Friday, 15 December 2017

2012 ൽസ്വദേശ-വിദേശ യാത്ര തുടങ്ങി.

4 November
,2012 ൽസ്വദേശ-വിദേശ യാത്ര തുടങ്ങി.
എനിക്ക് രാഷ്ട്രീയ,ഉന്നത ബന്ധങ്ങളില്ല.ആരോടും, സ്നേഹമുള്ള ഇടങ്ങളിൽ ഒഴികെ, കെഞ്ചി ചോദിച്ച് ശീലവുമില്ല.
അതുകൊണ്ട് തന്നെ, ഞാൻ അറിയുന്ന പല കലാസാംസ്കാരിക, സാഹിത്യ കാരന്മാരും മുകളിൽ പറഞ്ഞ ബന്ധങ്ങൾ ഉപയോഗിച്ച് ലോകം
മുഴുവൻ ചുറ്റിയ കഥകൾ
അറിയാം.മക്കൾ, ബന്ധുക്കൾ വഴിയും ലോക കാഴ്ച കൾ കാണാൻ പോകുന്നവരെയും അറിയാം. ഈ രാധടീച്ചറെ സഹായിക്കാൻ ആരുമില്ല. എന്റെ 30 years teacher ജോലി പെൻഷൻ സൂക്ഷിച്ചു വെച്ച് ,travel co കളെ ക്കൊണ്ട്, ഉപഭോക്താവ് എന്ന അധികാരം ഉപയോഗിച്ച് അങ്ങോട്ട് പല വട്ടം reduction തരാൻ നിർബന്ധിക്കും.ചിലർ, ശല്യമെന്നു കരുതി കുറച്ചു പണം reduction തരും.somans, nashe, gns ,ഹോളിഡേ planet ...അവരൊക്കെ എന്നും എന്നോട് നല്ല രീതിയിൽ പെരുമാറിയിട്ടുണ്ട്. room share ന് lady യെ കിട്ടാതെ പലപ്പോഴും അധിക കാശ് കൊടുക്കാൻ ഇല്ലാത്തത് 
കൊണ്ട് പല യാത്രകൾ മുടങ്ങിയിട്ടുണ്ട്. എന്നെപ്പോലെ, പിശുക്കി യാത്ര ചെയ്യുന്ന
മറ്റൊരാളെ പ്പോലും വിദേശ, സ്വദേശയാത്രകളിൽ കണ്ടിട്ടില്ല

1999 November 2ചൊവ്വാഴ്ച ,

സമര്‍പ്പണം
(Am indebted to Facebook authorities for recollecting my memories through their filter.)
കെ.എം.രാധ....................................................................................
Radha Kizhakkematom MalayalamWriter
November 2, 2014 at 11:54pm ·
ഇന്ന് കിഴക്കേമഠത്തിലെ ജാനകി അമ്മയുടെ(2014 November 2) ഓര്‍മ്മ ദിനം.
1999 November 2ചൊവ്വാഴ്ച ,
മുറ്റത്തെ വൈകുന്നേര വെയില്‍ മങ്ങാനൊരുങ്ങവെ,
ഒരിക്കല്‍ പോലും മുന്‍പും ശേഷവും കാണാത്ത തരത്തില്‍,
വാഴക്കുലകള്‍ മൂപ്പെത്തി പഴങ്ങളാല്‍ വിങ്ങുമ്പോള്‍,
മാവിന്‍ ചില്ലകളില്‍ കമ്പോട്‌ കമ്പ് നിറഞ്ഞുനിന്ന മാങ്ങകള്‍ താഴെയ്ക്ക് നോക്കി, മൌനമായി യാത്രാമൊഴി നേരവേ,
അവസാന ശ്വാസം വെടിഞ്ഞ്,അമ്മടീച്ചറുടെ
ആത്മാവ് സ്വര്‍ഗ്ഗ വാതില്‍ കടന്നുപോയി.
ആത്മസംഘര്‍ഷത്തിന്‍റെ,കുറ്റബോധത്തിന്‍റെ തീച്ചൂളയില്‍ ഉരുകിക്കൊണ്ട്,
അല്‍ഷമേഷ്സ് ബാധിച്ചോ എന്ന് പോലും മനസ്സിലാക്കാനാവാതെ,...
മനസ്സ് തൃപ്തിപ്പെടും വിധം ശരിയായ ശുശ്രൂഷ പോലും നല്‍കാനായില്ലെന്ന തോന്നല്‍ ഇന്നും അലട്ടുന്ന ഈ മകളോട് പൊറുക്കുക.
നിത്യ ശാന്തി നേരുന്നു.
(കോഴിക്കോട് തളി ക്ഷേത്രത്തിനടുത്ത്, സാമൂതിരി കോളേജ് ഹൈസ്കൂളില്‍ എക്സിബിഷ്യന്‍ കാണാന്‍ പോയപ്പോള്‍,എടുത്ത ചിത്രം.
കളിപ്പാട്ടങ്ങള്‍ വാങ്ങി തന്നത് ഒട്ടും മതിയായില്ലെന്ന് പറഞ്ഞ് കലമ്പല്‍ കൂട്ടി,ശഠിച്ചപ്പോള്‍,എന്നെ അനുനയിപ്പിക്കാന്‍ എടുത്ത ഫോട്ടോയെന്ന്
അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കെ.എം.രാധ

മാനവന്‍ ഒരു പ്രഹേളിക?

Radha K.M. Kizhakkematom
6 November 2014 at 23:16 · 
മാനവന്‍ ഒരു പ്രഹേളിക?
ഒരാഴ്ചയായി ചെങ്കണ്ണ്‍ അസുഖം ശല്യപ്പെടുത്തുന്നു.
പേര ഞ്ഞ് കൊണ്ടുവന്ന് തന്നതാണ്.
കണ്ണില്‍ മരുന്ന് ഒഴിക്കുമ്പോള്‍,ഇടയ്ക്കിടെ മുഖത്ത് തണുത്ത വെള്ളമോഴിക്കുമ്പോള്‍,
അമ്മയുടെ വാക്കുകള്‍ വല്ലാതെ മുറിപ്പെടുത്തുന്നു.
എപ്പോഴും എന്തിനാണ് ഇങ്ങനെ കണ്ണുകള്‍ കഴുകുന്നത്?
'മോളേ..മണീ.,കണ്ണില്‍,കരടുള്ളത് പോലെ.പാടയുമുണ്ട്.'
കിഴക്കേമഠത്തില്‍ ,ഗാര്‍ഹിക പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍, മാതാവില്‍ നിന്നുതിരും ആത്മഗതം !
''എങ്ങോട്ടെങ്കിലും,തല തച്ചുടച്ച് പോയാല്‍ മതിയായിരുന്നു''
അതേ...
