Friday, 12 July 2019

2018 july 11 ന് എഴുതി.
ഇന്ത്യ നശിപ്പിച്ചത് നെഹ്‌റു കുടുംബം& കോണ്‍ഗ്രസ്.
സോണിയ രാജീവ് നെഹ്റുവിന്,ഹിന്ദുക്കളോട് വെറുപ്പാണ്.
അതുകൊണ്ടാണ്,ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മുഴുവന്‍ കൃസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനം വ്യാപകമാക്കി,ഹിന്ദുക്കളെ ഒന്നാകെ മതം മാറ്റിയത്.
ഇന്ദിര-രാജീവ് ഭരണ കാലത്ത് അവരിവരും ഒരു പരിധി വരെ,മതപരിവര്‍ത്തനം തടഞ്ഞു.
പക്ഷേ,സോണിയ ഇറ്റലിയില്‍ നിന്ന്‍ നെഹ്‌റു കുടുംബത്തിലെത്തിയതോടെ, ഇന്ദിരയെ വരെ സ്വാധീനിച്ചതോടെ ,ഹിന്ദുക്കളുടെ ശനിദശ തുടങ്ങി.
കഴിഞ്ഞ 20 വര്‍ഷം ഇന്ത്യയില്‍ എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കു.
2017-2018 ല്‍ കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്‍പ്,ലിംഗായത്ത് ഹിന്ദു ബ്രാഹ്മണര്‍ക്ക് പുതിയ മതം ,രാഹുല്‍ രാജീവ് പ്രഖ്യാപിച്ചു.
സംഭവിച്ചതോ?
ലിംഗായത്തുകളെ കൃസ്ത്യാനികളാക്കി മാറ്റി,അവര്‍ക്ക് കൃസ്ത്യന്‍ പള്ളി പണിതു കൊടുത്തു.
അല്ലാ,ഈ വിദേശി രാഹുല്‍ ആരാ,ഹിന്ദുക്കളെ മതം മാറ്റി രക്ഷിക്കുന്ന പിശാചോ?
ഛീ.
ത്രിപുര മുന്‍ മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റുകാരനായിട്ടു പോലും,മിഷനറിമാര്‍ ഹൈന്ദവ മതംമാറ്റം തകൃതിയായി നടത്തുന്നുണ്ടെന്ന് പ്രസ്താവിച്ചത് ഓര്‍ക്കുക.
മാസങ്ങള്‍ക്കു മുന്‍പ് ചാലക്കുടിയില്‍
ഹിന്ദു കുടുംബങ്ങള്‍ക്ക് 213 വീടുകളുണ്ടാക്കി കൊടുത്ത ശേഷം ,മതം മാറാന്‍ നിര്‍ബന്ധിച്ചതായി ,ജനം ടിവി യിലും,സമൂഹ മാദ്ധ്യമങ്ങളിലും കണ്ടല്ലോ.
സത്യങ്ങൾ വിളിച്ചു പറയുന്നവരെ കല്ലെറിയരുത്.
കഥ
ചന്ദന,മദ്യപിച്ചതെന്തിന്?
കെ.എം.രാധ
ചിത്രാംഗദ,
ഉറക്കമില്ലാത്ത രാവുകളില്‍ ചരിത്രം,ശാസ്ത്രം,പുരാണവേദേതിഹാസങ്ങള്‍,സാഹിത്യം വായിച്ചു.
മുഖപുസ്തക എഴുത്തിലെ സംശയമുള്ള കാര്യങ്ങള്‍ കുറിച്ച് വെച്ച് നെല്ലും,പതിരും വേര്‍തിരിക്കാന്‍ ശ്രമിച്ചു.
ചന്ദന,പലവട്ടം അവളെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു.
പക്ഷേ,ഒരാഴ്ച മുന്‍പ് ചിത്രാംഗദ കുളിമുറിയില്‍ തെന്നി വീണു.പരിക്ക് ഒന്നുമില്ല.
എങ്കിലും,ദേഹവേദന മാറിയ ഉടന്‍ തമ്മില്‍ കാണാമെന്ന്‍ അറിയിച്ചപ്പോള്‍,അപ്പുറത്ത് ചന്ദന വിങ്ങിയോ എന്ന്‍ സംശയിച്ചു.
ചന്ദന ഇരിപ്പുമുറിയില്‍,
പച്ച വെള്ളം പോലെയുള്ള.ദ്രാവകം ,ഉള്ള് പൊള്ളയായ അകം വലുതായ സ്ഫടികത്തിളക്കം ചേര്‍ന്ന ഗ്ലാസിലൊഴിച്ച് ,അല്പ്പാല്പ്പം ,നുണയുന്നു.
