറ്റെന്ന് തോന്നിയവ വെട്ടി മാറ്റി, കനം കുറഞ്ഞ് പുസ്തകം 100 താളുകളായി മാറി.
. ഇവിടെയാണ്, നിരൂപകരുടെ പ്രസക്തി. കൃതികള്‍ ആരെഴുതി എന്ന്, അന്വേഷിക്കാതെ അവയിലെ ഓരോ വാക്കും ഇഴ കീറി പരിശോധിക്കുക.
ഗുണ -ദോഷങ്ങള്‍ അക്കമിട്ട് നിരത്തുക .
സാഹിത്യരചനയില്‍ കുറേക്കൂടി ഉത്തരവാദിത്വം,മികവ് പുലര്‍ത്തിയില്ലെങ്കില്‍ ,വായനക്കാര്‍ എന്നന്നേക്കുമായി നഷ്ട്ടപ്പെടുമെന്ന്,മനസ്സിലാക്കുക.
കാരണം,ലോകം,സാങ്കേതിക-സാഹിത്യ-ശാസ്ത്രരംഗങ്ങളില്‍ കുതിക്കുകയാണ്..............................................................................
..................
1.സി.വി.രാമന്‍പിള്ള 2.ചങ്ങമ്പുഴ കൃഷ്ണ പിള്ള
3 .ഗൂഗിള്‍ സ്ഥാപകന്‍ VINT CERF
Like ·  · Promote

Monday 24 February 2014

ഭൂരിപക്ഷ മത വര്‍ഗീയ ഹൈന്ദവര്‍ ....ശ്രദ്ധിക്കുക....
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ വോട്ടുകള്‍ ആര്‍ക്കു നല്കണമെന്ന് ,അവിടെയുള്ളവര്‍ തീരുമാനിക്കും.
കേരളത്തില്‍,ഇരുമുന്നണികളും കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സാമൂഹ്യ ,സാമ്പത്തിക ,വിദ്യാഭാസ മേഖലകളില്‍ നടത്തിയ വന്‍ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം,കേരളീയര്‍ വോട്ടുകള്‍ നല്‍കേണ്ടത്.
1. വ്യാജ നോട്ട് ലോബി,സ്വര്‍ണ്ണ കടത്ത്,രണ്ടാ ക്ലാസ്സു പോലും പഠിക്കാത്തവര്‍ വെറും പത്ത് വര്‍ഷം കൊണ്ട് എങ്ങനെ 22000,30000 കോടികള്‍ സമ്പാദിച്ചത്,
2. ഏത് സാമ്പത്തിക തട്ടിപ്പുകളില്‍ നിന്നും ഒരു പോറല്‍ പോലുമില്ലാതെ രക്ഷപ്പെടുന്നു,
സ്വകാര്യലോബിയ്ക്ക് വേണ്ടി കെഎസ്ആര്‍ ടി സി നശിച്ച് കുളം തോണ്ടിയത് ,
3. ഇന്ത്യാ മഹാരാജ്യത്തെ ധന മാന്ദ്യം ഇല്ലാതാക്കാന്‍ ,മുലായം സിംഗ് ,റോബര്‍ട്ട് വധേരമാരുടെ കോടികളുടെ സ്വത്ത്,,കേരളത്തിലെ ഇതര മത ആരാധനാലയങ്ങളിലെ ധനമോ,പൊന്നോ കാണാതെ, ഹൈന്ദവ ക്ഷേത്രങ്ങളില്‍ നിന്ന് മാത്രം ധന സ്ത്രോതസ്സ് കണ്ടെത്തുന്ന മഹാമനസ്കത
4 ഹൈന്ദവരുടെ ആരാധാനാലയങ്ങളുടെ തൊട്ടടുത്ത്‌ തന്നെ വിമാനത്താവളം കൊണ്ടുവന്ന് കേരളത്തില്‍ വമ്പിച്ച വികസനം ഉണ്ടാക്കല്‍ ,
5 നിരത്തുകള്‍ പൊട്ടിപ്പൊളിഞ്ഞു ,ചണ്ടിക്കൂമ്പാരം കൊണ്ട് മൂക്കുപൊത്തും അവസ്ഥ
6.കേരള സര്‍ക്കാരിന്‍റെ എല്ലാ ഉയര്‍ന്ന തസ്തികകളിലും എങ്ങനെയാണ് രണ്ടാം ക്ലാസ്സും ഗുസ്തിക്കാരും കയറിപ്പറ്റി,യോഗ്യതയുള്ള അര്‍ഹര്‍ കരഞ്ഞുകൊണ്ട്‌ പുറത്ത് നില്‍ക്കേണ്ടി വരുന്നത്?
7 അധികാരം കിട്ടുമ്പോള്‍ പീഡിപ്പിച്ചു കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടിയും,ഐസ്ക്രീം കൊടുത്തും,പെണ്‍ സേവയ്ക്ക് ശേഷം കണ്ടുപിടിക്കപ്പെടുമെന്ന അവസ്ഥ വരുമ്പോള്‍,സൂചിവെച്ചു കൊന്നും , പാകിസ്ഥാനി സുന്ദരിക്ക് വേണ്ടി ,ബ്ലാക്ക്‌ബെറി സന്ദേശങ്ങളും, ട്വിറ്റര്‍ കൊഞ്ചലുകളും നടത്തി ഭാര്യയെ മാനസിക ശാരീരിക പീഡനം നടത്തി കൊന്ന്.... ....ഹഹാ....എന്തൊരു സ്ത്രീ സുരക്ഷ !
തുടങ്ങിയ കാര്യങ്ങളില്‍ ഇരുമുന്നണികളും നടത്തിയ ശക്തമായ നിലപാടുകളുടെ ഫലമായി, ......
എല്ലാം പരിഹരിച്ചതില്‍ ജനം വളരെയധികം സന്തോഷിക്കുന്നു.