മനുഷ്യര്‍ ,എവിടെയും,എപ്പോഴും നിരവധി ഹൃദയ വിക്ഷോഭകരമായ വിലോമ ശക്തികള്‍ക്ക്,അടിമയാകുന്നു.
ആമസോണ്‍ വനാന്തരങ്ങളിലെ നീല പൂമ്പാറ്റകള്‍ പോലെ
കെ.എം.രാധ

കോഴിക്കോട്

Radha K.M. Kizhakkematom added 2 new photos.
6 November 2016 ·
24-10-2016 മാതൃഭൂമി ദിനപത്രം നഗരം പംക്തിയില്‍ വന്ന കുറിപ്പ്.
വായിക്കുക.പ്രതികരിക്കുക.
.................................................................................................
കോഴിക്കോട്,ജന്മദേശം.
സംവിധായകന്‍ രഞ്ജിത്തും,എഴുത്തുകാരന്‍ ടി.പി.രാജീവനും എഴുതിയ കാര്യങ്ങളുടെ തുടര്‍ച്ചയായി ഒന്നേ എഴുതാനുള്ളൂ.
കോഴിക്കോട്ടുകാര്‍, നേതാക്കളടക്കം അലസര്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴമയും പ്രൌഢിയും ഒത്തുചേര്‍ന്ന എന്‍റെ പ്രിയപ്പെട്ട നഗരം,മാനവേദന്‍ സാമൂതിരിയുടെ ആസ്ഥാനം!,
അരി നിറച്ച ചാക്കുകളും,മറ്റു ഭക്ഷ്യസാധനങ്ങളും വഹിക്കുന്ന കെട്ടുവള്ളത്തിന്‍റെ ആകൃതിയിലുള്ള വണ്ടികള്‍ വലിക്കുന്ന കാളകള്‍,ഇടയ്ക്കിടെ വടിയെടുത്ത് അവയെ നിയന്ത്രിക്കുന്ന വണ്ടിക്കാരും.
മണികിലുക്കവുമായി ഒറ്റക്കുതിരയെ കെട്ടിയ ജഡ്കവാഹനങ്ങളും ഇന്നില്ല.
അരനൂറ്റാണ്ടിലേറെ പഴമ നല്കിയ സൗഭാഗ്യങ്ങള്‍ക്കൊപ്പം,കോഴിക്കോടിന്‍റെ ഇന്നിന്‍റെ മുഖം കണ്ട് പലപ്പോഴും അമ്പരന്നിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷന്‍,മാനാഞ്ചിറ, കോംട്രസ്റ്റ്,
ടൌണ്‍ഹാള്‍,ക്രൌണ്‍,രാധ,കോര്‍ണേഷന്‍ തിയേറ്ററുകള്‍,
മിഠായിത്തെരുവ്,മേലെ പാളയത്തില്‍ ചെമ്പുപാത്ര പീടികകളും,,സ്വര്‍ണ്ണക്കടകളും,മുതലക്കുളം മൈതാനം,
താഴെ പാളയത്തില്‍ പച്ചക്കറി മാര്‍ക്കറ്റ്, എത്രയോ സാഹിത്യ സദസ്സുകളില്‍ പങ്കെടുത്ത അളകാപുരി.
വലിയങ്ങാടി,ചെറൂട്ടി റോഡില്‍ ഗാന്ധിഗൃഹം,മാതൃഭൂമി പ്രിന്റിംഗ് പ്രസ്,
കടല്‍ത്തീരം ,ആകാശവാണി പരിസരം.
കോടതി നിരത്തിനടുത്ത്‌,മത്സ്യ മാര്‍ക്കറ്റുകള്‍ ....എങ്ങും എവിടെയും അഴുക്ക് കൂമ്പാരവും,പരിസര മലിനീകരണവും!.,
ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധന,സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സഹായ അലഭ്യത.,
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,വെറും വയല്‍ പ്രദേശമായ മാവൂര്‍ റോഡ്‌,ഇന്ന് കോഴിക്കോടിന്റെ 'ഹൈടെക്' സിറ്റിയായി മാറി.
മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡും പരിസരങ്ങളും,എന്‍റെ നഗരമാകെ, മൂക്കു പൊത്തും ദുര്‍ഗന്ധം!
ഒപ്പം.ശവങ്ങള്‍ കത്തിയമരും മണം.
പന്തീരാങ്കാവ് മെയിന്‍ ,മാങ്കാവ് മിനി ബൈ പാസ്സുകള്‍ വന്നിട്ടും,കോഴിക്കോട്ടുകാര്‍ ട്രാഫിക് ജാം കൊണ്ട് വീര്‍പ്പുമുട്ടുന്നു.
പൊടി തിന്നും നിരത്തുകള്‍.
മണല്‍ കടത്തില്‍ തുടങ്ങി പല അനധികൃത മാര്‍ഗ്ഗങ്ങള്‍ വഴി കള്ളക്കടത്ത് സാധനങ്ങള്‍ കൊണ്ടുവന്നു,പിടിക്കപ്പെട്ട നിരവധി ചെറിയ-വലിയ വാഹനങ്ങള്‍ മൈതാനം,നിരത്തിനിരുവശങ്ങളിലുമായി തുരുമ്പെടുത്ത് നശിക്കുന്നു.!
അവ ,മണ്ണോട് ചേര്‍ന്ന് പരിസ്ഥിതി ആഘാതം സൃഷ്ടിക്കും മുന്‍പ്, വെള്ളം കയറ്റിക്കൊണ്ടു വന്ന് നിരത്തുകളില്‍ സ്പ്രേ ചെയ്തിരുന്നെങ്കില്‍!
ചൈന,റഷ്യയില്‍ വാഹനങ്ങളില്‍ സോപ്പ് വെള്ളം കൊണ്ടു വന്ന് നിരത്തുകള്‍ വൃത്തിയാക്കുന്ന കാഴ്ച കണ്ടു.
പോരാ,
, നട്ടുച്ച വെയിലില്‍,വീഥികളില്‍ നിന്ന് തുണ്ടുകടലാസ്സുകളും,ഇലകളും ,പൊടിയും ഉടനടി നീക്കംചെയ്യുന്ന ജോലിക്കാരെയും കണ്ടു.
കോഴിക്കോട്ടുകാര്‍ എന്നാണ് വൃത്തിയും,വെടിപ്പും വേണ്ടെന്ന് വെച്ചത്,,ആവോ?
സ്കൂള്‍ കുട്ടികള്‍ വരെ ഒരു പൂച്ചയുടെ അഴുകിയ ജഡം കണ്ടാല്‍,അത് ചാടി അപ്പുറത്തേക്ക് കടക്കും.
