Tuesday, 3 December 2013

  1. ഏഷ്യാനെറ്റിന് ,കെ.സുരേന്ദ്രന് അഭിനന്ദനങ്ങള്‍

    ബിജെപി നേതാക്കളെ നിലയ്ക്ക് നിര്‍ത്താന്‍ ഒരു കോണ്ഗ്രസ് മന്ത്രിക്കും അധികാരമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പേ , രാഷ്ട്ര സുരക്ഷ , അഴിമതി - പെണ്‍സേവ ,സംബന്ധിച്ച് അവര്‍ നടത്തിയ പ്രസ്താവങ്ങള്‍,ചാനല്‍ ചര്‍ച്ചകള്‍ ഇവയില്‍ എത്രയോ സത്യം ഉണ്ടെന്നു,അവയെല്ലാം ഉന്നതരുടെ ഇടപെടല്‍ കൊണ്ട് തേഞ്ഞു മായ്ഞ്ഞു പോയെന്നും പൊതു ജനാധിപത്യ സമൂഹത്തിന് അറിയാം.
    കെ.സുരേന്ദ്രനെ (പരിചയമില്ല കണ്ടിട്ടില്ല ) '' third rate'' നേതാവ് എന്ന് വിളിച്ച മന്ത്രിയ്ക്ക് എതിരെ ബിജെപി നേതൃത്വം മാനനഷ്ടക്കേസ് കൊടുക്കുക.
    കോണ്ഗ്രസ് മിത്രമല്ലെന്ന് ഓര്‍ക്കുക. സ്വാതന്ത്ര്യം ലഭിച്ച് അമ്പത് വര്‍ഷം ഇന്ത്യാ മഹാരാജ്യം ഭരിച്ച് ,മനുഷ്യരെ, മതങ്ങളുടെ പേരില്‍ വിഭജിച്ചു ഭരിച്ചവര്‍ക്ക് മാപ്പില്ല.
    ഒറ്റ സംശയം മാത്രം.വക്കീല്‍ രാംകുമാര്‍ ഉന്നയിച്ച കാര്യം തന്നെ.സരിത, തനിക്ക് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ടെന്ന്,അപേക്ഷിച്ച്,മജിസ്ട്രേട്ടിന് മുന്‍പില്‍ കുറച്ച് കാര്യങ്ങള്‍ പറയവേ , കാര്യങ്ങള്‍ മുഴുവന്‍ പറയാന്‍ എന്താണ് നീതിജ്ഞന്‍ അനുവദിക്കാതിരുന്നത്?മാത്രമല്ല ,അദ്ദേഹം പിറ്റേ ദിവസം അവധി.!...ദുരൂഹത ആര്‍ക്കും തോന്നാവുന്നതാണ്. വക്കീല്‍ രാംകുമാര്‍ അഭിപ്രായപ്പെട്ടത് പോലെ അന്ന് സരിതയില്‍ നിന്ന് പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തിയെങ്കില്‍,തീര്‍ച്ചയായും ഉന്നതരുടെ ,രാഷ്ട്രീയക്കാരുടെ പണമിടപാട് ഇല്ലാതാവുമായിരുന്നു.ഇതില്‍നിന്നു ഒരു കാര്യം വ്യക്തം.കഷ്ടം.ഇങ്ങനെപോയാല്‍,.സാധാരണക്കാര്‍ക്ക് എങ്ങനെ നീതി ലഭിക്കും ? ,
    .കഴിഞ്ഞ പതിനാറു ദിവസം കസ്റ്റഡിയില്‍ വാങ്ങി നമ്മുടെ ഏമാന്‍മാര്‍ മന്ത്രിസഭയെ രക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞു?കഷ്ടം.മന്ത്രിമാരില്‍ ചിലര്‍ സരിതയോട് .....അഹിതം.ഇത്ര നികൃഷ്ട ജുഗുപ്സാവഹമായ കാര്യങ്ങള്‍...... സംഭവിക്കുന്നു.
