Tuesday, 4 August 2015

ബീഹാര്‍!

ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ്, സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക!
2014 may lokshabha election നു മുന്‍പ് കോണ്ഗ്രസ് കാരുണ്യത്തില്‍ കാലിത്തീറ്റ കള്ളന്മാര്‍ തിരിച്ചത്തിയ ബീഹാര്‍,!
ഹിന്ദുക്കളെ ജാതിപ്പോരില്‍ തമ്മിലടിപ്പിച്ചു വോട്ടുകള്‍ യാദവന്മാര്‍ കൊണ്ടുപോകും ബീഹാര്‍!
ഇംഗ്ലീഷ് അക്ഷരം പോലും അറിയാത്ത നാലായിരം അദ്ധ്യാപകരെ ,പിരിച്ചു വിടാന്‍ നിര്‍ബന്ധിക്കപ്പെട്ട നിരക്ഷര -അര്‍ദ്ധ പട്ടിണി ബീഹാര്‍!
ബീഹാറിനെ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുക
ഒപ്പം,.
വിരമിച്ച പട്ടാളക്കാര്‍ക്ക് വണ്‍ റാങ്ക് ,വണ്‍ പെന്‍ഷനും!

പതിരുള്ളലേഖനം

എം.എം.ലോറന്‍സിന്റെ നിറയെ പതിരുള്ളലേഖനം വായിച്ചു.
അമേരിക്ക ഇന്നുവരെ ഇന്ത്യയെ അക്രമിച്ചിട്ടില്ല. 
ചൈനയും,ചൈനയുടെ കുതന്ത്രങ്ങള്‍കൊണ്ട് പകിസ്ഥാനുമാണ്‌ ഇന്ത്യ യെ ആക്രമിച്ചത്.
ഇസ്രയേല്‍ ഇന്ത്യയുടെ എന്നത്തെയും സുഹൃത്ത്.
അവരെ,ശത്രുക്കള്‍ക്ക് വേണ്ടി പിണക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാരിനിഷ്ടമില്ല എന്ന് എം.എം.,ലോറന്‍സ് യജമാനന്‍ കണക്കുകൂട്ടട്ടെ
.
ത്രിപുരയും കൂടി നഷ്ടപ്പെടാന്‍ ലോറന്‍സ് ഇത്ര തിടുക്കം പിടിക്കുന്നതെന്തിനു?
കഷ്ടം.!
മാതൃരാജ്യം ഇന്ത്യയെ തൊട്ടു നോവിച്ചു കൊണ്ട് ഒരു വമ്പത്തരവും ഒരുദേശ ദ്രോഹിയും വിളമ്പണ്ട.
പലസ്തീന് വേണ്ടി മുതലക്കണ്ണീര്‍ ഒലിപ്പിക്കുന്നവര്‍ ,
ജീവനും കൊണ്ടോടിയ നാല് ലക്ഷം കശ്മീരികളെ കണ്ടില്ലെന്ന് നടിച്ചവര്‍ക്ക്.കിട്ടും.
..ശരിക്ക് വോട്ടുകള്‍ കിട്ടും...!
ചൈന എംഎംലോറന്‍സിന്റെ ചേട്ടനോ?
മിണ്ടാതെ അവിടെ അടങ്ങി ഒതുങ്ങി ഇരിക്കട്ടെ.
ഇവരുടെയൊക്കെ ദേശസ്നേഹം മാതൃരാജ്യം ഇന്ത്യയെ, ചൈന,,പാകിസ്ഥാന്‍ ആക്രമിക്കുമ്പോള്‍ കണ്ടതാണ്.
ലോറന്‍സിനെ പോലുള്ളവര്‍
എന്താ കരുതിയത്‌?
കേരളീയരെ എന്നും പൊട്ടന്മാരാക്കാമെന്നോ?

ഭാരതം സുസ്ഥിരതയിലെക്ക്?

