Saturday, 21 December 2013

ഇന്ദ്രപ്രസ്ഥം കരയുന്നു....
2013 വര്‍ഷം മാത്രം ഡല്‍ഹിയില്‍ എത്ര ബലാല്‍സംഗം നടന്നു?
1121....
വിലക്കയറ്റം കൊണ്ട് വലയുന്ന സാധാരണക്കാരോട് , ദല്‍ഹി ഭരിക്കും മാഡം മുഖ്യമന്ത്രിയുടെ കണ്ടെത്തലുകള്‍ ?
'' വെറും 500 രൂപ കൊണ്ട്,അഞ്ചംഗ കുടുംബത്തിന് ,ഒരു മാസം സുഖമായി കഴിയാം''.
അങ്ങനെയൊരു പ്രവചനത്തില്‍ മാഡം എത്താന്‍ കാരണം?
പട്ടിണിക്കോലം ജനത്തിന്‍റെ നികുതികാശെടുത്ത് എല്ലാ എം.പി,വിഐപി മാര്‍ക്കും,രണ്ടു രൂപയ്ക്ക് നല്ല രുചികര ഭക്ഷണം,താമസത്തിന് എസി വീട്,വാഹനം,സുരക്ഷാ ഭടന്മാര്‍,....ആനന്ദലബ്ധിയില്‍ ആറാടുമ്പോള്‍ ,അങ്ങനെ പലതും തോന്നും./

എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പന്നയെന്ന് വിദേശ മാഗസിനുകള്‍ കണ്ടെത്തിയ'',ലക്ഷം കോടി ആസ്തി അധിപ'' ഏഴകള്‍ തോഴി സോണിയ മാഡത്തിന്‍റെ സത് പുത്രന്‍ ,രാഹുല്‍ഗാന്ധി ദരിദ്രര്‍ക്ക് നേരെ എറിഞ്ഞ രത്ന കല്ലുകള്‍ ?
''POVERTY IS A STATE OF MIND''(ദാരിദ്ര്യം മനസ്സിന്‍റെ അവസ്ഥയാണ്)
വിശന്ന് വയറ് കത്തുമ്പോള്‍ ,മുകളില്‍ എഴുതിയത് നൂറു വട്ടം ജപിച്ച്,വെള്ളം കുടിച്ചാല്‍ സംഗതി ക്ലീന്‍.!
മന്‍മോഹന്‍ ജി ഇന്ത്യക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍?
ഇന്ത്യയില്‍ നിന്ന് കൊണ്ട് പോയി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കോടിക്കണക്കിന് അനധികൃത സമ്പത്ത് തിരിച്ചു കൊണ്ട് വരുമെന്ന് ഉറപ്പ് തന്നു
അങ്ങനെ ,ഇന്ത്യയിലെ പട്ടിണി പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം.ചെയ്യാം
....എന്ത് നല്ല ആശയം !
സ്വിറ്റ്സര്‍ലന്‍ഡ്...സ്വിസ്സ് ബാങ്കിന് മുന്‍പില്‍ നിന്നപ്പോള്‍...നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥ ഓര്‍ത്തു.
പിന്നെ?
അഴിമതി ഒരു പരിധി വരെ തടയാന്‍ ഉതകുന്ന ലോക്പാല്‍?
ഇതൊന്നും നിറവേറ്റാന്‍ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിന് സാധിക്കാതെ പോയത് എന്ത് കൊണ്ട്?
രാഷ്ട്രം നേരിടുന്ന പ്രതിസന്ധികള്‍ തത് സമയം പരിഹരിച്ച്, ഇചഛാശക്തി,തന്റേടം,ചങ്കൂറ്റത്തോടെ മുന്നോട്ട് പോകാന്‍ തടസ്സങ്ങള്‍ ഏറെ യുപിഎ സര്‍ക്കാരിനുണ്ടായി?
ബൊഫോര്‍സ്,ടു ജി സ്പെക്ട്രം,കല്‍ക്കരി കുംഭകോണം,..കേസുകള്‍ ഏതായാലും വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടു പോയി ,കുറ്റവാളികള്‍ അതും ഉന്നതരെങ്കില്‍ ലഘുശിക്ഷ,അല്ലെങ്കില്‍ വെറുതെ വിട്ടയക്കല്‍!...

