Monday, 15 September 2014

കേശവന്‍, ഒമാനിലാണ്.
ചുവരില്‍ പതിയ്ക്കുന്നതത്രയും വായിക്കുന്നുണ്ടെന്നും അറിയാം.
കുറച്ചുകാലം കൊണ്ട് ,കൂടുതല്‍ പണമുണ്ടാക്കി നാട്ടില്‍ എന്തെങ്കിലും മനസ്സിനിണങ്ങിയ തൊഴില്‍ സംരഭം തുടങ്ങി,സമാധാനജീവിതം നയിക്കുക.
സ്നേഹത്തോടെ
Keshava Mahesh Kumar
Moonraker.ല്‍ റിച്ചാര്‍ഡിന്‍റെ അഭിനയം കണ്ട് ഞെട്ടല്‍, അസ്വസ്ഥ മനസ്സോടെ വീര്‍പ്പടക്കിപ്പിടിച്ചുനിന്നിട്ടുണ്ട്.
ആദരാഞ്ജലികള്‍
Richard Kiel, the character actor best-known as the metal-mouthed villain in two James Bond movies,
Actor Richard Kiel, known for his portrayal of the character "Jaws" in the James Bond movies and his role in "Happy Gilmore", passed away on September 10, 2014. He was 74 years old.
VIPIN  SENT THIS POST
നിളയുടെ നിത്യത തേടി ഒരു യാത്ര...
നിളാ വിചാര വേദി യുടെ ആഭിമുഖ്യത്തിൽ നിളാ തീരത്തിലൂടെ ഒരു മഹായാത്ര.. പറളി മുതൽ പറളി വ രെ.. കണ്ണാടി പുഴയും കൽപാത്തി പുഴയും ഒന്നാകുന്ന പറളിയിൽ നിന്നും യാത്ര തുടങ്ങി തിരുവില്വാമല, മായന്നൂർ, ഗായത്രി പുഴ സംഗമം, തിരുവഞ്ചികുഴി ഗുഹാക്ഷേത്രം, ചെറുതുരുത്തി പങ്ങാവ്‌ കടവ്‌, വള്ളത്തോൾ സമാധി, പഴയകലാമണ്ഡലം, തിരുമിറ്റകോട്‌, കണ്ണന്നൂർ,പന്തിരുകുലത്തിന്റെ തൃത്താല.. പാക്കനാർ കാഞ്ഞിരം, 99 യാഗം നടത്തിയ യഞ്ജേശ്വരം, വെള്ളിയാംകല്ല്, കൂടല്ലൂർ, കുമ്പിടി.. കേളപ്പജിയുടെ തവനൂർ, തീരൂർ പുഴ സംഗമിക്കുന്ന ഗോമുഖം , തുഞ്ചൻപറമ്പ്‌.. മാമാങ്കസ്മാരക ദർശ്ശനം, തിരുനാവായ, കുറ്റിപുറം, തൂതപുഴ സംഗമിക്കുന്ന തിരുവേഗപുറം, പുന്നശ്ശേരി നമ്പിയുടെ പട്ടാമ്പി, വി ട്ടി യുടെ മുണ്ടായ, ഷോർണ്ണൂർ
ആയുർവ്വേദ സമാജം, പാലപുറം, കലക്കത്തു കുഞ്ചൻ മഠം, സന്ദർശ്ശിച്ചു പറളി യിൽ യാത്ര സമാപിക്കും. ഒക്ടോബർ 10,11, 12 തീയതികളിൽ ആൺ യാത്ര.. ഈ നിളാപരിക്രമ യിൽ പ ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കു. +919961925639
കേരളത്തില്‍. ..... 
കോണ്ഗ്രസ്സ് ,കമ്മ്യൂണിസ്റ്റ്,ബിജെപി,മുസ്ലിംലീഗ് തുടങ്ങിയ എല്ലാ മൂപ്പിളമ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും, അപ്രിയ സത്യങ്ങള്‍ എഴുതുമ്പോള്‍ ,ദേഷ്യം.
അപ്പോള്‍,എന്ത് സംഭവിക്കും.??
എഴുതുന്നവരെ ഭീഷണിപ്പെടുത്തും.
പിന്നെ?
അവര്‍ക്കെതിരെ അഴിമതി ആരോപിക്കും.
സര്‍ഗാത്മക ഊര്‍ജ്ജം തകര്‍ക്കാന്‍ എല്ലാ വിധ തന്ത്രങ്ങളും പ്രയോഗിക്കും.
മനസ്സിലായില്ല?
സാഹിത്യ സാംസ്കാരിക മേഖലകളില്‍''ഭ്രഷ്ട്'' കല്പ്പിക്കും.
