ഗാന്ധിസാഹിത്യം,ആത്മകഥ വായിച്ചു പഠിച്ചവര്‍ ഒരിക്കലും
ഗാന്ധി ദള്തരുടെ,ഹരിജനങ്ങളുടെ ശത്രുവെന്ന് വിലയിരുത്തില്ല.''പിപ്പിലിയോ ബുദ്ധ '' കണ്ടില്ല.ഗാന്ധിയെ നിന്ദിച്ച് അത് വഴി
ഖ്യാതി നേടാന്‍ ശ്രമിക്കുന്നവര്‍ ആത്മപരിശോധന നടത്തട്ടെ.ഇവരൊക്കെ
സമുദായത്തിനുവേണ്ടി എന്ത് സത് പ്രവര്ത്തനങ്ങള്‍ നടത്തിയെന്ന്.കെ.എം.രാധ
Sunday, 30 September 2012
Tuesday, 25 September 2012
മനുഷ്യജീവിതം ഹ്രസ്വം.തിലകന്‍ പൊട്ടിത്തെറിച്ചതിനു പിന്നില്‍ കാരണങ്ങള്‍ ഏറെ.വര്‍ഷങ്ങള്‍ക്കു മുന്പ് ജഗതി താന്‍ മറ്റൊരു ജാതിയില്‍ പിറന്നത് കൊണ്ടാണ് ഐ.വി.ശശി സിനിമകളില്‍ അവസരം തരാത്തതെന്നു പരാതിപെട്ടത് ഓര്‍ക്കുന്നു.ജഗതി ഭ്യാഗ്യം,കഴിവ് ഘടകങ്ങള്‍ ഒത്തു ചേര്‍ന്നതോടെ പിന്നീട് ജഗതിക്ക് അവസരങ്ങളുടെ ഘോഷയാത്ര. തിലകന് അവസരങ്ങള്‍ കുറഞ്ഞു,തനിക്ക് ലഭിക്കേണ്ട കഥാപാത്രങ്ങള്‍ തന്നെക്കാള്‍ കഴിവ് കുറഞ്ഞവര്‍ (സ്വാധീനം
,സ്തുതിപാടല്‍,സൗഹൃദം)കെട്ടിആടു ന്നത് കണ്ട് മനസ്സ് പൊള്ളി,അതാണ് ആ മഹാനടന്‍ പൊട്ടിത്തെറിച്ചത്.സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് വാസ്തവം.''മരണാനന്തരം മഹത്വം പറയുന്ന സമൂഹത്തിന്‍റെ വിധേയമാകുകയാണ് തിലകന്‍,മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കുള്ള താക്കീതാണ് തിലകന്റെ മരണം.''രഞ്ജിത്ത് ഉള്‍കൊണ്ട മഹാസത്യം സാഹിത്യലോകത്തും,പത്രാധിപന്മാര് ക്കും ബാധകമാണ്.പലരുടെയും വിചാരം അവര്‍ ആയിരം വര്ഷം ജീവിക്കുമെന്നാണ്.സിനിമാലോകത്തെ കോക്കസ്സിനെ പിന്‍ തള്ളാന്‍ രഞ്ജിത്തിന് കഴിഞ്ഞത് ആര് സഹായിച്ചില്ലെങ്കിലും (സിനിമയുടെ ക്രാഫ്റ്റ് അറിയുന്നത് കൊണ്ട് )താന്‍ സിനിമയില്‍ നിലനില്‍ക്കും എന്നതാണ് ധീരമായ അഭിപ്രായം പറയാന്‍ അദേഹത്തെ പ്രേരിപ്പിച്ചത്.രഞ്ജിത്തിന്റെ' ഇന്ത്യന്‍ റുപി''തിലകന് വീണ്ടും അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചു.പിന്നീട്, സുധീര്‍ അമ്പലപ്പാട്ടിനെ പോലെയുള്ള യുവ സംവിധായകര്‍ തിലകന് അവസരങ്ങള്‍ നല്‍കി.എംടി യുദേ വാക്കുകള്‍ എത്ര സത്യം൧'കഥാപാത്രത്തില്‍ ഇത്രയേറെ വൈവിധ്യം കൊണ്ടുവന്ന മറ്റൊരു നടനില്ല.