Monday, 26 November 2012

രാഷ്ട്രീയ ചിന്തകള്‍



ഇന്ത്യ കണ്ട മികച്ച പ്രതിരോധമന്ത്രി തന്നെയാണ് എ.കെ.ആന്റണി.വല്ലാര്‍പാടം ടെര്‍മിനല്‍ വഴി  കണ്ടെയ്നറുകളില്‍ വരുന്നതെന്തും കര്‍ശന പരിശോധനക്ക് വിധേയമാക്കുമെന്ന ധീരമായ നിലപാട് സ്വീകരിച്ച അദേഹത്തിന് അഭിനന്ദനങ്ങള്‍.കാരണം ,ആ ടെര്‍മിനല്‍വഴി എന്തൊക്കെ കയറ്റിറക്കുമതിയെന്നു നാട്ടില്‍ പാട്ട്.അല്ല,ഈയിടെയല്ലേ അവിടെനിന്നു,(പിടിക്കപെടാതെ പോയ  നാല് കണ്ടെയ്നര്‍ രക്തചന്ദനത്തിനു പുറമേ)ഒരു കണ്ടെയ്നര്‍ രക്തചന്ദനം പിടികൂടിയപ്പോള്‍ ഒപ്പം ഒരു വലിയ ആദര്‍ശ പാര്‍ടി കമൂണിസ്റ്റ്പ്രവര്‍ത്തകന്‍ കൂടിയുണ്ടല്ലോ!ഹ.ഹാ.....അല്ലാ,ഇങ്ങനെ കള്ളനോട്ടോ,ആയുധങ്ങളോ കടത്താന്‍ സ്വന്തം രാജ്യത്തെ വില്‍ക്കാന്‍ ചൈനയോ,അമേരിക്കയോ,ഗള്‍ഫ് രാജ്യങ്ങളോ സമ്മതിക്കുമോ?.രക്തചന്ദനം ഹോങ്ങ്കൊഗിലേക്ക് കട്ട് കടത്തുന്നത് എന്തിനെന്നോ?നമ്മുടെ പാവം മാവോവാദികള്‍ക്ക് (പാവങ്ങളെ,നിയമപാലകരെ കൊന്നൊടൂക്കൂന്ന,തമിഴു പുലികള്‍      ചെയ്തതുപോലെ മറ്റൊരു ഇന്ത്യക്കുവേണ്ടി)പണവും,സഹായവും നല്‍കാന്‍!.പാവപ്പെട്ട സാധാരണക്കാരെ ഭീതിയുടെ,നിസ്സഹായതയുടെ  മുള്‍മുനയില്‍ നിര്‍ത്താന്‍.

രാഷ്ട്രീയ നിലപാടുകള്‍

വി.എസിന്റെ കപടനയം വെറും വോട്ടുബാങ്കിനു.....ഇസ്രയേല്‍,റഷ്യ,ഫ്രാന്‍സ്.,ജെര്‍മനി...അങ്ങനെ പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നുണ്ട്.ശത്രുക്കള്‍ ആളില്ലാ വിമാനങ്ങളും, മിസൈലുകള്മായി ആഞ്ഞടിക്കുമ്പോള്‍  അവര്‍ക്ക് മുന്‍പില്‍ ചെന്ന് നീട്ടി-കുറുക്കി   നാല് വര്‍ത്തമാനം പറഞ്ഞാല്‍ ശത്രു പേടിച്ചു പിന്മടങ്ങുമെന്ന ധാരണയല്ല മറിച്ച് സാമ്രാജ്യത്വ-ഏകാധിപത്യ  ചൈനയെ സഹായിക്കുന്ന നിലപാടാണ് വിഎസിന്റെത്.അല്ലാ,അസമില്‍ ഇപ്പോഴും നാട്ടുകാരും,പുറത്ത് നിന്ന് വന്ന  ന്യൂനപക്ഷ കുടിയേറ്റക്കാരും കലാപം നടത്തുന്നുണ്ട്.ഇന്നും,മൂന്ന് ലക്ഷം തദേശീയര്‍ വീടും,സ്ഥലവും ഉപേക്ഷിക്കാന്‍ നിര്‍ബന്ധീതരായി. ഭക്ഷണം,വസ്ത്രമില്ലാതെ അഭയാര്‍ത്ഥിക്യാമ്പില്‍  ! ഇതൊന്നും വിഎസിന് വിഷയമല്ല. സ്വന്തം വീട്ടിലെ കാര്യം കണ്ടു വി.എസ്  ,അനങ്ങ്ന്നില്ലഅസം വിഷയത്തില്‍ പിന്നിലൂടെ സകല സഹായവും നല്‍കി ബംഗ്ലാകുടിയേറ്റക്കാരെ  സഹായിക്കുന്ന  ചൈനയുടെ കപട രാഷ്ട്രീയ തന്ത്രം കേരളത്തില്‍ വിജയിക്കില്ലെന്ന് മനസ്സിലാക്കുക.ഇന്ത്യക്ക് ഇസ്രയേലിനെ എതിര്‍ത്തു,പലസ്തീന്‍ അനുകൂലമായി പ്രശ്നത്തില്‍ ഇടപെടാന്‍  ധാര്‍മികമായി  അധികാരമില്ല.കാരണം,അസമില്‍ നടക്കുന്ന അതിക്രൂരമായ വംശീയ-ബാഹ്യ ഇടപെടലുകളില്‍ കേന്ദ്രം ഒളിച്ചുകളി നടത്തുന്നു. 

ലോകസമാധാനം

ഇസ്രായേല്‍ ഇന്ത്യുയുടെ ഉത്തമസുഹൃത്ത്.മുന്‍ അംബാസിഡര്‍ ശ്രീനിവാസന്റെ ലേഖനം വായിക്കൂ.ഇന്ത്യയെ നശിപ്പിക്കാനല്ലാതെ ഉസാമ-താലിബാനികള്‍ക്ക് ചൈനയെ,(ഒളിംബിക്സ് മൈതാനിയിലേക്ക്ഇരച്ചു കയറിയ ഉരുഗ്വാര്‍ മുസ്ലിം തീവ്രവാദികളെ ചീന പട്ടാളം തത്സമയം വെടിവെച്ചു കൊന്നു.)ഇസ്രയേലിനെ തൊടാനാവില്ല.ഇന്ത്യക്കകത്തെ  മുംബൈ സ്ഫോടനത്തില്‍     നാല്പതു  രാജ്യസ്നേഹികളുടെ സഹായം തീവ്രവാദികള്‍ക്ക് കിട്ടിയെന്നു പാക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇനിയെങ്കിലും തീവ്രവാദം അവസാനിപ്പിച്ചു  മനുഷ്യര്‍ക്ക് ശാന്തിയും സമാധാനവും നല്‍കൂ  

സാമ്രാജ്യത്വ ചൈന

സാമ്രാജ്യത്വ ചൈന ഒരിക്കലും മാറില്ല.കുടിലവും ,കൌശലവും കൊണ്ട് ചെറു രാജ്യങ്ങളെ സാമ്പത്തികം,(ശ്രീലങ്ക,നേപ്പാള്‍ ,ബംഗ്ലാദേശ്)കൈകരുത്ത് കൊണ്ട്(ടിബറ്റ്,മക്കാവേ,ഹോങ്ങ്കോങ്ങ്)കീഴടക്കി വെന്ജിയോവമാര്‍ ജനാധിപത്യം കൊല ചെയ്യൂന്നു.ചൈന നമ്മുടെ മിത്രമല്ല.പാകധിനിവേശ കാശ്മീരില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും,പാകിസ്ഥാനും,ബംഗ്ലാദേശിനും,സാമ്പത്തിക-ആയുധ സഹായവും നല്‍കുന്നതും ഇന്ത്യക്കെതിരെ യുദ്ധമുഖം തീര്‍ക്കാനാണ്, ലക്ഷകണക്കിനു മനുഷ്യര്‍ പട്ടിണി കോലങ്ങളായി ചാകുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്  ഒരു പത്ത് കാശ് കൊടുക്കാത്ത ചൈന യിലെ അധികാരദുര പൂണ്ട ഭരണാധികാരികളെ ഇന്ത്യന്‍ കമ്മൂണിസ്ടുകള്‍ ബഹിഷക്കരിക്കുകയാണ് വേണ്ടത്.സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ നിരോധിക്കുക വഴി ഒരിക്കല്‍ കൂടി ചൈന ഏകാധിപത്യം തെളിയിചൂ.

