കെ.എം.രാധ
''അയ്യോ......ന്റെ കുഞ്ഞ്.....ന്താ..നിങ്ങള്‍ക്ക്.
.ഭ്രാന്ത്
പിടിച്ചോ.....രമേശേട്ടാ.....ഓടി വരൂ.....അയ്യോ.....''
ടെറസ്സിലെ കരച്ചില്‍ ചെറിയ മുഴക്കങ്ങളായി കിടപ്പുമുറിയില്‍
മെത്തയിലെത്തി.അയാള്‍ സ്വപ്നതാഴ്വരയില്‍നിന്ന് കണ്ണ് തുറന്ന് ചുറ്റും
നോക്കി.പുതപ്പ് മാറ്റി കൈകാലുകള്‍ നന്നായി നിവര്‍ത്തി,എഴുനേറ്റ്.......
ന്റെ ദൈവമേ.......ഞാനിപ്പോള്‍ ....ഇവിടെ എത്തിയില്ലെങ്കില്‍.....
‘’മോളേ.......ഞാന്‍ ഒന്നും ചെയ്തില്ല .....ഒക്കെ നിന്റെ തോന്നലാണ്. ഈ
പൊന്നുമോന്‍ എന്റെതും കൂടിയല്ലേ....’’
കുഞ്ഞ്..മാനത്ത്. ....പറവകളെ നോക്കി അവ്യക്തമായിട്ടെന്തൊക്കെയോ....
കുഞ്ഞരിപ്പല്ലുകളില്‍...പാല്‍ച്ചിരി.
’മിണ്ടിപോകരുത്.മേലില്‍ ഞാന്‍ നിങ്ങളുടെ
മോളല്ല.നിങ്ങള്‍ എന്റമ്മയും'.
പുലര്‍കാലവെയില്‍, കടുപ്പം കുറഞ്ഞു വിവര്‍ണമായി.
പടവുകള്‍ കയറി മുകളിലെത്തിയപ്പോള്‍ അമ്മ പൊട്ടിക്കരയുന്നതും....നിമിഷ,
കുഞ്ഞിനെ മാറോട് ചേര്‍ത്തു തുടുത്ത കവിളില്‍,ചുണ്ടില്‍ തുരുതുരെ
ഉമ്മകളില്‍ മിനുസപെടുത്തുന്നതും അയാള്‍ കണ്ടു.
''രമേശേട്ടാ.....അമ്മയോട്എത്ര തവണ പറഞ്ഞു.....ഈ കുരുന്നിനെ
തൊടരുതെന്ന്.അടുക്കളതിരക്കില്‍ മോന്‍ ഉണര്‍ന്നതറിഞ്ഞില്ല
ഈ..തള്ള.....കുഞ്ഞിനെ...ഇവിടുന്ന് താഴേക്ക് വലിച്ചെറിയാന്‍
നോക്കി.ഞാനോടി വന്ന് പിടിച്ചില്ലായിരുന്നെങ്കില്‍.......നമ്മടെ
പൊന്നുമോന്‍......''
അവള്‍ ഉച്ചത്തില്‍ കരഞ്ഞു....എന്തൊക്കെയോ ശാപവാക്കുകള്‍ ചുറ്റും ചിതറുന്നു.
''നിനക്കിത് വേണം ഇവരെ ഇവിടെനിര്‍ത്തണ്ട, ആശ്രമത്തില്‍ചേര്‍ത്ത്..ശല്യം
തീര്‍ക്കാന്‍..പറഞ്ഞപ്പോള്‍ നീ കേട്ടഭാവം നടിച്ചില്ല.അനുഭവിച്ചോ!
മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്ക് സ്ഥാനം ഭ്രാന്താശുപത്രിയാണ്.''
രമേശന്‍,കിതപ്പിനിടയില്‍ രോഷം ഉതിര്‍ത്തു.
പല്ലുതേച്ചു വരുമ്പോള്‍ മോന്‍ കിടക്കയില്‍ ഉണര്‍ന്നുകിടക്കുന്നത്
കണ്ടു.എത്രകാലമായി കുഞ്ഞുമോനെ ഒന്നെടുത്ത് ഓമനിച്ചിട്ട്?രമേശന്‍
കൂര്‍ക്കംവലിച്ച് ഗംഭീരഉറക്കത്തില്‍...ഇളംപൈതല്‍
കുഞ്ഞികൈകളുയര്‍ത്തി.പെട്ടെന്ന്,മോനെയെടുത്ത് ടെറസ്സിലെത്തി.അവള്‍
വരുമ്പോഴേക്കും മോനെ തിരിച്ച് മുറിയിലെത്തിക്കണം.ഞൊടിയിടയില്‍
അവനെ,ദേഹമാസകലം ഉമ്മകളില്‍ പൊതിഞ്ഞ് കൊഞ്ചലില്‍ സ്വയം മറന്ന്...താഴെ
ചെറിയനിരത്തില്‍ വാഹനതിരക്കിലേക്ക് ഒരു നിമിഷം...കുനിഞ്ഞു
നോക്കി...മോന്‍.ഒക്കത്തുള്ളത് മറന്നു.ആ നേരത്താണ് ആര്‍ത്തലച്ച്
അവളെത്തിയത്.
