Wednesday, 25 March 2015

കൊടും വര്‍ഗീയവാദി.

ഹാ ഹാ..
ജനാധിപത്യം,മതേതരത്വം വിജയിക്കട്ടെ!
ഈ മുഖപുസ്തകത്തില്‍ ഒരു വര്‍ഷം മുന്‍പ് എന്ത് എഴുതി?
അവ നേര്‍ സത്യങ്ങളെന്ന് മനസ്സിലായോ?
കേരളത്തില്‍ സംഭവിക്കുന്നത്‌ കപട മതേതരത്വം,രാഷ്ട്രീയക്കാര്‍ ഹിന്ദു വോട്ടുകള്‍ വിഭജിച്ചു കൊണ്ട്,ഹിന്ദുക്കളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് കൂടി പരിഹാരം കാണുന്നില്ല.
കേരളത്തില്‍,ന്യൂനപക്ഷ പ്രീണനമാണ് .അതായത് ന്യൂനപക്ഷ-ഭൂരിപക്ഷ ഉന്നതര്‍ക്ക് മാത്രം നീതി.സുഖസൌകര്യങ്ങള്‍.
അപ്പോള്‍,എന്നെ എന്ത് വിളിച്ചു?
കൊടും വര്‍ഗീയവാദി.
ഹാ..ഹാ..
അല്ലാ..സൂര്യനെല്ലി ഫെയിം പി.ജെ.കുര്യന്‍,ഐസ്ക്രീം -,മഞ്ചേരി ഫെയിം മാന്യന്മാരും ,മെഹര്‍ തരാറുമായി ബ്ലാക്ക്‌ബെറി സന്ദേശങ്ങള്‍ കൈമാറി ഭാര്യയെ പീഡിപ്പിച്ചവര്‍ക്കൊന്നും ഇനി കേരളത്തില്‍ സ്ഥാനമില്ല.
മാര്‍പ്പാപ്പയല്ല,സാക്ഷാല്‍ കൈലാസനാഥന്‍ ഇറങ്ങി വന്നാലും,
ഒന്നും സംഭവിക്കില്ല.
കേരളീയര്‍,ജനാധിപത്യ മാര്‍ഗം പിന്തുടരും.
മുന്നണി സമവാക്യങ്ങള്‍ ഉടച്ചുവാര്‍ക്കും.
എല്ലാവരെയും,സാമാന്യമായിട്ടെങ്കിലും ഒന്നിച്ചു കാണാന്‍ കഴിയുന്നവര്‍ക്ക്,വോട്ടുകള്‍ നല്‍കും.
കെ.എം.രാധ
L

നിരപരാധി പട്ടം

കേന്ദ്ര ബിജെപി സര്‍ക്കാര്‍,
 ശശി തരൂരിനെ, ന്യായാധിപന്‍ ചമഞ്ഞ്,
നിരപരാധി പട്ടം സ്വയം അണിയാന്‍ അനുവദിക്കരുത്.
കുറെക്കാലമായി, ഈ എംപി പുറത്ത് നിന്ന് കൊണ്ട്,സ്വന്തം മണ്ഡലത്തില്‍ തിരിഞ്ഞു കേറാതെ ,ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു.
തിരഞ്ഞെടുപ്പിന് തലേന്ന് പോലും,പെന്തക്കോസ്ത്കാരെ ക്കൊണ്ട് വന്നു ഊണും പണവും കൊടുത്ത്,പ്രലോഭിപ്പിച്ചു വോട്ടുകള്‍ വാങ്ങിയ ഈ മഹാന്‍ 
സുനന്ദയ്ക്ക്‌ ക്രൂരവും,നിന്ദ്യവുമായ പീഡനങ്ങള്‍ വിമാനത്തില്‍,(കോണ്ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ മൊഴി) 
ഹോട്ടല്‍ മുറിയില്‍ വെച്ച്
(ജീവനക്കാരുടെയും തരൂരിന്റെ സ്റ്റാഫിന്റെ മൊഴി),
മൃതദേഹം എളുപ്പം ദഹിപ്പിച്ചത്‌ ധാരാളം മതി,അറസ്റ്റ് ചെയ്തു ലോക്ക
പ്പിലടയ്ക്കാന്‍..
ഉന്നതര്‍ക്ക് ഒരു നിയമം,
സാധാരണക്കാര്‍ക്ക് മറ്റൊരു നിയമം എന്നത് അനുവദിക്കാനാവില്ല.

ശ്രദ്ധിക്കുക

എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയ്ക്ക്.
പോസ്റ്ററുകള്‍ എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വരാതെ ശ്രദ്ധിക്കൂ.
''...സംഘടിക്കുക,സംഘടന''ശരി.
ഓരോ പോസ്റ്റും ലക്ഷക്കണക്കിന്‌ ആളുകളാണ് വായിക്കുക.
പോസ്റ്റര്‍ തെറ്റുകള്‍ വഴി,വായനക്കാരും അവ ആവര്‍ത്തിക്കുന്നത് തടയൂ.
കെ.എം.രാധ

മനുഷ്യരെ കൊല്ലരുതേ

പാകിസ്ഥാനില്‍ നിന്ന് പണം കിട്ടിയത് തന്നെ!.
ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല,
 അതിര്‍ത്തി കടന്നുവന്ന് മനുഷ്യരെ കൊല്ലാതിരുന്നാല്‍ മതി.
കെ.എം.രാധ

