Thursday, 23 August 2018

ശിക്ഷാനടപടികൾ സ്വീകരിക്കുക?

NDA&RBI ശിക്ഷാനടപടികൾ സ്വീകരിക്കുക?
ഇന്ത്യൻ കറൻസി ,ചൈനയിൽ, അച്ചടിക്കുന്നുവെന്ന തെറ്റിദ്ധാരണാജനകമായ,
വ്യാജ വാർത്ത പ്രസിദ്ധീകരിച്ച്,പ്രചരിപ്പിച്ച
ഏജൻസികൾക്കെതിരെ ഒട്ടും വൈകാതെ നടപടികളെടുക്കുക.
ജനം ടി വി വാർത്തയ്ക്ക്, നന്ദി.

JANAMTV.COM
ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ ചൈനീസ് കറന്‍സി പ്രിന്റിംഗ് കോര്‍പ്പറേഷന് കരാര്‍ നല്‍കിയെന്ന വാര....

സോമനാഥ് ചാറ്റർജി

സോമനാഥ് ചാറ്റർജിയുടെ മകൾ ശരിയായി ചിന്തിച്ചു?
പലപ്പോഴും,
കമ്മ്യൂണിസ്റ്റുുകൾക്ക്
വളരെ വൈകി മാത്രം ബുദ്ധി ഉദിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്
JANAMTV.COM
കൊൽക്കത്ത : സോമനാഥ് ചാറ്റർജിയുടെ ഭൗതിക ദേഹം സിപിഎം ഓഫീസിൽ പൊതു ദർശനത്തിനു വയ്ക്കാനുള്ള പാർട്ടി അഭ്യർത്ഥന കുടു....

ശബരിമല

കേരളീയ ഹൈന്ദ സമൂഹത്തെ,ഭിന്നിപ്പിക്കുന്നവർ?
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവും&ശബരിമല ശാസ്താവും.
പ്രളയദുരിതത്തിൽ,പദ്മനാഭസ്വാമി ക്ഷേത്രം വക ഒറ്റ കാശ് കൊടുക്കരുത്.
ഇതര മതസ്ഥരുടെ ആരാധനാലയങ്ങളുടെ,മാഫിയകൾ, രാഷ്‌ട്രീയക്കാരുടെ,സ്വർണ്ണ വജ്ര വ്യാപാരികളുടെ, മാൾ നടത്തിപ്പുകാരുടെ,ബിസിനസ്സ് പ്രമുഖരുടെ കൈവശം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 
സ്വത്തുക്കളെക്കാൾ അധികം ധനശേഖരം ഉണ്ട്. അത് ആദ്യം പ്രളയക്കെടുതിക്ക് എടുക്കട്ടെ.
ശബരിമല നിശ്ചിത പ്രായപരിധി യില്ലാതെ സ്ത്രീപ്രവേശം വേണമെന്ന് വാദിച്ച LDF കുബുദ്ധിയിൽ,പ്രളയം വന്ന് ശബരിമല ഒറ്റപ്പെട്ടു. ഇന്നലെ 14-08-2018 ഭക്തർ ആരുമില്ലാതെയാണ് അവിടെ പൂജ നടന്നത്.
ശബരിമല ശാസ്താവ്,
ക്ഷേത്രങ്ങൾക്ക് നേരെയുള്ള അവിശ്വാസി കളുടെ ധാർഷ്ട്യം, അഹങ്കാരം നിർത്തും.
Ldf മാത്രമല്ല?
ശബരിമല സ്ത്രീപ്രവേശനം വേണമെന്ന് കശ്യപ വിദ്യാ താന്ത്രിക പീഠം ,
RSS ഭയ്യാജി,ബിജെപി നേതാക്കൾ വരെ രംഗത്തുണ്ടായ കാര്യങ്ങൾ മറക്കണ്ട.
ഹിന്ദുക്കളെ വിഭജിച്ച് മുതലെടുത്ത്, ക്ഷേത്രാചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കാൻ,
ക്ഷേത്ര സമ്പത്തും,അമ്പല ഭൂമിയും തട്ടിയെടുക്കാനുള്ള ഗൂഢാലോചനയെന്ന് അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയത്
പന്തളം രാജകുടുംബം, NSS(SC ൽ ശബരിമല സ്ത്രീപ്രവേശകേസിൽ കക്ഷി ചേർന്നവരും ഇവർ തന്നെ.നന്ദി, കടപ്പാട്.. ഇവർക്ക് മാത്രം)
രാഹുൽ ഈശ്വർ, ബിജു പാലക്കാട് ,ഈയുള്ളവൾ ഉൾപ്പെടെയുള്ളവരും, വിശ്വാസി സമൂഹവും.
ഇനി,LDF&RSS ഭയ്യാജി &ഇതര രാഷ്ട്രീയ പാർട്ടികൾ എത്രയും വേഗം ഹെലികോപ്റ്ററിൽ നിശ്ചിത പ്രായപരിധിയിൽപ്പെടാത്ത പെണ്ണുങ്ങളെ ശബരിമല യ്ക്ക് കൊണ്ടു പോവുക.
ഈ പ്രളയ കാലത്ത് ശബരിമല ശാസ്താവ്, അവിടെ ഏകനായി തന്റെ കാലിന്നിടയിലേക്ക് നോക്കാൻ വരുന്ന ഫെമിനിസ്റ്റു കളെയും, അവരെ പ്രോത്സാഹിപ്പിക്കുന്നവരെയും കാത്തിരിക്കുന്നു.
വേഗം, പോവുക.
ബാക്കി, അവിടെ വെച്ച് കിട്ടും.
അച്ചന്‍കോവിലില്‍ നിന്നും എത്തിച്ച നെല്‍ക്കതിര്‍ സാഹസികമായി പ്രക്ഷുബ്ധമായ പമ്പാ നദി നീന്തി കടന്ന് സന്നിധാനത്ത് എത്തിച്ച ഈ സഹോദരന്മാര്‍ക്ക് അഭിനന്ദനങ്ങൾ.
കെ. എം. രാധ

