Monday, 27 October 2014

Zahir-ud-din Muhammad Babur

Another image of Zahir-ud-din Muhammad Babur (14 February 1483 – 26 December 1530;

Zahir-ud-din Muhammad Babur (14 February 1483 – 26 December 1530;

മുഗള്‍ സാമ്രാജ്യത്തിന് തുടക്കം കുറിച്ചത് ബാബര്‍
Zahir-ud-din Muhammad Babur (14 February 1483 – 26 December 1530; sometimes also spelt Baber or Babar) was a conqueror from Central Asia who, following a series of setbacks, finally succeeded in laying the basis for the Mughal dynasty in the Indian Subcontinent and became the first Mughal emperor

ചരിത്ര സത്യങ്ങള്‍

 
1 കെ.എം.രാധയെ കോഴിക്കോട് ഗവര്‍മെന്റ് ആര്‍ട്ട്സ്&സയന്‍സ് കോളേജില്‍ വെച്ച് ചരിത്രം പഠിപ്പിച്ച അദ്ധ്യാപക വൃന്ദം?
മേരി ടീച്ചര്‍,സുധാകരന്‍ മാസ്റര്‍,ഇപ്പോഴത്തെ കോഴിക്കോട് മേയര്‍ എ.കെ.പ്രേമജം ടീച്ചര്‍ ,മാര്‍ഗരറ്റ് എലിസബത്ത് ടീച്ചര്‍.
അവര്‍, ക്ലാസ്സ് മുറികളില്‍ വെച്ച് ഭാരതം കീഴടക്കിയ മുഗള്‍ ചക്രവര്‍ത്തിമാരുടെ വീര പരാക്രമങ്ങള്‍ വിവരിച്ചിരുന്നോ?
2 തീര്‍ച്ചയായും.ബാബര്‍ പല ക്ഷേത്രങ്ങള്‍ പൊളിച്ച് ,പള്ളികള്‍ പണിതത് പോലെ,അയോദ്ധ്യയിലെ രാമക്ഷേത്രവും പൊളിച്ച് മാറ്റി സ്വന്തം പേരില്‍ മസ്ജിദ്
പണിതുയര്‍ത്തി.
3 ഇപ്പോള്‍ എന്തിന് അതൊക്കെ, വിവരിക്കണം?
കാര്യമില്ലാത്ത അകാര്യങ്ങള്‍ ഇവിടെ എഴുതാറില്ല.
ഈയിടെ,കൃസ്ത്യന്‍ പള്ളിയുടെ സ്ഥലത്ത് നാവിക അക്കാദമിയുടെ മതില്‍ കെട്ടുന്നുവെന്ന് ആരോപിച്ചു കൊണ്ട് മതില്‍ നിര്‍മ്മാണം തടഞ്ഞുനിര്‍‍ത്തി.
ഹായ്..എന്തൊരു മതേതരത്വം,രാഷ്ട്ര സ്നേഹം.!
ഇവിടെ അതൊന്നുമല്ല പ്രശ്നം.
ബാബറി മസ്ജിദ് പൊളിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ നടന്ന അനേകം അക്രമങ്ങള്‍.,
ഗോധ്ര തീവണ്ടി തടഞ്ഞുനിര്‍‍ത്തി കര്‍സേവകരെ കൊന്ന്,മറ്റൊരു കഥ നിര്‍മ്മിച്ചത്‌ വരെ.
കേരളത്തില്‍ മുസ്ലിംകള്‍-ഹിന്ദു വിഭാഗത്തെ വിഭജിച്ച്‌ വോട്ടുകള്‍ ലഭിക്കാന്‍ നടന്ന വാക്പോരുകള്‍,!
ഹാ..ഹാ..എന്തൊരു മതേതരത്വം!
4 അത് പോകട്ടെ.ഇപ്പോള്‍,എന്ത് വേണം?
ഒന്നും വേണ്ട.സുപ്രീംകോടതി വിധി,എന്തോ അത് മസ്ജിദ്-ക്ഷേത്ര കാര്യത്തില്‍ ഇന്ത്യക്കാര്‍ അംഗീകരിക്കണം.
അപ്പോള്‍,മാര്‍ക്സ്സിറ്റ് ആചാര്യന്‍ നടത്തിയ പ്രസ്താവന?
അതാണോ,നടപ്പിലാക്കേണ്ടത്?
തീരുമാനിക്കുക
കെ.എം.രാധ
വാര്‍ത്ത അയച്ച രാജേന്ദ്രന്‍ നായര്‍ക്ക്‌ നന്ദി.കടപ്പാട്

