Saturday, 20 April 2013

ഏഷ്യാനെറ്റ് വാര്‍ത്തകള്‍... ശ്രദ്ധേയം... 
നാടിനെ മുടിക്കും കള്ളപ്പണം വെളുപ്പിക്കുന്ന..ആക്സിസ്‌ബാങ്ക്,ഐസിഐസിഐ,എച്ച്ഡിഎഫ്സി,ഇടക്കാലത്ത്‌ കേട്ട എച്ച് എസ്ബിസി ബാങ്കുകളുടെ ക്രമക്കേടുകള്‍ അന്വേഷിക്കാതെ ഇനിയും അവയെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് അനുവദിക്കുന്നത് ദേശദ്രോഹമെന്നു കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കുക.വളരെ മുന്‍പ്, ( ഇപ്പോള്‍, ആയിരം കോടി വരുമാനമുണ്ടാക്കിയ ബാങ്കിലേ
ക്ക് ഒരു സുരേന്ദ്രന്‍ എന്നൊരു മാന്യന്‍ അനധികൃതമായി വിദേശത്ത് നിന്ന് പണം കടത്തി എന്ന് ദേശീയ ദിനപത്രങ്ങള്‍ വന്‍ വാര്‍ത്തയായി കൊടുത്തിരുന്നു )എത്രയെത്ര കള്ളപ്പണ ഇടപാടുകളാണ്‌,മായ്ഞ്ഞു പോകുന്നത്....മാതൃരാജ്യം നശിക്കുന്നത് ആരുടെ അശ്രദ്ധ കൊണ്ട്?

അതിമനോഹരം..ഈ..ഓട്ടന്‍തുള്ളല്‍
മോഡി ശിവഗിരി സന്ദര്‍ശനത്തിന് വരുന്നുവെന്ന് കേട്ട ഉടന്‍ ഹഹാ കേരളത്തിലെ..ആരാധനാലയങ്ങളുടെ വെബ്സൈറ്റ്‌ റാഞ്ചി, മുന്‍ പാക്‌ പ്രധാനമന്ത്രി രാജ പര്‍വെസ്‌ അഷറഫ്‌ പരിവാര സമേതം ഇന്ത്യയില്‍ വന്നു ആദ്യഅജ്മീര്‍ ദര്‍ഗ സന്ദര്‍ശനം പോയ ഉടന്‍ അതിര്‍ത്തിയില്‍ നമ്മുടെ ഭടന്റെ തല പാകിസ്ഥാന്‍ കൊണ്ടുപോയി. പോരാ ,പാക്‌ തീവ്രവാദി ഇന്ത്യന്‍ ചാരനെന്ന് പാക്‌ മുഖ്യന്‍റെ-റഹ്മാന്‍ മാലിക്‌ - മുഖത്തടിച്ച വര്‍ത്തമാനം കേട്ടിട്ടും ബഹു:സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് ഭക്ത്യാദരവ് കൂടി, തുടര്‍ന്ന് ഷിന്‍ഡേ അതിഗംഭീരന്‍ വരവേല്‍പ്പ് രണ്ടാം തവണ യും പര്‍വേസ് മഹാനു നല്‍കി , യുപിഎ സര്‍ക്കാരിന് എന്തൊരു സ്നേഹാദരവ് ! അദ്ദേഹം വന്നു പോയ ഉടന്‍ ഹൈദരാബാദില്‍ ബോംബ്‌സ്‌ഫോടനം..,പോരാ മലായാളി തീവ്രവാദിയെ കാണാന്‍ ഇടതു ഭരണത്തില്‍ ഒരു വമ്പന്‍ പോലീസ്‌ഉദ്യോഗസ്ഥര്‍ പോയി,എത്രയോ ധന-അധികാര ക്രമക്കേട്‌....->...ഒരു ശിക്ഷയും ഇല്ലേ....പരിഹാസവും,പുച്ഛവും കൈമുതലാക്കിയ വയലാര്‍ രവിമാര്‍ വിമാനങ്ങള്‍ സമയ നിഷ്ഠയോടെ പറത്താന്‍ എന്ത് നടപടിയെടുത്തു?സിനിമാതാരങ്ങളെ പ്പോലെ പോസ് ചെയ്ത്(മാതൃഭൂമി ദിനപത്ര മുന്‍ പേജു കാണുക) കേരളയാത്ര നടത്തും മുന്‍പ് , സ്ഥാനമാന അധികാരങ്ങള്‍ക്ക് വേണ്ടി കോണ്ഗ്രസ് ഗ്രൂപ്പ് വഴക്കുകള്‍ കൊണ്ട് അടിയേറ്റ് ആശുപത്രിയില്‍ കിടക്കും പ്രവര്‍ത്തകരെ നേര്‍ വഴിക്ക് നടത്തൂ.എന്താ ഇടതുപക്ഷത്തിന്‍റെ കുഴപ്പമാണോ ഇപ്പോള്‍ ജനം കലക്ക വെള്ളം കുടിക്കുന്നതും,ഇരുട്ടില്‍ കഴിയുന്നതും ?ഈ മൂന്ന് വര്ഷം കൊണ്ട് എത്ര ശുദ്ധ ജല സംഭരണി കള്‍ നന്നാക്കിയെടുത്തു? സൂര്യതാപമേല്ക്കും ജനം വെറുപ്പോടെ ചെന്നിതലയന്മാരുടെ യാത്ര അവഗണിക്കും.
മോഡിയെ മന്ത്രി ഷിബുവിന് കാണാന്‍ വിലക്കെങ്കില്‍,കേരളത്തിലെ മതേതരമന്ത്രിമാര്‍ മേലില്‍ പാകിസ്ഥാന്‍ മന്ത്രിമാരെ ഇന്ത്യന്‍ മണ്ണില്‍ കാല്‍കുത്തുന്നത് എതിര്‍ക്കൂ.ആ ഭടന്റെ തല കൊണ്ടുപോയിട്ട് ഒരക്ഷരം മിണ്ടാത്ത,ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്, അഫ്സല്‍ ഗുരു,അജ്മല്‍ കസബ്‌,ബിന്‍ലാദന്‍മാരെ ആരാധിക്കുന്ന കേരളീയ രാജ്യസ്നേഹികള്‍ക്ക്,പാകിസ്ഥാനില്‍ ഷിയാ-സുന്നികള്‍ തമ്മില്‍ സ്വന്തം ചോര തമ്മില്‍ വെട്ടി കൊന്ന് കൊലവിളി നടത്തുന്നതിന് എതിരെ ,സിറിയയില്‍ ഒരു ലക്ഷം സാധാരണക്കാര്‍ ആഭ്യന്തരകലാപത്തില്‍ കൊല്ലപ്പെടുന്നത് കണ്ടു മിണ്ടാത്ത കേരളീയ കാപട്യ സമൂഹത്തിന് ....ഇവിടെ മനുഷ്യത്വം ഇല്ലാതാവുന്നു...മുഖ്യമന്ത്രി എന്ന നിലയ്ക്ക് മോഡിയെ എന്നല്ല മന്ത്രി ഷിബു ബേബി ജോണിന് ആരെ വേണമെങ്കിലും കാണാം.ഓ...വിഎസ്‌ പോയില്ലെങ്കില്‍ ശിവഗിരിയില്‍ പ്രാര്‍ത്ഥന നടക്കില്ല!
ജെഎസ്എസ്,എംവിആറിന്‍റെ പാര്‍ട്ടിയെ യുഡിഎഫിന് വേണ്ട,അത് നാട്ടില്‍ പാട്ട്.മന്ത്രിസഭയില്‍ രണ്ടേ രണ്ടു പാര്‍ട്ടി മുന്‍പന്‍മാരല്ലേ ഭരണം കൈയാള്ന്നത്! ആ ഗണേശന്‍ മന്ത്രി കാടിറങ്ങി, തുടര്‍ന്ന് വന്‍ വനംകൊള്ളയുടെ തല്‍ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റില്‍ കണ്ട് മനംകുളിര്‍ന്നു.മോഡി വിരോധം കൂടിക്കൂടി ഇപ്പോള്‍ മോഡിക്ക് കേരളത്തില്‍ ആരാധകര്‍ കൂടി വരുന്നു.(രഹസ്യ കണക്ക്)അത്കൊണ്ട് മോഡിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണോ?
20Like ·  · Promote · 