മയക്കുമരുന്ന് മാഫിയ

കേരളം,മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍!
കൌമാരക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ നിരന്തരമായി ബീച്ചില്‍,
തെരുവില്‍,ബസ്സ്സ്റ്റാന്‍ഡില്‍, ഇടവഴികളില്‍ വെച്ച് ഉപയോഗിക്കുന്ന 
മയക്കും ലഹരി തീര്‍ച്ചയായും ഭാവിതലമുറയുടെ മസ്തിഷ്കം തകര്‍ക്കുന്നത് തന്നെ..
പണമുണ്ടോ? ആര്‍ക്കും സുലഭമായി ലഭിക്കുന്ന കഞ്ചാവും,ഇതര മയക്കും ലഹരികളും...തടയാന്‍,വന്‍ മയക്കുമരുന്ന് കച്ചവടക്കാരെ കൂച്ചുവിലങ്ങിട്ടു കൊണ്ടുപോകാന്‍
ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുക.
കെ.എം.രാധ

കുടുംബബന്ധങ്ങള്‍

ലോകം മുഴുവന്‍,ഇന്ത്യ,കേരളത്തിലും കുടുംബബന്ധങ്ങള്‍ പൂര്‍വാധികം ജീര്‍ണ്ണിച്ച് ശിഥിലമാകുന്നു.
സെലിബ്രിറ്റികളുടെത് ,സ്വാഭാവികമായും പത്രങ്ങള്‍ ആഘോഷിക്കും.
എന്തായാലും,മറുനാടന്‍ പറഞ്ഞത് ശരിയെങ്കില്‍,രോഗം വിറ്റ് വോട്ടാക്കിയത് ലജ്ജാകരം
ദിലീപ്-മന്ജുവാരിയര്‍,മനോജ്‌-ഉര്‍വശി,ഗണേഷ്-യാമിനി..പത്ര-ചാനലുകള്‍ ആഘോഷിച്ചില്ലേ

കപടജ്ഞാനി

പെരുമ്പടവം ശ്രീധരന്‍ കപട ജ്ഞാനിവേഷം ധരിക്കുന്നു!
തെറ്റ്.
ഈ മനുഷ്യന്എന്തറിയാം?
എത്ര പുരാണ ഗ്രന്ഥങ്ങള്‍വായിച്ചു?കൂടുതല്‍എഴുതുന്നില്ല.
അധമ രചനകള്‍ ആഘോഷിക്കപ്പെടുകയും,
അക്ഷര വൈരികള്‍ അനര്‍ഹമായി ആദരിക്കപ്പെടുന്ന കാലത്ത്ഇതുംഇതിലപ്പുറവും കേരളീയര്‍ കേള്‍ക്കേണ്ടി വരും,
കെ.എം.രാധ

ഇരട്ടത്താപ്പ്

പ്രിയപ്പെട്ട വി.എം. സുധീരന്‍ .
2014 May ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്,രാജ്യത്ത് അനേകം വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടും അവയൊക്കെ കണ്ടില്ലെന്ന് നടിച്ച്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഹിറ്റ്ലര്‍ എന്ന് വിളിച്ചുകൊണ്ടുള്ള നാടകം, മേലില്‍ ഇവിടെ വിജയിക്കില്ല.
കേന്ദ്ര ബിജെപി സര്‍ക്കാരിന്‍റെ പദ്ധതി പ്രകാരം, 
പാവപ്പെട്ട രോഗികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ കൊടുക്കുന്ന കൈകള്‍ ,താങ്കളെപ്പോലെയുള്ള കടിച്ചാല്‍ വിഷമിറങ്ങാത്ത സര്‍പ്പങ്ങള്‍ക്ക്, ഇരയാകില്ല.
ആര് നന്മ പ്രവര്‍ത്തിച്ചാലും
അംഗീകരിക്കാനുള്ള ,മനസ്സ് ഇനി എന്നാണു കോണ്ഗ്രസ് നേതൃത്വത്തിനുണ്ടാവുക ?
സുധീരന് റെ ധൈര്യം നാം ബാര്‍വിഷയത്തില്‍ കണ്ടു.
കെ.എം.രാധ

Monday, 23 March 2015

മലയാളത്തിന്‍റെ പ്രിയ കവി യൂസഫലി കേച്ചേരി

മലയാളത്തിന്‍റെ പ്രിയ കവി യൂസഫലി കേച്ചേരിയ്ക്ക് വിട
(2015 March 21)
'പൊന്നില്‍ കുളിച്ച രാത്രിയും, ഈറന്‍ നിലാവും, അനുരാഗഗാനവും, വൈശാഖ സന്ധ്യയും,കല്ലായിപ്പുഴയൊരു മണവാട്ടിയും, പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു''വെന്ന് ചൊല്ലി 
സ്വര്‍ഗ്ഗത്തിലെ വാനമ്പാടികള്‍ക്ക്,കിന്നര-യക്ഷ-അപ്സര-ഹൂറിമാര്‍ക്ക് പ്രണയഗീതങ്ങളെഴുതാന്‍ ''സമയരഥ''ത്തില്‍ അകന്നകന്ന് പോയ അനശ്വര ഗാനരചയിതാവിന്,
യാത്രാമൊഴി അര്‍പ്പിക്കുന്നു.
കെ.എം.രാധ