വല്ലാത്ത വിശപ്പ്.! മുറിയില്‍ ഇരുട്ടിനൊപ്പം അലിഞ്ഞുചേര്‍ന്ന് തഴപായയില്‍
ഏറെനേരം കിടന്നു. ചെയ്തത് തെറ്റെന്ന് സ്വയം നൂറു വട്ടം പറഞ്ഞു.
.പുറത്തുനിന്ന് മുറി താഴിട്ടു പൂട്ടുന്നത് വ്യക്തമായി കേട്ടു.
എതിര്‍ത്തില്ല.വേണമെങ്കില്‍,തുറന്നിട്ട ജനാലയിലൂടെ ഉച്ചത്തില്‍
ബഹളമുണ്ടാക്കി അയല്‍പക്കവീടുകളില്‍ അറിയിക്കാം.അങ്ങനെ ,രണ്ട് പ്രാവശ്യം
സംഭവിച്ചതാണല്ലോ വട്ടിന്റെ ലക്ഷണമായി മനോരോഗവിദഗ്ദ്ധന്‍ പോലും
വിലയിരുത്തിയത്.വേണ്ട.ഞാനായിട്ട് മകള്‍ക്ക് പ്രശ്നമുണ്ടാക്കണ്ട.
കല്യാണം കഴിഞ്ഞ ആദ്യരാത്രി തൊട്ടേ അങ്ങോര്‍ക്കും പരാതിയാണ്...''.എന്റെ
പ്രതീക്ഷയിലുള്ള പെണ്ണല്ല പിന്നീട്,പരിഭവം,പിണക്കം,അകല്‍ച്ച കൂടി
കൂടിവന്നു.ഉത്തരവാദിത്തമില്ല,ബോധമില്ലാത്തവള്‍ ,പാചകം
അറിയാത്തവള്‍.കൂടപിറപ്പുകളില്‍നിന്ന് അകറ്റാന്‍ തന്ത്രം
മെനയുന്നവള്‍..നിന്നോടോപ്പമുള്ള പൊറുതി മതിയായി ,...മോളെ നല്ല മിടുക്കന്‍
പയ്യനെ ഏല്‍പ്പിച്ചു സ്ഥലം വിടുമെന്ന് എന്നും കേള്‍ക്കാറുള്ള പല്ലവി ആ
മനുഷ്യന്‍ നിറവേറ്റി.വിരുന്നു കഴിഞ്ഞ നാലാംപക്കം ആള്‍ സ്ഥലം കാലിയാക്കി
.മകള്‍,ബന്ധുക്കള്‍,നാട്ടൂകാര്‍........
അന്വേഷണം...കുറ്റപെടുത്തലുകള്‍.അച്ഛന്‍റെ നാട് വിടലിന് കാരണം അമ്മ
മാത്രമെന്ന് നൊന്തുപെറ്റുവളര്‍ത്തി വലിയബിരുദംനേടി ജോലിക്കാരിയായ
മകളുടെവാക്കുകള്‍. പെട്ടെന്ന് തലചുറ്റിവീണതായി ഓര്‍മയുണ്ട്.കണ്ണില്‍
കണ്ടതെല്ലാം തല്ലിപൊട്ടിച്ചു അലറി വിളിച്ചു ഇറങ്ങിഓടിയെന്നു,ആശുപത്രി
വിട്ടു വന്നശേഷം ആരൊക്കെയോ പറഞ്ഞു.വെറുപ്പ് തോന്നി.
മറവിരോഗം,കുഞ്ഞുനാളിലെ വിടാതെ പിന്തുടര്‍ന്ന
വാതം.....പ്രമേഹം,...അസുഖങ്ങളുടെ ഒടുങ്ങാത്ത നിര.അമ്മയെ വിട്ട്
മറ്റെവിടെക്കും ഇല്ലെന്ന് മകള്‍...ഈയിടെയായി,പലപ്പോഴും ഉടുമുണ്ടില്‍
തന്നെ വിസര്‍ജ്യം കണ്ടെന്നു...അവള്‍ ദേഷ്യപെട്ടു..ഉവ്വോ...ഓര്‍മയില്ല
പെട്ടെന്ന്,വാതില്‍ തുറക്കുന്ന ശബ്ദം....
മുന്‍പില്‍ ,വെച്ച പാത്രത്തില്‍ കുറച്ച് ചോറും,അതിനു മുകളില്‍ തൂവിയ
കറിയും..ഗ്ലാസ്സില്‍ വെള്ളം.സമയം സന്ധ്യയായെന്നു അമ്പലത്തിലെ
ഉച്ചഭാഷിണിയിലൂടെ കേള്‍ക്കുംകീര്‍ത്തനങ്ങള്‍ സാക്ഷി.