അവരുടെതും അല്ലാത്തതുമായ ചാനല്‍-പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയില്‍ സ്വാധീനം ഉപയോഗിച്ച് ഒരു കാരണവശാലും എതിരാളികളുടെ അഭിമുഖം,വാര്‍ത്തകള്‍,വിലയിരുത്തലുകള്‍ കൊടുക്കില്ല.
അവരുമായി സഹകരിക്കുന്നവരുടെ രചനകള്‍ മാത്രം പുസ്തകങ്ങളായി പുറംലോകത്തെത്തിക്കുക,
ഒരു കൂട്ടം അംഗീകൃത എഴുത്തുകാര്‍/എഴുത്തുകാരികളെ മാത്രം സാഹിത്യ സമ്മേളനങ്ങളില്‍ വിളിച്ചു വരുത്തി പ്രഭാഷണങ്ങള്‍,ചര്‍ച്ചകള്‍ സംഘടിപ്പിക്കുക,
അവരുടെ കൃതികള്‍ മാത്രം ഉത്തമമെന്ന് സമൂഹത്തെ ബോധിപ്പിക്കുക.
അതൊക്കെ നിങ്ങളുടെ അസൂയാലുവായ എഴുത്തുകാരിയുടെ മലിന ചിന്തകള്‍.
'ശരി.സമ്മതിച്ചു'
അതിന്,നിങ്ങളെ എഴുത്തുകാരിയായി സമൂഹം അംഗീകരിക്കണമെന്ന് എന്താണ് ഇത്ര നിര്‍ബന്ധം?

Thursday, 11 September 2014

ബിജെപി- നരേന്ദ്രമോഡി സര്‍ക്കാര്‍ 100 ദിനങ്ങള്‍ കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
CNN/IBN മോഡി സര്‍ക്കാരിന് 10 ല്‍ 7 MARK കൊടുത്തുവെന്ന് എവിടെയോ വായിച്ചു.
ഡി.ബാബു പോള്‍ കേരള കൌമുദിയില്‍ ,മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ എഴുതിയ ചെറു ലേഖനം,എന്‍റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നത്.
ഒരു ട്രെയിന്‍ യാത്രയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അപ്രതീക്ഷിതമായി ശോഭാ സുരേന്ദ്രനെ കണ്ടു.
അവര്‍ക്ക് എന്നെ അറിയില്ല.
കോഴിക്കോട്ടുകാരി. ടീച്ചറാണ് എന്ന് സ്വയം പരിചയപ്പെടുത്തി.
ഇത്രയും ക്ഷേത്ര സ്വത്ത് ഉണ്ടായിട്ടും,ഗുരുവായൂര്‍ ,ചോറ്റാനിക്കര പോലുള്ള പണം വാരി (മാസം നാലുകോടി നടവരവ്) ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ കൈവശം വെച്ച് ഒരു സെന്റ് ഭൂമിയില്ലാതെയും,അമ്പല നടകളില്‍ കിടന്നുറങ്ങുന്ന വൃദ്ധ ജന്മങ്ങളെപ്പറ്റിയും രണ്ടു മിനിറ്റ് സംസാരിച്ചു.
കാരണം,വണ്ടി വരാറായിരുന്നു
ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് മുന്‍പില്‍ വയോ വൃദ്ധര്‍ ഇല്ലാത്തത്,അവര്‍ക്ക് ആരാധനാലയങ്ങളില്‍ നിന്ന് ലഭിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കാന്‍ സംവിധാനങ്ങളുണ്ട് എന്നും പറഞ്ഞു.
ഒരു പക്ഷേ,അവര്‍ കരുതിക്കാണും,ഈ സ്ത്രീ എന്തൊക്കെയാണ് പറയുന്നതെന്ന്.!
അതിന് ശേഷം,ബാബു പോളിന്‍റെ ലേഖനം തിരക്കിട്ട് വായിച്ച്,പത്രം അവരെ ഏല്പ്പിച്ചു.
ഇനി ,അവര്‍ക്ക് എന്നെ കണ്ടാല്‍ മനസ്സിലായെന്നു വരില്ല.
ബാബുവിന്‍റെ ലേഖനത്തില്‍ പെട്രോള്‍ വില കുറച്ചത്,എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട്,ആയുധ നിര്‍മ്മാണം ഇന്ത്യയില്‍ വെച്ച് തന്നെ(എങ്കില്‍ കമ്മീഷന്‍ ഒഴിവാകും.നല്ല കാര്യം )രാജ്യത്തെ ഡിജിറ്റല്‍ മികവിലെത്തിക്കുന്നത് തുടങ്ങിയവ സൂചിപ്പിക്കുന്നു.