പ്രിയപ്പെട്ട അച്ചാമ്മ,

പ്രിയപ്പെട്ട അച്ചാമ്മ,
മുഖപുസ്തകത്തോടൊപ്പം ലഭിച്ച അജ്ഞാത ,അപൂര്‍വ കൂട്ടുകാരികളില്‍ ഒരാളാണ് അച്ചാമ്മ.
കോട്ടയം സ്വദേശിനി.
മൈസൂരില്‍ പഠനം.
ഇപ്പോള്‍,കാലിഫോര്‍ണിയയില്‍ താമസമെന്ന് പ്രൊഫയിലില്‍ കണ്ടു.
അച്ചാമ്മേ,
ഇവടെ എന്ത് വര്‍ഗീയമാണ് എഴുതിയത്?
പറയു.
സമ്പത്തിന്റെ ,വേതനത്തിന്റെ അടിസ്ഥാനത്തില്‍ തുല്യമായി ആനുകൂല്യങ്ങള്‍ വിഭജിക്കപ്പെടണമെന്ന്,
മനുഷ്യര്‍ തമ്മില്‍ സ്നേഹ-സാഹോദര്യം പുലര്‍ത്തണമെന്ന് എഴുതിയതിനോ?
വാര്‍ദ്ധക്യം,
എല്ലാവര്‍ക്കും അനുഗ്രഹമായെന്ന് വരില്ല.
ബാല്യ,കൌമാര,യൌവനത്തേക്കാള്‍,
അന്തിവെയില്‍ മായും കാലമാണ് സുഖ-സമാധാനം ലഭിക്കണമെന്ന് നാമെല്ലാം ആഗ്രഹിക്കുക.
പക്ഷേ,പലര്‍ക്കും,അതിനുള്ള ഭാഗ്യം കിട്ടിയില്ലെന്ന് വരില്ല.
വല്ലപ്പോഴും,വരൂ.
ഓര്‍മ്മ പിരിയും വരെ, നമുക്കും ഈ വരള്‍ച്ചയില്‍ പച്ചപ്പ് കാണാം.
ആശംസകള്‍
കെ.എം.രാധ
1. Achamma P Joseph, 2 With Tania Maria Joy, James P Varghese, Achamma P Joseph, Mathew Joy Mathew, Omna Samuel and Saritha Ann Thomas.

Heart wrenching picture!!!!!

Sukumar Subodh sent this picture
''Heart wrenching picture!!!!!
IAS Officer D K Ravi's dog too mourning with his wife.''
അതേ..സുകുമാര്‍ സുബോധ്,
ഞങ്ങള്‍ക്കും,ഈ ദാരുണ രംഗം കാണുമ്പോള്‍,കരള്‍ പിടയുന്നു..
കെ.എം.രാധ

പ്രിയ സുഹൃത്ത് ഏലിയാസ് മര്‍ക്കോസ്,

അമേരിക്കയിലെ Texas ല്‍ താമസിക്കും പ്രിയപ്പെട്ട സുഹൃത്ത് ഏലിയാസ് മര്‍ക്കോസ്,
ഇന്ത്യയില്‍ എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടുക തന്നെ വേണം.
അതിനായി,
അതതു സംസ്ഥാനങ്ങളില്‍ ശക്തമായ ,പിഴവുറ്റ സുരക്ഷാസംവിധാനവും വേണം.
കേരളത്തില്‍,ക്ഷേത്രങ്ങള്‍ക്ക് നേരയുള്ള അക്രമം,
വിഗ്രഹമോഷണം,
വ്യാപകമായി അമ്പലഭൂമി കൈയേറല്‍ സംഭവിക്കുന്നു.
അധികൃതര്‍ കണ്ണടയ്ക്കുന്നു.
ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്‍പ്,അവിടെ കൃസ്ത്യന്‍പള്ളികള്‍ക്ക് നാശനഷ്ടം വരുത്തി.
ഫലം,
ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ കൂടി പോയിക്കിട്ടി.!
പല വിഷയങ്ങളും ഗവേഷണം നടത്തുന്നുണ്ട്.
ഡല്‍ഹിയില്‍ പള്ളികള്‍ക്ക് നേരെ ഉണ്ടായ 'നശിപ്പിക്കല്‍' പ്രക്രിയയില്‍
കേരളത്തിലെ കൃസ്ത്യന്‍ എംപിമാര്‍ക്ക്/
കൃസ്ത്യന്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോന്ന് അന്വേഷിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് അപേക്ഷ.
കെ.സി.വേണുഗോപാല്‍,പി.സി.ചാക്കോ,പി.ജെ.കുര്യന്‍,മുന്‍ എംപി കെ.സുധാകരന്‍
വേറെയും ചില ന്യൂനപക്ഷ കേരള എംപിമാരുടെ
'വിളഞ്ഞ ബുദ്ധി'
മനസ്സിലാക്കാന്‍ മാത്രം,താങ്കളോ,
ഞാന്‍ ,ഉള്‍പ്പെടെയുള്ള കേരളീയ പൊതുജനാധിപത്യസമൂഹമോ പക്വതയാര്‍ജ്ജിച്ചില്ലെന്നു വൈകിയവേളയിലെങ്കിലും ,
ചിന്തിക്കുക.
പിന്നെ,
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെറുക്കുന്ന,
2014 loksabha തിരഞ്ഞെടുപ്പ് കാലത്ത്,യുപിഎ കോണ്ഗ്രസ്സ് സോണിയാ സര്‍ക്കാരിനോട്
'ഞാനായിരുന്നെങ്കില്‍ ,മോഡിയെ അറസ്റ്റ് ചെയ്ത്,ജയിലില്‍ അട്യ്ക്കുമായിരുന്നു ''
എന്ന് ഉപദേശിച്ച മഹതിയ്ക്കാണ് .ബംഗാള്‍ ചുമതല.
ഇന്ത്യ, കോണ്ഗ്രസ്സ് ഭരിക്കുമ്പോഴും,
ഇത്തരം എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ ഭരിക്കുന്ന മമത ബാനര്‍ജിയാണ്,
കുറ്റവാളികളെ കഠിനശിക്ഷയ്ക്ക് വിധേയമാക്കേണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, ആശങ്ക പങ്കിട്ടാല്‍ പോരാ,
സംസ്ഥാനങ്ങള്‍ക്ക് കടുത്ത നടപടികളെടുക്കാന്‍,കര്‍ശന നിര്‍ദ്ദേശവും
കൊടുക്കുക.
കാരണം,അദ്ദേഹം രാഷ്ട്രത്തലവന്‍,
താങ്കളെപ്പോലെയുള്ള സുമനസ്സുകള്‍ ,ഈ താളില്‍ എഴുതുന്നത്‌ ,ശ്രദ്ധയോടെ വായിക്കുന്നുണ്ട് എന്നറിഞ്ഞതില്‍
നന്ദി,കടപ്പാട്.
,സ്നേഹസൌഹൃദങ്ങള്‍ അയയ്ക്കുന്നു.
സ്വീകരിക്കുക.
പ്രാര്‍ത്ഥനയോടെ.
കെ.എം.രാധ
Elias Markose

തൂക്കിക്കൊല്ലുക.

ഇന്ത്യയില്‍, കേരളം ,ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എന്ത് കുടിലതകളും സംഭവിക്കും!
കര്‍ണ്ണാടകത്തിലും.
ഐഎഎസ് ഓഫീസറുടെത്,ദുരൂഹമരണമല്ല.
കൊലപാതകം.
ഏത് പോലെയാണ്?
സുനന്ദ പുഷ്കര്‍ മരണപ്പെട്ട അന്ന് രാത്രി ഇംഗ്ലീഷ് ചാനല്‍ പുറത്ത് വിട്ട ചില ദൃശ്യങ്ങള്‍ കണ്ട നിമിഷം ,ഈ ചുവരില്‍ എഴുതി,
മരണം,ദുരൂഹമെന്ന്.
അന്ന്,തുരുതുരെ വന്ന കൂരമ്പുകള്‍ ,വകഞ്ഞുമാറ്റിയതുപോലെ,
ഇപ്പോഴും പറയുന്നു.
ഈ യുവ ഓഫീസറെ കൊന്നവരെ,തൂക്കിക്കൊല്ലുക.
പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മൌനം?
കര്‍ണ്ണാടക സംഭവത്തില്‍ ആം ആദ്മിക്കാര്‍ക്കും സക്രിയമായി ഇടപെടാനാകും?
ചെറുപ്പക്കാരന്‍ ഓഫീസറുടെ കുടുംബത്തിന്‍റെ,ബന്ധുക്കളുടെ കണ്ണീര്‍,താങ്ങാവുന്നതിനപ്പുറം.
കെ.എം.രാധ

കൊലക്കേസ് പ്രതി =17.05 ലക്ഷം

യുഡിഎഫ് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കും.
എന്തിനു വോട്ടുകള്‍ നല്‍കി?
ചന്ദ്രബോസ്സിനെ,
ആര്‍പി മാളില്‍ സമയം കഴിഞ്ഞ്, മുന്‍ ടിക്കറ്റില്‍ സിനിമ കാണാനെത്തിയത് ചോദ്യം ചെയ്തവനെ കൊന്നു.
എത്ര ലക്ഷം ധനസഹായം നല്‍കി?
ധനമന്ത്രി രാജി വെയ്ക്കില്ല.
മുന്‍പു,
കേരളത്തില്‍ നിന്ന് പോയ കേന്ദ്ര റെയില്‍വേ മന്ത്രി,ട്രെയിന്‍ അപകടം ഉണ്ടായ ഉടന്‍ രാജി വെച്ചു.
ബാര്‍ വിഷയത്തില്‍ ,കുറ്റപത്രം ഉണ്ടായാലും രാജി വെയ്ക്കില്ലെന്ന് ,വാശി പിടിക്കുന്ന ധനമന്ത്രി കെ.എം.മാണിയെ ,
ജനം ,രാജി വെയ്പ്പിക്കുക

സക്രിയ കര്‍മ്മം

ഹിന്ദുക്കളുടെ പൊന്നും കാണിക്കയും കട്ടെടുക്കുന്ന സര്‍ക്കാര്‍-ദേവസ്വംബോര്‍ഡിനെതിരെ 
ശക്തമായപ്രക്ഷോഭം സംഘടിപ്പിക്കാന്‍ വിവിധ ഹൈന്ദവസംഘടനകള്‍ 
തയാറാവുക.
ഇരിഞ്ഞാലക്കുടയിലെ രാജേഷ്മേനോന്‍ മാത്രമല്ല 
(സംഘപ്രവര്‍ത്തകന്‍ എന്ന് പ്രൊഫയില്‍ കണ്ടപ്പോള്‍,തോന്നി)
ഹൈന്ദവ രക്തം സിരകളില്‍ തുടിക്കുന്ന എല്ലാവരുംകൂടി ഈ സക്രിയ കര്‍മ്മം ഏറ്റെടുത്ത്,ഫലപ്രാപ്തിയിലെത്തിക്കുക
കാരണം,
ഇന്ത്യ മഹാരാജ്യത്തെ ധനമാന്ദ്യം തീര്‍ക്കാന്‍ ,
2014 May LOKSABHA തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ്,
യുപിഎ സോണിയാ കോണ്ഗ്രസ്സ്,
കേരളത്തിലെ കോണ്ഗ്രസ് വന്‍ തോക്ക് രാഷ്ട്രീയക്കാരുടെ സഹായത്തോടെ
ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണമെടുത്ത് ,കൊണ്ടു പോകാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ അയച്ചു..
പിന്നേ...
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉണര്‍ന്ന് പുഷ്കലമാകണമെങ്കില്‍,
കോണ്ഗ്രസ് നെഹ്‌റു-സോണിയ ഉള്‍പ്പെടെയുള്ള സകല രാഷ്ട്രീയ ഉന്നതരുടേയും
അനധികൃത ധന ശേഖരം കണ്ടുകെട്ടുക.
കേരളത്തില്‍,
വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,കൈയടക്കി വെച്ച സഹസ്ര കോടി ധനത്തിന്‍റെ അടിവേര് അഗ്നിജ്വാലകളാല്‍,ഭസ്മമാക്കാന്‍,
അനവരതം പ്രയത്നിക്കൂ.
K.M.RADHA