പത്രധര്‍മ്മം



 രാഷ്ട്രീയത്തില്‍ തല്പരയെന്നു കേട്ടതില്‍ സന്തോഷമുണ്ട്.ചില ചോദ്യങ്ങള്‍..എല്ലാ പ്രാവശ്യവും ഇസ്രയേലിനെ എതിര്‍ക്കാറുള്ള ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ഇത്തവണ മൌനം പാലിച്ചതെന്തേ? ഫെയ്സ് ബുക്കില്‍ പോലും ഇസ്രേല്‍ സ്വന്തം ഭൂമി സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണെന്ന് വരെ പോസ്റ്റ് വന്നു.(ഇന്ത്യക്ക് സ്വന്തം ഭൂമി പോയിട്ട് തീവ്രവാദികളുടെ വെടിയേറ്റ്‌ ജനം ചത്തൊടുങ്ങിയാല്‍ പോലും ഒന്നുമില്ല.തീവ്രവാദ കേസുകള്‍ തേച്ചുമായ്ക്കയല്ലേ എന്ന് ജനം പറയുന്നതില്‍ തെറ്റുണ്ടോ) പണ്ഡിറ്റ്‌കളുടെതും കൂടിയായ കശ്മീര്‍ തീവ്രവാദികളുമായി വേദി പങ്കിട്ട് തെറ്റായ കാര്യങ്ങള്‍ (ഞാന്‍ ചരിത്രം പഠിച്ചവള്‍,)ലോകത്തോട്‌ പറഞ്ഞ അരുന്ധതി റോയ്മാഡത്തിന്റെ ശബ്ദം പോലും ഇസ്രയേല്‍ ഗാസയില്‍ കുഴപ്പമുണ്ടാക്കിയപ്പോള്‍ കേട്ടില്ലല്ലോ?പിന്നെ,നമ്മുടെ ആങ്ങ്‌ സാങ്ങ്സൂചി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു കാര്യം പറഞ്ഞു.....ശ്രദ്ധിച്ചോ?മ്യാന്മറില്‍ കുടിയേറിയ ബംഗ്ലാദേശി ന്യൂനപക്ഷം അവിടത്തെ ബുദ്ധമതക്കാരെ ഉപദ്രവിക്കുന്നുവെന്നു.അതാണ്‌ മ്യാന്മര്‍ ഭരണകൂടം തിരിച്ചടിച്ചതെന്ന്.ഞാന്‍ മനുഷ്യസ്നേഹി ചോരകണ്ടാല്‍ തല ചുറ്റുല്‍.ഏതു രാജ്യത്ത് ജീവിക്കുമ്പോഴും അവിടത്തെ നിയമം അനുസരിച്ചേ തീരൂ.ശ്രീലങ്കയില്‍ സംഭവിച്ചത് ഓര്‍ക്കൂ.നമുക്കത് സംഭവിക്കരുത്.ഇവിടെയുള്ള രാജ്യസ്നേഹികളുടെ സഹായം മുംബൈ സ്ഫോടനത്തില്‍ ലഭിച്ചെന്നു പാകിസ്ഥാന്‍ സമ്മതിക്കും മുന്‍പേ തന്നെ ഇന്ത്യക്ക് മനസ്സിലായിട്ടുണ്ട്.പാകിസ്ഥാന്‍ പലതും പറയും.....ഇന്ത്യന്‍ ഭരണാധികാരികളും,പ്രതിപക്ഷവും രാഷ്ട്ര സുരക്ഷിതത്വത്തിന് വേണ്ടി കൂട്ടായി പരിശ്രമിക്കുകയാണ് വേണ്ടത്.ഇന്ത്യ ഇക്കാര്യത്തിലെങ്കിലും സാമ്രാജ്വത്വചൈനയെ,അമേരിക്കയെ പിന്തുടരുകയാണ് വേണ്ടത്.ഇന്ത്യയില്‍ മുസ്ലീം-ഹിന്ദു ഭൂരിപക്ഷമുള്ള എത്രയോ സ്ഥലങ്ങള്‍ ഉണ്ട്.എങ്കില്‍ കശ്മീര്‍ കാര്യത്തില്‍ കള്ളകഥ മെനയുംപോലെ മുസല്മാന്മാര്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങള്‍ പാകിസ്ഥാന് വേണോ?വിഡ്ഢിത്തം പറയുന്നതിനും അതിരുണ്ട്. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുും രാജ്യപുരോഗതിക്ക് ,മതേതര ജനാധിപത്യ ഇന്ത്യക്ക് വേണ്ടി ഒന്നിക്കുക.വിേദശയാത്രക്കിടയില്‍ ഫ്രെഞ്ച്,റഷ്യ,ജര്‍മ്മന്‍,അറബിക്,ഓസ്ട്രേലിയന്‍,ബ്രിട്ടന്‍ എതയെത്ര രാജ്യങ്ങളിലെ ആളുകളുമായി സംവദിച്ചു.അവര്‍ക്ക് ഇന്ത്യയെ വളരെ വളരെ ഇഷ്ടം.തീവ്രവാദമാണ് അവരെ ഇന്ത്യ സന്ദര്ര്‍ശിക്കുന്നതില്‍ നിന്ന് പിന്നോട്ട് നയിക്കുന്നത്.സഞ്ചരിക്കാനുള്ള ഉന്മാദം കൊണ്ട്ജോലി യില്‍ നിന്ന് കിട്ടുന്ന കാശ് അല്‍പ്പാല്‍പ്പം എടുത്തു വെച്ചിട്ടാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ,പുറത്തേക്കും പോകുന്നത്.താനും അതുപോലെ സ്വതന്ത്ര ചിന്താഗതിയും,ഒരിക്കലും വറ്റാത്ത മനീഷയുമായി സത്യത്തിന്റെ നീതിയുടെ ,പാതയിലൂടെ പത്രപ്രവര്‍ ത്തനം തുടങ്ങുക

Sunday, 18 November 2012

സംവാദം


to me


                                                                               ഇന്ത്യന്‍കമ്മൂണിസ്റ്റ്-ബിജെപി.ഹിന്ദു ഐക്യം

                                                                                                കെ.എം.രാധ


കേരളം  പരിഷ്കൃതചിന്താധാരകളിലേക്ക്‌.....




            കഴിഞ്ഞ 25 കൊല്ലങ്ങളായി (1985തൊട്ടു)  പരസ്പരം കൊണ്ടും കൊടുത്തും,ചോരക്ക് ചോര,  കത്തിക്ക് കത്തി ,വടിവാള്‍ പ്രയോഗത്തില്‍ സമര്‍ത്ഥരായ, അനേകം  കുടുംബങ്ങളെ അനാഥമാക്കിയ (ഏതു ആശയസംഹിതയുടെ പ്രത്യയശാസ്ത്രത്തിന്‍റെ, സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലായാലും) രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സാമൂഹ്യനന്മക്ക്,സമാധാനത്തിനും ഒത്തു ചേരാന്‍ തീരുമാനിച്ചാല്‍  ആര്‍ക്കാണ് സഹിക്കാത്തത്‌?കേരളത്തില്‍ വീണ്ടും ചോര കുരുതിയും,തീവ്രവാദവും,കള്ളപണവും കൊണ്ട് വന്ന് ജനജീവിതം തകര്‍ക്കാന്‍ ഒരുങ്ങിയവരാണ് സൌഹൃദത്തിനു കോടാലി വെക്കുന്നത്.പിറവം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കിട്ടിയ വോട്ടിനേക്കാള്‍ അധികം വരുമായിരുന്നു..ഇടതു-ബിജെപി വോട്ടുകള്‍)udf=52528.ldf=46194.bjp=30507.ഈ രണ്ട് രാഷ്ട്രീയപാര്‍ടികളും കൂടി യോജിച്ചാല്‍=76701  വോട്ടു കിട്ടും.ഈ ഒരു കണക്കാണ് ചില ഗൂഡശക്തികള്‍ക്കു രസിക്കാതെ പോകുന്നത്? കെ.സുരേന്ദ്രനും ശ്രീരാമകൃഷ്ണനും തമ്മില്‍ നടന്ന ചാനല്‍ സംവാദത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ വരട്ടെ,ഫെയ്സ്ബുക്ക് വഴിയും അല്ലാതെയും എന്ന് സൂചിപ്പിച്ചതായി ഓര്‍മ.

        എന്തുകൊണ്ട് ഹിന്ദുക്കള്‍ ഒന്നിച്ചു നില്ക്കാന്‍ ആഗ്രഹിച്ചു ? കേരളത്തിലെ ഭരണകക്ഷി-പ്രതിപക്ഷങ്ങള്‍ ആലോചിച്ചിട്ടുണ്ടോ/?കടുത്ത മാനസിക ഭീതി,അരക്ഷിതാവസ്ഥ,തങ്ങളുടെ മക്കള്‍ പല സാഹചര്യങ്ങളില്‍ അനാഥമാകുമെന്ന തോന്നല്‍,എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും ആദര്‍ശം വിളമ്പി ജനത്തെ ചക്രവ്യൂഹത്തില്‍ അകപ്പെടുത്തുന്ന സാഹചര്യം,അധികാരവും,ധനവും ഉണ്ടങ്കില്‍ ഏതു ഉന്നതനും എന്ത് അക്രമവും,കൊലപാതകവും,പെണ്‍പീഡനവും നടത്താം എന്ന അവസ്ഥ,ഏതു കേസും വര്‍ഷങ്ങളോളം നീട്ടിവെപ്പിച്ചു (സ്വാധീനം കൊണ്ട്) ഒടുവില്‍ തേയ്ച്ചുമായ്ക്കല്‍.പി.ജയരാജന്‍ മനുഷ്യത്വത്തിന്റെ പേരില്‍ കൊല്ലപെട്ട സച്ചിന്ഗോപാലിന്റെ വീട് സന്ദര്‍ശിച്ചാല്‍,അന്യമത്സ്ഥയെ പ്രേമിച്ചതിന്റെ പേരില്‍  പെണ്‍വീട്ടുകാര്‍ മണണണണ ഒഴിച്ച് പൊള്ളലേറ്റ് മരിച്ച ജീത്തൂ മോഹന്റെ കുടുംബത്തെ  ആശ്വസിപ്പിച്ചാല്‍,  ടി.പിയുടെ കുടുംബത്തിനു പത്തു രൂപ പിരിച്ചുകൊടുത്താല്‍ ഒലിച്ചു പോകുന്നതാണോ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം?  എത്രയോ യാതനകള്‍ സഹിച്ചു ,കെട്ടിപടുത്ത പാര്‍ടി തിരുത്തലിന്റെ പാതയിലെങ്കില്‍ അത് ജനനന്മക്കു വേണ്ടിയാകട്ടെ എന്ന് കേരളീയ ജനാധിപത്യ നിഷ്പക്ഷ .പൊതുസമൂഹം ആഗ്രഹിക്കുന്നു.

         ആര്‍.എസ്.എസ്-ബിജെപിക്കാരെപറ്റിയുള്ള ആരോപണങ്ങളില്‍ മുഖ്യം  ഗാന്ധി വധം, ബാബറി മസ്ജിദ് സംഭവം,തുടര്‍ന്ന് വര്‍ഗീയ ലഹളകള്‍,കൊലകള്‍ ഇവയാണല്ലോ.ഗാന്ധിജിയെ കൊന്നത് ഗോഡ്സെയെങ്കില്‍,.....ഇന്ദിരാഗാന്ധിയെ,രാജീവ്‌ ഗാന്ധിയെ,അഴീക്കോടന്‍ രാഘവനെ   കൊന്നതാരാണെന്ന്,തീവ്രവാദം,കള്ളപണം,പെണ്‍പീഡനം,അധികാരത്തിന്റെ മറവില്‍ ഏത് നിയമവും അട്ടിമറിക്കുന്നത് ആരാണെന്ന് കേരളീയ പൊതു ജനസമൂഹത്തിന് നന്നായി അറിയാം.( നിലവിലുള്ള മന്ത്രിസഭ എത്ര പ്രമാദ കേസുകള്‍ വഴി തിരിച്ചു വിട്ടു ഇല്ലാതാക്കിയെന്നു നാട്ടില്‍ പാട്ട്.!)

