Saturday, 2 March 2013

കേന്ദ്ര ബിജെപി നേതൃത്വം ....ലജ്ജിക്കുക....
സ്വന്തം മണ്ണില്‍ തേര്‍വാഴ്ച നടത്തി സാധാരണക്കാരെ കൊല്ലുന്ന തീവ്രവാദികളെ തളച്ചിടാന്‍ കൊള്ളാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി..സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പരാമര്‍ശം ....തെളിവുകള്‍ എവിടെ എന്ന് ചോദിക്കാന്‍ ഭയമാണോ?ഇന്ത്യക്കകത്തെ രാജ്യദ്രോഹികളെ കണ്ടെത്തി ശിക്ഷിക്കാന്‍ താല്‍പര്യമില്ലാത്ത,വോട്ട്ബാങ്ക് സംരക്ഷിക്കുന്ന , പച്ചവെള്ളം പോലും രുചിക്കാനറിയാത്ത നിഷ്കളങ്ക,പിഞ്ചുകുഞ്ഞ്‌ കോണ്ഗ്രസ്സിന്റെ ആരോപണം കേട്ട് എന്തേ മൌനം?അല്ല...നിങ്ങളെല്ലാവരും കൂടി തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നാണോ സാധാരണക്കാരെ കൊല്ലുന്നത്?

സംശയത്തിന് വകയുണ്ട്.കാരണം ഇന്നുവരെ ഭാരതത്തില്‍ നടമാടിയ ഒറ്റ തീവ്രവാദി സ്ഫോടനത്തിലും ഒരു ജനപ്രതിനിധിയോ,സ്വന്ത-ബന്ധുക്കളോ,ശതകോടി ധനികാരോ മരിച്ചിട്ടില്ല.ഹഹാ...ഷിന്‍ഡെയുടെ വാക്കുകള്‍ കേട്ടതും ഇന്ത്യ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ലഷ്ക്കര്‍ മഹാന്‍റെ അരുളപ്പാട് കേട്ട് ഞങ്ങള്‍ ഞെട്ടുന്നില്ല .കാരണം ഞങ്ങളുടെ ജീവനും സ്വത്തും രക്ഷിക്കാതെ രാഷ്ട്രീയക്കാരെല്ലാം കൂടി സ്വന്തം സുഖം,വിഐപി സുരക്ഷയില്‍ ജീവിക്കയാണെന്ന്റിയാം.അതല്ലേ സുപ്രീംകോടതി ''ജനപ്രതിനിധികള്‍ക്ക് എന്തിന് സുരക്ഷ
അവര്‍ ജനത്തിന്‍റെ ദാസരല്ലേ''എന്ന് ചോദിച്ചിട്ടും
വീണ്ടും സുരക്ഷ കര്‍ശനമാക്കിയത്!.ഏതായാലും ,ഹാഫിസ്‌ സൈദിന്‍റെ ക്ഷണം നിരസിച്ച് നമ്മുടെ ഷാരൂഖ്‌ ഖാന്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് സ്ഥിരവാസത്തിനില്ലെന്നു....ദാവൂദ് ഇബ്രാഹിം,മേമന്‍മാരെപ്പോലെയുള്ളമഹാബുദ്ധിശാലികളുടെ കൂട്ടത്തില്‍ ഷാരൂഖിനെ പെടുത്തല്ലേ.....
ബിജെപി നേതൃത്വമേ....അഗ്നിശുദ്ധി വരുത്തൂ ..ജനത്തിന്‍റെ മുന്‍പില്‍....!