വാസ്തവമോ?

വാസ്തവമോ?

സംശയങ്ങള്‍

സംശയങ്ങള്‍ ഏറെയുണ്ട്. 
കേരളത്തിലെ പത്ര-ദൃശ്യമാദ്ധ്യമങ്ങള്‍ ,പലപ്പോഴും ഏകപക്ഷീയ ,ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ പുലര്‍ത്തുന്നത് ഒട്ടും ശരിയല്ലെന്ന് തെളിവുകള്‍,ഉദാഹരണ സഹിതം എഴുതിയിട്ടുണ്ട്.
പക്ഷേ...
ആദായനികുതി കൊടുക്കാത്തവര്‍ ഇക്കൂട്ടര്‍ മാത്രമോ?
തീര്‍ച്ചയായും ,റെയ്ഡില്‍ എല്ലാ മാന്യന്മാരെയും,കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തുക തന്നെ വേണം.
കെ.എം.രാധ


ഭരണ ധൂര്‍ത്ത്

കേരളം കടക്കെണിയില്‍ എങ്കിലും ഭരണ ധൂര്‍ത്തിന് കുറവില്ല.
ഭരണം,
വെള്ളിത്തളികയില്‍ ലഭിച്ചാല്‍പ്പിന്നെ,
പിച്ചച്ചട്ടിയെടുത്ത് നില്‍ക്കുന്നവരെ കാണാന്‍ ,മന്ത്രി വര്‍ഗ്ഗത്തിന്‍റെ ഉള്‍ക്കണ്ണ് തുറക്കാത്തത്,അഹന്തയുടെ ലക്ഷണം.
കെ.എം.രാധ