           സത്യത്തില്‍ ചരിത്രബോധം,രാഷ്ട്രീയ അന്തസ്സത്ത, പുലര്‍ത്താത്ത ജനനേതാക്കളെകൊണ്ട് ജനം പൊറുതി  മുട്ടി.ഇരു മുന്നണികളില്‍ നിന്നും ലഭിച്ച തിക്താനുഭവം കൊണ്ടാണ് കേരളത്തിലെ ഹിന്ദുക്കള്‍ ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ  നേതൃത്വത്തില്‍ ഒരുമിക്കണമെന്ന് തീരുമാനിച്ചത്.ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍  നല്‍കുന്നത് സ്വാഗതാര്‍ഹം.ആ ന്യൂനപക്ഷങ്ങള്‍ പുന്നല ശ്രീകുമാര്‍ അടക്കം ഉയര്ന്നജാതിയില്‍ പെട്ട പാവങ്ങള്‍ക്ക് ഒന്നും കൊടുക്കരുതെന്ന് ജമായത്തേക്കാര്‍ക്കൊപ്പം നിന്ന് ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നത് ഹിന്ദു ഐക്യം തകര്‍ക്കാനാണ്. അത്,മലര്‍പ്പൊടിക്കാരന്റെ സ്വപ്നം!

          രാഷ്ട്രീയ നേതൃത്വങ്ങളുടെ വ്യക്തമായ നിര്‍ദേശമനുസരിച്ച് എതിരാളികളെ വടിവാളും,കത്തിയും,മാരകായുധങ്ങളുമെടുത്തു കൈകാര്യപെടുത്തി കേരളത്തിലെ സമാധാനാന്തരീക്ഷം വീണ്ടും നശിപ്പിക്കാന്‍ തുനിയുന്നവരെ എതിര്‍ത്തു തോല്‍പ്പിക്കാനും സംഘടിത ഹിന്ദുഐക്യം ആഗ്രഹിക്കുന്നു.  അല്ലാ,ബിജെപി ഭരിച്ച സംസ്ഥാനങ്ങളില്‍,കേന്ദ്രം ഭരിച്ച ചുരുങ്ങിയ കാലങ്ങളില്‍ എന്ത് ആനുകൂല്യങ്ങളാണ് ഹിന്ദുക്കള്‍ക്ക് അവര്‍ നല്‍കിയത്?കേള്‍ക്കട്ടെ.

          കേരളത്തില്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രേമം കൈവെട്ടുകാരും,താലിബാന്‍ മോഡല്‍ നായ്ക്കളെ തല അരിയുന്നവരും,സദാചാര പോലീസുകാരും,കോഡും സ്റ്റഡി ക്ലാസുകളും നടത്തി ഇതര ജാതിമതസ്ഥരെ കൈകാര്യപ്പെടുത്തുന്നവരും, നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നവരും (ബഹു :ഹൈക്കോടതി സൂചിപ്പിചിട്ടുപോലും )അരങ്ങ് തകര്‍ക്കുമ്പോള്‍ അവര്‍ക്കറിയാം.....ഞങ്ങള്‍ക്ക് ഭരണകൂടത്തിന്‍റെ എല്ലാവിധ സഹായവും കിട്ടും..പേടിക്കാനില്ലെന്ന്!അവരെയെന്നല്ല പൊതുസമൂഹത്തില്‍ രാജ്യത്തെ ,സമൂഹത്തെ കശാപ്പ് ചെയ്യുന്ന ആരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് രാഷ്ട്രീയ പാര്‍ടികളുടെ കടമ. അതിവിടെ  സംഭവിക്കുന്ന്ടോ?

         533  ക്രിമിനലുകള്‍ പോലീസ് വിഭാഗത്തില്‍ ഉണ്ടെന്നു നിയമസഭയില്‍ വെളിപെടുത്തിയ മുഖ്യമന്ത്രി അവര്‍ക്കെതിരെ എന്ത് നടപടി എടുത്തു?പാതി സത്യസന്ധന്‍ (പി.സി.ജോര്‍ജ്ജ് ക്ഷമിക്കുക) പോലീസ് സേനയില്‍ അനധികൃത സമ്പാദ്യം ,ക്രിമിനല്‍ പശ്ചാത്തലം ഉള്ള അനേകരില്‍  ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ പേര്‍ ഈയിടെ ചാനലുകളില്‍ ഉച്ചത്തില്‍ ഘോഷിച്ചിട്ടു പോലും അനക്കമില്ല .ഇത്തരം ഉദ്യോഗസ്ഥരുടെ മുന്‍പില്‍ പരാതിയുമായി ചെന്നാല്‍ എന്ത് സംഭവിക്കുമെന്ന് കേരളത്തിലെ നിഷ്പക്ഷ ജനസമൂഹത്തിനു അറിയാം.പി.ജയരാജനും,പന്ന്യന്‍ രവീന്ദ്രനും,കോടിയേരിയും, ചോദിച്ച ചോദ്യങ്ങള്‍ക്ക് ഭരണകൂടവും,ജനാധിപത്യ സമൂഹവും ഉത്തരം നല്‍കുക..കൊലക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളുടെ (തീര്‍ച്ചയായും കണ്ടെത്തി ശിക്ഷിക്കണമെന്ന് ഞങ്ങള്‍ ജനാധിപത്യ വിശ്വാസികള്‍ ആവശ്യപെടുന്നു) അറസ്റ്റ്‌ ചിലര്‍ക്ക് മാത്രം?

         ‘’കൊലകള്‍ ചെയ്തിട്ടുണ്ട്,ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നത് കണ്ടു ,മാഷെ ചവുട്ടി കൊന്ന കേസില്‍ തെളിവ് നല്‍കി പുറത്തിറങ്ങുന്നവര്‍ ജീവനോടെ വീട്ടില്‍ തിരിച്ചെത്തില്ല .മാറാട് സംഭവം നേരത്തെ അറിയാമായിരുന്നു.ഒളിക്യാമറയില്‍ മുന്‍ നീതിപാലകന്‍ പെണ്‍വാണിഭത്തിനു എത്ര പണം കൈമാറിയെന്ന് വെളിപെടുത്തിയത്,കശ്മീരില്‍ ഇന്ത്യന്‍ പട്ടാളത്തിനു നേരെ യുദ്ധം ചെയ്യാന്‍ കേരളത്തിലെ തീവ്രരാജ്യസ്നേഹികള്‍ പോയത്,ഇന്ത്യന്‍ പട്ടാളത്തിന്റെ വെടിയേറ്റ്‌ വീണ  രാജ്യസ്നേഹികളായ കേരളീയരില്‍ ഒരാളുടെ പോക്കറ്റില്‍നിന്ന് കര്‍ണ്ണാടക ബസ് ടിക്കറ്റ് കണ്ടെടുത്തത്! (ഒടുവില്‍ കേരളത്തില്‍ തീവ്രവാമേ ഇല്ലെന്നു വന്‍ കള്ളപ്രചരണം നടത്തി ശ്രദ്ധ ബിജെപി സംഘപരിവാരുകളിലേക്ക് തിരിച്ചു വിടാന്‍ ശ്രമിച്ചത്) എത്രയെത്ര സംഭവങ്ങള്‍!      

            കേരളത്തിലെ  തെരുവുകളില്‍,തീവണ്ടി പാളങ്ങളില്‍,അട്ടിമറി .എങ്ങും പാറിനടക്കും കള്ളനോട്ടുകള്‍,ഉഗ്രശക്തിയുള്ള ഡിറ്റണേറ്ററുകള്‍ സാധാരണക്കാരന്റെ ജീവന് ഭീഷണിയാകുമ്പോള്‍ സമാധാന ജീവിതം ആഗ്രഹിക്കുന്ന നിഷ്പക്ഷരായ ഹിന്ദുക്കള്‍ ഒരുമിച്ചു  നില്ക്കാന്‍ പ്രേരിപ്പിക്കപെടുന്നു.  ജനശ്രീക്ക് ലഭിച്ച പണം കള്ളപണമെന്നു കോടിയേരി.  വോട്ടിന്റെ ബലത്തില്‍.നീതിയും,നിയമവും അതതു ഭരണകൂടങ്ങള്‍ അട്ടിമറിക്കുന്നു. ഹിന്ദുക്കള്‍ നായരും ഈഴവരും ഒരുമിച്ച്ച്ചാല്‍ പോരാ ആദിവാസി മുതല്‍ അന്തണന്‍ വരെ ഒറ്റകെട്ടായി നിന്നാല്‍ മാത്രമേ ...(.അത് തകര്‍ക്കാന്‍ ധാരാളം ഗൂഢാലോചനകള്‍ നടക്കുന്നു) അവര്‍ക്ക് സ്വാഭാവിക നീതി ഭരണകൂടത്തോട് ചോദിച്ചു വാങ്ങാനാവൂ. ഹിന്ദുക്കള്‍ അവരുടെ ആചാരാനുഷ്ടാനങ്ങള്‍,സ്വജാതികളുമായി വിവാഹബന്ധങ്ങള്‍ നില്നിര്ത്തികൊണ്ട് തന്നെ അവകാശങ്ങള്‍ക്ക് പോരാടുക.