ഭാരതം സുസ്ഥിരതയിലെക്ക്?
ഇന്ത്യ,60 years ഡല്‍ഹിയിലിരുന്ന് ഭരിച്ചവര്‍ക്ക് അതിര്‍ത്തി സംസ്ഥാനങ്ങളോട് -
കശ്മീര്‍ ഒഴികെയുള്ള വടക്ക്കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളോട് എന്നും ചിറ്റമ്മനയം.!
ആരുംശ്രദ്ധിക്കാനില്ലെന്ന തോന്നലാണ് ,ചൈനയ്ക്കു മേക്കിട്ടു കയറാന്‍,
സംസ്ഥാനങ്ങള്‍ക്ക് വിഘടിച്ച് സ്വതന്ത്രമായി നില്ക്കാനുള്ള പ്രവണതയുണ്ടാകുന്നത്.
ഇത്,
അതിര്‍ത്തി കടന്നു മയക്കുമരുന്ന്,തീവ്രവാദം തഴയ്ക്കാനും ,
കാരണമാകുന്നു..
ഓര്‍ക്കുക,,,,
കേരളത്തില്‍ നിന്നുപോയ തീവ്ര മനസ്സുള്ള തടിയന്റവിട നസീറിനെ, പിടിച്ചത് നേപ്പാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നെന്ന് വായിച്ചിട്ടുണ്ട്.
എല്ലാസംസ്ഥാനങ്ങളെയും ഒരുപോലെ കണ്ടു കൊണ്ട്തന്നെ
അര്‍ഹര്‍ക്ക് കൂടുതല്‍ സഹായം കണ്ടറിഞ്ഞു നല്‍കുന്ന ബിജെപി-മോഡി സര്‍ക്കാര്‍ നയം പ്രശംസനീയം.
കഴിഞ്ഞ 55 years വടക്ക്കിഴക്കന്‍ അതിര്‍ത്തികളില്‍.-.
നാഗാലാന്‍ഡ് ഉള്‍പ്പെടെയുള്ള വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത സംസ്ഥാനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചാല്‍,
മതപരിവര്‍ത്തനം,തീവ്രവാദം ഒരളവോളം കുറയ്ക്കാനാവുമെന്ന് തോന്നുന്നു..
.ഭക്ഷണം,പാര്‍പ്പിടം,വിദ്യാഭ്യാസത്തിനു ഗതിയില്ലാത്തവരാണ് മിഷനറിമാരുടെ, തീവ്രവാദികളുടെ
പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്നത്.
സ്വാഭാവികമായും ,ഒരു ചോദ്യം ഉയരാം.
കേരളം പോലുള്ള ജീവിത നിലവാരം മെച്ചപ്പെട്ട സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് രാഷ്ട്ര വിരുദ്ധ ശക്തികളുടെ പറുദീസയാകുന്നു?
ഉത്തരം ഒന്ന് മാത്രം.
കുറ്റവാളികളെപ്പറ്റി
യഥാര്‍ത്ഥ തെളിവുകള്‍ ലഭിച്ചിട്ടും, എല്ലാം വിദഗ്ദ്ധമായി മായ്ച്ച ശേഷം ,
.മുന്‍പത്തെക്കാള്‍ സാമര്‍ത്ഥ്യത്തോടെ അവര്‍ക്ക് ഏതു കൊള്ളയും , തീവ്രവാദവും നടത്താന്‍ അധികൃതരില്‍ നിന്ന് ഒത്താശ!
നാഗാലാ‌‍ന്‍ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശാന്തി മന്ത്രം മുഴങ്ങട്ടെ!
ആശംസകള്‍
കെ.എം.രാധ

ശ്രീ ടി.ജി.മോഹന്‍ദാസ്‌,

ശ്രീ ടി.ജി.മോഹന്‍ദാസ്‌,
കേരളത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയക്കാരുടെ ഓരോ അസ്ത്രത്തിനും,അതിനേക്കാള്‍ മൂര്‍ച്ചയുള്ള പ്രത്യസ്ത്രം തൊടുത്താല്‍ മാത്രമേ ,വിജയിക്കു.

