Monday, 2 December 2013

മുലായംസിംഗ് യാദവ് ആരാണ്?
മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി.
ഇപ്പോള്‍,അവിടെ ഭരണം?
മകന്‍ അഖിലേഷ് യാദവ്
ആ മഹാന്‍ ജനത്തോട് എങ്ങനെ പെരുമാറുന്നു?
ഏകാധിപതിയെപ്പോലെ.
അങ്ങനെ വിലയിരുത്താന്‍ കാരണം?
പലത്.ആ രാജകുമാരന്‍ ഗ്രാമീണരെ ,സാധാരണക്കാരെ വെറും കൃമികളായി കാണുന്നു.അവര്‍ക്ക് ഭക്ഷണം,വസ്ത്രം ,പാര്‍പ്പിടം ....സജ്ജമാക്കാന്‍ തുനിയുന്നില്ല/
പാകിസ്ഥാന്‍ പട്ടാളക്കാര്‍ തല കൊണ്ടുപോയ ഹേം രാജ് ജവാന്‍റെ മൃതദേഹത്തിന് മുന്‍പില്‍ തല തല്ലി കരയുന്ന കുടുംബത്തെ ഒരു നോക്ക് കാണാന്‍ പ്രഭു കുമാരന്‍ വിസമ്മതിച്ചു.
ഒടുവില്‍,ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇഷ്ടിക കട്ട കൊണ്ട് പണിത ,കുമ്മായം തേയ്ക്കാത്ത വീട്ടിലെത്തിയത്.
ഇപ്പോള്‍,എന്തിനാണ് ഇതൊക്കെ എഴുതുന്നത്‌
കാരണമുണ്ട്.
ഈയിടെ മുസാഫര്‍ നഗര്‍ കലാപത്തില്‍ ഇരു മത വിഭാഗങ്ങളിലും പെട്ടവര്‍ മരിച്ചു.
അന്നേ..ഈ ചുവരില്‍ എഴുതിയിരുന്നു....
കപട രാഷ്ട്രീക്കാരുടെ കാപട്യങ്ങള്‍ വിശ്വസിച്ച് മേലില്‍ എങ്കിലും ഒരു മതവിഭാഗവും തമ്മിലടിക്കരുതെന്ന്...
ഇപ്പോള്‍,വോട്ടു ബാങ്ക് രാഷ്ട്രീയം തലയ്ക്കു പിടിച്ച് രാജകുമാരന്‍ ന്യൂനപക്ഷ കലാപ ബാധിതര്‍ക്ക് 99 CRORE രൂപ അനുവദിച്ചു.മറുപക്ഷത്തിന് നയാപൈസയില്ല.
ഇങ്ങനെയാണ് ,വര്‍ഗീയത,മതവൈരം ഉണ്ടാവുക.
ജാതിമത വര്‍ഗങ്ങളെ തമ്മിലടിപ്പിച്ച് രസിക്കുക.
ഏതായാലും,ബഹു:സുപ്രീംകോടതി ഉത്തരവ് റദദ് ചെയ്തു.
കേരളത്തിലും ,....ഇവിടെ ഒരിക്കലും ഭരിക്കാത്ത പാര്‍ട്ടിയെ മുന്‍ നിര്‍ത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തുക /
ഇഷ്ടമുണ്ടെങ്കില്‍ ,വളരെ ആലോചിച്ച് തിരഞ്ഞെടുപ്പ് നേരിടുക.
ആശംസകള്‍
കെ.എം.രാധ
People TV ക്ക് അഭിനന്ദനങ്ങള്‍...
മറ്റു ചാനലുകള്‍ക്കൊപ്പം,അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടരുക.........
സത്യസന്ധന്‍ ഉദയഭാനു വക്കീലിനും,ഡിഐആര്‍ ഉദ്യോഗസ്ഥര്‍ക്കും,കെ.ജി.ദിനകരനും.....ആദരങ്ങള്‍.
യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തിയിട്ടും,ഇനിയും വെറുതെ വിട്ടാല്‍ രാഷ്ട്ര വിരുദ്ധര്‍ പെരുകും.
രാജ്യം നശിക്കുമെന്ന് തെളിയിക്കാന്‍ .....................
''GREEN ZONE,STAR SHIP SHOOTERS''സിനിമകള്‍ കാണുക
സാധാരണ ജനം നിശ്ശേഷം ഇല്ലാതാകും.
നിയമപാലകരില്‍ സത്യം,നീതി,രാജ്യസ്നേഹം, ചങ്കുറപ്പുള്ളവര്‍ ഉണ്ടെന്നറിയുന്നതില്‍ ,പൊതുജനാധിപത്യ സമൂഹം അഭിമാനിക്കുന്നു. .....
''ആരോപണം ആര്‍ക്കും ഉന്നയിക്കാം....തെളിയിക്കപ്പെടണ''മെന്ന് കള്ളക്കടത്ത് സ്വര്‍ണ്ണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ജ്വല്ലറി ഉടമ!
വളരെ വളരെ ശരി...
സകല നേര്‍ തെളിവുകള്‍ ഉണ്ടായിട്ടും ,രാഷ്ട്രീയ, ഉന്നതര്‍ക്ക് ഇടപാടുള്ള എത്ര കേസുകളില്‍ ശിക്ഷയുണ്ടായി?
വളരെ ദിവസമായി കോഴിക്കോട്ടെ ഭരണപക്ഷത്തെ ഒരു പ്രമുഖന്‍ കള്ളക്കടത്തിന് പിന്നില്‍ ഉണ്ടെന്ന്,കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ട് വന്ന പ്രതി വെളിപ്പെടുത്തുമെന്ന് .ചാനലുകള്‍,പത്രമാധ്യമങ്ങള്‍.
വര്‍ഷങ്ങളായി ഉദ്യോഗസ്ഥ സഹായത്തോടെ സ്വര്‍ണ്ണം കടത്തിയത് ഈ ഒരു ജ്വല്ലറിക്കാര്‍ .മാത്രമോ?
മറ്റ് പലരും ഇല്ലേ?..
കേരളീയ ജനാധിപത്യ സമൂഹം എന്നും ഉന്നയിക്കുന്ന ചോദ്യമുണ്ട്..
അക്ഷരാഭ്യാസം പോലും ഇല്ലാത്തവര്‍ ഒറ്റ രാത്രി(ആലങ്കാരികമായി) പുലരുമ്പോള്‍ ,എങ്ങനെ ശതകോടീശ്വരന്‍മാരാകുന്നു?
വിഎസും, പിസിജോര്‍ജും , കെ.സുരേന്ദ്രനും..എന്തൊക്കെ വെളിപ്പെടുത്തി വല്ല ഗുണവും ഉണ്ടായോ?
കെ.എം.രാധ
11Like ·  · Promote · 
ഇനിയെങ്കിലും മുന്നണികളും ,നീതിപീഠവും ഉണരൂ...............
''ആരോപണം ആര്‍ക്കും ഉന്നയിക്കാം.,തെളിയിക്കപ്പെടണ''മെന്ന്
കള്ളക്കടത്ത് സ്വര്‍ണ്ണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ജ്വല്ലറി ഉടമ!
വളരെ വളരെ ശരി...
സകല നേര്‍ തെളിവുകള്‍ ഉണ്ടായിട്ടും ,രാഷ്ട്രീയ, ഉന്നതര്‍ക്ക് ഇടപാടുള്ള എത്ര കേസുകളില്‍ ശിക്ഷയുണ്ടായി?
വളരെ ദിവസമായി കോഴിക്കോട്ടെ ഭരണപക്ഷത്തെ ഒരു പ്രമുഖന്‍ കള്ളക്കടത്തിന് പിന്നില്‍ ഉണ്ടെന്ന്,ക
ള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ട് വന്ന പ്രതി വെളിപ്പെടുത്തുമെന്ന് .ചാനലുകള്‍,പത്രമാധ്യമങ്ങള്‍ .?...
ആരാണ് ആ മാന്യന്‍ ജനപ്രതിനിധി?
വര്‍ഷങ്ങളായി ഉദ്യോഗസ്ഥ സഹായത്തോടെ സ്വര്‍ണ്ണം കടത്തിയത് ഈ ഒരു ജ്വല്ലറിക്കാര്‍ .മാത്രമോ?
മറ്റ് പലരും ഇല്ലേ?..
സരിതാമാഡത്തില്‍ നിന്ന്,പോലീസ് പിടിച്ചെടുത്ത ക്യാമറ എവിടെ?
ഹാഹാഹാ..ഒന്നാം ക്ലാസ് പഠനം, ഗുസ്തിക്കാരി..രജീനാ മാഡത്തിന്റെ കോടിക്കണക്കിന് രൂപ
വിലപിടിപ്പുള്ള സ്വത്തുക്കളുടെ ഉദ്ഭവ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പോലീസ്.(പിന്നെയാണോ യഥാര്‍ത്ഥ. തീവ്രവാദി ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്തുക!).
കാര്യങ്ങളെല്ലാം ,ജനത്തിന് മനസ്സിലാകുന്നുണ്ടേ
....
ആമേന്‍....
ഇരു മുന്നണിയിലെയും മുതിര്‍ന്ന നേതാക്കള്‍ക്ക് കുറച്ചെങ്കിലും ദേശസ്നേഹം,ആത്മാര്‍ത്ഥത,സാധാരണക്കാരുടെ നീറും പ്രശ്നങ്ങളില്‍ അനുഭാവം, ദയ ഉണ്ടായിരുന്നെങ്കില്‍, കേരളത്തില്‍ തീവ്രവാദം,ആയുധ,മയക്കുമരുന്ന്,സ്വര്‍ണ്ണകടത്ത് ,പെണ്‍പീഡനം 95% ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു/കഷ്ടം!
കെ.എം.രാധ
കേരളീയ പരിഷ്കൃത പൊതു ജനാധിപത്യ സമൂഹം ലജ്ജിയ്ക്കുക.....
രാഷ്ട്രീയ നേതാക്കള്‍, ജനം മണ്ടന്മാരന്ന് കരുതരുത്.ഈയിടെ തിരുവനന്ത പുരത്ത് ചുകപ്പ് രാഷ്ട്രീയ പാര്‍ട്ടി അംഗത്തിന്‍റെ പിതാവിനെ കാവി രാഷ്ട്രീയ പാ ര്‍ട്ടിക്കാര്‍ വീട്ടിനകത്ത് കയറി വക വരുത്തി. ഇപ്പോഴിതാ...ചുകപ്പര്‍,കാവി അംഗത്തെ ഇല്ലാതാക്കിയിരിക്കുന്നു.
കഷ്ടം..പരസ്പരം കണക്ക് ഒപ്പിക്കാന്‍ നടത്തുന്ന കൊലകള്‍ക്ക് ഇടയ്ക്ക്...കുടുംബത്തിന്റെ ആണിക്കല്ലാണ് ഇല്ലാതാവുന്നത്....
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിര്‍ത്തൂ....ഈ പൈശാചികത.....
ഇരു കുടുംബത്തോടൊപ്പം....വേദന പങ്കിടുന്നു.