ഇരു മുന്നണികളുടെ , ഒട്ടും വര്‍ഗീയമല്ലാത്ത സമീപനങ്ങളുടെ ഫലമായി ,ഹൈന്ദവ വിഭാഗങ്ങളില്‍ ...ആദിവാസി മുതല്‍ ബ്രാഹ്മണര്‍ വരെയുള്ളവര്‍ക്ക് നല്കിയ അന്യായമായ വമ്പിച്ച ആനുകൂല്യങ്ങളുടെ കണക്കെടുക്കുക.
എന്നിട്ട് വേണം,ഭൂരിപക്ഷ മത വര്‍ഗീയ ഹൈന്ദവര്‍ ,ഇരു മുന്നണികള്‍ക്കും വോട്ടുകള്‍ നല്‍കേണ്ടത്.
ഇന്നുവരെ ഒരു നന്മയും ഭൂരിപക്ഷ ഹൈന്ദവര്‍ക്ക് വേണ്ടി ചെയ്യാത്ത എസ്എന്‍ഡിപി,എന്‍ എസ് എസ് സംഘടനകള്‍ ഇത്തവണയെങ്കിലും, കേരളത്തിന്‍റെ ആവശ്യങ്ങളും, ഹൈന്ദവരുടെ ന്യായമായ ആനുകൂല്യങ്ങളും ,കേന്ദ്രത്തോട് ചോദിച്ചു വാങ്ങാന്‍
,മുസ്ലിംലീഗ് മന്ത്രിമാര്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ എണ്ണി യെണ്ണി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങുന്നത് പോലെ ....ഹിന്ദുക്കള്‍ക്കും ഒന്നോ ,രണ്ടോ എം.പിമാര്‍ വരും ലോക്സഭയില്‍ വേണം.
സാമൂദായിക ആചാര്യന്മാരുടെ വോട്ടു ബാങ്ക് രാഷ്ട്രീയം ഇനിയും നിര്‍ത്തിയില്ലെങ്കില്‍,ഹൈന്ദവര്‍ നശിക്കും.
ന്യൂനപക്ഷത്തിന് അനൂകൂല്യങ്ങള്‍ നല്‍കട്ടെ
അത്,കേരളത്തില്‍ കൊണ്ടുവന്ന് ഫലപ്രദമായി ...പ്രത്യേകിച്ച്...വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയോ ?
അന്വേഷിക്കുക.
ഒ.രാജഗോപാലല്‍ എന്തുകൊണ്ടും യോഗ്യന്‍ തന്നെയാണ് .(ഈ ചുവരില്‍ എഴുതുന്നത് ഞങ്ങളുടെ സ്വന്തം അഭിപ്രായങ്ങള്‍,)
കെ.എം.രാധ

Sunday 23 February 2014

കവിത
നഷ്ട സൌഭാഗ്യങ്ങള്‍
കെ.എം.രാധ
വൃദ്ധരായരക്ഷിതരായ്
ആരോരുമില്ലാതെ
ഏകാന്തതയുടെ കടല്‍ തീരത്ത്.,
നനഞ്ഞ പൂഴിയില്‍ ,
അണയാറായ മണ്‍വിളക്കിന്‍
ചെറു തീ നാളത്തില്‍ ,
നമുക്കിരിയ്ക്കാം,സ്വകാര്യം പറയാം.
...............................................................................
നിന്‍ മടിയില്‍ തല ചായ്ച്ച് ജന്മാന്തര കഥകളിലെ,
കയ്പ്പും,മാധുര്യങ്ങളിലുമലിയാം.
നിന്‍ മിഴികളിലെ ചാരനിറം,
എന്‍ നയന മിനുക്കത്തില്‍,
ഇഴുകിച്ചേരവേ.......
വീണ്ടും,പതിയെ അവ്യക്തമായ്‌,ഉരുവിടുന്നൂ
''നീയെന്‍റെതെന്‍േറതു മാത്രം.''
ഇളം നീലിച്ച ഞരമ്പുകളില്‍,
വാര്‍ദ്ധക്യത്തിന്‍ ചുളിവുകളില്‍
പരസ്പരം, കൈകള്‍ മുറുകെ,പിടിച്ച്...
സാവധാനം,മുന്നോട്ട് നീങ്ങവേ...
ഞാന്‍,മന്ത്രിക്കുന്നൂ...
''അവസാന ശ്വാസം വരെ
ഓര്‍മ്മ കളറ്റുപോം നിമിഷാര്‍ദ്ധം വരെ
''നീയെന്‍റെതെന്‍േറത് മാത്രം''

( കോഴിക്കോട് ,സമുദ്ര തീരത്ത്,മായ്ഞ്ഞു പോകും അന്തിവെയില്‍ വെട്ടത്ത്,പ്രായമേറെചെന്നിട്ടും,ദമ്പതികള്‍ സ്നേഹ മധുരം കൈമാറുന്ന അപൂര്‍വ കാഴ്ച കണ്ടു.പടിഞ്ഞാറന്‍ മാനത്ത് ഇരുട്ടും ,ചുമപ്പും, ചവോക്ക്മരങ്ങളില്‍ പിണഞ്ഞെത്തും കുളിര്‍ കാറ്റും കലര്‍ന്ന അന്തരീക്ഷത്തില്‍ സ്വല്പ്പമകലെ,സിമന്റു ബെഞ്ചിലിരുന്ന്
അവരുടെ ഇഴുകി ച്ചേരും മനസ്സ് അദ്ഭുതാഹ്ലാദ പാരവശ്യത്തോടെ,കണ്ട് വീട്ടില്‍ മടങ്ങിയെത്തി
എഴുതിയ കവിത.
13-03-2004 ല്‍ രചിച്ചത്)
ഗദ്യകവിത

     ലോകസഞ്ചാരികള്‍
                      കെ.എം.രാധ
കപ്പല്‍ നിറയെ യാത്രികര്‍,പലദേശവാസികള്‍
നീട്ടി കുറുക്കി ചുരുക്കി മൊഴിഞ്ഞ്‌,അറിയാ ഭാഷയില്‍
ആശയം പങ്കിടും, മേശയ്ക്കു ചുറ്റും കൊതിയൂറും ,
നിറങ്ങളിലലിയും വിഭവങ്ങള്‍ നിറച്ചുമാഹരിക്കുന്നോര്‍

അജ്ഞാത ഭൂവിഭാഗങ്ങള്‍ തേടിയലയുന്നവര്‍
ആകാശവാഹനങ്ങള്‍ തലങ്ങു വിലങ്ങായ്
കാര്‍മുകില്‍ കൂടാരങ്ങളില്‍ മറയുന്നു....
