Saturday, 6 February 2016

ഷാൻ ജോൺസൺ!

ഷാൻ ജോൺസൺ!
പച്ചക്കിളി, അനന്തനീലിയിലേക്ക് പറന്നു പോയി!
സത്യൻ അന്തിക്കാട് വികാരഭരിതനായി!?
കോഴിക്കോട് ടാഗോർ സെന്റിനറി ഹാൾ.
2016 ജനുവരി മാസം 22 വെള്ളിയാഴ്ച്ച സന്ധ്യയ്ക്ക്
മാതൃഭൂമി ഒരുക്കിയ ,
പ്രസിദ്ധ സംഗീതസംവിധായകൻ ജോൺസൺ മാസ്റ്ററുടെ
ഓർമ്മ പുസ്തകം
"പൊന്നുരുകും പൂക്കാലം"(രചന:കെ .കെ .വിനോദ് കുമാർ)
പ്രകാശനകർമ്മം സതുൻ അന്തിക്കാട് നിർവഹിച്ചു.
സത്യൻ അന്തിക്കാടിനെ കഥയെഴുത്ത്‌ തുടങ്ങിയ കാലം
തൊട്ടെ അറിയാം
അതുകൊണ്ടു തന്നെ,
പരിപാടി തുടങ്ങും മുൻപേ സദസ്സിന്റെ മുൻ നിരയിൽ
ഇരിയ്ക്കുന്ന സത്യനെ ചെന്നു കണ്ട് സുഖാന്വേഷണം നടത്തി.
പ്രസംഗത്തിൽ,
താൻ സംവിധാനപ്പെടുത്തിയ ചലച്ചിത്രങ്ങളിലാണ്
ജോൺസൺ ഏറ്റവും
കൂടുതൽ സംഗീതസംവിധാനം നിർവഹിച്ചതെന്നും,
ജോൺസന് തൊഴിലിനോടുള്ള ആത്മാർത്ഥത-
പൂർണ്ണതയ്ക്ക് വേണ്ടി
ഈണവും,താളവും,വാക്കുകളും ഇഴയടുപ്പത്തോടെ ചിട്ടപ്പെടുത്താൻ പാതിരായല്ല,
എത്ര ദിനങ്ങൾ വേണമെങ്കിലും ചിലവഴിക്കാൻ മടിയില്ലെന്നും
സൂചിപ്പിച്ചു.
ചിന്തിച്ചു?
(ഇപ്പോഴത്തെ ,മലയാളം പുതുതലമുറ സംഗീത സംവിധാനക്കാരോ?)
ഇതൊക്കെ കേട്ടു കൊണ്ട് ജോൺസന്റെ ഭാര്യ റാണിയും ,മകളും.
പുസ്തകവും ,ഉപഹാരവും ഏറ്റുവാങ്ങിയെങ്കിലും,വിഷമം കൊണ്ടെന്നു തോന്നുന്നു മറുമൊഴി ഉണ്ടായില്ല.
പ്രിയ കൂട്ടുകാരന്റെ വേർപാടിൽ സത്യന്റെ വാക്കുകളിൽ തേങ്ങൽ.
കൈതപ്രവും,ഇതേ രീതിയിൽ തന്നെ സംസാരിച്ചു.
തുടർന്ന്,
പിതാവിന്റെ ദീപ്ത സ്മരണയിൽ ഷാനും,മറ്റ് ഗായകരും ജോൺസന്റെ ശിഷ്യൻ
രാജാമണിയുടെ നേതൃത്വത്തിൽ ഹൃദയഹാരിയായ ഗാനങ്ങൾ ആലപിച്ചു.
ഷാൻ, (29)
ഇന്നലെ (5-2-2016)വെള്ളിയാഴ്ച രാവിലെ
കോടമ്പാക്കത്തെ ഫ്ലാറ്റിൽ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്ന വാർത്ത ചാനലിൽ കണ്ടപ്പോൾ ,ഞെട്ടിപ്പോയി.
ആദ്യം,ജോൺസൺ.(2011)
പിന്നീട് ,മകൻ
ബൈക്ക് അപകടത്തിൽ പോയി(2012)
ഇപ്പോൾ,
ഇതാ...പ്രിയ പുത്രിയും.!
മരണം ,പല രീതിയിൽ എല്ലാവരുടെയും അരികിലെത്തുന്നു!.
മലയാളിക്ക്, അഭിനേത്രി കൽപ്പനയുടെ അന്ത്യവും വേദനാജനകമായിരുന്നു.
കാലം മായ്ക്കാത്ത മുറിവുകളില്ല!
എന്തായാലും ,റാണിക്ക്‌ തീവ്രവേദന സഹിക്കാനുള്ള ശക്തി ലഭിക്കട്ടെ.
ജോൺസന്റെ കുടുംബത്തെ ഒരു നോക്ക് കണ്ട എനിക്ക് ഇത്ര വിഷമം വന്നെങ്കിൽ,
അവരെ അടുത്തു പരിചയമുള്ളവരുടെ സ്ഥിതി?
എന്ത് പ്രശ്നമുണ്ടായാലും,
ഷാൻ, അമ്മയെ തനിച്ചാക്കി ഈ ലോകത്തു നിന്ന് വിടചൊല്ലരുതായിരുന്നു.!
ആദരാഞ്ജലികൾ
കെ.എം.രാധ