Wednesday, 10 April 2013


കഥ
    രണ്ട് ദൃശ്യങ്ങള്‍
                  കെ.എം.രാധ

   സത്യവതി മുറുക്കി ചുവപ്പിച്ചു മുറ്റത്തേക്ക് ആഞ്ഞു തുപ്പി.അവളുടെ നോട്ട,ഭാവങ്ങളില്‍ ഉല്ലസിച്ച് മേദിനിവെണ്ണിലാവ് പൊട്ടിച്ചിരിച്ചു.
 ‘’എല്ലാ നായ്ക്കളും ഇങ്ങനൊക്കെ തന്നെയാ... പറ്റുകാശു  ചോദിച്ചാല്‍ .അവന്റെ....(ആ തെറി കേട്ടാല്‍ മരിക്കും വരെ ഏത് കേട്  വാക്കും നല്ലതെന്നേ തോന്നൂ) 
  വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സീത അവിടെയെത്തിയത്.
    ‘’നിങ്ങളാരാണ്.’’
   സത്യവതി, ചെറുപ്പക്കാരിയെ പുച്ഛത്തില്‍ ഉഴിഞ്ഞു
     ’''ഞങ്ങള്‍ക്ക് വല്യ വീട്ടിലെ കൊച്ചമ്മമാരെ കാണുന്നത് തന്നെ വെറുപ്പാ...അതുങ്ങളുടെ ഗുണവതിയാരം കൊണ്ടാ,കെട്ടിയവന്മാര്‍      ഞങ്ങടെ കാല്കീഴില്‍ കിടന്ന് നിരങ്ങുന്നത്! അതുങ്ങള്‍ക്ക് എല്ലാം മറച്ചുവച്ച് ഉള്ളില്‍ക്കൂടി എന്ത് തെമ്മാടിത്തവുമാകാം.ഞങ്ങള് പത്ത് കാശുണ്ടാക്കുമ്പോഴേക്കും...ഒളിക്യാമറ,ചാനലുകാര്‍........>>> ദൈവം തമ്പുരാനേ....’’
അവളെ നോക്കി വീണ്ടും എന്തോ .?.
  പെട്ടെന്ന്..
‘’സത്യേടത്തി..വേണ്ട.വിട്ടുകള.ആരാ...എന്താന്ന്റിയാതെ...’’
  '’നീ പോടി,...മേദിനീ.. ഇവര് ആരായാല്‍ നമുക്കെന്ത്? അകത്ത് വിളിച്ചിരുത്താന്‍ മാത്രം യോഗ്യതയുള്ള ഒറ്റ പെണ്ണും ഈ ഭൂമി മലയാളത്തില്‍ ഇല്ല’’
  മേദിനി....സീത,മുറുമുറുത്തു.
‘’എന്തേ....മേദിനിവെണ്ണിലാവ് ആരെന്ന് ‘’ഉണ്ണുനീലിസന്ദേശ’’ത്തിലുണ്ട്.അവളുടെ തൊഴില്‍ തന്നെ ഞങ്ങള്‍ക്കും''
 സീതയ്ക്ക് ആശ്ചര്യം! 
...സത്യവതി സംസ്കൃതത്തില്‍ അവഗാഹമുള്ളവള്‍...
‘’വന്ന കാര്യം.?’’
വീണ്ടും,അറപ്പോടെ സത്യവതി.
സീത,മെല്ലെ ശബ്ദം താഴ്ത്തി...
‘’.നിങ്ങളോട് ഒരു കാര്യം?....’’
‘’ഫൂ...’’അവരുടെ ആട്ടില്‍ പരിസരം കിടുങ്ങി
‘’വേഗം സ്ഥലം വിട്ടോ.ഞങ്ങള്‍, ഊരും പേരും ആളും ബലവുമൊന്നും ഇല്ലാത്ത കൂട്ടങ്ങളെന്ന് കരുതേണ്ട’’..
പിന്നേ...കോളേജിലും,സിനിമ-നാടക-കലാകാരന്‍മാരുടെ അടുത്തൊക്കെ പോയി എന്തിന് ഓരോ വീട്ടിലും എന്തെല്ലാം സംഭവിക്കുന്നുവെന്ന് അന്വേഷിക്ക്. മാധ്യമ-,ചലച്ചിത്രങ്ങളില്‍ ഒരവസരത്തിന് വേണ്ടി എത്രയെണ്ണം ദേഹം വില്‍ക്കുന്നു. അതൊന്നും ആര്‍ക്കും പ്രശ്നമല്ല.ആ സ്ഥിതിവിവരക്കണക്കുകളെടുത്ത് പുസ്തകമെഴുത്.കാശ് കിട്ടിയാല്‍ പാതി ഇങ്ങോട്ട് തന്നെക്ക്...അല്ലേ മേദിനീ. ‘’
      സത്യവതിയുടെ കളിയാക്കല്‍ അസഹ്യം.
    ''’വേണ്ട...അവര് പോകട്ടെ’’
      ‘’നീ അടങ്ങിയിരി മേദിനീ.നമ്മള് റെയില്‍വേ-ബസ്സ്സ്റ്റാന്‍റ്,ആശുപത്രി പരിസരങ്ങളില്‍ നിന്നെവിടുന്നെങ്കിലും നാലഞ്ചെണ്ണത്തെ     തപ്പിയെടുത്ത്,മിനുക്കി നന്നാക്കി, രണ്ട് തുട്ട് സമ്പാദിക്കാന്‍ തുടങ്ങുമ്പോഴേക്കും...അസൂയ,. അവകാശവാദം,തൊഴില്‍ കുടിപക, വേണ്ട...എന്‍റെ വായ...നല്ലതല്ല.പോ ‘’   
    പെട്ടെന്ന്, പൂട്ടിയിട്ട മുറിയില്‍ അബോധത്തില്‍ നിന്നെങ്ങോ അസഹ്യവേദനയുതിര്‍ക്കും നിലവിളികള്‍...
     ‘’ആരാണ് കരയുന്നത്’’സീത ഉള്‍കിടിലത്തോടെ ചോദിച്ചു
    ‘അറിഞ്ഞിട്ടെന്ത് വേണം?നിങ്ങളോടല്ലേ ഇവിടുന്ന് പോകാന്‍ പറഞ്ഞത്? .’
        സത്യവതി, നിയന്ത്രിക്കും സംഘ സംരക്ഷകരുടെ അനേകം പേരുകള്‍ ചൂടോടെ,മടിയില്ലാതെ ഉരുവിടുന്നത് കേട്ട്  സീത ഞെട്ടി,പിന്നെ ആശ്വസിച്ചു. ആ വെളിപ്പെടു‘ത്തലില്‍ നിന്ന് വീണു കിട്ടിയ സ്ഥിരം ഉപഭോക്തക്കളില്‍ ഒരു മനുഷ്യസ്നേഹിയാണല്ലോ,സീതയെ ഇവിടെയെത്തിച്ചത്.                  
    '' മേദിനീ..ഈ പെണ്ണുമ്പിള്ളയെ പിടിച്ച് തള്ളി പുറത്താക്കി ഗേറ്റടക്ക്.’’
        ‘ കേള്‍ക്കൂ’’
     സീതയുടെ ശബ്ദം നേര്‍ത്തു
  പിന്നേ...സമൂഹത്തെ രക്ഷിക്കാന്‍ കുറെ ചട്ടമ്പി പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു.? ഫൂ...എന്താ...ഇടനിലക്കാരികള്‍ക്ക് ചുട്ട നാലഞ്ചെണ്ണം കൊടുത്താല്‍ കിളി പറയുമ്പോലെ ഉന്നതപെണ്‍പിടിയരുടെ പേര് കിട്ടും അല്ലേ?ഹഹാ.എന്തൊരു ബുദ്ധി!.. ഛീ..പെണ്ണുങ്ങളെ. നിങ്ങളെല്ലാം കുറെക്കാലമായി കുരച്ചിട്ടെന്തു ഫലം?ഒരു ചുക്കും സംഭവിക്കില്ല.എഫ്‌ഐആര്‍ തുരുപ്പുചീട്ട് മുതല്‍ വല്ല ഫോണ്‍നമ്പരുകളോ,വിവരണങ്ങളോ എഴുതി വെച്ചതൊക്കെ..മായ്ച്ചു ഏത് കേസും കമിഴ്ത്തും>>>..... ഉം.പോ.ഇവിടെ കുറച്ച് നേരം കൂടി നിന്നാല്‍ ....അകത്തുള്ള സാധനത്തിന്റെ ഗതി വരും.’’
       സീത,നിശബ്ദയായി തേങ്ങി. 
    "'’ഒരു കാര്യം മച്ചമ്പികൊഞ്ഞാണികള്‍...ഓര്‍ത്തോ. പിടപിട നോട്ട് കെട്ടും,,നിയമം മറികടക്കാന്‍ കരുത്തുമുണ്ടോ...ജയം ഞങ്ങള്‍ക്ക്’’
    പെട്ടെന്ന് സീത ഓടിച്ചെന്ന് അടഞ്ഞ ജനല്‍പാളി തുറന്നു.ഉച്ചത്തില്‍ ,അലറി....
       ‘’മോളേ....നീ വീട് വിട്ട്പോയി....ചതിയില്‍ ...’
       ആ പരിചിത ശബ്ദത്തിലലിഞ്ഞ്  ദേഹമാസകലം  മുറിവില്‍ പുഴുത്ത, വേദനയില്‍ പഴുത്ത രൂപം സാവധാനം തലയുയര്‍ത്തി നോക്കി,തളര്‍ന്നു വീണ്ടും കിടക്കയില്‍ ചാഞ്ഞു.
     വിശിഷ്ട അതിഥികള്‍ ഒഴിഞ്ഞ പുതിയ ഭവനം.
എസി തണുപ്പിന്‍ മോഹിപ്പിക്കും സുഖത്തില്‍ പട്ടുസാരിയില്‍ കൊഴുത്ത് സീത. ഗൃഹപ്രവേശത്തില്‍ ലഭിച്ച വില കൂടിയ സമ്മാനങ്ങള്‍ മകള്‍ മുന്നക്കൊപ്പം വേര്‍തിരിച്ചു വെക്കുന്നു. പഴയ വീട്ടില്‍ നിന്ന് കൊണ്ടുവന്ന സത്യവതിയുടെ ലാമിനേഷന്‍ ഫോട്ടോ ഷോകേയ്സില്‍ വെക്കാനൊരുങ്ങിയ മേദിനിയെ വിലക്കി.’
‘’അതെടുത്ത് പഴയ സാധനങ്ങള്‍ക്കൊപ്പം ചാക്ക്-കുപ്പി-കടലാസ്സുകാരന് കൊടുക്ക്‌. പുരാവസ്തുക്കള്‍ ഭാരമാണ്.’’ 
സീത ചിരിച്ചു....മുന്നയും ..

