Sunday, 23 June 2013

പത്രക്കാരെ...ചാനലുകാരെ....
ദയവായി നിങ്ങളെല്ലാം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡെങ്കി മുതല്‍ ....എല്ലാ പേപനിയും പിടിച്ച് ചികില്‍സ കിട്ടാതെ ,മരുന്ന് ലഭിക്കാതെ ചാകും സാധാരണക്കാരെ പറ്റി, എല്ലാ രോഗങ്ങള്‍ക്കും കാരണമായപുഴയിലും തെരുവിലും മാലിന്യം തള്ളുന്നത് നീക്കംചെയ്യാതെ ആര്‍ത്തുചിരിക്കുന്ന ഭരണ മേലാളന്മാരെപറ്റി...എഴുതൂ ,കോണ്ഗ്രസ് പ്രസിഡന്റ്ചെന്നിതലയനല്ല സാക്ഷാല്‍ ദൈവം നിലത്തിറങ്ങി വന്നാലും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടില്ലെന്ന് ശപഥമെടുത്ത അഭിനവ ഗാന്ധിശിഷ്യന്‍മാരെപറ്റി എഴുതൂ....ഇത് കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ പിണറായി പറഞ്ഞ ഉടന്‍ ആശുപത്രികള്‍,തെരുവുകളില്‍ നിന്ന് മാലിന്യം നീക്കിയ ഡിഫിക്കാരല്ല....ഖദര്‍ ഷര്‍ട്ട് ചുളിയാതെ തെരുവില്‍ നൃത്തനാടകം നടത്തി കോണ്ഗ്രസ് തിരഞ്ഞെടുപ്പില്‍ സാമുദായിക മത ധ്രുവീകരണം വഴി വോട്ട് നേടിയ മതേതരയുവതുര്‍ക്കികളാണ്‌..> .....ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായല്ലോ...മെട്രോ റെയില്‍ ഉദ്ഘാടനത്തിന് ആരെല്ലാം പങ്കെടുത്തു,ബഹിഷ്കരിച്ചു...എന്നൊക്കെ.ബഹു;എ.കെ.ആന്‍റണി
ഇക്കാര്യത്തില്‍ നിരപരാധി.അടുത്ത വര്‍ഷമല്ലേ തിരഞ്ഞെടുപ്പ്.അതിനു ഇപ്പോഴേ ഘോഷയാത്ര?
രാജകുമാരനും,പ്രജകളും എന്തിനു താമരക്കാര്യത്തില്‍ ഇടപെടണം/അല്ലാ....ലോക്പാലും ,സ്വിസ്സ്‌ബാങ്ക് പണവും ,മുംബൈ സ്ഫോടനമുന്നോടിയായി ഇന്ത്യയിലും കേരളത്തിലും ഒക്കെ വന്നു പോയ തഹാവൂര്‍രാണ,ഡേവിഡ്‌കോള്‍മാന്‍ ഹെഡിലിമാരെ കണ്ടെത്തിയോ....അവരല്ലേ സിഐഎക്കാരോട് ചെങ്ങന്നൂര്‍കാരന്‍ ഗോപിനാഥന്‍പിള്ള മകന്‍പ്രണെഷ്‌പിള്ള എന്ന ജാവേദ്‌,ആ ഡ്രാക്കുള മോഡിയെ ( കോണ്ഗ്രസ്സ് പട്ടം ചാര്‍ത്തിയ) കൊല്ലാന്‍ പോയപ്പോഴാണ് കൊല്ലപ്പെട്ടതെന്നു ,അയാളും,അവിടെ തല്‍സമയം വെടിയേറ്റ്‌ വീണ രണ്ടു പാകിസ്ഥാനികളും തീവ്രവാദികളെന്ന് മൊഴി കൊടുത്തത്/ബഹു;സുപ്രീംകോടതി സൂചിപ്പിച്ചത് ശരി.....സിബിഐ''കൂട്ടിലിട്ട തത്ത''..ഒപ്പം എന്‍ഐഎയും.ഇവിടെ തീവ്രവാദത്തിന്റെ പേരില്‍ ഒരു മുസ്ലീമോ ,ക്രിസ്റ്റനോ,ഹിന്ദുവോ...മനുഷ്യനോ കൊല്ലപ്പെടരുത്.....നിയമം ഭരിക്കുന്ന കക്ഷിക്ക് അമ്മാനമാടാനുള്ളതല്ല.അത് നിഷ്പക്ഷമാകണം.ജനനന്മയ്ക്കും.ജനം പനിചൂടില്‍ ചത്തൊടുങ്ങുമ്പോള്‍.....>....ഒരു നരേന്ദ്രമോഡി....താമര....കഷ്ടം...ചാനലുകാരെ.
