Saturday, 21 February 2015

ചില വലിയ ശരികള്‍

കര്‍ണ്ണാടകയിലെ സുബൈര്‍ സുഹൃത്തിന്‍റെ വാക്കുകള്‍ വളരെ വളരെ ശരിയാണ്.
ഇന്ത്യയില്‍ 70% ഹിന്ദുക്കള്‍,20 % മുസ്ലിംകള്‍, 10 % കൃസ്ത്യന്‍ ,സിഖ് തുടങ്ങിയ ഇതര വംശജര്‍.
ആ നില മാറി ഇന്ത്യയില്‍ മുസ്ലിംകള്‍ 70% ജനസംഖ്യാ നിരക്ക് ആകുന്നതോടെ ,സുബൈര്‍ വിചാരിക്കുന്നത് സംഭവിക്കും.
ഇന്ത്യ,ഇസ്ലാമിക് ഭീകരവാദികളുടെ കൈകളിലെത്തും.
ഖലീഫാ ഭരണത്തില്‍ ,ആറാടുന്ന ഐ എസ്, 
   നിരപരാധികളായ മനുഷ്യരുടെ കഴുത്തറുക്കല്‍ പ്രക്രിയ നിര്‍ബാധം തുടരും.
മനുഷ്യ വംശം നശിക്കും.
ലോക ഭീകരതയ്ക്ക് എതിരെ പോരാടുന്ന ഫ്രാന്‍സ്,അമേരിക്ക ,ആസ്ത്രേലിയ,ബ്രിട്ടന്‍ പിടിച്ചെടുക്കുമെന്നും,
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ തല വെട്ടുമെന്നും,
ബിന്‍ ലാദന്‍ എന്ന മനുഷ്യ സ്നേഹിയുടെ ജഡം കടലില്‍ താഴ്ത്തിയ പോലെ,
വെള്ളക്കാരെ മുഴുവന്‍ കൊന്നൊടുക്കി ചോര കടലില്‍ ഒഴുക്കുമെന്നും ഒക്കെ ലോകത്തോട്‌ ഐ എസ് ഉച്ചത്തില്‍ പ്രഖ്യാപിക്കുന്നത്
മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്..
ഇന്ത്യുടെ ശാപം,സുബൈറിനെപ്പോലുള്ള വിഷവിത്തുകളാണ്.
ജനാധിപത്യം,മാനവിക ഐക്യം എന്നെന്നും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഓരോ രാഷ്ട്രവും ,അവരുടെ പൌരന്മാരുടെ ജീവ രക്ഷ ഉറപ്പാക്കിയാല്‍,അത്രയും നല്ലത്.
കാരണം, ഈ ഭൂമിയില്‍ ,ജീവനില്‍ കൊതിയില്ലാത്തവര്‍ ആരുണ്ട്‌?
കെ.എം.രാധ
Like ·  · 

സംഘടിത രാഷ്ട്രീയ-ഉന്നതര്‍

സംഘടിത രാഷ്ട്രീയ-ഉന്നതര്‍ക്ക് മുന്‍പില്‍, നിയമം നോക്കുകുത്തിയായി,
രാജ്യദ്രോഹികളും കൊലപാതകികളും ഭയലേശമില്ലാതെ രക്ഷപ്പെടുമ്പോള്‍, 
താഴെ കൊടുത്ത ചിത്രത്തിലുള്ള സമൂഹത്തിന്റെ ഇടപെടലുകള്‍.
ഒരു പരിധി വരെ ,
നിഷാമിനെപ്പോലുള്ള കൊടും കുറ്റവാളികളുടെ ധനസ്ത്രോതസ്സ് അട്യ്ക്കാനാവും.
ഐ എസിന് ലഭിക്കുന്ന ധനം,പൂര്‍ണ്ണമായും നിലയ്ക്കുന്നതോടെ ,തോക്കെടുക്കാനുള്ള ശേഷി അവര്‍ക്കില്ലാതാകും.
ക്രൂരന്മാരെ ഒതുക്കാന്‍ അതാണ്‌ പോംവഴി.
തൃശ്ശൂര്‍ കച്ചവടക്കാരുടെ മഹത്തായ സംരംഭം,കേരളീയര്‍ക്ക് മാതൃകയാവേണ്ടതാണ്.
എങ്ങനെ?
കൊന്നും,കട്ടും,കവര്‍ന്നും കുന്നുകൂട്ടിയ ധനത്തിന്‍റെ ഹുങ്കില്‍,കെട്ടിപ്പടുക്കുന്ന കൊട്ടാര സദൃശമായ ഷോപ്പിംഗ്‌ മാളുകള്‍,
റെസ്റ്റ് ഹൌസുകള്‍,
മോട്ടലുകള്‍ തുടങ്ങിയവയിലേക്ക് കടമെടുത്തും ആര്‍ഭാടം തേടി പോകുന്ന കേരളീയരുടെ ആര്‍ത്തി കുറച്ചു കൊണ്ടുവരിക.
ഉപഭോക്താക്കളുടെ അവസാനത്തെ കാശും വാങ്ങി,
വീണ്ടും വീണ്ടും സമൂഹത്തെ ദ്രോഹിക്കാനുള്ള ഇക്കൂട്ടരുടെ ദുഷ്ട ലാക്ക് ഇല്ലാതാക്കാന്‍ നാട്ടുകാര്‍ തന്നെ
ഉല്‍പ്പന്ന ബഹിഷ്കരണത്തിലൂടെ തയാറാവുക.
കെ.എം.രാധ.

