Monday, 14 September 2015

ശ്രീ നാരായണഗുരു സര്‍വ്വകലാശാല

കേന്ദ്ര ബിജെപി സര്‍ക്കാര്‍ 
ശിവഗിരിയില്‍ ശ്രീനാരായണഗുരു സര്‍വ്വകലാശാല സ്ഥാപിക്കുക .കേരളത്തിലെ പുതുതലമുറയ്ക്ക് ശ്രീനാരായണഗുരു ആരാണ്,?
ആ യുഗപുരുഷന്‍ 'ഒരു ജാതി ഒരു മതം ഒരു ദൈവം '
എന്ന മാനവിക സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് തന്നെ,
ഈഴവ സമുദായത്തിന്‍റെ സര്‍വതോമുഖമായ(എല്ലാ വിധത്തിലുമുള്ള)
ശ്രേയസ്സിനു വേണ്ടി എന്തെല്ലാം ധീര നൂതന പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയെന്ന് അറിയണമെങ്കില്‍
ഗുരുവിന്‍റെ ജീവചരിത്രം,
സമുദായസേവനത്തെപ്പറ്റി ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണ്.
1888 ല്‍ ഗുരു
സവര്‍ണ്ണ ജാതിക്കാരുടെ എതിര്‍പ്പുകള്‍ മറി കടന്ന്
ഉയര്‍ന്ന ജാതിക്കാരുടെ ശിവനെയല്ല,
''ഈഴവ ശിവ പ്രതിഷ്ഠ''യാണ് നിര്‍വഹിക്കുന്നതെന്ന് പ്രഖ്യാപിച്ചു കൊണ്ട് അരുവിക്കരയില്‍ ശിവപ്രതിഷ്ഠ നടത്തിയ കാര്യം നാം മറക്കരുത്.
അതുപോലെ,
കൃസ്തുമതത്തിലേക്ക് പോയ ഈഴവരെ തിരികെയെത്തിച്ച്,
ഹൈന്ദവാചാരങ്ങള്‍ തുടരാനും,
അവരെ പുനരധിവസിപ്പിക്കാനും ചങ്കൂറ്റം കാണിച്ച കാര്യങ്ങളും അറിയണമെങ്കില്‍ ,ചരിത്രത്തിന്‍റെ പിന്നോട്ട് പോവുക തന്നെ വേണം.
കേരളത്തില്‍ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഇരകളാണ് ഹിന്ദുക്കള്‍.
ഈഴവസമുദായത്തെ മാത്രമല്ല,
ഹൈന്ദവ ഏകീകരണ'ത്തിനുവേണ്ടിയാണ് പുലയ , ഈഴവ,നായര്‍ തുടങ്ങിയ എല്ലാ ജാതി സംഘടനാനേതാക്കളും ശ്രമിക്കേണ്ടത്.
എന്തിന്?
വോട്ടുകള്‍ക്ക് വേണ്ടി ഹിന്ദുക്കളെ തമ്മിലടിപ്പിച്ച് കുത്തുപാളയെടുപ്പിച്ച കപട രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കുക.
ഇന്ന്,
മനോരമ ചാനലില്‍ കണ്ട ദൃശ്യം ഞെട്ടിച്ചു.
മെഡിസിന് 1500-2000 rankil വന്നവര്‍ക്ക് പോലും സര്‍ക്കാര്‍ സീറ്റില്ല.
സര്‍ക്കാര്‍ മെഡിക്കല്‍ പഠനത്തിന് 5 year ല്‍ 10 ലക്ഷത്തിനു പകരം
സ്വകാര്യ മെഡിക്കല്‍ സ്ഥാപനക്കാര്‍ 50-55 ലക്ഷം ചോദിക്കുന്നു.
ഇതൊക്കെയാണ് ഹിന്ദുക്കള്‍ നേരിടുന്ന ദുരന്തം.!
സര്‍ക്കാര്‍,
മാസാമാസം, ക്ഷേത്ര കാണിക്ക കോടികള്‍ തട്ടിയെടുത്ത് ഹിന്ദുക്കളുടെ ബുദ്ധിയുള്ള തലച്ചോറും നശിപ്പിക്കുന്നു.
ഇതിനുവേണ്ടിയാണ് ഹിന്ദു സമുദായം ഒന്നിക്കണമെന്ന് പറയുന്നത്.
ഗുരുവും ഇതൊക്കെത്തന്നെയാണ് ആഗ്രഹിച്ചത്.
കലാപമുണ്ടാക്കനല്ല

ഗുണപാഠം!