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ഷോ കാണാറില്ല.പക്ഷേ.....കേരളത്തില്‍ നടക്കുന്ന കലാ-സാഹിത്യ-സാംസ്കാരികോത്സവങ്ങളില്‍ യഥാര്‍ത്ഥപ്രതിഭകള്‍ നിറം മങ്ങി വെറും ഒപ്പുകടലാസുകളായി പിന്‍ തള്ളപ്പെടുക, മാതൃഭാഷ പോലും ഉച്ചരിക്കാനോ,എഴുതാനോ അറിയാത്തവര്‍,ഒരു മൂളിപ്പാട്ട് പോലും പാടാനറിയാത്ത,പക്ഷേ .......ഉപകരണങ്ങളുടെ മാസ്മരികതയില്‍ അട്ടഹാസം മുഴക്കി ''ഇതാണ് ....നല്ല ഗാനങ്ങളെന്ന് വാഴ്ത്തുന്നവര്‍,അഭിനയമുഹൂര്‍ത്തങ്ങളറിയാതെ സംഭാഷണശകലങ്ങള്‍ ഉരുവിടും നിര്‍വികാര ജീവികള്‍ , അമിതാഭിനയത്തില്‍ മുഴുകുന്നവര്‍, ആഡംബര-ആര്‍ഭാടങ്ങളില്‍ വര്‍ണ കൊഴുപ്പ് കാണിക്കുന്നവര്‍ക്കു മാത്രമായി പാരിതോഷികങ്ങളും ,പുരസ്കാരങ്ങളും..സംവരണപ്പെടുത്തിയിരിക്കുന്നു.മലയാള ചാനല്‍ പരിപാടികള്‍ സ്ഥിരം കാണുന്ന ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ താമസിക്കുന്ന ഒരു മലയാളീ കുടുംബം ജഡ്ജിമാരുടെ വിലയിരുത്തലില്‍ ഏറെ പാകപ്പിഴകളുണ്ടെന്ന് ഇന്ന് ഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശിച്ചത് സത്യവാക്യങ്ങള്‍. .> ...ഇതേ അവസ്ഥ
തന്നെയാണ് രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയിലും. പത്താംക്ലാസ് പഠിച്ചവരും ,അക്ഷരമറിയാത്തവര്‍ക്കും പ്രാധാനാധ്യാപകരാകാം....അതേ....നാം വൈരക്കല്ല് മാല
വലിച്ചെറിഞ്ഞ്....മുക്കുപണ്ടം...മതിയെന്ന് തീരുമാനിക്കുന്നത്.....കളങ്കിത സ്വാധീന വലയത്തില്‍ പെട്ട്....സിനിടൈംസിന് നന്ദി.
കാട്ടരുവിയുടെ ....കിലുകിലാരവത്തില്‍,ഇളംമഞ്ഞുമൂടിയ മലകള്‍ക്കും,മാമരങ്ങള്‍ക്കും നേരെ പ്രകൃതിയുടെ കുസൃതികള്‍ കണ്ടു ....ഒപ്പം പ്രപഞ്ചമെന്ന സമസ്യയില്‍ അദ്ഭുതവിവശയായി..തൂലികയില്‍ അക്ഷരങ്ങള്‍ അഗ്നിയായി പടരാന്‍ തപ്സ്സിരിക്കുമ്പോള്‍.........>>>>>...... ,എഴുത്തുകാരിക്ക് മാനസിക ഊര്‍ജം പകരുന്നവരെ ....കടപ്പാട്.....വാക്കുകള്‍ക്കതീതമായ നന്ദി .
ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച കൊണ്ഗ്രെസ്സ് നേതൃത്വമേ....
ആഭ്യന്തരമന്ത്രി....രാജി വെയ്ക്കൂ....
വോട്ട്ബാങ്ക് വര്‍ദ്ധിപ്പിച്ചു ഭരണത്തില്‍ എന്നും നിലനില്‍ക്കാനുള്ള വ്യഗ്രതയില്‍ എന്നേ മുള്ള് കൊണ്ട് എടുക്കേണ്ടത് വളര്‍ത്തി,വലുതാക്കി ഇപ്പോള്‍ ബുള്‍ഡോസര്‍ കൊണ്ട് വന്നാല്‍ പോലും എടുത്ത്‌ മാറ്റാന്‍ ആകാത്ത വിധം ഭീകരത പടരുമ്പോള്‍ .....നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്നത് കണ്ട്...സന്തോഷിക്കൂ..ജനത്തിരക്കേറിയ ഹൈദ്രബാദില്‍ ഒരു പ്രത്യേക ജനവിഭാഗം വസിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്‌ സ്ഫോടനം നടത്തിയെന്ന്'' Times Now,Head lines''ചാനലുകള്‍ സംപ്രേഷണപ്പെടുത്തുന്നു.രണ്ടു ദിവസം മുന്‍പ് ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടും ,കിരണ്‍കുമാര്‍ റെഡ്ഡിമാരും ,ഉവൈസിമാരും അന്തഃപ്പുരങ്ങളില്‍ സുഖനിദ്ര കൊള്ളൂ.....ജനത്തിന്‍റെ ജീവനും സ്വത്തും സംരക്ഷിക്കാനാവില്ലെങ്കില്‍... എന്തിന് ഭരണം നിലനിര്‍ത്തണം.?
ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങ് സ്റ്റാര്‍ മൂവീസ് ചാനലില്‍ കാണവെ,''Life of PI''ചലച്ചിത്രത്തിന് മികച്ച സംവിധാനപുരസ്കാരം വാങ്ങവെ വേദിയില്‍ ആങ്ലി ഇന്ത്യയെ,'നമസ്തേ''വാക്കുകള്‍ ഉരുവിട്ട്....ഇന്ത്യയുടെ യശസ്സുയര്‍ത്തുമ്പോള്‍ .(ബോംബെ ജയശ്രീയുടെ പാട്ടിന്‍ ഈണം ഇരയിമ്മന്‍തമ്പിയുടെതല്ല)....ഹഹ
കേരള സാംസ്കാരികമന്ത്രി മഹാമാന്യശ്രീ കെ.സി.ജോസഫ്‌..........>... 
''സെല്ല്ലോയ്ഡ്'' ച'ലച്ചിത്രം കാണാതെ അഭിപ്രായം.ഇതും,ഇതിലപ്പുറവും സംഭവിച്ചില്ലെങ്കിലെ അദ്ഭുതം തോന്നൂ.
വിശ്വ മലയാള മഹോത്സവത്തിന്,മലയാളചരിത്രാഖ്യായിക ഭീഷ്മര്‍ സി.വി രാമന്‍പിള്ളയുടെ പ്രതിമക്കു പകരം
ശാസ്ത്രജ്ഞന്‍ സി.വി..രാമന്‍റെ പ്രതിമ,പിന്നെ,സര്‍ക്കാര്‍ വിദ്യാലയത്തില്‍ നോവല്‍ രംഗത്തെ വഴിത്തിരിവായ ഖസാക്കുകാരന്‍റെ പ്രതിമ .. തുണിയിട്ട് മൂടി(എന്താണാവോ റബ്ബ് മന്ത്രിയോട്‌ഓ.വി.വിജയന്‍ ചെയ്ത പാതകം?)
അല്ലാ....ആറ്റുകാല്‍ പൊങ്കാലയിടാന്‍ എന്നും നൂറു തവണ പൊട്ടും പൈപ്പില്‍ അട്ടിമറി നടന്നത്
കണ്ടുപിടിക്കാന്‍ വേഗം സ്കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ പോലീസിനെ വിളിക്കൂ.ഇവിടുത്തെ പോലീസുകാര്‍ക്ക് ഈ നിമിഷം വരെ എണ്ണമറ്റ വ്യാജനോട്ട് കടത്തുകാരുടെയും ,ദാമോദര-തങ്കപ്പ-രജീനമാഡത്തിന്റെയും....സാമ്പത്തിക സ്ത്രോതസ്...കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.എന്നിട്ടല്ലേ ....കുടിവെള്ളപൈപ്പ് അട്ടിമറി !!ദ്രവിച്ച് കാലാഹരണപെട്ട
ശിലായുഗത്തിലെ പൈപ്പുകള്‍ ഒന്ന് മാറ്റി ബലമുള്ളത് സ്ഥാപിച്ചാല്‍ ആന വന്ന് കുത്തിയാലും പൊളിയില്ല
.എഴുത്തുകാരന്‍ മന്ത്രി എം.കെ.മുനീര്‍ ''ആശയം ,ആശയത്തെക്കൊണ്ട് നേരിടണ''മെന്ന വാക്യം നൂറു വട്ടം ഉരുവിടുക,ഒപ്പം ഇന്നുവരെ സ്പര്‍ശിച്ച് പോലും പരിചയമില്ലാത്ത മലയാളക്ലാസ്സിക്‌ കൃതികള്‍ വായിക്കുക.മുനീര്‍മന്ത്രിയുടെ ''ആശയയുദ്ധം'നമ്മുടെ ''വിശ്വരൂപ''ത്തിനും ബാധകം.ആമേന്‍....>...ദൈവം രക്ഷിക്കട്ടെ.