മനസ്സ് ഒന്ന് തൊട്ടാല്‍ കഥകളുടെ തിരയിളകും മഹാസമുദ്രം...
സ്നേഹത്തിനും ,വിശ്വാസത്തിനും ,മനുഷ്യനന്മയ്ക്കും വേണ്ടി കെടാവിളക്കുകള്‍ തെളിയിക്കുന്നവരെ....നോവിക്കുന്നതാണ്...ഈ ലോകം....സുഖ നിദ്ര....
കെ.എം.രാധ
മലയാളത്തെ ..പ്രണയിക്കൂ ....ചലച്ചിത്രനിര്‍മാണ-സംവിധായക പ്രതിഭകളെ..
..Red wine,Three dots,Good Idea,mummy and me,salt and pepper,celluloid,Loud speaker,I LOVE ME,IDIOTS,CHAPTERS,LUCKY STAR..പകരം...
യഥാക്രമം....ചുവന്ന വീഞ്ഞ്,മൂന്ന് ബിന്ദുക്കള്‍,നല്ല ആശയം,അമ്മയും ഞാനും,ഉപ്പും കുരുമുളകും, തിരശ്ശീല,ഉച്ചഭാഷിണി, വിഡ്ഢികള്‍,അധ്യായങ്ങള്‍...,ഭാഗ്യതാരകം ....വാക്കുകളില്‍ .അഴകും മിഴിവും ചാലിച്ച് ഭാഷാമോഹിനിയെ, ഡയാനാ രാജകുമാരിയുടെ പിന്മുറക്കാര്‍ പിന്തുടരും ആംഗലേയത്തില്‍ നിന്ന് പതുക്കെപ്പതുക്കെ സ്വതന്ത്രയാക്കൂ . നിലാവിന്‍ നൂപുരമണിയും അപ്സരകന്യകയെ നക്ഷത്രപ്പൂക്കളെ തലോടി...സ്വപ്നതീരങ്ങളില്‍.....>.....സഞ്ചരിക്കാന്‍....>....
.അനുവദിക്കൂ.കെ.എം.രാധ
ബഹുപ്രതിരോധമന്ത്രി എ.കെ.ആന്‍റണിക്ക്

നേവിയില്‍ മാത്രമല്ല,ആര്‍മി,വ്യോമസേന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ ''ധര്‍മദാര''കൈമാറ്റം വഴി
പ്രമോഷന്‍ കരസ്ഥമാക്കുന്നുവെന്ന് കേട്ടിട്ടുണ്ട്.സാദാ പട്ടാളക്കാരെ തൃണസമം കണക്കാക്കുന്ന ഈ നികൃഷ്ടജീവികളെ ,(ഹോ....ഇത്തരം അസാന്മാര്‍ഗികം
വെറുക്കുന്ന വനിതക്ക് ആദരം)കോര്‍ട്ട് മാര്‍ഷലിന്
വിധേയമാക്കി പിരിച്ചു വിടുക.സ്വന്തം പത്നിമാരെ....ഇവര്‍ രാജ്യവും വില്‍ക്കും.ഈയിടെയാണല്ലോ ഒരു വന്‍ തോക്കിനെ ശത്രുക്കള്‍ക്ക് വാര്‍ത്ത ചോര്‍ത്തികൊടുത്തതിന് അറസ്റ്റ്‌ ചെയ്തത്.ബഹു:സുപ്രീംകോടതിയും ഇക്കാര്യത്തില്‍
കര്‍ശന തീരുമാനമെടുക്കുമെന്നു കരുതുന്നു.എല്ലാ ഉന്നതരുടെ സ്ത്രീപീഡന പരമ്പരകളും തേഞ്ഞുമാഞ്ഞു പോകുന്നല്ലോ....ഇതും അതുപോലെ?