ഗുണപാഠം!
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ,
ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും 
അതിജീവനത്തിനു വേണ്ടി പൊരുതുന്ന മഹിളകള്‍ ചൊല്ലിയ രക്തത്തിലെഴുതിയ മുദ്രാവാക്യം 
ശക്തമായ മുന്നറിയിപ്പ്.
വരാനിരിക്കുന്ന അനേകം പോരാട്ടങ്ങള്‍ക്ക് തുടക്കം!

സംസ്ഥാന ബിജെപി പ്രസിഡന്റ്?

സംസ്ഥാന ബിജെപി പ്രസിഡന്റ് വി.മുരളീധരനും/ 
നേതൃത്വത്തിന്‍റെയും അടിയന്തിര ശ്രദ്ധയ്ക്ക്?
ബിജെപിയില്‍ മുന്‍ -പിന്‍ നിര സ്ത്രീ സാന്നിദ്ധ്യം ശുഷ്കമെന്ന് തോന്നുന്നു.. 
പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലേക്ക് സാമൂഹ്യ പ്രതിബദ്ധത, ,ചരിത്രാവബോധം,
നേതൃശേഷി,നിരാലംബരുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ ആര്‍ജ്ജവം,തന്റേടമുള്ള ,
പാര്‍ലമെന്ററി മോഹങ്ങളില്ലാത്ത ,
തികഞ്ഞ സേവന മനസ്ഥിതിയുള്ള മുഴുവന്‍ സമയ പ്രവര്‍ത്തക മഹിളാ സംഘങ്ങളെ
എത്രയും വേഗം നിയമിക്കുക.
രാഷ്ട്രസേവനമെന്ന മഹത്തായ ലക്‌ഷ്യം നിറവേറ്റാന്‍,
നിഷ്കാമ കര്‍മ്മത്തില്‍( ഫലേച്ഛയില്ലാത്തത്) ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെല്പ്പുള്ളവരെ കണ്ടെത്തുക.
ബിജെപി യെ പുറത്തു നിന്ന് കൊണ്ട് മാത്രം നോക്കിക്കണ്ട പരിചയത്തില്‍ നിന്ന് എഴുതിയതാണ്.
അനവസരത്തിലെങ്കില്‍,ക്ഷമിക്കുക.
ആശംസകള്‍.

കുത്തക കണ്ണന്‍ ദേവന്‍ കോര്‍പ്പറേറ്റ് കമ്പനി

കുത്തക മുതലാളി കണ്ണന്‍ ദേവന്‍ കോര്‍പ്പറേറ്റ് കമ്പനി നീതി പാലിക്കുക. 
കേരളത്തിന്‍റെ സമര ചരിത്രത്തില്‍ എന്തുകൊണ്ടും പുതുമയാര്‍ന്ന സഹന,ത്യാഗ,വീരോചിത പോരാട്ടമാണ് ,സ്ത്രീ ശാക്തീകരണമാണ് ,മൂന്നാറില്‍ സംഭവിച്ചത്.
തൊഴിലാളികള്‍ വിലക്ക് കല്പ്പിച്ചിട്ടും
സിപിഎം രംഗത്തെത്തിയല്ലോ.
ഹരിശ്ചന്ദ്രന്‍ വി.എം.സുധീരന്‍?
തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍?
ഭരണകക്ഷിക്കാര്‍ എവിടെ പോയി?
ഒരു സുമുഖന്‍ ഖദര്‍ ജനപ്രതിനിധി അച്ചായന്‍ എംഎല്‍ എ (പേര്‍ ഓര്‍ക്കുന്നില്ല)അവിടെ വന്ന് സമരക്കാര്‍ക്കിടയില്‍ 'കുത്തിയിരുപ്പു നാടകം' നടിക്കുന്നത് കണ്ടു.
ചാനലില്‍ ,
ഡീന്‍ കുര്യാക്കോസ്‌ കോണ്ഗ്രസ് വിഡ്ഢി ലജ്ജയില്ലാതെ സുവിശേഷം പറയുന്നത് കേട്ടപ്പോള്‍,
രാഷ്ട്രീയക്കാരന്റെ കപട മുഖ പടമാണ് അഴിഞ്ഞു വീഴുന്നതെന്ന് തോന്നി.
കേരളീയ പൊതു സമൂഹം,.
ആംആദ്മി പാര്‍ട്ടി നേതാവും,ആക്ടിവിസ്റ്റുമായ സാറാജോസഫ്
തൊഴിലാളി സ്ത്രീകളുടെ
സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് രംഗത്തെത്തിയത് തികഞ്ഞ ആവേശത്തോടെ സ്വീകരിക്കും.
അഭിനന്ദനങ്ങള്‍.