പ്രളയം വരാതിരിക്കാൻ?

കേരളത്തിൽ ഇനിയും പ്രളയം വരാതിരിക്കാൻ?
Viji ഗോപിനാഥ്‌ എഴുതുന്നു
*മുരളി തുമ്മാരുകുടി 2013ൽ എഴുതിയ മുന്നറിയിപ്പ് പോസ്റ്റ് എത്ര കൃത്യമാണെന്ന് നോക്കൂ...
In July 2013, after the floods in Uttarkhand he wrote
"നമുക്ക് സങ്കല്പിക്കാൻ പോലും പറ്റില്ല. അമ്പരിപ്പിക്കുന്നത്ര വെള്ളമാണ് ചില പ്രളയ കാലത്ത് നദികളിലൂടെ ഒറ്റയടിക്ക് ഒഴുകിയെത്തുന്നത്‌. പുഴയിലെ വെള്ളത്തിന്റെ സാധാരണനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ ഇതെത്താം. സാധാരണയായി വെള്ളം കയറാത്ത നദിയിൽ നിന്ന് ഏറെ ദൂരത്തിൽ പോലും ഇതിന്റെ പ്രഭാവം ഉണ്ടാകാം. ഇങ്ങനെയുള്ള പ്രളയങ്ങൾ പക്ഷെ അപൂർവ്വമാണ്. ഇത് അന്‍പതോ നൂറോ വര്‍ഷത്തിനിടയിൽ ഒരിക്കലേ ഉണ്ടാകൂ. ഇതാണിതിന്റെ പ്രധാന പ്രശ്നവും. നദിയുടെ എത്രവരെ വെള്ളം വരാമെന്ന് ഒരു തലമുറ കൊണ്ട് നാട്ടുകാർ മറന്നു പോകും. പക്ഷെ, പ്രകൃതിക്ക് മറവിയില്ല. പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കും ഇടയില്‍ പിന്നെയും നദി അതിന്റെ യഥാര്‍ത്ഥ അതിരുകളെ തിരിച്ചു പിടിക്കും.
അതിനിടക്ക് മനുഷ്യന്‍ അവിടെ ഹോട്ടലോ റോഡോ ഉണ്ടാക്കിയിരിക്കും. അതെല്ലാം നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യും. കേരളത്തിലെ പ്രശസ്തമായ ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം’ ഓര്‍ക്കുക. അന്ന് എവിടംവരെ വെള്ളം പൊങ്ങിയെന്ന് ഇപ്പോഴും പലയിടത്തും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അത് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ജൂലൈ മാസത്തിലായിരുന്നു. തിരുവിതാംകൂറിന്റെ ഏറെ ഭാഗം വെള്ളത്തിനടിയിലായി. വൻ നാശനഷ്ടങ്ങൾ ഉണ്ടായി. ഇന്ന് കേരളത്തിലെ ഭൂരിഭാഗം ആളുകളും ഇത് മറന്നുകഴിഞ്ഞു. ഇടുക്കിയിൽ അണയും കെട്ടിയതോടെ പെരിയാറിന്റെ കരയില്‍ ‘മനോഹരമായ’ വീടുവെക്കാന്‍ ഇപ്പോള്‍ മത്സരമാണ്.