Sunday, 26 October 2014

കോണ്ഗ്രസ് ലീഡര്‍ കെ.കരുണാകരന്‍


കോണ്ഗ്രസ് നേതാവ് പദ്മജ വേണുഗോപാലിന്റെ മുഖപുസ്തകത്തില്‍ നിന്ന് എടുത്തത്.
ഒരു കാര്യം വ്യക്തം. 
കോണ്ഗ്രസ് പാര്‍ട്ടിയുടെ ബൊഫോര്‍സ് മുതല്‍ ചാരകേസ് മറ്റ് അനേകം ജന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാം അറിയുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാള്‍ എ.കെ.ആന്‍റണിയാണ്.
ഈ ചിത്രം,പല കാര്യങ്ങളും ഓര്‍മ്മിപ്പിക്കുന്നു.പക്ഷേ..എഴുതുന്നില്ല.
ലീഡര്‍  കെ.കരുണാകരന്‍  തന്നെ വിശ്വസിച്ചവര്‍ക്ക് വേണ്ടി,എന്ത് ത്യാഗവും അനുഷ്ഠിക്കുമെന്ന്,ഗവേഷണ ഫലം.
കെ.എം.രാധ

Article 370

A very bold thought and review from BJP Minister Nirmala Sitharaman.Go ahead.
All wishes.
K.M.RADHA