കേരളം ഭരിച്ച>
.ഇരു മുന്നണികളും...എല്ലാ ജലവൈദ്യുതപദ്ധതികളും
സമയബന്ധിതമായി പൂര്‍ത്തീകരിക്കാതെ ജനത്തെ ഇരുട്ടിലിട്ടുവലയ്ക്കുമ്പോള്‍,ലാപ്ടോപ്പ് ,...ഇപ്പോള്‍ നാല്‍പ്പതു ലക്ഷം രൂപയ്ക്കു എല്‍സിഡി,പോരാ കൊച്ചി സ്വകാര്യ ബിനാലേക്ക് അഞ്ച് കോടി(ഹൈക്കോടതി ഇടപെടല്‍ കൊണ്ട് നിര്‍ത്തി വെച്ചു)അട്ടപ്പാടിയില്‍... പോഷകാഹാരക്കുറവ് കൊണ്ട് കുഞ്ഞ്.....കോഴിക്കോട്ടും ,തിരുവനന്തപുര്ത്തും ഉള്ള മെഡിക്കല്‍കോളേജുകളിലെ രോഗികളുടെ പാഴ്,പുഴു ജീവിതം ..കഷ്ടം.....ധനം,അധികാരം മാത്രം..ജനത്തെ ആര്‍ക്കും വേണ്ട.തിരഞ്ഞെടുപ്പ് വരുമ്പോള്‍ മതി.
പശ്ചിമേഷ്യയില്‍ സമാധാനം വരാന്‍ ചൈന ആഗ്രഹിക്കില്ല,പാകിസ്ഥാന്‍,ബംഗ്ലാദേശ്,ശ്രീലങ്ക,നേപ്പാള്‍... ഇന്ത്യക്ക് ചുറ്റുമുള്ള രാജ്യങ്ങളുമായി സാമ്പത്തിക-വ്യാപാര-സൈനികബന്ധം ശക്തിപ്പെടുത്തി,അത് വഴി ഇന്ത്യയെ ബലഹീനമാക്കുകയെന്ന തന്ത്രം നടപ്പാവും.....ഇന്ത്യന്‍ ഭരണാധികാരികള്‍ ബലഹീനത ഉപേക്ഷിച്ചില്ലെങ്കില്‍...>......ചൈനയുടെ സഹായ സഹകരണം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം....പട്ടിണി,രോഗം,ദാരിദ്ര്യം കൊണ്ട് നശിച്ച് നാറാണക്കല്ലെടുത്ത്കടല്‍കൊള്ളയ്ക്കും,പിടിച്ചുപറി,കൊലകള്‍ നടത്തുന്ന എല്ലുന്തി കോലങ്ങള്‍ ഉള്ള ആഫ്രിക്കന്‍ ജനതയ്ക്ക് ഈ
ഏകാധിപത്യ ചൈന എന്ത് സഹായം നല്‍കി?സൊമാലിയ,ഉഗാണ്ട,നൈജീരിയ....ഹോ....അത്യുദാരന്‍ ചൈന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പാലും,തേനും,അമൃതും ഒഴുക്കുകയല്ലേ...ഇന്ത്യയും ,പാകിസ്ഥാനുമെല്ലാം ചൈനീസ് 'CUNNING FOX TACTICS.... മനസ്സിലാക്കിയെങ്കില്‍... ,ഇന്നല്ലെങ്കില്‍ നാളെ ശരിക്കും അനുഭവിക്കും

Tuesday, 11 June 2013

അനുഭവം



കെ എം രാധ                     


ഇടത്തരം യാഥാസ്ഥിതിക അമ്പലവാസി കൂട്ടുകുടുംബത്തില്‍  ഇരുപത്താറ്‌ അംഗങ്ങള്‍ക്കൊപ്പം 31 വര്‍ഷം താമസിച്ച് ജീവിതത്തിലെ പെരുങ്കളിയാട്ടങ്ങള്‍ കണ്ട് സ്തബ്ധയായവള്‍...ലഹരി പാനവും,മുഴുഭ്രാന്തും,വ്യവഹാരങ്ങളും,ഗുരുതിയും,ശാക്തേയ പൂജയും,മന്ത്രോച്ചാരണങ്ങളും pകൂടിക്കുഴഞ്ഞവര്‍ക്കിടയില്‍പ്പെട്ട് സ്വപ്നവും,യാഥാര്‍ത്ഥ്യവും വേര്‍തിരിക്കാനാവാതെ കാലിടറിയവള്‍..എന്‍റെ സാഹിത്യജീവിതം  തുടങ്ങുന്നതവിടെ നിന്നാണ്.