കെ.എം.രാധ
ഇടതുപക്ഷത്തിന് ഹൈന്ദവ വിശ്വാസികളുടെ വോട്ടുകള്‍ ആവശ്യമില്ലേ?
കണ്ണൂരില്‍ മുസ്‌ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ നിസ്കാര പായ വിരിച്ചവര്‍(തീര്‍ച്ചയായും അത് ആവശ്യം തന്നെ),ഹൈന്ദവരോട് സര്‍വ വിഘ്നങ്ങളും ഇല്ലാതാക്കുന്ന ,വിഘ്നേശ്വര പൂജ വീടുകളില്‍ നടത്തുന്നത് ,വിലക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ല/
മാത്രമല്ല...ദേവസ്വംബോര്‍ഡ് നടത്തിപ്പില്‍ ഇടത് അംഗങ്ങളും ഉണ്ടല്ലോ/അവര്‍ക്ക് വിശ്വാസം വേണ്ട,ഭരണം മാത്രം മതിയെന്നോ?
വകുപ്പ് മന്ത്രിയുടെ ഒത്താശയോടെ ദേവസ്വം ബോര്‍ഡില്‍, സാമ്പത്തിക അഴിമതി,ഗുണ്ടായിസം,.നടക്കുന്നുവെന്ന് ചാനലുകള്‍.
അതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്,മാസങ്ങള്‍ക്ക് മുന്‍പ് ,ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ക്യൂവില്‍ നില്‍ക്കുമ്പോള്‍,മുന്‍പില്‍ കുറ്റിച്ചൂല്‍ കണ്ടത്/ശബരിമലയില്‍ നിന്ന് കൊണ്ടുവന്ന അരവണയില്‍ കയ്പ്പ്...
അപ്പത്തില്‍ പഴകിയ മൈസൂര്‍ പഴമാണോ ഉപയോഗിച്ചത്?
ഇതൊന്നും ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കാത്തതെന്ത്‌?
ശകലം രുചിച്ചപ്പോള്‍ ,അങ്ങനെ തോന്നി.
കഷ്ടം ..
കെ.എം.രാധ
മുലായം സിംഗ് യാദവന്‍ നല്‍കുന്ന ഗുണപാഠം...

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യന്‍, കോണ്‍ഗ്രസ്സുമായി പിണങ്ങിയപ്പോള്‍ എന്ത് സംഭവിച്ചു?