മാറുന്ന ശീലങ്ങള്‍

''മോഡേണ്‍ '' ഉദാരശീലം .ചിലര്‍ക്ക് മാത്രം?
കോഴിക്കോട് അടക്കം കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ ''വ്യക്തി സ്വാതന്ത്ര്യ''ത്തിന്‍റെ പേരില്‍,പൊതുസ്ഥലങ്ങളില്‍ ,കഫ്ത്തീരിയകളില്‍ ഒളിഞ്ഞും തെളിഞ്ഞും ആണ്‍ -പെണ്‍ കൌമാരവും,യുവത്വവും നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ ശരി വെയ്ക്കുന്ന നേതാക്കള്‍ /വനിതാ വിമോചകര്‍ ആദ്യം വേണ്ടത്,
ഇത്തരം പേക്കൂത്തുകള്‍ക്ക് സ്വന്തം മക്കളെ,ഭാര്യയെ,ബന്ധുക്കളെ കൂട്ടിക്കൊണ്ട് വന്ന്, ''അഭ്യാസങ്ങള്‍'' അന്യ പുരുഷന്മാരെക്കൊണ്ട് നടത്തിച്ച് പൊതു സമൂഹത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പി ച്ച് മാതൃകയാവട്ടെ.
അതായത്,സ്ത്രീ വനിതാ വിമോചകര്‍,രാഷ്ട്രീയക്കാര്‍ അവരുടെ മക്കളെ,കെട്ടിയവനെ അന്യര്‍ക്ക് വിട്ടു കൊടുത്തു,കൊണ്ട്,അവര്‍ നല്‍കുന്ന സന്തോഷം അനുഭവിച്ചറിയുക.
അവിടെയാണ് തന്റേടം.
അല്ലാതെ, ചാനലുകളില്‍ വന്ന് വമ്പത്തം എഴുന്നള്ളിക്കയല്ല വേണ്ടത്.
ഭാര്യയും,ഭര്‍ത്താവും ചുംബിക്കുന്ന പോസ്റ്റുകള്‍ ഫേയ്സ്ബുക്കില്‍ ഒട്ടിച്ചിട്ടും കാര്യമില്ല.
കോഴിക്കോട്ടെ ഹോട്ടലില്‍ തിക്കിതിരക്കി വന്ന കൌമാരക്കാരി/യുവത്വം ഉദിച്ചു വന്നവരില്‍ ആരും തന്നെ വിവാഹം കഴിക്കാന്‍ വിചാരിക്കുന്നവരല്ല.
അവരില്‍ പ്രവാസികളുടെ മക്കളും ,മാതാപിതാക്കള്‍ അറിയാതെ വന്നവരും കാണും. പാവം,പ്രവാസികള്‍..,പെണ്മക്കള്‍ പഠിച്ചു കര പിടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍.
വിഷമം തോന്നുന്നു
അല്ലാ.ഈ പെണ്‍ കുരുന്നുകളുടെ മാതാപിതാക്കള്‍ അറിഞ്ഞു കൊണ്ടാണ്,
ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് ,ഇത്തരം കേളികള്‍ ആരും കയറിയിറങ്ങുന്ന ഭക്ഷണശാലകളില്‍ വെച്ച് നടത്തുന്നതെങ്കില്‍ എന്തുകൊണ്ട് സ്വന്തം ഭവനത്തിലെ
മുറികളില്‍ പെണ്മക്കളെയും ,അവരുടെ സ്നേഹഭാജനങ്ങളെയും ഒരുമിപ്പിച്ചു കൂട?.
എങ്കില്‍ ''സദാചാര''ക്കാരെ പേടിക്കയും വേണ്ടല്ലോ..
,ഭാരതീയ സംസ്കാരം പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ.
പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കുന്നില്ല'' എന്ന് ഒറ്റ പരാതി ഉന്നയിച്ചത് കൊണ്ട് കൂടിയാണ്,തീവ്രവാദികള്‍ ,മലാല യെ വെടിവെച്ചത്.
സ്വന്തം മക്കളെ ''സുരക്ഷിതരാക്കി''സൂക്ഷിക്കുക,
''ആരാന്റ പെണ്മക്കള്‍''തുലയട്ടെ' എന്ന നയം മേലില്‍ നടക്കില്ല.
വല്യ കുടുംബത്തില്‍പ്പെട്ട പരിഷ്കാരികളായ കെട്ടിലമ്മമാരും,ഇതൊക്കെ ഫാഷന്‍ എന്ന് കരുതുന്നവരും,
സമൂഹ മര്യാദകള്‍ പാലിക്കാന്‍ തയാറാവുക.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,കോഴിക്കോട് ഹോട്ടലില്‍ കാബ്റെ ഡാന്‍സില്‍ നര്‍ത്തകി നഗ്നയായി ചുവടുകള്‍ വെച്ചത് വിവാദമായി അറസ്റ്റ്ചെയ്തപ്പോള്‍,
കാഴ്ച കണ്ടവരും,ഉടമയും നിരപരാധികള്‍!.
പിന്നീട്,കാബ്റയുടെ പേരില്‍ കൊലപാതകം നടന്ന ശേഷമാണ് നിരോധിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ചാനല്‍,ജയ്‌ഹിന്ദ്‌ ചാനല്‍ സംപ്രേഷണപ്പെടുത്തിയ ശേഷവും,
''ഹോട്ടല്‍ പരിസരത്ത് ,കോര്‍പ്പറേഷന്‍റെ അനുമതിയില്ലാതെ ,പാര്‍ക്കിംഗ് സ്ഥലത്ത് പണിത കൂടാരത്തിലെ ''പേക്കൂത്തുകള്‍''എന്തുകൊണ്ടാണ് പോലീസിന്റെ ശ്രദ്ധയില്‍ പെടാതിരുന്നത്?
ആ സുരക്ഷിത ഇടത്തില്‍ ആണ്‍-പെണ്‍കുട്ടികളുടെ ഒഴുക്കും,കേളികളും കണ്ടപ്പോള്‍,ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഒന്നും തോന്നില്ല.
കാരണം,അവര്‍ക്ക് അങ്ങനെ ഒഴുകുന്ന എളുപ്പം വഴിതെറ്റാന്‍ സാധ്യതയുള്ള കുട്ടികളില്‍ നിന്ന് വേണം ലക്ഷങ്ങള്‍ സമ്പാദിക്കാന്‍?
പോലീസ് 'നിഷ്ക്രിയ'മായത് കൊണ്ടല്ലേ, സമൂഹത്തില്‍ നിന്ന് തന്നെ ഇടപെടലുകള്‍ ഉണ്ടായത്?
വനിതാ വിമോചകരില്‍ എത്ര പേര്‍ അവിവാഹിത- കൌമാരക്കാരി സ്വന്തം പെണ്മക്കളെ പരസ്യ സ്ഥലത്ത് വെച്ച് ,അവരുടെ കാമുകന്മാരെ കൊണ്ട് ചുംബിക്കാന്‍,കെട്ടിപ്പിടുത്തം നടത്തി ആനന്ദിപ്പിക്കാന്‍ തയാറാവും?
പ്രദര്‍ശനം വെച്ചാല്‍ കാണാന്‍ ആളുണ്ടാവും.
ഇനിയും,ഇത്തരം ''നിറമുള്ള ആഘോഷങ്ങള്‍'' മറ നീക്കി പ്രദര്‍ശിപ്പിക്കുന്ന പക്ഷം,നാട്ടുകാര്‍ ഇടപെടുകയല്ലേ വേണ്ടത്?.
പേടിപ്പിക്കാതെ.
കെ.എം.രാധ
ചിത്രം അയച്ച ഡിങ്കന് നന്ദി.