ബൈപ്പാസ് അടക്കമുള്ള റോഡിനിരുവശവും മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്കുകള്‍ കുന്നു കൂടി കിടക്കുന്നത് നിത്യകാഴ്ച..
നഗരത്തില്‍,എങ്ങുമെങ്ങും,ക്യാന്‍സര്‍ വരാന്‍ ഒട്ടേറെ സാധ്യതയുള്ള പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ക്ക് തീയിട്ട് പരിസരമാകെ അപകടകാരിയായ വിഷപ്പുക കൊണ്ട് നഗരവും,പ്രാന്തപ്രദേശങ്ങളും നിറയുന്നു.
കോഴിക്കോട്ടുകാര്‍ക്ക് ,ജനപ്രതിനിധികളില്ലേ?
കോഴിക്കോട് മാങ്കാവ് ,കുറ്റിയില്‍ താഴം പ്രദേശങ്ങളില്‍ വീട്ടുകാര്‍ മത്സരിച്ച് ഊഴമെന്ന് തോന്നും വിധം, പ്ലാസ്റ്റിക് മാലിന്യം തീയിട്ട് ചുടുന്നു.
ഫലം?
ദിവസം മുഴുവന്‍ 24 മണിക്കൂറും അന്തരീക്ഷം പുകപടലങ്ങള്‍ നിറഞ്ഞു കവിഞ്ഞ് രോഗസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
മിക്ക ഗൃഹങ്ങളിലും,
പുകയുടെ തീഷ്ണ,രൂക്ഷ ഗന്ധം സഹിക്കാനാവാതെ ,ജനലുകളും,വാതിലുകളും അടച്ചിടേണ്ട ദയനീയ സ്ഥിതി.
അധികൃതരുടെ ഭാഗത്തെ നിസ്സംഗത,അതിശയമുണ്ടാക്കുന്നു.
കോഴിക്കോട്ട് നഗരപിതാവും,കലക്ടറും,കൌണ്‍സിലര്‍മാരും,ജനപ്രതിനിധികളും എന്ന് മൌനം വെടിയും?
ഇവരെല്ലാം,ജനങ്ങളോടുള്ള കടമകള്‍ മറന്ന് മൃദുതല്പ്പ ത്തില്‍ നിദ്രയിലോ?
പരിഭവിക്കരുത്.സഹിക്കാനാവാത്തതുകൊണ്ട്,എഴുതിയതാണ്.
എന്തുകൊണ്ട് ,പ്ലാസ്റ്റിക് മാലിന്യം ,വീടുകളില്‍ ,വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് നീക്കം ചെയ്ത് ,റീസൈക്ലിംഗ് പ്ലാന്‍റ് സ്ഥാപിച്ച് അങ്ങോട്ട്‌ മാറ്റുന്നില്ല?
ജനതയെ മുഴുവന്‍ ഒറ്റയടിക്ക് രോഗികളാക്കി മാറ്റുന്നതോ,ശരി?
ഇലക്ട്രോണിക് പാഴ്വസ്തുക്കളുടെയും,സ്ഥിതി ഇങ്ങനെയൊക്കെ തന്നെ.
പ്ലാസ്റ്റിക് നിരോധിക്കാന്‍ വയ്യെങ്കില്‍,അവയുടെ ഉപഭോഗം കുറയ്ക്കാന്‍ ,മറ്റെന്തെല്ലാം വഴികളുണ്ട്?
അവ ഇറക്കുമതി ചെയ്യുന്നവരുടെ ലൈസന്‍സ് റദ്ദാക്കുക.
അതും, പ്രായോഗികമല്ലെങ്കില്‍,കനത്ത ഫീസ്‌ ഈടാക്കുക?
എങ്കില്‍പ്പിന്നെ,എല്ലാവരും ,ഭക്ഷ്യവസ്തുക്കള്‍, കടലാസില്‍ പൊതിഞ്ഞുകെട്ടി തുണി സഞ്ചിയില്‍ കൊണ്ടു പോകും.
കെ.ടി.ജലീല്‍ മന്ത്രിയുടെ വീട്ടുകാര്‍ ,മാലിന്യം നീക്കംചെയ്യുന്ന രീതി ,കേരളത്തിലെ ഓരോ വീട്ടമ്മയ്ക്കും ഗുണപാഠമാണ്.
വീട്ടില്‍ നിന്ന് പോകുമ്പോള്‍,കട്ടിയുള്ള പ്ലാസ്റ്റിക്-തുണി സഞ്ചികള്‍ കൊണ്ടുപോകുന്നു.
മത്സ്യം,ഇറച്ചി കൊണ്ടു വന്ന പ്ലാസ്റ്റിക് കഴുകി ഉണക്കി വീണ്ടും വീണ്ടും ഉപയോഗിക്കുന്നു.
കടക്കാര്‍,ഓരോ പ്രാവശ്യവും സാധനങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ കൊടുക്കുമ്പോള്‍,'കവര്‍ കൈവശമുണ്ട്,ആവശ്യമില്ലെന്നറിയിക്കുന്നു.
അദ്ധ്വാനത്തിന് പേരു കേട്ട, .
ചൈനയില്‍ നിശ്ചിതസമയ പരിധിക്കുള്ളില്‍ കരാര്‍ ജോലികള്‍ ചെയ്തു തീര്‍ത്തില്ലെങ്കില്‍,അനുഭവിക്കേണ്ടി വരുന്ന ശിക്ഷ ഓര്‍ക്കുക.
നമുക്ക്,
സമയബന്ധിതമായി റോഡും,പാലങ്ങളും ,എന്തിന് ഒരു ചെറിയ വിശ്രമകേന്ദ്രം കൂടി നിര്‍മ്മിച്ച ചരിത്രമില്ല.
വീടിനടുത്തുള്ള ചെറിയ നിരത്ത് ടാറിട്ടു ,സഞ്ചാരയോഗ്യമാക്കാന്‍ എടുത്തത് 30 വര്‍ഷം!.
ഇന്നും,നഗരഹൃദയത്തില്‍ സ്ലാബിടാത്ത ഓവുചാലുകളില്‍ .വീഴുന്നവരും,മരിക്കുന്നവരുമുണ്ട്
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൈസൂര്‍ മാതൃകയില്‍ ,മാലിന്യ നിര്‍മ്മാര്‍ജ്ജനം പഠിക്കാന്‍ വിഫല യാത്രകള്‍ നടത്തിയ മന്ത്രിയും പരിവാരങ്ങളും...