കതിന വെടികള്‍ക്ക് തിരി കൊളുത്തി
ഇടിമുഴക്കങ്ങളായ്,.മാനത്ത് പൂക്കും
പ്രകമ്പനങ്ങള്‍.കേട്ടിതാ.മനം..
എന്ത്,എന്തെന്താണിവിടെ ?
വാക്കുകള്‍,ഉപചാരങ്ങളില്ലാതെ. വരുന്നിതാ....
.ഒന്നൊന്നുമില്ലിവിടെ...നക്ഷത്ര ങ്ങളും ,നീലാകാശവും ,.
താഴെ നന്മയിണങ്ങും മാനവരും
... അല്ലല്ലെന്തോ.എവിടെയോ?.ഭീതി നുരയ്ക്കും ശാസോച്ഛാസങ്ങള്‍
പെട്ടെന്നതാ,
സമുദ്രത്തിനഗാധതയില്‍ നിന്നാഗമിക്കുന്നൂ
കൂറ്റന്‍ അന്തര്‍വാഹിനികള്‍...
കടല്‍ മുഴക്കങ്ങള്‍............................
തിരമാലകള്‍ ക്കിടയിലേയ്ക്കാര്‍ത്തലറി വരും വേധന തോക്കുകള്‍
കൈയില്‍ കയറുമായ് കാളപ്പുറത്തേറിവരും യമരാജന്‍
പൊട്ടിക്കരച്ചില്‍,കുപ്പിച്ചില്ലു കള്‍ ചിതറി,കുത്തിക്കീറും ദേഹങ്ങള്‍.
കരിഞ്ഞ മണം പടരും ഉപ്പ്കാറ്റിന്‍ തേങ്ങലുകള്‍
മിഴിതൂര്‍മയില്‍ നഷ്ടനൊമ്പരങ്ങളില്‍, പടരും പക
എന്തിനെന്നോ?ആര്‍ക്കെന്നോ,ആരുടെ അനുശാസനങ്ങളില്‍ പ്പെട്ടുഴലുന്നവരാരോ? ....
അതേ....പ്രതികാര മോടിയില്‍ വലക്കണ്ണികളില്‍ കുരുങ്ങവേ
..മോഹിച്ചു പോയി .......................
പുലര്‍കാലമഞ്ഞിന്‍ അലിവിന്‍ മൃദുസ്മേരം....
പക്ഷേ .................
ഒരു നിമിഷം..................
എല്ലാമെല്ലാം..നിശ്ചലം.
(25.10.2013 ന് വര്‍ക്കല ശ്രീകുമാര്‍ എന്ന പത്രാധിപര്‍ക്ക് അയച്ചത്. കവിതാസമാഹാരത്തിലെ ഒരു കവിതയായി ചേര്‍ക്കുമെന്ന്
വാഗ്ദാനം.പിന്നെ,ഒരു വിവരവുമില്ല

Friday 21 February 2014

ഗദ്യകവിത

ലോകസഞ്ചാരികള്‍
കെ.എം.രാധ

കപ്പല്‍ നിറയെ യാത്രികര്‍,പലദേശവാസികള്‍
നീട്ടി കുറുക്കി ചുരുക്കി മൊഴിഞ്ഞ്‌,അറിയാ ഭാഷയില്‍
ആശയം പങ്കിടും, മേശയ്ക്കു ചുറ്റും കൊതിയൂറും ,
നിറങ്ങളിലലിയും വിഭവങ്ങള്‍ നിറച്ചുമാഹരിക്കുന്നോര്‍

അജ്ഞാത ഭൂവിഭാഗങ്ങള്‍ തേടിയലയുന്നവര്‍
ആകാശവാഹനങ്ങള്‍ തലങ്ങു വിലങ്ങായ്
കാര്‍മുകില്‍ കൂടാരങ്ങളില്‍ മറയുന്നു....
കതിന വെടികള്‍ക്ക് തിരി കൊളുത്തി
ഇടിമുഴക്കങ്ങളായ്,.മാനത്ത് പൂക്കും
പ്രകമ്പനങ്ങള്‍.കേട്ടിതാ.മനം..
എന്ത്,എന്തെന്താണിവിടെ ?
വാക്കുകള്‍,ഉപചാരങ്ങളില്ലാതെ. വരുന്നിതാ....
.ഒന്നൊന്നുമില്ലിവിടെ...നക്ഷത്ര ങ്ങളും ,നീലാകാശവും ,.
താഴെ നന്മയിണങ്ങും മാനവരും
... അല്ലല്ലെന്തോ.എവിടെയോ?.ഭീതി നുരയ്ക്കും ശാസോച്ഛാസങ്ങള്‍
പെട്ടെന്നതാ,
സമുദ്രത്തിനഗാധതയില്‍ നിന്നാഗമിക്കുന്നൂ
കൂറ്റന്‍ അന്തര്‍വാഹിനികള്‍...
കടല്‍ മുഴക്കങ്ങള്‍............................
തിരമാലകള്‍ ക്കിടയിലേയ്ക്കാര്‍ത്തലറി വരും വേധന തോക്കുകള്‍
കൈയില്‍ കയറുമായ് കാളപ്പുറത്തേറിവരും യമരാജന്‍
പൊട്ടിക്കരച്ചില്‍,കുപ്പിച്ചില്ലു കള്‍ ചിതറി,കുത്തിക്കീറും ദേഹങ്ങള്‍.
കരിഞ്ഞ മണം പടരും ഉപ്പ്കാറ്റിന്‍ തേങ്ങലുകള്‍
മിഴിതൂര്‍മയില്‍ നഷ്ടനൊമ്പരങ്ങളില്‍, പടരും പക
എന്തിനെന്നോ?ആര്‍ക്കെന്നോ,ആരുടെ അനുശാസനങ്ങളില്‍ പ്പെട്ടുഴലുന്നവരാരോ? ....