മന്ത്രി കെ.ബി.ഗണേഷ്കുമാര്‍.... ,ഐ .വി .ശശി, കമല്‍ ,പൃഥ്വിരാജ്..ടീം...പ്രതീകാത്മകമായി..രത്നഹാരം അണിയിക്കുന്നു
അതിമനോഹരം...''സെല്ലുലോയ്ഡ്''..ചലച്ചിത്രകാവ്യം! .നനയും മിഴികള്‍,പിന്കാരലജീവിതത്തിന്‍ 
തേങ്ങലുകള്‍,ഗതകാല യാതനകള്ക്കും നെടുവീര്പ്പു കള്ക്കുമിടയില്‍ സ്വപ്നസദൃശാനുഭവം പകരും..ഒരിക്കലും മായാത്ത മാരിവില്ല്.! 
മലയാള സിനിമയെ പ്രണയിക്കുന്നവരെല്ലാം ഹൃദയത്തോട് ചേര്ക്കും .സിനിമയുടെ വ്യാകരണം, ഇടനെഞ്ചിന്‍ തുടിപ്പുകള്‍ അറിയാത്തവര്‍ വിമര്ശനവും,വിവാദ കോലാഹലങ്ങളും,ഉയര്ത്തും .എല്ലാം...പതിയെ അടങ്ങും.
ചേലങ്ങാട്ട് ഗോപാലകൃഷ്ണനിലെ ,എഴുത്തുകാരനെ അവിശ്വസിക്കേണ്ടതില്ല. എഴുത്തുകാര്ക്ക് അവര്‍ ജീവിച്ച കാലഘട്ടങ്ങളില്‍ ഭരണാധികാരികളില്‍ നിന്ന് പല ദുരനുഭവങ്ങളും ഉണ്ടായിക്കാണും.(എത്ര തെളിവ്‌ വേണമെങ്കിലും തരാം).സാഹചര്യങ്ങളും,സമ്മര്ദങ്ങളും കൊണ്ട് സഹായം ലഭിച്ചില്ലെന്നും വരാം. കണ്ടും,കേട്ടും,അറിഞ്ഞും,അനുഭവിച്ചും എഴുതുന്ന കൃതികളില്‍ ഭാവനയും കലരും.

കെ.മുരളീധരനും പദ്മജയും വിഷമിക്കരുത്,പരിഭവിക്കരുത്.അതിനേക്കാള്‍, ഹൃദയം മുറിക്കും വേദനകള്‍ ചാരത്തില്‍ നിന്ന് വീണ്ടും വീണ്ടും ഉയര്ത്തെഴുനേല്ക്കു്ന്നല്ലോ!നമ്പി നാരായണനെ ഓര്ക്കുക..
ജാഫര്‍.പാനാഹി,കിം-കി-ഡുക്ക്,സ്പില്ബര്‍ഗ് , ജെയിംസ് കാമറൂണ്‍, മെല്ഗിബ്‌സന്‍...അവരാരും തിരശ്ശീലയില്‍ കഥാപാത്രങ്ങളെ മണിക്കൂറുകളോളം കണ്ണ് തുറിപ്പിച്ച് നിശ്ശബ്ദരാക്കി നിര്ത്തിയിട്ടില്ല.അത്തരം സിനിമകള്‍ക്ക് വരും കാലങ്ങളില്‍ നിലനില്പ്പി്ല്ല.