കീടനാശിനി ഉണ്ടാക്കുന്ന ഫാക്ടറി മുതല്‍ വിമാനത്താവളം വരെയുള്ള വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ അമ്പതു വർഷത്തിനകം നാം നടത്തിയിരിക്കുന്നത് തൊണ്ണൂറ്റൊമ്പതിൽ വെള്ളം കയറിയ സ്ഥലത്താണ്. ഇനിയൊരിക്കല്‍ ഇവിടെല്ലാം വെള്ളം കയറുമെന്നത്, അത്തരം ഒരു മഴ ഉണ്ടാകുമെന്നത് സ്റ്റാറ്റിസ്റ്റിക്കല്‍ ആയി ഉറപ്പാണ്. പുതിയതായി ഫ്ലാറ്റോ സൂപ്പർ മാർക്കറ്റൊ ഉണ്ടാക്കുന്നതിനു മുൻപ് ഇവിടെ പണ്ട് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്നൊന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
അണക്കെട്ടുകള്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുമെന്നു പൊതുവേ ഒരു ധാരണയുണ്ട്. മിക്കവാറും വര്‍ഷങ്ങളില്‍ ഇത് ശരിയും ആണ്.
വന്‍പ്രളയത്തിന്റെ സമയത്ത് അണക്കെട്ടുകള്‍ ഇരുതല വാളാണ്. 2010-ലെ പാകിസ്ഥാന്‍ പ്രളയത്തിലും 2011-ലെ തായ്‍ലന്റ് പ്രളയത്തിലും അണക്കെട്ടുകള്‍ പ്രശ്നം വഷളാക്കുകയാണ് ചെയ്തത്. വെള്ളം പരിധിവിട്ട് ഉയരുമ്പോള്‍ അണക്കെട്ടിന്റെ സുരക്ഷയെക്കരുതി വെള്ളം തുറന്നുവിടുന്നത് താഴെ ഭാഗത്ത് ദുരന്തത്തിന്റെ തീക്ഷ്ണത വര്‍ദ്ധിപ്പിക്കുന്നു. അതേ സമയം വെള്ളപ്പൊക്കമുള്ള സമയത്ത് അണക്കെട്ട് തുറന്നുവിടാത്തത് അണക്കെട്ടിന്റെ മുകളിലുള്ളവരുടെ ദുരന്തകാലം വര്‍ദ്ധിപ്പിക്കുന്നു. ലോകത്ത് പലയിടത്തും പ്രളയകാലത്ത് അണക്കെട്ടിനപ്പുറവും ഇപ്പുറവും ഉള്ളവര്‍ തമ്മില്‍ വാഗ്വാദവും അടിപിടിയും വരെ ഉണ്ടായിട്ടുണ്ട്. പാകിസ്ഥാനില്‍ നാട്ടുകാര്‍ സംഘടിച്ച് അണക്കെട്ടുകള്‍ തുറന്നുവിട്ടു. തായ്‍ലന്റില്‍ അണകള്‍ സംരക്ഷിക്കാന്‍ പട്ടാളമിറങ്ങേണ്ടിവന്നു.
വാസ്തവത്തില്‍ ചെയ്യേണ്ടത്, പ്രളയം ഉണ്ടാകുന്ന സമയത്ത് പുഴക്ക് വികസിക്കാനുള്ള സ്ഥലം ബാക്കിവെക്കുകയാണ്. അതായത് പുഴയുടെ അരികില്‍ വീടുവെക്കാതെ കൃഷിസ്ഥലമാക്കി മാറ്റിയിടുക. പ്രളയം വരുന്ന വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്ക് അവരുടെ കൃഷിസ്ഥലത്തേക്ക് വെള്ളം കടന്നു കയറുന്നതിന് നഷ്ടപരിഹാരം നല്‍കുമെന്നു മുന്‍പേ പ്രഖ്യാപിക്കുക. പുഴയുടെ അരികില്‍ ഇപ്പോള്‍ നഗരങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ സംരക്ഷണഭിത്തികള്‍ കെട്ടി സംക്ഷിക്കുക പക്ഷെ പുതിയതായി ജന സാന്ദ്രത വർദ്ധിപ്പിക്കതിരിക്കുക. യൂറോപ്പില്‍ ഇപ്പോള്‍ വ്യാപകമായി നടക്കുന്നത് ഇതാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ദുരന്ത പ്രതിരോധത്തിന് മുന്നോട്ടുവെക്കുന്നത് ഈ ആശയമാണ്.