            സമത്വസുന്ദരലോകം കെട്ടിപ്പടുക്കാമെന്ന് വ്യാമോഹിച്ച് കൊമ്മേരി കുന്നിന്‍റെ  പള്ളയ്ക്കകത്ത് വിപ്ളവ ചിന്തകള്‍ക്ക് നിറം കൊടുത്ത കരുമാടി,പിതൃപീഡനത്താല്‍ മനോരോഗാശുപത്രിയില്‍ എത്തപ്പെട്ട പേരില്ലാ പെണ്‍കുട്ടി,പേരുകേട്ട വിഷഹാരിയും നാട്ടുവൈദ്യനുമെന്ന നാട്യത്തില്‍ ,വട്ടുള്ളവരെ ചങ്ങലയ്ക്കിട്ട് ,നെല്ലിയ്ക്കാത്തളം വെയ്ക്കുന്ന ,അപസ്മാരക്കാരനെ  ,പച്ചമരുന്ന് കലക്കി കൊടുത്ത്‌,ചൂരല്‍ പ്രഹരത്താല്‍ കൊന്ന ദുര്‍മന്ത്രവാദി കേളുമൂപ്പന്‍,  തറവാട്ടിലെ  ആഢൃത്വം വലിച്ചെറിഞ്ഞ് അന്യജാതിക്കാരനൊപ്പം ഇറങ്ങിപ്പോയ ശ്രീജ....
        മുപ്പത് വര്‍ഷം മുന്‍പ്‌  സര്‍ക്കസ്സ്‌ കൂടാരത്തിന് മുകളില്‍ നിന്ന്  പ്രകാശചൂട്ടുകള്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍  വ്യാപിപ്പിക്കുന്നത് പോലെ സമൂഹത്തിന് നേരെ കണ്ണാടി തിരിച്ചു വെച്ചു...പിന്നെ ....നീണ്ട മൌനത്തിന്‍,നിഷേധകൊടുമ്പുകള്‍.....>...... .
 മനുഷ്യമനസ്സിന്‍റെ കാണാകാഴ്ചകളില്‍ അലയുമ്പോള്‍ കഥകള്‍ പിറവിയെടുക്കുന്നു,കഥാപാത്രങ്ങള്‍ ചമയങ്ങളില്ലാതെ അരികിലെത്തുന്നു.
            ....നിശ്ശബ്ദതയുടെ ഹിമാലയന്‍ ഭിത്തികളില്‍   വെറുങ്ങലിച്ച് തല തല്ലി   പൊയ്ക്കാലുകളില്‍ വേച്ചുവേച്ചു നടന്ന  അടുത്ത മുപ്പതാണ്ടുകള്‍..  .....      കാലത്തിന് കണ്ണീര്‍ കലക്കം,എനിക്കും....
    മാനസികവിഭ്രാന്തിയും ,മറവി രോഗവും പിടിപെട്ട അമ്മ,വിലങ്ങണിയിച്ച കുടുംബജീവിതത്തിലെ കറുത്ത അധ്യായങ്ങള്‍,സര്‍ക്കാര്‍ സങ്കര  വിദ്യാലയങ്ങളിലെ അധ്യാപനം കൌമാരക്കാരിലെ വൈകാരിക ഭാവങ്ങള്‍ ഇഴയടുപ്പത്തോടെ അടുത്തറിഞ്ഞ നിമിഷങ്ങള്‍.......................
    കോഴിക്കോട് എന്‍റെ ജന്മദേശം.....