മറ്റ് സര്ക്കാര്‍ സാഹിത്യ-സാംസ്കാരിക സ്പോണ്സ്ര്‍ പുരസ്കാരങ്ങളേക്കാള്‍ ഗണേഷ്‌കുമാര്‍ കൈകാര്യപ്പെടുത്തുന്ന വകുപ്പ്,യഥാര്ത്ഥ പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഒരു പാട് സന്തോഷം.
ഇന്ത്യാവിഷനില്‍, കമലിനോട്,പൃഥ്വിരാജ്,റീമ. ..എല്ലാവരോടും ഇ.സനീഷിന്റെ കുറിക്ക് കൊള്ളുന്ന ആശയവിനിമയം, കമലുമായി,വീണജോര്ജിന്‍റെ അഭിമുഖം നല്ലത്.
ഫെയ്സ്ബുക്കില്‍ അക്കൌണ്ട് തുടങ്ങിയ സമയം, പൃഥ്വിരാജ് എന്ന നടനെ അങ്ങേയറ്റം അപഹസിച്ച്,വ്യക്തിഹത്യ.,ഉപജാപങ്ങള്‍ വായിച്ച് എതിര്ത്ത്ത്,(ആരെയും അകാരണമായി പരിഹാസ –പുചഛത്തിനുള്ള വേദിയല്ല....ഫേയ്സ്ബുക്ക്) തലപ്പാവണിഞ്ഞിട്ടും തെറിച്ചു പോയ പുരസ്കാരം..സുകുമാരന് നഷ്ടപ്പെട്ട സിംഹാസനം മക്കള്ക്ക് ‌ ലഭിക്കട്ടെ..
അജ്ഞാതര്ക്കൊപ്പം,കോഴിക്കോട് ആഴ്ചവട്ടം ഹൈസ്കൂളില്‍ ഇവള്‍ അദ്ധ്യാപികയായിരിക്കെ,ഓഫീസ്‌ ക്ലര്‍ക്കായി ജോലിക്കൊപ്പം കലാപ്രവര്‍ത്തനം പരിപോഷിപ്പിച്ച്,പക്വതയിലെത്തി അവാര്ഡ് തിളക്കത്തില്‍ പുഞ്ചിരിക്കുന്ന സജിത മഠത്തിലിനും...അഭിനന്ദനങ്ങള്‍.കെ.എം.രാധ
ഗള്ഫില്‍ നിന്ന് പറന്നു വരും സുധാകരന്‍ എം.പി.’’സൂര്യനെല്ലി പെണ്കുട്ടിയെപറ്റി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്ക്കുന്നു എന്ന് കേട്ട ഉടന്‍. യുവതുര്ക്കികള്‍ എംപി മഹാന് ആലവട്ടം,വെണ്ചാ്മര-ശിങ്കാരിമേളത്തോടെ വന്‍വരവേല്പ്പ് ..എന്തൊരു ഐക്യദാര്ഡ്യം ..ഹാഹാ.... ഗാന്ധിശിഷ്യരുടെ പരമഗുരുവായിരിക്കാന്‍ എന്ത് കൊണ്ടും യോഗ്യന്‍ അമൃത സാഗരന്‍ തന്നെ.അപ്പോള്‍ ,ജഡ്ജിക്ക് കൈക്കൂലി ലക്ഷങ്ങള്‍ കൊടുക്കുന്നത് കണ്ടെന്ന് ചാനലുകളില്‍ ഘോഷിച്ചതിലും സുധാകരന്‍ എംപി ഉറച്ച് നില്ക്കുന്നു അല്ലേ?..ശരിയാണ്. ആര്‍ക്കും ഒരിക്കലും നിഷേധിക്കാനാവാത്ത നേര്തെുളിവുകള്‍. ലഭിച്ചിട്ടും.എത്രയെത്ര പെണ്പീഡന-കൊലപാതകകേസുകളാണ് ഇവ്വിധം നിയമപരിരക്ഷയാല്‍ അട്ടിമറിക്കപ്പെട്ടത്.! ബ്രിട്ടനില്‍ പോകാന്‍ വിസകടലാസ്സുമായി എംബസി വക ഓഫീസില്‍,. അവിടെ വെച്ചു കണ്ട ഹൈക്കോടതി വക്കീലിന്റെ‍ ബസന്തമാഹാത്മ്യം കേട്ട് അന്തം വിട്ടു ‘’പെണ്കുട്ടിയെ ഉപദ്രവിച്ചെന്നു തെളിഞ്ഞ 35 പേരെ വെറുതെ വിട്ട മഹാന്റെ ഇരട്ട മുഖം ജനത്തിന് മനസ്സിലായി’’എന്ന് ഒറ്റ വാചകം..!...മുഖഭാവം മാറിയ വക്കീലിനോട് കൂടുതല്‍ സംസാരിച്ചില്ല !