വെള്ളപ്പൊക്കം ദുരിതം വര്‍ദ്ധിപ്പിക്കുന്നത് പുഴകളുടെ ഉത്ഭവസ്ഥാനത്തുള്ള ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കൊണ്ടുകൂടിയാണ്. ഇവ രണ്ടും ഏറെക്കുറെ മനുഷ്യനിര്‍മ്മിതവും. കുത്തായ മലഞ്ചെരുവുകള്‍ വെട്ടിവെളുപ്പിക്കുന്നതും, അവിടേക്ക് റോഡുണ്ടാക്കുന്നതും, അവിടെ വീടുവെക്കുന്നതും ഉരുള്‍പൊട്ടലിനേയും മണ്ണിടിച്ചിലിനേയും വിളിച്ചുവരുത്തുന്നതാണ്. കേരളത്തില്‍ മുകളില്‍ പറഞ്ഞതുകൂടാതെ മണ്ണെടുക്കുക എന്ന ഒരു പാതകം കൂടിയുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ് ഇവ രണ്ടും. ഈ പാഠങ്ങള്‍ എന്നെ പഠിപ്പിച്ച സുന്ദര്‍ലാല്‍ ബഹുഗുണയുടെ നാട്ടില്‍, ഇന്ത്യയിലെ പരിസ്ഥിതി സംഘടനകളില്‍ ഒന്നാമത്തേതായ ചിപ്കോയുടെ നാട്ടില്‍ത്തന്നെ ഈ ദുരന്തമുണ്ടായി എന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു.
‘പ്രളയം’ എന്നത് സത്യത്തില്‍ ഒരു പ്രകൃതി ദുരന്തമല്ല. പ്രകൃതിയുടെ ഒരു പ്രതിഭാസം ആണിത്. ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്നതുമുതല്‍ നദീതടങ്ങളിലെ മൈക്രോ ന്യൂട്രിയന്റിന്റെ വര്‍ദ്ധനവരെ പല നല്ല കാര്യങ്ങളും വെള്ളപ്പൊക്കം കൊണ്ട് നടക്കുകയും ചെയ്യുന്നു. 
പുഴയുടെ സ്വാഭാവിക അതിരുകള്‍ അറിഞ്ഞുള്ള ഭൂവിനിയോഗ പദ്ധതിയിലൂടെ (ലാന്റ് യൂസ് പ്ലാനിംഗ്) മഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ വനം നശിപ്പിക്കാതെ കുന്നിടിക്കാതെ ഒക്കെ നോക്കിയാല്‍ എത്ര വലിയ മഴയും അതിന്റെ വഴിക്കു പൊക്കോളും. അതിനു പകരം നദീതടങ്ങളില്‍ വീടും ഹോട്ടലും ഫാക്ടറികളും വിമാനത്താവളവും പണിതിട്ട്, നദി അതിന്റെ അവകാശപ്പെട്ട അതിരുകള്‍ തിരിച്ചു പിടിക്കുമ്പോള്‍ പ്രകൃതിദുരന്തം ആണെന്ന് പരാതിപ്പെടുന്നത്, തീവണ്ടി വരുന്ന ട്രാക്കില്‍ പാര്‍ക്ക് ചെയ്ത കാര്‍ ട്രെയിനിടിച്ചു നശിപ്പിക്കുമ്പോള്‍ റയിൽവേയെ കുറ്റം പറയുന്നപോലുള്ള അത്ഥശൂന്യതയാണ്.
മുരളി തുമ്മാരുകുടി