   


കഥ  

മനസ്സറിയാതെ                                            കെ.എം.രാധ

കമ്പ്യൂട്ടര്‍ കടലാസിലെഴുതി സുരക്ഷിതമായി സൂക്ഷിച്ച കഥ എങ്ങനെയോ മായ്ഞ്ഞു പോയി.കഥാകാരി,വിഷമത്തില്‍.  !അവള്‍, ജാതവേദന്‍-- -_-സുജയുടെ വീട്ടുജീവിതം വീണ്ടും ഓര്‍മപ്പീലിയില്‍. നിവര്‍ത്തിയെടുത്തു.
സുജ, ശങ്കരാചാര്യരുടെ''സൌന്ദര്യലഹരി''വിവര്‍ത്തനം വായിക്കുന്നു.
പെട്ടെന്ന്, വാതില്‍ തുറന്ന് ജാതവേദന്‍      കിടപ്പ്മുറിയിലെത്തി.
''നിങ്ങള്‍ക്കെന്ത് പറ്റി?ഓഫീസില്‍   മുടിഞ്ഞതിരക്ക്.പുതുതായി ചുമതലയേറ്റെടുത്ത  എംഡി പയ്യന്‍ നില്‍ക്കാനും ഇരിക്കാനും സമ്മതിക്കില്ല.അത്രയ്ക്ക് ജോലി കെട്ടിയേല്പിക്കും.  മോളെ  ഊട്ടുന്നത്,  പാഠങ്ങള്‍ പഠിപ്പിക്കുന്നത്,കളി തമാശകളില്‍ കുളിര്‍പ്പിക്കുന്നത്..ഒക്കെ അച്ഛനല്ലേ..എന്നിട്ടിപ്പോള്‍....മോള്‍ക്കും .പരാതിയാണ്, >?
''കടയില്‍ .....''ജാതവേദന്‍,എന്തോ പറയാനൊരുങ്ങി.
മതി,മതി.അതൊന്നുമല്ല കാര്യം.പത്ര-ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍...കഷ്ടം. !സ്വന്തക്കാരോ,ബന്ധുക്കളോ,അപരിചിതരോ...ആരുമാകട്ടെ,സ്നേഹം,വാല്‍സല്യം,അതല്ല മറ്റ് അരുതായ്മകള്‍ ചെയ്‌താല്‍ വേര്‍തിരിച്ചറിയാനുള്ള അതിശയകരമായ   കഴിവ്  ഇളംപൈതങ്ങള്‍ക്ക് പ്രകൃതി....ദൈവം നല്‍കിയിട്ടുണ്ട് .  അതല്ലേ ,ആറോ ഏഴോ വയസ്സുള്ള കുഞ്ഞുങ്ങള്‍ പോലും  അവരുടെ   ദേഹത്തെ അസ്പൃശ്യഭാഗങ്ങളില്‍ പരിക്കേല്‍ക്കുമ്പോള്‍, അറിയിക്കുന്നത്!''
ജാതവേദന്‍ നിശബ്ദന്‍.!.
''കുട്ടികളുടെ കഴുത്തില്‍ ഡേയ്ഞ്ചര്‍ ബോര്‍ഡ് കെട്ടിതൂക്കേണ്ട കാര്യമില്ല.അവരെല്ലാം താനേ മനസ്സിലാക്കിക്കൊളളും.’’
സുജ ,പുസ്തകം അടച്ച് മേശപ്പുറത്ത് വെച്ചു.കിടക്കയില്‍ പുതുവിരിപ്പ്,വിരിച്ചു.
‘’മോള്..നേരത്തേ കിടന്നു. പരീക്ഷക്ക്  കുറച്ചുകൂടി  കാര്യങ്ങള്‍  നോക്കണം. അച്ഛന്‍  തന്നെ  അവളെ നാളെ   നേരത്തേ  വിളിച്ചു ണര്‍ത്തണമെന്ന്  പറഞ്ഞേല്പ്പിച്ചിട്ടുണ്ട്’’ 
‘’ഏഴാം ക്ലാസ്സുകാരി എന്ത് മുന്നൊരുക്കം നടത്താനാ?ചുമ്മാ!....എട്ടാം തരം വരെ ക്ലാസ്സില്‍ വെറുതെയിരുന്നാല്‍ മതി,ജയിക്കും’’
അയാള്‍, അടുത്ത മുറിയില്‍   ഗാഢ  നിദ്രയിലാണ്ട   മകളുടെ മുടിയില്‍ തടവി,നെറ്റിയില്‍ ഉമ്മ വെച്ച് വാതില്‍ പതുക്കെ ചാരി.
ജാതവേദന്‍ സുജക്ക് അരികില്‍ കിടന്നു.
.ഭാര്യാ,ഭര്‍ത്താക്കന്മാരുടെ ജാരസേവ എത്രയൊക്കെ  പരസ്പരം   ഒളിച്ചുവെച്ചാലും,ആരുടേയും സഹായമില്ലാതെ കണ്ടുപിടിക്കാനുള്ള കഴിവും ...’’
സുജ,പകുതിയില്‍ നിര്‍ത്തി.
ജാതവേദന്‍, പതുക്കെ പറഞ്ഞു.
''ഓ.. ...കുടുംബജീവിതത്തിലെ  വിരസതയില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും മതില്‍  ചാടുന്നത്     കേട്ടിട്ടുണ്ട്.എനിക്കത്തരം ഒരു എക്സ്പീരിയന്‍സ് ഇന്ന് വരെ ഇല്ല..നിനക്ക്....?’’
അയാളുടെ കരവലയത്തിലമര്‍ന്ന്,ശീതീകരിച്ച മുറിയില്‍  സുജ ...
‘’ഇല്ല.പൊന്നേ...ഇല്ല’’
തന്നേക്കാള്‍ പതിനഞ്ച് വയസ്സ് ഇളപ്പം, യുവത്വത്തിന്‍റെ   കാന്തവലയം, ആകര്‍ഷണ ലഹരിയില്‍ സ്വപ്നാടകയായി  മണിക്കൂറുകള്‍  ചുള്ളന്‍ പയ്യന്‍റെ കാബിനില്‍ ....  ഫയലുകള്‍ പോലും  മറവിയില്‍. സ്വയം,  അവനിലേക്ക് മുന്തിരി വള്ളിയായി പടര്‍ന്ന നിമിഷങ്ങള്‍... പലപ്പോഴും
‘’അറുപത് കഴിഞ്ഞിട്ടും പെണ്ണളവുകള്‍ അതിമനോഹരമായി നിലനിര്‍ത്തുന്ന   ഹേമമാലിനിയും,രേഖയും... എന്‍റെ പ്രിയകാമിനിമാര്‍.ചേച്ചിയും...’’
,ജോലിക്കിടയിലും ജിജോ അയക്കുന്ന എസ്‌എംഎസ്‌ വായിച്ച് മായ്ക്കുമ്പോള്‍ കരുതും..?, ഇതെത്രകാലം?
ഏതോ ഒരു വൈകുന്നേര കാറ്റില്‍  മടിയില്‍ തല വെച്ച് കിടന്ന് ‘’എത്ര കണ്ടാലും മതി വരില്ലെന്ന,’’ അവന്‍റെ വര്‍ത്തമാന തിളക്കത്തില്‍ സുജ അലിഞ്ഞു. കമ്പ്യൂട്ടര്‍  എന്‍ജിനീയറിങ്ങിനു,മിടുക്കി,സുന്ദരി,മൂന്ന് വയസ്സ് പ്രായക്കൂടുതല്‍,വിവാഹിത...അവര്‍ തമ്മിലുള്ള   നിരന്തരഇടപെടല്‍....ഒടുവില്‍...ഒരു കാറപകടത്തില്‍...മരണം
ജാതവേദന്‍റെ അവഗണന ,! എന്നും കുറ്റപ്പെടുത്തലും,പുച്ഛ-പരിഹാസത്തില്‍ കൊഴുക്കും ജീവിതത്തില്‍,പരസ്പര വിശ്വാസമല്ല...പക...പക മാത്രം. കുറ്റബോധമില്ല,!
‘’നീ ആരോടാ പക തീര്‍ക്കുന്നത്,ജാതവേദനോടോ?ഓഫീസിലാരും അറിഞ്ഞിട്ടില്ല.നിന്നെ എനിക്കറിയും പോലെ മറ്റാര്‍ക്കും...വേണ്ട.വിട്ടേക്ക്.എംഡി കൊച്ചന്‍ കാസനോവക്ക് ഒന്നും നഷ്ടപ്പെടാനില്ല.   കുറച്ചുകഴിഞ്ഞാല്‍ പിടിച്ചു നില്‍ക്കാനാവില്ല.മോളെ ഓര്‍ക്കൂ.ഇഷ്ടമില്ലെങ്കിലും എന്നും കുറെ നേരം ജാതവേദനൊപ്പം ചെലവഴിക്കൂ,എങ്കിലേ,കുടുംബം ചിതറാതിരിക്കൂ.’’
കൂട്ടുകാരിയുടെ  ഹൃദയത്തിന്‍ നന്മകള്‍ അവള്‍ കൈകുമ്പിളില്‍  ആവാഹിച്ചു.
സുജ,അയാളെ ഇറുകെ പുണര്‍ന്നു...
നനഞ്ഞ കണ്ണില്‍, പത്താം നില ഫ്ലാറ്റിലെ   തുറന്നിട്ട.ജനാലക്കപ്പുറം,കര്‍ട്ടന്‍ ഞൊറികള്‍ക്കിടയില്‍   ഉദിച്ചുയരും...ചന്ദ്രിക.....