          പിണറായിയുടെ വാചകങ്ങളില്‍ ‘’നായരും ഈഴവരും ഒന്നിക്കുന്നത് നല്ലത്’’....സ്വല്‍പ്പം തിരുത്തലോടെ...നല്ല .കാര്യങ്ങള്‍ക്ക്ഹിന്ദുക്കള്‍ ഒരുമിക്കട്ടെ. പിണറായി പറയുന്നു ‘’ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം വര്‍ഗീയ ശക്തികളെ സഹായിക്കും.ഈ നീക്കം അരാഷ്ട്രീയത ഉണ്ടാക്കും,മതനിരപേക്ഷത തകര്‍ക്കും’’ അത് വെറും തെറ്റിദ്ധാരണ.ന്യൂനപക്ഷം ഒന്നിച്ചു നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നത് തെറ്റല്ല. നല്ലത്.ഭൂരിപക്ഷമാണോ താങ്കള്‍ക്കു പ്രശ്നം ?

           കേരളം ഭരിച്ച ഇരു മുന്നണികളും ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് എന്ത് നല്‍കി?ഞാന്‍ ഭൂരിപക്ഷത്തിലെ ന്യൂനപക്ഷ സവര്‍ണജാതി.എന്നെപോലെ ആയിരങ്ങള്‍ക്ക് അവകാശപെട്ട ന്യായമായ നിയമനങ്ങള്‍ പോലും അട്ടിമറിക്കപ്പെട്ടു...അധികാരത്തിന്റെ..സംവരണത്തിന്റെ പേരില്‍..!നിഷ്പക്ഷ ചിന്താഗതിക്കാരായ ഹിന്ദുക്കള്‍ മുഴുവന്‍ ബിജെപി എന്ന തോന്നലാണ് താങ്കളെ മുകളില്‍ കൊടുത്ത വാചകങ്ങള്‍ പ്രസ്താവിക്കാന്‍ പ്രേരിപ്പിച്ചത്.

          പിറവത്ത് വെറും6000 വോട്ട് മാത്രം കിട്ടുമായിരുന്ന ഒ.രാജഗോപാലിന് അധികം വോട്ട് ലഭിച്ചത് മനസ്സില്‍ മുറിവേറ്റ ഭൂരിപക്ഷത്തിന്റെതാണ്. ബിജെപിയുടെ ലേബലില്ലാതെ സ്വതന്ത്രമായി ഒരു പാര്‍ട്ടിയുണ്ടാക്കി ഹിന്ദുഭൂരിപക്ഷത്തിനു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍,  ആരൂടെയെങ്കിലും സമ്മതപത്രം  വേണോ വിജയേട്ടാ?അഥവാ തോറ്റാല്‍ തന്നെ എന്തിനു  വിഷമിക്കണം?   തോല്‍വിയും ജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍. അര്‍ഹര്‍ക്ക്  സാമ്പത്തികാടിസ്ഥാനത്തില്‍ എന്തെങ്കിലും ആനുകൂല്യം കൊടുക്കുന്നുടോ ഈ കേരളത്തില്‍?

             ടി.എന്‍.പ്രതാപന്റെ പ്രസ്താവനയില്‍ സത്യത്തിന്റെ അംശമുണ്ട്.ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തിയത് ,ഇരു മുന്നണികള്‍.!ഒരു വാക്ക് കൂടി ചേര്‍ക്കുന്നു......ജനത്തെ വോട്ടിന്റെ പേരില്‍ ഭിന്നിപ്പിച്ചതിനും,സാമുദായിക  സൌഹാര്‍ദ്ദം തകര്‍ത്തതിനും ഇരു മുന്നണികള്‍ക്കും നല്ല പങ്കുണ്ട്.പൂച്ചക്ക് എത്ര നാള്‍ പാല് കട്ടുകുടിക്കാന്‍  കഴിയും?  ബിജെപിയുമായി അതുപോലെ,പരസ്പരം  കമ്മൂണിസ്റ്റ് –ബിജെപിക്കാര്‍ തമ്മില്‍ വെട്ടികൊന്നു ചോരപ്രളയം കണ്ട് ഹരം പിടിച്ച് ആര്‍ത്തട്ടഹസിക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് ഈ വൈകിയ വേളയിലെങ്കിലും കമ്മൂണിസ്റ്റ്‌-ബിജെപി നേതൃത്വം മനസ്സിലാക്കുക. ചോര കണ്ടാല്‍ തലചുറ്റി വീഴുന്ന അനേകരില്‍ ഒരാളാണ് ഞാന്‍.ദൈവവിശ്വാസി.എന്നും അമ്പലത്തില്‍ പോയി തൊഴ്ത് വഴിപാടു നടത്താത്തവള്‍.

            കഴിഞ കമ്മൂണിസ്റ്റ് മന്ത്രിസഭ വിശ്വാസികളെ ദ്രോഹിച്ചിട്ടില്ല..മാത്രമല്ല,ഉയര്‍ന്ന ജാതിയിലെ പാവങ്ങള്‍ക്ക് വളരെ ചെറിയ തോതില്‍  സംവരണവും ഏര്‍പെടുത്തി.ഈ സര്‍ക്കാര്‍ അത് അട്ടിമറിച്ചു.ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലേക്ക് ഒഴുകുന്ന സാമ്പത്തികകണക്ക് (അവ പലപ്പൊഴും വഴിമാറി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപെടുന്നു എന്നത് പരസ്യമായ രഹസ്യം.) എവിടെയെല്ലാം എത്തുന്നുവെന്ന് നാട്ടില്‍ പാട്ട്)സര്‍ക്കാരിനു അറിയണ്ട..ഈയിടെ ക്ഷേത്രങ്ങളുടെ ഊട്ടുപുര അടക്കം ലേലം ചെയാന്‍ ആരാണ് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.ആ നിയമം റദ്ദ് ചെയ്തില്ലെങ്കില്‍....സംശയിക്കണ്ട.....ഹിന്ദുക്കള്‍ ഒന്നടക്കം..ശബ്ദം ഉയര്‍ത്തും....എന്താ കൃസ്ത്യന്‍-മുസ്ലിം ആരാധനാലായങ്ങള്‍ക്ക് സ്ഥലങ്ങള്‍ ഇല്ലേ.?അങ്ങോട്ട് നോക്കിയാല്‍ സര്‍ക്കാരിന്റെ മുട്ട് വിറക്കും.

           ശ്രീപദ്മനാഭസ്വാമി ക്ഷേത്രസ്വത്ത് കണ്ടു ഒരു രാഷ്ട്രീയ പാര്‍ടിയും കൊതിയൂറിവെള്ളമിറക്കണ്ട.സ്വാതന്ത്രത്തിനു മുന്പ് (രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷ്കാര്‍ക്കൊപ്പം നിന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു തുരങ്കം വെച്ച നിരീശ്വരവാദികള്‍ക്ക്,)പദ്മനാഭസ്വാമിയുടെ സ്വത്ത് കാര്യം പറയാന്‍ എന്ത് അവകാശം?നമ്മുടെ മയൂരസിംഹാസനമടക്കം എണ്ണിയാല്‍ ഒടുങ്ങാത്ത രത്ന-പവിഴ സഞ്ചയം ബ്രിട്ടീഷ്കാരുടെ മ്യൂസിയങ്ങളില്‍,രാജ്യകുടുംബങ്ങളില്‍  ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ അമൂല്യ കാഴ്ച വസ്തുക്കളായി ഇടം പിടിച്ചിട്ടുണ്ട്.

          പോരാ,സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ ഹൈദരാബാദ്,  ഇന്ത്യന്‍ യൂനിയനില്‍ ലയിക്കണമെന്ന ജനാഭിലാഷമെന്നു മനസ്സിലാക്കിയ ഹൈദരാബാദ്,                   നൈസാം രത്ന-ശേഖരമടക്കം അമൂല്യമായതെല്ലാം ലണ്ടനിലേക്ക് കടത്തി വെറും പാഴ്ചണ്ടിയാക്കിയിട്ടാണ് ഹൈദരബാദ് സ്വതന്ത്ര ഇന്ത്യക്ക് വിട്ടുകൊടുത്തത്.

            ബ്രിട്ടീഷ്കാരുടെ കണ്ണില്‍ പെടാതെ സൂക്ഷിച്ച പദ്മനാഭ സ്വാമി      ക്ഷേത്രസ്വത്ത് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കും ,അവരുടെ വംശപരമ്പരകള്‍ക്കും മാത്രമുള്ളത് .അല്ലാതെ,ഹിന്ദു ക്ഷേത്ര സ്വത്ത് കട്ട് മുടിച്ചും,വക മാറി ചെലവഴിച്ചും ഹിന്ദുക്കള്‍ക്കളുടെ അഭിവൃദ്ധിക്ക് വേണ്ടി പത്ത് പൈസ ചിലവാക്കാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും പ്രതിപക്ഷത്തിനും അവകാശപ്പെട്ടതല്ല.(വാക്കുകള്‍ക്കു കാഠിന്യം ഏറിയെങ്കില്‍ സദയം ക്ഷമിക്കുക.കേരളം ഭരിച്ച  വിവിധ സര്‍ക്കാരുകള്‍ ക്ഷേത്രഫണ്ട് കാര്യക്ഷമമായിട്ടാണ് ചിലവഴിച്ചതെന്നു തെളിയിക്കാന്‍ ധവളപത്രം ഇറക്കാന്‍ തയാറാവുമോ )യഥാര്‍തഥ സര്‍വ്കക്ഷി യോഗം വിളിക്കേണ്ടത്, ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്കു കിട്ടുന്ന വമ്പിച്ച വിദേശഫണ്ട്,അവര്‍ക്ക് നിലവിലുള്ള സ്ഥാവരജംഗമ സ്വത്ത് ഇവയൊക്കെ പരിശോധിക്കാനും കണക്കെപടുപ്പ് നടത്താനുമാണ്.മറ്റു ആരാധനാലയങ്ങളുടെ സ്വത്ത് കേരളീയ ജനാധിപത്യ സര്‍ക്കാരിന്റെ പരിധിയില്‍ പെടാത്തതെന്തു കൊണ്ട്?ഈ ചോദ്യം വളരെ കാലമായി ഹിന്ദുമത വിശ്വാസികള്‍ ചോദിക്കുന്നു.