ഇന്ത്യയിലെ 120 കോടിയില്‍ 90 കോടി പാവങ്ങള്‍ എങ്ങനെ കഴിയുന്നുവെന്ന് ഏറ്റവും സുതാര്യ ജനാധിപത്യ സംവിധാനമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ഭരണം കൈയാളുന്നവര്‍ ശ്രദ്ധിക്കുന്നില്ല/
നമ്മുടെ അതിര്‍ത്തികള്‍ പുകയുന്നത് /കശ്മീര്‍ പ്രശ്നം, ചൈനയുടെ കടന്നുകയറ്റം,...സംശയിക്കണ്ട...ജവഹര്‍ലാല്‍ തൊട്ട് ഇന്നുവരെ ഇന്ത്യ ഏറ്റവും കൂടുതല്‍ ഭരിച്ച കോണ്ഗ്രസ്സിന്റെത് പരാജയം തന്നെയാണവ..
/'',മുള്ളിനെ മുള്ള് കൊണ്ട് എടുക്കാന്‍ അറിഞ്ഞിട്ടും , .നാം .മടിക്കുന്നു..''....
ഭരണം കിട്ടിയാല്‍ പിന്നെ....എന്തുമാവാം/
ചൈന,,യൂറോപ്യന്‍ രാജ്യങ്ങള്‍എവിടെ നില്ക്കുന്നു?ഭാരതം?
ഇന്ത്യ ,കഴിഞ്ഞ പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്ഗ്രസ്സ് സര്‍ക്കാരിന് നേട്ടങ്ങളും,കോട്ടങ്ങളും വിലയിരുത്തുന്ന തിരഞ്ഞെടുപ്പ്!
ശക്തമായ നേതൃത്വമുണ്ടെങ്കില്‍ മാത്രമേ ...ഭാരതം രക്ഷപ്പെടൂ.....ആര് ഭരിച്ചാലും !
കെ.എം.രാധ
'' സാഹിത്യ വിമര്‍ശം'' ദ്വൈ മാസികയും ,''ലാവണ്യ നിരൂപകന്‍ ഡോ: എം.എം.ബഷീറും''

ദുര്‍ഗ്രഹ വാക്കുകള്‍ തോരണമിട്ട്,അറപ്പും വെറുപ്പും ചാലിച്ച് അനുവാചകരെ വായനയില്‍ നിന്നകറ്റുന്ന ആധുനിക മലയാള സാഹിത്യ കൃതികളെ....അരിഞ്ഞരിഞ്ഞു വീഴ്ത്താന്‍ ഇതാ 
ഒരു കൈപുസ്തകം.!
...''സാഹിത്യവിമര്‍ശം''അണിയിച്ചൊരുക്കുന്ന മുഖ്യ പത്രാധിപര്‍ സി.കെ.ആനന്ദന്‍ പിള്ള, നിവര്‍ത്തിയിട്ട രചനകളിലെ വാക്കുകള്‍ ചാട്ടുളി (എറിഞ്ഞു കൊള്ളിക്കാന്‍ ഉപയോഗിക്കുന്ന ഒരിനം കുന്തം ) പ്രയോഗിച്ച് കുത്തി കീറി മുറിയ്ക്കുന്ന ഡോ:എം.എം.ബഷീര്‍, അജാതശത്രു,രവിശങ്കര്‍ എസ് നായര്‍ ക്ക് അഭിനന്ദനങ്ങള്‍.
ഇഷ്ടമുള്ളവര്‍ക്ക് RS 300 /യ്ക്ക് , (ഒരു വര്‍ ഷം) ലഭിക്കും.
എഡിറ്റര്‍
,''സാഹിത്യ വിമര്‍ശം,''
തൃശ്ശൂര്‍-680005
PHONE;0487-2332163,9400732163.
മലയാളം അക്ഷരത്തെറ്റില്ലാതെ വായിക്കാനും,എഴുതാനും അറിയാത്ത പുതുതലമുറയ്ക്ക് മുന്‍പില്‍ '......
' 'കലാപരമായ മേന്മ,ആശയ മികവില്ലാതെ എന്തും വാരിനിറയ്ക്കാനുള്ള കീറ തലയണ യായി മനുഷ്യരെ വിഡ്ഢികളാക്കുകയാണ് മുന്നൂറും നാനൂറും പേജുകള്‍ ഉള്ള നോവലുകള്‍ ''
(ഡോ:എം.എം.ബഷീര്‍
ഇന്ന് ,പുസ്തക പ്രസാധന രീതി!.................
ഹ ഹാ...മുന്‍പ്,5000,3000,2000 കോപ്പികള്‍ക്ക് പകരം വെറും 500 കോപ്പികള്‍ അച്ചടിക്കുന്ന തലത്തിലെത്തിയിരിക്കുന്നു!