കഥ ഇളംതെന്നലറിയാതെ...
കെ.എം.രാധ

സുമി,അച്ഛന്‍ വാങ്ങികൊടുത്ത കടുംനീല നിറത്തിലുള്ള വസ്ത്രം ധരിച്ച്, ഏറ്റവും പുതിയ ക്രീമിട്ട് മുഖം നന്നായി മിനുക്കി , ലിപ്സ്റ്റിക്കിട്ട് ,മുടി ഒതുക്കി ...
' പല വട്ടം പറഞ്ഞു, മംഗലത്തിന് പോകരുതെന്ന്.എന്‍റെ വാക്കുകള്‍ക്ക് മുന്‍പും നീ വില കൊടുത്തിട്ടില്ല.''
അവള്‍ പുറത്തിറങ്ങി.
''നീ വരുമ്പോഴേക്കും ഞാനിവിടം എന്നന്നേക്കുമായി ഉപേക്ഷിക്കും. ,ഇനിയൊരിക്കലും...അമ്മയെ കാണില്ല''
''നിങ്ങള്‍ക്ക് ഭ്രാന്താ.എല്ലാറ്റിനും നിങ്ങള്‍ ഒറ്റ ആളാ കാരണം. ......''
സുമി,അമ്മയെ ദേഷ്യപ്പെട്ടു.
,അവള്‍ വീണ്ടും കേട്ടു.ദയനീയ സ്വരം .....
''മോളെ നിന്‍റമ്മയാണ് അപേക്ഷിക്കുന്നത് ...പോകരുതേ''
വിവാഹത്തിനെത്തിയവരില്‍ ഏറെയും പരിചിതര്‍,അവര്‍ സുമിയെ കണ്ട് പിറുപിറുക്കല്‍, അദ്ഭുതം,തുറിച്ചുനോക്കല്‍,കൃത്രിമ ചിരി, .
കൂട്ടുകാരി, ജയ അടുത്ത് വന്ന് പതുക്കെ: ....
''.പ്ലസ്ടു പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പര്‍ പുറത്തായത് നന്നായി.കുറച്ച്ദിവസം കൂടി നമുക്ക് മുന്നൊരുക്കം നടത്താം.നീ വരില്ലെന്ന് കരുതി '
സുമി ,അവളോട്‌ തര്‍ക്കിച്ചു
' അമ്മയുടെ കൈയിലിരുപ്പു കൊണ്ടല്ലേ.? അച്ഛന് എന്നെ ജീവനാ.പാവം.അച്ഛന്‍ പത്ത് വര്‍ഷം ഒറ്റയ്ക്ക് കഴിഞ്ഞു,അമ്മയ്ക്ക് ഞാനുണ്ട്,...''
''നിന്നോട് പൊരുതാന്‍ ഞാനില്ല.നീ ഇന്നോ നാളെയോ മറ്റൊരു വീട്ടിലെത്തും.അപ്പോള്‍.........'...''
''തത്കാലം നമുക്ക് ഈ വിഷയം നിര്‍ത്താം''
സുമി ,പിന്‍വലിയാനൊരുങ്ങി.
'' കാര്‍മുകില്‍ മൂടിയ നിന്നെ പ്രകാശത്തിലെത്തിക്കാന്‍....>.....ആര്‍ക്കുമാവില്ല''
സുമിയുടെ രൂക്ഷനോട്ടം...ജയയിലെത്തി.
''ഒരിക്കലും യോജിക്കാത്ത നേര്‍രേഖകള്‍...,അകന്നത് നന്നായി .''സുമിയുടെ ഒട്ടും അലിവില്ലാത്ത,വിലയിരുത്തല്‍ കേട്ട് ജയ അദ്ഭുതപ്പെട്ടു.
'' ഓടിട്ട വീട്ടിന്‍ മുകളില്‍ മാവിന്‍ ചില്ലകള്‍ താഴ്ന്ന് കിടന്ന നിഴലുകള്‍, നിലാവില്‍ ജാരനെന്ന് തോന്നി ഭാര്യയെ ഉപേക്ഷിച്ച ആളുടെ മോനല്ലേ നിന്‍റച്ഛന്‍....>. ഏതായാലും ,അപ്പൂപ്പനില്ലാത്ത തന്റേടം അച്ഛന്‍ നടപ്പാക്കി.നല്ലത് വരട്ടെ.''
ജയയ്ക്കൊപ്പം, വിഭവസമൃദ്ധമായ ഊണ് കഴിച്ച്,വേദിയിലെത്തി.വന്‍തിരക്ക് കുറഞ്ഞിട്ടുണ്ട്.
അചഛന്‍,നവവധുവിന് ഇരുവരെയും പരിചയപ്പെടുത്തി.
പെട്ടെന്ന്,അച്ഛന്‍ ,ജയയെ മാറ്റി നിര്‍ത്തി ശബ്ദം കുറച്ച്...
''മോള് വരരുതായിരുന്നു.അമ്മയ്ക്കത് താങ്ങാനാവില്ല.ഈ നിമിഷം തോന്നുന്നു....ഒന്നും വേണ്ടായിരുന്നവെന്ന്.ഒക്കെ ,വിധി.''
അച്ഛന്‍ പെങ്ങള്‍ അടുത്തേക്ക് വരുന്നത് കണ്ട്,കണ്ടില്ലെന്ന് നടിച്ച് സുമി വിവാഹ മണ്ഡപ പടവുകള്‍ ഇറങ്ങി.
പുറത്തിറങ്ങുമ്പോള്‍, ജയ..
എന്താടി...അച്ഛന്‍ വക ഉപദേശം?''
'ഓ...ഒന്നുമില്ല.''
'' ഹിന്ദി സിനിമാതാരം സൈഫ്‌-----_കരീന കല്യാണത്തിന്, വരന്‍റെ പതിനേഴ്കാരി മകള്‍ പങ്കെടുത്തതില്‍ മുന്‍ഭാര്യ അമൃതസിംഗിന് വിഷമമുണ്ടായോ...ആര്‍ക്കറിയാം?പക്ഷേ.....നിന്‍റമ്മ,പാവം.അവര്‍ക്കിത് താങ്ങാനാവില്ല. ''
സുമിയ്ക്ക് ആകെ ഒരു പുകച്ചില്‍ ....എന്തോ അരുതാത്തത് കേട്ട തോന്നല്‍ .
''അചഛന് ശ്വാസംമുട്ടല്‍ കൂടിയിട്ടുണ്ട് .ചെന്നിട്ട് വേണം ആശുപത്രിയില്‍ പോകാന്‍..>.അമ്മ , കാത്തുനില്‍ക്കുന്നുണ്ടാവും''
ജയ, പോകുന്നത് നോക്കി സുമി നെടുവീര്‍പ്പിട്ടു
