Saturday, 28 September 2013

കഥയെ പ്രണയിക്കുന്നവര്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച്,സാഹിത്യ താല്പര്യ മുള്ളവര്‍ക്ക് ''share''കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.
കുടുംബത്തിന്‍റെ താക്കോല്‍ എന്നും മാതാപിതാക്കളിലാണ്.കൊല്ലപ്പെട്ടനടി പ്രിയങ്കയുടെ അമ്മ ,വേദന,പ്രതികാരം,ശാപത്താല്‍ ചൊരിഞ്ഞ വാക്കുകള്‍ ചാനലുകളില്‍ കണ്ടപ്പോള്‍, മുന്‍പ് ഈ ചുവരില്‍ പതിച്ചത് കഥ,ഒന്നുകൂടി വായനക്കാരിലേക്ക്......

കഥ ഇളംതെന്നലറിയാതെ
കെ.എം.രാധ

സുമി,അച്ഛന്‍ വാങ്ങികൊടുത്ത കടുംനീല നിറത്തിലുള്ള വസ്ത്രം ധരിച്ച്, ഏറ്റവും പുതിയ ക്രീമിട്ട് മുഖം നന്നായി മിനുക്കി , ലിപ്സ്റ്റിക്കിട്ട് ,മുടി ഒതുക്കി ...
'നിന്നോട് പല വട്ടം പറഞ്ഞു കല്യാണത്തിന് പോകരുതെന്ന്.എന്‍റെ വാക്കുകള്‍ക്ക് മുന്‍പും നീ വില കൊടുത്തിട്ടില്ല.''
അവള്‍ പുറത്തിറങ്ങി.
''നീ വരുമ്പോഴേക്കും ഞാനിവിടം എന്നന്നേക്കുമായി ഉപേക്ഷിച്ചിരിക്കും. ഇനി ,ഒരിക്കലും അമ്മയെ കാണില്ല''
''നിങ്ങള്‍ക്ക് ഭ്രാന്താ.എല്ലാറ്റിനും നിങ്ങള്‍ ഒറ്റ ആളാ കാരണം.അച്ഛന്‍,ഇനിയുള്ള കാലം ജീവിതത്തിനങ്ങോളം ഒരു കൂട്ട് വേണമെന്ന് ചിന്തിച്ചതില്‍ എന്ത് തെറ്റ് ?......''
സുമയുടെ ദേഷ്യം,അമ്മയെ തളര്‍ത്തി
അവള്‍ വീണ്ടും കേട്ടു.ദയനീയ സ്വരം .
''മോളെ നിന്‍റമ്മയാണ് അപേക്ഷിക്കുന്നത് .പോകരുതേ''
''പോകും.അമ്മയേക്കാള്‍ അച്ഛനാണ് എന്നെ കൂടുതല്‍ സ്നേഹിച്ചത്. അച്ഛന്‍ തിരഞ്ഞെടുക്കുന്നത് ആരായാലും അവരെ അമ്മയുടെ സ്ഥാനത്ത് കരുതും.എന്നെ തടയരുത്.''
''മോളേ....''
ആ വിളിയില്‍ പേറ്റുനോവിന്റെ, ഒരു പെണ്‍കുഞ്ഞിനെ ശ്രദ്ധയോടെ,പരിപാലിച്ച അമ്മമനസ്സിന്റെ നീറ്റല്‍ കലര്‍ന്നിരുന്നു.
''അമ്മയ്ക്ക് അസൂയയാണ്.അച്ഛന്‍ രണ്ടാമതും കല്യാണം കഴിക്കുന്നതില്‍.....>...അമ്മയെപ്പോലെ അച്ഛനും മരണം വരെ ഒറ്റപ്പെട്ട് കഴിയണമെന്ന്,അമ്മയുടെ സ്വാര്‍ത്ഥ മനസ്സ് ആഗ്രഹിക്കുന്നു.''
വിവാഹത്തിനെത്തിയവരില്‍ ഏറെയും പരിചിതര്‍,അവര്‍ സുമിയെ കണ്ട് പിറുപിറുക്കല്‍, അദ്ഭുതം,തുറിച്ചുനോക്കല്‍,കൃത്രിമ ചിരി, .
കൂട്ടുകാരി , ജയ അടുത്ത് വന്ന് പതുക്കെ: ....
''.പ്ലസ്ടു പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പര്‍ പുറത്തായത് നന്നായി.കുറച്ച്ദിവസം കൂടി നമുക്ക് മുന്നൊരുക്കം നടത്താം.നീ വരില്ലെന്ന് കരുതി '
സുമി ,അവളോട്‌ തര്‍ക്കിച്ചു
' അമ്മയുടെ കൈയിലിരുപ്പു കൊണ്ടല്ലേ.? അച്ഛന് എന്നെ ജീവനാ.പാവം.അച്ഛന്‍ പത്ത് വര്‍ഷം ഒറ്റയ്ക്ക് കഴിഞ്ഞു,അമ്മയ്ക്ക് ഞാനുണ്ട്,...''