അതേ....പ്രതികാര മോടിയില്‍ വലക്കണ്ണികളില്‍ കുരുങ്ങവേ
..മോഹിച്ചു പോയി .......................
പുലര്‍കാലമഞ്ഞിന്‍ അലിവിന്‍ മൃദുസ്മേരം....
പക്ഷേ .................
ഒരു നിമിഷം..................
എല്ലാമെല്ലാം..നിശ്ചലം.
(25.10.2013 ന് വര്‍ക്കല ശ്രീകുമാര്‍ എന്ന പത്രാധിപര്‍ക്ക് അയച്ചത്. കവിതാസമാഹാരത്തിലെ ഒരു കവിതയായി ചേര്‍ക്കുമെന്ന്
വാഗ്ദാനം.പിന്നെ,ഒരു വിവരവുമില്ല
മാതൃഭൂമിയ്ക്ക് അഭിനന്ദനങ്ങള്‍
പലപ്പോഴും,മാതൃഭൂമിയില്‍ വരുന്ന വാര്‍ത്തകള്‍ ,ഞങ്ങളുടെ ഗവേഷണത്തെ അനുകൂലമായി ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കാറുണ്ട്.
കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തില്‍,ഞങ്ങളുടെ ഗവേഷണം ശരി വെയ്ക്കുന്ന ഒരു കുറിപ്പ് കണ്ടു.
ഇസ്രത്ത്‌ ജഹാന്‍ കേസ് അട്ടിമറിക്കാന്‍,കേന്ദ്രത്തിലെ കോണ്ഗ്രസ്സ് മന്ത്രിമാര്‍ ഇടപെട്ടു എന്ന്.
ഒരു സംശയവും വേണ്ട.മന്ത്രിമാര്‍ ആരൊക്കെയെന്ന്,ഡല്‍ഹിയില്‍ നിന്നും ഇത്ര അകലെ വസിക്കുന്ന ഞങ്ങള്‍ പറഞ്ഞു തരാം.
ആ കേസ്,ഞങ്ങള്‍ ഗവേഷണം നടത്താന്‍,സംഭവം നടന്ന് ഒരാഴ്ച യ്ക്ക് ശേഷം സാഹചര്യ തെളിവുകള്‍വെച്ച് നോക്കി.
അപ്പോള്‍,കണ്ടെത്തിയത്,സംഭവം നടന്ന ആദ്യത്തെ കുറച്ചു ദിവസങ്ങളിലെ വാര്‍ത്തകളും ചാനല്‍ കാഴ്ചകളും മാത്രം മതി,...സത്യത്തിലേക്ക് നയിക്കാന്‍.ബാക്കി,എന്ത് വാര്‍ത്തകള്‍ കണ്ടാലും ,കണ്ണടയ്ക്കുക.
അക്കാലത്ത് മനസ്സില്‍,ഒട്ടേറെ ചോദ്യങ്ങള്‍?
എന്തിന് സവര്‍ണ്ണന്‍ ഉയര്‍ന്ന ജാതിക്കാരന്‍ ചെങ്ങന്നൂര്‍ ഗോപിനാഥ പിള്ളയുടെ മകന്‍ പ്രാനെഷ് പിള്ള,ഇസ്ലാംമതം സ്വീകരിച്ചു?കേരളത്തിനു പുറത്തുള്ള ഇസ്രത്ത്‌ ജഹാനെ എവിടെ വെച്ച് കണ്ടുമുട്ടി ?പരിചയം? നിക്കാഹ്?ആരൊക്കെയാണ് പ്രാനെഷിനെ മത പരിവര്‍ത്തനത്തിന് സഹായിച്ചത്?തുടങ്ങി കേരളം,മുംബൈ,ഡല്‍ഹി ...അങ്ങനെയാണ്,അന്വേഷണം പുരോഗമിച്ചത്.
...ഒടുവില്‍,നേരത്തെ സൂചിപ്പിച്ച സ്ഥലങ്ങള്‍ മാത്രമല്ല,അടിവേര് പാകിസ്ഥാനിലും ഉണ്ടെന്ന് മനസ്സിലാക്കിയത്.
2010 ല്‍ നിവര്‍ത്തിയില്ലാതെയാണ് ,കേന്ദ്ര കോണ്ഗ്രസ്സ് സര്‍ക്കാര്‍ .federal bureau of investigation ന് മുന്‍പാകെ ,മുംബൈ സ്ഫോടന സഹായ വീരന്‍, ഡേവിഡ് കോള്‍മാന്‍ ഹെടലി ഇസ്രത്തിനു പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുമായിട്ടുള്ള ബന്ധമുണ്ടെന്ന വെളിപ്പെടു ത്തിയത് സുപ്രീംകോടതിയെ അറിയിച്ചത്.
നാം......മരണമുള്ള മനുഷ്യര്‍.
ഇനിയെങ്കിലും,സ്വന്തം നാടിനെയും ,നാട്ടുകാരെയും വഞ്ചിച്ച്, മനസ്സ് തകര്‍ത്തു,വിഭജിച്ച്‌ എല്ലാം നേടാമെന്ന് കരുതുന്ന കപട രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങള്‍ക്ക്‌ ഇന്ത്യക്കാര്‍ /കേരളീയര്‍ വഴങ്ങരുത്.
ആശംസകള്‍
കെ.എം.രാധ
ഏഷ്യാനെറ്റ് സര്‍വേ ഫലം വായിച്ച്,ആരും അതാണ്‌ അവസാന വാക്ക് എന്ന് കരുതേണ്ട കാര്യമില്ല.അത്,ഇന്നത്തെ കാര്യം.
സര്‍വേകള്‍ മാറി മറയും.ബിജെപി,ആര്‍ എം പി,ആം ആദ്മി ക്കാര്‍ക്ക് വരും ലോക്സഭാ തിരഞ്ഞെടുപ്പില്‍,സീറ്റുകള്‍ കിട്ടുമെന്ന് മനസ്സ് പറയുന്നു.