അവള്‍ , എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ കൊതിച്ചു.
ഓര്‍മയില്‍, സുമി പിന്‍കാലത്തെത്തി....
അമ്മ അവളെ താരാട്ട്പാടി ഉറക്കുന്നത്, പാചകം, തുണികള്‍ അലക്കുന്നത്,അച്ഛന്‍റെ ഒരേയൊരു പെങ്ങള്‍ ''നിരന്തരമായി തങ്ങളുടെ സ്വൈര്യജീവിതം തകിടംമറിക്കുന്നുവെന്ന് പരാതിപ്പെട്ടത്.....
''അമ്മ ഉപേക്ഷിച്ചുപോയ തന്നെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് സംരക്ഷിച്ചത് ചേച്ചിയാണ്,അവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചാല്‍....> അച്ഛന്‍റെ .ഭീഷണിയില്‍ മടുത്ത് കയര്‍ കെട്ടി ആറ്റില്‍ ജീവനൊടുക്കാന്‍ തുനിഞ്ഞത്...',
അപ്പോള്‍,ഒരു നിയോഗം പോലെ നാല് വയസ്സുകാരി സുമി ഉറക്കം വരുന്നു , കിടയ്ക്കയില്‍ പുതു വിരിപ്പ് വിരിക്കണമെന്ന് ശഠിച്ച് അരികിലെത്തിയത്, ''കടുംകൈ അരുത് ,കുഞ്ഞ് അനാഥമാകുമെന്ന ചിന്ത ഒന്ന് മാത്രമാണ് പിന്തിരിയാന്‍ കാരണമെന്ന്'' ,വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ,മനം .തുറന്നത്..
അമ്മയ്ക്ക് കിട്ടുന്ന ,മര്‍ദ്ദനം,അമ്മ അച്ഛന്‍റെ കൈ കടിച്ച് മുറിവേല്‍പ്പിച്ചത്,...എന്നും ഭവനം കാറ്റിലും കോളിലും പെട്ട് ഉലഞ്ഞത്....പൊട്ടിത്തെറികള്‍,തേങ്ങലുകള്‍,പിരാക്ക്‌..,പരിദേവനങ്ങള്‍>>...ഒടുവില്‍....>.വേര്‍പിരിയല്‍.!!!. ..>..
ഒരിക്കല്‍,അച്ഛന്‍ പെങ്ങളുടെ ഒത്താശയോടെ,''അമ്മയ്ക്ക് സൌന്ദര്യമില്ല. ഒഴിവാക്കി തരണമെന്ന് പോലീസ്‌സ്റ്റേഷനില്‍ കൊടുത്ത പരാതി വായിച്ച് നിയമപാലകര്‍ പൊട്ടിച്ചിരിച്ച് അചഛനെ..വിരട്ടി തിരിച്ചയച്ചത്,....
ഇപ്പോള്‍ ,സുമിക്ക് കാര്യങ്ങള്‍ വ്യക്തത......
അമ്മൂമ്മയെ സംശയിച്ച് അപ്പൂപ്പന്‍ കാരണമില്ലാതെ വേണ്ടെന്നു വെച്ചതല്ലേ?.എന്നിട്ട്,ആ പാവം ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചില്ല,പല ചെവികള്‍ വഴി സുമിയുടെ കുഞ്ഞികാതിലും എത്തിയിരുന്നു.''കുഞ്ഞുങ്ങളെ കാണാതെ ആധി പിടിച്ച് മരിച്ചതാണെന്ന്.!
അപ്പൂപ്പന്‍റെ കര്‍ക്കശത ,തന്നെയാണ് അചഛന്റേതുമെന്ന് സുമിക്ക് മനസ്സിലായി.അവള്‍ക്കു സ്വയം വെറുപ്പ്‌ തോന്നി.
തന്തയില്ലാ കുഞ്ഞെന്ന മുദ്ര വീഴാന്‍ കാരണം അമ്മ മാത്രമെന്ന് കുറ്റപ്പെടുത്തി കൂര്‍ത്ത വാക്കുകളില്‍ കുരുക്കിയിട്ട, വിപരീത ബുദ്ധിയില്‍ നിന്ന്
കുറ്റബോധത്തിന്‍റെ ഉമിത്തീയിലേക്ക് സുമി എടുത്തു ചാടി. ,
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അച്ഛന്‍ ''കോടതി ചെലവ് വിധിച്ചതിലും അധികം പണം നല്‍കുന്നത്,ഏത് ആഗ്രഹവും എള്‌ുപ്പം സാധിപ്പിക്കുന്നത് മോളെ എന്നന്നേക്കും.അകറ്റാനുള്ള സൂത്രശാലിയുടെ..തന്ത്രമെന്ന്,അമ്മ സൂചിപ്പിച്ചത്,ഒരു തൊഴില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ പൊന്നുപോലെ സംരക്ഷിക്കുമെന്ന അമ്മയുടെ വചനങ്ങള്‍... വെറുപ്പോടെ തള്ളിയത് .....
ബസ്സിറങ്ങി, സുമി വേഗം നടന്നു...
വീട്ടില്‍ ആളനക്കമില്ല.അവളുടെ നാക്ക് വരണ്ടു.....സുമി .,ഉറക്കെ കരഞ്ഞു.
പെട്ടെന്ന് ,വിവശയായ ഒരു രൂപം അവളുടെ മുഖം പിടിച്ചുയര്‍ത്തി,കവിളിലെ കണ്ണീര്‍ തുടച്ചു.
'അമ്മേ..''വിളിയോടെ കെട്ടിപ്പിടിക്കുമ്പോള്‍,നേര്‍ത്ത സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു
'' ഞാനും കൂടി പോയാല്‍ മോള്‍ക്ക്‌ പിന്നെ ആരുണ്ട്‌?''.
ഇരുവര്‍ക്കും ഇടയിലൂടെ ഇളംതെന്നല്‍ കടന്നുപോയി....
Like ·  · Promote · 

