Wednesday, 29 April 2015

പ്രിയപ്പെട്ട മോഹന്‍കുമാര്‍

പ്രിയപ്പെട്ട മോഹന്‍കുമാര്‍.
...ചേച്ചി ഇവിടെയുണ്ട്.....
ഒറ്റപ്പെട്ട്‌ കഴിയുന്ന ,പുറം ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് വേണ്ടി.. 
നിറഞ്ഞ പ്രാര്‍ത്ഥനകളോടെ.സ്നേഹാര്‍ദ്രതയോടെ..
പ്രവാസികള്‍- 
പ്രത്യേകിച്ച്, കുടുംബം നാട്ടിലുള്ളവരുടെ കാര്യങ്ങളോര്‍ക്കുമ്പോള്‍,ഉള്ളില്‍ ഞാനറിയാതെ അരിച്ചരിച്ച് വരും വേദന...
പിന്നീട്,വിരഹാഗ്നിയായി ആളിപ്പിടിച്ച്,ചിന്തകളില്‍ കതിനവെടിമുഴക്കം.
മിക്കവരും,ഭര്‍ത്താവും ,ഭാര്യയും കുഞ്ഞുങ്ങളും ഒരുമിച്ചുള്ള നാട്ടു/വിദേശ ജീവിതമാണ്,ഇഷ്ടപ്പെടുന്നത്.
ഒന്നിച്ചെങ്കില്‍, പ്രശ്നങ്ങളുണ്ടെങ്കില്‍, ,കുറെയൊക്കെ പരിഹരിക്കപ്പെട്ട് പോകും.
ഗള്‍ഫില്‍ വര്‍ഷങ്ങളായി തൊഴിലെടുത്ത് ഏകാന്തതയോട് മല്ലിട്ടു കഴിയുന്നവരുടെ മാനസികാവസ്ഥ,
ഒരു പക്ഷേ ആ കാലാവസ്ഥകള്‍, കടന്നുപോയതുമായി കൂട്ടിയിണക്കുന്നതാവാം,വേര്‍പാടിന്‍റെ ആഴത്തിലേക്ക് എന്നെ വലിച്ചെറിയപ്പെടുന്നത്.
അവരില്‍,അവിവാഹിതര്‍,
ഒറ്റ മുറിയില്‍ കൊല്ലങ്ങളായി താമസിക്കുന്നവരുണ്ട്.
വിവാഹ മോചിതരും,
ഭാര്യമാര്‍ വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്നവരും,
സ്വസ്ഥത നഷ്ടപ്പെട്ട്‌ ഒരേ സമയം കാമുകിമാരെയും,ഗൃഹസ്ഥകളെയും കൈകാര്യപ്പെടുത്തുന്നവരും,
മറ്റ് പല അഴിഞ്ഞ ബന്ധങ്ങളിലേക്ക് ഊര്‍ന്നുവീണു പോയവരും ഉണ്ട്.
കഴിഞ്ഞതെല്ലാം,കഴിഞ്ഞു പോയെന്ന് കരുതി ,വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചെത്തുന്നവരും ഇല്ലാതില്ല.
എത്രയോപേര്‍ ,നിഗൂഢമായ മനസ്സ് മുന്‍പില്‍ തുറന്നു വെയ്ക്കുന്നത്,എഴുത്തുകാരിയെന്ന നിലയ്ക്ക് സുരക്ഷിതം,
സ്വല്‍പ്പം ആശ്വാസ കുളിര്‍ത്തെന്നല്‍ തലോടല്‍ ലഭിക്കുമെന്ന വിശ്വാസമാകാം.
ഒട്ടും സംശയിക്കേണ്ട.
അവയെല്ലാം,ഓര്‍മ്മകള്‍ പെയ്തൊഴിയാത്ത കാലത്തോളം,അതീവ രഹസ്യമായി ഉള്ളില്‍....
ശേഷം,കഥാരൂപത്തില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുക.
തെറ്റുകള്‍, മനുഷ്യസഹജം.
അവ,കഴിവതും,തിരുത്തി മുന്നോട്ടു പോകുമ്പോള്‍ മാത്രമാണ്,
മാനവര്‍ സവിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത്.
എങ്കിലും,
1970-1999..കാലഘട്ടമല്ല,2000.ന് ശേഷമുള്ളത്.
ഇന്റെര്‍നെറ്റ്,ഗൂഗിള്‍ ,മൊബയില്‍ ഫോണ്‍,സ്കൈപ്പ് ,ഫേയ്സ്ബുക്ക്,ട്വിറ്റര്‍...
ആശയങ്ങള്‍, നിമിഷ വ്യത്യാസത്തില്‍ കൈമാറാനുള്ള സാധ്യത, തികച്ചും അനുഗ്രഹം തന്നെയാണ്,
ഗള്‍ഫില്‍., 35 വര്‍ഷമായി,മോഹന്‍കുമാര്‍ ഏകാന്ത വാസത്തില്‍, ബിസിനസ്സ് നടത്തുന്നു..
ഇപ്പോള്‍, കുവൈറ്റില്‍.
ശാന്ത പ്രകൃതന്‍,സത്യസന്ധനെന്ന്, മുഖം കണ്ടാലറിയാം.
ഇന്നുവരെ,ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിട്ടില്ല.
എങ്കിലും,
ആ നന്മ മനസ്സ് തിരിച്ചറിയുന്നു.
മാതൃരാജ്യത്ത് നിന്ന് അകന്നു കഴിയുന്ന ജംഷീര്‍,സുരേഷ്ബാബു,മാത്യു ,ഹരിഹരന്‍,പ്രസാദ്, സുശോഭ് തുടങ്ങിയ അനേകരെപ്പോലെ തന്നെ
വിരഹനോവ നുഭവിക്കുന്ന മലയാളികള്‍ ഏറെയുണ്ട്.
ഇന്ത്യയും കേരളവും ഇവിടെയുള്ള,
എണ്ണിയാലൊടുങ്ങാത്ത കാട്ടു നീതികളും മോഹന്‍കുമാറിന്‍റെ മനസ്സില്‍ ആത്മനിന്ദയുടെ ,അമര്‍ഷത്തിന്റെ അണയാത്ത നെരിപ്പോട് എരിയിക്കുന്നു.
അനിയാ...എല്ലാം നല്ലതിനെന്ന് കരുതി ആശ്വസിക്കാം.
എല്ലാവരും,പണം സമ്പാദിച്ച്,എത്രയുംവേഗം കൂടണയാന്‍ ദൈവം (വിശ്വാസിയെന്ന നിലയ്ക്ക്)കനിയട്ടെ.
ആശംസകള്‍
കെ.എം.,രാധ
1 Mohan kumar.
Like · Comment ·  · 3211