ജിജു കടയപ്രത്ത്,

ദുബൈയില്‍ നിന്ന് വജ്രായുധം തൊടുക്കുന്നതാര്?
ജിജു കടയപ്രത്ത്,
, അസ്സല്‍ കോണ്ഗ്രസ് കുടുംബം,
ഭാര്യ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍.
കണ്ണൂര്‍ക്കാരന്‍പിന്നീടെപ്പോഴോ,
താമരപ്പൊയ്കയില്‍ നീരാടാനിറങ്ങി,
ആഴങ്ങളിലേക്ക് കുതിച്ച്,
കിഴങ്ങുകള്‍ സംഭരിച്ചു കൊണ്ട് മുകള്‍പ്പരപ്പിലെത്തി,
ഇംഗ്ലീഷ് ചാനലും(ഞാന്‍ കണ്ടത്),
പാക് കടലിടുക്കുകളും നീന്തിക്കടന്ന എസ്.പി.മുരളീധരനെപ്പോലെ
എല്ലായിടത്തും നളിനകാന്തി പരത്തുന്ന ജിജുവെന്ന....
മെക്കാനിക്കല്‍ എന്‍ജിനീയറുടെ മൂര്‍ച്ചയുള്ള ചിന്തകളോട്,
സാമ്യം പുലര്‍ത്തുന്ന വീക്ഷണങ്ങളുമായി
കോഴിക്കോടന്‍ മണ്ണിന്‍റെ ഗതകാലസ്മരണകളെ തഴുകിയുണര്‍ത്തി കൊണ്ട് തന്നെ
പതുക്കെ
ജിജുവിന്‍റെ സംശയങ്ങള്‍ക്ക് പ്രതിവചിക്കുന്നു.(ഉത്തരം പറയുന്നു)
നേതൃത്വത്തോട് ചങ്കൂറ്റത്തോടെ ചോദിക്കുക.
അല്ലെങ്കില്‍ കര്‍ക്കശഭാഷയില്‍ my govt. ലേക്ക് എഴുതൂ..
1എന്തുകൊണ്ട് യൂണിയന്‍ സിവില്‍ കോഡ് എത്രയുംവേഗം നടപ്പാക്കുന്നില്ല?
2 ജന്‍ ലോക് പാല്‍?
3 വിരമിച്ച പട്ടാളക്കാര്‍ക്ക് one Rank ,one pension
4കശ്മീര്‍ പുനരധിവാസം
ഇന്ത്യക്ക് പുറത്തെ കള്ളപ്പണത്തില്‍ 10%കുറവ് വന്നത് തീര്‍ച്ചയായും നല്ല കാര്യം തന്നെ.!
രാജ്യത്തിനകത്ത്,
എന്തിന്?
പിശാചുക്കളുടെ സുരക്ഷിത താവളം -കേരളത്തില്‍ വിളയുന്ന അനധികൃത സ്വര്‍ണ്ണം,പണം പിടിച്ചെടുക്കാന്‍ പോലും മടിക്കുന്ന കേന്ദ്ര ഭരണകൂടം,
റോബര്‍ വദ്രയുടെ ഭൂമി,
ഷീലാ ദീക്ഷിതിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി.
പ്രിയങ്കയുടെ സ്വത്ത് വിവരം തരില്ലെന്ന ധിക്കാരം
യുപിഎ സര്‍ക്കാരിന്‍റെ കഴിഞ്ഞ 10 years ബാക്കിപത്രം 22000 crore corruption!
ഹാഹാ ..ജിജുവിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.
വസുന്ധര രാജെയും,സുഷമാ സ്വരാജും അഴിമതി ചെയിതില്ലെന്ന്
വ്യക്തമായിട്ടറിയുന്ന കോണ്ഗ്രസ്
കരുതിക്കൂട്ടി
പാര്‍ലമെന്റിന്റെ ഇരു സഭകളും ,കോലാഹലത്തില്‍ കൊഴുപ്പിക്കുന്ന അഹങ്കാരത്തിന്‍റെ പത്തി അടിച്ചു
''തകര്‍ക്കാന്‍ പാകത്തില്‍ കൈയില്‍ വടിയുണ്ടായിട്ടും ,പിന്മടങ്ങുന്നത് ദീര്‍ഘവീക്ഷണമില്ലായ്മ.
ഡി.രാജ,ആനന്ദ്ശര്‍മ്മ ഇങ്ങോട്ട് കൊത്തുമ്പോള്‍ ,
അങ്ങോട്ടും അതെ അളവില്‍ കൊടുക്കാന്‍
വയ്യെങ്കില്‍
അടി കിട്ടി മിണ്ടാതിരിക്കുക.
ജിജു...കാലം ,മാറി.
പെണ്മക്കള്‍ മാതാപിതാക്കളെ ധിക്കരിക്കും കാലം.
18 വയസ്സായാല്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ,പുരുഷന്‍- സ്ത്രീ വിവാഹിതരാകാന്‍ പാടൂ..
നിയമം കൊണ്ടുവന്നാലും,
തള്ളിപ്പറയുന്നവര്‍,അച്ഛന്‍-അമ്മമാരുടെ വാര്‍ദ്ധക്യകാല വേദന കാണണമെന്നില്ലല്ലോ.
അതിനുഅവരെ സംരക്ഷിക്കാനുള്ള,മനസ്സ് വേണം.
കഥയില്ലായ്മകള്‍ ഏറെ കഥിച്ചുവോ?
ജിജു 'mask of friendship'
(സുഹൃത്തായി അഭിനയിക്കല്‍) അല്ലെന്ന്,
കടല്‍ കടന്നെത്തും
അനേകം സ്നേഹ തുരുത്തുകളിലൊന്നെന്ന് അറിയുന്നതില്‍ അഭിമാനം !
നിഷ്പക്ഷ അഭിപ്രായങ്ങള്‍ക്ക്
എന്നും ഒപ്പമുണ്ടാവുക.
കെ.എം.രാധ

മനുഷ്യജീവന് ഒട്ടു വിലയില്ലേ ?