Monday, 8 April 2013


കേരള മുഖ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധക്ക്..കേരളീയ മതേതര സമൂഹമേ... ലജ്ജിക്കൂ.!
.ജാതിമതതീവ്രനിലപാടുകാര്‍ തീക്കൊള്ളിയെടുത്ത് ജനാധിപത്യ സമൂഹത്തെ വേട്ടയാടുന്നു!
ഇക്കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് രാവിലെ നടക്കാനിറങ്ങിയ ഒരു ഉയര്‍ന്ന ജാതിക്കാരനെ ,മുന്‍വൈരാഗ്യം,കുടിപകയൊന്നുമില്ലാതെ, ഉയര്‍ന്നകുലജാതനെന്ന ഒറ്റകാരണം കൊണ്ട് ,dalit human rights movement കാര്‍ വെട്ടിക്കൊന്നു.അതിനു വിവരദോഷിയായ മുന്‍മന്ത്രി അന്ന് ‘’ദളിതര്‍, ഉയര്‍ന്ന ജാതിക്കാരോട് അമര്‍ഷം തീര്‍ക്കാനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ‘’പറഞ്ഞു.ഹഹാ,,....മന്ത്രിയുടെ അപാര ബുദ്ധിക്ക് മുന്‍പില്‍ നമസ്കാരം.(കൊല ചെയ്തവരെ ശിക്ഷിച്ചതായി അറിയില്ല)
''96% of the arrested criminals are not in jail "'എന്ന പത്രവാര്‍ത്തയേക്കാള്‍ ഭയാനകമാണ് യാഥാര്‍ത്ഥ്യം!കൊലയാളികള്‍,അഴിമതിക്കാര്‍ ,തസ്കരന്‍മാര്‍,രാജ്യം വില്‍ക്കുന്നവര്‍ വരെ ജയില്‍ അഴികളെണ്ണാതെ പുറത്ത് ഇളംകാറ്റില്‍ ഉലാത്തുന്ന നയനമനോഹരദൃശ്യം നിയമപാലകരും,ഭരണകൂടവും കണ്ടാസ്വദിച്ചാലും.മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍റെ സുസ്ത്യര്‍ഹമായ ഇടപെടലുകളാണ് dhrm വീരന്മാര്‍ ഒതുങ്ങിയത്. .
എന്നാല്‍,താഴ്ന്ന ജാതിക്കാര്‍ പ്രവര്‍ത്തിച്ച രീതിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍... ...>>..എന്താകും സ്ഥിതി?
ശാസ്ത്ര-വിവരസാങ്കേതിക രംഗത്ത് വിരല്‍തുമ്പില്‍ അറിവ് ലഭിക്കുന്ന ആധുനിക ലോകത്ത് '',തൊട്ടുകൂടായ്മ-തീണ്ടിക്കൂടായ്മ, ദൃഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവരുടെ''എണ്ണം തീര്‍ത്തും കുറയുന്ന,നമ്പൂതിരി മുതല്‍ ആദിവാസിവരെ,പോരാ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ മിശ്രവിവാഹങ്ങള്‍ ധാരാളം നടക്കുന്ന കേരളത്തില്‍ ടിഎച്ച് ആര്‍എം പ്രവര്‍ത്തകര്‍ നടത്തുന്ന വര്‍ഗീയ-വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരുടെ സ്വൈര്യ-സമാധാനം കെടുത്തും.ഇന്ന് (ഞായറാഴ്ച 2013 april 7 ) ഒരു ഗൃഹപ്രവേശനചടങ്ങില്‍ വെച്ചു കണ്ട അവിവാഹിതകളായ ഹിന്ദു-മുസ്ലീം പെണ്‍കുട്ടികള്‍,അവരനുഭവിക്കുന്ന യാതനകള്‍..അവര്‍ക്ക് ജീവിതം വേണം!.അവരെ ആര് സഹായിക്കാന്‍, ദളിതരടക്കമുള്ളവരുടെ ബാങ്ക് അക്കൊണ്ടിലേക്ക് അനധികൃത പണം വരുന്നുവെന്ന് മാതൃഭൂമി ദിനപത്രം മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത കൊടുത്ത വിവരം ആശങ്ക ഉളവാക്കുന്നു.ആ വാര്‍ത്ത് കൂടി കൂട്ടി വായിക്കൂ. കേരളത്തില്‍ ജീവിക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷമല്ല....മനുഷ്യരാണെന്ന ചിന്തയുണ്ടാവുന്നത് നല്ലത്.
..DHRM പ്രവര്‍ത്തകര്‍ ആദ്യം സര്‍ക്കാരിനോട് ആനുകൂല്യങ്ങള്‍ചോദിച്ച് വാങ്ങൂ,അത് യഥാര്‍ത്ഥ കൈകളില്‍ തന്നെയാണോ എത്തുന്നതെന്ന് സത്യസന്ധ അന്വേഷണം നടത്തൂ,അപ്പോള്‍ മനസ്സിലാവും സംവരണത്തിലെ കള്ളക്കളികള്‍.>കര്‍ണാടകയില്‍ പോയി ഉയര്‍ന്നജാതിക്കാരുടെ എച്ചിലിലയില്‍ കിടന്നുരുളുന്ന ദളിതരെ പിന്തിരിപ്പിച്ചു അനാചാരം ഇല്ലായ്മ ,ഒപ്പം ദളിത്‌-ആദിവാസി കുടികളിലെ മൃഗസമാന ജീവിതത്തിനെതിരെ ശബ്ദമുയര്‍ത്തൂ.,ഉദ്യോഗസ്ഥര്‍ ആ പാവങ്ങളുടെ നെഞ്ചില്‍ ചവുട്ടി ആനുകൂല്യങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിറയ്ക്കുന്നത് ഗീതാനന്ദന്‍- -_ജാനു നേതാക്കളോട് ചോദിച്ചാലറിയാം.ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവര്‍ ഏറെ! ധനികരല്ലാത്ത കേരളീയര്‍ തീക്കനല്‍ കൂമ്പാരങ്ങളില്‍ ചവുട്ടി ജീവിതം മുന്നോട്ടു ഇഴച്ചു നീക്കുമ്പോള്‍ ജാതിമതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ,വൈരം....നാം കാടത്തത്തെ പുണരുന്നോ?അതോ..ശിലായുഗ മനുഷ്യരേക്കാള്‍ അധഃപതിക്കുകയോ ചിന്തിക്കുക.