വയറ്റില്‍ ഇരമ്പം.ഓക്കാനിക്കാന്‍ തോന്നി.ഇങ്ങനെ പലപ്പോഴും പട്ടിണിയാകാറുണ്ട്.
ചിലനേരം മകള്‍ പറയും''അമ്മ ഇപ്പോള്‍ ഭക്ഷണം കഴിച്ചതല്ലേ.ഇങ്ങനെ മറന്നാല്‍
എന്ത് ചെയ്യും?എന്ന്.
പതുക്കെഎഴുനേറ്റ് പുറത്തെ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് മുഖം
കഴുകി.അപ്പുറത്ത്,മകള്‍,രമേശന് ചപ്പാത്തിയും കറിയും കൊടുക്കുന്നു.
''അമ്മയുടെ അവസ്ഥ വളരെ മോശം.നമ്മള്‍ രണ്ടും ജോലിക്ക് പോയാല്‍
വേലക്കാരിപെണ്ണ് പറയുന്നത്.കുഞ്ഞിന്‍റെ കാര്യം
നോക്കാം.അമ്മയെഅടച്ചിട്ടിട്ടും കാര്യമില്ല.വലിയബഹളവും,കരച്ചിലും
....ഇന്ന് രാവിലെ തന്നെ കണ്ടില്ലേ...''
''നിന്റമ്മ.നിനക്ക് എന്താ നല്ലതെന്ന് വെച്ചാല്‍ ...''
''ഓ,ഇപ്പോള്‍,അങ്ങനായോ? പെങ്ങന്‍മാര് തിരിഞ്ഞ് നോക്കാത്ത അച്ഛനെ
അവധിയെടുത്ത് ഇവിടെ എന്നെഒറ്റയ്ക്ക് നിര്‍ത്തി പോയി ശുശ്രൂഷിച്ച
ആളല്ലേ.മരണം വരെ.''
രമേശന്‍ ഒന്നും മിണ്ടുന്നില്ല.
''ങ്ഹാ....പിന്നെ .....നിന്റെച്ഛന്‍ എഴുതിവെച്ച പ്രമാണത്തില്‍ അമ്മയുടെ
കാലശേഷം മാത്രമേ സ്വത്തില്‍ നിനക്ക് അവകാശമുള്ളൂ.ഞാന്‍ നാളെ പ്രമാണം
മാറ്റി എഴുതി കൊണ്ട് വരാം.എന്ത് പറയുന്നു?''
''ഇക്കാര്യം മുന്പ് എത്രവട്ടം അമ്മയോട് പറഞ്ഞു. ഒപ്പിടില്ലെന്ന്..ഈ
വീട്ടില്‍ കിടന്നു മരിക്കണമെന്നു അമ്മ വാശി പിടിച്ചതല്ലേ''
നിന്റെ തള്ളക്ക് ആഹാരത്തിനും,ആധാരത്തിന്റെ കാര്യത്തിലും ഒന്നും
മറവിയില്ല.എങ്കില്‍പിന്നെ തള്ള ചാകും വരെ നീ ഇവിടെ
കാത്തിരുന്നോ.നഗരത്തില്‍ കണ്ടുവെച്ച പുതിയ വീടും ആറുസെന്റ് ഭൂമിയും
മറക്കാം.'
'എന്നാല്‍ ,കേട്ടുകൊള്ളൂ.....അമ്മ മോനെ ഒക്കത്തിരുത്തി
കൊഞ്ചിക്കയായിരുന്നു.മനോരോഗാശുപത്രിയില്‍ കൊണ്ടുവിടുമ്പോള്‍ പല
ചോദ്യങ്ങള്‍ക്കും മറുപടി കാണേണ്ടി വരും.അതാ......
രമേശന്റെ മുഖത്ത് പുഞ്ചിരി.
നിമിഷയുടെ അമ്മ പതുക്കെ കോണിപടികള്‍ കയറി ടെറസ്സിലെത്തി.നിലാവില്‍
നക്ഷത്രശോഭയില്‍ മയങ്ങും പ്രകൃതി.അര ആള്‍ പൊക്കത്തിലുള്ള ഭിത്തിയില്‍
പിടിച്ചു താഴേക്ക് ചാടുമ്പോള്‍ .....വല്ലാത്ത ശാന്തത അവരെ തഴുകി.

കുറെയധികം സന്ദേശങ്ങള്‍ അടങ്ങിയ എളിയ വാക്കുകള്‍ വളരെ ഹൃദയ സ്പര്‍ശിയായി തോന്നി മാഡം.,.,.,.അഭിനന്ദനങ്ങള്‍
ReplyDelete