സ്വകാര്യകുത്തകകള്‍

കേന്ദ്ര ബിജെപി സര്‍ക്കാര്‍ ,സ്വകാര്യകുത്തകകളെ അതിരുവിട്ട് പ്രോത്സാഹിപ്പിക്കരുത്.
ഒടുവില്‍,ശത്രുക്കളായ രാഷ്ട്രീയപാര്‍ട്ടികള്‍ ,ജനങ്ങള്‍ക്ക്‌ മുന്‍പില്‍,
മോഡി സര്‍ക്കാരിന്റെ പിഴവുകള്‍ തെളിവുകള്‍ സഹിതം വെയ്ക്കുമ്പോള്‍,
ബിജെപിയില്‍ ,ജനതയ്ക്ക് അതൃപ്തിയുണ്ടാകാന്‍ ഇട നല്‍കരുത്.
കഴിഞ്ഞ ദിവസം,ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എങ്ങനെ കുറഞ്ഞ നിരക്കില്‍ വൈദ്യതി,ജനങ്ങള്‍ക്ക്‌ നല്‍കും എന്ന് ഈ പേജില്‍ ചോദിക്കുകയുണ്ടായി..
      അതിന്,ചിത്രത്തിലൂടെ ലഭിച്ച മറുപടി ഇങ്ങനെയൊക്കെയാണ്.
സാധാരണക്കാര്‍ക്ക് വേണ്ടി, ആരെന്ത് ഗുണങ്ങള്‍ ചെയ്താലും,
ജനം അവര്‍ക്കൊപ്പം നില്ക്കുമെന്ന സത്യം മനസ്സിലാക്കുക.
കാര്യങ്ങള്‍,സൂക്ഷ്മവിശകലനം നടത്തുക.
കേന്ദ്ര ഭരണത്തില്‍, അഴിമതിയ്ക്ക് പഴുതുകളില്ലാത്ത വിധം,കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരിക.
എന്ന്
ബിജെപി അനുഭാവി
കെ.എം.രാധ

ബിജെപി സര്‍ക്കാര്‍

കേന്ദ്ര ഭരണം ,2014 May യ്ക്ക് ശേഷം, ബിജെപി സര്‍ക്കാര്‍ ഏറ്റെടുത്ത നിമിഷം പൊട്ടിമുളച്ചവരല്ല കോര്‍പ്പറേറ്റ് ഭീമന്മാരായ 
മുകേഷ് അംബാനി,ഹസ്സന്‍ അലിഖാന്‍,ടാറ്റ,ബിര്‍ള തുടങ്ങിയവര്‍......
അവരെ,നിയന്ത്രിക്കുക തന്നെ വേണം.
കേരളത്തിലും .പത്ര -ചാനലുകള്‍ നടത്തുന്നതും കോര്‍പ്പറേറ്റ് ഭീമന്മാര്‍.!
അവരുടെയും,ധന സ്ത്രോതസ്സ് ആദായനികുതി വകുപ്പ് വഴി റെയിഡ് നടത്താന്‍,
അനധികൃത സമ്പത്ത് ഖജനാവിലേക്ക് മുതല്‍ കൂട്ടാന്‍ 
കേന്ദ്ര ബിജെപി സര്‍ക്കാര്‍ തയാറാവുക.
ബിജെപി സര്‍ക്കാരിന് എതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മലയാള മാധ്യമങ്ങളുടെ വിഷം ചീറ്റല്‍ ,ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ പ്രതികരണങ്ങള്‍ കേള്‍ക്കൂ.
ഇന്ന്,ഒരു അറുപത്തഞ്ചുകാരി
''ആ മോഡി വന്നിട്ട് എന്ത് കാര്യമുണ്ടായി.?ഇപ്പോഴും,വാടകവീട്ടില്‍ നിന്ന് ഏത് നിമിഷവും ഇറങ്ങിപ്പോകേണ്ട ഗതികേട്,വീട്ടു പണിയെടുത്തുണ്ടാക്കുന്ന കാശ് കൊണ്ട് ,വാടക കൊടുക്കുന്നു.''
''എന്ന് പറഞ്ഞു.
കേരളത്തില്‍,പതിനായിരക്കണക്കിന് ക്ഷേത്ര ഭൂമി ,കണ്ട അണ്ടനും അടകോടനും അനുഭവിക്കുന്നു.