ബുദ്ധിജീവികളല്ല,സാധാരണക്കാരാണ്...സമ്മതിദാനാവകാശക്കാരെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന്.dhrm പ്രവര്‍ത്തകരെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ എവിടെ മതാചാര്യന്‍മാര്‍?സംസ്കൃതചിത്തര്‍?
സുനില്‍ദാസ്(ദല്‍ഹി),ഖുറൈഷി ആലപ്പുഴ(ദുബൈ),അനീഷ്‌ നായര്‍(സുഡാന്‍)എലിസബത്ത് രാജ്ഞി(ലണ്ടന്‍),ജെകെ നായര്‍ മംഗലാപുരം,രാജീവ്‌നമ്പ്യാര്‍(ജര്‍മ്മനി),സാജന്‍.വി.എസ്‌.(ഗള്‍ഫ്‌),തിരുവല്ലം ഭാസി-ആസ്ത്രേലിയ,ഷാജന്‍ സക്കറിയ –മറുനാടന്‍മലയാളി പത്രാധിപര്‍.,റോമന്‍ റോളന്‍സ്,ദിവ്യ.കൃഷ്ണന്‍.- റോയ് കടയ്ക്കാവൂര്‍-ദുബൈ ഒപ്പം ജനാധിപത്യമതേതരന്മാരായ ആര്‍ക്കും മറുമൊഴി നല്‍കാം.
4Like ·  · Promote · 
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചായസല്‍ക്കാരത്തിന് ചിലവഴിച്ചത് 25,08,222 രൂപ. 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. കെ ടി ജലീലിന്റെ 
ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിമാത്രം 1.77 ലക്ഷം രൂപ ചായക്ക് ചെലവിട്ടു. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് 1,66,537 രൂപ, ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 1,65,917 രൂപ, ധനമന്ത്രി കെ എം മാണി 1,63,695 രൂപയും ചെലവിട്ടു. ചീവ് വിപ്പ് പി സി ജോര്‍ജിന്റെ ചെലവ് 1,24,212 രൂപയുമാണ്. 2011-12ല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 23.62 ലക്ഷവും ഈ ഇനത്തില്‍ ചെലവഴിച്ചു.ഈയിടെ ഗള്‍ഫില്‍ നിന്ന് ഒരു രാജകുമാരന്‍ വന്ന് പാഞ്ചാരി മേളമടക്കം ഉഗ്രന്‍ വരവേല്പ്പിനു എത്ര തുകയായികാണും?അതൊന്നും നമുക്ക് പ്രശ്നമല്ല.മോഡി ഊണ് കഴിച്ചുവോ,നഗരസന്ദര്‍ശനം നടത്തിയോ ....ഇതാണ് പ്രശ്നം .കഷ്ടം!രാജയോ,കനിമൊഴിയോ കോടിക്കണക്കിന് രൂപ അനധികൃതസമ്പാദ്യം /പ്രശ്നമേയല്ല. മോഡി സ്വന്തം സംസ്ഥാനവികസനത്തിന് അമേരിക്കന്‍ കമ്പനി പ്രതിനിധികളെ സത്കരിക്കാന്‍ ചെലവിട്ടത്8.80 ലക്ഷം രൂപ.എന്ന് മാതൃഭൂമി ദിനപത്രം. അത് ക്രമക്കേടെന്ന് സിഎജി....ഇന്ത്യാമഹാരാജ്യത്തെ നിയമങ്ങളെ നമസ്കാരം.കേരളഎം.പി. സുധാകര്‍ജി ചോല്ലുന്നതത്രേ വാസ്തവം.
അടികുറിപ്പ്;-കൊണ്ഗ്രെസ്സിനെ വിശ്വസിക്കാന്‍ കൊള്ളില്ല,കൊണ്ഗ്രെസ്സ് സിബിഐയെ ഉപയോഗിച്ച് ഭരിക്കുന്നു....''എന്‍ഐഎ''എന്ന് കൂടി ചേര്‍ക്കാന്‍ മുലായംസിങ് യാദവ്‌ മറന്നതാകും.കെ.എം.രാധ
Like · · Promote
നിയമസഭാ പൊറാട്ട് നാടകം അവസാനിപ്പിക്കൂ...
മുഖ്യമന്ത്രി മന്ത്രിസഭയെ,സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍,കുടുംബം തല്ലിപിരിയാതിരിക്കാന്‍ പ്രവര്‍ത്തിച്ചത് അങ്ങേയറ്റം ശരി.നിയസഭാദൃശ്യങ്ങള്‍ ലൈവ് ആയി കാണുന്നു.അല്ലാ...ഭരണ-പ്രതിപക്ഷ,നാടിനെ നന്നാക്കും പ്രതിഭകള്‍ എവിടെ?ഓ..ഇന്ന് ഇതാണ് തിരകഥക്ക് ശേഷം ഷൂട്ടിംഗ് എന്ന് മുന്‍കൂട്ടി അറിഞ്ഞതോ,സഭയില്‍ വരാതിരിക്കാന്‍ കാരണം?വോള്‍ട്ടേജ് ക്ഷാമത്താല്‍ രാത്രി പോലും വിളക്കുകള്‍ കത്തുന്നില്ല,നിമിഷം തോറും കറണ്ട് പോയി അനധികൃത വൈദ്യുതി പോകല്‍,സ്വകാര്യബസുകള്‍ കൃത്യസമയം പാലിച്ച് മത്സരബുദ്ധിയോടെ പരക്കംപാഞ്ഞ് ലാഭം നൂറിരട്ടി കൊയ്യുമ്പോള്‍.. കെഎസ്‌ആര്‍ടിസി
കുളം തോണ്ടി,നോക്കുകുത്തിയായി സ്വകാര്യക്കാരെ സഹായിക്കാന്‍ കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍റ് പോലെയുള്ള അനേകം ബസ്‌കാക്കും ഇടങ്ങളില്‍ കാവല്‍ കിടപ്പ്.കേരളീയരെ ലജ്ജിക്കൂ.കഷ്ടം. ഭരണ പ്രതിപക്ഷങ്ങളില്‍ വ്യക്തിശുദ്ധി ഉള്ളവരോ എല്ലാവരും.?കഷ്ടം...ഗണേഷ്കുമാര്‍ രാജി വെച്ചു,പാതിസത്യസന്ധന് ആശ്വസിക്കാനായില്ല..പി.സി.ജോര്‍ജുമാരുടെ അജണ്ട വ്യക്തികള്‍ സ്വന്തമാക്കി വെച്ച ആയിരക്കണക്കിന് വനഭൂമിയുടെ കാര്യം?ഇതൊന്നും പ്രതിപക്ഷത്തിന് പ്രശ്നമല്ലേ?സഭ വിട്ട്പോകുംമുന്പു ജനം ഈ അതിമനോഹര കാഴ്ചകള്‍ നേരില്‍ കാണുന്നുവെന്ന് ഓര്‍ക്കുക.കഞ്ഞിക്കുഴിപ്രശ്നം മറയ്ക്കാന്‍ കണ്ട ജാലവിദ്യയെന്നു ജനം,ചാനല്‍ കവര്‍സ്റ്റോറി!ജനത്തിന്‍റെ നീറുംപ്രശ്നങ്ങള്‍ക്ക് ആരുണ്ട്‌ സഹായം?കെ.എം.രാധ

