Thursday, 31 January 2013



കഥ
മനുഷ്യാവകാശം
                                               കെ.എം.രാധ
           നീന ടീച്ചര്‍ ഏഴാം ക്ലാസിലേക്ക് വരുമ്പോള്‍ കണ്ടത് അബ്ദുവും,രാമനും തമ്മില്‍ പൊരിഞ്ഞ തല്ല്.കാഴ്ചക്കാരായ സഹപാഠികള്‍ കൈയടിച്ച്, വിരലുകള്‍ വായില്‍ വെച്ചു വിസിലടിച്ച് ,കൂവി പ്രോത്സാഹിപ്പിക്കുന്നു.....
                     പ്രകടമായ ദേഷ്യത്തോടെ അവള്‍ രണ്ടുപേരെയും പിടിച്ചു മാറ്റി.സകല ശക്തിയും            ഒന്നിച്ചെടുത്ത് രണ്ടു തടിയന്മാരെ വേര്പൊടുത്തുക....നീന വല്ലാതെ കിതച്ചു .
അബ്ദുവിന്റെ നെറ്റി മുറിഞ്ഞിട്ടുണ്ട്.രാമന്റെ വായില്‍ നിന്നു ചോരയൊലിക്കുന്നു.പ്രാഥമിക ശുശ്രൂഷക്ക് ശേഷം അവള്‍ രണ്ടു പേരുടെയും കൈവെള്ളയില്‍ കൃത്യം രണ്ടടി കൊടുത്തു.കാര്യം
,ശുഭം. കഠിനം!
           പിറ്റേന്ന് രാവിലെ നബീസയും,വേണിയും ഇരിപ്പ് മുറിയിലെത്തി.നീന കുട്ടികള്‍ എഴുതികൊണ്ടുവന്ന ഇംഗ്ലീഷ്‌ പദ്യത്തിലെ തെറ്റ് തിരുത്തുകയാണ്.
      ''ങ്ങളെന്താ....ടീച്ചറെ ന്റെ അബ്ദൂനെ ങ്ങള് തല്ലി കൊല്ലോ?ന്റെ മോന്‍ ...പനിച്ചു....ഒരു തുള്ളി 
ബെള്ളം എറക്ക്ന്നില്ല.ങ്ങള് രാമനെ അടിച്ചതെങ്ങനാന്ന് ഞമ്മക്കറിയാം.''
                                 നീന ടീച്ചര്‍ ,ഞെട്ടി.
         ''അത് പറയണ്ട.രാമന്റെ ഇടതു കൈ അനക്കാന്‍ വയ്യ. കരുത്ത് ന്റെ മോനോട് വേണ്ട.''
          നബീസയുടെ ദേഷ്യത്തിനു കനം കൂടിയെന്ന് മുഖം,.സാക്ഷി.
               ''ങ്ങള് ....ഹലാക്കില് ഞമ്മന്റെ മനുസ്യാവകാസത്തിന്റെ മേലോട്ട് ചാടി
കേറ്‌ന്നത് അങ്ങോട്ട്‌ നിര്ത്തി ക്കോളി...ഞമ്മള് പറഞ്ഞില്ലാന്നു ബേണ്ട.
സഹപ്രവര്ത്തകകരുടെ മുഖങ്ങളില്‍ സഹതാപം,പരിഹാസം,പുച്ഛം, അര്‍ഹിക്കുന്നത്   ലഭിച്ചുവെന്ന .... സംതൃപ്തി.
                 ''സ്വന്തം മക്കളെ അടിച്ചു നന്നാക്കിയാല്‍ മതി.''
      വീണ, സ്വരം മൂര്‍ച്ചപ്പെടുത്തി
            സ്കൂള്‍ ഗേറ്റ് കഴിഞ്ഞു പോകുന്ന നബീസയെ,വീണയെ അഭിനന്ദിക്കാന്‍ ചിലരെത്തി.
                   ''ഞമ്മള് കണക്കിന് കൊടുത്ത്....''
           നബീസ...സന്തോഷം മറച്ചുവെച്ചില്ല.
         ''ഓ....അവള്ടെ് ഒരു കപടമനുഷ്യാവകാശം.'
                 കാവിക്കാരന്‍ പല്ലിറുമ്മി.
           ''രാഷ്ട്രീയക്കാരന്‍ ഭര്ത്താാവിന്റെ വാക്ക് കേട്ടതു കൊണ്ട് മാത്രമാണ്,വന്നത്.രാമന്‍       മഹാവില്ലനാ...''
         വീണ ,മാപ്പുസാക്ഷിയായി.
            നാളെ ....നീനടീച്ചരുടെ അടുക്കല്‍ ചെന്ന് ക്ഷമാപണം....''
      വീണ, മനസ്സില്‍ കണക്ക് കൂട്ടി.
         . വൈകുന്നേരം നീന..മേലധികാരിയില്‍ നിന്ന് പിരിച്ചുവിടല്‍  നോട്ടീസ്‌ കൈപറ്റി ....
   ''  മനുഷ്യാവകാശത്തിന്റെ നേര്ക്കു ള്ള കടന്നുകയറ്റമെന്നു വ്യക്തമായ തെളിവുകള്‍             ലഭിച്ചതിനാല്‍.......... ''......
             അപ്പോള്‍ ,രാമനും,അബ്ദുവും ....മൈതാനത്തിന്റെന വിശാലതയില്‍ കബഡി...കളിക്കുകയായിരുന്നു...........