കേരളീയരുടെ കാപട്യം ?

കേരളീയരുടെ കാപട്യം ?
ആന്ധ്രാപ്രദേശ്,
ഹൈദരാബാദിലെ രോഹിത് വെമുല,
(അതിന് മുന്‍പ് അവിടെ ദളിത്‌ കുട്ടികളുടെ ആത്മഹത്യ നടന്നത് കേരളീയരാരും അറിഞ്ഞില്ല! )
karnataka യിലെ എഴുത്തുകാരന്റെ കൊല,
പുതിയ ന്യൂസ്- ടാന്‍സാനിയക്കാരി യുവതിയെ വിവസ്ത്രയാക്കി പീഡിപ്പിച്ചു.
ഇതൊക്കെ,കോണ്ഗ്രസ്,
;പ്രതിപക്ഷം ഭരിക്കും ഇടങ്ങളായിട്ടു പോലും
കേന്ദ്രത്തിനും ,മോഡിക്കും സ്വൈര്യമില്ല.!
ഇപ്പോള്‍,കേരളത്തിലെ കപട മതേതര-അസഹിഷ്ണു രാഷ്ട്രീയക്കാരും, ചില എഴുത്തുകാരെല്ലാം കൂടി പുതിയ അടവ് സ്വീകരിക്കുന്നു!
ഹാ ഹാ....
RSS- ഐഎസ്സിന്‍റെ മറ്റൊരു മുഖമത്രെ!
അവര് ചെയ്ത ദുരിതാശ്വാസ കാര്യങ്ങളെല്ലാം ജലരേഖ.!
കൊലയാളി വര്‍ഗ്ഗീയ -രാഷ്ട്രീയക്കാരുടെ ഇത്തരം ഒളിപ്പിച്ച അജണ്ടകളെല്ലാം തൂത്തെറിയുക!.
(ഫെയ്സ്ബുക്ക് സുഹൃത്ത്ചെന്നൈ മലയാളി ബുദ്ധിമാനും,ജ്ഞാനിയുമായ ബാലസുബ്രഹ്മണ്യം ചോദിച്ചത് പോലെ
'ഇന്നുവരെ
കേരളത്തിലെ ഏതെങ്കിലും ഒരു ഉന്നത ബിജെപി/രാഷ്ട്രീയ സ്വയംസേവക നേതാക്കളുടെ നാമം രാഷ്ട്രീയ-തീവ്രവാദ കൊലപാതകങ്ങളില്‍ / കൃത്യമായ ഇടപെടലുകളുണ്ടായെന്ന്-ഗൂഡാലോചനയുണ്ടെന്ന് കേട്ടിട്ടുണ്ടോ?
ഉണ്ടെങ്കില്‍,അവരെ ശിക്ഷിക്കട്ടെ?
പക്ഷേ,
വര്‍ഗ്ഗീയ കലാപം, തീവ്രവാദം, രാഷ്ട്രീയ കൊലകളിലുള്ള നിഗൂഢമായ പങ്ക് എന്നിവ മറ്റു പല രാഷ്ട്രീയ കക്ഷികളിലെ നേതാക്കളെപ്പറ്റി കേട്ടിട്ടുണ്ട്.'')
അതേ...സത്യംഎന്നെങ്കിലും പുറത്ത് വരും.
വരണം.!
രാജ്യം പുരോഗതിയിലേക്കുള്ള വിവിധ വഴി തിരഞ്ഞെടുക്കുന്നു.
എന്നിട്ടും,
കേരളീയരുടെ കുബുദ്ധി/ വക്രചിന്താഗതി തെല്ലെങ്കിലും കുറഞ്ഞില്ലെന്ന് ഖേദകരം.
.ശ്രീ.ബാലസുബ്രഹ്മണ്യമെന്ന ബാലുവിന് നന്ദി..