ശാശ്വതപരിഹാരം

ഹാ..ഹാ..ഹാ!
ശാശ്വതപരിഹാരം ഉടന്‍!
''അധികാരത്തിൽ വന്നാൽ പരീക്ഷാ ഹാളിൽ പുസ്തകം അനുവദിക്കുമെന്ന് ലാലു''
പള്ളിക്കൂടം മുതല്‍ തുടങ്ങിയതാണ്‌.
അക്ഷരമറിയില്ല.
പരീക്ഷ്യ്ക്ക്
കണക്കിലും,ആംഗലേയത്തിലും, മാത്രമല്ല ശാസ്ത്രമോ,ചരിത്രമോ ഏത് വിഷയത്തിലും തുടര്‍ച്ചയായി വട്ടപ്പൂജ്യം.
എന്നും,ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ,
ഗൃഹപാഠം എഴുതാന്‍ വശമില്ലാതെ(അതിനു വീട്ടിലും അയല്പക്കത്തും അക്ഷരശൂന്യര്‍ മാത്രം )
ക്ലാസ്സില്‍ ഏറ്റവും പിറക് വശത്തിരിക്കാന്‍ യോഗ്യത നേടിയ മിടുക്കന്‍.
കേരളത്തിലെ 'നിഷ്കളങ്ക''നാമധാരി സിനിമാനടനെ വെല്ലുന്ന അഗാധജ്ഞാനം.!
അതല്ലേ,
റെയില്‍വേ മന്ത്രി പദത്തിലെത്തിയപ്പോള്‍ ,സായിപ്പിന് ധനതത്വശാസ്ത്രക്ലാസ്സുകള്‍ കൊടുക്കാന്‍ വിദേശത്തേക്ക് പാഞ്ഞത്.!
വിദേശികള്‍,
'ലാലു ആലോല മാജിക്ക്'പയറ്റിയെങ്കില്‍.....
ഹാ...ഹാ..
ചോരുന്ന,
മൂട്ടകള്‍ മേയുന്ന,
എലികള്‍ ഓടുന്ന,
നാറുന്ന ബോഗികളില്‍ 'അസുലഭ യാത്ര' എന്ന് ആര്‍ക്കെങ്കിലും തോന്നിയോ?
അത്രയ്ക്കങ്ങ്,കളിയാക്കാന്‍ വരട്ടെ.
അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.
സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ എത്തിയപ്പോള്‍, ബഹുമിടുക്കി ?മകള്‍ക്ക് എംബിബിഎസ് പരീക്ഷയില്‍ റാങ്ക്!.
പിന്നെ,
കാലിത്തീറ്റയില്‍,800-900 കോടി .എടുത്തെന്ന ഇന്ത്യക്കാരുടെ കള്ളപ്രചരണത്തിന് തടയിടാന്‍ കോണ്ഗ്രസ് മാഡം സോണിയ മനമില്ലാമനമോടെ കനിഞ്ഞു നല്‍കിയ വെറും രണ്ടു മണിക്കൂര്‍ വിഐപി സുഖ 'തടവ്‌' !
ആശ്രിത വത്സല മാഡം, കുടുംബ പാരമ്പര്യമായി ലഭിച്ച കോണ്ഗ്രസ് പ്രസിഡന്റ്,അധ്യക്ഷ പദവി ഒഴികെയുള്ള എന്ത് ഒത്തുതീര്‍പ്പുകള്‍ക്കും എപ്പോഴും റെഡി.
മാഡം, സ്നേഹാധിക്യത്താല്‍, 2014 May loksabha election എത്തിയതോടെ ,കൂട് തുറന്നു വിട്ടു.
ഓ!ഇതൊക്കെ അത്ര വലിയ തുകയോ?
അഴിമതിവകയില്‍,അല്ലാതെയും ദിവസവും ആയിരം-പതിനായിരം കോടി രൂപ ചോരുന്ന രാജ്യത്ത്,.രണ്ടു പൈസ എടുത്താലെന്ത് കുഴപ്പം?
ചൂരല്‍ അടികള്‍ കൈവെള്ളയില്‍ മാത്രമോ?
ചെവിപിടിച്ച്‌ തിരുമ്മിയ അദ്ധ്യാപികയുടെ കൈ,മാത്രമല്ല മുഖത്ത് കടിച്ച് പരിക്കേല്പ്പിച്ച്,
അന്ന്, ആ വന്യജീവി താവളം എന്നന്നേക്കുമായി ഉപേക്ഷിച്ചു
സ്ഥലം വിട്ടതാണ്.
ഇല്ല..
പുതുതലമുറയ്ക്കെതിരെയുള്ള ഈ ,ഭീകരാന്തരീക്ഷം ഒരിക്കലും
അനുവദിക്കില്ല.
പുസ്തകം നോക്കി അതേപടി പകര്‍ത്തിയാലും
ഇല്ലെങ്കിലും,
എന്തിന് വെറുതെ പരീക്ഷാഹാളില്‍ കഷ്ടപ്പെട്ട് മുഖം കാണിക്കാനും വരണമെന്നില്ല.
പേര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി.
ഡോക്ടര്‍,എന്‍ജിനീയര്‍ ,വക്കീല്‍,ശാസ്ത്രജ്ഞന്‍ എന്നുവേണ്ട നിലവിലുള്ള എല്ലാ കോഴ്സുകള്‍ക്കും ഒന്ന്,രണ്ടു,മൂന്ന് റാങ്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈനില്‍ ലഭ്യമാക്കുന്നതാണ്.
ഒറ്റ നിബന്ധന
ന്യൂജന്‍,തിരഞ്ഞെടുപ്പ് ബൂത്തില്‍ ബട്ടണ്‍ക്ലിക്ക്/ വിരലടയാളം ലാലുവിന് മാത്രം.
കെ.എം.രാധ

NDTV

NDTV always organised by pseudo criminal mind persons ,acted as intellectuals.INDIA is secular.not 
communal.forever. I & B Ministry 
therefore must revoke NDTV's license and also impose a penalty .besides.
K.M.RADHA
Writer.

