Friday, 7 December 2012

ജീവിതം...ഒഴുകുന്നു.

കളികൂട്ടുകാര്‍,ബാല്യകാല ഗന്ധങ്ങള്‍,സ്നേഹ-വിശ്വാസങ്ങളുമായി അരികിലെത്തും ശിഷ്യര്‍ .....മനസ്സിലെ വിജനതീരങ്ങളില്‍ പീലി വിരുത്തിയാടും മയില്‍....കഴിഞ്ഞ മാസം ട്രഷറിയില്‍ പണം വാങ്ങാന്‍ പോയപ്പോള്‍, ആര്‍ട്സ് കോളേജില്‍ ഒപ്പം പഠിച്ച സ്വാമി പാലപ്പുുറം,സാമൂതിരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പഴയകാല വിദ്ധ്യാര്‍ത്ഥി സംഗമത്തില്‍ കോഴിക്കോട് നഗരസഭ പുതിയറ കൌണ്‍സിലര്‍ .കെ.ശ്രീകുമാര്‍,1
967 കാലത്ത് ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ച ''ടൈഗര്‍''എന്ന വിളിപേരിന്നുടമ പ്രഭാകരന്‍ മാസററരുടെ മകള്‍-എന്റെ സഹപാഠി ഗീത,2012 december 3 ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് സ്നേഹിത ലതികയുടെ മകളുടെ വിവാഹത്തിനു കോഴിക്കോട്ടു നിന്ന് ഷേര്‍ളിയുടെ കാറില്‍ ഒരു യാത്ര!കോഴിക്കോട് ബാറിലെ സീനിയര്‍ വക്കീല്‍ ലിയോ ഭാഗ്യനാഥിന്റെ ഭാര്യ,ഏതു ആപത്തിലും എനിക്കൊപ്പം നിന്ന ഷേര്‍ലി ചാന്ദിനി തോമസ്‌,സാഹിത്യത്തെ സ്നേഹിക്കുന്ന ഗിരിജമ്മ, കെ.എം.രാധയെ ''കുണ്ടാമണ്ടി രാധ"'എന്ന് വിളിക്കുന്ന ഹേസല്‍ ഗ്ലാഡിസ് തവേര,മാനാഞ്ചിറയിലെ കുളിര്‍ കാറ്റില്‍ കൂറ്റന്‍ വൃക്ഷതണലൊരുക്കും സസ്യശ്യാമള സമൃദ്ധിയില്‍''തന്മയി സംഘടന"'യില്‍ കഥകള്‍,കവിതകള്‍, അവതരിപ്പിച്ച സ്ത്രീകള്‍, ഉജ്ജ്വല ലേഖനം വായിച്ച 70 വയസ്സുകാരി ചന്ദ്രമതി എന്ന മുന്‍ അദ്ധ്യാപിക,മനോരമയിലെ മുന്‍ ഫോട്ടോഗ്രാഫര്‍ മുസ്തഫയുടെ ഭാര്യ,കഥാകാരി എന്റെ പ്രിയ കൂട്ടൂകാരി ലൈല.....കുഞ്ഞുനാളില്‍ രുചിച്ചറിഞ്ഞ ..അവിയല്‍,ഉണ്ണിയപ്പം,ശര്‍ക്കര ചോറിന്റെ....മണം..ജീവിതം...ഒഴുകുന്നു.കെ.എം.രാധ.

Tuesday, 4 December 2012

മായകാഴ്ചകള്‍


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEig__YXYfErEFDNVZICQhXXbK69SLVrdMzrWOt0yMDTnmiGDEJ_85a8mXFqQT8RZBEiLQDca3RtcC9TFMcXnIJTDrICxkPwPwrok5Q4un9K8ezyoVvGc2S3x0MqK68r5LeVVJiOPcDjUB5b/s1600/k+m+radha.jpg


                                                               
 കെ.എം.രാധ


''അയ്യോ......ന്റെ കുഞ്ഞ്.....ന്താ..നിങ്ങള്‍ക്ക്.
.ഭ്രാന്ത്
പിടിച്ചോ.....രമേശേട്ടാ.....ഓടി വരൂ.....അയ്യോ.....''

ടെറസ്സിലെ കരച്ചില്‍ ചെറിയ മുഴക്കങ്ങളായി കിടപ്പുമുറിയില്‍
മെത്തയിലെത്തി.അയാള്‍ സ്വപ്നതാഴ്വരയില്‍നിന്ന് കണ്ണ് തുറന്ന്   ചുറ്റും
നോക്കി.പുതപ്പ് മാറ്റി കൈകാലുകള്‍ നന്നായി നിവര്‍ത്തി,എഴുനേറ്റ്.......