പെട്ടെന്ന്, അവളുടെ കൈയില്‍ നിന്ന്,കുടിച്ചു തീര്‍ത്ത ഗ്ലാസ്സ് വാങ്ങി,അരുതെന്ന് വിലക്കി.
വിദേശ മദ്യം കഴിക്കുന്നത്‌ കാണാനാണോ,പെട്ടെന്ന് വരാന്‍ വാഹനം അയച്ചത്?''
ചിത്രാംഗദയുടെ ശബ് ദമുയര്‍ന്നു
അവളുടെ മുഖത്ത് വിളര്‍ച്ച. ഭാവഭേദമില്ല.
നിര്‍വികാരത!
അരുതാത്തതെന്തോ കേട്ടെന്ന തോന്നല്‍.
എന്നാണ് ഈ നല്ല സ്വഭാവം തുടങ്ങിയത്?''
'മൂന്നു വര്‍ ഷം'!
അവള്‍ വീണ്ടും ചോദ്യക്കെട്ടഴിച്ചു.
ചന്ദന വീണ്ടും കടും പച്ച കുപ്പിയെടുക്കാന്‍ തുടങ്ങുന്നു .വാങ്ങി,പുറത്തേയ്ക്ക് വലിച്ചെറിയാനായുമ്പോൾ,
ചന്ദന, തടുത്തു.
'ഒരിക്കലും,മദ്യപിക്കാത്ത നീ,ഇപ്പോള്‍....എന്ത് പറ്റി,പറയൂ...''
അവള്‍ തല കുനിച്ചു.
അവള്‍,ചിത്രാംഗദയുടെ ചുമലില്‍ പതുക്കെപ്പതുക്കെ തടവി.
''അല്ലാ....നിന്റെ സാഹിത്യ എഴുത്ത്,വായന , ഗവേഷണങ്ങള്‍ ''മുഖപുസ്തക''ത്തില്‍ എഴുതുന്നത്‌ ഒരു വാക്ക് വിടാതെ വായിക്കുന്നു. കൊള്ളാം.
ചിന്തകള്‍, നേര്‍വഴിക്ക്. ഉശിരുണ്ട് '
''ഇത് പറയാനാണോ,തിടുക്കത്തില്‍ എന്‍റെ അടിയന്തിര സഹായം വേണമെന്ന് വിളിച്ചത്?എന്താണ് പ്രശ്നം..പറയൂ?''
ചിത്രാംഗദയുടെ വാക്കുകളില്‍ തിടുക്കമുണ്ട്.
ചന്ദനയുടെ ഓരോ വാക്കും ഊറ്റിയെടുത്ത്,,ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ചിത്രാംഗദ ,അദ്ഭുതപ്പെട്ടു .
ചന്ദനയുടെ വാക്കുകള്‍ തെല്ല് നടുക്കത്തോടെ കേട്ടു.
'വെറുമൊരു പത്താം ക്ലാസുകാരൻ ചെറിയ രീതിയിൽ തുടങ്ങിയ കോൺട്രാക്ട് പണിയിലൂടെ വൻകിട കരാറുകാരനും ,റിയൽ എസ്റ്റേറ്റ് മുതലാളിയുമൊക്കെയായത് എനിക്കു ലഭിച്ച സ്വത്ത് കൂടി എടുത്തു കൊണ്ടാണെന്ന് ഇയാൾ മറക്കുന്നു.'
.എങ്ങനെ,ഏത് രീതിയില്‍ ,ഇവളെ സഹായിക്കും?
''വിഷമിക്കണ്ട.നിനക്ക്,ഞാനുണ്ട്.''
'നീ ബുദ്ധിശാലിനി !.,ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം, ബിസിനസ്സുകാരന്‍റെ ഭാര്യ.കോടിക്കണക്കിന് രൂപ ആസ്തി,ചില ബഹുരാഷ്ട്ര കമ്പനികളില്‍ ഓഹരികള്‍.അച്ഛന്‍റെ സമ്പാദ്യം മുഴുവന്‍ ഏക മകള്‍ ചന്ദനയ്ക്ക്!
മുന്‍പ് വല്ലപ്പോഴും, ചന്ദന ശരണാലയങ്ങളില്‍ പോകുമ്പോള്‍ ചിത്രാംഗദ ഒപ്പം പോകാറുണ്ട്.
തമ്മില്‍ കണ്ടത്എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ?
ചിത്രാംഗദയുടെ ചോദ്യത്തിന് പെട്ടെന്ന് മറുപടിയെത്തി .
രണ്ടു വര്‍ഷം മുന്‍പ് '
ചിത്രാംഗദ അവളുടെ കൈ തടവി.
''നഗരത്തിന്‍റെ രണ്ടററങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്ന് ഒത്തുകൂടാന്‍ കൊല്ലങ്ങള്‍ ,വേണ്ടി വരുന്നു അല്ലേ?.''.
