Monday, 26 November 2012

പത്രധര്‍മ്മം



 രാഷ്ട്രീയത്തില്‍ തല്പരയെന്നു കേട്ടതില്‍ സന്തോഷമുണ്ട്.ചില ചോദ്യങ്ങള്‍..എല്ലാ പ്രാവശ്യവും ഇസ്രയേലിനെ എതിര്‍ക്കാറുള്ള ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ഇത്തവണ മൌനം പാലിച്ചതെന്തേ? ഫെയ്സ് ബുക്കില്‍ പോലും ഇസ്രേല്‍ സ്വന്തം ഭൂമി സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണെന്ന് വരെ പോസ്റ്റ് വന്നു.(ഇന്ത്യക്ക് സ്വന്തം ഭൂമി പോയിട്ട് തീവ്രവാദികളുടെ വെടിയേറ്റ്‌ ജനം ചത്തൊടുങ്ങിയാല്‍ പോലും ഒന്നുമില്ല.തീവ്രവാദ കേസുകള്‍ തേച്ചുമായ്ക്കയല്ലേ എന്ന് ജനം പറയുന്നതില്‍ തെറ്റുണ്ടോ) പണ്ഡിറ്റ്‌കളുടെതും കൂടിയായ കശ്മീര്‍ തീവ്രവാദികളുമായി വേദി പങ്കിട്ട് തെറ്റായ കാര്യങ്ങള്‍ (ഞാന്‍ ചരിത്രം പഠിച്ചവള്‍,)ലോകത്തോട്‌ പറഞ്ഞ അരുന്ധതി റോയ്മാഡത്തിന്റെ ശബ്ദം പോലും ഇസ്രയേല്‍ ഗാസയില്‍ കുഴപ്പമുണ്ടാക്കിയപ്പോള്‍ കേട്ടില്ലല്ലോ?പിന്നെ,നമ്മുടെ ആങ്ങ്‌ സാങ്ങ്സൂചി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു കാര്യം പറഞ്ഞു.....ശ്രദ്ധിച്ചോ?മ്യാന്മറില്‍ കുടിയേറിയ ബംഗ്ലാദേശി ന്യൂനപക്ഷം അവിടത്തെ ബുദ്ധമതക്കാരെ ഉപദ്രവിക്കുന്നുവെന്നു.അതാണ്‌ മ്യാന്മര്‍ ഭരണകൂടം തിരിച്ചടിച്ചതെന്ന്.ഞാന്‍ മനുഷ്യസ്നേഹി ചോരകണ്ടാല്‍ തല ചുറ്റുല്‍.ഏതു രാജ്യത്ത് ജീവിക്കുമ്പോഴും അവിടത്തെ നിയമം അനുസരിച്ചേ തീരൂ.ശ്രീലങ്കയില്‍ സംഭവിച്ചത് ഓര്‍ക്കൂ.നമുക്കത് സംഭവിക്കരുത്.ഇവിടെയുള്ള രാജ്യസ്നേഹികളുടെ സഹായം മുംബൈ സ്ഫോടനത്തില്‍ ലഭിച്ചെന്നു പാകിസ്ഥാന്‍ സമ്മതിക്കും മുന്‍പേ തന്നെ ഇന്ത്യക്ക് മനസ്സിലായിട്ടുണ്ട്.പാകിസ്ഥാന്‍ പലതും പറയും.....ഇന്ത്യന്‍ ഭരണാധികാരികളും,പ്രതിപക്ഷവും രാഷ്ട്ര സുരക്ഷിതത്വത്തിന് വേണ്ടി കൂട്ടായി പരിശ്രമിക്കുകയാണ് വേണ്ടത്.ഇന്ത്യ ഇക്കാര്യത്തിലെങ്കിലും സാമ്രാജ്വത്വചൈനയെ,അമേരിക്കയെ പിന്തുടരുകയാണ് വേണ്ടത്.ഇന്ത്യയില്‍ മുസ്ലീം-ഹിന്ദു ഭൂരിപക്ഷമുള്ള എത്രയോ സ്ഥലങ്ങള്‍ ഉണ്ട്.എങ്കില്‍ കശ്മീര്‍ കാര്യത്തില്‍ കള്ളകഥ മെനയുംപോലെ മുസല്മാന്മാര്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങള്‍ പാകിസ്ഥാന് വേണോ?വിഡ്ഢിത്തം പറയുന്നതിനും അതിരുണ്ട്. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുും രാജ്യപുരോഗതിക്ക് ,മതേതര ജനാധിപത്യ ഇന്ത്യക്ക് വേണ്ടി ഒന്നിക്കുക.വിേദശയാത്രക്കിടയില്‍ ഫ്രെഞ്ച്,റഷ്യ,ജര്‍മ്മന്‍,അറബിക്,ഓസ്ട്രേലിയന്‍,ബ്രിട്ടന്‍ എതയെത്ര രാജ്യങ്ങളിലെ ആളുകളുമായി സംവദിച്ചു.അവര്‍ക്ക് ഇന്ത്യയെ വളരെ വളരെ ഇഷ്ടം.തീവ്രവാദമാണ് അവരെ ഇന്ത്യ സന്ദര്ര്‍ശിക്കുന്നതില്‍ നിന്ന് പിന്നോട്ട് നയിക്കുന്നത്.സഞ്ചരിക്കാനുള്ള ഉന്മാദം കൊണ്ട്ജോലി യില്‍ നിന്ന് കിട്ടുന്ന കാശ് അല്‍പ്പാല്‍പ്പം എടുത്തു വെച്ചിട്ടാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ,പുറത്തേക്കും പോകുന്നത്.താനും അതുപോലെ സ്വതന്ത്ര ചിന്താഗതിയും,ഒരിക്കലും വറ്റാത്ത മനീഷയുമായി സത്യത്തിന്റെ നീതിയുടെ ,പാതയിലൂടെ പത്രപ്രവര്‍ ത്തനം തുടങ്ങുക

No comments:

Post a Comment