ന്റെ ദൈവമേ.......ഞാനിപ്പോള്‍ ....ഇവിടെ എത്തിയില്ലെങ്കില്‍.....

‘’
മോളേ.......ഞാന്‍ ഒന്നും ചെയ്തില്ല .....ഒക്കെ നിന്റെ തോന്നലാണ്. ഈ
പൊന്നുമോന്‍ എന്റെതും കൂടിയല്ലേ....’’

കുഞ്ഞ്..മാനത്ത്. ....പറവകളെ നോക്കി അവ്യക്തമായിട്ടെന്തൊക്കെയോ....
കുഞ്ഞരിപ്പല്ലുകളില്‍...പാല്‍ച്ചിരി.

                          ’
മിണ്ടിപോകരുത്.മേലില്‍ ഞാന്‍ നിങ്ങളുടെ
മോളല്ല.നിങ്ങള്‍ എന്റമ്മയും'.


പുലര്‍കാലവെയില്‍, കടുപ്പം കുറഞ്ഞു വിവര്‍ണമായി.

പടവുകള്‍ കയറി മുകളിലെത്തിയപ്പോള്‍ അമ്മ പൊട്ടിക്കരയുന്നതും....നിമിഷ,
കുഞ്ഞിനെ മാറോട് ചേര്‍ത്തു തുടുത്ത കവിളില്‍,ചുണ്ടില്‍ തുരുതുരെ
ഉമ്മകളില്‍ മിനുസപെടുത്തുന്നതും അയാള്‍ കണ്ടു.

''
രമേശേട്ടാ.....അമ്മയോട്എത്ര തവണ പറഞ്ഞു.....ഈ കുരുന്നിനെ
തൊടരുതെന്ന്.അടുക്കളതിരക്കില്‍ മോന്‍ ഉണര്‍ന്നതറിഞ്ഞില്ല
ഈ..തള്ള.....കുഞ്ഞിനെ...ഇവിടുന്ന്   താഴേക്ക് വലിച്ചെറിയാന്‍
നോക്കി.ഞാനോടി വന്ന് പിടിച്ചില്ലായിരുന്നെങ്കില്‍.......നമ്മടെ
പൊന്നുമോന്‍......''

അവള്‍ ഉച്ചത്തില്‍ കരഞ്ഞു....എന്തൊക്കെയോ ശാപവാക്കുകള്‍ ചുറ്റും ചിതറുന്നു.

''നിനക്കിത് വേണം  ഇവരെ ഇവിടെനിര്‍ത്തണ്ട, ആശ്രമത്തില്‍ചേര്‍ത്ത്..ശല്യം
തീര്‍ക്കാന്‍..പറഞ്ഞപ്പോള്‍ നീ   കേട്ടഭാവം നടിച്ചില്ല.അനുഭവിച്ചോ!
മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്ക് സ്ഥാനം ഭ്രാന്താശുപത്രിയാണ്.''
രമേശന്‍,കിതപ്പിനിടയില്‍ രോഷം ഉതിര്‍ത്തു.

 
പല്ലുതേച്ചു വരുമ്പോള്‍  മോന്‍ കിടക്കയില്‍ ഉണര്‍ന്നുകിടക്കുന്നത്
കണ്ടു.എത്രകാലമായി കുഞ്ഞുമോനെ ഒന്നെടുത്ത് ഓമനിച്ചിട്ട്?രമേശന്‍
കൂര്‍ക്കംവലിച്ച് ഗംഭീരഉറക്കത്തില്‍...ഇളംപൈതല്‍
കുഞ്ഞികൈകളുയര്‍ത്തി.പെട്ടെന്ന്,മോനെയെടുത്ത് ടെറസ്സിലെത്തി.അവള്‍
വരുമ്പോഴേക്കും മോനെ തിരിച്ച് മുറിയിലെത്തിക്കണം.ഞൊടിയിടയില്‍
അവനെ,ദേഹമാസകലം ഉമ്മകളില്‍ പൊതിഞ്ഞ് കൊഞ്ചലില്‍ സ്വയം മറന്ന്...താഴെ
ചെറിയനിരത്തില്‍ വാഹനതിരക്കിലേക്ക് ഒരു നിമിഷം...കുനിഞ്ഞു
നോക്കി...മോന്‍.ഒക്കത്തുള്ളത് മറന്നു.ആ നേരത്താണ് ആര്‍ത്തലച്ച്
അവളെത്തിയത്.