calicut,
kerala,

മുള്‍ വഴികള്‍

താഴെയുള്ളതുപോലെ,അനേകം മുള്‍ വഴികള്‍ താണ്ടി യവള്‍
മനുഷ്യനന്മയില്‍ മാത്രം വിശ്വസിക്കുന്നവള്‍ ഭീഷണികള്‍ക്ക് മുന്‍പില്‍ ,തല കുനിക്കില്ല.
അനുഭവം.
മാവിന്‍ചുവട്ടില്‍ ഒരു കുഞ്ഞുടുപ്പുകാരി
കെ.എം.രാധ
കോഴിക്കോട് ശ്രീവളയനാട് ദേവീക്ഷേത്രത്തിന്,അടുത്ത് അമ്പലക്കുളത്തിന് വടക്ക് വശം കിഴക്കേമഠം
മദ്യപിക്കാത്ത, പുകവലിക്കാത്ത സദാചാരക്കാരും ദൈവഭക്തരുമായ രണ്ടുപേർ തറവാട്ടിലുണ്ട്‌.
കൃഷ്‌ണമ്മാവനും (അമ്മയുടെ അനുജൻ), വാസുമ്മാവനും (മുത്തശ്ശിയുടെ അനുജത്തിയുടെ മകൻ)
തമിഴ്‌നാട്ടിലെ ശ്രീരംഗത്ത്‌ ബന്ധു നടത്തുന്ന ഹോട്ടൽ പണിയിൽ സന്തോഷം കണ്ടെത്തുന്നവർ.
വല്ലപ്പോഴും നാട്ടിലെത്തുന്ന കൃഷ്‌ണമ്മാവൻ ഞങ്ങൾക്ക്‌ ധാരാളം കഥകൾ പറഞ്ഞുതരും -
നല്ല തങ്ക, പുള്ളിമാൻ.
വർഷങ്ങൾക്കുശേഷം,
എന്നിലെ കൗമാരക്കാരി വായനയുടെ നിറപ്പകിട്ട്‌ അന്വേഷിച്ചലഞ്ഞ്‌ കണ്ടെത്തിയ അതിശയം
“പുള്ളിമാൻ” എസ്‌.കെ. പൊറ്റെക്കാടിന്റെ രചനയാണെന്ന്‌! മരുമക്കത്തായ സമ്പ്രദായം നിലവിലുളള കാലം.
മുത്തശ്ശിയുടെ മക്കളും പേരമക്കളടങ്ങുന്ന വാനരപടയ്‌ക്ക്‌ കുറെ ഓഹരികൾ! ശ്രീദേവി ചെറിയമ്മയ്‌ക്കും വാസുമ്മാവനും വെറും രണ്ടോഹരി. ഇക്കാര്യത്തിൽ ജേഷ്‌ഠത്തിയും അനുജത്തിയും തമ്മിൽ വാക്‌തർക്കം രൂക്ഷമാകാറുണ്ട്‌.
ഒടുവിൽ, മുത്തശ്ശി, അനിയത്തിക്ക്‌ കീഴടങ്ങി ഭാഗം വെച്ചു.
അങ്ങനെ,
വാസുമ്മാവനും അമ്മയും കിഴക്കേ മഠത്തിലെ കിണറ്റിനരികെ, ഒരു കൊച്ചു വീട്‌ വെച്ച്‌ മാറിതാമസിച്ചു
വാസുമ്മാവൻ വിവാഹിതനായതോടെ ശ്രിരംഗത്തെ ഹോട്ടൽ പണിനിർത്തി നാട്ടിലെ ഫർണിച്ചർ കമ്പനിയിൽ തൊഴിലാളിയായി. മുത്തശ്ശിയും മക്കളും മഹാത്‌മാഗാന്ധി, ജവഹർലാൽ നെഹറു, ലാൽബഹദൂർ ശാസ്‌ത്രി, ഇന്ദിരാഗാന്ധി പ്രേമികളും,
വാസുമ്മാവനും അമ്മയും ഇ.എം.എസ്‌., എ.കെ.ജി അനുകൂലികളുമായിരുന്നു.
മെയ്‌ദിനപ്രകടനത്തിൽ പങ്കെടുക്കാറുള്ള വാസുമ്മാവൻ സ്വാതന്ത്ര്യദിനത്തിൽ വീടിന്‌ പുറത്തിറങ്ങില്ല. മക്കളും.
അന്ന്‌, ഞങ്ങൾ കുട്ടികളെല്ലാവരും വെളുത്തവസ്‌ത്രമണിഞ്ഞ്‌ പള്ളിക്കൂടത്തിലെത്താറുണ്ട്‌
. ഒരു ദിവസം സന്ധ്യയ്‌ക്ക്‌ വാസുമ്മാവന്റെ വീട്ടിൽ നിന്ന്‌ഉച്ചത്തിൽ നിലവിളി കേട്ടു.
ഞങ്ങളെല്ലാവരും ഓടിച്ചെന്നപ്പോൾ കണ്ടകാഴ്‌ച വാസുമ്മാവൻ പാത്രങ്ങളെടുത്ത്‌ വലിച്ചെറിയുന്നു. ഉറക്കെചിരിക്കുന്നു. പൊട്ടിക്കരയുന്നു.
ഉച്ചത്തിൽ എന്തൊക്കേയോ വിളിച്ചു കൂവുന്നു.
പെട്ടെന്ന്‌, അച്‌ഛനും അമ്മാവന്മാരും കുട്ടികളോട്‌ കിഴക്കേമഠത്തിൽ പോയി വാതിലടച്ചിരിയ്‌ക്കാൻ പറഞ്ഞു.
വാസുമ്മാവനെ അവരെല്ലാംകൂടി പിടിച്ചുകെട്ടി കട്ടിലിനോട്‌ ബന്ധിച്ചു. ദീനരോദനങ്ങൾ,
അട്ടഹാസങ്ങൾ,
അർത്ഥമില്ലാത്ത വാക്കുകൾ -
സമനില തെറ്റിയ വാസുമ്മാവനിൽ നിന്നുതിരുന്ന ഇടിമുഴക്കങ്ങൾ കേട്ട്‌ രാവിന്റെ ഏതോ നിമിഷാർദ്ധത്തിൽ എന്റെ മിഴികളടഞ്ഞു.
പിറ്റേന്ന്‌ വാസുമ്മാവനെ കുതിരവട്ടത്തെ മാനസികാ രോഗ്യാശുപത്രിയിലെത്തിച്ചു.
ഒരാഴ്‌ചത്തെ ഷോക്ക്‌ ചികിത്സയ്‌ക്കുശേഷം മടങ്ങിവന്ന വാസുമ്മാവൻ മൗനിയായി.