സിനിമ,പാചകം,കെട്ടിട നിര്‍മ്മാണം,ഫാഷന്‍,.തുടങ്ങിയ വിവിധ അഭിരുചികള്‍ക്കൊത്ത പുസ്തകങ്ങള്‍ ധാരാളം
വില്ക്ക പ്പെടുമ്പോള്‍,കഥ,നോവല്‍‍‍..ഇവയുടെ സ്ഥാനം എവിടെയെന്ന് അന്വേഷിക്കുക!
പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍,അവയിലെ കഥാപാത്രങ്ങളുടെ പേരുകള്‍,അവരുടെ സ്വഭാവ വിശേഷം മാത്രം അന്വേഷിച്ചാല്‍ മതി

എഴുത്തച്ഛന്‍, ബാലാമണിയമ്മ,വയലാര്‍ ,പദ്മ പ്രഭ,കേന്ദ്ര-സംസ്ഥാനപുരസ്കാരങ്ങള്‍ അര്‍ഹര്‍ക്കും,അനര്‍ഹര്‍ക്കും
വാരിക്കോരി നല്‍കുമ്പോള്‍, എത്രയെത്ര പ്രതിഭ കളാണ് പിന്തള്ളപ്പെടുന്നത്.!
എം.എം.ബഷീര്‍,പന്മന രാമചന്ദ്രന്‍ നായര്‍ മറ്റെല്ലാ സാഹിത്യ സത്യാന്വേഷികള്‍ക്കും എല്ലാ പുരസ്കാരങ്ങളും ലഭിക്കട്ടെ എന്ന് നിറഞ്ഞ പ്രാര്‍ത്ഥനയോടെ
കെ.എം.രാധ
(ഭാഷാ സാഹിത്യ പോഷണത്തിനായി, കഴിയുന്നത്ര ഷെയര്‍ കൊടുക്കാനപേക്ഷ
ഹരിത എം.എല്‍.എ വി.ഡി.സതീശന്‍ അടക്കമുള്ള ജനപ്രതിനിധി കളുടെ കൈ ഒടിഞ്ഞുവോ?
കഷ്ടം!മലിന വസ്ത്രധാരിയായ ഒരു സ്ത്രീ ഇഴഞ്ഞ് വന്ന്,എന്തൊക്കെയോ പറയുന്നു..പെട്ടെന്ന് അവര്‍ മറിഞ്ഞു വീണു.അപ്പോഴാണ്‌ ,അവരുടെ
ഒരു കാല്‍ പകുതി വെച്ച് ഇല്ലെന്ന് മനസ്സിലായത്‌...
എന്താണ് ,സതീശന്‍ എം.എല്‍.എ ,മറിഞ്ഞു വീണ അവരെ കൈപിടിച്ച് ഉയര്‍ത്താത്തത്.
കഷ്ടം.പരാതി പറയാന്‍ എത്തിയ അവരെ എന്തിനാണ് ''യജമാനന്മാര്‍''ഉള്ള ഇടത്തേയ്ക്ക് കടത്തി വിട്ടത് എന്ന് ചോദിച്ചതായി '',മനോരമ'' ചാനല്‍ വെളിപ്പെടുത്തുന്നു.
മനുഷ്യത്വം മരവിക്കുകയാണോ?അതോ,തീര്‍ത്തും ഇല്ലാതായോ?
ഞങ്ങളായിരുന്നെങ്കില്‍,'ഒട്ടും സംശയിക്കണ്ട..ഓടിച്ചെന്ന് ഇരു കൈകള്‍ കൊണ്ടും താങ്ങുമായിരുന്നു.
പദ്മിനിയെന്ന ട്രാഫിക്ക് പോലീസിനെ തള്ളി ചവുട്ടിയ പ്രതിയ്ക്ക് എതിരെ പട്ടികജാതി സംരക്ഷണ നിയമ പ്രകാരം കൊടുത്ത കേസ് ഹൈക്കോടതി തള്ളി.
ഇവിടെയാണ്‌, 'ഇന്ദു'പോലെയുള്ള ജീവകാരുണ്യ സംഘടനകളുടെ പ്രസക്തി.
കെ.എം.രാധ
ഉത്രാടം തിരുനാള്‍ മഹാരാജാവിന് ആദരാഞ്ജലികള്‍....സാധാരണക്കാര്‍ക്ക് ഒപ്പം നിലകൊണ്ട ,ആ മഹാ വ്യക്തിത്വത്തെ ,സൌമ്യോദാര മാനസനെ അപമാനിക്കുന്ന തരത്തില്‍ ഫേയ്സ്ബുക്ക് വഴി സന്ദേശങ്ങള്‍ എഴുതുന്ന കപടമതേതരന്‍ വി.ടി.ബല്‍റാം അടക്കമുള്ള എല്ലാവരോടും...സുഹൃത്തുക്കളേ... മരണം നിത്യ സത്യം.കള്ളന്‍,കൊലപാതകി,പെണ്‍ പീഡകരായ ജനനേതാക്കള്‍ ചാകുമ്പോള്‍(മനഃ പൂര്‍വ്വം എഴുതിയത്),ഔദ്യോഗിക ബഹുമതി കളോടെ തോക്ക് ഉയര്‍ത്തി വെടി പൊട്ടിച്ച് ആളുകളെ അറിയിക്കുന്ന ആ ഏര്‍പ്പാടുണ്ടല്ലോ.അത് ആദ്യം നിര്‍ത്തിക്കാന്‍ കെല്‍പ്പുണ്ടോ...ബാലരാമന്.
അവധി കൊടുത്തെങ്കില്‍ നന്നായി.തനിക്ക് തടുക്കാന്‍ കഴിയാത്തതെന്തേ?ഭരിക്കുന്നത്‌ ''കാണ്‍ഗ്രസ്സല്ലേ''
വി.ടി.ബാലരാമാ...താന്‍ എഴുതിയത് ചാനലുകളില്‍ വന്നു.