വൈദികർ അപഹാസ്യരാകരുത്!




2018 August  wrote this thread

സമൂഹമധ്യത്തിൽ,വൈദികർ അപഹാസ്യരാകരുത്!
കഷ്ടം!വൈദികർ ഇത്ര അധമന്മാരാവരുത്.
വലുതോ, ചെറുതോ ,
ചെയ്തു പോയ തെറ്റുകുറ്റങ്ങൾ ഏറ്റു പറഞ്ഞു കൊണ്ട് മാനസാന്തരം വന്ന് തെളിഞ്ഞ മനസ്സോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതികളെ ഭീഷണി പ്പെടുത്തി, കുമ്പസാരം വഴി അവർ പറഞ്ഞ മുൻകാല ജീവിത രഹസ്യങ്ങൾ ,(അതും ആ പെണ്ണുങ്ങളെ ലൈംഗിക വേഴ്ച/ബലാൽസംഗം ചെയ്ത ശേഷം)പരസ്യമാക്കുമെന്നു പ്രസ്താവന യിറക്കിയ വൈദികർ വൃത്തികെട്ട മനസ്സിനു ടമകൾ. സ്വാർത്ഥ തല്പരർ.
ലക്ഷക്കണക്കിന് യഥാർത്ഥ കൃസ്തു വിശ്വാസികളുടെ ഉള്ളിലേക്ക് തീക്കനലുകൾ വലിച്ചെറിഞ്ഞ പാപം ചെയ്ത ബിഷപ്പ്&പാതിരിമാർ,ശിക്ഷ വാങ്ങി പൗരോഹിത്യം ഉപേക്ഷിക്കു.
ഇനിയും,
കൃസ്തു മതക്കാരെ, ഇതര മതസ്ഥർ&കൃസ്ത്യാനികൾ തന്നെയും അപമാനിക്കുന്ന, അവഹേളിച്ചു, പുച്ഛിക്കുന്ന ദുരവസ്ഥയിൽ നിന്ന് കര കേറുക തന്നെ വേണം.
ഇതെഴുതുമ്പോൾ, അനേകം കൃസ്ത്യൻ friends നെ ഓർമ്മ വരുന്നു.
അമേരിക്കൻ പ്രസിഡന്റിനേക്കാൾ വലിയ പദവി,ജലന്ധർ പാതിരിയ്ക്ക് നൽകുന്നത് ആർക്കുവേണ്ടിയെന്ന് കേരള LDF ഭരണകൂടം വ്യക്തമാക്കുക.
ഒരു ഇന്ത്യൻ ബലാത്സംഗ വീരൻ പൗരനെ അറസ്റ്റ് ചെയ്യാൻ ഇത്ര ദിവസങ്ങളോ!
ഇത്രയൊക്കെ കൃസ്തു മതത്തിൽ സംഭവിച്ചിട്ടും, ഹിന്ദുക്കളുടെ അയ്യപ്പ സ്വാമിയെ robin തോമസ് നിന്ദിക്കുന്നത്,ശരിയോ?
സമൂഹം, ജീർണ്ണാവസ്ഥയിൽ!

കെ എം. രാധ

കർത്തവ്യം മറന്നവർ!

പ്രളയദുരന്തത്തിൽ,കർത്തവ്യം മറന്നവർ!
ഇനിയും വോട്ടുകൾ കൊടുത്ത് ഭാര്യാഘാതുകൻ,പാകിസ്ഥാൻ മെഹർ തരാർ പ്രണയ കാമുകന് വോട്ടുകൾ നൽകി വിജയിപ്പിക്കു.
പ്രളയ ദുരിതം കൊടുമ്പിരി കൊള്ളുമ്പോൾ,
മന്ത്രി രാജു,ഇ. ടി. മുഹമ്മദ് ബഷീർ ,പട്ടാമ്പി MLA മുഹ്‌സിൻ അടക്കം വിദേശത്തേക്ക് പോയ ജനപ്രതിനിധികൾ,കുട്ടനാട് മുങ്ങിയിട്ടും അനങ്ങാത്ത സഹസ്ര കോടീശ്വരൻ തോമസ് ചാണ്ടി,ഇന്നസെന്റ്, ബിഗ്‌ ബോസ്സിൽ പങ്കെടുത്തുവെന്ന് കേട്ട മുകേഷ് ഇവരൊക്കെ കടമകൾ മറന്നു എന്നേ എഴുതാനുള്ളൂ.
കെ.സി. വേണുഗോപാൽ, വി. ഡി. സതീശൻ, വീണ ജോർജ്ജ്, മാത്യു ടി തോമസ് വളരെ നല്ല രീതിയിൽ കാര്യങ്ങൾ പ്രളയക്കെടുതി കൈകാര്യം ചെയ്‌തെന്ന് ഓർക്കുന്നു.

" twitter"

Wrote in " twitter" on19-08-2018.
Daring rescue operations,over 23000 lives saved,22 landslides cleared,over 3000 people provided medical aid,15 temporary bridges constructed by INDIAN ARMY,NAVY&AIR FORCE for rescuing heavy floods in KERALA.We are indebted to NDA&PM&Forces.
JAI HIND.