.....................................................................................................
.. മോഡി ഇന്ത്യയെ ഒന്നായിക്കാണുന്നു.
മുഖ്യമന്ത്രിയായപ്പോള്‍, കേദാര്‍ നാഥ്‌ പ്രളയത്തില്‍ ,
മോഡി നേതൃത്വം കൊടുത്ത് ഹെലിക്കോപ്പ്റ്ററില്‍ ഗുജറാത്തികളെ ,ഗുജറാത്തിലേക്ക് കൊണ്ടുപോയത് മലയാളം മീഡിയ-ചാനലുകള്‍ പരിഹാസത്തോടെയാണ് കണ്ടത്.
അധികാരത്തില്‍ വന്ന ശേഷം, ഇറാഖില്‍ നിന്ന് നേഴ്സ്മാരെ വിട്ടു കിട്ടാന്‍ ,സുഷമാസ്വരാജ് അടക്കം പ്രവര്‍ത്തിച്ചിട്ടും മലയാളികള്‍ അതും അവഗണിച്ചു.
വര്‍ഷങ്ങളായി അമര്‍നാഥ്‌ യാത്ര മുടക്കാന്‍ യാത്രക്കാരെ ഉപദ്രവിച്ചും , സൈനിക ക്യാമ്പിന് നേരെ ബോംബ്‌ എറിഞ്ഞും,ഖുറാന്‍ പേജുകള്‍ സ്വയം കത്തിച്ച് കുറ്റം സൈന്യത്തിന് മേല്‍ ആരോപിച്ചും ( എന്‍റെ പഴയ പോസ്റ്റുകള്‍ വായിക്കുക ) ഭീകരര്‍ താണ്ഡവമാടിയത് ഇപ്രാവശ്യം ഉണ്ടായില്ല എന്നത് എല്ലാ മതങ്ങളെയും ബഹുമാനിച്ചു കൊണ്ടുതന്നെ ,ഹൈന്ദവ ഈശ്വര വിശ്വാസിയായ എനിക്ക് ആശ്വാസം പകരുന്നു.
മാത്രമോ,കാശ്മീര്‍ പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് ബിജെപി സര്‍ക്കാരും നമ്മുടെ സൈന്യവും അങ്ങേയറ്റം സഹായം നല്‍കുമ്പോള്‍,
കശ്മീരികള്‍ സ്വയം അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുകയാണ് എന്ന്,ഒരു കുബുദ്ധി വിവരദോഷി '.TIMES OF INDIA'ല്‍ എഴുതി.
ഉടന്‍,ആ കുഷ്ഠരോഗമാനസന്‍ എഴുതിയ അഭിപ്രായത്തിന് ചുവടെ, Utter lies'എന്നും എഴുതിവെച്ചു.
നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കാനുള്ള സന്മനസ്സു മനുഷ്യര്‍ക്ക്‌ ഉണ്ടാകണം.
സ്വാതന്ത്യ്രം ലഭിച്ച് 67 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 100 കോടി ഇന്ത്യക്കാരില്‍ ഭൂരിപക്ഷത്തിനും ശൌ ചാലയങ്ങള്‍ ഇല്ല എന്നത് ദുരന്തം തന്നെയാണ് .
കാര്യങ്ങള്‍ സത്യസന്ധമായി എഴുതിയ ശ്രീ .ബാബു പോളിന് നന്ദി.

Photo: ബിജെപി- നരേന്ദ്രമോഡി  സര്‍ക്കാര്‍ 100  ദിനങ്ങള്‍ കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

മാതൃഭൂമി പത്രത്തില്‍, ശ്രീ .ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയ ലേഖനം വളരെയധികം ഉപകാരപ്രദം.
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് വന്നാലുണ്ടാകുന്ന ഗുണങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ ,അദ്ദേഹം വിവരിക്കുന്നു.
ആരെഴുതി എന്നല്ല എന്തെഴുതി എന്നാണു നാം ഓര്‍ക്കേണ്ടത്.
കുറച്ചു മുന്‍പ് എഴുതിയതായത് കൊണ്ട്,ആര്‍ ച്ചീവ്സില്‍ പോയി വായിക്കാം.
മുസ്ലിം സ്ത്രീകള്‍ക്ക് ഗുണം എങ്ങനെ ലഭിക്കും എന്നും ആ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
കേന്ദ്ര ബിജെപി സര്‍ക്കാര്‍ ,രാഷ്ട്ര നന്മയ്ക്ക് വേണ്ടി ,ആ നിയമം കൊണ്ടുവരികതന്നെ വേണം.