വല്ലാത്ത വിശപ്പ്.! മുറിയില്‍ ഇരുട്ടിനൊപ്പം അലിഞ്ഞുചേര്‍ന്ന് തഴപായയില്‍
ഏറെനേരം കിടന്നു. ചെയ്തത് തെറ്റെന്ന് സ്വയം  നൂറു വട്ടം പറഞ്ഞു.
.
പുറത്തുനിന്ന് മുറി താഴിട്ടു പൂട്ടുന്നത് വ്യക്തമായി  കേട്ടു.
എതിര്‍ത്തില്ല.വേണമെങ്കില്‍,തുറന്നിട്ട ജനാലയിലൂടെ ഉച്ചത്തില്‍
ബഹളമുണ്ടാക്കി അയല്‍പക്കവീടുകളില്‍ അറിയിക്കാം.അങ്ങനെ ,രണ്ട്‌ പ്രാവശ്യം
സംഭവിച്ചതാണല്ലോ വട്ടിന്റെ ലക്ഷണമായി മനോരോഗവിദഗ്ദ്ധന്‍ പോലും
വിലയിരുത്തിയത്.വേണ്ട.ഞാനായിട്ട് മകള്‍ക്ക് പ്രശ്നമുണ്ടാക്കണ്ട.

കല്യാണം കഴിഞ്ഞ ആദ്യരാത്രി തൊട്ടേ അങ്ങോര്‍ക്കും പരാതിയാണ്...''.എന്റെ
പ്രതീക്ഷയിലുള്ള പെണ്ണല്ല പിന്നീട്,പരിഭവം,പിണക്കം,അകല്‍ച്ച കൂടി
കൂടിവന്നു.ഉത്തരവാദിത്തമില്ല,ബോധമില്ലാത്തവള്‍ ,പാചകം
അറിയാത്തവള്‍.കൂടപിറപ്പുകളില്‍നിന്ന് അകറ്റാന്‍ തന്ത്രം
മെനയുന്നവള്‍..നിന്നോടോപ്പമുള്ള പൊറുതി മതിയായി ,...മോളെ നല്ല മിടുക്കന്‍
പയ്യനെ ഏല്‍പ്പിച്ചു സ്ഥലം വിടുമെന്ന് എന്നും കേള്‍ക്കാറുള്ള പല്ലവി ആ
മനുഷ്യന്‍ നിറവേറ്റി.വിരുന്നു കഴിഞ്ഞ നാലാംപക്കം ആള്‍ സ്ഥലം കാലിയാക്കി
.
മകള്‍,ബന്ധുക്കള്‍,നാട്ടൂകാര്‍........
അന്വേഷണം...കുറ്റപെടുത്തലുകള്‍.അച്ഛന്‍റെ നാട് വിടലിന്  കാരണം അമ്മ
മാത്രമെന്ന്   നൊന്തുപെറ്റുവളര്‍ത്തി വലിയബിരുദംനേടി ജോലിക്കാരിയായ
മകളുടെവാക്കുകള്‍.  പെട്ടെന്ന് തലചുറ്റിവീണതായി ഓര്‍മയുണ്ട്.കണ്ണില്‍
കണ്ടതെല്ലാം തല്ലിപൊട്ടിച്ചു അലറി വിളിച്ചു ഇറങ്ങിഓടിയെന്നു,ആശുപത്രി
വിട്ടു വന്നശേഷം ആരൊക്കെയോ പറഞ്ഞു.വെറുപ്പ്‌ തോന്നി.

   
മറവിരോഗം,കുഞ്ഞുനാളിലെ വിടാതെ പിന്തുടര്‍ന്ന
വാതം.....പ്രമേഹം,...അസുഖങ്ങളുടെ ഒടുങ്ങാത്ത നിര.അമ്മയെ വിട്ട്
മറ്റെവിടെക്കും ഇല്ലെന്ന് മകള്‍...ഈയിടെയായി,പലപ്പോഴും ഉടുമുണ്ടില്‍
തന്നെ വിസര്‍ജ്യം കണ്ടെന്നു...അവള്‍ ദേഷ്യപെട്ടു..ഉവ്വോ...ഓര്‍മയില്ല

പെട്ടെന്ന്,വാതില്‍ തുറക്കുന്ന ശബ്ദം....