മുന്‍പ്,
റോഡരികില്‍ waste നിക്ഷേപിക്കാന്‍ ബിന്‍ ഉണ്ടായിരുന്നു.ഇപ്പോള്‍,അതും ഇല്ലാതായതോടെ,ജനം അവരുടെ ഇഷ്ടത്തിന് മാലിന്യനീക്കത്തിനായി പുഴയും.തോടും,ആളില്ലാ സ്ഥലങ്ങളും,രാത്രി സമയവും തിരഞ്ഞെടുത്തു.
തായ്‌ലന്‍ഡ്‌ Safari World വിനോദ സഞ്ചാരകേന്ദ്രത്തില്‍,പ്ലാസ്റ്റിക്ക് കൊണ്ട് വൃക്ഷങ്ങളും,ചെടികളും,പൂക്കളും നിറഞ്ഞ ഉദ്യാനം കണ്ടു.
മോസ്കോയില്‍ പൂട്ടുകള്‍ പെയിന്റിട്ട് ഭംഗിയാക്കി ചെറിയ മരത്തൂണില്‍ വെച്ചിരിക്കുന്നു.
അതു പോലെ,പഴയ ഇരുമ്പ് വസ്തുക്കള്‍,പെയിന്റിട്ട് ഭംഗിയാക്കി വെയ്ക്കാം.
പ്ലാസ്റ്റിക്കും,ടാറും ശരിയായ രീതിയില്‍ സംയോജിപ്പിച്ച് ഉറപ്പുള്ള റോഡുകള്‍ നിര്‍മ്മിക്കാനുള്ള ടെക്നോളജിയുണ്ടെന്ന് കേട്ടു.
നാം,വെറുതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ,മതിലുകള്‍ക്ക് അഴകുണ്ടാക്കാം.
യാത്രക്കാക്കാര്‍ തിങ്ങിയ ബസ്സുകള്‍.ഓട്ടോറിക്ഷക്കാര്‍ക്കും വിശ്രമമില്ല.
കൊച്ചിയില്‍ uber taxi യില്‍ AC സൌകര്യം മാത്രമല്ല, കോഴിക്കോട്ടെ ടാക്സിക്കാരും,ഓട്ടോറിക്ഷക്കാരും ഈടാക്കുന്നതിന്‍റെ തുകയുടെ പകുതിയെ വരൂ.
എന്നിട്ടും,ആ പരിഷ്കാരം ഇവിടെ കൊണ്ടുവരുമ്പോള്‍ എതിര്‍പ്പ്!
ഓരോ സ്വദേശ- വിദേശ യാത്രയിലും, ഏതെല്ലാം പുതുമകള്‍ കാണുമ്പോഴും ഓ...ഇതെന്‍റെ നാട്ടിലുണ്ടായിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുന്നു.
വൃത്തിയുള്ള ആറു വരി നിരത്തുകള്‍ക്ക്ഇരുവശവും നട്ടുപിടിപ്പിച്ച, ചെടികള്‍,ഫ്ലൈ ഓവറുകള്‍,ഭൂഗര്‍ഭ പാതകള്‍,മെട്രോ സ്റ്റേഷനുകള്‍,ഇലക്ട്രിക്‌-മാഗ്നറ്റിക് ഹൈ സ്പീഡ് ട്രെയിനുകള്‍..
നമുക്ക് ശേഷം സ്വാതന്ത്ര്യം ലഭിച്ച ,ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തു നില്ക്കുന്ന ചൈനയുടെ ഓരോ നഗരങ്ങളിലും വികസനം വേഗത്തിലാവുമ്പോള്‍,നാളെ എന്‍റെ നഗരത്തിലും ഇത്തരം സൌകര്യങ്ങള്‍ ഉണ്ടാകുമെന്ന് സ്വപ്നം കാണാം.
എന്തൊക്കെ പരിമിതികളുണ്ടെങ്കിലും,മറ്റിടങ്ങളിലേക്ക് താമസം മാറ്റാന്‍ പ്രേരണയുണ്ടായിട്ടും,മനസ്സനുവദിക്കുന്നില്ല.
കെ.എം.രാധ
'വിദേശ യാത്രകളില്‍ കണ്ടത്
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഇങ്ങനെയും ഉപയോഗിക്കാം

നീണ്ടകഥ: അടിമയും വാനമ്പാടിയും കെ.എം. രാധ

നീണ്ടകഥ
അടിമയും വാനമ്പാടിയും
കെ.എം. രാധ
കാർത്തികേയവീരരാജതിരുമനസ്സ് ഞെട്ടി.സിംഹാസനത്തിൽ നിന്ന് ചാടിയെഴുന്നേറ്റു.
"ആരവിടെ?"
കിങ്കരന്മാർ അണി നിരന്നു.
"ശക്തനെ, സന്നിധിയിലെത്തിക്കു"
ചങ്ങലകൾ കൊണ്ട് വരിഞ്ഞ അടിമയുടെ ബലിഷ്ഠമായ ശരീരത്തിൽ അവിടവിടെയുള്ള വടുക്കളിൽ നിന്ന് രക്തം വാർന്നു വീണു കൊണ്ടിരുന്നു.
അവന്റെ വാടിയ മുഖത്ത് തളർച്ചയുണ്ട്. തിളക്കം മായാത്ത കണ്ണുകളിൽ പൗരുഷം കത്തി നിന്നു.
മന്ത്രിസത്തമൻ രഘുവർണ്ണൻ വിളംബരം വായിച്ചു
"രാജരാജശ്രീ തിരുവടി അറിവാൻ, അങ്ങയുടെ ദാസൻ ശക്തൻ ശത്രുക്കൾക്കായി ചാരപ്പണിയിൽ വ്യാപൃതനായെന്ന്,പ്രഥമദൃഷ്‌ട്യാ തെളിഞ്ഞിരിക്കുന്നു.
കഠിനശിക്ഷയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കാൻ തിരുവുള്ളം ഉത്തരവിട്ടാലും"
രാജാവിന്റെ ഉഗ്രശാസനയിൽ കൊട്ടാരം നടുങ്ങി.
"നോം കല്പിക്കുന്നു... നാളെ സൂര്യൻ കിഴക്കുദിക്കും മുൻപ്,രാജ്യദ്രോഹിയുടെ ശിരസ്സ് ചേഛ്ദിക്കുക"
പിറ്റേന്ന് പുലർച്ചെ തീവെട്ടിക്കൊള്ളക്കാർ വൻ സന്നാഹങ്ങളുമായി ചിത്രപർണ്ണരാജകൊട്ടാരം വളഞ്ഞു.
കാർത്തികേയവീരരാജനും, അംബിക തമ്പുരാട്ടിയും വധിക്കപ്പെട്ടു.
കാരാഗൃഹം തുറന്നിട്ടു.
തടവുകാർ സ്വതന്ത്രരായി.