മലയാളസിനിമക്ക് നഷ്ടമായത് മഹാപ്രതിഭയെ''.....രഞ്ജിത്ത് പറഞ്ഞത് വീണ്ടും ഒരു കഥയെഴുത്തുകാരി എന്ന നിലക്ക് സാഹിത്യലോകത്തെ കോക്കസ്സ് ബുജിക്കാരോട് ഓര്‍മിപ്പിക്കട്ടെ''നാം ഏത് നിമിഷവും ഈ ഭൂമിയില്‍ നിന്ന് പോകാം.''കഴിവുള്ളവര്‍ക്ക് അവര്‍ പ്രായമുള്ളവരോ,യുവന്മമാരോ ആകട്ടെ...അവരെ നിഷ്കരുണം പടുകുഴിയിലേക്ക് തള്ളരുതേ.ആശംസകള്‍.കെ.എം.രാധ
Saturday, 22 September 2012
അവലോകനം
ചില മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ അക്രമം,തീവ്രവാദം അഴിച്ചു വിടാം എന്തുമാവാം,എന്നിട്ട് അവര്‍ മതേതരത്വം,ജനാധിപത്യം പാടും.മുസ്ലിംവിരുദ്ധ സിനിമ ഇന്ത്യയില്‍ നിരോധിച്ചിട്ടും,ഗിലാനിമാരും,മത നേതാക്കളും ചെന്നൈയിലും വിവിധ സംസ്ഥാനങ്ങളിലുംകലാപമുണ്ടാക്കുന ്നതിന്റെ പിന്നില്‍ ഒറ്റ ലക്‌ഷ്യം മാത്രം -മതമൈത്രി തകര്‍ക്കുക.കശ്മീരിലെ പണ്ഡിറ്റുകള്‍ എന്ന് എവിടെ കഴിയുന്നു?അസമിലെ നാല് ലക്ഷം വരുന്നവര്‍ എങ്ങനെ അഭയാര്‍ത്ഥികളായി എന്ന് ചിന്തിക്കുകകെ.എം.രാധ
Wednesday, 19 September 2012
പത്രാധിപർ ചിന്തിക്കുക
കഥ
പത്രാധിപർ ചിന്തിക്കുക
കെ.എം.രാധ
ചാരുലത വളരെ അസ്വസ്ഥ.പത്രാധിപര്‍ പൂതം പിടിച്ച മട്ടില്‍ അവള്‍ക്ക് മുന്‍പില്‍,സീറ്റില്‍ കുനിഞ്ഞിരുന്ന്.പുസ്തകതാള്ുകള് ക്കിടയില് കാര്യമായിട്ടെന്തോ കണ്ടെത്താന്‍ ശ്രമിക്കുന്നു.പിന്നീട്,പുസ്തകം ,മേശപ്പുറത്ത് വെച്ചു ,അവളെ.നോക്കി.അന്വേഷിച്ചത് കണ്ടെത്ത്തിയില്ലെന്ന് അയാളുടെ ഇരുണ്ട മുഖഭാവം കൊണ്ടറിയാം.
വന്ന കാര്യം എള്‌ുപ്പം പറഞ്ഞിട്ട് പോകൂ,തിരക്കുണ്ട്.നിങ്ങള്‍ വാചാലയെന്നു കേട്ടിട്ടുണ്ട്.ഞങ്ങളെപോലുള് ളവരുടെ ദയവാണ് നിങ്ങളെപോലുള്ള എഴുത്തുകാരികള്‍ക്ക് ആത്മബലം,പ്രേരണ,പ്രോത്സാഹനം.ഞങ് ങളില്ലെങ്കില് എഴുത്തുകാരെല്ലാം വട്ടപൂജ്യം . .-ഇങ്ങനെ ചില കാര്യങ്ങള്‍ ആ പൊങ്ങച്ചമനസ്സില്‍ തിളച്ചു തൂവുന്നു .......
വന്ന കാര്യം എള്‌ുപ്പം പറഞ്ഞിട്ട് പോകൂ,തിരക്കുണ്ട്.നിങ്ങള്‍ വാചാലയെന്നു കേട്ടിട്ടുണ്ട്.ഞങ്ങളെപോലുള്
വെറുതെയല്ല ഇപ്പോള്‍ കൊടുക്കേണ്ട വാര്‍ത്തക്ക് വേണ്ട പ്രധാന അംശങ്ങള്‍ എത്ര തിരഞ്ഞിട്ടും ഈ മാന്യന്‍ കാണാതെ പോയത്!
''ഉം...'' പത്രാധിപര്‍ .
