Tuesday, 3 December 2013

പട്ടേലിനെ നെഹ്റു 'വർഗീയവാദി' എന്നു വിളിച്ചെന്ന് അദ്വാനി
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രി 'വർ‌ഗീയവാദി' എന്നു വിളിച്ചതായുള്ള ആരോപണവുമായി മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി രംഗത്ത്.
നെഹ്‌റുവും ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ്‌ പട്ടേലും തമ്മിലുള്ള അകല്‍ച്ച വിശദീകരിക്കുന്ന കേന്ദ്ര ഡപ്യൂട്ടി സെക്രട്ടറിയും ഫാക്‌ട്‌ മാനേജിംഗ് ഡയറക്ടറുമായിരുന്ന എം.കെ.കെ. നായരുടെ ‘ആരോടും പരിഭവമില്ലാതെ ("The Story of an Era Told without Ill Will) എന്ന ആത്മകഥയിലെ ഭാഗങ്ങളെ ഉദ്ധരിച്ചാണ് അദ്വാനി ഇക്കാര്യം ബ്ളോഗിൽ പോസ്റ്റു ചെയ്തത്.
ഹൈദരാബാദില്‍ പൊലീസിന്റെ ഇടപെടല്‍ വേണ്ടിവന്ന സമയത്ത് നടന്ന മന്ത്രിസഭായോഗത്തില്‍ സര്‍ദാര്‍ പട്ടേലും നെഹ്‌റുവും തമ്മില്‍ ഉണ്ടായ രൂക്ഷമായ വാക്പോരിനെ കുറിച്ചാണ് അദ്വാനിയുടെ പരാമര്‍ശം. പാകിസ്ഥാനൊപ്പം ചേരണമെന്ന നൈസാമിന്റെ ഉള്ളിലിരുപ്പാണ് ഹൈദരാബാദില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. സംഘര്‍ഷത്തെ തുടർന്ന് ഹൈദരാബാദിലേക്ക് സേനയെ അയക്കണം എന്നായിരുന്നു ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലിന്റെ നിലപാട്.
എന്നാല്‍ സാധാരണയായി ശാന്തനായി കാണാറുള്ള ജവഹർലാൽ നെഹ്‌റു അന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. 'നിങ്ങള്‍ ഒരു തികഞ്ഞ വർഗീയയവാദിയാണ്. നിങ്ങളുടെ ശുപാര്‍ശ ഞാന്‍ അംഗീകരിക്കാന്‍ പോകുന്നില്ല' എന്നായിരുന്നു നെഹ്‌റുവിന്റെ പ്രതികരണം. നെഹ്റുവിന്റെ ഈ പ്രതികരണം പട്ടേലിനെ അമ്പരിപ്പിച്ചെങ്കിലും അദ്ദേഹം മറുത്തൊന്നും പറയാതെ അവിടെ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനാഘോഷത്തിനിടെ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ആരംഭിച്ച തര്‍ക്കത്തിന് പിന്നാലെയാണ് മുൻ ഉപപ്രധാനമന്ത്രി കൂടിയായ അദ്വാനിയുടെ ഈ പരാമര്‍ശം.
 — withPadmaja Venugopal and 32 others.

No comments:

Post a Comment