മുന്‍പില്‍ ,വെച്ച പാത്രത്തില്‍ കുറച്ച് ചോറും,അതിനു മുകളില്‍  തൂവിയ
കറിയും..ഗ്ലാസ്സില്‍ വെള്ളം.സമയം സന്ധ്യയായെന്നു അമ്പലത്തിലെ
ഉച്ചഭാഷിണിയിലൂടെ കേള്‍ക്കുംകീര്‍ത്തനങ്ങള്‍ സാക്ഷി.

വയറ്റില്‍ ഇരമ്പം.ഓക്കാനിക്കാന്‍ തോന്നി.ഇങ്ങനെ പലപ്പോഴും പട്ടിണിയാകാറുണ്ട്.

ചിലനേരം മകള്‍ പറയും''അമ്മ ഇപ്പോള്‍ ഭക്ഷണം കഴിച്ചതല്ലേ.ഇങ്ങനെ മറന്നാല്‍
എന്ത് ചെയ്യും?എന്ന്.

പതുക്കെഎഴുനേറ്റ് പുറത്തെ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് മുഖം
കഴുകി.അപ്പുറത്ത്,മകള്‍,രമേശന് ചപ്പാത്തിയും കറിയും കൊടുക്കുന്നു.

''
അമ്മയുടെ അവസ്ഥ വളരെ മോശം.നമ്മള്‍ രണ്ടും ജോലിക്ക് പോയാല്‍
വേലക്കാരിപെണ്ണ് പറയുന്നത്.കുഞ്ഞിന്‍റെ കാര്യം
നോക്കാം.അമ്മയെഅടച്ചിട്ടിട്ടും കാര്യമില്ല.വലിയബഹളവും,കരച്ചിലും
....
ഇന്ന് രാവിലെ തന്നെ കണ്ടില്ലേ...''

 ''
നിന്റമ്മ.നിനക്ക് എന്താ നല്ലതെന്ന് വെച്ചാല്‍ ...''

''
,ഇപ്പോള്‍,അങ്ങനായോ? പെങ്ങന്‍മാര് തിരിഞ്ഞ് നോക്കാത്ത അച്ഛനെ
അവധിയെടുത്ത് ഇവിടെ എന്നെഒറ്റയ്ക്ക് നിര്‍ത്തി പോയി ശുശ്രൂഷിച്ച
ആളല്ലേ.മരണം വരെ.''

രമേശന്‍ ഒന്നും മിണ്ടുന്നില്ല.

''
ങ്ഹാ....പിന്നെ .....നിന്റെച്ഛന്‍ എഴുതിവെച്ച പ്രമാണത്തില്‍ അമ്മയുടെ
കാലശേഷം മാത്രമേ സ്വത്തില്‍ നിനക്ക് അവകാശമുള്ളൂ.ഞാന്‍ നാളെ പ്രമാണം
മാറ്റി എഴുതി കൊണ്ട് വരാം.എന്ത് പറയുന്നു?''

''
ഇക്കാര്യം മുന്പ് എത്രവട്ടം അമ്മയോട് പറഞ്ഞു. ഒപ്പിടില്ലെന്ന്..ഈ
വീട്ടില്‍ കിടന്നു മരിക്കണമെന്നു അമ്മ വാശി പിടിച്ചതല്ലേ''

നിന്റെ തള്ളക്ക് ആഹാരത്തിനും,ആധാരത്തിന്റെ കാര്യത്തിലും ഒന്നും
മറവിയില്ല.എങ്കില്‍പിന്നെ തള്ള ചാകും വരെ നീ ഇവിടെ
കാത്തിരുന്നോ.നഗരത്തില്‍ കണ്ടുവെച്ച പുതിയ വീടും ആറുസെന്റ് ഭൂമിയും
മറക്കാം.'
'
എന്നാല്‍ ,കേട്ടുകൊള്ളൂ.....അമ്മ മോനെ ഒക്കത്തിരുത്തി
കൊഞ്ചിക്കയായിരുന്നു.മനോരോഗാശുപത്രിയില്‍ കൊണ്ടുവിടുമ്പോള്‍ പല
ചോദ്യങ്ങള്‍ക്കും മറുപടി കാണേണ്ടി വരും.അതാ......
രമേശന്റെ മുഖത്ത് പുഞ്ചിരി.
നിമിഷയുടെ അമ്മ പതുക്കെ കോണിപടികള്‍ കയറി ടെറസ്സിലെത്തി.നിലാവില്‍
നക്ഷത്രശോഭയില്‍ മയങ്ങും പ്രകൃതി.അര ആള്‍ പൊക്കത്തിലുള്ള ഭിത്തിയില്‍
പിടിച്ചു താഴേക്ക്  ചാടുമ്പോള്‍ .....വല്ലാത്ത ശാന്തത അവരെ തഴുകി.
https://mail.google.com/mail/images/cleardot.gif