''കഴിഞ്ഞ രണ്ടു വര്‍ഷമായി അയച്ചതൊന്നും പ്രസിദ്ധീകരിച്ചു കാണുന്നില്ല.'' ചാരുലത .
അവള്‍ക്കോപ്പം വന്നവര്‍ വാരികയില്‍ മുഖചിത്രമായി സ്ഥാനം പിടിച്ച് പുരസ്കാര ലഹരിയില്‍ മുങ്ങിപൊങ്ങി.....കണ്ടോ....എങ് ങനെയുണ്ട്?ഞങ്ങളുടെ രചനകള്‍ ? ......
''ഓ..അത് പോകട്ടെ.ഇപ്പോള്‍ വല്ല സൃഷ്ടിയും....കൈയിലുണ്ടോ?'' അദേദഹം ചോദിക്കുന്നു
'' സാര്‍......രാഷ്ട്ര സുരക്ഷയെപറ്റി ഒരു ലേഖനം ''
പെട്ടെന്ന് ,അദ്ദേഹം, ,മുന്പത്തേക്കാളധികം മുഖം കറുത്ത് രൌദ്രമായി.
''നിങ്ങളോട് ഇത്തരം വിഷയം കൈകാര്യം ചെയ്യുന്നത് അപകടം വരുത്തുമെന്ന് മുന്നറിയിപ്പ് തന്നതല്ലേ ?ആധികാരികത ഒട്ടുമില്ലാത്ത വെറും ഭാവനാസൃഷ്ടികള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കും."'
അയാളുടെ സിദ്ധാന്തം അവള്‍ പുച്ഛത്തോടെ തള്ളി .
അയാളുടെ സിദ്ധാന്തം അവള്‍ പുച്ഛത്തോടെ തള്ളി .
അല്ലെങ്കിലും ഈ കോമപ്പന്‍ കാര്യമായ സഹായങ്ങള്‍ നല്‍കില്ല -സമൂഹത്തിനും,തനിക്കും. .....
''എന്താണ് ഉള്ളടക്കം?" പ്രകടമായ അനാസ്ഥ....വാക്കുകളില്‍.
വരണ്ടായിരുന്നു.കൂടികാഴ്ച ഒഴിവാക്കാമായിരുന്നു അസ്സല്‍ വിദേശ സിനിമാനിരൂപകന്‍ ടി.സുരേഷ്ബാബുവിന്റെ തലയ്ക്ക് ശക്തിയായി ഒരു കിഴുക്കു കൊടുക്കണം.അയാള്‍ ചില സൂചനകള്‍.......നിങ്ങള്‍ പോകണം,ദയാലു ..നല്ലത് ആര്‍ എഴുതിയാലും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കും. നേരില്‍ കാണാത്ത അയാളുടെ ഫോനെവിളിയിലെ സൗഹൃദം കൂട്ടികുറച്ചു വന്നതാണ്.
''സര്‍,മാധ്യമങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ചക്ക് വിധേയമാക്‌ുന്നു.കശ്മീര്‍,നാഗാ ലാണ്ട് ,മിസോറം,അരുണാചല്‍ പ്രദേശ്,,.....അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കാന്‍ നിയുക്തരായ പട്ടാളക്കാര്‍ പലപ്പോഴും വിഘടനവാദികളുടെ ശത്രുത..ഏറ്റുവാങ്ങുനനു.. ....ഫലം...കള്ളകേസുകള്‍ ,കോര്‍ട്ട് മാര്‍ഷല്‍ ....ചിലര്‍, തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ നിര്‍ബന്ധിതര്‍''
''നിങ്ങളുടെ കൈയില്‍ തെളിവുണ്ടോ "'ആ മുഖത്ത് പുച്ഛരസം.
''സാറിനറിയുമോ.....അഫ്സ്പ -സൈനികര്‍ക്ക് നല്‍കിയ പ്രത്യേക സായുധാധികാര നിയമം പിന്‍വലിക്കുക വഴി അയല്‍രാജ്യത്ത് നിന്ന് നുഴഞ്ഞു കയറ്റം കൂടി.അവര്‍ കള്ളനോട്ടുകള്‍ രാജ്യമാകെ വിതരണത്തിനു വന്‍ ശ്രുംഖല.രൂപപ്പെടുത്തി അവിടെ ജനം എന്നും തെരുവിലിറങ്ങി,. നിയമവ്യവസ്ഥ ചവുട്ടിയരക്ക്യുന്നു.വര്‍ഷങ്ങളാ യി ഒരു സ്ത്രീയെ പട്ടിണിക്കിട്ട്,നിരാഹാരനാടകം നടത്തി ഝ്ന്‍സീ റാണി -ഉരുക്കുവനിതയായി അവരോധിച്ചു വിഘടനക്കാര്‍ മുതലെടുക്കുന്നു.ചൈന ഒളിഞ്ഞും ,തെളിഞ്ഞും സഹായത്തിനു മുന്നിലുണ്ട് .''
