Temple of Heaven, Forbidden city (Tinnamen square. Beijing.(17-10-2015)

1 Temple of Heaven, Forbidden city
(Tinnamen square. Beijing.(17-10-2015)
with Sathi Devi Nalandhayil,Sukumari Teacher

ഇന്ത്യയെ കാത്തുസൂക്ഷിക്കുക!?

ഇന്ത്യയെ കാത്തുസൂക്ഷിക്കുക!?
ലോക വന്‍ശക്തികളിലൊന്നായ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനെ(Union of Soviet Socialist Republics )തകര്‍ത്തത്,അമേരിക്ക?
സോവിയറ്റ് യൂണിയന്‍റെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തോട് അനുബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുക?
അതുപോലെ ,
ഒരു വിരലനക്കം,
നമ്മുടെ രാജ്യത്തിന് നേര്‍ക്കുമാകാമെന്ന് ചില ദുഷ്ട ശക്തികള്‍ കരുതുന്നു.
ഈയിടെ,
അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ,
റഷ്യ വന്‍ശക്തിയല്ലെന്ന് അഹങ്കാരത്തോടെ പ്രസ്താവിച്ചത്
.ശ്രദ്ധേയം.
കെ.എം.രാധ

കേരളം,പാലായല്ല?

കേരളം,പാലായല്ല?
കേരളം,
വര്‍ഗ്ഗീയശക്തികളുമായി കൂട്ടുകൂടി ഭരിക്കുന്ന കോണ്ഗ്രസ് നേതൃത്വം,& നേതാവ്,
എ.കെ.ആന്റണി 
ബിജെപിയെ വര്‍ഗീയ പാര്‍ട്ടിയായി നിരന്തരം ആക്ഷേപിച്ചപ്പോള്‍,
ഒരു വാക്യം ഈ താളില്‍ എഴുതിയിരുന്നു.
'അരുവിക്കര കണ്ട് മനപ്പായസം കഴിക്കേണ്ടെന്ന്!'
ഇരുമുന്നണികളും,തല കുത്തിനിന്നാലും,
ഒന്നിച്ചാലും,
എസ് എന്‍ ഡിപി നേതൃത്വം പിന്മാറിയാലും
കേരളത്തില്‍ ബിജെപി വേരൂന്നി.
അത്,
തടയിടാന്‍ ഒരുരാഷ്ട്രീയ പാര്‍ട്ടിക്കും
 ഇനി കഴിയില്ലെന്ന്.''
അക്കാര്യം,വീണ്ടും,ആവര്‍ത്തിക്കുന്നു.

ആശംസകള്‍

കപട ജനാധിപത്യ-മതേതരത്വത്തിനെതിരെ പോരാടി ജയിക്കാന്‍,
അര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ,
അഴിമതിയുടെ വേരറുക്കാന്‍,
വികസനത്തിന്‍റെ നൂതന-ഹൈടെക് പാത തുറക്കാന്‍
വരും നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍
ഒരുമയോടെ മുന്നോട്ട് നീങ്ങുക.!
ആശംസകള്‍

'ഇന്ത്യ ഒന്ന്,ഇന്ത്യക്കാരും'

'ഇന്ത്യ ഒന്ന്,ഇന്ത്യക്കാരും'
ഭാരതത്തിന്‍റെ ഭാവി,സുസ്ഥിര നിലനില്‍പ്പിന്
ജാതിമതത്തിനതീതമായി ചിന്തിക്കുകയും,
പ്രവര്‍ത്തിക്കുകയും പോരാ
ഭരണത്തില്‍ തനത് മുദ്ര പതിപ്പിക്കാന്‍,
മുസ്ലിം പെണ്‍കുട്ടികള്‍ മുന്നോട്ട് വരണമെന്ന്
ഈയിടെ,ഈ പേജില്‍ എഴുതിയിരുന്നു.
കപട മതേതരത്വത്തിന്‍റെ മുഖംമൂടി വലിച്ചു ചീന്തി,
ബിജെപി ബാനറില്‍,
യഥാര്‍ത്ഥ ജനാധിപത്യത്തിന്‍റെ മേലങ്കി അണിയാന്‍
സധൈര്യം മുന്നോട്ടു വന്ന
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ചിരട്ടക്കോണം സ്ഥാനാര്‍ത്ഥി
സിജിമോള്‍ റാഫി,
വെട്ടിക്കവല ഗ്രാമ പഞ്ചായത്ത്,തലച്ചിറ ഈസ്റ്റ് വാര്‍ഡ്‌ ബിജെപി സ്ഥാനാര്‍ത്ഥി റംസിയ ഷിഹാബ്
അഭിനന്ദനങ്ങള്‍.
ആശംസകള്‍.
മതമൌലികവാദികള്‍ കൊലപ്പെടുത്തിയ ബേനസീര്‍ ഭൂട്ടോ,
താലിബാനികള്‍,
പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുത്
സ്ത്രീകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് തുടങ്ങിയ ഫത് വ എതിര്‍ത്തതിന് വെടിയേറ്റ മലാലയെ ഓര്‍ത്തു കൊണ്ടു തന്നെ
എഴുതട്ടെ...
ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരികളാകാന്‍
തന്റേടത്തോടെ മുന്നോട്ടു വരൂ.
ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷിക്കാന്‍ ഞങ്ങളെപ്പോലെയുള്ളവര്‍....
രാഷ്ട്രത്തെ ഫലേച്ഛ കൂടാതെ സേവിക്കുന്നവരുണ്ട്.
ഹൃദയം നിറഞ്ഞ വിജയാശംസകള്‍.
കെ.എം.രാധ ടീച്ചര്‍