           അല്ലാ ,രാഷ്ട്രീയക്കാരുടെയും ഉത്തമ സുഹൃത്തുക്കളായ അംബാനി,ടാറ്റ,ബിര്‍ലാ,ഹസ്സന്‍ അലിഖാന്‍,താഹിര്‍ മര്‍ച്ചന്റ് തുടങ്ങിയ വമ്പന്‍ കോടീശ്വരന്മാരുടെ കണക്കു ഇന്ത്യന്‍ ഭരണകൂടത്തിനു അറിയേണ്ട ഉത്തവാദിത്തമില്ലേ?



        ചരിത്രമറിയാത്ത ഏതോ വിഡഢി  കശ്മീര്‍ ഇ
ന്ത്യയുടെ  നിര്‍ബന്ധത്തിനു വഴങ്ങി ഇന്ത്യന്‍ യൂണിയനില്‍  ലയിച്ചതെന്നു എഴുതി.(അങ്ങനെ വിചാരിച്ചാലും കുഴപ്പമില്ല)  ഈ മഹാന്‍ ‘’Freedom at Midnight”’ വായിച്ചിട്ടുണ്ടോ?പാകിസ്ഥാന്റെ പിറവിക്കു ശേഷം കശ്മീര്‍ ഹിന്ദുരാജാവ് ഹരിസിംഗ്   തന്റെ രാജ്യത്ത്  മുഹമ്മദലി ജിന്ന(1947 ആഗസ്റ്റ് 24 രണ്ടാഴ്ച വിശ്രമത്തിനു എന്നല്ല കാലു കുത്തുന്നത് പോലും ഇഷ്ടപെട്ടില്ല. ഉടന്‍ ജിന്ന 1947 ഒക്ടോബര്‍ 26,27 ) പാക്പട്ടാള്ത്തെയും, പത്താന്‍  ഗിരിവര്‍ഗക്കാരെയും അയച്ചു കശ്മീരിന്റെ ഒരു ഭാഗം പിടിച്ചെടുത്തു. (അതാണ്‌ പാക്-അധിനിവേശ കശ്മീര്‍ ,അവിടെ ഇപ്പോള്‍ ചീന റോഡും വികസനപ്രവര്ത്തനങ്ങലും നടത്തുന്നു.ഭാവിയില്‍ ഇന്ത്യക്കെതിരെ യുദ്ധത്തിനു! ) പാകിസ്ഥാനെയും,ജിന്നയെയും അങ്ങേയറ്റം വെറുത്ത ഹിന്ദുരാജാവ് കഷ്മീരികളുടെയും,പണ്ഡിറ്റ്‌കളുടെയും പോരാ സ്വന്തം ,തീരുമാനമനുസരിച്ചും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കയാണ്ടായത്.പിന്നീടു പാക് ജനരല്‍ സിയാവുള്‍ ഹക്ക്( 1924-1988) 1976ല്‍ പാക് സൈനിക തലവനാകും മുന്‍പേ  ‘’ഇന്ത്യയെ നശിപ്പിക്കണമെന്ന,ആയിരം വര്ഷം യുദ്ധം ചെയ്യുമെന്നുമെന്ന’’  ദുര്‍വാശി കൊണ്ട് ഇന്ത്യയിലേക്ക്  ഭീകരരെയും, കൂലിപട്ടാളത്തെയും  അയച്ചു തുടങ്ങി(ബാബറിമസ്ജിദ് 1992 ഡിസംബര്‍6 )പൊളിക്കുന്നതിനും എത്രയോ മുന്‍പ് തന്നെ  പാകിസ്ഥാന്‍ ഇന്ത്യയോട് ഒളിയുദ്ധം തുടങ്ങിയെന്നു ചരിത്രം പഠിച്ചവര്‍ക്ക് അറിയാം.1947 ഒക്ടോബര്‍ 26ലെ യുദ്ധത്തിനു ശേഷം 1965ല്‍ പാകിസ്ഥാന്‍ ഇന്ത്യ ആക്രമിച്ചതിനു പിന്നില്‍ സിയാവുളിന്റെ വ്യക്തമായ കുടിലതന്ത്രങ്ങളുന്ടെന്നുചരിത്രരേഖകള്‍..വെളിപെടുത്തുന്നു

              ബാബറി മസ്ജിദ് ഒരു മറയാക്കി രാജ്യസ്നേഹികളായ ഇന്ത്യക്കാരുടെ സഹായത്തോടെ  കൂടുതല്‍ ഭീകരപ്രവര്‍ത്തനങ്ങളു,സ്ഫോടനങ്ങളും നടത്താമെന്ന് മനസ്സിലാക്കി.അതില്‍ അവര്‍ക്ക് കൂട്ട്  എന്നും സാമ്രാജ്യത്വ ചൈനയും.!ഇന്ത്യ നശിപ്പിക്കുന്നതില്‍  ഒരളവ് വരെ അവര്‍ വിജയിച്ചു..

             മതമൈത്രിയുടെ ഭാഗമായി രാമക്ഷേത്രം,ക്രിസ്ത്യന്‍,മുസ്ലിം പള്ളികള്‍ പണിതു വേണ്ടവര്‍ക്കെല്ലാം അവിടെ പ്രാര്‍ത്ഥനക്ക് അവസരം കൊടുത്തു ഇന്ത്യന്‍ മുസല്മാന്മാരെ  ഇന്ത്യയെ വെട്ടി വീഴ്ത്താന്‍ ആഹ്വാനപെടുത്തുന്ന പാകിസ്ഥാന് ‘’ഇതാണ് മതേതര ജനാധിപത്യ ഇന്ത്യ’’ എന്ന് മനസ്സിലാക്കി കൊടുക്കുക. എത്രയും പെട്ടെന്ന്                          .!

           കമ്മൂണിസ്റ്റ്‌ മന്ത്രിസഭ പോലും ചെയ്തിട്ടില്ലാത്ത ദുഷ്കര്‍മങ്ങളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹിന്ദുക്കളോട് പ്രവര്‍ത്തിക്കുന്നത്.ഇത്തരം ജനാധിപത്യ വിരുദ്ധവും, വിവേചനപരമായ   കാര്യങ്ങക്കെതിരെ ശബ്ദമുയര്‍ത്താനാണ് ഹിന്ദുക്കള്‍ ഒരുമിച്ചുനില്‍ക്കണമെന്ന് പറയുന്നത്. കേരളം,നാറുന്നു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍പ്രവര്‍ത്തകരോട് ശുചീകരണ പ്രവര്ത്തങ്ങളില്‍ ഏര്‍പെടാന്‍ ആഹ്വാനം നല്‍കി.ഡിഫിക്കാര്‍ കേരളത്തിലാകമാനം ശുചീകരണം നടത്തി.(ഇപ്പോള്‍ എല്‍.ഡി.എഫ് അധികാരത്തില്‍ ഉള്ള കോപ്പറേഷന്‍,മുന്‍സിപ്പാലിറ്റി,പഞ്ചായത്തുകള്‍ വരെ ചീഞ്ഞു നാറുന്നു)  

എല്ലാ വര്‍ഷവും ഗാന്ധിജയന്തിക്ക്  സ്കൂളുകളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനം ഇത്തവണ അട്ടിമറിച്ചില്ലേ?ഗാന്ധിജിയെ വിറ്റു കാശാക്കിയവരും ,ഗാന്ധി നമ്മുടെ  ശത്രുവാണെന്ന് കരുതുന്നവരും ഭരണകൂടം നിയന്ത്രിക്കുമ്പോള്‍...എന്തും സംഭവിക്കും കേരളത്തെ ഒട്ടാകെ വിഴുങ്ങുന്ന പ്ലാസ്റ്റിക്-സെപറ്റിക് ടാങ്ക് മാലിന്യങ്ങള്‍ നിരത്തുകളില്‍,പുഴകളില്‍ തള്ളുന്നത് കണ്ടുരസിച്ചു,,മാലിന്യനിര്‍മാര്‍‍ജനം പഠിക്കാനെന്ന മട്ടില്‍ വിദേശയാത്ര കഴിഞ്ഞു വരുന്ന രാഷ്ട്രീയസുഖിമാന്‍മാര്‍ .മാലിന്യകൂമ്പാരങ്ങള്‍ക്ക് തീ കൊളുത്തി പരിസരങ്ങളിലാകമാനം പുകയാല്‍ മൂടപെട്ട്,രാത്രി ഒന്ന് കണ്ണടക്കാനാവാതെ, ജനലുകള്‍ തുറക്കാനാവാതെ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സാധാരണക്കാരായ കേരളീയരെ അപഹസിക്കുന്ന, സമൂഹത്തെ വികലമാക്കുന്ന ഭരണകൂടത്തിന്റെ നിലപാട്എത്ര ഭയാനകം!  .അയല്‍സംസ്ഥാനത്ത് (മൈസൂര്‍) ചവറുകള്‍ എങ്ങനെ കാര്യക്ഷമമായി സംസ്കരിക്കാമെന്ന ചിലവ് കുറഞ്ഞ മാതൃക സ്വീകരിക്കാതെ വിദേശകമ്പോളം തേടി വെറും ജാഡ  കാണിക്കുന്ന ജനനായകര്‍ക്ക് മുന്‍പില്‍ സാധാരണക്കാര്‍ക്ക് വെറുപ്പും ദേഷ്യവും ഉണ്ടാവുക സ്വാഭാവികം!

            ജനങ്ങള്‍ക്കിടയില്‍ നിരന്തരം ആശയവിനിമയം നടത്തുന്ന ഞങ്ങളെപോലുള്ള എളിയ പ്രവര്‍ത്തകരുടെ -കേരളീയ ജനാധിപത്യ പൊതുസമൂഹത്തിന്റെ ആഹ്വാനം ചെവികൊള്ളൂ.!അതുകൊണ്ട് കൊലകത്തികള്‍ മണ്ണിട്ട്‌ മൂടുക.ജനത്തിന്റെ നീറും  പൊതു പ്രശ്നങ്ങളില്‍, ജനനന്മക്കു വേണ്ടി.ഒരുമിക്കൂ...