Wednesday, 23 January 2013

ബഹു:മുഖ്യമന്ത്രി,ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍........>>>>.....
ക്രിമിനല്‍ പശ്ചാത്തലമുള്ള 533 വീരശൂരപരാക്രമികളെ കോഴിബിരിയാണിയും,നെയ്ചോറും കൊടുത്തു ഇനിയും സംരക്ഷിക്കൂ .എന്നാലെ..പരാതിയുമായി വളപട്ടണം പോലീസ്സ്റ്റേഷനിലെത്തിയ മുംബൈ ഭീകരാക്റമണത്തിൽ പരിക്കേറ്റ് ശരീരം പാതി തളർന്ന ശൗര്യ ചക്റ കമാൻഡോ മനേഷിനേപോലെയുള്ളവരെ,നിസ്സഹായരായി അഭയമന്വേഷിച്ച് വരുന്ന യുവതികളെ തങ്ങളുടെ കൈക്കരുത്തില്‍. പിഴിഞ്ഞെടുക്കാനാവൂ...ഈ...സാമൂഹ്യദ്രോഹിയെ പോലീസ്‌വകുപ്പില്‍ നിന്ന് പിരിച്ചു വിട്ടു...പോലീസ്‌വകുപ്പ് ശുദ്ധമാക്കൂ
ഈ കാപാലികന്‍... ആര്?ഇവനെയൊക്കെ...കാര്‍ഗില്‍ 

യുദ്ധത്തില്‍... ഇന്ത്യന്‍ ജവാന്‍മാരുടെ നഖം പിഴത്.,കഴുത്തില്‍ തോട്ട പൊട്ടിച്ചു,തല വെട്ടി കണ്ണ് 