    ,
    ആള്‍ക്കൂട്ടത്തിന്റെ,(ഈ ആള്‍ക്കൂട്ടത്തിന്‍റെ വോട്ട് നേടിയാണ് താങ്കള്‍ മുഖ്യന്‍റെ കസേരയില്‍ ഇരിക്കുന്നത് .ഓര്‍ക്കുക) ചാനലുകളുടെ വാക്കുകള്‍ കേള്‍ക്കില്ലെന്നു മുഖ്യന്‍., മന്ത്രിയ്ക്ക് ചാനലുകളെ പുച്ഛം/ശ്രീധരന്‍ നായരെ ഒതുക്കാന്‍ കള്ളപ്പണം വെച്ചു നീട്ടിയപ്പോള്‍ ,അസ്സല്‍ മതിയെന്ന വാക്കുകള്‍ കേട്ടിട്ടും ലജ്ജ തോന്നാത്ത കോണ്ഗ്രസ് സത്യസന്ധ നേതൃത്വം,ഒന്ന് മനസ്സിലാക്കുക.
    എല്ലാ ന്യായാധിപരും, ഒരു എം.പി.ചാനലുകള്‍ക്ക് മുന്‍പില്‍ അട്ടഹസിച്ചതു പോലെ ''.കളങ്കിതരല്ല ,സ്ഥാനമാനങ്ങള്‍, രാജ്യസുരക്ഷ, സത്യം,നീതി,ന്യായം ബലി കഴിക്കുന്നവരല്ല.എന്ന് മനസ്സിലാക്കുക .
    ഇന്നല്ലെങ്കില്‍ നാളെ എല്ലാ സത്യങ്ങളും വെളിപ്പെടും.
    എല്ലാ ബ്രേക്കിംഗ് ന്യൂസിന്‍റെയും സത്ത മാത്രം ഊറ്റിയെടുത്ത്, ഗവേഷണ വിശകലനത്തിന് തയാറുള്ളവര്‍ക്ക്,ഒരു സ്ഥാപിത താല്പര്യവും ഇല്ല, രാജ്യത്ത് സമാധാനം, മതേതരത്വം നിലനില്‍ക്കണം.
    നോമ്പ് അനുഷ്ഠിക്കാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കുകതന്നെ വേണം.കുഞ്ഞുങ്ങളുടെ മനസ്സ് വീണ്ടും വിഭജിക്കരുത് .
    രണ്ടു കാര്യങ്ങള്‍ കൂടി........
    ...വിരമിക്കും മുന്‍പ്, സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, ഏകീകൃത പൊതു പ്രവേശന പരീക്ഷ അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാക്കുമെന്ന വിധി ആരെ സഹായിക്കാനാണെങ്കിലും ,ബുദ്ധിയുള്ള തലച്ചോറുകളാണ്‌ ചോര്‍ന്നു പോവുക.ഇത് രണ്ടാംതരം ഡോക്ടര്‍മാര്‍,എന്‍ജിനീയര്‍മാര്‍,.പ്രൊഫെഷനലുകളെ സൃഷ്ടിക്കും.
    കടല്‍ കൊല സംബന്ധിച്ച് ഇനിയും ഒന്നോ രണ്ടോ പ്രതികളെ ഇറ്റലി വിട്ടുകൊടുക്കാതിരിക്കെ ബഹു:,സല്‍മാന്‍ ഖുര്‍ഷിദു മന്ത്രി ഇററലിയില്‍ പോയി എത്രയും വേഗം പ്രതികളെ കേസ് തീര്‍ത്ത് വിട്ടയക്കുമെന്ന് സൂചിപ്പ്ച്ചത്- ഇംഗ്ലീഷ് ചാനലില്‍ കണ്ടത്-ശരിയോ/അരുത്.
    കെ.എം.രാധ
    ....
    826532Like ·  · Promote · 

No comments:

Post a Comment