            സംഘപരിവാര്‍,ബിജെപി എന്നൊക്കെ പേടിപ്പിച്ചു കേരളത്തിലെ ഹിന്ദുവോട്ട് ഇരുമുന്നണികള്‍ക്കും വീതിച്ചു നല്‍കാന്‍ ഭൂരിപക്ഷ സമുദായം മേലില്‍ തയാറല്ലെന്നു തോന്നുന്നു.  ബിജെപി യുമായി സഹകരിക്കണോ വേണ്ടേ എന്നല്ല വിഷയം.കേരളത്തിലെ പൊതുസമൂഹം പേടിസ്വപ്നം പോലെ പിന്തുടരുന്ന കൊലക്കത്തി രാഷ്ട്രീയം ഇരു കൂട്ടരും നിര്‍ത്തണമേന്നെ അപേക്ഷയുള്ളൂ.

           .ഭൂരിപക്ഷം ഒന്നിക്കുന്നത് അവരുടെ അവശതകള്‍ക്ക് പരിഹാരം കണ്ടെത്താനാണ്‌.അയ്യങ്കാളി,ശ്രീനാരായണഗുരു,ചട്ടമ്പിസ്വാമികള്‍,വാഗ്ഭടാനന്ദന്‍, ,കെ.കേളപ്പന്‍,തുടങ്ങിയ മഹാത്മാക്കള്‍ ഹിന്ദുസമുദായത്തിലെ വിവിധ ജാതികള്‍ തമ്മിലുള്ള ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നത് മാറിയ കാലഘട്ടത്തില്‍ ഒന്ന് കൂടി ശക്തി പ്രാപിക്കുന്നു  എന്ന് മാത്രം. ഹിന്ദുക്കള്‍ അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു,സമാനജാതികളുമായോ അല്ലാതെയോ വിവാഹബന്ധത്തില്‍  ഏര്‍പ്പെടുന്നതില്‍ ആര്‍ക്കും വിരോധമില്ല. അതില്‍ തകരുന്നതാണോ ഇതര  രാഷ്ട്രീയ മുന്നണികളും മറ്റു  മതങ്ങളും?

          ഈയിടെ ബഹു: മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു തമാശ പറഞ്ഞു....കേരളത്തില്‍ തീവ്രവാദം ഇല്ലെന്നു! അങ്ങനെ എന്തെല്ലാം തമാശകള്‍ ഭരണകൂടത്തില്‍ നിന്ന് ഇന്ത്യക്കാര്‍ കേട്ടിരിക്കുന്നു . ഇന്ത്യയില്‍ നിന്ന് അനധികൃതമായി സമ്പത്ത് കവര്‍ന്ന് വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപണക്കാരുടെ. പേരുകള്‍ സ്വിസ്സ്-ഫ്രഞ്ച് സര്‍ക്കാര്‍ വെളിപെടുത്താമെന്നു സൂചിപ്പിച്ചപ്പോള്‍  ലോകത്തിലെ ഏറ്റവും പുരാതനമായ ,വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പ്രധാനമന്ത്രി നിശ്ശബ്ദനാകുന്നു.കോടികള്‍ മുടക്കി സ്വന്തം പ്രതിമകള്‍ നാട് നീളെ സ്ഥാപിച്ചവരും,കന്നുകാലിതീറ്റ കുംഭകോണക്കാരും, ആയുധവില്പനക്കാരും കൂട്ടിനുള്ളപ്പോള്‍ 90 ശതമാനം  വരുന്ന ഇന്ത്യയിലെ ഇരുകാലി മൃഗങ്ങള്‍ക്ക് എന്ത് പ്രസക്തി?

         ഇന്ത്യന്‍ ഭരണാധികാരികള്‍ മാതൃഭൂമിയെ എന്നേ വിദേശശക്തികള്‍ക്കു പണയം വെച്ചു കഴിഞ്ഞു!.(മുന്പ് കടം കൂടിയപ്പോള്‍ അന്നത്തെ  പ്രധാനമന്ത്രി  നരസിംഹറാവു സ്വര്‍ണകട്ടികള്‍ ബ്രിട്ടന് പണയപെടുത്തി തിരിച്ചെടുത്തത് പോലെ ) വിദേശ കുത്തകകള്‍ക്ക് മുന്‍പില്‍ പണയപെടുത്തിയ വ്യവസായ-വാണിജ്യ – സാങ്കേതിക മേഖലകള്‍ തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷ മൂന്നാം മുന്നണി വേണം. സമാനചിന്താഗതിക്കാരായ,രാഷ്ട്രസുരക്ഷക്കുവേണ്ടി ജീവന്‍ പോലും നല്‍കാന്‍ തയാറാവുന്നവര്‍,മതേതരമൂല്യം ഉയര്ത്തിപിടിക്കുന്നവരാകട്ടെ..ആധുനികഇന്ത്യയുടെ..അടുത്ത സാരഥികള്‍.

             ബിജെപിക്കാര്‍ വര്‍ഗീയത നിര്‍മിക്കുന്നത് എങ്ങനെയെന്നു കൂടി അക്കമിട്ടു വ്യക്തമാക്കുക.കാരണം,കേരളത്തില് ‍ എല്ലാ രാഷ്ട്രീയപാര്‍ടികളും ഏറിയും കുറഞ്ഞും കൊലകള്‍ നടത്തുന്നു. ആര്‍.എസ്.എസ്,പോപ്പുലര്‍ ഫ്രന്റ് അടക്കമുള്ള  തീവ്രനിലപാട് സ്വീകരിക്കുന്നവരെ അകറ്റണമെങ്കില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളും കുറ്റകൃത്യങ്ങളില്‍,കൊലപാതകളില്‍ നിന്ന് മോചിതമാകണം.

             നരേന്ദ്രമോഡി ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിനു യോഗ്യനല്ലെന്ന് ഞാന്‍ കരുതുന്നു.പക്ഷേ, പശ്ചിമബംഗാളില്‍ മുപ്പത്തിരണ്ട് വര്ഷം ഭരിച്ചിട്ടും ഇടതു പക്ഷത്തിനു  കൊണ്ടുവരാന്‍ കഴിയാത്ത വികസനം മോഡി കൊണ്ടുവന്നിട്ടുന്ടെന്നു ഗുജറാത്ത് സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവും.കേരളത്തിലെ ബിജെപിക്കാര്‍ ഇതര തീവ്ര രാഷ്ട്രീയവിഭാഗങ്ങളെക്കാള്‍ ഒട്ടും കൂടിയ രീതിയില്‍ അല്ല അക്രമങ്ങള്‍ നടത്തുന്നതെന്ന് ചില വ്യക്തികളുടെ പരാമര്‍ശം ശരിയല്ലെങ്കില്‍ അത്ജനാധിപത്യ സമൂഹത്തിനു  മുന്‍പാകെ     തെളിയിക്കേണ്ടത് ഇതര രാഷ്ട്രീയ പാര്ടികളാണ്.

നരേന്ദ്രമോഡി കൊലപാതകിയെന്നു മുദ്ര കുത്തുന്നവരോട് ചില ചോദ്യങ്ങള്‍? രാമജന്മഭൂമി-ബാബറി മസ്ജിദ് തകര്‍ച്ചക്ക് ശേഷം (1992  december 6) കര്‍സേവകര്‍ തീവണ്ടിയില്‍ വരുമ്പോള്‍ എതിരാളികള്‍  തീവണ്ടിക്കു തീവെച്ചു 59 കര്‍സേവകരെ ചുട്ടു കൊന്നു.പിറ്റേ ദിവസം ആ സംഭവത്തിനു പ്രതികാരമായി നരോദം പാട്ടിയയില്‍ 97 പേരെ കൊന്നു.(ഇരു കൂട്ടരും ചെയ്തതു അങ്ങേ അറ്റം തെറ്റ് ) ഈയിടെ ഒരു മലയാളം ചാനലില്‍ മനപൂര്‍വമോ അല്ലാതെയോ ഒരു മാന്യന്‍ നരോദംപാട്ടിയയില്‍ 1000ത്തില്‍ അധികം മുസല്‍മന്മാരെ കൊന്നുവെന്നു പറയുന്നത് കേട്ട് ഞാന്‍ ഞെട്ടി.കാരണം അത് മതി കേരളത്തില്‍ വര്‍ഗീയ ലഹളയുണ്ടാവാന്‍. ചാനല്‍ അവതാരകന്‍ ഉടനെ താങ്കള്‍ക്കു ഇക്കാര്യത്തില്‍ വ്യക്തമായ വിശ്വാസ്യയോഗ്യമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടോ എന്ന് ചോദിക്കുമെന്ന് കരുതി.അതുണ്ടായില്ല.

              ചെങ്ങന്നൂര്‍ക്കാരന്‍ ഗോപിനാഥന്‍ പിള്ളയുടെ മകന്‍ പ്രാനെഷ് പിള്ള ഇസ്ലാം മതം സ്വീകരിച്ചു മുസ്ലീമായി ഇസ്രത്ത്‌ ജഹാനെ നിക്കാഹ് ചെയ്തു.വളരെ നല്ലത്. അല്ലാ മോഡിയെ കൊല്ലാന്‍  കാറിലെത്തിയ അവര്‍ വ്യാജ ഏറ്റുമുട്ടലില്‍ വെടിയേട്ട്റ്റ് കൊല്ലപെട്ടു എന്ന് NIA  ഭാഷ്യം!വാദത്തിനു വേണ്ടി  ദേശീയ കുറ്റാന്വേഷണ ഏജന്സികളോട് ചോദിക്കട്ടെ....പ്രസ്തുത സംഭവം അരങ്ങേരുമ്പോള്‍ കാറിനകത്ത്‌ എങ്ങനെ രണ്ടു പാകിസ്ഥാനികള്‍  ഉണ്ടായി?പ്രസ്തുത വെടിവെപ്പില്‍  അവരും കൊല്ലപെട്ടല്ലോ!അവരെപറ്റി എന്‍ഐഎ എന്താണ് ഒരക്ഷരം മിണ്ടാത്തത്? അതുപോലെ  മുംബൈ സ്ഫോടനത്തിനു ഇന്ത്യന്‍-കേരള രാജ്യസ്നേഹികളുമായി ചര്‍ച്ച നടത്താന്‍,  ,കൊച്ചികായലില്‍ ബിസിനസ്കാരനൊപ്പം (അല്ലാ ജനാധിപത്യ കേരളഭരണകൂടത്തിനു ഇതുവരെ രാജ്യസ്നേഹിയായ ആ ബിസിനസ്സ്കാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ലേ? ) കായല്‍ യാത്ര നടത്തിയ ഡേവിഡ് കോള്‍മാന്‍ ഹെഡിലി എഫ്ബിഐക്ക്(Federal Bureau Of Investigation)മുന്‍പാകെ  പ്രാണീഷ്പിള്ള തീവ്രവാദിയെന്ന് വെളിപെടുത്തിയത് എന്തിനു കേന്ദ്രം വോട്ട് ബാങ്കിന് വേണ്ടി ജനത്തിനു മുന്‍പില്‍ മറച്ച് വെച്ചു?