വാസുമ്മാവന്‌ ഇനിയും ഭ്രാന്തുണ്ടാകരുതേയെന്ന്‌ ഞങ്ങൾ ശ്രീവളയനാട്ടമ്മയോട്‌ ഹൃദയപൂർവം പ്രാർത്ഥിച്ചു.
തറവാട്ടിലുള്ള
മുതിർന്നവർ രോഗത്തിന്റെ കാര്യകാരണങ്ങൾ ചുഴിഞ്ഞറിഞ്ഞു. ധനാഢ്യൻ ഹോട്ടൽ മുതലാളി ബന്ധു, വാസുമ്മാവനെ കഠിനമായി ജോലികളെടുപ്പിക്കുകയും, അകാരണമായി കണക്കറ്റ്‌ പ്രഹരിക്കുകയും, തലയ്‌ക്കടിക്കുകയും ചെയ്‌തിരുന്നുവത്രെ.
സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിന്‌ വേദനയും യാതനയും അനുഭവിച്ച വാസുമ്മാവൻ ഞങ്ങൾക്കിടയിൽ പാവം ഹീറോ ആയി മാറി.
കുറെ നാളുകൾക്കുശേഷം, വാസുമ്മാവൻ പഴയപടി ജോലിയ്‌ക്ക്‌ പോയിതുടങ്ങി.
വീടിന്റെ കിഴക്കേ അതിരിൽ അഞ്ചാൾ വണ്ണത്തിൽ വലിയൊരു മാവുണ്ട്‌.
കുട്ടികൾ ഉച്ചചൂടിന്റെ തീഷ്‌ണതയകറ്റാൻ, മാവിൻചുവട്ടിൽ, ചിരട്ടയിൽ ചോറും കറികളും വെച്ച്‌ കളിക്കുകയായിരുന്നു.
പെട്ടെന്ന്‌, ഞങ്ങൾക്കിടയിലേക്ക്‌ ആരോ ഒരു വാർത്തയുമായി ഓടിവന്നു.
അതാ വാസുമ്മാവൻ പേയിളകിവരുന്നു!
വടിയെടുത്ത്‌ കലിതുള്ളും കോമരമായി ചീറിയടുക്കുന്ന കുറിയമനുഷ്യനെ കണ്ട്‌ കുട്ടികൾ ഭീതിയോടെ ചിതറിയോടി.
ഒൻപത്‌ വയസ്സിനേക്കാൾ പൊലിമയുള്ള ശരീരപ്രകൃതിയെങ്കിലും, ഞാനും
വേഗത്തിൽ തൊട്ടടുത്ത തടിച്ച മാവിൻമറയത്ത്‌ ഒളിച്ചു നിന്നു.
“വാസ്വോ.... നീയ്‌ കുട്ട്യോളെ പേടിപ്പിക്കല്ലേ......വ്‌ട്യാരും ഇല്ലേ.... ഇവനെ തടുത്ത്‌ നിർത്താൻ......‍
അകലെനിന്നെവിടുന്നോ ഊർന്നുവീഴുന്ന മുത്തശ്ശിയുടെ ശബ്‌ദം എന്റെ ശ്വാസമിടിപ്പിൽ അമർന്നുപോയി.
ചുറ്റും വെയിൽ തിളക്കങ്ങൾ.
ആശ്വാസം!
വാസുമ്മാവൻ വഴിമാറി പോയിട്ടുവേണം
ഇവിടെനിന്ന്‌ രക്ഷപ്പെടാൻ.
. ശ്വാസമടക്കി പിടിച്ച്‌ വയസ്സൻ മാവിനോട്‌ ഒട്ടിനിന്നു.
ദേഹമാകെ കുഴയുന്നു.
ഞൊടിയിടയിൽ
നിറയെ നീലപ്പൂക്കൾ വിരിഞ്ഞു എന്റെ കുഞ്ഞുടുപ്പിൻ തുമ്പിൽ രണ്ട്‌ വിരലുകൾ. ഞാൻ, വിറയലോടെ നോക്കി.
മുൻപിൽ വാസുമ്മാവൻ!
കലങ്ങിയ കണ്ണുകളിൽ രൗദ്രഭാവത്തിൽ പെരുങ്കടൽ ആർത്തിരമ്പുന്നു. വലതുകൈയിൽ ഉയർത്തിപ്പിടിച്ച വടി.
ഈ നിമിഷം അടി എന്റെ തലയ്‌ക്ക്‌ വീഴും.
തൊണ്ടയിൽ കരച്ചിൽ കുടുങ്ങി നിന്നു.
നിമിഷങ്ങൾ കൊഴിയുന്നു.
എനിക്ക്‌ ചുറ്റും ചരാചരങ്ങൾ കറങ്ങുന്നു.
കാഴ്‌ച മങ്ങുന്നു.
ഒറ്റമുണ്ടുടുത്ത വാസുമ്മാവന്റെ നെഞ്ചിൽ, നെറ്റിയിൽ വിയർപ്പ്‌ അനേകം കൈവഴികൾ തേടുന്നു.
കണ്ണിലെ ഭാവങ്ങൾ മാറി മാറി വരുന്നു.
പെട്ടെന്ന്‌, വാസുമ്മാവൻ വടി നിലത്തിട്ട്‌ വീട്ടുപടിക്കലേക്ക്‌ നടന്നു.
ഉടൻ, സർവശക്തിയുമെടുത്ത്‌ കുതിച്ച്‌ ഞാൻ ഉമ്മറത്തെ പാതിതുറന്ന വാതിലിലൂടെ ഇടനാഴികയിലെത്തി.
അവിടെ.....
കുട്ടികളെല്ലാം കോണിചുവട്ടിൽ, ഇരുട്ടിൽ പതുങ്ങിയിരിക്കുന്നു. കാവലാളായി മുത്തശ്ശിയും!
എന്നെകണ്ടതും മുത്തശ്ശി ‘പൊന്നുമോളേ’ വിളിയോടെ, കെട്ടിപ്പിടിച്ച്‌ കരഞ്ഞു...
കഥയെഴുത്തിന്റെ സൗമ്യസാന്നിധ്യം തഴുകിയപ്പോൾ,
കിഴക്കേ മഠത്തിന്റെ ഉൾജീവിതത്തെപ്പറ്റി ഒരു കഥയെഴുതി ”കരുമാടിയുടെ കഥ“.
പ്രൊ. എം. കൃഷ്‌ണൻനായരുടെ പ്രശംസ ഏറ്റുവാങ്ങിയ രചന.
1Sreevalayanad Temple 2 kizhakkematom