Thursday, 6 November 2014

ഹൈന്ദവ വിരോധം


അട്ടഹാസങ്ങള്‍ ഭയക്കില്ല
സിപിഎം , ഡ്രാക്കുള എം.എം. മണിയെ കയറൂരി വിടുന്നു.!
കേരളീയ ക്ഷേത്ര വിശ്വാസികളെ ഒന്നടങ്കം അപമാനിക്കുന്ന,
ഭരണം കിട്ടുമ്പോഴും ,അല്ലാത്തപ്പോഴും
ഭക്തരുടെ കാണിയ്ക്ക കാശ് തിന്ന് മുടിക്കുന്ന ,
മനുഷ്യ ചോരയില്‍ അഭിഷേകം നടത്തുന്ന
ഇഷ്ടക്കേടുള്ളവരെ ''വെട്ടി,വെടിവെച്ചു,തല്ലി ''കൊന്നെന്ന് പരസ്യമായി വിളിച്ച് കൂവിയിട്ടും,
സ്വതന്ത്രനായി വിഹരിക്കുന്ന,
ബിബിസിയില്‍ വാര്‍ത്ത വന്നെന്ന് കരുതി,ലോകം പിടിച്ചടക്കിയെന്ന്,വീമ്പടിക്കുന്ന
അല്ലയോ മണിയാശാനെ,
ഹൈന്ദവ നിന്ദ തുടരൂ.
ഹിന്ദു സംഘടനകള്‍ എവിടെപ്പോയി?
ചിത്രം തന്ന ഡോക്ടര്‍ നിരുപമിന് നന്ദി


മലയാളം

'കുംഭീപാകം''ശരി.
കുംഭം=കലം.
കുംഭീപാകത്തിന് കുടത്തില്‍ പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ എന്നതിന് പുറമേ,