''നിങ്ങളുടെ കൈയില്‍ തെളിവുണ്ടോ "'ആ മുഖത്ത് പുച്ഛരസം.
''സാറിനറിയുമോ.....അഫ്സ്പ -സൈനികര്‍ക്ക് നല്‍കിയ പ്രത്യേക സായുധാധികാര നിയമം പിന്‍വലിക്കുക വഴി അയല്‍രാജ്യത്ത് നിന്ന് നുഴഞ്ഞു കയറ്റം കൂടി.അവര്‍ കള്ളനോട്ടുകള്‍ രാജ്യമാകെ വിതരണത്തിനു വന്‍ ശ്രുംഖല.രൂപപ്പെടുത്തി അവിടെ ജനം എന്നും തെരുവിലിറങ്ങി,. നിയമവ്യവസ്ഥ ചവുട്ടിയരക്ക്യുന്നു.വര്‍ഷങ്ങളാ
'' stop,stop.....മതി.മതി.വിവരണം,' ' പത്രാധിപര്‍ ,അസഹ്യതയുടെ അങ്ങേയറ്റത്ത് .
''വെറും മലയാളം അധ്യാപികയല്ലേ ?ചരിത്രം കലക്കി കുടിച്ചവര്‍ ഇവിടെയുണ്ട്.ആധികാരികമായി പറയാന്‍ അവര്‍ക്കറിയാം''
''അത് നല്ല കാര്യം തന്നെ സര്‍.അത്യാവശ്യത്തിനു ഇന്ത്യന്‍-ബ്രിട്ടീഷ്-ലോക ചരിത്രം അറിയാം.ഗാന്ധിസാഹിത്യം ഇഷ്ടമാണ്''
''ഇതാണ് നിങ്ങളുടെ കുഴപ്പം.അനാവശ്യ വര്‍ത്തമാനം,സ്വയം ബൂസ്റ്റ് ചെയ്യല്‍'' അയാള്‍,അവളെ വല്ലാതെ നോക്കി .
മനസ്സ്,കാര്‍മുകില്‍ വര്‍ണമായി.ശബ്ദം ഇടറി. ചാരുലതയുടെ കണ്ണ് നനഞ്ഞു.
മനസ്സ്,കാര്‍മുകില്‍ വര്‍ണമായി.ശബ്ദം ഇടറി. ചാരുലതയുടെ കണ്ണ് നനഞ്ഞു.
''സാറിനെപോലെയുള്ളവര്‍ വേണം രാഷ്ട്രത്തിന്റെ നെടും തൂണാകാന്‍ . താങ്കള്‍ നയിക്കുന്ന ദേശീയ ദിനപത്രം കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ചു സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുക.എങ്കിലേ ,കേന്ദ്രസര്‍ക്കാരിന്റെ അടച്ച കണ്ണ് തുറപ്പിക്കാനാവു .'' .
''എന്താ കളിയാക്കുകയാണോ ?''പത്രചുമതലക്കാരന്റെ മുഖം ചുവക്കുന്നു..ചുമച്ച് ,നെറ്റിയില്‍ നെടുകെ വിരലുകള്‍ അമര്‍ത്തി,തലവേദന .......
വന്നത് തെറ്റ്,സംസാരിച്ചത് അതിനേക്കാള്‍വലിയ ....... അവള്‍ ,നിശ്വസിച്ചു.
''സാര്‍,ലോകചരിത്രത്തില്‍ മഹാത്മാവിന് വലിയസ്ഥാനമുണ്ട്.ഗാന്ധിസാഹിത് യത്തിനും"' . ''നിങ്ങളോട് ഞാന്‍ നന്നായി പെരുമാറിയതാണ് കുഴപ്പമായത്.അല്ലെങ്കിലും നിങ്ങള്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ മിടുക്കിയാണെന്ന് കേട്ടിട്ടുണ്ട്.അല്ലാ ,രാജ്യത്തിന്റെ മൊത്തം സംരക്ഷണ ചുമതല നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ''പത് രാധിപര് ,ചിരിക്കുന്നു..