കോഴിക്കോട് പടക്കകട സ്ഫോടനം

കോഴിക്കോട് വ്യാപാരി വ്യവസായി പ്രസിഡന്റ് നസറുദ്ദീന്‍ ന്‍റെ വാക്കുകള്‍ വിശ്വസിക്കരുതേ.
കോഴിക്കോട് മിഠായി തെരുവ് പടക്കകട സ്ഫോടനം നടന്ന ഉടന്‍ .അത് ബോംബ്‌ സ്ഫോടനം എന്ന് വാര്‍ത്ത ഇറക്കി ഒടുവില്‍ മൊഴി മാറ്റി.
ആ വ്യക്തി പറഞ്ഞത് നേര്.
അത് അസൂയകൊണ്ട് നടത്തിയ സ്ഫോടനം എന്ന് ഗവേഷണ ഫലം.
പരിക്കേറ്റവര്‍ക്ക് 5 lakh, മരിച്ചവര്‍ക്ക് മൂന്നു ലക്ഷം.
നസറുദ്ദീന്‍ ജിയുടെ മുന്‍ ചൊന്ന വാക്കുകളും,കര്‍ണ്ണാടക പോലീസ് ,ഇവിടെ വന്ന് കോഴിക്കോട് ബസ്സ്‌ സ്റ്റേഷനില്‍ ബോംബ്‌ സ്ഫോടനം നടത്തിയതിന്‍റെ സാമ്പിളു മായി, കത്തിക്കരിഞ്ഞ പടക്കകട അവശിഷ്ടങ്ങളിലെ അംശങ്ങള്‍ക്ക് സാമ്യം കണ്ടെത്തിയിരുന്നു.
മാത്രമോ,സംഭവം നടക്കുന്നതിന്റെ തൊട്ട് മുന്‍പ് ഒരാള്‍ കടയില്‍ നിന്ന് ഇറങ്ങി പ്പോകുന്നത് കണ്ടവരുണ്ട്.
കേസുകള്‍ മുഴുവന്‍ മായ്ച്ചത് ഇരു മുന്നണി ഭരണകൂടം.
വര്‍ഷങ്ങളായി കോര്‍പ്പറെ ഷന്‍ ആരോപിച്ച അനധികൃത പടക്ക കച്ചവടം നടന്നെങ്കില്‍,എന്തുകൊണ്ടാണ്,ഉദ്യോഗസ്ഥര്‍ കണ്ണടച്ചത്‌?
ഉദ്യോഗസ്ഥരേയല്ലേ അറസ്റ്റ്ചെയ്തു,ജയിലില്‍ കൊണ്ട് പോകേണ്ടത്?
ഉടമ സ്ഫോടനത്തില്‍ മരിച്ചു.എന്‍റെ ഒരു ശിഷ്യനും.കുറച്ച് ജോലിക്കാരും .
അവന്‍,പ്ലസ് വണ്ണിനു ചേരാന്‍ , വിഷു അവധിക്കാലത്ത് ജോലിക്ക് പോയതാണ്.
ഇന്ന്,അവന്‍റെ കുടുംബം ജീവിക്കാന്‍ കഴിവില്ലാതെ അസുഖങ്ങളുമായി കണ്ണീരോടെ കഴിയുന്നു.
നമുക്ക്,എന്തെങ്കിലും ആ കുടുംബത്തിനു വേണ്ടി സഹായം കൊടുക്കണം.
അവരുടെ ബാങ്ക് അക്കൌണ്ട് വാങ്ങി ഇവിടെ പ്രസിദ്ധീകരിച്ചാല്‍,സന്മനസ്സുള്ളവര്‍ നേരിട്ട് സഹായം അയക്കുക.
ഞാന്‍,അവര്‍ക്ക് നേരില്‍ കണ്ട്,കഴിവ് പോലെ കൊടുക്കാം.
എന്ത് പറയുന്നു?
.കെ.എം.രാധ