ഈ ചുവരില്‍ എഴുതുന്നത് ,അതിനേക്കാള്‍ വേഗത്തില്‍ ജനമനസ്സിലെത്തും.
''മൃതദേഹത്തെ അപമാനിക്കരുത്.അര്‍ഹിക്കുന്ന ആദരവ് നല്‍കണം''
സര്‍ക്കാരിലേക്ക് ,കോടിക്കണക്കിനു രൂപയടെ സ്വത്ത് ഒരു മടിയും കൂടാതെ വിട്ടു കൊടുത്ത കോഴിക്കോട് സാമൂതിരി വംശത്തിലെ ചില കുടുംബങ്ങള്‍ക്ക് ,അവരുടെ ദൈന്യാവസ്ഥയില്‍ വെറും 2500rs പെന്‍ഷന്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍,എതിര്‍ത്ത താന്‍ ജനസേവകനെന്ന പേരില്‍ അടിച്ചു മാറ്റുന്ന കാശും,കാറും,മറ്റ് സുഖ സൌകര്യങ്ങളും വേണ്ടെന്ന് വെച്ചിട്ട് പോരേ...ഈ എടുത്തുചാട്ടമെന്ന് ജനം ചോദിച്ചു തുടങ്ങിയിരിക്കുന്നു.
കേരളം മുഴുവന്‍ മാലിന്യ കൂമ്പാരത്താല്‍ നാറുന്നു.
തന്നെപ്പോലുള്ള ജനപ്രതിനിധികള്‍ നാടിന് ശാപം.
സൂക്ഷിച്ചോ....അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍.എന്ത് സംഭവിക്കുമെന്ന്.!
ഇതുപോലെ,ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോടിന്റെ മരണത്തിലും ,വിവാദമുണ്ടാക്കി കുറെ പേര്‍ സ്വയം വലിയവരെന്ന് നടിച്ചു.
വീണ്ടും,ഉത്രാടം തിരുനാള്‍ മഹാരാജാവിന്(നേരില്‍ കാണണ മെന്ന് ആഗ്രഹിച്ചിരുന്നു.കഴിഞ്ഞില്ല)...
ആദരാഞ്ജലികള്‍.
കെ.എം.രാധ
(കഴിയുന്നത്ര ഷെയര്‍ കൊടുക്കാന്‍ അപേക്ഷ)
അവധി കൊടുത്തെങ്കില്‍ നന്നായി.തനിക്ക് തടുക്കാന്‍ കഴിയാത്തതെന്തേ?ഭരിക്കുന്നത്‌ ''കാണ്‍ഗ്രസ്സല്ലേ''വി.ടി.ബാലരാമാ...താന്‍ എഴുതിയത് ചാനലുകളില്‍ വന്നു.ഈ ചുവരില്‍ എഴുതുന്നത് ,അതിനേക്കാള്‍ വേഗത്തില്‍ ജനമനസ്സിലെത്തും.''മൃതദേഹത്തെ അപമാനിക്കരുത്.അര്‍ഹിക്കുന്ന ആദരവ് നല്‍കണം''സര്‍ക്കാരിലേക്ക് ,കോടിക്കണക്കിനു രൂപയടെ സ്വത്ത് ഒരു മടിയും കൂടാതെ വിട്ടു കൊടുത്ത കോഴിക്കോട് സാമൂതിരി വംശത്തിലെ ചില കുടുംബങ്ങള്‍ക്ക് ,അവരുടെ ദൈന്യാവസ്ഥയില്‍ വെറും 2500rs പെന്‍ഷന്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍,എതിര്‍ത്ത താന്‍ ജനസേവകനെന്ന പേരില്‍ അടിച്ചു മാറ്റുന്ന കാശും,കാറും,മറ്റ് സുഖ സൌകര്യങ്ങളും വേണ്ടെന്ന് വെച്ചിട്ട് പോരേ...ഈ എടുത്തുചാട്ടമെന്ന് ജനം ചോദിച്ചു തുടങ്ങിയിരിക്കുന്നു.കേരളം മുഴുവന്‍ മാലിന്യ കൂമ്പാരത്താല്‍ നാറുന്നു.തന്നെപ്പോലുള്ള ജനപ്രതിനിധികള്‍ നാടിന് ശാപം.സൂക്ഷിച്ചോ....അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍.എന്ത് സംഭവിക്കുമെന്ന്.!ഇതുപോലെ,ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോടിന്റെ മരണത്തിലും ,വിവാദമുണ്ടാക്കി കുറെ പേര്‍ സ്വയം വലിയവരെന്ന് നടിച്ചു.വീണ്ടും,ഉത്രാടം തിരുനാള്‍ മഹാരാജാവിന്(നേരില്‍ കാണണ മെന്ന് ആഗ്രഹിച്ചിരുന്നു.കഴിഞ്ഞില്ല)...ആദരാഞ്ജലികള്‍.കെ.എം.രാധ(കഴിയുന്നത്ര ഷെയര്‍ കൊടുക്കാന്‍ അപേക്ഷ)16Like ·  · 

Sunday, 8 December 2013

'' ഇന്ത്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതമാകണം''
മലേഷ്യയിലെ ജെന്റിംഗ് വിനോദ സഞ്ചാര കേന്ദ്രത്തില്‍ ,ചൂതാട്ട കേന്ദ്രത്തിന് മുന്‍പില്‍ ചെറിയ സിമന്റ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍,തൊട്ടടുത്ത്‌ ഇരുന്ന അസം സ്വദേശിനി പ്രൊഫസ്സര്‍ ഇംഗ്ലീഷില്‍ ഇങ്ങനെ പറഞ്ഞു''
നിങ്ങള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്.2013 julyil ബംഗ്ലാദേശി ന്യൂനപക്ഷക്കാര്‍ വന്ന് കലാപം അഴിച്ചു വിട്ടത് തടയാന്‍ കോണ്ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്ക് കഴിഞ്ഞില്ല(.മുന്‍കൂട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും )
ബംഗ്ലാദേശികള്‍, നിരക്ഷരരായ ഗ്രാമീണര്‍ക്ക് ആദ്യം വ്യാജ നോട്ടുകള്‍ ഇഷ്ടം പോലെ കൊടുത്ത് ,അവരില്‍ ചിലരെ വശപ്പെടുത്തിയാണ് .ചോരയൊഴുക്കി 3.ലക്ഷം ദരിദ്രര്‍ അഭയാര്‍ത്ഥി ക്യാമ്പിലായത്..അവിടെ ,മുസ്ലിം-ഹിന്ദുക്കളും ഒരുമയോടെ ജീവിച്ചതായിരുന്നു.''
ഇന്ത്യക്കാരെ, പ്രത്യേകിച്ച് നിഷ്കളങ്ക -നിരക്ഷര ഗ്രാമീണരെ ,ഇനിയെങ്കിലും, രാഷ്ട്രീയക്കാര്‍ കുതന്ത്രങ്ങള്‍ക്ക് ഇരയാക്കരുത്....
കാരണം,ഞങ്ങള്‍ ,സാധാരണക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു....
കേരളത്തിലും,ബംഗ്ലാദേശികള്‍ എത്തിയതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഈയിടെ കേരള പോലീസ് ചില ബംഗ്ലാദേശ് പൌരന്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് /
കെ.എം.രാധ
Like · · Promote · Share

Tuesday, 3 December 2013

കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത ദിനങ്ങള്‍ക്കിടയില്‍ ഒരു നിമിഷം.....കെ.എം.രാധ
1982 സപ്തംബര്‍ 5 വിവാഹത്തിനുശേഷം എന്റെ തൂലിക വേമ്പനാട് കായലിന്‍ ഓളങ്ങളില്‍ വീണു പോയ....നിമിഷം.....കെ.എം.രാധ