Monday, 26 November 2012

രാഷ്ട്രീയ ചിന്തകള്‍



ഇന്ത്യ കണ്ട മികച്ച പ്രതിരോധമന്ത്രി തന്നെയാണ് എ.കെ.ആന്റണി.വല്ലാര്‍പാടം ടെര്‍മിനല്‍ വഴി  കണ്ടെയ്നറുകളില്‍ വരുന്നതെന്തും കര്‍ശന പരിശോധനക്ക് വിധേയമാക്കുമെന്ന ധീരമായ നിലപാട് സ്വീകരിച്ച അദേഹത്തിന് അഭിനന്ദനങ്ങള്‍.കാരണം ,ആ ടെര്‍മിനല്‍വഴി എന്തൊക്കെ കയറ്റിറക്കുമതിയെന്നു നാട്ടില്‍ പാട്ട്.അല്ല,ഈയിടെയല്ലേ അവിടെനിന്നു,(പിടിക്കപെടാതെ പോയ  നാല് കണ്ടെയ്നര്‍ രക്തചന്ദനത്തിനു പുറമേ)ഒരു കണ്ടെയ്നര്‍ രക്തചന്ദനം പിടികൂടിയപ്പോള്‍ ഒപ്പം ഒരു വലിയ ആദര്‍ശ പാര്‍ടി കമൂണിസ്റ്റ്പ്രവര്‍ത്തകന്‍ കൂടിയുണ്ടല്ലോ!ഹ.ഹാ.....അല്ലാ,ഇങ്ങനെ കള്ളനോട്ടോ,ആയുധങ്ങളോ കടത്താന്‍ സ്വന്തം രാജ്യത്തെ വില്‍ക്കാന്‍ ചൈനയോ,അമേരിക്കയോ,ഗള്‍ഫ് രാജ്യങ്ങളോ സമ്മതിക്കുമോ?.രക്തചന്ദനം ഹോങ്ങ്കൊഗിലേക്ക് കട്ട് കടത്തുന്നത് എന്തിനെന്നോ?നമ്മുടെ പാവം മാവോവാദികള്‍ക്ക് (പാവങ്ങളെ,നിയമപാലകരെ കൊന്നൊടൂക്കൂന്ന,തമിഴു പുലികള്‍      ചെയ്തതുപോലെ മറ്റൊരു ഇന്ത്യക്കുവേണ്ടി)പണവും,സഹായവും നല്‍കാന്‍!.പാവപ്പെട്ട സാധാരണക്കാരെ ഭീതിയുടെ,നിസ്സഹായതയുടെ  മുള്‍മുനയില്‍ നിര്‍ത്താന്‍.

രാഷ്ട്രീയ നിലപാടുകള്‍

വി.എസിന്റെ കപടനയം വെറും വോട്ടുബാങ്കിനു.....ഇസ്രയേല്‍,റഷ്യ,ഫ്രാന്‍സ്.,ജെര്‍മനി...അങ്ങനെ പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നുണ്ട്.ശത്രുക്കള്‍ ആളില്ലാ വിമാനങ്ങളും, മിസൈലുകള്മായി ആഞ്ഞടിക്കുമ്പോള്‍  അവര്‍ക്ക് മുന്‍പില്‍ ചെന്ന് നീട്ടി-കുറുക്കി   നാല് വര്‍ത്തമാനം പറഞ്ഞാല്‍ ശത്രു പേടിച്ചു പിന്മടങ്ങുമെന്ന ധാരണയല്ല മറിച്ച് സാമ്രാജ്യത്വ-ഏകാധിപത്യ  ചൈനയെ സഹായിക്കുന്ന നിലപാടാണ് വിഎസിന്റെത്.അല്ലാ,അസമില്‍ ഇപ്പോഴും നാട്ടുകാരും,പുറത്ത് നിന്ന് വന്ന  ന്യൂനപക്ഷ കുടിയേറ്റക്കാരും കലാപം നടത്തുന്നുണ്ട്.ഇന്നും,മൂന്ന് ലക്ഷം തദേശീയര്‍ വീടും,സ്ഥലവും ഉപേക്ഷിക്കാന്‍ നിര്‍ബന്ധീതരായി. ഭക്ഷണം,വസ്ത്രമില്ലാതെ അഭയാര്‍ത്ഥിക്യാമ്പില്‍  ! ഇതൊന്നും വിഎസിന് വിഷയമല്ല. സ്വന്തം വീട്ടിലെ കാര്യം കണ്ടു വി.എസ്  ,അനങ്ങ്ന്നില്ലഅസം വിഷയത്തില്‍ പിന്നിലൂടെ സകല സഹായവും നല്‍കി ബംഗ്ലാകുടിയേറ്റക്കാരെ  സഹായിക്കുന്ന  ചൈനയുടെ കപട രാഷ്ട്രീയ തന്ത്രം കേരളത്തില്‍ വിജയിക്കില്ലെന്ന് മനസ്സിലാക്കുക.ഇന്ത്യക്ക് ഇസ്രയേലിനെ എതിര്‍ത്തു,പലസ്തീന്‍ അനുകൂലമായി പ്രശ്നത്തില്‍ ഇടപെടാന്‍  ധാര്‍മികമായി  അധികാരമില്ല.കാരണം,അസമില്‍ നടക്കുന്ന അതിക്രൂരമായ വംശീയ-ബാഹ്യ ഇടപെടലുകളില്‍ കേന്ദ്രം ഒളിച്ചുകളി നടത്തുന്നു. 