സ്വന്തം ഭാര്യയെ അതും സുഖമില്ലാത്ത അവസ്ഥയില്‍, വിമാനത്തിലിട്ടും,ഹോട്ടല്‍ മുറിയില്‍ വെച്ചും മാനസിക ,ശാരീരികപീഡനത്തിന് ഇരയാക്കി,കൊന്ന ജനപ്രതിനിധിയ്ക്ക് വീണ്ടും വോട്ടോ?
കോണ്ഗ്രസ്സ് ഓഫീസില്‍ പെണ്‍ പീഡനം നടത്തി,കൊന്ന് ചാക്കില്‍ കെട്ടി സൂക്ഷിച്ച്,ഒടുവില്‍ കുളത്തില്‍ കെട്ടിതാഴ്ത്തിയവര്‍ക്കറിയാം ...എന്ത് പ്രവര്‍ത്തിച്ചാലും യുഡിഎഫ് താങ്ങുമെന്ന്.സരിത പുറത്തെത്തിയത് കണ്ടല്ലോ.
അയ്യോ...പക്വത വരാത്ത ചിന്ന പയ്യന്‍ മൂന്നാറില്‍ ഗേള്‍ ഫ്രണ്ടുമായി വന്നപ്പോള്‍,ഹോ..നമ്മുടെ പോലീസുകാര്‍ കാവല്‍ നിന്നത്..ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ധാര്‍മിക അപചയം...
പിന്നെ,രാഹുല്‍ഗാന്ധിയുടെ പേരില്‍ നിലവിലുള്ള കേസ് തേയ്ച്ചു മായ്ച്ചോ ?സുകന്യാ സിംഗ് എവിടെ?
കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ ക്ക് ജനത്തെ എത്രക്കാലം വഞ്ചിക്കാനാവും?
ആറന്മുളയില്‍ വിമാനത്താവളം കൊണ്ടുവരുമെന്ന് ,മുഖ്യനും,ചെന്നിത്തലയും, മരണവീട്ടില്‍ നിന്ന് നേരെ ക്ഷേത്രത്തില്‍ കടന്ന് ,അമ്പലം അശുദ്ധമാക്കിയശിവദാസന്‍ നായരും കൂടി തീരുമാനിച്ചാല്‍ മതിയോ.
ജനം ഇതൊക്കെ കാണുന്നു.ഓര്‍ക്കുക.
ഞങ്ങള്‍ക്ക്( പല സൈറ്റുകളും ..ആം ആദ്മി പാര്‍ട്ടി അടക്കം)പോസ്റ്റുകള്‍ പേയ്സ്റ്റ് കൊടുക്കാന്‍ അനുവദിക്കുന്നില്ല.ചില ചാനല്‍ പ്രതിഭകളും അവരുടെ ചുവരില്‍ എഴുതാന്‍ വിസമ്മതം.പിന്നേ...ഇവരൊന്നും,ഒരു ചെറു സഹായം കൂടി ഗവേഷണത്തിന് (വിവരങ്ങള്‍)നല്‍കുന്നില്ല.
അതുകൊണ്ട്,താല്‍പ്പര്യമുള്ളവര്‍ മാത്രം,ഞങ്ങള്‍ എഴുതുന്നത്‌ കോപ്പി പേയ്സ്റ്റ്,ഷെയര്‍ കൊടുക്കുക.
ഞങ്ങള്‍ മുന്‍പ്,എഴുതിയിരുന്നു....ഇഷ്ടമുള്ളവര്‍ മാത്രം,ഈ ചുവരിലെ പോസ്റ്റ്‌ വായിച്ചാല്‍ മതി.നിര്‍ബന്ധ മില്ല.
മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിത്രരശ്മി ബുക്സിന്റെ ആഭിമുഖ്യത്തില്‍16.02.2014 ന് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് ലഭിച്ച, കുറച്ചു പുസ്തകങ്ങള്‍ .....
കെ.വി.അബ്ദുള്ള(അതിജീവനം,Winter Memories),പി.പരിമള (കിളിക്കൊഞ്ചല്‍ കവിതാപുസ്തകം,സായാഹ്നം,ആരു വേണം എന്നീ കവിതകള്‍),കെ.ലക്ഷ്മി ദേവി(കിളിക്കൂട്ടം),ഉമ്മര്‍ കുട്ടി മൂര്‍ക്കനാട്(പൈങ്കിളിക്കൂട്ടം )
പ.എസ്.വിശ്വന്‍ അരീക്കാട് (നോവുകള്‍, നൊമ്പരങ്ങള
്‍) രാജേഷ് പൂവത്തിക്കല്‍(വാടാര്‍ മല്ലികള്‍ -നുറുങ്ങു കവിതകള്‍). സലാം പാനോളി അരീക്കോട് സമാഹരിച്ച( നാടിനെ ഉരുക്കി കൊല്ലാനിതാ ഒരു കാലന്‍)
ഡോക്ടര്‍.സുജ കൃഷ്ണകുമാര്‍ അയച്ചുതന്ന ''ഇത്ഥ മോരോന്നു ചിന്തിച്ചു ചിന്തിച്ച്) ആസ്വാദനത്തിനും,അഭിപ്രായത്തിനും ലഭിച്ചിട്ടുണ്ട്.
തീര്‍ച്ചയായും,അതൊരു ബഹുമതിയായി കാണുന്നു.
കാരണം,മാതൃഭാഷയുടെ സാര്‍ത്ഥകമായ കൊടുക്കല്‍-വാങ്ങലുകളുണ്ടെങ്കില്‍ ,മാത്രമേ,മലയാളത്തിന്‍റെ ഭാവി ശോഭനമാകൂ.
എത്രയുംവേഗം, എന്‍റെ പരിമിതമായ അറിവില്‍ ,അവ വിലയിരുത്താം.
സാഹിത്യ സൈറ്റിലും വന്ന് വായിക്കാം.
www.facebook.com/radhajanakiamma
ഗവേഷണത്തിലൂടെ കണ്ടെത്തുക......