കേരളത്തില്‍ സ്ത്രീമദ്യപാനികള്‍

കേരളത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ...കൌമാരക്കാരികള്‍ പോലും മദ്യം,മയക്കുമരുന്നിന് അടിമകളെന്ന ക്രൂര സത്യം അംഗീകരിക്കുക.സ്മോക്ക്‌,ബര്‍ത്ത്ഡേ,രാത്രികാല വിരുന്നുകളില്‍ കുടുംബത്തോടൊപ്പം പങ്കെടുത്തുകൊണ്ട്,ആഘോഷ ത്തിമിര്‍പ്പില്‍ മുഴുകുന്ന കേരളീയര്‍ ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്.നാളെ,ഇതുപോലെത്തന്നെ വരുംതലമുറ കൊണ്ടാടുമ്പോള്‍,ഇതിനൊക്കെ ഉത്തരവാദികള്‍ , അന്നങ്ങനെ പ്രവര്‍ത്തിച്ചതിന്‍റെ പാപ ഭാരം ഏറ്റെടുക്കാന്‍ ബാദ്ധ്യസ്ഥം.
നടി ഉര്‍വശി.....
കഷ്ടം,കുടുംബം തുലച്ചു.ഇനിയും ,നിര്‍ത്താറായില്ലേ?
ഇനിയും,ഉര്‍വശിയെപ്പോലെയുള്ള മദ്യപാനികളെ ഒരു പരിപാടിക്കും ആരും ക്ഷണിക്കരുത്.കെ.എം.രാധ

Tuesday, 28 April 2015

ചരകൻ

ചരകൻ
ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകന്‍. രണ്ടായിരം വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ 'ചരകസംഹിത'യില്‍ കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌

ആയുർവേദത്തിലെ ത്രിമൂർത്തികളിൽ പ്രധാനിയാണ്‌ ചരകൻ. 
സുശ്രുതൻ, വാഗ്ഭടൻ എന്നിവരാണ്‌ മറ്റു രണ്ടുപേർ.
 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യിൽ വിവരിക്കുന്നു
. ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ 'സംഹിത'യിൽ കാണാം.
 സംസ്കൃതത്തിൽ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌.
 ശാരീരം, വൃത്തി, ഹേതു, വ്യാധി, കർമം, കാര്യം, കാലം, കർത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേർതിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരീരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുൾപ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു.

ആയുർവേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിൽ മുഖ്യമാണ്‌ ചരകസംഹിത. ആയുർവേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യിൽ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോൾ, ചരകന്റെ പ്രാധാന്യം മനസ്സിലാക്കാം.
 ദഹനം, ഉപപചയപ്രവർത്തനങ്ങൾ, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകൾ രൂപപ്പെടുത്തിയത്‌ ചരകനാണ്‌.
 വാതം, പിത്തം, കഫം എന്നിങ്ങനെ ആയുർവേദത്തിലെ ത്രിദോഷസങ്കൽപ്പംശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. 
ത്രിദോഷങ്ങൾ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. ആയുർവേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌. ഇന്ത്യൻ തത്ത്വശാ‍സ്ത്ര സിദ്ധാന്തങ്ങളുടെ വളർച്ചയിലെ സുവർണ്ണ കാലഘട്ടത്തിലാണ് ചരകൻ ജീവിച്ചിരുന്നത്.
 അന്ന് സാംഖ്യ, ന്യായം, വൈശേഷികം, മീമാംസ, യോഗ,വേദാന്തം എന്ന തത്ത്വശാസ്ത്ര വിഭാഗങ്ങൾ വളർച്ചയുടെയും അവകലനത്തിന്റെയും വിവിധ ഘട്ടങ്ങളിലായിരുന്നു.

ചരകന്റെ ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകൻ' എന്നൊക്കെയാണ്‌ 'ചരക'ന്‌ അർത്ഥം. 
ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതൻമാർ കരുതുന്നു. കുശാന സാമ്രാജ്യത്തിൽ ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിനും ക്രിസ്തുവിനു ശേഷം ഒന്നാം ശതകത്തിനുമിടയിൽ ജീവിച്ചിരുന്നു എന്നും, യോഗദർശനം മഹാഭ്യാസം രചിച്ച പതഞ്ജലിയും തന്നെയാണ് ചരകെന്നും, കനിഷ്കൻ രാജാവിന്റെ ഭിഷഗ്വര സുഹൃത്തായിരുന്നു ചരകൻ എന്നും ഒരു വിഭാഗം പണ്ഡിതന്മാർ സ്ഥാപിക്കുന്നു.
(എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ 'ത്രിപിടക'ത്തിൽ പറയുന്നുണ്ട്‌.) മറ്റൊരു വിഭാഗം, അഥർവ്വ വേദം പരിഷ്കരിച്ച് ചാരണ വിദ്യ എന്ന കൃതി പ്രചരിപ്പിച്ചിരുന്ന ഭിഷഗ്വര സഞ്ചാരികളുടെ സംഘത്തിലെ ഒരു അംഗമായിരുന്നു ചരകൻ എന്ന് വിശ്വസിക്കുന്നു. 
മാനസിക/ശാരീരിക രോഗാവസ്ഥ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ചരകൻ, കാലാന്തരത്തിൽ ചുറ്റുപാടുകൾക്ക് മാറ്റമുണ്ടായാലും അതേ മാറ്റത്തെ അതിജീവിക്കുന്ന ശക്തമായ തത്ത്വശാസ്ത്ര അടിത്തറയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ ഉരുത്തിരിയണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു.
 വൈദ്യം നാടോടിക്കഥകളായും വാമൊഴിയായും നാടൻ ആചാരങ്ങളായും എക്കാലത്തും നിലനിന്നിരുന്നു. ചരക സംഹിതയ്ക്കും നൂറ്റാണ്ടുകൾ മുൻപ് പ്രചാരത്തിലിരുന്ന വൈദ്യഗ്രന്ഥമായിരുന്ന അഗ്നിവേശ തന്ത്രംസൃഷ്ടിപരമായ പുന്നഃസംശോധനം നടത്തി ചരകസംഹിതയിൽ ഉൽപ്പെടുത്തിയിട്ടുണ്ട്.