ഒരു തരം ജ്വരം, 
ഒരുനരകം എന്നും വിവിധ അര്‍ത്ഥങ്ങളുണ്ട്‌.
നരകം പല തരത്തിലുണ്ട്

Tuesday, 4 November 2014

കുട്ടിക്കാലം


ആഴ്ചവട്ടം എലിമെന്ററി സ്കൂളില്‍ രണ്ടാം ക്ലാസ്സ് അദ്ധ്യാപിക കെ.എം.ജാനകി ടീച്ചര്‍,
ആ ക്ലാസ്സില്‍ തന്നെയായിരുന്നു ഞാനും രണ്ടാം തരം പഠിച്ചത്.
അക്കാലത്ത് 1 -7 ക്ലാസ്സ് വരെ മാത്രം.
ഒന്നാം ക്ലാസ്സില്‍ രാഘവന്‍ നായര്‍,
മൂന്നാം ക്ലാസ്സില്‍ ലക്ഷ്മിക്കുട്ടി ടീച്ചര്‍,
  നാലാം ക്ലാസ്സില്‍ തങ്കമ്മു അമ്മ,ടീച്ചര്‍ 
അഞ്ചാം ക്ലാസ്സില്‍ അംബുജാക്ഷി ടീച്ചര്‍,
ആറാം ക്ലാസ്സില്‍ ചെറൂട്ടി മാസ്റര്‍,
ഏഴാം ക്ലാസ്സില്‍ പദ്മം ടീച്ചര്‍.
അമ്മ , മഹാത്മാഗാന്ധി-കോണ്ഗ്രസ്സ് ആരാധികയായിരുന്നു.
അതുകൊണ്ടുതന്നെ,ക്ലാസ്സ്‌ ലീഡര്‍,സ്ക്വാഡ് ലീഡര്‍മാരുടെ പേരുകള്‍ ഗാന്ധി,നെഹ്‌റു അവരുടെ സന്തതി പരമ്പരകള്‍.
ഞാന്‍,കസ്തൂര്‍ബാ സ്ക്വാഡ് ലീഡര്‍.
അന്ന്,,കമ്മ്യൂണിസ്റ്റുകളെ കേട്ടിട്ടുണ്ട്.
ജനസംഘത്തെപ്പറ്റി കാലമേറെ കഴിഞ്ഞാണറി യുന്നത്.
അന്നും,ഇന്നും എന്നും മനുഷ്യരുടെ നീറും പ്രശ്നങ്ങളാണ് മുന്‍പില്‍.
അതുകൊണ്ടുതന്നെ,ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തത്വശാസ്ത്രവും അറിയില്ല.
ഒരു ദിവസം,ക്ലാസ്സ് എടുക്കവേ,അമ്മ ടീച്ചര്‍ കേട്ടെഴുത്ത് നടത്തി.
പിന്നെ,കുട്ടികളുടെ ഇടയ്ക്ക് നടക്കുമ്പോഴോ മറ്റോ,
എങ്ങോ വെച്ച് കുത്തി പഴുത്ത തള്ള വിരലിന്‍റെ നഖത്തില്‍ അറിയാതെ ഞാന്‍ ചവുട്ടി.
പെട്ടെന്ന്,വേദന ദേഷ്യം കൊണ്ട്,എന്നോട് കൈ നീട്ടാന്‍ ആവശ്യപ്പെട്ടു. ,
നീട്ടിയ കൈയില്‍ സ്കയില്‍ കൊണ്ട്നാലടി.
അന്ന് വീട്ടില്‍ വന്ന ശേഷവും അമ്മയോട് മിണ്ടിയില്ല.
കിഴക്കേമഠത്തിലെ ഞങ്ങളുടെ തട്ടകമായ തെക്കേ മുറിയില്‍ പോയി പിണങ്ങി കിടന്നു,
അമ്മ,മിക്കവാറും ദിവസങ്ങളില്‍ പലവ്യഞ്ജനങ്ങള്‍ മാങ്കാവില്‍ നിന്ന് വാങ്ങിയെ ,വീട്ടിലെത്തൂ..
രാത്രി ഭക്ഷണം വെടിഞ്ഞ്,കിടക്കയില്‍ വിലങ്ങനെ കിടക്കുന്ന എന്നെ മധുരം പൊതിഞ്ഞ വാക്കുകളില്‍ മയക്കി.
പക്ഷേ..അനങ്ങിയില്ല.
കുട്ടികളുടെ മുന്‍പില്‍ വെച്ചുള്ള താഡനം ഒരിക്കലും സഹിക്കില്ല.
ഒടുവില്‍,വളരെയധികം നിര്‍ബന്ധിച്ചപ്പോള്‍,പോയി,,ആഹാരം കഴിച്ചുവെന്ന് ഓര്‍ക്കുന്നു
ഏറ്റവും മുന്‍പില്‍ സില്‍ക്ക് ഉടുപ്പിട്ട ചിത്രം