ചൂഴ്ന്നു കൊണ്ട് പോയ പാകിസ്ഥാന്‍. സൈന്യത്തിന്റെ മുന്‍പിലേക്ക് വലിച്ച് എറിയുക
കഥകളുടെ..കളിമുറ്റത്ത്..ഓര്‍മചെപ്പുകള്‍....... തുറക്കുമ്പോള്‍. ....>>>>......കാണുന്ന ജീവിക്കുന്ന കഥാപാത്രങ്ങളില്‍ മിഠaaയി തെരുവിലെ ലിബര്‍ട്ടി കടയുടമ..അരീക്കാടന്‍ അബൂബക്കര്‍എന്ന അബൂക്ക,ടോപ്പ്ഫോം..ഹോട്ടലിനു എതിര്‍വശത്തെ..കോര്‍ണറില്‍ വര്‍ഷങ്ങളായി കുട നന്നാക്കി ജീവിതം നയിക്കുന്ന മാത്തറ സായ്‌വ് എന്ന കെ.മുഹമ്മദ്‌ യൂസഫ്‌,മകന്‍.. സ്വല്‍പ്പം വിക്കുള്ള ഫിറോസ്‌,വര്‍ഷങ്ങള്‍ക്കു മുന്‍പ് പാല്‍ കിട്ടാതെ ഉച്ചത്തില്‍ കരയുന്ന..രണ്ടു വയസ്സുകാരിയെ അമ്മയെ ഏല്‍പ്പിച്ചു അലറികുതിക്കുന്ന...മനസ്സുമായി..''.അമുലിനു ക്ഷാമമെന്നു അറിയാം.മകള്‍. കരയുന്നു''...കേട്ട ഉടന്‍ കടയുടെ അകത്തു ചെന്ന് ഒരു ടിന്‍ അമുല്‍ തന്ന എം.എം.അബൂബക്കര്‍,(ഇപ്പോള്‍ ആ കട സോഫ്റ്റ്‌ കോര്‍ണര്‍ എന്ന പേരില്‍ മകന്‍ നടത്തുന്നു),ഡിഗ്രി ക്ലാസ്സില്‍ അഞ്ചു വര്‍ഷം ഒപ്പം പഠിച്ച അസുഖം ബാധിച്ചു കിടക്കുന്ന .സയെദ്‌ ജിഫ്രി.....അതേ....ഇവരില്‍ മനുഷ്യ.സ്നേഹം. കാരുണ്യം,ദയ...കാണുന്നു.ദാ >..
.ജീവിക്കാന്‍വേണ്ടി...ഇരുട്ടിന്റെ മറവില്‍ അപ്സര
തിയേറ്ററിന്റെ ഇടുങ്ങിയ റോഡിലേക്ക്...നാലഞ്ച്പേര്‍ക്കൊപ്പം...പോകുന്ന പൊള്ളും പനിയില്‍ വിറക്കുന്ന
..യുവതിയിലും...
.ഇവരിലാണ്...ദൈവത്തെ കാണുന്നത് ...ആശംസകള്‍