അവരോടെല്ലാം,തങ്ങൾക്കൊപ്പം നിലയുറപ്പിച്ചു കൊണ്ട്, സ്വർണ്ണരത്നപവിഴഅറകൾ കൊള്ളയടിക്കാൻ കുട്ടി ചെങ്കുവൻ തസ്കരമേധാവി കൽപ്പിച്ചു.
പള്ളിയറകളും, സ്വപ്നസദൃശമാളികയുടെ വിശാലമായ നിദ്രാലയങ്ങളും
തീപ്പന്തങ്ങളുമായി
കർശന പരിശോധന നടത്തിയിട്ടും തമ്പുരാന്റെ ഏക പുത്രി കൃഷ്ണേന്ദു കൊച്ചു തമ്പുരാട്ടിയെ കണ്ടെത്താനായില്ല.
മുൻ ധാരണയനുസരിച്ച് രഘുവർണ്ണൻ സചിവന് ഭരണം താൽക്കാലികമായി
ഏൽപ്പിച്ച ശേഷം,കുട്ടിചെങ്കുവൻ മലമുകളിലെ ഒളിത്താവളത്തിലേക്ക് പോയി.
നിശയുടെ മറവിൽ കീരാങ്കിരികളും, മണ്ണട്ടകളും,ചിവീടുകളും ചിലയ്ക്കുമ്പോൾ, കരിളുടെ ചിന്നം വിളികളും ,രാക്കുയിലുകളുടെ നീട്ടിക്കുറുക്കിയ കൂജനങ്ങൾക്കിടിയിലൂടെ ശക്തൻ,കൃഷ്ണേന്ദു പൊന്നു തമ്പുരാട്ടിയെ ഇരുകൈകളിലും താങ്ങിയെടുത്ത്, നേർത്ത മഴയുടെ സീൽക്കാരത്തിനെതിരെ ദ്രുതഗതിയിൽ മുന്നോട്ട് നീങ്ങി.
ഘോരവനത്തിലെ ഓരോ ഇടുക്കുവഴികളും, കുറുക്കു പാതകളും അവന്റെ മനസ്സിലെ
ഭൂമിശാസ്ത്രരേഖകളാണ്.
നദിയുടെ ഓരത്ത് മിനുസമുള്ള പാറപ്പുറത്ത് അവൻ കൊച്ചുതമ്പുരാട്ടിയെ കിടത്തി.
അടിമ,വെള്ളത്തിലെ ഓളങ്ങളിൽ തഴുകി കുളിച്ച് ദേഹം തുവർത്തി,കൈക്കുമ്പിളിൽ ജലവുമായി ബോധമറ്റ രാജകുമാരിയുടെ അടുക്കലെത്തി ,അൽപ്പാൽപ്പമായി
നീർത്തുള്ളികൾ നേത്രങ്ങളിൽ പകർന്നു.
ഇല്ല.
ഒരിക്കലും വിചാരിക്കാത്ത,പെട്ടെന്നുണ്ടായ കൊടും ആഘാതത്തിൽ കൊച്ചു റാണി അബോധമനസ്സിൽ നിന്ന് മോചനം നേടിയില്ലെന്ന് അവൻ തിരിച്ചറിഞ്ഞു.
കുട്ടിചങ്കുവന്റെ ഗൂഢാലോചനയിൽ രാജവംശം നശിപ്പിക്കാൻ സന്നാഹങ്ങളുമായി എത്തുമെന്ന വിവരം കാർത്തികേയ നീന്തിരുവടി സമക്ഷത്തിലെത്തിക്കാൻ
വരുമ്പോൾ,
കാർത്തികേയ അരചന്റെ ഏറ്റവും വിശ്വസ്തൻ രഘുവർണ്ണന്റെ കൂട്ടാളികൾ പിടിച്ചു കൊണ്ടുപോയി കുറ്റം ചാർത്തി തിരുമുമ്പിലെത്തിച്ചു.
അന്തപ്പുര മാളികയിൽ വർണ്ണ വിളക്കുകൾ തല്ലിത്തകർത്ത് കരാളമാം ഇരുട്ടിൽ അലമുറയിട്ട ക്രന്ദനങ്ങൾ,ബന്ധുമിത്രങ്ങളുടെ, ദാസിമാരുടെ ആർത്തനാദങ്ങൾക്കിടയിൽ
പള്ളിയുറക്കത്തിൽ നിന്നെഴുനേറ്റ്, ചില്ലുജാലകം തുറന്ന് യവനികക്കിടയിലൂടെ കത്തുന്ന അരമന തൃക്കണ്ണാൽ പാർത്ത് മോഹാലസ്യപ്പെട്ടു
വീഴുന്നത് കണ്ടപ്പോൾ, സംശയിച്ചില്ല ...
കരിവീട്ടി വാതിൽ ചവുട്ടിപ്പൊളിച്ച് പൊന്നു തമ്പുരാട്ടിയെ കോരിയെടുത്തു.
ഞെട്ടറ്റ റോസാപ്പൂവായി വാടി, കുഴഞ്ഞു വീണ രാജകുമാരിയെ എടുത്ത് ശരവേഗത്തില്‍ ദൂരങ്ങള്‍ പിന്നിടുമ്പോള്‍,......ഒരൊറ്റ ചിന്ത മാത്രം?
അടുത്ത കിരീടാവകാശിയുടെ, ജീവന്‍ രക്ഷിക്കണം.
മാനത്ത്, ഉദിച്ചുയരും,പൂര്‍ണ്ണ ചന്ദ്രന്‍.
ശക്തന്‍,കൊച്ചു റാണിയുടെ പേലവ മേനിയില്‍ വിറയാര്‍ന്ന വിരലുകളാല്‍ തൊട്ടു.
നെറ്റിയില്‍,കവിളില്‍ ,നെഞ്ചില്‍ തലോടി.
അനക്കമില്ല.
വാനമ്പാടിയെ, അടിമ ഇരുമ്പു കൈകളില്‍ നിന്ന് തോളിലെടുത്തിട്ടുകൊണ്ട്, കുതിച്ചു പാഞ്ഞു വരവേ, കത്തിമൂര്‍ച്ച മുള്‍ പടര്‍പ്പുകള്‍,കൃഷ്ണേന്ദുവിന്‍റെ,നിശാവസ്ത്രമാകെ
കീറിപ്പറിച്ചെടുത്ത്, ശരീരത്തില്‍ മുറിവുകളുണ്ടാക്കിയിരുന്നു.
പെട്ടെന്ന്,അവന്‍ കണ്ണടച്ച് ഉള്ളില്‍ മലദൈവങ്ങളെ പ്രാത്ഥനയോടെ പൂജിച്ചു..