ലോകസമാധാനം

ഇസ്രായേല്‍ ഇന്ത്യുയുടെ ഉത്തമസുഹൃത്ത്.മുന്‍ അംബാസിഡര്‍ ശ്രീനിവാസന്റെ ലേഖനം വായിക്കൂ.ഇന്ത്യയെ നശിപ്പിക്കാനല്ലാതെ ഉസാമ-താലിബാനികള്‍ക്ക് ചൈനയെ,(ഒളിംബിക്സ് മൈതാനിയിലേക്ക്ഇരച്ചു കയറിയ ഉരുഗ്വാര്‍ മുസ്ലിം തീവ്രവാദികളെ ചീന പട്ടാളം തത്സമയം വെടിവെച്ചു കൊന്നു.)ഇസ്രയേലിനെ തൊടാനാവില്ല.ഇന്ത്യക്കകത്തെ  മുംബൈ സ്ഫോടനത്തില്‍     നാല്പതു  രാജ്യസ്നേഹികളുടെ സഹായം തീവ്രവാദികള്‍ക്ക് കിട്ടിയെന്നു പാക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇനിയെങ്കിലും തീവ്രവാദം അവസാനിപ്പിച്ചു  മനുഷ്യര്‍ക്ക് ശാന്തിയും സമാധാനവും നല്‍കൂ  

സാമ്രാജ്യത്വ ചൈന

സാമ്രാജ്യത്വ ചൈന ഒരിക്കലും മാറില്ല.കുടിലവും ,കൌശലവും കൊണ്ട് ചെറു രാജ്യങ്ങളെ സാമ്പത്തികം,(ശ്രീലങ്ക,നേപ്പാള്‍ ,ബംഗ്ലാദേശ്)കൈകരുത്ത് കൊണ്ട്(ടിബറ്റ്,മക്കാവേ,ഹോങ്ങ്കോങ്ങ്)കീഴടക്കി വെന്ജിയോവമാര്‍ ജനാധിപത്യം കൊല ചെയ്യൂന്നു.ചൈന നമ്മുടെ മിത്രമല്ല.പാകധിനിവേശ കാശ്മീരില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും,പാകിസ്ഥാനും,ബംഗ്ലാദേശിനും,സാമ്പത്തിക-ആയുധ സഹായവും നല്‍കുന്നതും ഇന്ത്യക്കെതിരെ യുദ്ധമുഖം തീര്‍ക്കാനാണ്, ലക്ഷകണക്കിനു മനുഷ്യര്‍ പട്ടിണി കോലങ്ങളായി ചാകുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്  ഒരു പത്ത് കാശ് കൊടുക്കാത്ത ചൈന യിലെ അധികാരദുര പൂണ്ട ഭരണാധികാരികളെ ഇന്ത്യന്‍ കമ്മൂണിസ്ടുകള്‍ ബഹിഷക്കരിക്കുകയാണ് വേണ്ടത്.സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ നിരോധിക്കുക വഴി ഒരിക്കല്‍ കൂടി ചൈന ഏകാധിപത്യം തെളിയിചൂ.