''നിന്നോട് പൊരുതാന്‍ ഞാനില്ല.നീ ഇന്നോ നാളെയോ മറ്റൊരു വീട്ടിലെത്തും.അപ്പോള്‍.........'അമ്മ തനിച്ചാവില്ലേ.?''
''തത്കാലം നമുക്ക് ഈ വിഷയം നിര്‍ത്താം''
സുമി ,പിന്‍വലിയാനൊരുങ്ങി.
'' കാര്‍മുകില്‍ മൂടിയ നിന്നെ പ്രകാശത്തിലെത്തിക്കാന്‍....>ആര്‍ക്കുമാവില്ല''
സുമിയുടെ രൂക്ഷനോട്ടം.
''ഒരിക്കലും യോജിക്കാത്ത നേര്‍രേഖകള്‍...,അകന്നത് നന്നായി .''
സുമിയുടെ ഒട്ടും അലിവില്ലാത്ത,വിലയിരുത്തല്‍ കേട്ട് ജയ അദ്ഭുതപ്പെട്ടു.
'' ഓടിട്ട വീട്ടിന്‍ മുകളില്‍ മാവിന്‍ ചില്ലകള്‍ താഴ്ന്ന് കിടന്ന നിഴലുകള്‍, നിലാവില്‍ ജാരനെന്ന് തോന്നി ഭാര്യയെ ഉപേക്ഷിച്ച ആളുടെ മോനല്ലേ നിന്‍റച്ഛന്‍....>. ഏതായാലും ,അപ്പൂപ്പനില്ലാത്ത തന്റേടം അച്ഛന്‍ നടപ്പാക്കി.നല്ലത് വരട്ടെ.''
ജയയ്ക്കൊപ്പം, വിഭവസമൃദ്ധമായ ഊണ് കഴിച്ച്,വേദിയിലെത്തി.വന്‍തിരക്ക് കുറഞ്ഞിട്ടുണ്ട്.
അചഛന്‍,നവവധുവിന് ഇരുവരെയും പരിചയപ്പെടുത്തി.
പെട്ടെന്ന്,അച്ഛന്‍ ,സുമിയെ മാറ്റി നിര്‍ത്തി ശബ്ദം കുറച്ച്...
''മോള് വരരുതായിരുന്നു.അമ്മയ്ക്കിത് താങ്ങാനാവില്ല.ഈ നിമിഷം തോന്നുന്നു...ഒന്നും വേണ്ടായിരുന്നവെന്ന്.ഒക്കെ ,വിധി.''
അച്ഛന്‍ പെങ്ങള്‍ അടുത്തേക്ക് വരുന്നത് കണ്ട്,കണ്ടില്ലെന്ന് നടിച്ച് സുമി ,വിവാഹ മണ്ഡപ പടവുകള്‍ ഇറങ്ങി.
പുറത്തിറങ്ങുമ്പോള്‍,ജയ...
എന്താടി...അച്ഛന്‍ വക ഉപദേശം?''
'ഓ...ഒന്നുമില്ല.''
'' ഹിന്ദി സിനിമാതാരങ്ങള്‍ സൈഫ്‌-----_കരീന കല്യാണത്തിന്, വരന്‍റെ പതിനേഴ്കാരി മകള്‍ പങ്കെടുത്തതില്‍ മുന്‍ഭാര്യ അമൃതസിംഗിന് വിഷമമുണ്ടായോ.,ആര്‍ക്കറിയാം?പക്ഷേ.,നിന്‍റമ്മ,പാവം.അവര്‍ക്കിത്താങ്ങാനാവില്ല. ''
സുമിയ്ക്ക് ആകെ ഒരു പുകച്ചില്‍ .!...എന്തോ അരുതാത്തത് കേട്ട തോന്നല്‍ .
''അചഛന് ശ്വാസംമുട്ടല്‍ കൂടിയിട്ടുണ്ട് .ചെന്നിട്ട് വേണം ആശുപത്രിയില്‍ പോകാന്‍..>.അമ്മ , കാത്തുനില്‍ക്കുന്നുണ്ടാവും.ഞാന്‍ പോകട്ടെ''
ജയ, പോകുന്നത് നോക്കി സുമി നെടുവീര്‍പ്പിട്ടു
അവള്‍ , എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ കൊതിച്ചു.
ഓര്‍മയില്‍, സുമി പിന്‍കാലത്തെത്തി....
അമ്മ അവളെ താരാട്ട്പാടി ഉറക്കുന്നത്, പാചകം, തുണികള്‍ അലക്കുന്നത്,അച്ഛന്‍റെ ഒരേയൊരു പെങ്ങള്‍ ''നിരന്തരമായി തങ്ങളുടെ സ്വൈര്യജീവിതം തകിടംമറിക്കുന്നുവെന്ന് അമ്മ പരാതിപ്പെട്ടത്.....
''അമ്മ ഉപേക്ഷിച്ചുപോയ തന്നെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് സംരക്ഷിച്ചത് ചേച്ചിയാണ്,അവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചാല്‍....> അച്ഛന്‍റെ .ഭീഷണിയില്‍ മടുത്ത് കയര്‍ കെട്ടി ആറ്റില്‍ ജീവനൊടുക്കാന്‍ തുനിഞ്ഞത്...',
അപ്പോള്‍,ഒരു നിയോഗം പോലെ നാല് വയസ്സുകാരി സുമി ഉറക്കം വരുന്നു , കിടയ്ക്കയില്‍ പുതു വിരിപ്പ് വിരിയ്‌ക്കണമെന്ന് ശഠിച്ച് അരികിലെത്തിയത്, ''കടുംകൈ അരുത് ,കുഞ്ഞ് അനാഥമാകുമെന്ന ചിന്ത ഒന്ന് മാത്രമാണ് പിന്തിരിയാന്‍ കാരണമെന്ന്'' ,വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ,മനം .തുറന്നത്..
അമ്മയ്ക്ക് കിട്ടുന്ന ,മര്‍ദ്ദനം,അമ്മ അച്ഛന്‍റെ കൈ കടിച്ച് മുറിവേല്‍പ്പിച്ചത്,...എന്നും ഭവനം കതിനവെടികളാല്‍ പൊട്ടിത്തെറിച്ച്, ഉലഞ്ഞത്....തേങ്ങലുകള്‍,പിരാക്ക്,പരിദേവനങ്ങള്‍>>...ഒടുവില്‍....>.വേര്‍പിരിയല്‍.!!!. ..>..
ഒരിക്കല്‍,അച്ഛന്‍ പെങ്ങളുടെ ഒത്താശയോടെ,''അമ്മയ്ക്ക് സൌന്ദര്യമില്ല. ഒഴിവാക്കി തരണമെന്ന് പോലീസ്‌സ്റ്റേഷനില്‍ കൊടുത്ത പരാതി വായിച്ച് നിയമപാലകര്‍ പൊട്ടിച്ചിരിച്ച് അചഛനെ വിരട്ടി തിരിച്ചയച്ചത്,....
ഈ നിമിഷം ,സുമി,പുകമറയില്‍ നിന്ന് , വെള്ളി വെളിച്ചത്തിലേക്ക്......
അമ്മൂമ്മയെ സംശയിച്ച് അപ്പൂപ്പന്‍ കാരണമില്ലാതെ വേണ്ടെന്നു വെച്ചതല്ലേ?.എന്നിട്ട്,ആ പാവം ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചില്ല,പല ചെവികള്‍ വഴി സുമിയുടെ കുഞ്ഞികാതിലും എത്തിയിരുന്നു.''കുഞ്ഞുങ്ങളെ കാണാതെ ആധി പിടിച്ച് മരിച്ചതാണെന്ന്.!
അപ്പൂപ്പന്‍റെ കര്‍ക്കശത ,തന്നെയാണ് അചഛന്‍റെതുമെന്ന് സുമിക്ക് മനസ്സിലായി.അവള്‍ക്കു സ്വയം വെറുപ്പ്‌ തോന്നി.
തന്തയില്ലാ കുഞ്ഞെന്ന മുദ്ര വീഴാന്‍ കാരണം അമ്മ മാത്രമെന്ന് കുറ്റപ്പെടുത്തി ,കൂര്‍ത്ത വാക്കുകളില്‍ കുരുക്കിയിട്ട, വിപരീത ബുദ്ധിയില്‍ നിന്ന്
കുറ്റബോധത്തിന്‍റെ ഉമിത്തീയിലേക്ക് സുമി എടുത്തു ചാടി . ,
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അച്ഛന്‍ ''കോടതി ചെലവ് വിധിച്ചതിലും അധികം പണം നല്‍കുന്നത്,ഏത് ആഗ്രഹവും എള്‌ുപ്പം സാധിപ്പിക്കുന്നത് മോളെ എന്നന്നേക്കും.അകറ്റാനുള്ള ആ സൂത്രശാലിയുടെ..തന്ത്രമെന്ന്,അമ്മ സൂചിപ്പിച്ചത്,ഒരു തൊഴില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ പൊന്നുപോലെ സംരക്ഷിക്കുമെന്ന മാതൃ വചനങ്ങള്‍... വെറുപ്പോടെ തള്ളിയത് .....
ബസ്സിറങ്ങി, സുമി വേഗം നടന്നു...
വീട്ടില്‍ ആളനക്കമില്ല.അവളുടെ നാക്ക് വരണ്ടു.....
സുമിയുടെ കരച്ചില്‍ .,വീടിന്‍ അതിരുകള്‍ കടന്നു എങ്ങോ അലിഞ്ഞു.
പെട്ടെന്ന് ,വിവശയായ ഒരു രൂപം അവളുടെ മുഖം പിടിച്ചുയര്‍ത്തി,കവിളിലെ കണ്ണീര്‍ തുടച്ചു.
'അമ്മേ..''വിളിയോടെ കെട്ടിപ്പിടിക്കുമ്പോള്‍,നേര്‍ത്ത സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു
'' ഞാനും കൂടി പോയാല്‍ മോള്‍ക്ക്‌ പിന്നെ ആരുണ്ട്‌?''.
ഇരുവര്‍ക്കും ഇടയിലൂടെ ഇളംതെന്നല്‍
കടന്നുപോയി....

Monday, 9 September 2013

കേരളം , ആട്ടിന്‍ തോലണിഞ്ഞ ,കലാപക്കാരുടെ കൈകളില്‍ ...
.............................................................................................................
ബഹു:നീതിപീഠം....സാധാരണക്കാരെ രക്ഷിക്കുക ;..............................
വിദേശ മലയാളികളും കൂടി അറിയുക ......
നാളെ...നിങ്ങള്ക്ക് കേരളത്തില്‍ കിടപ്പാടം  സ്വൈരതയും    നഷ്ടപ്പെടും..ചില രാഷ്ട്രീയ കുബുദ്ധികളുടെ,.കൂത്തരങ്ങായി കേരളം മാറി. അവര്‍ ഇവിടെ എന്തും നടത്തും,നാം.നിസ്സഹായര്‍ ;/  '' സിബിഐ.കൂട്ടിലിട്ട തത്ത''(ബഹു;സുപ്രീം കോടതി).കോണ്ഗ്രസ് ഭരിക്കുന്ന കാലത്തോളം എല്ലാ പെണ്‍പീഡന തീവ്രവാദ, വ്യാജ നോട്ടുകേസുകളും കുഴിച്ചു മൂടും...............................
വിഎസ്...ചാനലുകള്‍ വഴി വെളിപ്പെടുത്തിയ കാര്യങ്ങള്‍ സത്യം.. വിഎസിനൊപ്പം ഇടതു പാര്‍ട്ടികളും, കേരളീയ ജനാധിപത്യ സമൂഹവും ഒന്നിച്ചു നില്ക്കുക,സഹായിക്കുക.
മലപ്പുറത്തെന്നല്ല.,ഇന്ത്യാമഹാരാജ്യത്തെവിടെയും  ഏതു ഇന്ത്യന്‍ പൌരനും പോകാം . .
എതിരാളികള്‍ തെളിവുമായി വന്നാല്‍ അവരെ വിലങ്ങണിയിച്ച് സത്യം മൂടി വെക്കുന്നത് സ്ഥിരം അജണ്ടയാക്കിയ മുഖ്യന്‍ എന്തിനു കുരിയാക്കോസ്സിനെ .അറസ്റ്റ്‌ ചെയ്തതെന്ന് കേരള ജനതയോട് വിശദീകരിക്കുക.
അയാളുടെ  പോലീസ് ഉദ്യോഗസ്ഥന്‍ മകന്‍ ഏഷ്യാനെറ്റ് ചാനല്‍ വഴി സൂചിപ്പിച്ചൊരു വാചകത്തിന്‍റെ പിന്നാലെ പോയാല്‍ മുഖ്യന്റെ മൂടുപടം അഴിഞ്ഞു വീഴും,സരിതക്കാര്യത്തില്‍ സോളാര്‍ ഇടപാടില്‍ മുഖ്യന്‍ ഇടപെട്ടെന്നു വ്യക്തമാകും....
കേരളത്തില്‍ ഒരു സമാന്തര ഭരണകൂടം ,വ്യാജനോട്ടുകള്‍ ,,അതുകൊണ്ട് വന്ന വഴികള്‍,മനുഷ്യ കടത്ത്, കള്ള പാസ്സ്പോര്‍ട്ട് വെളുപ്പിക്കാന്‍ കേന്ദ്രന്‍ വക സഹായം.,സുധാകര്ന്മാരും,അഹമ്മദ്മാരും,സല്‍മാനും,രാജകുമാരനും കേരളീയരെ ഇനിയെങ്കിലും വിഡ്ഢികളാക്കരുത്.....
.കെ.സുരേന്ദ്രന്റെ വാക്കുകളും കൂട്ടി ,വായിക്കുക,പാവം.ചാനലുകാരുടെ..ചോദ്യങ്ങള്‍ക്ക് , ശ്രദ്ധ വഴി തിരിച്ചു വിടുക,ദേഷ്യപ്പെടല്‍.....>..
കേരളത്തില്‍ ആര്യാടന്റെ ഭാഷയില്‍''ഒരു ജില്ലക്കാരുടെ ആധിപത്യം,.എത്ര ശരി.കുറേ വര്‍ഷങ്ങളായി ഈ കള്ളകളി തുടങ്ങിയിട്ട്‌........>.കശ്മീരില്‍ പണ്ഡിറ്റ്കളെ ,സിഖുകാരെ,ഹിന്ദുക്കളെ വാസസ്ഥാനങ്ങളില്‍ നിന്ന് പുറത്തിറക്കി വെടിവെച്ച് കൊന്ന്,ബാക്കിയുള്ളവരെ, താഴ്വരയില്‍ നിന്ന് ഓടിച്ച ആ ചെങ്കിസ്ഖാന്‍ തന്ത്രം ഇന്ത്യയില്‍ ,കേരളത്തില്‍ നടപ്പാക്കുന്നത് തടയാന്‍ ജനാധിപത്യ സമൂഹം ഒന്നിക്കുക.നാളെ...ഇക്കൂട്ടര്‍ പാകിസ്ഥാനില്‍ കാണുന്നത് പോലെ ഇവിടെയുള്ള   നീതിപാലകാരെയും ,സാധാരണക്കാരെയും വെടിവെച്ചു കൊല്ലും,..
.LORD CURSEN'S''DIVIDE AND RULE''ഇവിടെ നടപ്പാക്കാന്‍ കോണ്ഗ്രസ്സിനെ സമ്മതിക്കരുത്.....ജില്ലാവിഭജനം,പതിനാറു വയസ്സില്‍ കല്യാണം,,ഹോ...എന്തൊരു കുറുക്കു ബുദ്ധി.. 
. പെണ്‍പീഡനങ്ങളുടെ നിരവധി നേര്‍ തെളിവുകള്‍ കേരളത്തിലെ സകല പത്രക്കാര്‍ക്കും,ചാനലുകാര്‍ക്കും എം.പി.ബഷീര്‍,അജിത, ഡോക്ടര്‍ പി.ഗീത, അഡ്വക്കേറ്റ് ജയശങ്കര്‍.....,>അറിയാം.എന്നിട്ടും 
കേരളത്തിലെ ബുദ്ധിജീവികള്‍.......>...എഴുത്തുകാര്‍ക്കൊന്നും പറയാനില്ലേ.അവര്‍ക്ക് അവാര്‍ഡാണ് മുഖ്യം,...വന്‍ പ്രശ്നം വരുമ്പോള്‍ ,കുറെ പേരെ സസ്പെന്‍ഡ്,   ഉടന്‍..തിരിച്ചെടുക്കല്‍...>കേരളത്തില്‍ ഇത്രയധികം വ്യാജനും,തീവ്രവാദികളെയും സംരക്ഷിക്കുന്നതില്‍ ഭരണകൂടങ്ങളുടെ ശക്തമായ കൈത്താങ്ങുണ്ട്.
സൂര്യനെല്ലി,ഐസ്ക്രീമിന്,സരിതയ്ക്ക്,  പിന്നാലെ ജനത്തിന്റെ നികുതിപ്പണ മെടുത്തു പോകുന്ന ,വെള്ളപ്പൊക്ക കെടുതിയില്‍ പെട്ടവരെ തിരിഞ്ഞു നോക്കാത്ത ,  കോടികള്‍ മുടക്കി പണിത റോഡുകള്‍ തകരാന്‍ കൈക്കൂലിക്കാര്‍ക്ക്   കുട പിടിക്കുന്ന  മുഖ്യനും,ചെന്നിത്തലയന്മാരും രാജി വെയ്ക്കുക.......

ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റില്‍,നിയമസഭയില്‍ ഉന്നയിക്കാന്‍,നഷ്ടപ്പെട്ട ക്ഷേത്ര സ്വത്ത് തിരിച്ചു പിടിക്കാന്‍  ഹിന്ദു എം.പി.,/എംഎല്‍എ വേണം.ഇതര മതസ്ഥര്‍ക്കുള്ളത് പോലെ.തങ്ങള്‍ മലയ്ക്ക് 100,  കൃസ്ത്യന്‍  മലക്ക് 100,ഭൂരിപക്ഷ ഹിന്ദുവിന് 25...ഏക്കര്‍..ഇതാണ് മതപ്രീണനം .മേലില്‍ ഇത് അനുവദിച്ചു കൂടാ 

ഇന്ത്യ, നാനാജാതിമതസ്ഥരുടെത്.പക്ഷേ.,..ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ വോട്ടു ബാങ്കിനു വേണ്ടി മാത്രം എന്തെല്ലാം കിരാത പ്രീണനങ്ങള്‍ നടത്തുന്നുവോ,അതിനേക്കാള്‍ ഭീകരമായി   ചില  ഛിദ്ര ശക്തികള്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി കേരളത്തില്‍  ഒളിപ്രവര്‍ത്തനങ്ങള്‍  നടത്തുന്നു .  ഈ  ദുരന്ത ത്തിനു പ്രധാന ഉത്തരവാദികള്‍ ഇവിടം ഭരിച്ച ഇരു മുന്നണികളും.കശ്മീരില്‍ പണ്ഡിറ്റുകള്‍ ,സിഖുകാര്‍,ഹിന്ദുക്കള്‍,പാര്‍സികളെയെല്ലാം വീട്ടില്‍ നിന്ന് ഇറക്കി വെടിവെച്ച്‌ കൊന്ന് ബാക്കിയുള്ളവരെ  താഴ്വരയില്‍ നിന്ന് ഓടിച്ചത് പോലെ   കേരളത്തിലും  ആധിപത്യം സ്ഥാപിച്ച്,മേല്‍ക്കോയ്മ നേടാന്‍ ദുഷ്ട ശക്തികള്‍  കച്ച കെട്ടുന്നു.ഇരുമുന്നണികളിലെ മുതിര്‍ന്ന നേതാക്കള്‍ക്കും,പത്ര -ചാനലുകാര്‍ക്കും  ഇക്കാര്യങ്ങളെല്ലാം നന്നായിട്ടറിയാം . 
ഇത്തരം കുടില ശക്തികളെ തോല്‍പ്പിക്കേണ്ടത്  ജനാധിപത്യ മതേതരത്വം ആഗ്രഹിക്കുന്ന ഏതൊരു പൌരന്റെയും കടമ . ദിനം പ്രതി,  നേരിട്ടും അല്ലാതെയും വരുന്ന  സന്ദേശങ്ങള്‍..പ്രത്യേകിച്ചു സ്ത്രീകളുടെ ഭയവിഹ്വലതകള്‍  തൊട്ടറിയുമ്പോള്‍,കേരളം ഇന്ന് എവിടെ നില്‍ക്കുന്നുവെന്നു മനസ്സിലാക്കാം. കപട മതേതരത്വ മുഖം മൂടിയണിഞ്ഞ് ,ഹിന്ദുവും ,കൃസ്താനിയും,മുസല്‍മാനും ഭരിച്ച്  കേരളത്തിലെ യഥാര്‍ത്ഥ   മതമൈത്രി തകര്‍ക്കുന്നു.    
 ആശംസകള്‍ 
കെ.എം.രാധ
ഇസ്രത്തിന്റെ ഭീകരബന്ധം സ്ഥിരീകരിക്കുന്ന യുഎസ്‌ എംബസിയുടെ കത്ത്‌ സുപ്രീംകോടതിയില്‍
ന്യൂദല്‍ഹി: ഗുജറാത്ത്‌ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത്‌ ജഹാന്‍ ലഷ്കറെ തൊയ്ബയുടെ ചാവേറാണെന്ന ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്ലിയുടെ മൊഴി ശരിവെക്കുന്
ന യുഎസ്‌ എംബസിയുടെ കത്ത്‌ സുപ്രീംകോടതിയില്‍. ഇസ്രത്ത്‌ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഗുജറാത്ത്‌ പോലീസ്‌ ഓഫീസര്‍ എന്‍.കെ. അമീനാണ്‌ കേസില്‍ പുതിയ വഴിത്തിരിവ്‌ സൃഷ്ടിക്കുന്ന കത്ത്‌ കോടതിയില്‍ ഹാജരാക്കിയത്‌. ‘ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ ഭീഷണി’ സംബന്ധിച്ച കത്തിലാണ്‌ ഇസ്രത്തിന്റെ ഭീകരസംഘടനാബന്ധം യുഎസ്‌ എംബസി സ്ഥിരീകരിച്ചിട്ടുള്ളത്‌.

കേസ്‌ അന്വേഷണം നടന്നിട്ടുള്ളത്‌ പക്ഷപാതപരമായ രീതിയിലായതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഗുജറാത്ത്‌ പോലീസിലെ ഡപ്യൂട്ടി സൂപ്രണ്ടായ അമീന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്‌. ഇപ്പോള്‍ വഡോദര ജയിലില്‍ കഴിയുന്ന അമിന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള മറ്റ്‌ രേഖകള്‍ക്കൊപ്പമാണ്‌ യുഎസ്‌ എംബസിയിലെ ലീഗല്‍ അറ്റാഷെ ഡാനിയല്‍ ഡി. ക്ലെഗ്ഗ്‌ 2010 ജൂണ്‍ 25 ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോക്ക്‌ അയച്ച കത്തുള്ളത്‌. യുഎസ്‌ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഇന്ത്യയിലെ പ്രമുഖനും മുംബൈ ആക്രമണത്തിനുശേഷം ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി ആശയവിനിമയം നടത്തുന്നയാളുമാണ്‌ ക്ലെഗ്ഗ്‌.

മുസാമില്‍ ഭട്ട്‌ എന്ന ലഷ്കര്‍ ഭീകരന്‍ ഇസ്രത്ത്‌ ജഹാന്‍ എന്ന വനിതയെ ചാവേറായി എടുത്തിട്ടുണ്ട്‌ എന്ന്‌ ലഷ്കര്‍ ഭീകരതലവനായ സിഖിയൂര്‍ റഹ്മാന്‍ ലഖ്‌വി ഹെഡ്ലിയോട്‌ പറഞ്ഞിട്ടുള്ള കാര്യമാണ്‌ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. മുംബൈ ആക്രമണത്തിനുശേഷം പാക്കിസ്ഥാനിലെ റാവല്‍പിണ്ടി ജയിലില്‍ കഴിയുന്നയാളാണ്‌ ലഖ്‌വി.

ഇസ്രത്തിന്‌ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന്‌ വ്യക്തമാക്കാന്‍ എന്‍ഐഎയോട്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ യുഎസ്‌ എംബസിയുടെ കത്ത്‌ നിര്‍ണായകമാവുന്നത്‌. ഇസ്രത്തിന്റെ ഭീകരബന്ധം സംബന്ധിച്ച്‌ ആഭ്യന്തരമന്ത്രാലയത്തിന്‌ വിശദീകരണം നല്‍കാനാവില്ലെന്ന നിലപാടാണ്‌ എന്‍ഐഎ സ്വീകരിച്ചിട്ടുള്ളത്‌. ഹെഡ്ലിയുടെ ഔദ്യോഗിക കുറ്റസമ്മതമൊഴിയില്‍ ഇസ്രത്തിനെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടില്ലെന്ന്‌ എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായും പറയപ്പെടുന്നു. ഹെഡ്ലിയില്‍നിന്ന്‌ മൊഴിയെടുക്കാന്‍ എന്‍ഐഎ സംഘം 2010 ല്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അമേരിക്കയില്‍ പിടിയിലായ ലഷ്കര്‍ ഭീകരനായ ഹെഡ്ലി ഇപ്പോള്‍ അവിടുത്തെ ജയിലില്‍ കഴിയുകയാണ്‌.

ഇസ്രത്തിന്‌ പാക്‌ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുമായി ബന്ധമുണ്ടെന്ന്‌ ഹെഡ്ലി മൊഴി നല്‍കിയിട്ടുണ്ടെന്ന്‌ സ്ഥിരീകരിക്കുന്ന യുഎസ്‌ എംബസിയുടെ കത്ത്‌ പുറത്തുവന്നതോടെ ഹെഡ്ലിയുടെ ‘ഔദ്യോഗിക’ കുറ്റസമ്മതത്തിന്റെ മറപിടിച്ച്‌ ഇസ്രത്ത്‌ ജഹാന്റെ ഭീകരബന്ധം നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സിബിഐയുടെയും എന്‍ഐഎയുടെയും ശ്രമം പാളുകയാണ്‌.
സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ സാധാരണ ഇന്ത്യക്കാരെ പിച്ചച്ചട്ടിയെടുപ്പിക്കുന്നു
1 ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച കോണ്ഗ്രസ്സ് സര്‍ക്കാര്‍ ,കള്ളപ്പണക്കാരെ ,കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാര്‍.> ജനത്തിന്‍റെ നികുതിപ്പണം എടുത്ത് ,സ്വകാര്യ ലോബികള്‍ക്കുവേണ്ടി ,വര്‍ഷത്തില്‍ അഞ്ചു ലക്ഷം കോടി നികുതിയിളവ്‌ കൊടുക്കുന്ന മന്‍മോഹന്‍സിങ്‌ സര്‍ക്
കാര്‍,ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെരിച്ചു കൊല്ലുന്നു.അവശ്യ സാധങ്ങളുടെ വില കൂട്ടി,വിദേശ -സ്വദേശ വന്‍കിടക്കാരുടെ പ്രീതി സമ്പാദിച്ച്,ഇന്ത്യന്‍ സമ്പദ്‌ഘടന പൊളിച്ചടുക്കി,ആഗോളമാന്ദ്യമെന്ന് കള്ളം പ്രചരിപ്പിക്കുന്നു. എഴുപത് -തൊണ്ണൂറുകളില്‍ പാകിസ്ഥാന് വേണ്ടത്ര ആയുധ ധന സഹായം നല്‍കി, അമേരിക്ക പോലുള്ള വിദേശ ശക്തികള്‍ അവഗണിച്ച അന്നത്തെ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായത് ഇച്ഛാശക്തി മാത്രമല്ല,കൃഷി,നാണ്യവിളകള്‍, പാരമ്പര്യ വിഭവശേഷി കാര്യക്ഷമമായി വിനിയോഗിച്ച്,,ചെലവ് ചുരുക്കലും,ഒരളവു വരെ വിപണി പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞുവെന്ന് ഓര്‍ക്കുക.
രാഷ്ട്രീയക്കാര്‍ക്ക്, ബിനാമികള്‍ക്ക് ഏത് വിധേനയും ധനം സമ്പാദിക്കാം .ധൂര്‍ത്തടിക്കാം ..ഒരു റെയിഡും ഇല്ല .അവര്‍ക്ക്,ഓഹരി വിപണി ,തോട്ടം എന്ന ഓമന പേരില്‍ ആയിരക്കണക്കിന് ഭൂമി,സ്വന്തം,,ഒപ്പം , വ്യാജനോട്ടുവിപണി സ്ജീവം. 180000 കോടി കള്ളപ്പണം ആനന്ദലബ്ധിക്കിനിയെന്തു വേണം? ആധുനിക ഇന്ത്യയെന്ന സ്ഥാപനം,പട്ടിണി,തൊഴിലില്ലായ്മ, വിലവര്‍ദ്ധന,,ഇത്തരം നെറികേട്ട കാര്യങ്ങളാണ് സാധാരണ ഇന്ത്യക്കാര്‍ നേരിടുന്ന തീവ്ര പ്രശ്നങ്ങള്‍....
ആധുനിക ഇന്ത്യയുടെ ഉരുക്കുശില്പ്പി രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടത് പോലെ ''''നേതൃത്വ അഭാവം.''..ജനഹിതത്തിന് യോജിച്ച..ശക്തവും,യുക്തവുമായ തീരുമാനങ്ങള്‍ (അഴിമതിരഹിതമായി) എടുത്തു ഉടനടി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന നേതൃത്വത്തിന് മാത്രമേ നാടിനെ രക്ഷിക്കാനാവൂ.സ്വിസ്സ്ബാങ്ക് പണം ഇങ്ങെത്തിയില്ലെങ്കിലും,സാരമില്ല ,സാധാരണക്കാരുടെ വീട് കൊള്ളയടിച്ചു കിട്ടും സ്വര്‍ണ്ണം 1991 ലേതു പോലെ ലോകബാങ്കില്‍ പണയം വെച്ച് പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനാവുമോ/.
കെ.എം.രാധ
21Like ·  · Promote · 
രാജീവ്ഗാന്ധിക്ക് തന്നെ ലോട്ടസ്സ് എന്ന പേരില്‍ സ്വിസ്സ്‌ബാങ്ക് അക്കൌണ്ട് ഉണ്ടെന്നു കേട്ടിട്ടുണ്ട്.പിന്നെ,ബോഫോഴ്സ്!,മരുമകന്‍ വദ്രയ്ക്ക് മഹാരാഷ്ട്രയില്‍ ഏക്കര്‍കണക്കിന് ഭൂമി,അഞ്ഞൂറ് കോടിയിലധികം രൂപയ്ക്ക് കമ്പനികള്‍,രാജകുമാരന് കോര്‍......പ്പറേറ്റുകള്‌ുടെ വക കമ്മീഷന്‍, ഇന്നലെ ഇറ്റാനഗറില്‍ നീരജ്ഝാ ,കോണ്ഗ്രസ് എംഎല്‍എ ലജ്ജയില്ലാതെ സ്ത്രീകള്‍ക്കൊപ്പം ആഭാസനൃത്തം,തുടര്‍ന്ന് നോട്ടുകള്‍ വിതറല്‍ .വോട്ടിന്വേണ്ടി..!ഇംഗ്ലീഷ്‌ ചാനലുകള്‍ സംപ്രേഷണപ്പെടുത്തിയ വാര്‍ത്തകള്‍ കണ്ടു ഞെട്ടിയില്ല. .അധികാരം, ധനം. ഉള്ള രാഷ്ട്രീയക്കാര്‍ ദല്‍ഹിയില്‍ എന്നല്ല എവിടെയും സരിതോര്‍ജം തേടി പോകും.....
നെഹറു തന്റെ ആകെയുള്ള സ്വത്ത് വീടും,അതിനു ചുറ്റു മുള്ള സ്ഥലവും രാജ്യത്തിന് കൊടുത്തിന്‍റെ മൂല്യം, തുടര്‍ച്ചയായ കുടുംബവാഴ്ച , ഒരു ശരാശരി ഇന്ത്യക്കാരന്‍റെ പിച്ചചട്ടിയില്‍ നിന്ന് കവര്‍ന്ന ഒരു ലക്ഷം കോടി ഇന്ത്യന്‍ രൂപയുമാണെന്നു കേട്ടതില്‍ അഭിമാനമുണ്ട്.
കെ.എം.രാധ
12Like ·  · Promote · 
മുഖ്യമന്ത്രി,നിയമസഭ യില്‍ പ്രസ്താവിച്ച 563 ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുക......
ഒരു ചെറുപ്പക്കാരന്‍ സഖാവിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചു കൊണ്ട് പോയി ,വിജയദാസ് കാട്ടാളന്‍ പോലീസ് , ബൂട്ടിട്ട കാല്‍ കൊണ്ട്......ചവിട്ടുന്നത് കണ്ട്,..മിഴികള്‍ ഈറനായി.!
ജനാധിപത്യ പൊതു സമൂഹം പ്രതികരിക്കുക......
ഉണ്ണിത്താനെ വകവരുത്തിയ,കള്ളനെ മോഷ്ടിക്കാന്‍ നിര്‍ദ്ദേശിക്കുന്ന,മോഷണങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ,അ‍വിഹിത മാര്‍ഗം വഴി പത്ത് തലമുറക്ക് ധനം സമാഹരിച്ച,ജനങ്ങളെ പീഡിപ്പിക്കുന്ന ഡ്രാക്കുള പോലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു പോലീസ് വകുപ്പ് ശുദ്ധീകരിക്കുക.
ജോഷ്വയെ പ്പോലെയുള്ള സത്യസന്ധരുടെ മൊഴി അവഗണിച്ചു,ചാര-,സൂര്യനെല്ലി കേസുകളില്‍ കൃത്യമായി സര്‍ക്കാരിനെ സഹായിച്ചെന്ന് ഗവേഷണ ഫലം വെളിപ്പെടുത്തുന്ന ,നമ്പി നാരായണനെ ദ്രോഹിച്ച ക്രൂര മുഖമുള്ള പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുക.
ഏത് കാര്യത്തിനും ആവശ്യത്തിനും,അല്ലാതെയും തിരിച്ചടിക്കുന്ന സഖാക്കള്‍ ,മേലില്‍ ആരുടെ നേര്‍ക്കും കാല്‍ ഉയര്‍ത്താത്ത വിധം , കരടി പോലീസിനെ ഇത്തരം നിഷ്ഠൂരത ആവര്‍ത്തിക്കാതിരിക്കാന്‍,. ജനകീയ വിചാരണയോടെ പാഠം പഠിപ്പിക്കുക.
സാധാരണക്കാര്‍ക്ക് പുറത്ത്‌ ഇറങ്ങാന്‍ വയ്യാതായി.
കെ.എം.രാധ
........