അടിമ,കാന്താരത്തിലേക്ക്,ഓടിച്ചെന്ന് നിലാ വെളിച്ചത്തില്‍ പച്ചില മരുന്നുകള്‍ പറിച്ചെടുത്ത് അസ്സലായി ഞെരടി പിഴിഞ്ഞ്,നീരെടുത്ത് മുറിവു വശങ്ങളില്‍ പുരട്ടി.
കൃഷ്ണേന്ദുവിന്‍റെ,മഞ്ഞുറഞ്ഞ ദേഹം,കനത്ത ഇരുതുടകള്‍ക്കു മുകളില്‍ വെച്ച്,കൈവെള്ളകള്‍ നന്നായുരച്ച് ചൂടു പിടിപ്പിച്ച് നെറ്റിയില്‍,കവിളില്‍ ,നെഞ്ചില്‍,മേനിയാകെ പലവട്ടം തടവി.
രാജകുമാരിയുടെ ഇറുകിപ്പിടിച്ച അധരങ്ങള്‍ ബലമായി തുറന്ന്‍ സ്വന്തം ചുണ്ടുകളിലെ ജീവശ്വാസം പകര്‍ന്നു.
ഒരിക്കല്‍ പോലും പെണ്ണിന്‍റെ ഗന്ധമറിഞ്ഞനുഭവിക്കാത്ത അടിമ,പിഴവെന്നറിഞ്ഞു കൊണ്ടു തന്നെ ,മടിയില്‍ കിടക്കുന്ന റാണിയുടെ മെയ്യാകെ ചുടുചുംബനങ്ങളാല്‍ തഴുകി.
അയ്യോ...അരുതരുത്‌..
അവന്‍,തമ്പുരാട്ടിയുടെ ദേഹം വീണ്ടും, പാറയുടെ മിനുത്ത പ്രതലത്തില്‍ കിടത്തി.
അനാഘ്രാത പുഷ്പത്തെ അശുദ്ധമാക്കിയെന്ന വേദനയില്‍,ചെയ്തു പോയ കൊടും തെറ്റില്‍ ഉരുകി,ശക്തന്‍ ,കൃഷ്ണേന്ദു തമ്പുരാട്ടിയുടെ ഹിമക്കട്ട പോല്‍ തണുത്തു മരവിച്ച കാലുകള്‍ ,ശിരസ്സില്‍ ചേര്‍ത്തു വെച്ച് മൌനമായി മാപ്പിരന്നു. ,
വെളിപാട്‌ കിട്ടിയ
പിന്നീട്,ഉള്ളില്‍ അജ്ഞാത അശരീരി കേട്ടതുപോലെ,അവന്‍ ചാടിയെണീറ്റു കൊടും വനനീലിമയിലെത്തി. ആര്‍ത്തലയ്ക്കും ചീവീടുകള്‍, കാട്ടുകടന്നെല്ലുകള്‍,വലിയ വണ്ടുകള്‍,കാട്ടാനകള്‍,പന്നികളെല്ലാം അവനെ അക്രമിച്ചു.
ശക്തന്‍,മാതംഗശാസ്ത്രത്താല്‍ മദയാനകളെ മയക്കി.
പക്ഷെ...ചെറുജീവികള്‍ ശക്തന്റെ ദേഹമാകെ കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് മുറിച്ചു.ശരീരമാകെ ചോര പൊടിഞ്ഞെങ്കിലും,കൂസാതെ അവന്‍ മുളകള്‍ വെട്ടിയെടുത്തു.
അവന്റെ ഉള്ളില്‍,കൊച്ചുരാജകുമാരിയ്ക്ക് സുരക്ഷിതതാവളം വേണമെന്ന ചിന്ത മാത്രം!
പനയോലയും മറ്റ് പല തരം വനപാലകരുടെ വരദാനങ്ങള്‍ കൊണ്ടുള്ള വസ്തുക്കളും കൊണ്ട് ദ്രുതഗതിയില്‍ കുടിലു കെട്ടി.
കൃഷ്ണേന്ദുവിന്‍റെ അനക്കമറ്റ ദേഹം ഇരുകൈകളിലും എടുത്ത് അവന്‍, കൂരയിലെത്തി,
അപ്പോള്‍ നിര്‍മ്മിച്ച മരക്കട്ടിലില്‍,പച്ചിലതല്പ്പത്തില്‍ കിടത്തി.
നെറ്റിയില്‍,കവിളില്‍ ,അധരങ്ങളില്‍ ,ദേഹമാകെ കണ്ണീരോടെ തടവി.
ഒന്ന്കണ്ണ് തുറന്നെങ്കിലെന്ന്,ശക്തന്‍ മോഹിച്ചു പോയി.
(തുടരും)
നീണ്ടകഥ (തുടർച്ച)
അടിമയും,വാനമ്പാടിയും
കെ.എം.രാധ
ശക്തൻ മാനസിക വിക്ഷോഭത്തോടെ പുറത്തിറങ്ങി.
പശ്ചാത്താപ വിവശമാം മനസ്സോടെ ആകാശത്തേക്ക് ഇരു കൈകളും ഉയർത്തി, പ്രകൃതിയെ,സർവ ജീവജാലങ്ങളെ, സാക്ഷിയാക്കി പൊട്ടിക്കരഞ്ഞു കൊണ്ട് ക്ഷമായാചനം നടത്തി.
മണ്ണിൽ മുട്ടു കുത്തി നിന്ന്, കൊച്ചു തമ്പുരാട്ടിയുടെ ജീവൻ തിരികെ ലഭിക്കാൻ എന്തു വേണമെന്ന് നെഞ്ചിൽ ഇരു കൈകളും വെച്ച് ,സ്വയം ചോദിച്ചു.
പെട്ടെന്ന്, അവൻ ചുറ്റും കണ്ട അനേകം വൃക്ഷലതാദി
കളിൽ നിന്ന്, ഒരേ ഒരു ചെടിയിൽ നിന്ന് അതിസൗരഭ്യമുള്ള മുല്ലപ്പൂക്കൾ
ഇറുത്തെടുത്തു.
മധുമാസ നിലാവിൽ, ശക്തൻ മുല്ലപ്പൂമാല കെട്ടി, സാവധാനം ചെന്ന് കൃഷ്ണേന്ദു രാജകുമാരിയുടെ ഇരുകാലുകളിലും, പാദസരമായി ചാർത്തി.കാലുകൾ തടവി.
അവൻ,കണ്ണീർ കൊണ്ട് തമ്പുരാട്ടിയുടെ തൃപ്പാദങ്ങൾ കഴുകി.
ഓർത്തു.
ശത്രുക്കൾ ഏത് മാത്രയിലും വരാം. കൊച്ചു റാണിയെ
ബന്ധിക്കാം.