Tuesday, 22 January 2013


കഥ
മനുഷ്യാവകാശം
കെ.എം.രാധ

നീന ടീച്ചര്‍ ഏഴാം ക്ലാസിലേക്ക് വരുമ്പോള്‍ കണ്ടത് അബ്ദുവും,രാമനും തമ്മില്‍ പൊരിഞ്ഞ തല്ല്.കാഴ്ചക്കാരായ സഹപാഠികള്‍ കൈയടിച്ച്, വിരലുകള്‍ വായില്‍ വെച്ചു വിസിലടിച്ച് ,കൂവി പ്രോത്സാഹിപ്പിക്കുന്നു.....
പ്രകടമായ ദേഷ്യത്തോടെ അവള്‍ രണ്ടുപേരെയും പിടിച്ചു മാറ്റി.സകല ശക്തിയും ഒന്നിച്ചെടുത്ത് രണ്ടു തടിയന്മാരെ വേര്‍പെടുത്തുക....നീന വല്ലാതെ കിതച്ചു .
അബ്ദുവിന്റെ നെറ്റി മുറിഞ്ഞിട്ടുണ്ട്.രാമന്റെ വായില്‍ നിന്നു ചോരയൊലിക്കുന്നു.പ്രാഥമിക ശുശ്രൂഷക്ക് ശേഷം അവള്‍ രണ്ടു പേരുടെയും കൈവെള്ളയില്‍ കൃത്യം രണ്ടടി കൊടുത്തു.കാര്യം,ശുഭം. കഠിനം
പിറ്റേന്ന് രാവിലെ നബീസയും,വേണിയും ഇരിപ്പ് മുറിയിലെത്തി.നീന കുട്ടികള്‍ എഴുതികൊണ്ടുവന്ന ഇംഗ്ലീഷ്‌ പദ്യത്തിലെ തെറ്റ് തിരുത്തുകയാണ്.
''ങ്ങളെന്താ....ടീച്ചറെ ന്റെ അബ്ദൂനെ ങ്ങള് തല്ലി കൊല്ലോ?ന്റെ മോന്‍ ...പനിച്ചു....ഒരു തുള്ളി ബെള്ളം എറക്ക്ന്നില്ല.ങ്ങള് രാമനെ അടിച്ചതെങ്ങനാന്ന് ഞമ്മക്കറിയാം.''
നീന ഞെട്ടി.
''അത് പറയണ്ട.രാമന്റെ ഇടതു കൈ അനക്കാന്‍ വയ്യ. കരുത്ത് ന്റെ മോനോട് വേണ്ട.''
നബീസയുടെ ദേഷ്യത്തിനു കനം കൂടിയെന്ന് മുഖം,.സാക്ഷി.
''ങ്ങള് ....ഹലാക്കില് ഞമ്മന്റെ മനുസ്യാവകാസത്തിന്റെ മേലോട്ട് ചാടി കേറ്‌ു
                 കേറ്‌ന്നത് അങ്ങോട്ട്‌ നിര്‍ത്തിക്കോളി...ഞമ്മള് പറഞ്ഞില്ലാന്നു ബേണ്ട''
                                      സഹപ്രവര്‍ത്തകരുടെ മുഖങ്ങളില്‍ സഹതാപം,പരിഹാസം,പുച്ഛം,അര്‍ഹിക്കുന്നത് ലഭിച്ചുവെന്ന .... സംതൃപ്തി.
''സ്വന്തം മക്കളെ അടിച്ചു നന്നാക്കിയാല്‍ മതി.''
വീണ സ്വരം മൂര്‍ച്ചപ്പെടുത്തി
സ്കൂള്‍ ഗേറ്റ് കഴിഞ്ഞു പോകുന്ന നബീസയെ,വീണയെ അഭിനന്ദിക്കാന്‍ ചിലരെത്തി
''ഞമ്മള് കണക്കിന് കൊടുത്ത്....''നബീസ...സന്തോഷം മറച്ചുവെച്ചില്ല.
ഓ....അവള്‍ടെ ഒരു കപടമനുഷ്യാവകാശം.'
കാവിക്കാരന്‍ പല്ലിറുമ്മി.
''രാഷ്ട്രീയക്കാരന്‍ ഭര്‍ത്താവിന്റെ വാക്ക് കേട്ടതു കൊണ്ട് മാത്രമാണ്,വന്നത്.രാമന്‍ മഹാവില്ലനാ...''വീണ ,മാപ്പുസാക്ഷിയായി.
നാളെ ....നീനടീച്ചരുടെ അടുക്കല്‍ ചെന്ന് ക്ഷമാപണം....''
വീണ മനസ്സില്‍ കണക്ക് കൂട്ടി.
. വൈകുന്നേരം നീന..മേലധികാരിയില്‍ നിന്ന്പിരിച്ചുവിടല്‍ നോട്ടീസ്‌ കൈപറ്റി ....
മനുഷ്യാവകാശത്തിന്റെ നേര്‍ക്കുള്ള കടന്നുകയറ്റമെന്നു വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍.......... >>......
അപ്പോള്‍ ,രാമനും,അബ്ദുവും ....മൈതാനത്തിന്‍റെ വിശാലതയില്‍ കബഡി...കളിക്കുകയായിരുന്നു.