കേരളത്തില്‍ പേനായ്ക്കളെക്കൊണ്ട് പോലും കോടികള്‍ കൊയ്യുക.!
ഒരു ചോദ്യത്തിനു മാത്രം ഉത്തരം തരൂ.?
ഈയിടെ തിരുവനന്തപുരത്ത് വീട്ടില്‍ കയറി ഒരു കുഞ്ഞിനെ പേപ്പട്ടി കടിച്ചു കീറി.
മറ്റൊരു ജില്ലയില്‍, ഭ്രാന്തന്‍ നായ കടിച്ച വ്യക്തി ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു.
കേരളത്തില്‍,
മനുഷ്യജീവന് ഒട്ടു വിലയില്ലേ ?
സര്‍ക്കാര്‍ ,
പേ നായ്ക്കളെ കൊല്ലാന്‍ ഉത്തരവിറക്കി!
ഒരു ഫലവുമില്ല.

ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങള്‍ ?

ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങള്‍ ശ്രീ എം.കെ.രാഘവന്‍ എംപി.ചാനലില്‍ പഠിപ്പി ക്കുരുത്!
കോഴിക്കോട് നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ചു പോയ എം.കെ.രാഘവന്‍? 
താങ്കള്‍ ഈ ഒരുവര്‍ഷം എത്ര തവണ സ്വന്തം നിയോജകമണ്ഡലത്തില്‍ വന്നു?
എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു? 
നാട് നീളെ ജ്വല്ലറിക്കാര്‍,തുണിക്കടക്കാര്‍ക്ക് നാട മുറിക്കല്‍ ചടങ്ങിനോ?
ഒരൊറ്റ തവണ കോഴിക്കോട്ടെ 
ഇട നിരത്തുകള്‍ മുഴുവന്‍( മാങ്കാവ്-കുറ്റിയില്‍ താഴം നിരത്ത് ഉള്‍പ്പെടെ)
പൊളിഞ്ഞു തകര്‍ന്നു കിടക്കുന്നത്കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌,കെ.സി.വേണുഗോപാല്‍,
കൊടിക്കുന്നില്‍ സുരേഷ്,
മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം കൂടി പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി അട്ടഹസിക്കാനാണോ ജനങ്ങള്‍ താങ്കളെ ജയിപ്പിച്ച്‌ ഡല്‍ഹിക്ക് അയച്ചത്?
കേരളത്തില്‍ വരുമ്പോള്‍,അഹങ്കാരികളും,ധിക്കാരികളുമായ ജനപ്രതിനിധികളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ,അതതു നിയോജകമണ്ഡലത്തില്‍ വെച്ച് ജനം കൈകാര്യം ചെയ്യും.
ജനങ്ങളുടെ നീറും പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ വയ്യെങ്കില്‍ ,രാജി വെക്കുക.
ജനാധിപത്യ വഴിയില്‍
കോണ്ഗ്രസ്സും,
ആപ്പും,തൃണമൂലും ഒക്കെ കുഴികള്‍ കുഴിച്ചാല്‍ സാധാരണ ജനം പുച്ഛത്തോടെ തള്ളും.
അഴിമതിയില്‍ കുളിച്ച കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്താണ് രാജി വെക്കാത്തത്?
സുഷമ സ്വരാജ് അഴിമതി ചെയ്തില്ല.
വസുന്ധരാ രാജെയും.
'ധാര്‍മ്മികത' യുടെ പെരിലെങ്കില്‍
കെ.എം,മാണി എപ്പോഴോ രാജി വെക്കേണ്ടതല്ലേ?
എന്തുകൊണ്ട്
സോണിയാ-രാഹുല്‍ കോണ്ഗ്രസിന് ബുദ്ധി ഉപദേശിക്കുന്ന കേരളത്തിലെ കുബുദ്ധി നേതാക്കള്‍ക്ക് (ശ്രീ.എ.കെ.ആന്റണി, ഒഴികെ) എന്ത് സംഭവിക്കുമെന്നറിയുമോ?
ഇപ്പോള്‍ തന്നെ അവസാന ശ്വാസം വലിക്കുന്ന കോണ്ഗ്രസ്
ഇന്ത്യയില്‍ നിന്ന് പാടെ തുടച്ചു നീക്കപ്പെടും.
'പൊട്ടനെ ചെട്ടി ചതിച്ചാല്‍ ,ചെട്ടിയെ ദൈവം ചതിക്കും.'
സ്പീക്കര്‍ സുമിത്രാമഹാജനെ സ്ത്രീയെന്ന പരിഗണന കൂടി കൊടുക്കാതെ ,
ലോക്സഭയിലിട്ട് പൊരിക്കുമ്പോള്‍,എന്നെങ്കിലും,
കേരളത്തിലേക്ക് കെട്ടി എഴുന്നള്ളുന്ന നിങ്ങളെയെല്ലാം എന്ത് വേണമെന്ന് ജനം തീരുമാനിക്കും.