    ഒരു ചെറുപ്പക്കാരന്‍ അച്ഛനെ കൊന്നവനെ പെട്രോള്‍പമ്പിലിട്ടു വെട്ടിക്കൊന്നു.മറ്റൊരു യുവാവ് കവര്‍ച്ചകേസില്‍ പ്രതി..മിഠായി തെരുവിലെ പടക്കകട സ്ഫോടനത്തില്‍ കടയുടമയും ,(സ്നേഹിതയുടെ പിതാവ്),വിഷു നാളില്‍ ജോലിയെടുത്ത് പണമുണ്ടാക്കി പ്ലസ്1 ന് ചേരാന്‍ കൊതിച്ച ശിഷ്യന്‍ ഉള്‍പ്പെടെയുളള   ജോലിക്കാരും കത്തിച്ചാമ്പലായി.പിതാവിന്‍റെ കത്തിക്കരിഞ്ഞ ദേഹം തിരിച്ചറിയാനാവാതെ കൂട്ടുകാരി ബോധം കെട്ടുവീണത്‌ കണ്ട് ...പൊട്ടിക്കരഞ്ഞു.
             
          ഒരിക്കലും അടുക്കാനാകാത്ത വിധം അകലുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍,ഭര്‍ത്താവിനൊപ്പം  ശയിക്കവെ കാമുകനെ ഓര്‍ക്കുന്നവര്‍,വില കൂടിയ മദ്യം,സിഗരറ്റ്,രുചികര ഭക്ഷണം ശീലമാക്കിയ ആര്‍ഭാടക്കാരികള്‍,വര്‍ഷങ്ങളായി തികഞ്ഞ അപരിചിതരായി അടുത്തടുത്ത മുറികളില്‍ ഉറങ്ങി,പുറംലോകത്ത് മാതൃകാദമ്പതി വേഷം അണിയുന്നവര്‍,വീടിനകത്ത് ഒളിജീവിതം നയിക്കുന്നവര്‍,വില കുറഞ്ഞ ചാരായം മോന്തി ,കഞ്ചാവ് ബീഡി വലിച്ച് ദേഹവില്പനയ്ക്ക് തയാറാകുന്നവര്‍,സ്വവര്‍ഗാനുരാഗികള്‍,.....
          ഒരേയൊരു ഇരുപത്തേഴുകാരന്‍ എം.ബി എക്കാരന്‍ ഓമന പുത്രന്‍ നാല്‍പ്പത്തഞ്ചുകാരിയെ പ്രണയിച്ച് ഒരുമിച്ച് ജീവിക്കുന്നത് കണ്ട് ഇടനെഞ്ച് പൊട്ടി കരയും മാതൃഹൃദയം,അരക്കിറുക്കിയായ അമ്മയെ ഇരിപ്പിടത്തില്‍ ബന്ധിച്ച്,മ്യൂച്ചല്‍ ഫണ്ടുകള്‍,ഓഹരികള്‍ വില്‍ക്കാനിറങ്ങി ,ലക്‌ഷ്യം പൂര്‍ത്തീകരിച്ച് സ്ഥിരംജോലി മോഹിച്ച് കന്യകാത്വം  ബിസിനസ് രാജാവിന് മുന്‍പില്‍   (എച്ച്ഐവി പോസിറ്റീവ് എന്നറിയാതെ ) അടിയറവ് വെയ്ക്കുന്ന ശ്രുതി.എപ്പോഴും അമ്മയെ കുറ്റപ്പെടുത്തി,സര്‍ക്കാര്‍ ജോലിക്കാരനായ അചഛ ന്‍റെ രണ്ടാം കല്യാണത്തില്‍ പങ്കെടുത്തതോടെ , മനം മാറ്റം സംഭവിച്ച് അമ്മയ്ക്കരികില്‍ ഓടിയെത്തിയ സുമ ,കൌമാരക്കാരി മകള്‍ വീട് വിട്ടു പോയി മാംസവില്‍പ്പനക്കാരിയുടെ ,വീട്ടുതടങ്കലില്‍... പുഴുത്ത്‌ പഴുത്ത് കിടക്കുന്ന വിവരമറിഞ്ഞു എത്തുന്ന സീത ഒടുവില്‍ .....അതേ തൊഴില്‍ തന്നെ സ്വീകരിച്ചത്,കുട്ടനാടന്‍ കായല്‍ സൗന്ദര്യം ആസ്വദി ക്കാനെത്തിയ പാട്രിക്ക് മെല്ലറും,കാമുകി ജസീക്കാ വൈലും,പരസ്ത്രീഗമന കഥകള്‍ പരസ്പരം പറഞ്ഞു രസിക്കുന്ന അസ്സല്‍ കുടുംബനാഥന്മാര്‍,സൂക്ഷ്മദര്‍ശിനിയിലൂടെ....ബൈനാക്കുലറിലൂടെ....സ്ത്രീ-പുരുഷ സംഗമം കണ്ട്,''പരമാനന്ദ രസം''നുകരാനെത്തി,ഒടുവില്‍ പെണ്ണിന്റെ കരടി ഭര്‍ത്താവില്‍ നിന്ന് ഇരുമ്പ്വടി കൊണ്ട് അടിയേറ്റ്മരണത്തിന്‍റെ വക്കിലെത്തിയ കൌമാരക്കാരന്‍ മിഥുന്‍,നീഗ്രോ മോഡലിനെ പ്രേമിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മലയാളി പെണ്‍കുട്ടി ഷാരോണ്‍........>.......