ഇസ്രത്ത്‌ ജഹാന്‍ കേസ്

.മാതൃഭൂമി പത്രം വീണ്ടും ഇസ്രത്ത്‌ ജഹാന്‍ കേസ് കുത്തിപ്പൊക്കിക്കൊണ്ടു വരുന്നു.
2010 ല്‍ മുംബൈ സ്ഫോടന വീരന്‍ ,
ഇപ്പോള്‍ ,അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെട്ളി ,ഇസ്രത്ത്‌ പാകിസ്ഥാന്‍ ലഷ്കര്‍ ഇ തോയ്ബ റിക്രൂട്ടിംഗ് ഏജന്റ്,
ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവള്‍ എന്ന് മൊഴികൊടുത്തത്‌ മാതൃഭൂമി മറച്ചു വെയ്ക്കുന്നു.
സോണിയ കോണ്ഗ്രസ് സര്‍ക്കാര്‍ ,ഇസ്രത്ത്‌ ജഹാന്‍ കേസില്‍,തടവിലിട്ട പോലീസ് ഓഫീസര്‍മാരെ ,വിട്ടയച്ചതാണ് മാതൃഭൂമിയ്ക്ക് രസിക്കാതെ പോയത്.
        ഇന്ത്യയില്‍, കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ 4000 ല്‍ അധികം ഏറ്റുമുട്ടല്‍ ഉണ്ടായെന്ന് ഔദ്യോഗിക കണക്കുകള്‍.
പക്ഷേ..ഗുജറാത്തും,ഇസ്രത്ത്‌ ജഹാന്‍ ഏറ്റുമുട്ടലും മാത്രമേ ,മാതൃഭൂമിക്ക് വേണ്ടു.
ഇന്ത്യയാകെ ,എണ്ണിയാലൊടുങ്ങാത്ത നക്സല്‍-തീവ്രവാദ ഏറ്റുമുട്ടലുകള്‍,
വംശീയ-വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി.
എന്തുകൊണ്ട്,മാതൃഭൂമി അവ സംബന്ധിച്ച് ആധികാരികമായ ഫീച്ചറുകള്‍ വായനക്കാരിലെത്തിക്കുന്നില്ല?
ഇന്നല്ലെങ്കില്‍ നാളെ കുത്തക പത്ര-ചാനലുകളുടെ അസത്യങ്ങള്‍ ജനം മനസ്സിലാക്കും.