ശ്രീ.ഹമീദിന് അഭിനന്ദനങ്ങള്‍.
കെ.എം.രാധ

Photo: മാതൃഭൂമി പത്രത്തില്‍,  ശ്രീ .ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയ   ലേഖനം വളരെയധികം  ഉപകാരപ്രദം.
 ഇന്ത്യയില്‍  ഏകീകൃത സിവില്‍ കോഡ് വന്നാലുണ്ടാകുന്ന  ഗുണങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ ,അദ്ദേഹം വിവരിക്കുന്നു.
  ആരെഴുതി എന്നല്ല  എന്തെഴുതി  എന്നാണു നാം ഓര്‍ക്കേണ്ടത്.
  കുറച്ചു മുന്‍പ് എഴുതിയതായത് കൊണ്ട്,ആര്‍ ച്ചീവ്സില്‍ പോയി വായിക്കാം.
  മുസ്ലിം സ്ത്രീകള്‍ക്ക് ഗുണം എങ്ങനെ ലഭിക്കും എന്നും ആ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
     കേന്ദ്ര ബിജെപി സര്‍ക്കാര്‍ ,രാഷ്ട്ര നന്മയ്ക്ക് വേണ്ടി ,ആ നിയമം കൊണ്ടുവരികതന്നെ വേണം.
  ശ്രീ.ഹമീദിന് അഭിനന്ദനങ്ങള്‍.
കെ.എം.രാധ
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അണികളില്‍ നിന്ന് കൊലക്കത്തികള്‍ തിരിച്ചു വാങ്ങുക.
കൊലപാതക രാഷ്ട്രീയത്തില്‍ തകരുന്നത് അനേകം കുടുംബങ്ങള്‍.
അവരുടെ കണ്ണീര്‍ വീണ് ഇനിയും കേരളം ശാപ പങ്കിലമാകരുത്.
നേതാക്കള്‍ അറിഞ്ഞേ ഏത് പാര്‍ട്ടി പ്രവര്‍ത്തകരും സംഘടിച്ച്,എതിരാളികളെ വീഴ്ത്തൂ എന്ന് കേട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രെയിന്‍യാത്രയില്‍
''ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെടെണ്ടത് തന്നെ ''എന്ന് ചിലര്‍ സംസാരിക്കുന്നത് കേട്ടു.
.2014 ജനുവരിയിലെന്ന് തോന്നുന്നു
തിരുവനന്തപുരത്ത് ഒരു കമ്മ്യൂണിസ്റ്റ്കാരന്‍റെ വീട് കയറി അക്രമിച്ചു,പിതാവ് നാരായണന്‍ നായരെ വെട്ടി,അദ്ദേഹം മരിച്ചു.
തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ മത്സരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ,ജയ സാദ്ധ്യതകള്‍ ഇല്ലാതാക്കില്ലേ.,
ഇങ്ങനെ പരസ്പരം വെട്ടും കുത്തും.കൊലവിളിയും എപ്പോള്‍ തീരും എന്ന് ചിലരോട് ചോദിച്ചു.
ഉടന്‍ മറുപടി
അത് പ്രാദേശികമായ കാര്യങ്ങളെന്ന്.
നാരായണന്‍നായരും,ഷുക്കൂറും ടി പിയും സച്ചിനും ജോസഫ് മാഷുടെ കൈവെട്ടലും ,മനോജും അങ്ങനെ അനേകങ്ങള്‍ രാഷ്ട്രീയ വൈരാഗ്യത്തില്‍ പ്പെട്ട് ഒടുങ്ങുമ്പോള്‍, കരിനിയമങ്ങള്‍ കൊണ്ട് വന്ന് ,അവ തടയിടുക തന്നെ വേണം.
ഗള്‍ഫു നാടുകളില്‍ സ്ത്രീ പീഡനങ്ങള്‍ക്കും,മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ലഭിക്കുന്ന ദയാദാക്ഷിണ്യമില്ലാത്ത കഠിന ശിക്ഷ കൊടുത്താല്‍ ,ഇത്തരം ക്രൌര്യങ്ങള്‍ നില്‍ക്കുമോ?
ഒരു പരിധി വരെ .
അണികളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഉന്നത നേതൃത്വങ്ങളെ , അണികള്‍ ബൂമറാങ്ങ് പോലെ തിരിഞ്ഞു കുത്തിയാലുളള ദയനീയാവസ്ഥ ചിന്തിക്കൂ.
അക്രമം കൊണ്ട് ഒന്നും നേടുന്നില്ല.
,കേരളം കാപാലികരുടെ നാടായി മാറുന്നത് എത്ര ലജ്ജാവഹം.!
K.M.RADHA