Monday, 1 April 2013

രാഷ്ട്രവും,ജനവുമുണ്ടെങ്കിലെ....കല,സാഹിത്യം,സംസ്കാരം ഉരുത്തിരിയൂ.... 
രാഷ്ട്രത്തിന്റെ കെട്ടുറപ്പ് നിലനില്ക്കുന്നത് ശക്തം, സുതാര്യം അഴിമതിരഹിത- നിഷ്പക്ഷ ഭരണസംവിധാനത്തിലാണ്. ഭരണാധികാരികള്‍ ജനത്തിന് വേണ്ട വെള്ളം,വെളിച്ചം,പാര്പ്പി ടം,ഗതാഗതം സര്വോതപരി സമാധാനം....നല്കിയെങ്കില്‍ മാത്രമേ ജനം അച്ചടക്കമുള്ളവരും,രാജ്യത്തോട് സ്നേഹ-ബഹുമാനം പുലര്ത്തു ന്നവരുമാകൂ.ഇന്ത്യന്‍ ഭരണകൂടം അമൃതേത്ത് ഭുജിച്ച് സുഖാലസ്യത്തോടെഅലസനിദ്രയില്‍.!അതോടെ, ലോക്പാലും,സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങളും,കള്ളപ്പണം വെളുപ്പിക്കും എച്ച് എസ്ബിസി,ഐസിഐസിഐ,എച്ച്ഡിഎഫ്സി,..ബാങ്കുകളും,ടൂജി സ്പെക്ട്രം കേസുകളും,...അന്വേഷണപരിധിക്കപ്പുറത്ത്.!ആയിരക്കണക്കിന് മയക്കുമരുന്ന്-വ്യാജനോട്ട്-തീവ്രവാദ,സ്ത്രീ പീഡനകേസുകള്ക്കും ഗതി ഇത് തന്നെ.... ഗുജറാത്തിലെ പോര്ബ്ന്തറില്‍,ലോകം ആദരിക്കുന്ന രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മസ്ഥലം,ഭവനം കണ്ട് പൊരിവെയിലില്‍ മടങ്ങുമ്പോള്‍ അവജ്ഞ,കണ്ണുകള്‍ നിറഞ്ഞു.....വൃത്തികെട്ട പൊടി നിറഞ്ഞ,ദുര്ഗന്ധപൂരിതമായ നിരത്തുകള്‍… ഇരുട്ട് മുറികള്‍..... .jawaharlaliinte ആനന്ദഭവന’’ത്തിന് സ്ഥിതി ഇങ്ങനെയല്ലല്ലോ. രാഷ്ട്രപിതാവിന്റെ കാര്യത്തില്കൂടി കോണ്ഗ്രസിന് വലുപ്പ –ചെറുപ്പം!
ഇക്കാര്യത്തില്‍ ഗുജറാത്ത് സര്ക്കാരും കുറ്റക്കാര്‍