കോണ്ഗ്രസ് സര്‍ക്കാര്‍ എതിരാളികള്‍ക്ക് നേരെ സ്ഥിരം പ്രയോഗിക്കാറുള്ള വജ്രായുധമെടുത്ത് വീശി!

മുലായം സിംഗിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന്,സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

ഉടന്‍, മുലായം ചോദിച്ചു...റോബര്‍ട്ട് വദ്ര മഹാരാഷ്ട്രയില്‍ അഞ്ഞൂറില്‍പരം ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയത് എന്തിന്?
കോണ്ഗ്രസ്സ് പാര്‍ട്ടി വദ്രയ്ക്ക് അഞ്ഞൂറ് കോടി രൂപ പലിശയില്ലാ വായ്പ അനുവദിച്ചതെന്തിന്.?.

അങ്ങനെ,നൂറ് കൂട്ടം കാര്യങ്ങള്‍ ഒറ്റ ഷോട്ടില്‍ ആയിരം വെടിയുണ്ടകള്‍ ചിതറിയതോടെ,സിബിഐ, മുലായം സിങ്ങ്കേസ് അന്വേഷണം അവസാനിപ്പിച്ചു!

എങ്കില്‍പ്പിന്നെ,മറ്റ് പാര്‍ട്ടിക്കാരും,ബിജെപി തീര്‍ച്ചയായും ചോദിക്കേണ്ട ചില കാര്യങ്ങള്‍

ഏതോ ഒരു സ്ത്രീയെ നിരീക്ഷിച്ചെന്ന് ,അവരുടെ പിതാവ് പരാതിയില്ലെന്ന് അറിയിച്ചിട്ടും , നരേന്ദ്ര മോഡിയെ കുരിശിലേറ്റും മുന്‍പ് ,കോണ്ഗ്രസ് പൊതു ജനത്തിന് മുന്‍പാകെ തെളിയിക്കേണ്ട കാര്യങ്ങള്‍......
2006 december 13 അമേഠി ഗസ്റ്റ് ഹൌസില്‍ ,അഞ്ച് വിദേശികള്‍ക്ക് ഒപ്പം മദ്യപിച്ച് ആരാണ് സുകന്യയെന്ന 24 കാരിയെ കടന്നാക്രമിച്ചത്?
തുടര്‍ന്ന് ,2007 JANUARY 4TH INU സുകന്യ,പിതാവ് ബല്‍റാം സിങ്ങ്,മാതാവിനെ കാണാതായി /അവര്‍ തടവിലെന്ന് കേട്ടിട്ടോ എന്തോ അലഹബാദ്‌ ഹൈക്കോടതി ജഡ്ജ് നാരായണ്‍ ശുക്ല എന്തിനാണ് എഐസിസി ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധിക്ക് നോട്ടീസയച്ചത്?
മോഡി വിരുദ്ധത എല്ലായിടത്തും ചീറ്റുന്ന കേരളത്തിലെ ദേശീയ പത്രങ്ങള്‍ -ചാനലുകള്‍ ഇക്കാര്യം മറച്ചു വെയ്ക്കുന്നതെന്ത്?
കേരള സന്ദര്‍ശനം പ്രമാണിച്ച് രാജകുമാരന്‍ ആരെയാണ് ഒപ്പം കൊണ്ട് വന്നതെന്ന് ചിത്രമടക്കം സോഷ്യല്‍ നെറ്റ് വര്‍ക്ക് ഒരു ചെറു ദൃശ്യംമനോരമ ചാനലില്‍ ''പറയാതെ വയ്യ''പരിപാടിയില്‍ കണ്ടു.
2004 APRIL 5TH അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ്,ഇപ്പോഴത്തെ Minister of State for Planning and Parliamentary Affairs .. മന്ത്രി രാജീവ്‌ ശുക്ല എന്തിന് പാകിസ്ഥാനില്‍ പോയി?
ആരെയൊക്കെ കണ്ടു?എന്തെല്ലാം തീരുമാനങ്ങളെടുത്തു?
ഒരു കാര്യം ,പൊതു ജനം ഇന്നല്ലെങ്കില്‍ നാളെ..ചാര കേസ് അടക്കം നിരവധി കേസുകളിലെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത് പോലെ,.കോണ്ഗ്രസ്സ് കാപട്യങ്ങള്‍...തിരിച്ചറിയും .
എന്തിനാണ് കേരളത്തിലെ പത്ര-ചാനല്‍ മാദ്ധ്യമങ്ങള്‍ മോഡിയ്ക്ക് എതിരെ കാകോളം വിതറുന്നത്?