അങ്ങാടിപ്പുറം ക്ഷേത നഗരം

മുസ്ലിംലീഗ്,അങ്ങാടിപ്പുറം ക്ഷേത നഗരം നശിപ്പിക്കുന്നു. 
ഇതിനെതിരെ ,ഹനുമാന്‍സേന-ഹിന്ദു ഡിഫന്‍സ് ലീഗ് ശക്തമായ പ്രക്ഷോഭത്തിലേക്ക്!
ഹൈന്ദവവിശ്വാസികള്‍ ,ഈ സത്യ-ധര്‍മ്മ സമരത്തില്‍ അണി ചേരുക.
മുസ്ലിംലീഗ്, ഹൈന്ദവ ക്ഷേത്ര സംസ്കാരത്തിന്‍റെ ഈറ്റില്ലമായ 
അങ്ങാടിപ്പുറം ക്ഷേത്രനഗരി,അനധികൃത മേല്‍പ്പാലം പണിത്, നശിപ്പിക്കുന്നു.
  ഏത് പോലെയാണ്?
ആറന്മുള വിമാനത്താവളം ,ക്ഷേത്ര കൊടിമരം മുറിച്ചും പണിയുമെന്ന സോണിയ-കോണ്ഗ്രസ്-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി-ഹൈന്ദവ വിരോധി രമേശ്‌ ചെന്നിത്തല -കപട മതേതരന്‍ കെ.ശിവദാസന്‍ നായര്‍ ,ധനിക കൃസ്ത്യന്‍ ലോബികളെപ്പോലെ.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്,തളി ഒന്‍പതിലധികം ക്ഷേത്ര സമുച്ചയത്തിന്‍റെ
നെഞ്ചില്‍ ചവുട്ടി മേല്‍പ്പാലം പണിയാന്‍ ,
മുസ്ലിംലീഗ് നേതൃത്വം
മഞ്ഞളാംകുഴി അലി,സൂരജ്ഖാന്‍ നടത്തിയ നിഗൂഢ നീക്കങ്ങള്‍ നടത്തിയത്,
തദ്ദേശീയരായ പ്രായമുള്ള ഭക്ത ജനങ്ങളുടെ വാക്കുകള്‍ ,കേട്ടാല്‍ ഏത് കഠിന മനസ്സും,ഒന്ന് തേങ്ങിപ്പോകും.
ലീഗ് നേതൃത്വം ഭക്തരെ ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ നേരില്‍ പറഞ്ഞു.
മുന്‍പ്,തളി ക്ഷേത്ര മുഖ വാതില്‍ ,മണ്ണെണ്ണയൊഴിച്ചു കത്തിച്ചതും,
കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ പ്രസിദ്ധ എഴുത്തുകാരന്‍ ഒ.വി.വിജയന്‍റെ പ്രതിമ വികൃതമാക്കിയതും കൂട്ടി വായിക്കുക.
അങ്ങാടിപ്പുറത്തെ,ഗതാഗതക്കുരുക്കിനു പരിഹാരമായി 365 ലക്ഷം രൂപ ചിലവിട്ട് (NH 213.GO RT NO:1540/2011. PWD 9-11-2011) നിര്‍മിച്ച നാലുവരിപ്പാത പൊളിച്ചു മാറ്റി,
എല്‍ സി നമ്പര്‍ 7 ല്‍(WPC NO 8982 OF 2012&9783)
ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു.
(ആറന്മുളയില്‍ വിമാനത്താവളം വരാന്‍ മുഖ്യമന്ത്രിയും കൂട്ടരും കോടതിയില്‍ എന്തൊക്കെ തരികിടകള്‍ നടത്തിയോ, അതേ സൂത്രങ്ങള്‍ ഇവിടെയും പ്രയോഗിച്ചു)
ആദ്യത്തെ വീതികൂടിയ മേല്‍പ്പാത വേണ്ടെന്നു വെച്ച്
8-06-2013 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ,ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന വീതി കുറഞ്ഞ നിരത്തിന് മുകളില്‍ക്കൂടി മേല്‍പ്പാലം പണിയാന്‍ ,പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇപ്പോള്‍,അവിടെ മേല്‍പ്പാലത്തിനായി രണ്ടു ഭീമന്‍ തൂണുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ,മുസ്ലിംലീഗ് നേതൃത്വത്തിന്റെ പണക്കൊഴുപ്പില്‍ വീണു പോയി എന്നും കേട്ടു.
എന്തിനിങ്ങനെ,ക്രൂരത ചെയ്യുന്നുവെന്ന് മനസ്സിലാകുന്നില്ല.
ക്ഷേത്രോപജീവികളായവരുടെ വിശ്വാസങ്ങള്‍ കാറ്റില്‍പ്പറത്തി,.
രാഷ്ട്രീയ-ഭരണ അഹങ്കാരം കൊണ്ട്,
ക്ഷേത്രങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റം എതിര്‍ത്തു തോല്‍പ്പിക്കാന്‍,
എല്ലാ ഹൈന്ദവ സംഘടനകളും സഹകരിക്കണമെന്ന് ചെയര്‍മാന്‍ എ.എം.ഭക്തവത്സലന്‍ അറിയിക്കുന്നു.
,സഹകരിക്കുക.
പ്രാര്‍ത്ഥനയോടെ
കെ.എം.രാധ
1 ഭക്തവത്സലന്‍ എ.എം