ചാരുലത ,ആശ്വസിച്ചു
''ശരി.മാറ്റര്‍ തരു.വേണ്ടത് ചെയ്യാം.''
''സാര്‍,അസമിലെ ഗോല്‍ഗട്ട് ജില്ലയില്‍ 2012 ഏപ്രില്‍28ന് പെട്രോള്‍ റിഫൈനറിയില്‍ തീപിടുത്തമുണ്ടായി.അതൊരു ടെറര്‍ ആക്രമണമാകാന്‍ സാധ്യത ......'"
പത്രാധിപര്‍ ,അവളെ രൂക്ഷമായി നോക്കി.അവള്‍ ,ബാഗില്‍ നിന്ന് കൈയെഴുത്ത് പ്രതിയെടുത്ത് അദ്ദേഹത്തിനു നേരെ നീട്ടി .
ചാരുലത പോയശേഷം,പത്രാധിപര്‍ അവളുടെ പഠന-ഗവേഷണ പ്രബന്ധം ഓടിച്ചു വായിച്ചു.പിന്നെ, നിമിഷങ്ങള്‍ക്കകം അവ അനേകം കഷണങ്ങളായി നുറുക്കി കാര്‍ഡ്ബോര്‍ഡ് പെട്ടിയിലിട്ടു....വീണ്ടും,അന് നത്തെ വാര്‍ത്തയില്‍ ചേര്‍ക്കാന്‍ ,കുറെ സമയം മെനക്കെടുത്തി കിട്ടാതെ പോയ തീയതി തപ്പാന്‍ പുസ്തകത്തിലേക്ക് ......
ചാരുലത ദേഷ്യം തീര്‍ക്കാന്‍ സുരേഷിനെ വിളിച്ചു.ഭാര്യയാണ്ഫോണ്‍ എടുത്തത്.ജോലിയുടെ ഭാഗമായി സുരേഷ് .ഡല്‍ഹിക്ക് പോയിരിക്കുന്നു -. ഒരാഴ്ച കഴിഞ്ഞു മടക്കം....
ചാരുലത ,ദേഹശുദ്ധി വരുത്തി വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിച്ച ശേഷം,ടെലിവിഷന്‍ കാണാന്‍ തുടങ്ങി.പെട്ടെന്ന് ,അവള്‍ക്ക് തോന്നി-ഒരു കപ്പു .കാപ്പി കുടിക്കണം.അവള്‍ എഴുനേറ്റു ......
ഉടന്‍ ,അതാ ടി.വി.യില്‍ ഫ്ലാഷ് ന്യൂസ് തുടര്‍ച്ചയായി എഴുതി കാണിക്കുന്നു -ഓയില്‍ കമ്പനിയില്‍ തീപ്പിടുത്തം.......കുറെ കത്തികരിഞ്ഞ മൃതദേഹങ്ങള്‍.....ചോര കണ്ടാല്‍ തല ചുറ്റുന്ന അവള്‍ പെട്ടെന്ന് സെറ്റിയില്‍ ഇരുന്നു.-ചാരിയിരിക്കുന്ന അവളുടെ കാതുകളില്‍ വാര്‍ത്താശകലം വീണു കൊണ്ടിരുന്നു -പത്രാധിപരുടെ മകന്‍ സ്പോടനത്തില്‍ പെട്ട് കത്തിയമര്‍ന്നിരുന്നു.......
ബഹുജന്‍.കണ്ടെത്തലുകള്‍
കഥ കെ.എം.രാധ
' ' 2050ല്‍ എന്ത് സംഭവിക്കും? " 'മാവോവാദികള്‍ ഇന്ത്യന്‍ ഭരണം പിടിച്ചെടുക്കും'.