            നരേന്ദ്രമോഡിയോടു ഹിന്ദുക്കള്‍ക്ക് മമതയുണ്ടോ എന്നല്ല പ്രശ്നം.മോഡി ഇസ്റത്തു ജഹാന്‍ കേസില് നിരപരാധിയെന്നെ അര്‍ത്ഥമുള്ളൂ. നരേന്ദ്രമോഡി ഇതര മതവിഭാഗങ്ങളില്‍ പെട്ട ഇന്ത്യക്കാരെ കൊന്നൊടുക്കിയെങ്കില്‍ തീര്‍ച്ചയായും മോഡിയെ ശിക്ഷിക്കണം.ഒപ്പം സിഖ് കൂട്ടകൊലക്ക് നേതൃത്വം കൊടുത്ത ജഗദീഷ് ടൈറ്റലരെയും.ജനാധിപത്യ ഭാരതത്തില്‍ ഭരണകക്ഷിക്ക് മാത്രമായി നിയമവ്യവസ്ഥയില്‍ വ്യതിചലനം ഉണ്ടാകരുത്.ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പൂര്‍ണമായും സാധാരണക്കാരായ ഇന്ത്യന്‍സമൂഹം വിശ്വസിക്കുന്നു,ബഹുമാനിക്കുന്നു ,.



           താലിബാന്‍ തീവ്രവാദികള്‍  അഫ്ഗാനിസ്ഥാനില്‍,പാകിസ്ഥാനില്‍, പള്ളികൂടങ്ങളില്‍  പോകാന്‍ അനുവദിക്കാതെ പെണ്‍കുട്ടികളെ വനിതകളെ വെടിവെച്ചു കൊല്ലുമ്പോള്‍, താലിബാന്‍കാര്‍  ബുദ്ധപ്രതിമകള്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് സശിപ്പിക്കുമ്പോള്‍,സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഏഴു ശതമാനംഉള്ള പാകിസ്ഥാനിലെ ഹിന്ദുക്കള്‍ മതപരിവര്‍ത്തനം വഴി ഒരു ശതമാനമായി ചുരുങ്ങിയപ്പോള്‍,അവിടെ ഹിന്ദു-പാര്‍സി തുടങ്ങിയ ജാതികളുടെ  ആരാധനാലയങ്ങള്‍  തകര്‍ക്കപെടുമ്പോള്‍  സംസ്കാരം തകര്ന്നടിയുകയാണ്. ജനാധിപത്യ ഭാരതത്തില്‍ ഹിന്ദുക്കളല്ലാത്ത ഇതര മതസ്ഥരുടെ എത്ര ആരാധനാലയങ്ങള്‍ ഹിന്ദുക്കള്‍ തകര്‍ത്തിട്ടുണ്ട്?ഉത്തരം നല്‍കൂ.      

             ,വിദേശശക്തികള്‍ പ്രത്യേകിച്ച്‌ ആപത്ബാന്ധവനായ ചൈനയുടെ സഹായത്തോടെ പാകിസ്ഥാനും,ബംഗ്ലാദേശും ഇന്ത്യയെ വെട്ടി മുറിക്കാന്‍ ആഗ്രഹിക്കുമ്പോള്‍(ജനറല്‍ മുഷറഫ് ചീന സന്ദര്‍ശനം കഴിഞ്ഞ് വന്ന ഉടന്‍ കാര്‍ഗില്‍ യുദ്ധം തുടങ്ങി)   അല്പമെങ്കിലും സഹകരണമുള്ള ശ്രീലങ്ക,നേപ്പാള്‍ രാഷ്ട്രങ്ങളെ ഇന്ത്യ തഴയുമ്പോള്‍ ഇതേ ചൈന തന്നെ മുതലെടുപ്പ് രാഷ്ട്രീയ തന്ത്രങ്ങളുമായി  ശ്രീലങ്കയിലും,നേപ്പാളിലും കോടിക്കണക്കിനു രൂപയുടെ വാണിജ്യ-വ്യവസായ-സാങ്കേതിക സഹായങ്ങള്‍ സബ്സിഡിയോടെ നല്‍കി പില്‍ക്കാലത്ത് അത്തരം ചെറു രാജ്യങ്ങളെ കടകെണിയില്‍ വീഴ്ത്തി വരച്ച വരയില്‍ നിര്‍ത്തി ഇന്ത്യക്കെതിരെ വാളോങ്ങാന്‍ നിര്‍ബന്ധിക്കുമ്പോള്‍, ഇന്ത്യ ചക്രശ്വാസം വലിക്കും.തീര്‍ച്ച.

            ഇന്നത്തെ കോണ്ഗ്രസ്  ഭരണനേതൃത്വത്തിന് ഭരണത്തില്‍ ദിശാബോധം, ഉള്‍കാഴ്ച, നഷ്ടപെട്ടിരിക്കുന്നു. ഇടതുകക്ഷികള്‍ വിശാല കാഴ്ചപ്പടോടെ ,വ്യക്തമായ വിദേശ –സ്വദേശ നയങ്ങളോടെ രാഷ്ട്രത്തെ ,ജനതയെ ഒന്നിപ്പിക്കാനാണ് മുതിരേണ്ടത്.

മാവോയിസ്റ്റുകള്‍ നിലനില്‍പ്പിനുവേണ്ടി, ആയുധമെടുക്കുന്നു.അവരെ  ആയുധം വെപ്പിച്ചു (ഫൂലന്‍ ദ്വെവിയെ ഓര്‍ക്കൂ) മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നിദ്രയിലാണ്ട സുഖഭോഗത്തില്‍ കഴിയുന്ന ഇന്ത്യന്‍ഭരണകൂടത്തിനു താല്പര്യമില്ല..കശ്മീരിലെ സ്ഥിതി വ്യത്യസ്തം.. കേന്ദ്രം വികസനത്തിന് നല്‍കുന്ന കോടിക്കണക്കിനു രൂപയില്‍ മുക്കാല്‍ പങ്കും  തീവ്രവാദികളുടെ പക്കലെത്തുന്നു.കശ്മീരി പണ്ഡിറ്റുകളുടെതും കൂടിയായ കശ്മീരിനെ വിഘടനവാദികള്‍ക്ക്(2006 october 20ലെ ) പാര്‍ലമെന്റ് ആക്രമണ പ്രതി അടക്കം (സയദ് അലീഷഗിലാനി,മെഹബൂബ മുഫ്തിമുഹമദു സൈത്, തുടങ്ങിയവരുടെ )അഴിഞ്ഞാട്ടം  അനുവദിക്കുന്നതും കേന്ദ്രം തന്നെ..

              യുറോപ്പ്,അമേരിക്ക, ബ്രിട്ടന്‍,ഫ്രാന്‍സ്, ജെര്‍മനി,തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍, തുടര്‍ച്ചയായി ബോംബ്.. സ്ഫോടനങ്ങള്‍ നടക്കുന്നുടോ?എന്തുകൊണ്ട്?ലോകവ്യാപാരകേന്ദ്രം(2001 september 11) തകര്‍ത്ത ഭീകരര്‍ക്ക്‌ പിന്നീട് ഒറ്റപെട്ട ചില സംഭവങ്ങള്‍ അല്ലാതെ വന്‍ ആക്രമണം കൊണ്ട് പാശ്ചാത്യശക്തികളെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല._(ഇറാന്‍ പ്രസിഡന്റ് അഹമദ് നജാദിന്റെ തമാശ ‘ലോക വ്യാപാര കേന്ദ്രം തകര്‍ത്തത് അമേരിക്ക തന്നെ സംഘടിപ്പിച്ച നാടകമാണെന്നു’ നമുക്ക് മറക്കാം.ഇസ്ലാം സമാധാനത്തിന്റെ മതമെന്ന് ലോകരെ ബോധിപ്പിക്കാന്‍ നജാദ് നടത്തിയ പാഴ്വേലയായിട്ടെ ബുദ്ധിജീവികള്‍ അത്തരം വാക്കുകളെ  വിലയിരുത്തിയിട്ടുള്ളൂ ) കാരണം ലളിതം,കുറ്റമറ്റ സുരക്ഷാസംവിധാനം.! ന്യൂയോര്‍ക്ക്കില്‍ ഇസ്ലാമിക് പഠന കേന്ദ്രമായ കൂറ്റന്‍ സ്ഥാപനം (അലി ബില്‍ഡിങ്ങ്) അമേരിക്കന്‍ അധികൃതര്‍ അടച്ചു പൂട്ടിയത് ജനങ്ങളോടുള്ള സ്നേഹവും,ഉത്തരവാദിത്വവും കൊണ്ടാണ്.