Thursday, 19 February 2015

യാഥാര്‍ത്ഥ്യം

യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയനേതാക്കളാണ് കൊലകള്‍ക്കും,കൊലപാതകി കള്‍ക്കും പിന്നിലെന്ന് സൂക്ഷ്മ പഠനത്തില്‍ നിന്ന് മനസ്സിലാക്കാം..
ആദ്യം,ഇക്കൂട്ടര്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ,കുറ്റകൃത്യങ്ങളില്‍,സ്ത്രീ സേവയില്‍ പങ്കാളികളാകും.
പിന്നീട്,രക്ഷപ്പെടാന്‍ ടോമിന്‍ തച്ചങ്കരി,ശ്രീജിത്ത്,സൂരജ്ഖാന്‍,അഡ്വക്കറ്റ് ജനറല്‍..അങ്ങനെ പല പ്രമുഖരുടെയും സഹായം സ്വീകരിക്കും.
സ്വാഭാവികമായും,പ്രത്യുപകാരത്തിന് പോലീസ്,ജുഡീഷ്യറിയടക്കം വഴിവിട്ട രീതിയില്‍ സ്വത്ത് സമ്പാദനം നടത്തും.
ഭരിക്കുന്നവര്‍ക്ക്, എത്ര തെളിവുകള്‍ ലഭിച്ചാലും,
,
,ഇക്കൂട്ടരുടെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടാന്‍ പോലുമുള്ള ധൈര്യമില്ല.
ഉദാഹരണത്തിന്,എം.വി.ജയരാജന്‍ ജഡ്ജിമാരെ
'ശുംഭന്മാര്‍'എന്ന് വിളിച്ചു.
മാപ്പ് പറയാന്‍ കോടതി പറഞ്ഞത്,ജയരാജന്‍ അനുസരിച്ചില്ല.
തടവ് അനുഭവിക്കുന്നു.
സമാനരീതിയില്‍,മുന്‍ കോണ്ഗ്രസ് എം.പി.കെ.സുധാകരന്‍
''ജഡ്ജിമാര്‍,കൈക്കൂലി വാങ്ങുന്നത് കണ്ടിട്ടുണ്ട്,
നിയമപാലകര്‍,സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി, കോണ്ഗ്രസ് നേതൃത്വത്തിന് മുന്‍പില്‍,വണങ്ങി നില്‍ക്കുന്നത് കണ്ടു.''
തുടങ്ങിയവ പ്രസംഗിച്ചു.
ഈ നിമിഷം വരെ,കെ.സുധാകരനെ അറസ്റ്റ് ചെയ്തില്ല.
അതുപോലെ,തിരഞ്ഞെടുപ്പ് കാലത്ത്,ശശി തരൂര്‍ സ്വന്തം ഫ്ലാറ്റില്‍ കൊണ്ടു പോയി പാസ്റ്റര്‍മാര്‍ക്ക് ഭക്ഷണം ,പണം കൊടുത്തത് ചാനലുകാര്‍ ലൈവ് ആയി പ്രദര്‍ശിപ്പിച്ചു.
ഒരു നടപടിയും ഇല്ല.
ഐസ്ക്രീം കേസില്‍,എത്ര പണം കൊടുത്തുവെന്ന്, പീറ്റര്‍ നിയമജ്ഞന്‍ ചാനല്‍ ക്യാമറയില്‍ പകര്‍ത്തപ്പെട്ടതും കേരളീയര്‍ കണ്ടു.
രാഷ്ട്രീയക്കാര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കാന്‍ ഇനിയെങ്കിലും ജുഡീഷ്യറിയ്ക്ക് സന്മനസ്സുണ്ടാവാത്തപക്ഷം ,ജനാധിപത്യത്തിന്‍റെ കഴുക്കോല്‍ എന്നന്നേക്കുമായി കടപുഴകി നിലംപൊത്തും.
ജനങ്ങള്‍ക്ക്‌ ജുഡീഷ്യറിയിലുള്ള വിശ്വാസം എന്നന്നേക്കുമായി നഷ്ടപ്പെടും.
ചൈനയില്‍ പോലും,അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്നു.
കേരളത്തില്‍ മാത്രമാണ് ,രാഷ്ട്രീയക്കാര്‍ ,ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെടുന്നത്.
കൊടും ക്രൂരന്മാരായ,ജനദ്രോഹി നേതാക്കന്മാരില്‍ നാലഞ്ച് എണ്ണത്തെ ജീവപര്യന്തം ശിക്ഷ കൊടുക്കാട്ടെ.
പിന്നീട്,കേരളം സ്വര്‍ഗ്ഗമാകും.
ഉന്നതര്‍, തെറ്റുകള്‍ ചെയ്യാന്‍ മടിക്കും.
കെ.എം.രാധ