ചന്ദന ,അവളുടെ വര്‍ത്തമാനം ശരി വെച്ചു.
അവളുടെ,സ്വരത്തില്‍,വാക്കുകളില്‍ നേര്‍ത്ത ആശ്വാസം.
പെട്ടെന്ന്‍ അവള്‍ ചിത്രാംഗദയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
'ആ മനുഷ്യന്‍ എന്നും എന്‍റെ ശത്രുവാണ്.വിവാഹം കഴിഞ്ഞ അന്ന് മുതല്‍!
ഒട്ടും സ്വരച്ചേര്‍ച്ചയില്ലാത്ത ഈ ബന്ധം എന്തിനെന്ന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഒരേയൊരു മകനെക്കൂടി അയാള്‍ എന്‍റെ കൊടും ശത്രുവാക്കി.
അയാള്‍ക്ക്‌ എന്നും കുറ്റപ്പെടുത്താന്‍ മാത്രമേ നേരമുള്ളൂ.
എനിക്ക് എത്രയെത്ര ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ ഉണ്ടാക്കാനറിയാം.രാത്രികാല ബാറുകളില്‍ പോയി ഇഷ്ടാക്കാരുമൊത്ത് ഇഷ്ടം പോലെ ജീവിതം ആഘോഷിക്കാം.കാസിനോകളില്‍ ചൂതാട്ടത്തിന് പോകാം.അതിനൊന്നും പോകാത്തതു കൊണ്ടാണോ ഈ ചെകുത്താന്‍ എന്നെ അപമാനിക്കുന്നത്?എന്നിലെ സ്ത്രീത്വത്തെ പരിഹസിക്കുന്നത്?പുച്ഛത്തോടെ തുപ്പുന്നത്? ഈ തടവറയില്‍ കെട്ടിയിട്ടത്? വേണമെങ്കില്‍ ബന്ധം വേര്‍പെടുത്തി പോടീ എന്ന്‍ ആ കാട്ടാളന്‍ പറഞ്ഞു. ഈ മൃഗം എന്നെ പലവട്ടം തല്ലി.'
ചന്ദനയുടെ കരച്ചിൽ ഉച്ചത്തിൽ.
'ആരെങ്കിലും കേൾക്കും'
'ഈ വലിയ വീട്ടിൽ നിന്ന് ശബ്ദം പുറത്ത് പോവില്ല.അതു നീ പേടിക്കണ്ട. നിനക്ക് എന്റെ നോവ് കാണാൻ കഴിയില്ലെന്ന് പറയു
അതല്ലേ ശരി'
ചിത്രാംഗദ, നിശ്ശബ്ദയായി.
'നാട് വിട്ട് എങ്ങോട്ടെങ്കിലും ഇവരുടെയെല്ലാം കാഴ്ചപ്പരിധിയ്ക്കപ്പുറത്തേക്ക് എനിക്ക് പോകണം...ഹിമാലയത്തിലെങ്കില്‍,അവിടെ.
എന്നും നിറമുള്ള ,സ്വല്‍പ്പം സന്തോഷ-സമാധാനം തരുന്ന മാത്രകള്‍...ആഗ്രഹിച്ചു.
ഒരു നിമിഷം പോലും ഈ വീട്ടില്‍ നില്‍ക്കില്ല.
ഇല്ല.ഇനിയൊന്നും ഒരിക്കലും ശരിയാവാനും പോകുന്നില്ല,ശരിയാക്കാനും ഇല്ല.'
ചിത്രാംഗദ,ചന്ദനയുടെ മുഖം പിടിച്ചുയര്‍ത്തി.
'പാടില്ല.നീയല്ലേ അവനെ വളര്‍ത്തിയത്.അവനെ നിനക്ക് തിരിച്ചു കിട്ടും.എന്നോട് പറയാതെ നീ എങ്ങോട്ടും പോകരുത്.കാലം,മോശമാണ്.
നീ,ചെറുപ്പം.സുന്ദരി.ഏതെങ്കിലും ഇരുണ്ട ചുറ്റുപാടില്‍ എത്തിയാല്‍ ആര്‍ക്കും കണ്ടെത്താനാവില്ല.'
ചന്ദന പതുക്കെ പറഞ്ഞു.
-നിനക്കു തോന്നുന്നുണ്ടോ എന്നെ കാണാതായാല്‍ അയാള്‍ അന്വേഷിക്കുമെന്ന്‍?നാട്ടുകാരെ ബോധിപ്പിക്കാന്‍ മാത്രം,അതില്‍ കൂടുതല്‍ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല!
ചിത്രാംഗദ കണ്ടെത്തിയ വഴി ചന്ദനയ്ക്ക് ആശ്വാസമായി.