അമൃതാനന്ദമയിയെ ചൂഴ്ന്നുനില്ക്കുന്ന നിഗൂഢതകളെപ്പറ്റി ഈ മുഖ പുസ്തക താളില്‍ എഴുതാന്‍ പലരും ആവശ്യപ്പെടുന്നു.ഇന്നുവരെ ,നേരില്‍ കണ്ടിട്ടില്ല.ഒരിക്കല്‍, ഏകദേശം 7 വ ര്‍ ഷം മുന്‍പ്, വെള്ളിമാടുകുന്ന് ആശ്രമത്തില്‍ മാലൂര്‍ കുന്നില്‍ പോയി വരും വഴി,അവിടെയും പോയി.അന്തരീക്ഷം,നിശ്ശബ്ദം.
കോഴിക്കോട് ,അമൃതാനന്ദമയി വരുമ്പോള്‍,ക്യൂവില്‍ നില്ക്കാന്‍ വയ്യാത്തതുകൊണ്ട്,തിരക്കില്ലാതെ 
അവരെ ഒന്ന് കാണണം.വേണ്ടിവന്നാല്‍,ഒരു അഭിമുഖവും.
അവിടെയുള്ള,സന്യാസി അമൃതാനന്ദമയിയെ പറ്റി പലര്‍ എഴുതിയ പുസ്തകങ്ങള്‍ തന്നു. പിന്നെ,അവിടെയ്ക്ക് പോകാന്‍ കഴിഞ്ഞില്ല.
ഇന്ത്യയില്‍,കേരളത്തില്‍ എല്ലാ മത വിഭാഗത്തിലും പെടുന്ന,എത്രയോ സന്യാസി/സന്യാസിനിമാര്‍,സൂഫിസം പിന്തുടരുന്നവര്‍, കൃസ്തു സുവിശേഷം പ്രചരിപ്പിക്കുന്നവര്‍, അവര്‍ക്കെല്ലാം ,ആത്മീയതയുടെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ നാട്ടിലെത്തുന്നുണ്ട്.
രാഷ്ട്രവിരുദ്ധതയ്ക്ക് വരെ അവ ഉപയോഗപ്പെടുത്തുന്നുവെന്ന് പരസ്യമായ രഹസ്യം.
ആശ്രമത്തില്‍ കുറെക്കാലം കഴിഞ്ഞ ഒരു വിദേശ വനിത ,അമൃതാനന്ദമയിയുടെ ആശ്രമവും,അനുബന്ധജീവിതവും ഉള്‍ക്കൊള്ളിച്ച് ഒരു പുസ്തകം എഴുതി എന്ന് വെച്ച് ഹാലി ളകുന്നതില്‍ അര്‍ത്ഥമില്ല.
അതിനേക്കാള്‍ അപ്പുറം, എല്ലാ മതങ്ങളിലുമുള്ള ആത്മീയ സമൂഹത്തില്‍ ദുഷ് പ്രവൃത്തികള്‍ നടക്കുന്നുണ്ട്..അനേകം,പുസ്തകങ്ങള്‍ ,എഴുതാനും സാധിക്കും.
ഇന്ത്യയില്‍, ഇക്കാലം വരെ,ആത്മീയത,തീവ്രവാദം,വ്യാജനോട്ട് ലോബി പഴുതടച്ച ,അന്വേഷണം നടന്നിട്ടുണ്ടോ?
അമൃതാനന്ദമയിയെ അകലെ നിന്ന് കാണുന്ന വ്യക്തിയെന്ന നിലയ്ക്ക് ,അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാത്രം പിന്തുണയ്ക്കുന്നു.
പിന്നെ,ആത്മീയതയുമായി ബന്ധപ്പെട്ട് ,ആരെപ്പറ്റി അന്വേഷണം നടത്തുമ്പോഴും, അവരുമായി അടുത്തിടപഴകി ,പിന്നീട് എല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവര്‍,പണം വരുന്ന വഴി,അങ്ങനെ.,എന്തെല്ലാം കാര്യങ്ങള്‍ ഗവേഷണം നടത്തേണ്ടതുണ്ട്..
സിസ്റ്റര്‍ ജെസ്മി പള്ളിക്കാരെപ്പറ്റി പറഞ്ഞത്,ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡില്‍ സത്യ സായ് ബാബയുടെ അരമന രഹസ്യങ്ങള്‍,മുസ്ലിം പള്ളികളില്‍ നിന്ന് അഫ്ഗാന്‍ സിഡികളും,രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയുയര്‍ ത്തും ലഘുലേഖകള്‍, പിടിച്ചെടുത്തത്,.......
കേരളത്തിലെ രണ്ടു പത്രങ്ങള്‍,ഒരു ട്രാവല്‍സ് രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയായി,അവര്‍ വിദേശത്ത് നിന്ന് എന്ത് കടത്തുന്നു എന്ന് വരെ,കേന്ദ്ര സര്‍ക്കാര്‍ ,കേരളത്തെ അറിയിച്ചിരുന്നു.
എന്ത് നടപടി ഉണ്ടായി?
സ്വന്തം കണ്ണിലെ കരട് എടുത്തിട്ട് വേണം,വിവിധ മതങ്ങളിലെ ഉന്നതരുടെ പണം പറ്റി,ചാനലുകളും,പത്രക്കാരും ''കാടടച്ച്‌ വെടി വെയ്ക്കുന്നത്!
അതേ.കേരളത്തില്‍ ,ആത്മീയതയുടെ പേരില്‍ എന്നല്ല ഒരു സംഭവത്തിലും ... ,ഒരിക്കലും ബുദ്ധികേന്ദ്രങ്ങള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഓര്‍മ്മ
മതിഭ്രമം
കെ.എം.രാധ

...അമ്മ .....എന്റമ്മ എവിടെ?....
കോഴിക്കോട് സാമൂതിരി രാജവംശ പെരുമ നിറയും ശ്രീവളയനാട് ദേവീക്ഷേത്രത്തില്‍ ഉത്സവ നാളുകള്‍...