കപട സദാചാരം


ചുംബന സമരവുമായി മുന്നോട്ട് പോകും..
ഇടതുപക്ഷ ഫാസിസ്റ്റു പാര്‍ട്ടികള്‍ ,സ്ത്രീ അരാജകവാദി സംഘടനകളോട് ആദരവോടെ...?
ഇപ്പോള്‍തന്നെ,ചെറുക്കന്മാര്‍ ,പെണ്‍കുട്ടികള്‍ ഏത് കോണ്‍വെന്റില്‍,സ്കൂളില്‍ പഠിച്ചു?
അവര്‍ക്ക് ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നോ?
കുടുംബ പശ്ചാത്തലം?
   കണ്ട ചുള്ളന്മാര്‍ കൊടുത്ത സമ്മാനം ഒഴിവാക്കാന്‍ 
മുന്‍പ് അവര്‍ ഏതെങ്കിലും ഡോക്ടര്‍മാരെ സമീപിച്ചിട്ടുണ്ടോ?
എന്നൊക്കെ ഗവേഷണം നടത്തി തുടങ്ങി.
എന്തിന്,വിവാഹ മോചനം നടത്തിയ പുരുഷന്‍ തന്നെ അന്വേഷിക്കുന്നത് ,അവിവാഹിതയെയാണ്.
കഴിഞ്ഞ ദിവസം, കൊച്ചി മറൈന്‍ഡ്രൈവില്‍ ചുംബന മഹോത്സവം,പൊടിപൊടിച്ച ശേഷം,
ഫോണില്‍ക്കൂടി എന്നോട്,ഒരു ചെറുപ്പക്കാരന്‍ വ്യക്തമാക്കിയ കാര്യം കേള്‍ക്കുക.
ഇതാണ്,പുരുഷ മനസ്സ്.!
''ടീച്ചറേ,ഞങ്ങള്‍,ഇഷ്ടമുള്ളത്
(ബഹുമാനം കൊണ്ട്,കെട്ട വാക്കുകള്‍ ഉരിയാടിയില്ല )
പ്രവര്‍ത്തിച്ചെന്ന് വരും.
വിവാഹത്തോടെ,അതൊക്കെ ഉപേക്ഷിച്ചെന്നുമിരിക്കും.
പക്ഷേ..കണ്ടവന്റെ എച്ചില്‍ തിന്നുതിലും,
ഭേദം ആജന്മ ബ്രഹ്മചാരി യാവുകയാണ്.
ഇതാണ്, കേരളീയ ഐടി വിദഗ്ധന്‍ യുവാവിന്‍റെ മനസ്സ്.
അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.
എന്തുകൊണ്ടാണ്,പെണ്‍വാണിഭ കേസ് പ്രതി ബിധ്യാസ് തോമസിന്‍റെ ,അമ്മയുടെ ജഡം റെയില്‍ പാളത്തില്‍ കണ്ടത്?
സൂക്ഷിച്ചാല്‍,നല്ലത്.
ഈ പഴഞ്ചന്‍ മനസ്സുകാരിക്ക്,സ്വന്തം മക്കളെ പോലെ തന്നെയാണ്,അന്യരുടെ പെണ്മക്കളും,
അവര്‍ക്കും കരുതല്‍ വേണമെന്ന് ഓര്‍മപ്പെടുത്താന്‍ ഇത്രയും എഴുതി.
ഇതുപോലെ,ഒട്ടേറെ അനുഭവങ്ങളുണ്ട്..
കോഴിക്കോട് ആഴ്ചവട്ടം ഹൈസ്കൂളില്‍ 26 years അദ്ധ്യാപികയായപ്പോള്‍,
പെണ്‍കുട്ടികള്‍ നേരിട്ട് മാന്യതയുടെ പുറംചട്ടയണിഞ്ഞ ചില അദ്ധ്യാപകരെപ്പറ്റി ,അവരുടെ ലൈംഗിക ചെയ്തികളെപ്പറ്റി പറഞ്ഞ് കരഞ്ഞിട്ടുണ്ട്.
അവര്‍ക്കെതിരെ ,ആരോപണം ഉന്നയിക്കുമ്പോള്‍,ഇടതുപക്ഷ-,കോണ്ഗ്രസ് അദ്ധ്യാപക സംഘടനകളിലെ കരുത്തന്മാര്‍ ഒന്നടക്കം ,വനിതകളെ കൂട്ടുപിടിച്ച്,എന്നെ ഒറ്റപ്പെടുത്തി ,ഒറ്റിയ , മാനസിക സംഘര്‍ഷവും, വേദനയും നിറഞ്ഞ അനേകം കഥകളുണ്ട്.
ഒടുവില്‍,വെറുമൊരു 'punishment transfer'ലൂടെ കുറ്റക്കാര്‍ രക്ഷപ്പെടുന്നു.
ഏത് പോലെ?
കഴിഞ്ഞ (2014) ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്,
ആഴ്ചവട്ടം സ്കൂളിലെ കായികാദ്ധ്യാപകനെതിരെ,
കൌമാരക്കാരായ പെണ്‍കുട്ടികള്‍, മാഷ്‌ പീഡിപ്പിച്ചെന്ന്,ആരോപിച്ചുകൊണ്ട്‌,
ഒടുവില്‍, പവിത്രമായ തൊഴിലില്‍ ,മായം കലര്‍ത്തിയ മുഖംമൂടിക്കാരനെ തിരുവനന്തപുരത്തേക്ക്,സ്ഥലം മാറ്റിയത് പോലെ.
ഇവര്‍ക്ക്,ജയിലഴിയ്ക്കകത്തിടണമെന്നാണ്,അഭിപ്രായം.
കെ.എം.രാധ
................................................................................................................