Thursday, 4 February 2016

Twitter

Garbage crisis in the capital?
where is Delhi CM pious Aravind Kejrival?Is he going to Hyderabad for making intrigue against BJP-Modi Govt?

CHINA....Beijing-Tiananmen square

CHINA....Beijing-Tiananmen square
Radha K.M. Kizhakkematom updated her profile picture.
3 hrs

സോളാറിലെ കഥാപാത്രം?


സോളാറിലെ കഥാപാത്രം?
തലസ്ഥാനത്ത്,
പ്രതിപക്ഷവും,
കേരളത്തിലെ ഇരുമുന്നണി എംപിമാരെല്ലാം ഐക്യത്തോടെ ഇരുസഭകളും സ്തംഭിപ്പിച്ച്, കേന്ദ്രം കൊണ്ടുവരുന്ന ബില്ലുകളെല്ലാം പാസാക്കാതെ,
സാധാരണ ഇന്ത്യക്കാരെ നട്ടം തിരിക്കുന്നത് പതിവ് കാഴ്ച.!
താഴെയുള്ള ചിത്രത്തിലെ കെ.സി.വേണുഗോപാലാണ് ഒപ്പം കൊടിക്കുന്നിലും
ഏറ്റവും ഉറക്കെ അട്ടഹസിച്ച് ,ബഹളമുണ്ടാക്കി ഇരു സഭകളിലും
ഹീറോ ആയത്!.

സോളാറിലും ഈ മഹാന്‍റെ സജീവ സാന്നിദ്ധ്യമുണ്ടെന്ന് തോന്നുന്നതായി ഇവിടെ എഴുതിയപ്പോഴാണ്,
ഡല്‍ഹിയിലെ തെരുവീഥിയിലൂടെ സരിതയുമൊത്ത് സഞ്ചരിക്കുന്നത് കണ്ടതായി
രാജഗോപാലെന്ന എഫ് ബി സുഹൃത്ത് താഴെ കമന്റ് എഴുതിയത്.
ജനപ്രതിനിധിക്ക് ആരുടെ ഒപ്പവും യാത്ര ചെയ്യാം.
കാരണം,ജനസേവകനല്ലേ?
ഈ എംപി സരിത ,കമ്മീഷന് മുന്‍പാകെ മൊഴി കൊടുത്ത നിമിഷം ,
മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി നില്‍ക്കുന്ന ചിത്രം കണ്ട് ചിരി വന്നു.
വിഷമവും.?
കാരണം,
കേരളത്തിന്‍റെ നിരവധി ആവശ്യങ്ങളെന്തെങ്കിലും ,ഒന്ന് നേടിയെടുക്കാനുള്ള ശ്രമം?
റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗത്തിലും,കേരള എംപിമാരുടെ സംഘം വിട്ടു നിന്നു.
തീര്‍ച്ചയായും,നാളെ കമ്മീഷനു മുന്‍പാകെ കൊടുക്കുന്ന കത്തിലെ
ഒരു വ്യക്തി ?
ജനങ്ങളോടുള്ള കടമ മറക്കുന്ന നേതാക്കളെ പുറത്താക്കുക.