എത്രയും വേഗം, ഏറുമാടമുണ്ടാക്കി,ഈ വാനമ്പാടിയെ മാറ്റണം.
താഴെ കാവൽ നിൽക്കണം. 
അവൻ,നേരത്തെ ശേഖരിച്ചു വെച്ച
ഉണക്കക്കമ്പുകൾ കൂട്ടിവെച്ചു.കരിങ്കല്ലുകൾ ഉരസി തീയുണ്ടാക്കി.
രാജകുമാരിയുടെ ശയനത്തിന് കുറച്ചപ്പുറത്ത്, കനം കുറഞ്ഞ മരക്കൊള്ളികൾ കത്തിച്ച് ചൂടുണ്ടാക്കി,തണുപ്പകറ്റി.
വീണ്ടും ശക്തൻ, കൃഷ്ണേന്ദുവിന്റെ കാൽക്കീഴിൽ, താഴെ,
പനയോലയിൽ ഇരുന്നു.
അവൻ,തത്ത ചുണ്ടു പോൽ ചുവന്ന, മാന്തളിർ പോൽ മിനുസമുള്ള കാലുകളിൽ അനേകവട്ടം അധരങ്ങൾ ചേർത്തു വെച്ചു. 
പിഴവ് പൊറുക്കാൻ, ഉള്ളാലെ കേണു.
യക്ഷ, കിന്നരന്മാർ സൂത്രശാലികൾ കാട്ടാളന്മാർ,
മത്സ്യ കന്യകമാർ, യക്ഷികൾ വിഹരിക്കും വിപിനമെന്ന് ശക്തന്റെ പിതാമഹന്മാർ ചൊല്ലി വെച്ച കഥകൾ അവൻ ഓർത്തു.
ഒരു കാരണവശാലും,അത്തരം വിഭ്രമങ്ങൾക്ക് പിന്നാലെ പോകരുതെന്നും,
അതൊക്കെ സങ്കൽപ്പങ്ങളിൽ കോർത്തിട്ടതെന്നും ശക്തന്റെ പിതാവ് നിമിത്തകേസരി!
നിമിത്തകേസരി അജയ്യൻ!
വീണ്ടും ബാല്യകാല നിനവുകളിലേക്ക് ശക്തൻ മുങ്ങാൻകൂളിയിട്ടു.
അനാഥ ജന്മം. ഏകമകൻ.
പ്രസവത്തിൽ ജീവനെടുത്തു പോയ അമ്മ. നിമിത്ത കേസരിയുടെ കർക്കശ മേൽനോട്ടം, ശിക്ഷണത്തിൽ വളർന്നു.
വനവാസികളായ,ആൺ, പെണ്ണുങ്ങൾക്കിടയിൽ നിന്ന് അകലം പാലിച്ച ജീവിതം !
ശക്തനെ പലപ്പോഴും ഏകാന്തത അലട്ടാറുണ്ട്.
കൂട്ടുകാരില്ല.
സ്‌നേഹിക്കാനും,പരിപാലിക്കാനും, വിഷമങ്ങൾ പങ്കിടാനും ആരുമില്ല.
കുഞ്ഞു നാളിൽ ഒറ്റയ്ക്കിരുന്ന് അവൻ കരയാറുണ്ട്.
നിമിത്തകേസരി അടവിയിൽ പല ജോലികൾക്കും പോയി വരുമ്പോഴെയ്ക്കും, ചാമയരി, മുളയരി,കാട്ടു ഫലങ്ങൾ കൊണ്ട് വിറകടുപ്പിൽ ഭക്ഷണം പാകപ്പെടുത്തുക.
വാസസ്ഥാനവും,പരിസരങ്ങളും വൃത്തിയാക്കുക. കാട്ടു ചോലയിൽ നിന്ന് തെളിനീർ
ശേഖരിക്കുക.
ശക്തനറിയാം.
പുരുഷൻ, ഒരിക്കലും കരയരുത്.
വനപാലകരാരും അവന്റെ അടുക്കൽ പോകരുത്, സഹായങ്ങൾ നൽകരുതെന്ന്,
എല്ലാം അവൻ സ്വയം ശീലിക്കട്ടെ യെന്ന് നിമിത്തകേസരി!
അതുകൊണ്ടു തന്നെ, കുഞ്ഞുന്നാൾ തൊട്ട് ചുറ്റും സംഭവിക്കുന്നത് കേട്ടും, കണ്ടും പിതാവിൽ നിന്നുമാത്രം അറിഞ്ഞ വസ്തുതകൾക്ക് സംശയ നിവാരണം വരുത്തിയും അവൻ വളർന്നു .
നിമിത്ത കേസരി വനാന്തരങ്ങളിൽ അതിർത്തികളുടെ കാവൽ പരിശോധനയ്ക്ക് പോകവെ, ഓർമ്മിപ്പിക്കാറുണ്ട്?
നിനക്കായ് അകലങ്ങളിൽ നിന്ന് പറന്നെത്തും, അപ്സരസ്സുകളെ,
സൗന്ദര്യം നിറച്ച് മധു പാത്രവുമായി വരുന്ന പൂവണ്ടുകളെ എന്തൊക്കെ പ്രലോഭനങ്ങളുണ്ടായാലും, അടുപ്പിക്കരുത്.
പൗരുഷ ഗാംഭീര്യമുള്ള ശക്തനെ പ്രണയിക്കുന്നു, ഒപ്പം വരുമോ, ഇവിടം വിട്ടു പോകാമെന്ന് കാട്ടുതത്ത താമര ഇലയിൽ എഴുതിക്കൊണ്ടു വന്ന സന്ദേശം,വായിച്ച് അവൻ പരിഭ്രാന്തനായി.
നിമിത്ത കേസരി അറിഞ്ഞാൽ, ഉടലിൽ ശിരസ്സുണ്ടാവില്ലെന്നറിയാം.
ഒളിച്ചു ശീലിക്കുന്ന പ്രണയം അതിമധുരമെന്ന് ശക്തൻ,പുരാണ ഗ്രന്ഥങ്ങളിൽ നിന്ന് കേട്ടറിഞ്ഞിട്ടുണ്ട്.
വീണ്ടും, വീണ്ടും തത്ത,പ്രാവ്, കുയിൽ വഴി പ്രേമ കഥകൾ എത്തുമ്പോൾ, ജിജ്ഞാസ കൊണ്ട്, ഉറവിടം കണ്ടെത്താൻ മോഹിച്ചു.
ഒരു ദിനം അവൻ കത്തുമായി എത്തിയ കോകിലത്തെ ചെടിയുടെ മൃദു നാരിൽ ബന്ധിച്ചു.
