Monday, 2 December 2013

ഇടതുപക്ഷത്തിന് ഹൈന്ദവ വിശ്വാസികളുടെ വോട്ടുകള്‍ ആവശ്യമില്ലേ?
കണ്ണൂരില്‍ മുസ്‌ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ നിസ്കാര പായ വിരിച്ചവര്‍(തീര്‍ച്ചയായും അത് ആവശ്യം തന്നെ),ഹൈന്ദവരോട് സര്‍വ വിഘ്നങ്ങളും ഇല്ലാതാക്കുന്ന ,വിഘ്നേശ്വര പൂജ വീടുകളില്‍ നടത്തുന്നത് ,വിലക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ല/
മാത്രമല്ല...ദേവസ്വംബോര്‍ഡ് നടത്തിപ്പില്‍ ഇടത് അംഗങ്ങളും ഉണ്ടല്ലോ/അവര്‍ക്ക് വിശ്വാസം വേണ്ട,ഭരണം മാത്രം മതിയെന്നോ?
വകുപ്പ് മന്ത്രിയുടെ ഒത്താശയോടെ ദേവസ്വം ബോര്‍ഡില്‍, സാമ്പത്തിക അഴിമതി,ഗുണ്ടായിസം,.നടക്കുന്നുവെന്ന് ചാനലുകള്‍.
അതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്,മാസങ്ങള്‍ക്ക് മുന്‍പ് ,ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ക്യൂവില്‍ നില്‍ക്കുമ്പോള്‍,മുന്‍പില്‍ കുറ്റിച്ചൂല്‍ കണ്ടത്/ശബരിമലയില്‍ നിന്ന് കൊണ്ടുവന്ന അരവണയില്‍ കയ്പ്പ്...
അപ്പത്തില്‍ പഴകിയ മൈസൂര്‍ പഴമാണോ ഉപയോഗിച്ചത്?
ഇതൊന്നും ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കാത്തതെന്ത്‌?
ശകലം രുചിച്ചപ്പോള്‍ ,അങ്ങനെ തോന്നി.
കഷ്ടം ..
കെ.എം.രാധ

No comments:

Post a Comment