             ലോകജനസംഖ്യയില്‍ ഏറ്റവും മുന്‍പില്‍ ക്രിസ്താനികള്‍,തൊട്ടു താഴെ ഇസ്ലാം.ഈ രണ്ടു ശക്തികളും, ചൈനയും, കൂടി ലോകത്തിന്റെ അധീശസ്ഥാനത്തിന് മോഹിക്കുന്നു. അതിനിടക്ക് ഇന്ത്യ പോലുള്ള സമാധാനം,,മതസൌഹാര്‍ദം,പുരോഗതി, ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ദേശദ്രോഹികളുടെ സഹായത്തോടെ ഭീകരപ്രവര്ത്ത്തനം(2008  november 26) മുംബൈ സ്ഫോടനത്തില്‍ ഇന്ത്യക്കകത്ത് ജീവിക്കുന്ന 40 രാജ്യസ്നേഹികളുടെ സഹായമുണ്ടായിട്ടുന്ടെന്നു പാകിസ്ഥാന്‍ സര്‍ക്കാര്‍ വെളിപെടുത്തിയത് വാസ്തവമെന്നു തഹാവൂര്‍ രാന,ഡേവിഡ് കോള്‍മാന്‍ ഹെഡിലിമാരുടെ വെളിപെടുത്തലുകളില്‍ നിന്ന് മനസ്സിലാക്കാം.             !ലോകമെമ്പാടും മതവര്‍ഗീയത അഴിച്ചുവിട്ടു ഇസ്ലാമികള്‍ മതാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്ന് ലോകരാഷ്ട്രങ്ങള്‍ അഭി[പ്രായപ്പെടുന്നു       .     ഇറാക്ക്,ഇറാന്‍.തുര്‍ക്കി,സിറിയ,ഗള്‍ഫ്  രാജ്യങ്ങള്‍,അഫ്ഗാനിസ്ഥാന്‍,പാകിസ്ഥാന്‍,അള്‍ജീരിയ,,സോവിയറ്റ് യൂനിയനില്‍ നിന്ന് വേര്‍പെട്ട ക്രയേഷ്യ,അസര്‍ബൈജാന്‍,,ലിത്വാനിയ.....ചുരുക്കത്തില്‍ ഏത് മുസ്ലിം രാജ്യത്താണ് സമാധാനം നിലനില്‍ക്കുന്നത്?(മലേഷ്യ,മാലദ്വീപുകള്‍ തുടങ്ങിയ ചെറിയ രാജ്യങ്ങള്‍ ഒഴികെ)  ഈ ശക്തികള്‍ക്കിടയിലുള്ള വടംവലികളില്‍ ഭാരതം ഒറ്റപെട്ടു കൂടാ..അവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി.

!                                                                                                    ചൈന എത്ര  കൌശലത്തോടെയാണ് 1962ല്‍ ഇന്ത്യന്‍ ഭൂമി(14500 ചതുരശ്ര കിലോമീറ്റര്‍)കവര്‍ന്നത്.ഇന്നുവരെ ആ സ്ഥലം ഇന്ത്യക്ക് വിട്ടുകൊടുത്തിട്ടില്ല..കൂടാതെ മക്കാവേ,ഹോങ്ങ്കോങ്ങ്, ലാമമാരെ തല്ലിയോടിച്ചു തിബറ്റ്,പിടിച്ചെടുത്തു, ഇപ്പോഴിതാ ജാപ്പാനിലെ ഒരു ദ്വീപില്‍ അവകാശവാദം സാമ്രാജ്യത്വ വാദി ചൈന ഉന്നയിക്കുന്നുചൈനയുടെ മേല്‍കോയ്മ ഒരിക്കലും നാം അനുവദിക്കരുത്.ചൈനയ്ക്കു അരുണാചല്‍പ്രദേശില്‍ കടന്നുകയറാന്‍ ഒരവകാശവും ഇല്ല. ഇന്ത്യന്‍ ഉറക്കം തൂങ്ങി  ഭരണകൂടത്തിന്റെ കാര്യപ്രാപ്തി ഇല്ലായ്മ,യാണ് പ്രധാന കാരണം.(ഇന്ത്യക്ക് ഒരാഴ്ച മതി അവിടത്തെ കുടിയേറ്റക്കാരെ  പുറം തള്ളി തദ്‌ദേശീയരെ രക്ഷിക്കാനെന്നു അസമില്‍ കച്ചവടക്കാരനായ ഒരു മലയാളി പറഞ്ഞു ).

           2012 ജൂലായ്‌ മാസത്തില്‍ അസമിലെ കൊക്രജാര്‍,ചിരാംഗ്,ധുബ്രി ബോങ്കായി ജില്ലകളില്‍ ഉണ്ടായ കലാപങ്ങളില്‍ നാലര ലക്ഷം തദദേശീയ അസം നിവാസി ഇന്ത്യക്കാര്‍ക്ക് സ്വത്തും പാര്‍പ്പിടവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥിക്യാമ്പില്‍ എത്തേണ്ടി വന്നു. (ഇപ്പോഴും അവരില്‍ ഭൂരിഭാഗവും അവിടെ തന്നെ).ബംഗ്ലാദേശി ന്യൂനപക്ഷ കുടിയേറ്റക്കാര്‍ നമ്മുടെ അയല്‍രാജ്യങ്ങള്‍ക്കൊപ്പം ചൈനയുടെ സഹായത്തോടെ  വന്അക്രമം അഴിച്ചുവിട്ടതെന്നു ദേശീയദിനപത്രങ്ങള്‍.,’’Times Now, Head lines Today,’’ചാനലുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തു.പക്ഷേ ,അതെല്ലാം വെറും കള്ളങ്ങളെന്നു വരുത്തി തീര്‍ക്കാന്‍ ചില ഭാരതീയ-കേരള കുബുദ്ധികള്‍ ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴി മ്യാന്മാര്‍ വെള്ളപൊക്കത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു, അസമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കലാപങ്ങളായി ചിത്രീകരിച്ച് ബാംഗ്ലൂര്‍,തിരുവനന്തപുരം,എന്നീ വന്‍നഗരങ്ങളില്‍  തൊഴിലെടുത്ത് ജീവിക്കാന്‍ വന്ന  ആയിരകണക്കിന് അസമീസുകള്‍ അക്രമം പേടിച്ചു ജന്മനാട്ടിലേക്ക് പലായനം ചെയ്ത കാര്യം ഓര്‍ക്കുക.(ഈ വാര്‍ത്തയില്‍ തെറ്റില്ലെന്ന് ഈയിടെ സിംഗപ്പൂര്‍,മലേഷ്യ സന്ദര്‍ശനവേളയില്‍ അസമീസു കളുമായി  സംസാരിച്ചപ്പോള്‍ മനസ്സിലായി) ഡല്‍ഹി ഭരകൂടത്തിനു  അതിര്‍ത്തി സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും ഇല്ലെന്നു അസമിലെ വനിതാപ്രോഫസ്സ്രര്‍ പറഞ്ഞത് കേട്ട്  വേദന തോന്നി.

                 

          ചുരുക്കത്തില്‍ ഹിന്ദുക്കളെ ലക്ഷ്യമിടുന്ന അക്രമ-വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനാണ് സംഘടിത ഹിന്ദുക്കള്‍ വന്‍ശക്തിയായി ഐക്യപെടുകതന്നെ വേണം. മേലില്‍,ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപെട്ട്കൂടാ. മുന്‍പ് ഭാരതവര്‍ഷത്തിന്റെ  ഭാഗമായ ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ സ്ഥിതി അറിയാമല്ലോ.

            സോവിയ യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തിനു എതിരെ ഉണ്ടായ പാശ്ചാത്യ കൂട്ടായ്മ  ഒസാമയിലെക്കും,താലിബാന്‍-അല്‍ഖയിദ തീവ്രവാദികളിലേക്കും വ്യാപിച്ചു ലോകത്തിനു വന്‍ഭീഷണിയായ കാര്യം ഓര്‍മിക്കുക. ആധുനിക ഇന്ത്യയിലെ 122 കോടിയിലധികം ഇന്ത്യക്കാര്‍ക്ക് സമാധാനത്തോടെ പട്ടിണിയില്ലാതെ ജീവിക്കാന്‍ ഉല്‍-പുറം ശക്തികളെ നേരിട്ട്, അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന വന്‍ ദൌത്യമാണ് ഇടതുപക്ഷവും, ജനാധിപത്യ -മതേതര കക്ഷികളും,യഥാര്‍ത്ഥ രാജ്യസ്നേഹികളും  ഏറ്റെടുക്കേണ്ടത്

          ഇന്ത്യ ഏറ്റവും കൂടുതല്‍ ഭരിച്ച കോണ്ഗ്രസ്സിന്റെ തെറ്റായ നയങ്ങള്‍,വോട്ടു ബാങ്ക് രാഷ്ട്രീയം,അഴിമതി,സ്വിസ് ബാങ്ക് നിക്ഷേപം,കള്ളപണം,ആയുധവ്യാപാരികള്‍ക്ക്  പരോക്ഷ സഹായം,,തീവ്രവാദ കേസുകള്‍  തേച്ചു മായ്ക്കല്‍ ,,,അങ്ങനെ  അധികാരം നിലനിര്‍ത്താന്‍ ,ഒരു രാഷ്ട്രത്തെ വിഭജിക്കാന്‍ ഇനിയും കൊണ്ഗ്രെസ്സിനെ അനുവദിച്ചുകൂട.

 കൊണ്ഗ്രെസ് നേതൃത്വത്തിനു,വാഗണില്‍  അതിര്‍ത്തികള്‍കടത്തി കൊണ്ടുവന്നു  കള്ളപണ വിപണനം നടത്തുന്നവര്‍ക്കും,ഇന്ത്യക്കെതിരെ യുദ്ധം ചെയുന്നവര്‍ക്കും മാത്രമാണ് അന്നാഹസാരയോട്,എതിര്‍പ്പ്..ഇന്ത്യയിലെ 90 ശതമാനം വരുന്ന പാവങ്ങളും,സാധാരണക്കാരും ഹസാരെക്കും,കജ്ര്വാളിനും ഒപ്പമെന്ന സത്യം ഇടതു കക്ഷികള്‍ ഉള്‍കൊള്ളുക.