Friday, 12 July 2013

വൈക്കം മുഹമ്മദ്‌ബഷീര്‍
1989 february 5 nu ഒറ്റത്തവണ കണ്ടു.ബേപ്പൂരിലെ വീട്ടില്‍ മകളുമൊത്ത് പോയി..മാവിന്‍ചുവട്ടില്‍,ചാരു കസേരയില്‍ ഇരുന്ന് കുറെ കാര്യങ്ങള്‍ പ്രത്യേകിച്ച് പുസ്തകപ്രസാധനം,റോയല്‍റ്റി ഇവ സംബന്ധിച്ച് സംസാരിച്ചു.മകളെ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചു.,സാധാരണക്കാരുടെ ജീവിതം നന്നായി പകര്‍ത്താന്‍ ഉപദേശിച്ചു. കഥകള്‍ അയച്ചു കഴിഞ്ഞാല്‍ മാസങ്ങള്‍ക്ക് ശേഷം .ചിലപ്പോള്‍ വെളിച്ചം കാണും,ഇല്ലെന്കില്‍ അവ മായ്ഞ്ഞു പോകും എന്ന പരാതി കേട്ട് ചെറുതായിട്ടൊന്നു ചിരിച്ചു.''അങ്ങനെ കാത്തു നില്‍ക്കേണ്ട കാര്യമില്ല.'' അന്നത്തെ കുറെ പ്രസിദ്ധീകരണങ്ങളുടെ പേര് എടുത്തു പറഞ്ഞു.'അവയ്ക്ക് തുടര്‍ച്ചയായി കഥകള്‍ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു.ഫാബി ത്താത്ത സുലൈമാനി തന്നു.പോകാന്‍ തുടങ്ങുമ്പോള്‍,കൈയൊപ്പിട്ടു...ബാല്യകാല സഖി,ആനവാരിയും പൊന്‍കുരിശും,മുച്ചീട്ടുകളിക്കാരന്റെ മകള്‍,താരാസ്പെഷല്സ്,...കൈവശമുള്ള പുസ്ത്കങ്ങള്‍ തന്നു.''ബാല്യകാല സഖി''യുടെ (24 th edition) ആദ്യപേജില്‍ ഇങ്ങനെ എഴുതി....''പ്രിയപ്പെട്ട രാധേ..വിഷമിക്കാനൊന്നുമില്ല.ജിവിതം ഇങ്ങനെയൊക്കെത്തന്നെയാണ്.വിജയിക്കും.തോന്നുമ്പോഴൊക്കെ എഴുതുക.രാധയ്ക്ക് എല്ലാ സൗഭാഗ്യങ്ങളും നേരുന്നു.'',കൈനോട്ടക്കാരന്‍,കപ്പലിലെ ഖലാസി , ഹിന്ദു-സൂഫി സന്യാസിമാരില്‍ നിന്ന് സംന്യാസം അഭ്യസിച്ച,ഭാരത മൊട്ടുക്കും അറേബ്യന്‍-ആഫ്രിക്കന്‍ തീരങ്ങളില്‍ സഞ്ചരിച്ച.,രചനകളില്‍ നിഷ്കളങ്കത തുടിയ്ക്കുന്ന..മഹാത്മാവേ''ജീവിതം ഇങ്ങനെയൊക്കെതന്നെയാണെ''ന്ന് ശരിക്കും അറിഞ്ഞുകൊണ്ട്...പ്രണാമങ്ങള്‍...............>....കെ.എം.രാധ

No comments:

Post a Comment