വൈദ്യവിദ്യാർത്ഥികൾക്ക്‌ ചരകസംഹിത നൽകുന്ന ഉപദേശം

"തികച്ചും ആത്മാർത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവർത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്‌, 
ജീവിതാവശ്യങ്ങൾക്ക്‌ വേണ്ടിയാണെങ്കിൽ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്‌. 
രോഗിയുടെ കുടുംബകാര്യങ്ങൾ ആരോടും പറയരുത്‌.
 രോഗിയുടെ വീട്ടിൽ മുൻകൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. 
തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത്‌ രോഗിയോടോ ബന്ധുക്കളോടോ പറയരുത്‌"
 —

Sunday, 26 April 2015

നിശാഗന്ധികള്‍ക്ക് ചുറ്റും മിന്നാമിനുങ്ങുകള്‍

ഓര്‍മ്മ
നിശാഗന്ധികള്‍ക്ക് ചുറ്റും മിന്നാമിനുങ്ങുകള്‍
കെ.എം.രാധ
ഇടത്തരം യാഥാസ്ഥിതിക അമ്പലവാസി കൂട്ടുകുടുംബത്തില്‍ ഇരുപത്താറ്‌ അംഗങ്ങള്‍ക്കൊപ്പം 31 വര്‍ഷം താമസിച്ച് ജീവിതത്തിലെ പെരുങ്കളിയാട്ടങ്ങള്‍ കണ്ട് സ്തബ്ധയായവള്‍.
ലഹരി പാനവും,മുഴുഭ്രാന്തും,
ഗുരുതിയും,ശാക്തേയ പൂജയും,മന്ത്രോച്ചാരണങ്ങളും ഒപ്പം ഇഴ മുറിയാത്ത വ്യവഹാരങ്ങളും, 
കൂടിക്കുഴഞ്ഞവര്‍ക്കിടയില്‍ പ്പെട്ട് സ്വപ്നവും,യാഥാര്‍ത്ഥ്യവും വേര്‍തിരിക്കാനാവാതെ കാലിടറിയവള്‍.
എന്‍റെ സാഹിത്യജീവിതം തുടങ്ങുന്നതവിടെ നിന്നാണ്.
കോഴിക്കോട് നഗരത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍
അകലെ സാമൂതിരിരാജാവിന്റെ കുലദേവത കുടികൊളളും ശ്രീവളയനാട് ദേവീക്ഷേത്രത്തിനു കിഴക്ക് അമ്പലക്കുളം,..
വടക്ക് വശം,ജന്മ ഗൃഹം കിഴക്കെമഠം.
1കിഴക്കെമഠം.2അമ്പലക്കുളം

ചലച്ചിത്ര കനവ്

ചലച്ചിത്ര കനവിന്‍ കൂടാരത്തിലേക്ക്‌!
സിനിമ എന്നിലേക്ക്‌ മോഹാവേശമായി പടരാൻ കാരണം?
അച്ഛനും അമ്മയും തന്നെ.
കോഴിക്കോട് മാങ്കാവിൽ ,ഓലമേഞ്ഞ അശോക ടാക്കീസ്‌, നഗരത്തിൽ ക്രൗൺ, രാധ, കോറണേഷൻ, പുഷ്‌പ
തിയേറ്ററുകൾ. 
അമ്മയ്‌ക്ക്‌ എം.ജി.ആർ, ജെമിനി ഗണേശൻ, ജയശങ്കർ, രങ്കറാവു,
രാജ്‌കപൂർ, വൈജയന്തിമാല, ദിലീപ്‌ കുമാർ, രാജേന്ദ്രകുമാർ, ആശാപരേഖ്‌, ഷീല,
ശാരദ, ജയലളിത, സാവിത്രി, പ്രേംനസീർ, മധു എന്നിവരുമായി ചങ്ങാത്തം.
അച്ഛന്‌
, ശിവാജിഗണേശൻ, സത്യൻ കൊട്ടാരക്കര, വഹീദാറഹ്‌മാൻ, അടൂർഭാസി,
ബഹദൂർ, എസ്‌.പി.പിള്ള, എം.എൻ. നമ്പ്യാർ അങ്ങനെപോകുന്നു ഇഷ്‌ടം.
ഈ വ്യത്യസ്‌ത അഭിരുചിക്കാർക്കിടയിൽപ്പെട്ട്‌ ഞങ്ങൾ മൂന്ന്‌ പെൺകുട്ടികൾ
സന്തോഷത്തോടെ സിനിമകൾ കാണാൻ പോകാറുണ്ട്‌.
കൗമാരനാളുകളിൽ ഏറെ
ചലച്ചിത്രങ്ങൾ കാണാനിടയാക്കിയത്‌ രക്ഷിതാക്കളുടെ ഈ ദ്വയവ്യക്തിത്വമാണ്‌.
രാജ്‌കപൂർ, വൈജയന്തിമാല, രാജേന്ദ്രകുമാർ അഭിനയിച്ച “സംഗം” സിനിമ
പുഷ്‌പടാക്കീസിൽ പോയി കണ്ടത്‌ ഓർക്കുന്നു.
പകൽകിനാവ്‌ (ഒരു എം.ടി.ചിത്രം)
ചെമ്മീൻ, നീലക്കുയിൽ,
ശാന്താറാമിന്റെ “സ്‌ത്രീ”, ദേവാനന്ദ്-സീനത്ത് അമന്‍ വക' ഹരേരാമ ഹരേകൃഷ്‌ണ“,
കുട്ടിക്കുപ്പായം,
കണ്ടംബെച്ച കോട്ട്‌,
മുറപ്പെണ്ണ്‌,
നദി,
ശകുന്തള
എന്നിവ ഓർമച്ചെപ്പിൽ സൂക്ഷിക്കുന്ന ചില ചിത്രങ്ങൾ മാത്രം.