'ഓ.നല്ല കാര്യം."അവള്‍ ,ചിരിച്ചു .'നീ വല്യ ജനാധിപത്യവാദി?എന്നിട്ട്,ഇങ്ങനെ യാണോ സംസാരിക്കുന്നത് ?'ബഹുജന്‍ ,ഭാര്യയോട് ചോദിച്ചു.'. ഭരണകൂടത്തിന്റ മറുപടിയെന്തു' അവള്‍,രണ്ടു രൂപ റേഷനരിയില്‍ നിന്ന് കല്ലും നെല്ലും വേര്‍തിരിച്ചു കൊണ്ട ഉച്ച ഊണിന്റെ തിടുക്കത്തിലെത്തി .' മലര്‍ പൊടിക്കാരന്റെ സ്വപ്നമെന്ന്" അയാള്‍ ,പത്രം,മടക്കി വെച്ചു.ബഹുജന്റെ മറുപടിയില്‍ പെട്ടന്ന് അവള്‍ കോപിച്ചു.'ഇവനെയൊക്കെ പൊതുസ്ഥലത്ത് വെച്ചു ഇരുമ്പ് കമ്പി പഴുപ്പിച്ചു വായക്കകത്ത് കയറ്റണം"എന്തിന് ?അയാള്‍ക്ക്,അവളുടെ ശിക്ഷാവിധിയുടെ പൊരുള്‍ മനസ്സിലായില്ല. 'മാവോവാദികളെ,പൊതുധാരയിലേക്ക് കൊണ്ട് വരാന്‍ ഈ വീമ്പിളക്കും നേരം മതിയല്ലോ!അവര്‍ക്ക് ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,ആധു നിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പകരാന്‍ ?കഷ്ടം !'അവള്‍ വീണ്ടും അടുക്കളയുടെ അരികിലെത്തി.'' എവിടുന്നു അവര്‍ക്ക് റോക്കറ്റ് ലോഞ്ചറുകള്‍,അത്യന്താധുനിക യുദ്ധോപകരണങ്ങള്‍ കിട്ടുന്നു?കാടുകളില്‍,മലമ്പ്രദ േശങ്ങളില് താമസിക്കുന്നവര്‍ എങ്ങനെ മികച്ച ഒളിപോരാളികള്‍ ആയി തീരുന്നു ?'അയാള്‍ അദ്ഭുതപ്പെട്ടു.''ഇതൊക്കെ ആരുടെ സംശയങ്ങള്‍?'അവള്‍ ,പാകപ്പെടുത്തിയെടുത്ത കറിയില്‍ ഉപ്പുണ്ടോന്നറിയാന്‍ കൈവെള്ളയിലെടുത്ത് നാക്കില്‍ വെച്ചു..അയാള്‍ നിശബ്ദനായി.പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയവള്‍, തന്നെ പരീക്ഷിക്കുന്നു.''ആ മണ്‌ുങ്ങൂസനല്ലേ ഇവരെ സഹായിക്കുന്നത് ? കാടുകളില്‍ നിന്ന് അസ്സല്‍ ചന്ദന-രക്തലേപനതടികള്‍ വെട്ടി ചൈനക്ക്,.. .മതതീവ്രവാദികളെ താലോലിച്ചു ഇന്ത്യന്‍ വെള്ള വെല്ലും കറുത്ത.നോട്ടില്‍ ഉയരങ്ങള്‍ കെട്ടിപടുക്കുന്നു......സ്വിസ് ബാങ്ക് അക്കൌണ്ട് വര്‍ദ്ധന. .എല്ലാ കൊടുക്കല്‍-വാങ്ങലുകളുടെയും പങ്ക് പറ്റും നിഷ്കളങ്കന്‍ ........''അവളുടെ രാഷ്ട്രതന്ത്രഞ്തയില്‍ അയാള്‍ക്ക് അഭിമാനം.'ഭരണാധികാരികള്‍ എന്തിനു ഇത്തരം വിഘടിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് നമ്മെ കഷ്ടപ്പെടുത്തുന്നു'?'അതൊരു ചെറു മയക്കു വിദ്യ.എത്രത്തോളം കീഴടക്കാന്‍ കഴിയുമോ,അത്രത്തോളം വലിയവനെന്ന തോന്നല്‍ മനുഷ്യനെ സാഹസികനാക്കുന്നു..അവന്റെ കാല്‍കീഴില്‍ ഇഴയും കൃമികളുടെ നുരയ്ക്കല്‍ അവന് മദലഹരിയാണ്..നമ്മുടെ മകനെപ്പോലെ.......''പെട്ടന്ന് അവളുടെ കണ്ണ് ചുവന്നു.അയാളുടെയും.