   നമുക്ക് ചുറ്റും വിചിത്ര മനുഷ്യരും ,പൊള്ളുന്ന ജീവിതവും ,തീഷ്ണമായ മനോലോകവുമുണ്ട്.അവ പച്ചയായി മുന്‍പില്‍ അവതരിക്കുമ്പോള്‍ മുഖം തിരിക്കാന്‍ ഒരെഴുത്തുകാരിക്ക് കഴിയില്ല.അതേ....കഥാപാത്രങ്ങള്‍ എന്നെ തേടി വരുന്നു.
        സമകാലിക സാഹിത്യത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് വിശ്വസിക്കുന്നു.കൃതികള്‍ വിലയിരുത്തേണ്ടത് വായനയെ സ്നേഹിക്കുന്നവരും നിരൂപകരുമാണ്.ചിലപ്പോള്‍ കഥാകാരി എഴുതുന്നത്‌ അനുവാചകര്‍ അതേ അര്‍ത്ഥ വ്യാഖ്യാനങ്ങളോടെ സ്വീകരിക്കണമെന്നില്ല...എങ്കിലും ...നല്ല കാമ്പുള്ള രചനകള്‍ ഒരു പരിധി വരെ തിരിച്ചറിഞ്ഞ് എല്ലാവരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നു.

Thursday, 6 June 2013

പുതുജനാധിപത്യം,മതേതരത്വം.,സഹിഷ്ണുതയുടെ പ്രതീകം...
കണ്ട് മനംകുളിര്‍ക്കുക..
`.കണ്ണൂര്‍: പോലീസിനെയും ഡിവൈഎസ്പി പി. സുകുമാരനെതിരെയും ഭീഷണിപ്പെടുത്തി കണ്ണൂര്‍ നഗരത്തിലും പരിസരങ്ങളിലും പോസ്റ്റര്‍ പതിച്ചു പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനെതിരെ പോസ്റ്റര്‍ പതിക്കുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പാപ്പിനിശേരി ബോട്ടുജെട്ടിയിലെ മുഹമ്മദ് ഫൗസ്, വളപട്ടണത്തെ പുന്നക്കല്‍ ഷുഹൈബ് എന്നിവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ ടൗണില്‍ പോസ്റ്ററൊട്ടിക്കാന്‍ ഇറങ്ങിയത്.
ഡിവൈഎസ്പി സുകുമാരന്‍ പോലീസ് വര്‍ഗീയവാദി എന്നു തലക്കെട്ടോടുകൂടിയ പോസ്റ്ററുകളാണു പ്രവര്‍ത്തകര്‍ നഗരത്തില്‍ പതിച്ചത്. ഡിവൈഎസ്പി പറഞ്ഞ വാക്കുകളെന്ന രീതിയില്‍ ചില വാചകങ്ങളും പോസ്റ്ററിലുണ്ട്.
ഇന്നലെ രാവിലെ പത്തരയോടെ കാല്‍ടെക്‌സ് ജംഗ്ഷനില്‍നിന്നാണു പ്രകടനം ആരംഭിച്ചത്. റോഡിന്റെ ഇരുവശവും പോസ്റ്ററുകള്‍ പതിച്ചു നീങ്ങിയ പ്രവര്‍ത്തകരെ മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസുദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്ന രീതിയിലുള്ള ഭീഷണിപ്പെടുത്തല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തു.
Related posts:keralaonline...news.
Like ·  · Promote ·