Monday, 2 December 2013

മുലായംസിംഗ് യാദവ് ആരാണ്?
മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി.
ഇപ്പോള്‍,അവിടെ ഭരണം?
മകന്‍ അഖിലേഷ് യാദവ്
ആ മഹാന്‍ ജനത്തോട് എങ്ങനെ പെരുമാറുന്നു?
ഏകാധിപതിയെപ്പോലെ.
അങ്ങനെ വിലയിരുത്താന്‍ കാരണം?
പലത്.ആ രാജകുമാരന്‍ ഗ്രാമീണരെ ,സാധാരണക്കാരെ വെറും കൃമികളായി കാണുന്നു.അവര്‍ക്ക് ഭക്ഷണം,വസ്ത്രം ,പാര്‍പ്പിടം ....സജ്ജമാക്കാന്‍ തുനിയുന്നില്ല/
പാകിസ്ഥാന്‍ പട്ടാളക്കാര്‍ തല കൊണ്ടുപോയ ഹേം രാജ് ജവാന്‍റെ മൃതദേഹത്തിന് മുന്‍പില്‍ തല തല്ലി കരയുന്ന കുടുംബത്തെ ഒരു നോക്ക് കാണാന്‍ പ്രഭു കുമാരന്‍ വിസമ്മതിച്ചു.
ഒടുവില്‍,ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇഷ്ടിക കട്ട കൊണ്ട് പണിത ,കുമ്മായം തേയ്ക്കാത്ത വീട്ടിലെത്തിയത്.
ഇപ്പോള്‍,എന്തിനാണ് ഇതൊക്കെ എഴുതുന്നത്‌
കാരണമുണ്ട്.
ഈയിടെ മുസാഫര്‍ നഗര്‍ കലാപത്തില്‍ ഇരു മത വിഭാഗങ്ങളിലും പെട്ടവര്‍ മരിച്ചു.
അന്നേ..ഈ ചുവരില്‍ എഴുതിയിരുന്നു....
കപട രാഷ്ട്രീക്കാരുടെ കാപട്യങ്ങള്‍ വിശ്വസിച്ച് മേലില്‍ എങ്കിലും ഒരു മതവിഭാഗവും തമ്മിലടിക്കരുതെന്ന്...
ഇപ്പോള്‍,വോട്ടു ബാങ്ക് രാഷ്ട്രീയം തലയ്ക്കു പിടിച്ച് രാജകുമാരന്‍ ന്യൂനപക്ഷ കലാപ ബാധിതര്‍ക്ക് 99 CRORE രൂപ അനുവദിച്ചു.മറുപക്ഷത്തിന് നയാപൈസയില്ല.
ഇങ്ങനെയാണ് ,വര്‍ഗീയത,മതവൈരം ഉണ്ടാവുക.
ജാതിമത വര്‍ഗങ്ങളെ തമ്മിലടിപ്പിച്ച് രസിക്കുക.
ഏതായാലും,ബഹു:സുപ്രീംകോടതി ഉത്തരവ് റദദ് ചെയ്തു.
കേരളത്തിലും ,....ഇവിടെ ഒരിക്കലും ഭരിക്കാത്ത പാര്‍ട്ടിയെ മുന്‍ നിര്‍ത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തുക /
ഇഷ്ടമുണ്ടെങ്കില്‍ ,വളരെ ആലോചിച്ച് തിരഞ്ഞെടുപ്പ് നേരിടുക.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment