Monday, 2 December 2013

ഇന്ത്യക്കാര്‍ ..... നിസ്സഹായര്‍....
മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബഹു:ജി.കെ.പിള്ളയുടേ (മലയാളിയാണോ?)..ശ്രദ്ധയ്ക്ക്...
താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നറി ഞ്ഞാല്‍ കൊള്ളാം...
മുംബൈ സ്ഫോടന സൂത്രധാരകരില്‍ , രണ്ട് പേര്‍ ഇപ്പോഴും അമേരിക്കന്‍ കസ്റ്റഡിയില്‍.!
അവരിവരും 2010 ല്‍ വെളിപ്പെടുത്തിയ എത്രയോ കാര്യങ്ങള്‍ കോണ്ഗ്രസ് സര്‍ക്കാര്‍ എന്തിന് ജനങ്ങളില്‍ നിന്ന് മറച്ചു വെച്ചു?
േവിഡ് കോള്‍മാന്‍ ഹെട്ളിയെ അമേരിക്ക വിട്ടു തരാത്തത്,കോണ്ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചയെന്ന്,രാജ്യം തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ , താങ്കള്‍ വിലപിക്കുന്നതെന്തിന്/?
ഓ ...അന്ന് ,സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിദേശികളുടെ സുരക്ഷയ്ക്ക് വേണ്ടി മുന്‍കൂട്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന് താങ്കള്‍ ഖേദിക്കുന്നു!
അല്ലെങ്കിലും,സാധാരണക്കാര്‍ ചത്തൊടുങ്ങിയാലും കോണ്ഗ്രസ് സര്‍ക്കാരിന് പ്രശ്നമില്ലെന്ന് എന്നേ അറിയാം.
ഇന്ത്യയില്‍,കേരളത്തില്‍ ഹെട്ളിക്കൊപ്പം വന്ന തഹാവൂര്‍ റാണ പല വേന്ദ്രമാരുമായി ചര്‍ച്ച നടത്തി,നിരപരാധികളെ കൊന്നൊടുക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ താങ്കള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിനും ഇപ്പോഴും അറിയില്ല അല്ലേ?
2013 ബീഹാര്‍ ബോധ് ഗയ,പട്നയില്‍ മോഡിയുടെ സമ്മേളന പരിസരത്ത്സ്ഫോ ടനങ്ങള്‍ നടത്തിയത് ,മംഗലാപുരം ആസ്ഥാനമാക്കിയ ഭട്കല്‍ സഹോദരങ്ങള്‍!,
കഷ്ടം...ഹൃദയഭേദകം!
അവര്‍ക്ക് ഫണ്ട് ലഭിക്കുന്നത് ഗള്‍ഫ് നാടുകളില്‍ നിന്ന്/
പട്ന സ്ഫോടനത്തിന് മംഗലാപുരത്തുകാര്‍ സുബൈര്‍-ആയിഷമാര്‍ക്ക് ഗള്‍ഫില്‍നിന്ന് ആറുകോടി രൂപ/(മാതൃഭൂമി ദിനപത്രം2013 November 27)
സഹോദരങ്ങളെ....രാജ്യം നശിപ്പിക്കാന്‍ ലഭിക്കുന്ന ധനം ഞങ്ങള്‍ക്ക് തരൂ/
അവ അര്‍ഹരായ മനുഷ്യരുടെ കൈയില്‍ എത്തിക്കാം.അതില്‍ നിന്ന് ഒരു രൂപ പോലും ഞങ്ങള്‍ എടുക്കില്ല./വിശ്വസിക്കാം.
എന്തുകൊണ്ട് ,കോണ്ഗ്രസ് സര്‍ക്കാര്‍ ഇന്ത്യയ്ക്കകത്തുള്ള കുടിലതകളെ വളരാനനുവദിക്കുന്നു?
വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് രാജ്യം നശിപ്പിക്കരുതേ.....
ജാതിമത വര്‍ഗങ്ങളെ തമ്മില്‍ തല്ലിച്ച് ,കൊല്ലിച്ചു ശീലിച്ചുപോയി അല്ലേ?
ആര് തെറ്റ് പ്രവര്‍ത്തിച്ചാലും ദ്രുതഗതിയില്‍ ശിക്ഷ കൊടുക്കാതെ വര്‍ഷങ്ങളോളം കേസുകള്‍ നീട്ടിക്കൊണ്ടു പോയി ,ഒടുവില്‍ തേയ്ച്ചു മായ്ച്ചു കളയുന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തം!
ജനാധിപത്യ-മതേതരത്വത്തില്‍ വിശ്വസിക്കുന്നവരെക്കൊണ്ട്, കൂടുതല്‍ എഴുതിക്കരുത്....സാര്‍.
കെ.എം.രാധ

No comments:

Post a Comment