ചന്ദനയുടെ മോഹം പോലെ തന്നെ, പരിചയക്കാരുടെ- ബന്ധുക്കളുടെ കാഴ്ചവട്ടത്തില്‍ നിന്നകന്ന്‍ തല്‍ക്കാലത്തേക്ക് ഒരഭയസ്ഥാനം!
ചിത്രാംഗദ നല്‍കിയ ഫോണ്‍ നമ്പറില്‍ ചന്ദന വിളിച്ചു.
നാളെത്തന്നെ തികച്ചും സസ്യശ്യാമള പ്രകൃതിദത്ത കുന്നിന്‍ ചെരിവിലെ ശരണാശ്രമത്തില്‍
അതിഥിയായെത്തുമെന്ന് ചന്ദന ഉറപ്പിച്ചു.
ചിത്രാംഗദയുമായി മാത്രമേ ബന്ധപ്പെടൂ എന്നും അവള്‍ ഉളളംകൈയില്‍ പിടിച്ചു സത്യം ചെയ്തു.
ചന്ദന സുരക്ഷിത താവളത്തില്‍ എത്തിയോന്നറിയാന്‍ , പിറ്റേന്നു തന്നെ വിളിച്ചു,
ചന്ദനയുമായി സംസാരിച്ചു.ഹാവൂ...അവിടെ എത്തിയല്ലോ.
ആഴ്ച ഒന്നു കഴിഞ്ഞിട്ടും ചന്ദനയെ കാണ്മാനില്ല എന്ന വിവരം ,അവള്‍ സൂചിപ്പിച്ചതുപോലെ തന്നെ ഭര്‍ത്താവും മകനും മറച്ചു വെച്ചല്ലോ എന്നോര്‍ത്ത് ചിത്രാംഗദ അദഭുതപ്പെട്ടു.
സമൂഹത്തില്‍ സ്വാധീനം,നല്ല പേര് നിലനിര്‍ത്തുന്ന വ്യവസായ കുടുംബമല്ലേ?
ദുഷ്പ്പേരുണ്ടായാല്‍ ബിസിനസ്സിനു തന്നെ ഇടിവ് സംഭവിച്ചാല്‍?
ഇടയ്ക്ക് ചന്ദന ഒറ്റയ്ക്ക് രണ്ടോ മൂന്നോ ദിവസയാത്രകള്‍ പതിവാണ്.തിരിച്ചു വരുമെന്ന തോന്നലുമാകാം പെട്ടെന്ന്‍ ഒരന്വേഷണം നടത്താതെ കാത്തിരിക്കുന്നത്?
പിറ്റേന്ന് അര്‍ദ്ധരാത്രി ചിത്രാംഗദയെ തേടിയെത്തിയ ഫോണ്‍ കോള്‍ ..
ചന്ദന വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതാണ്.തിരിച്ചെത്തിയില്ല.ഡ്രസ്സും,സ്യൂട്ട്കേയ്‌സും ഒന്നും കൊണ്ടുപോയിട്ടില്ല.മൊബയില്‍ ഫോണ്‍ മാത്രം കൈവശമുണ്ട്.'
ചിത്രാംഗദ പറഞ്ഞു
പെട്ടെന്ന്‍ പോലീസില്‍ അറിയിക്കണ്ട.നാളെ രാവിലെ മതി.
നിദ്ര വിട്ടുപോയ മണിക്കൂറുകള്‍.
ചന്ദന എവിടെപ്പോയി?വല്ല അപകടവും?
അവള്‍ പോയാല്‍ ഇന്നല്ലെങ്കില്‍ നാളെ ഉത്തരം നല്‍കേണ്ട ഉത്തരവാദിത്തം തന്നിലായല്ലോ..
ഓര്‍ക്കുന്തോറും വിഷമം കൂടിവന്നു.
എപ്പോഴോ ചിത്രാംഗദയെ ഉറക്കം വിഴുങ്ങി.
ഏറെ വൈകി ഉണര്‍ന്നപ്പോള്‍,അവള്‍ ചാടി എഴുനേറ്റു.
തലേന്ന്‍ സംഭവിച്ചതെല്ലാം സ്വപ്നമായെങ്കില്‍...എന്ന് ആഗ്രഹിച്ചു.
എന്തായാലും,ചന്ദനയെ വിളിക്കാം..
ചന്ദനയുടെ ശബ്ദം കേട്ടപ്പോള്‍,സന്തോഷം കൊണ്ട് അവള്‍ സ്വയം മറന്നു.
'നീ വിളിക്കുമെന്നറിയാം.
വിഷമിക്കണ്ട.വീട്ടിലെത്തി.ഞാന്‍ കാരണം,അപവാദങ്ങള്‍ ഉണ്ടാകണ്ട എന്ന് കരുതി.പിന്നെ,വിളിക്കാം.'
ചിത്രാംഗദയുടെ ഉള്ളില്‍ ആശ്വാസത്തിന്‍റെ തിരയിളക്കം!