Malayalam Cultural Study Center - Australia (MCSC Australia, '

‌ 
‌ പ്രിയപ്പെട്ടവരെ,
Malayalam Cultural Study Center - Australia (MCSC Australia, 'ആഭിമുഖ്യത്തില്‍ 'ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഇടയില്‍ മലയാള സാഹിത്യ ബൗദ്ധീക മേഖലകളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുക, കലയും ചിന്തയും സാംസ്‌കാരിക മൂല്യങ്ങളും കൂടുതല്‍ ശക്തമാക്കുക, വായനാശീലം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടുകൂടി, സമാന ചിന്താഗതിയുള്ളവരുടെ ഒത്തുചേരല്‍ ''. തീര്‍ച്ചയായും അനുമോദനം അര്‍ഹിക്കുന്നതാണ്.
വിദേശത്ത് ,മലയാള ഭാഷ-സാഹിത്യത്തിന്‍റെ മാധുര്യം പകര്‍ന്നു നല്‍കാന്‍ തയാറായ സുമനസ്സുകള്‍ക്ക്ന്ദി.
രവീന്ദ്രന്‍ A.K (രക്ഷാധികാരി), സഞ്ജയ് മൂത്തേടന്‍ (പ്രസിഡന്റ്), തിരുവല്ലം ഭാസി (വൈസ്
പ്രസിഡന്റ്), ഗീതു എലിസബത്ത് മാത്യു (സെക്രട്ടറി), ലോകന്‍ രവി (ട്രഷറര്‍), സേതുനാഥ് പ്രഭാകര്‍ (കള്‍ച്ചറല്‍ കണ്‍വീനര്‍).ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍.
കെ.എം.രാധ
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഇടയില്‍ മലയാള സാഹിത്യ ബൗദ്ധീക...
WWW.INDIANMALAYALI.COM

സ്വിറ്റ്സര്‍ലന്‍ഡ്‌

ലോകത്തേറ്റവും വിഖ്യാതമായ ടൂറിസ്റ്റ് രാജ്യം സ്വിറ്റ്സര്‍ലന്‍ഡില്‍ എത്ര വിമാനത്താവളങ്ങളുണ്ടെന്ന്
,കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് തിരുവനന്തപുരം,കൊച്ചി,കോഴിക്കോട്,കൂടാതെ പുതുതായി കണ്ണൂര്‍.നാല്....
ഇനിയും ആര്‍ക്കുവേണ്ടിയെന്നു കൂടി കേരളത്തിലെ നിരത്തുകളില്‍ ഗര്‍ത്തങ്ങളുണ്ടാക്കി,മനുഷ്യരെ പച്ചയ്ക്ക് കൊല്ലുന്ന ഭരണകൂടം ചിന്തിക്കുക.
കെ.എം.രാധ
ചിത്രം അയച്ച Vipin Nivedhyam ന് നന്ദി.