അല്ല..രാഷ്ട്രീയക്കാരുടെ,ഉന്നതരുടെ വക്കാലത്തില്‍ ഇരകളുടെ നിലവിളി ആര് കേള്ക്കാന്‍?ഒരു സംശയവും വേണ്ട.. 1996 ഫെബ്രവരിയില്‍ ഏതോ ദിനം..മാര്ത്തോമ്മാസഭ. സംരക്ഷിക്കും, വിലകൂടിയ പ്രതി...തെറ്റ് പ്രവര്ത്തി ച്ചുവെന്നു ഗവേഷണഫലം. തെഹല്ക്ക ,വിക്കിലിക്സ് വിവരങ്ങള്‍ അറിയുന്ന മാതൃഭൂമി പോലും (ഒരിക്കലും പ്രതീക്ഷിക്കാത്തത്) ബസന്തനു വേണ്ടി മുഖ പ്രസംഗം ! അഴിമതികളെപറ്റി ജയശങ്കര-ശിവ-കാളീശ്വരംരാജ വക്കീലന്മാരോടന്വേഷിച്ചാല്‍ ....വേണ്ട...പൊതുജനത്തോടു ചോദിക്കു.കൃത്യം ഉത്തരം കിട്ടും.ശത്രുക്കള്‍ തല കൊണ്ട് പോയ ഹേമരാജ് ഭടന്റെ അമ്മ ഉത്തര്പ്ര്ദേശിലെ ഗ്രാമത്തില്‍ അലമുറയിട്ട് കരയുമ്പോള്‍..ഈ ഖദര്‍ധാരികള്‍ തൊടുപുഴയിലെ തെരുവില്‍,സ്ഥാനമാനപദവികള്‍ക്കായി ഗുണ്ടകള്‍ നാണിക്കും വിധം അസ്സല്‍ തെരുവ് യുദ്ധം.,പിന്നെയോ...ഫീസ്‌ വര്ദ്ധിപ്പിച്ചതിനു മുഖ്യനെ,വിദ്യാഭ്യാസമന്ത്രിയെ കരിഓയില്‍ ഒഴിക്കേണ്ടതിന് പകരം വിഎച്ച്എസ്ഇ ഡയറക്ടര്ക്ക്് കരിഓയില്‍ അഭിഷേകം..എന്തൊരു പാണ്ഡിത്യം....മഹാവിഭോ! പ്രതിപക്ഷം ഷുക്കൂര്‍ കൊലയില്‍ മൊഴി മാറ്റിച്ചത് വിലപോവില്ലെന്നു ഭരണക്കാര്‍.! .! ഭരണപക്ഷക്കാര്‍ ഉള്പെ്ട്ട പെണ്പീഡന-വധകേസുകളില്‍ ആര്ക്കും എത്ര വേണമെങ്കിലും മൊഴി മാറ്റുകയോ,പുതിയ-പഴയ മൊഴികളില്‍ ഉറച്ച് നില്ക്കു്കയോ ആവാം.നോ പ്രോബ്ലം. അതാണ്‌ സാധാരണക്കാരെ ...പുതുജനാധിപത്യം!വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഇതൊക്കെ അല്ലയോ കേരളീയ വനിതകളെ.... വിലയിരുത്തു .നടി രമ്യാനമ്പീശന്‍ ''കേരളത്തില്‍ ജീവിക്കാന്‍ പേടി തോന്നുന്നു''....വാക്കുകള്‍ തള്ളിക്കളയേണ്ടതല്ല.