സംഘടിത സ്ത്രീ ശക്തി

സംഘടിത സ്ത്രീ ശക്തി വിജയിക്കുന്നു!
മൂന്നാര്‍ കണ്ണന്‍-ദേവന്‍ തേയിലത്തോട്ട തൊഴിലാളികള്‍ ,
വീടും സൌകര്യങ്ങളും കൈപ്പറ്റിയ തൊഴിലാളി നേതാക്കളുടെ വിവരങ്ങള്‍ ലിസ്റ്റ് നോക്കി വായിക്കുന്നത് കണ്ടപ്പോള്‍,
എന്തെന്നില്ലാത്ത വിഷമം അനുഭവപ്പെട്ടു!
ഒരു ശരാശരി മനുഷ്യന്, 
ഒന്ന് നിവര്‍ന്നു നില്ക്കാന്‍ പോലും കഴിയാത്ത കൂരകളില്‍
എട്ടും പത്തും പേര്‍ അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാതെ
വലയുന്നവരുടെ കദന കഥകള്‍ കേട്ടു.,
ഭക്ഷണം പോലും കഴിക്കാതെ,
കുഞ്ഞുങ്ങളെയും ,കുടുംബത്തെയും മാറ്റി നിര്‍ത്തി
കമ്പനിയുടെ ഓഹരി പങ്കാളികളായിട്ടുപോലും
അതിജീവനത്തിന് സമരം ചെയ്യുന്നവര്‍,
'തൊഴിലാളി സംഘടനകളെ വേണ്ടെന്ന്' തറപ്പിച്ചു പറഞ്ഞതില്‍ അദ്ഭുതമില്ല.,

കൂപ്പുകൈ.?

മാതാ അമൃതാനന്ദമയിക്ക്, കൂപ്പുകൈ.
കേരളത്തില്‍ ,
പൊതു ഇടങ്ങളില്‍ വൃത്തിഹീനം,മൂക്കുപൊത്തും ചുരുക്കം ശൌചാലയങ്ങള്‍ മാത്രം !.
നൂറു കോടി ഉപയോഗിച്ച് നിര്‍മ്മിക്കുന്നവ ,വൃത്തിയായി സൂക്ഷിക്കാനും ,നാം തയാറാകണം.
സമൂഹത്തില്‍ നിരന്തരം ഇടപെട്ട് അനേകം സദ്‌പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാതാ അമൃതാനന്ദമയി ,
പൊതു സമൂഹത്തെ കണ്ടില്ലെന്ന് നടിക്കുന്ന
,ദന്തഗോപുരവാസികളായ ,
ആത്മീയാചാര്യന്മാരില്‍ നിന്നും തികച്ചും വ്യതിരിക്ത വ്യക്തിത്വം.
കെ.എം.രാധ

അടിയന്തിര ശ്രദ്ധയ്ക്ക്?

ലയാളം ചാനലുകളുടെ അടിയന്തിര ശ്രദ്ധയ്ക്ക്?
താഴെയുള്ള ലിങ്ക് വായിച്ച് നീഷ്പക്ഷമായിചര്‍ച്ചകള്‍ നടത്തുക.
ചാനല്‍ മേധാവികള്‍ക്ക്
മനുഷ്യസ്നേഹത്തിന്‍റെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ !
കെ.എം.രാധ
മലയാളം : http://www.manovaonline.com/news_detail/257
English : http://www.manovaonline.com/news_detail/257/english