സംശയം തീർക്കുക?

സംശയം തീർക്കുക?
ഇന്ത്യൻ പ്രധാനമന്തി അതും വളരെക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ വരുമാനവും 
കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയാ രാജീവ് നെഹ്‌റുവിന്റെ സമ്പത്തും-(ഫോർബ്സ്
മാഗസിൻ പ്രസിദ്ധപ്പെടുത്തിയത് )
ഇവിടെ എഴുതുമല്ലോ.
ലോകത്തെ നാലാമത്തെ സമ്പന്ന വനിത ആരാണാവോ?
ഇന്ത്യയിലെ പ്രമുഖരായ രണ്ട് നേതാക്കളുടെ ധനസ്ത്രോതസ് തമ്മിൽ ഒരു
താരതമ്യപഠനം നടത്താനാണ്.!
ഇന്ത്യൻ പ്രധാനമന്ത്രിക്ക് നല്ലൊരു കോട്ട് ധരിക്കാൻ പോലും കോണ്ഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുലിന്റെ അനുവാദം വേണമല്ലോ?
ഭാരതമാകെ,
അസഹിഷ്ണുതയുടെ പാരമ്യമാണ് കാണുന്നത്.
കഷ്ടം!

വോട്ട് ബാങ്ക് രാഷ്ട്രീയം?


വോട്ട് ബാങ്ക് രാഷ്ട്രീയം?
കേരളത്തിൽ എന്നല്ല ഇന്ത്യയിലെവിടെയും ജാതിമതശക്തികൾക്ക്‌
അധികാര രാഷ്‌ട്രീയത്തിൽ വലിയ പങ്കുണ്ട്.
ഇക്കാലം വരെ കേരളത്തിലെ ഇരുമുന്നണികളെയും അഞ്ച് വർഷം കൂടുമ്പോൾ
ഭരണത്തിലെത്തിക്കുന്നതിൽ കേരളത്തിലെ ഹൈന്ദവവിഭാഗത്തിന്
വലിയ പങ്കുണ്ട്.

.അതൊന്നും കണ്ടില്ലെന്ന് നടിച്ച് അവരെ മുറിവേൽപ്പിച്ച ഒട്ടേറെ സംഭവങ്ങൾ
ഇരുമുന്നണി രാഷ്ട്രീയക്കാരിൽ നിന്നുണ്ടായിട്ടുണ്ടോ എന്ന് അവർ തന്നെ
ആത്മപരിശോധന നടത്തട്ടെ.
അതുകൊണ്ടു തന്നെയാണ്‌,ഹിന്ദു വിഭാഗം മാറി ചിന്തിക്കുന്നതെന്ന് തോന്നുന്നു.

ഭരണകൂടം തയാറാവുക.?

ഇന്ത്യ ,ജനാധിപത്യ രാജ്യം.
കേരളത്തിൽ
തുല്യ സാമൂഹികനീതി ലഭിക്കാൻ ,ജാതിമതവർഗ്ഗ രാഷ്ട്രീയഭേദമന്യെ ഒരുമിക്കുക.
അർഹർക്ക് ,ന്യൂനപക്ഷ-ഭൂരിപക്ഷം മറന്നു കൊണ്ട് ,തുല്യ അവകാശങ്ങൾ- 
ഒപ്പം,തല ചായ്ക്കാൻ ഒരു തുണ്ട് ഭൂമി നല്കാൻ ഭരണകൂടം തയാറാവുക.

സംസ്ഥാന ഭരണകൂടത്തിന് നേരമില്ല?