ഉയരത്തിൽ ഒരു ഏറുമാടമുണ്ടാക്കി,കുയിലമൊത്ത് അവിടെ കാവലിരുന്നു.
ആരാണ്, ശക്തനെ മോഹവളയത്തിൽ,ഭ്രമാത്മക വലയത്തിൽ
ഒപ്പം എന്നന്നേക്കും ഒരുമിക്കാൻ തയാറുള്ള വന കന്യക? അവളുടെ രൂപ ഭാവങ്ങൾ!?
അവന്‍ ഓര്‍മ്മയില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
നീ,എന്റേത്,എന്റേത് മാത്രം!
നാം,ഇരുവരും,കാകവല്ലിയിൽ പടർന്ന്,താരകശോഭ ആവാഹിച്ച്,മോഹപ്പൊൻ ചരടിൽ മന്ത്രപൂജിതമാം,രക്ഷാകവചമണിയേണ്ടവർ!
നിലാവ് പിണങ്ങുമ്പോൾ,നീ അകലുന്നുവോ?വള്ളിക്കുടിലിൽ,ഏകാന്തപഥികനായ്,
വേപഥു പൂണ്ടിരിക്കും നേരം,കാട്ടുചമ്പകമാലയുമായ്
എന്നരികിൽ?
അങ്ങനെയൊക്കെ, ചില കവിതാശകലങ്ങൾ അവനിൽ ആവേശിച്ചു.
കൃഷണേന്ദു രാജകുമാരിയെ കാണും മുൻപ് അവൻ ഇരട്ട സുന്ദരികളെ അനേകം കാത മപ്പുറത്ത് കണ്ടത് ഓർത്തു.
മുൻപ്‌ നിഷാദന്മാർ പിടിച്ചുകൊണ്ടു പോയ കാര്യം അവനിലെത്തി.
ഉടൽ,കഴുത്തറ്റം മയൂരം!വദനം, അതിസുന്ദരം!ഇവൾ,മനുഷ്യ കന്യകയോ?ദേവലോക അപ്സരസ്സോ? 
ശക്തൻ അടിമ,ഏറുമാടത്തിൽ നിന്ന് അകല കാഴ്ചകളിലേക്ക്!കാണാമറയത്ത്, തെളിയാ രൂപമോ?എന്തായാലും, ആരെന്നറിയണം. അവൻ, മുള കൊണ്ട് കുഴലുണ്ടാക്കി ,വൃത്താകാര അറ്റത്ത് നേർത്ത ചില്ലു ഘടിപ്പിച്ചു.
വീണ്ടും ഏറുമാടത്തിൽ നിന്ന് സൂക്ഷ്‌മദർശിനിയിലൂടെ നോക്കി.മയിലിനപ്പുറം, ഇപ്പുറമായി രണ്ട്‌ വനകന്യകമാർ.ഒരേ മുഖം. ദേഹം, കൊന്നപ്പൂ പോലെ. പെട്ടെന്ന്, നാലഞ്ച് കാട്ടാളന്മാർ ഇരുവരെയും പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നതും,രക്ഷിക്കണമെന്ന നിലവിളികളും അവ്യക്തമായി കേൾക്കുന്നത് പോലെ തോന്നി.
എന്തായാലും,വാസസ്ഥാനത്ത് നിര്‍മ്മിച്ചതിനെക്കാള്‍,വലുപ്പമുള്ള ഏറുമാടം ഉണ്ടാക്കണം....രാജകുമാരിയ്ക്ക് സുരക്ഷിതതാവളം!

കവിത

വാക്കറുതിയിലെങ്ങോ,
മിഴാവിൻ മിഴിവിൻ മേളം,
ശുദ്ധസംഗീതതാളം,
പടുതിരിനാളത്തിൽ,
ഒരു തുള്ളി എണ്ണയെങ്കിലും.!

കേന്ദ്ര,സംസ്ഥാന,വയലാർ അവാർഡുകൾ!?

കേന്ദ്ര,സംസ്ഥാന,വയലാർ അവാർഡുകൾ!?
താഴെയുള്ള വരികൾ എഴുതിയ പുസ്തകത്തിന് ലഭിച്ച സ്ഥിതിക്ക്, എഴുത്തുകാർ,
അത്തരം അറപ്പും, വെറുപ്പും ഉണ്ടാക്കുന്ന നാറുന്ന പദപ്രയോഗങ്ങൾ രചനയിൽ കൊണ്ടു വന്ന് മലയാള ഭാഷാമോഹിനിയെ, അണിയിച്ചൊരുക്കാൻ, അതു വഴി ഇനിയും
പദ്മ പ്രഭാ പുരസ്കാരങ്ങൾ പോലെയുള്ളവ ലഭിക്കാൻ അനുഗ്രഹിക്കട്ടെയെന്ന്
"സാഹിത്യ വിമർശം"സുഹൃത്തുക്കൾക്കൊപ്പം, ഞാനും പ്രാർത്ഥിക്കുന്നു.
വെറുതെയല്ല?
മാതൃഭൂമി weekly ക്ക് "ചോക്കുപൊടി"പംക്തിയിലേക്ക് അയച്ച വിദ്യാലയ അനുഭവക്കുറിപ്പ്
ഒരു വർഷത്തെ പൂഴ്ത്തി വെപ്പിന് ശേഷം, ചവറ്റുകുട്ടയിൽ എറിഞ്ഞത്!
മാതൃഭൂമി ദിനപത്രം ,അയച്ച കഥ എന്തു കൊണ്ട് പ്രസിദ്ധീകരിക്കാതിരുന്നതെന്ന്, ഇപ്പോഴാണ് മനസ്സിലായത്.
താഴെ എഴുതിയതു പോലെയുള്ള ജുഗുപ്സാവഹ വാക്കുക "വല്മീകം"കഥയിൽ
ഉപയോഗിച്ചിട്ടില്ല.
അങ്ങനെയൊക്കെ,എഴുതിയാൽ മാത്രമേ പുരസ്‌കാരങ്ങൾ കിട്ടൂ എന്ന അലിഖിത നിയമം ഉണ്ടെങ്കിൽ, അവ വേണ്ടെന്നു വെയ്ക്കും.
കെ. എം. രാധ
"ഓടയിൽ നിന്ന് അകത്തേക്കൊഴുകിയ,മലിനജലവും,നിറഞ്ഞു കവിഞ്ഞ,സെപ്റ്റിക് ടാങ്കിൽ നിന്നും കയറിയ സാക്ഷാൽ തീട്ടവും ചൂഴ്ന്ന വാടകവീട്ടിലെ കട്ടിലിൽ സന്തതി ക്കായി കൊതിച്ചു കൊണ്ട്, ഉറയില്ലാതെ നിർവഹിച്ച ആദ്യത്തെ സുരതം"