പിന്നില്‍, വൈകുന്നേരത്തെ വെയില്‍ മങ്ങി..അമ്പലത്തില്‍ കാഴ്ച ശീവേലി തകൃതിയില്‍ അവസാനവട്ടം കൂടാനൊരുങ്ങുന്നു.
നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളിച്ച് രണ്ടു നമ്പൂതിരിമാര്‍ .ആലവട്ടം, വെഞ്ചാമരം .ചെണ്ട ,ചേങ്ങില,ഇലത്താളം,കുഴല്‍ , അന്തരീക്ഷം ഭക്തിസാന്ദ്രം,.ശബ്ദഭരിതം, പ്രസന്ന മധുരം.....,
പെട്ടെന്ന്, ഓര്‍ത്തു..
അമ്മ, തളി അമ്പലത്തില്‍ പോകണമെന്ന് വാശിപിടിച്ചു.
തടുത്തില്ല.എതിര്‍ത്തിട്ട് കാര്യമില്ല.
മനസ്സില്‍ ഭീതിയുടെ ആഴങ്ങള്‍.
അതിരാവിലെ,തളി ക്ഷേത്ര ദര്‍ശനത്തിന് പോയി.,നേരമിത്രയായിട്ടും..
അമ്മ..എന്റമ്മ എവിടെ ?
പെട്ടെന്ന്,അമ്പലനടകള്‍ ഇറങ്ങി ഓടി,ക്ഷേത്രകുളത്തിന് വടക്ക് വശം ,കിഴക്കേമഠത്തിലെത്തി.
വീട് ,നിശ്ശബ്ദം.....
വീട്ടുകാരില്‍ പലരും പല വഴിക്ക്> കഴകപണി,.അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന്...
ഇന്നത്തെ ഗതാഗതസൌകര്യങ്ങളുടെ ധാരാളിത്തമില്ലാത്ത കാള,കുതിര,വണ്ടികളുടെ, അത്യാവശ്യം ബസ്സ്,ഓട്ടോറിക്ഷകളുടെ കാലം.
വീട്ടില്‍ നിന്ന് ക്ഷേത്രത്തിന്‍റെ വടക്കേ നടയിലൂടെ, ഗോവിന്ദപുരം ലൈബ്രറി വഴി പുതിയപാലമെന്ന നടപ്പാലം കടന്ന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ടേ നഗരത്തിലെ തളി ക്ഷേത്ര സന്നിധിയിലെത്തൂ.
അതിന് തൊട്ടടുത്ത് സാമൂതിരി കോളേജ് ഹൈസ്‌കൂളിലാണ് ഞാന്‍ 8- 10 വരെ പഠിച്ചത്.
ഈ സംഭവം,നടക്കുമ്പോള്‍,കോഴിക്കോട്,മീഞ്ചന്തയില്‍,ഗവര്‍മെന്റ്.ആര്‍ട്ട് ആന്റ് സയന്‍സ് കോളേജില്‍ ഡിഗ്രിയ്ക്ക്മലയാളം-ചരിത്രം ഐച്ഛിക വിഷയങ്ങളെടുത്ത് (1969-1972) പഠിക്കുകയാണെന്ന്,ഓര്‍മ്മ.
വീടാകെതിരഞ്ഞു......
മാനസിക വിഭ്രാന്തിക്ക് ചെറിയ തോതില്‍ മരുന്ന് കഴിക്കുന്ന അമ്മയെ ഒരു കാരണത്താലും പുറത്തേക്കയയ്ക്കുന്നത് അപകടമെന്ന് നന്നായിട്ടറിയാം.
പക്ഷേ..തെറ്റ് പറ്റി.
ചാലപ്പുറത്ത്,മനോരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഒ.എന്‍.വാസുദേവന്‍റെ അടുക്കല്‍ നിര്‍ബന്ധിച്ച് ,അമ്മയെ കൂട്ടിക്കൊണ്ട് പോകാറുണ്ട്.ഡോക്ടര്‍ നല്കുന്ന മരുന്നുകള്‍ പ്രത്യേകിച്ച് ഗുളികകള്‍ കൊടുത്താല്‍ വാങ്ങി വെയ്ക്കും.''ഒരസുഖവുമില്ല.ഒക്കെ,നിങ്ങളെല്ലാവരുടെയും ,തോന്നലാണ്.''എന്ന്,ഇടയ്ക്കിടെ പറയും.
ഗുളികകള്‍ കഴിക്കാതെ,ജനല്‍ വഴി ,പുറത്തേക്ക് വലിച്ചെറിയുകയാണെന്ന്,മുറ്റമടിക്കുമ്പോള്‍, ഒരിക്കല്‍ ഞാന്‍ കണ്ടെത്തി. ചെറിയ കടലാസ്സില്‍,ചുരുട്ടിക്കെട്ടിയ ഗുളികകള്‍,പകുതി മുക്കാലും അലിഞ്ഞ രീതിയിലാണ്കണ്ടത്.അവ,എനിക്ക് ചിര പരിചിതം.
ഭക്ഷണ ശേഷം ,അവ കൃത്യമായി ഓര്‍ത്തെടുത്ത്,കൊടുക്കന്നത്‌, മൂത്ത മകളായ എന്‍റെ ഉത്തരവാദിത്വം.
....കാവിലമ്മേ....കാത്തുകൊള്ളണേ.
.അപകടംവരുത്തല്ലേ..ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
ഇല്ല.എവിടെയും കാണുന്നില്ല.....ഒടുവില്‍,..
വീടിന് പിന്നില്‍ വെണ്ണീറ്റിന്‍ കുഴിയ്‌ക്കടുത്ത്, ഒരു ചതുരകല്ലില്‍ തല കുനിച്ച് എന്തൊക്കയോ പിറുപിറുത്ത്..അമ്മ.!
''അമ്മേ''യെന്ന് ഉച്ചത്തില്‍ വിളിച്ച്...,തേങ്ങലോടെ പിടിച്ചെഴുന്നേല്പിച്ചു.
മുടി വല്ലാതെ പാറി,തുടുത്ത മുഖം കറുത്ത് ,ക്ഷീണിതയായി അമ്മ !
നെറ്റിയില്‍ പകുതിയിലേറെ മായ്ഞ്ഞ ചന്ദനകുറി.
വഴക്ക് പറഞ്ഞു.
'' ഈനേരം വരെ അമ്മ വല്ലതുംകഴിച്ചവോ.'
' '' ഉവ്വ്.അളകാപുരിയില്‍ നിന്ന്‍..ചായയും പലഹാരങ്ങളും.''
അക്കാലത്ത്,ധനികരും,പ്രമാണിമാരും അല്ലാത്ത ആരും തന്നെ(പ്രത്യേകിച്ച്സ്ത്രീകള്‍)
അത്തരം,സമ്പന്ന ഹോട്ടലുകളില്‍ പോകാറില്ല.
''അമ്മ എന്തിന് അവിടെപോയി.? അസുഖം മാറും വരെ എവിടെക്കും പോകരുതെന്ന് എത്രപ്രാവശ്യം പറഞ്ഞു?
അമ്മചിരിച്ചു.ഒരു വല്ലാത്ത,ഭീതിയുണര്‍ത്തും ,നിസ്സാര ചിരി!,
പേടി തോന്നി .
ചുണ്ടുകള്‍ മെല്ലെ അനങ്ങി....
'സുകുമാരനും,മല്ലികയും വന്നിട്ടുണ്ടെന്ന് കേട്ടു.ഞങ്ങള്‍ കുറെസംസാരിച്ചു. സുകുമാരന്‍ തമാശക്കാരന്‍..അവരാ.,ഭക്ഷണം
തന്നത്.പിന്നെ,നിന്‍റെ കൂട്ടുകാരി ജോയ്‌സിന്‍റെ അടുത്തും പോയി''
(അളകാപുരിയ്ക്കടുത്ത് ഡേവിസന്‍ തിയേറററിന് എതിര്‍വശത്ത് ജോയ്‌സിന്‍റെ വീട്ടിലെത്തിയെന്ന് പിന്നീടറിഞ്ഞു.അവള്‍,ഇപ്പോള്‍,ആസ്ത്രേലിയ, പെര്‍ത്തില്‍ കുടുംബ സമേതം താമസിക്കുന്നു. )
മുപ്പത് വര്‍ഷം മുന്‍പ് പ്രശസ്ത നടന്‍ രാജു വെന്ന പൃഥ്വിരാജ് ജനിച്ചിട്ടില്ലെന്ന് ഊഹം ) ഈ നിമിഷംവരെ ,പൃഥ്വിരാജിനെ കണ്ടിട്ടില്ല.
:- ഈ ഓര്‍മ ഞാന്‍ ഒരിക്കലുംകണ്ടിട്ടില്ലാത്ത വേറിട്ട അഭിനയ വഴി കണ്ടെത്തിയെങ്കിലും,മരണശേ ഷവും പരിഗണന ലഭിക്കാത്ത നടന്‍ സുകുമാരനുള്ള ശ്രദ്ധാഞ്ജലി.
ഒപ്പം..എഴുത്തിന്‍റെ,മരതക ശോഭയില്‍ സ്വപ്ന ജാലകം തുറക്കാന്‍ സഹായിച്ച ,വായനയുടെ. വിശാലലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ അമ്മയ്ക്കും..
എന്തിനാണ് ബിജെപി ആന്ധ്രാപ്രദേശ് വിഭജിക്കുന്നതില്‍,കോണ്ഗ്രസ്സിന് പിന്തുണ നല്‍കിയത്.?ബദ്ധ വൈരികള്‍ ഒന്നായോ?ഇവിടെയെന്ത് ,രാഷ്ട്ര താത്‌പര്യം?
വിലയിരുത്തുക.
പലപ്പോഴും,കേട്ടിട്ടുണ്ട്,...കേരളത്തില്‍,ജനത്തിന്‍റെ കണ്ണില്‍ പൊടിയിട്ട് ,അങ്ങ് ഡല്‍ഹിയില്‍ എത്തുമ്പോള്‍,നമ്മുടെ യുഡിഎഫ്-എല്‍ഡിഎഫ് ജനപ്രതിനിധികള്‍ ഒന്നിക്കാറുണ്ടെന്ന്.
അത്,വളരെ ശരിയെന്ന്,റെയില്‍വേ ബജറ്റ് കൊണ്ട് മനസ്സിലായി.
കെ.എം.രാധ
ആം ആദ്മിയും,ആദര്‍ശവും ...
കേരളത്തിലെ വിലക്കയറ്റം, കരിമണല്‍ ഖനനം,ആറന്മുള പദ്ധതി,സ്ത്രീപീഡനം,ഉന്നതര്‍ ഉള്‍പ്പെട്ട ഏത് കേസുകളും തേയ്ഞ്ഞ് മാഞ്ഞ് പോകല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതിന്പകരം,ആം ആദ്മി പാര്‍ട്ടി സൈറ്റുകളില്‍,ഗുജറാത്തില്‍, പോലീസ് മേധാവികള്‍ക്ക് എതിരെ,കേസുകള്‍ ഉണ്ടെന്ന് എഴുതിപ്പിടിപ്പിച്ചാല്‍,കേരളീയര്‍ പുച്ഛത്തോടെ തള്ളും.
കാരണം,മറ്റ് സംസ്ഥാനങ്ങളിലും ഇങ്ങനെ സംഭവിക്കുന്നില്ലേ എന്ന് ജനം ചോദിച്ചു തുടങ്ങി.
അസം,മുസാഫര്‍ നഗര്‍,ഹൈദരാബാദ്...എന്തിന് കേരളത്തിലെ പോലീസ് ഓഫീസര്‍മാര്‍ അതതു
ഭരണകൂടങ്ങളെ വഴി വിട്ടു താങ്ങി, ,അവരുടെ ആജ്ഞാനുവര്‍ത്തികളായി തീരുന്നത് കേരളീയ ജനാധിപത്യ സമൂഹം കാണുന്നു.
കെ.എം.രാധ