കൂട്ടുകാരികളുടെ കശ്മീര്‍ യാത്ര


2014 മെയ്‌ എന്‍റെ രണ്ട് കൂട്ടുകാരികള്‍ കശ്മീര്‍ സന്ദര്‍ശിച്ചു.
ഷെര്‍ലി ചാന്ദിനി തോമസും,ലതികയും.
മഞ്ഞു മൂടിയ താഴ്വരയില്‍ നിന്നെടുത്ത ചിത്രം.
ഇന്നുവരെ കാശ്മീരില്‍ പോയിട്ടില്ല.
വിവരങ്ങള്‍ കൃത്യമായി അറിയുന്നുവെന്ന് മാത്രം.
വിധി അനുവദിച്ചാല്‍,പോകും.
ആശംസകള്‍


പെണ്‍കുട്ടികള്‍ ധീരകളാവുക


ചിത്രം അയച്ച റെന്‍ന് നന്ദി 
തീര്‍ച്ചയായും ഇങ്ങനെ ഒരവസ്ഥ കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരും.
അന്ന്,അവരെ രക്ഷിക്കാന്‍ ഒരു പൂവാലനും,രാഷ്ട്രീയ പാര്‍ട്ടിക്കാരും,മൂരാച്ചി സ്ത്രീ സംഘടനകളും ഉണ്ടാകില്ല.
. ഏത് പോലെ?
ഐസ്ക്രീം,കിളിരൂര്‍,സൂര്യനെല്ലി തൊട്ട് 
രാജ്മോഹന്‍ ഉണ്ണിത്താനെ, ഒരു പെണ്ണിനെയും കൊണ്ട് അനാശാസ്യത്തിന് കാറില്‍ കൊണ്ടു പോയി,എന്നും പറഞ്ഞ്, കൈയില്‍ ഒന്ന് ചുംബിക്കാന്‍ വരെ സമ്മതിക്കാതെ
സദാചാര ഗുണ്ടായിസം കളിച്ചവര്‍,
ഇന്ന്
സമൂഹം,നിയമ വ്യവസ്ഥ അംഗീകരിക്കാത്ത കാര്യത്തിന് കൂട്ട്‌ നിന്നത് പോലെ.
സൂക്ഷിക്കുക.
എം.ബി.രാജേഷ്,റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ എം.വി.നികേഷ്കുമാര്‍ അടക്കമുള്ളവര്‍ ചുണയുണ്ടായിരുന്നെങ്കില്‍ ഭാര്യ-മക്കളെ കൊണ്ട് വന്ന്' ചുംബനമേളയില്‍ പങ്കെടുപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്?

പൊടിപൂരം

ഹാ ഹാ...പൊടിപൂരം..
എത്രയുംവേഗം കോണ്ഗ്രസ്, ബിജെപി അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും താഴെ കാണും വിധം ,നിത്യേന ചോര തിളയ്ക്കും ,ജന കോടികള്‍ ഇരമ്പും, പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് കേരള ഭൂമിയെ ധന്യമാക്കുവാന്‍ അപേക്ഷ