സംസ്ഥാന ഭരണകൂടത്തിന് നേരമില്ല?
ഇവിടെ,
ബാറും,സോളാറും ,അഴിമതിയും കൂടിക്കുഴഞ്ഞു കിടക്കുന്നു.
മാത്രമോ?
കേന്ദ്രം കൊണ്ടുവന്ന 
ജനോപകാരപ്രദ ബില്ലുകളിലൊന്നു പോലും പാസാക്കാനനുവദിക്കാതെ,
Parliament ന്‍റെ ഇരുസഭകളും സ്തംഭിപ്പിച്ച
പ്രതിപക്ഷത്തിന്‍റെ
കേരളത്തിലെ ലജ്ജാരഹിതരായ എംപിമാരുടെ വേതനം വെട്ടിക്കുറയ്ക്കുക .
ഇന്ന്,
കോണ്ഗ്രസ് വക പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഉപദേശം?
''പ്രസംഗിക്കാതെ,പണിയെടുക്കണമെന്ന്!''
ഇന്ത്യ,
-58 years കോണ്ഗ്രസ്/
സോണിയാ മാഡം
യുപിഎ പത്ത് കൊല്ലം ഭരിച്ച ശേഷം ഉണ്ടായ പുരോഗതി അദ്ഭുതാവഹം!
അതാണ്‌,
ഓരോ വീട്ടിലും പത്ത് വീതം ശൌചാലയങ്ങളുണ്ടായത്!
ഇന്ത്യയിലാകെ,
എന്ത് പ്രശ്നങ്ങളുണ്ടായാലും,
അവയെല്ലാം പെരുപ്പിച്ച്
രാജ്യം അസ്ഥിരമാക്കാനുള്ള കോണ്ഗ്രസ് കുബുദ്ധി ,ഇന്ത്യക്കാരെല്ലാം മനസ്സിലാക്കുക.
രാഹുലിനെ ,കടിഞ്ഞാണിടുക!
ബീഹാറികളെ സംവരണ തട്ടിപ്പും,അസഹിഷ്ണുതയും പറഞ്ഞ് വിശ്വസിപ്പിച്ച്
ഭരണം പിടിച്ചെടുത്ത് വികസനം താറുമാറാക്കി.
കോണ്ഗ്രസിന്‍റെ ഭരണക്കൊതി തിരിച്ചറിയുക.
dheeraj menon gave this photo.

,നനഞ്ഞ പടക്കം?

കേന്ദ്ര ബിജെപി സർക്കാരിനെതിരെ,നനഞ്ഞ പടക്കം?
സോണിയ കോണ്ഗ്രസ്‌ ഭരണത്തിൽ ഇറ്റാലിയൻ അഗസ്റ്റ ഹെലികോപ്ടർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് കേട്ടിരുന്നു.
അല്ലാ,
കോണ്ഗ്രസ് ഭരിക്കുന്ന എവിടെയാണ് അധികാര വടംവലി,അസഹിഷ്ണുത,അഴിമതി ഇല്ലാത്തത്?
കടൽക്കൊല പ്രതികൾ-
ഇറ്റാലിയൻ നാവികരെ -ശിക്ഷിക്കുമെന്ന് തന്നെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപും,ശേഷവും
ബിജെപി ആവർത്തിച്ചു പറഞ്ഞത്.
അക്കാര്യത്തിൽ ,ആയുധ വ്യാപാരിയല്ല ഐക്യരാഷ്ട്രസഭയുടെ ശുപാർശ പോലും കേന്ദ്രം തള്ളിക്കളയുമെന്ന് വിശ്വസിക്കുന്നു.
ആയുധവ്യാപാരിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ്,നാവികർക്ക്
അർഹമായ ശിക്ഷ അതിവേഗം നടപ്പിലാക്കുക.
ഇറ്റലി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ഒരു പൈസ കുറയാതെ ,മരണപ്പെട്ട
മത്സ്യതൊഴിലാളി കുടുംബത്തിന് നല്കണമെന്ന് ഈ താളിൽ പലവട്ടം എഴുതിയത് വീണ്ടും എഴുതുന്നു.