അകലെ,അറിയപ്പെടാത്ത ഏതോ നഗര കൊഴുപ്പില്‍, നിറം പടരും ഡിസ്കൊ തക്കില്‍ ചെറുപ്പക്കാരന്‍,ചൂതാട്ടത്തിന് ശേഷമുള്ള ഭക്ഷണ ധൂര്‍ത്തില്‍ ജീവിതം മുന്തിരിച്ചാറില്‍,മാദക മോഹിനികള്‍ക്കിടയില്‍ ഉലയുകയായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ്,ബഹുജന്‍ പഠിപ്പ് കഴിഞ്ഞ മിടുക്കന്‍ പ്രിയ പുത്രന് സര്‍ക്കാര്‍ പെന്‍ഷന്‍ സമ്പാദ്യം മുഴുവന്‍ കൊടുത്തനുഗ്രഹിച്ചു അയച്ചതാണ്,.നല്ല ജോലി കണ്ടെത്താന്‍- പാവപ്പെട്ടവരും ,സാധാരണക്കാരും സമ്മതിദാനം നല്‍കി .നേതാവിനെ പുണര്‍ന്നത് പോലെ.പക്ഷെ.,മകന്‍ തിരിച്ചു വന്നില്ല ..നീണ്ടവര്‍ഷങ്ങള്‍ക്കിടയിലെ !അന്വേഷണങ്ങള്‍ക്കിടയില്‍ .പലരില്‍ നിന്ന് അവര്‍ ഗണിച്ചെടുത്തു-അവന്റെ ധീരനൂതന കര്‍മങ്ങള്‍.!ജീവിത വഴിയില്‍ കാലിടറിയ അയാള്‍ വീട് വിറ്റ് വാടകവീട്ടില്‍ കുടിയേറി.മിച്ചം വന്നത് നിത്യ ചിലവിനു മാറ്റി.വെച്ച്..അവര്‍ .....കാത്തിരിക്കുന്നു- അവനെ ഒരു നോക്ക് കാണാന്‍......ജനം .....ജനപാലകനെയും...
Saturday, 15 September 2012
ഐക്യ സാഫല്യം
കേരളത്തില്‍ ജാതി-മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കിയത് അതതു ഭരണ കൂടങ്ങളാണ്.എങ്ങിനെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താം എന്ന് അവര്‍ കണക്കുകൂട്ന്നു.ബിജെപിയും,,കമ്മ ൂണിസ്റ്റുകളും ബദ്ധശത്രുക്കള്‍ക്കളാവാന്‍ ഇരു കൂട്ടരുടെയും തോരണങ്ങളും,ഫ്ലെക്സ്ബോര്‍ഡകളും, നശിപ്പിക്കുന്നു.തീര്‍ച്ചയായും അവകാശങ്ങളും,ആനുകൂല്യങ്ങളും സാമാന്യ നീതിയും ലഭിക്കാന്‍ ഹിന്ദുക്കള്‍ ഒന്നിച്ച്ച്ചേ തീരൂ.മറ്റ് മതങ്ങളെ സ്നേഹിച്ച് കൊണ്ടുതന്നെ ഹിന്ദുക്കള്‍ ഒറ്റ കുടകീഴില്‍ അണി നിരക്കുക.രാഷ്ട്രീയപാര്‍ടികളുടെ ധാര്‍ഷ്ട്യത്തിനും ,മനുഷ്യരേ കൊന്നൊടുക്കുന്നതിനും,ഒരു പരിധി വരെ ഇല്ലായ്മ ചെയ്യാന്‍ ഹിന്ദു ഐക്യം പ്രയോജനപെടും
Friday, 14 September 2012
സമവായം
അസഹിഷ്ണുതയാണ് കേരളീയനെ നശിപ്പിക്കുന്നത്.രാഷ്ട്രീയകക്ഷ ികള്‍,വിവിധ ജാതികള്‍ .....നല്ല കാര്യങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കുന്നത് മലയാളിയുടെ ഉറക്കം കെടുത്തുന്നു. അല്‍പ്പം മുന്‍പേ ഒരു ചാനല്‍ എഴുതികാണിക്കുന്നു.....കണ്ണൂരില ് സിപിഐ(എം)..ബിജെപി കൂട്ട്കെട്ടെന്ന്.പരസ്പരം,വാളും ,ആയുധങ്ങളും എടുത്തു വെട്ടികുത്തി കൊല്ലുന്നതിലും എത്രയോ ഭേദമാണ്....പരസ്പര ധാരണയോടെ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍.ആശംസകള്‍ .കെ.എം.രാ ധ
Subscribe to:
Posts (Atom)