Saturday, 21 December 2013

ഇന്ദ്രപ്രസ്ഥം കരയുന്നു....
2013 വര്‍ഷം മാത്രം ഡല്‍ഹിയില്‍ എത്ര ബലാല്‍സംഗം നടന്നു?
1121....
വിലക്കയറ്റം കൊണ്ട് വലയുന്ന സാധാരണക്കാരോട് , ദല്‍ഹി ഭരിക്കും മാഡം മുഖ്യമന്ത്രിയുടെ കണ്ടെത്തലുകള്‍ ?
'' വെറും 500 രൂപ കൊണ്ട്,അഞ്ചംഗ കുടുംബത്തിന് ,ഒരു മാസം സുഖമായി കഴിയാം''.
അങ്ങനെയൊരു പ്രവചനത്തില്‍ മാഡം എത്താന്‍ കാരണം?
പട്ടിണിക്കോലം ജനത്തിന്‍റെ നികുതികാശെടുത്ത് എല്ലാ എം.പി,വിഐപി മാര്‍ക്കും,രണ്ടു രൂപയ്ക്ക് നല്ല രുചികര ഭക്ഷണം,താമസത്തിന് എസി വീട്,വാഹനം,സുരക്ഷാ ഭടന്മാര്‍,....ആനന്ദലബ്ധിയില്‍ ആറാടുമ്പോള്‍ ,അങ്ങനെ പലതും തോന്നും./

എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പന്നയെന്ന് വിദേശ മാഗസിനുകള്‍ കണ്ടെത്തിയ'',ലക്ഷം കോടി ആസ്തി അധിപ'' ഏഴകള്‍ തോഴി സോണിയ മാഡത്തിന്‍റെ സത് പുത്രന്‍ ,രാഹുല്‍ഗാന്ധി ദരിദ്രര്‍ക്ക് നേരെ എറിഞ്ഞ രത്ന കല്ലുകള്‍ ?
''POVERTY IS A STATE OF MIND''(ദാരിദ്ര്യം മനസ്സിന്‍റെ അവസ്ഥയാണ്)
വിശന്ന് വയറ് കത്തുമ്പോള്‍ ,മുകളില്‍ എഴുതിയത് നൂറു വട്ടം ജപിച്ച്,വെള്ളം കുടിച്ചാല്‍ സംഗതി ക്ലീന്‍.!
മന്‍മോഹന്‍ ജി ഇന്ത്യക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍?
ഇന്ത്യയില്‍ നിന്ന് കൊണ്ട് പോയി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കോടിക്കണക്കിന് അനധികൃത സമ്പത്ത് തിരിച്ചു കൊണ്ട് വരുമെന്ന് ഉറപ്പ് തന്നു
അങ്ങനെ ,ഇന്ത്യയിലെ പട്ടിണി പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം.ചെയ്യാം
....എന്ത് നല്ല ആശയം !
സ്വിറ്റ്സര്‍ലന്‍ഡ്...സ്വിസ്സ് ബാങ്കിന് മുന്‍പില്‍ നിന്നപ്പോള്‍...നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥ ഓര്‍ത്തു.
പിന്നെ?
അഴിമതി ഒരു പരിധി വരെ തടയാന്‍ ഉതകുന്ന ലോക്പാല്‍?
ഇതൊന്നും നിറവേറ്റാന്‍ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിന് സാധിക്കാതെ പോയത് എന്ത് കൊണ്ട്?
രാഷ്ട്രം നേരിടുന്ന പ്രതിസന്ധികള്‍ തത് സമയം പരിഹരിച്ച്, ഇചഛാശക്തി,തന്റേടം,ചങ്കൂറ്റത്തോടെ മുന്നോട്ട് പോകാന്‍ തടസ്സങ്ങള്‍ ഏറെ യുപിഎ സര്‍ക്കാരിനുണ്ടായി?
ബൊഫോര്‍സ്,ടു ജി സ്പെക്ട്രം,കല്‍ക്കരി കുംഭകോണം,..കേസുകള്‍ ഏതായാലും വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടു പോയി ,കുറ്റവാളികള്‍ അതും ഉന്നതരെങ്കില്‍ ലഘുശിക്ഷ,അല്ലെങ്കില്‍ വെറുതെ വിട്ടയക്കല്‍!...

ഇന്ത്യയിലെ 120 കോടിയില്‍ 90 കോടി പാവങ്ങള്‍ എങ്ങനെ കഴിയുന്നുവെന്ന് ഏറ്റവും സുതാര്യ ജനാധിപത്യ സംവിധാനമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ഭരണം കൈയാളുന്നവര്‍ ശ്രദ്ധിക്കുന്നില്ല/
നമ്മുടെ അതിര്‍ത്തികള്‍ പുകയുന്നത് /കശ്മീര്‍ പ്രശ്നം, ചൈനയുടെ കടന്നുകയറ്റം,...സംശയിക്കണ്ട...ജവഹര്‍ലാല്‍ തൊട്ട് ഇന്നുവരെ ഇന്ത്യ ഏറ്റവും കൂടുതല്‍ ഭരിച്ച കോണ്ഗ്രസ്സിന്റെത് പരാജയം തന്നെയാണവ..
/'',മുള്ളിനെ മുള്ള് കൊണ്ട് എടുക്കാന്‍ അറിഞ്ഞിട്ടും , .നാം .മടിക്കുന്നു..''....
ഭരണം കിട്ടിയാല്‍ പിന്നെ....എന്തുമാവാം/
ചൈന,,യൂറോപ്യന്‍ രാജ്യങ്ങള്‍എവിടെ നില്ക്കുന്നു?ഭാരതം?
ഇന്ത്യ ,കഴിഞ്ഞ പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്ഗ്രസ്സ് സര്‍ക്കാരിന് നേട്ടങ്ങളും,കോട്ടങ്ങളും വിലയിരുത്തുന്ന തിരഞ്ഞെടുപ്പ്!
ശക്തമായ നേതൃത്വമുണ്ടെങ്കില്‍ മാത്രമേ ...ഭാരതം രക്ഷപ്പെടൂ.....ആര് ഭരിച്ചാലും !
കെ.എം.രാധ

No comments:

Post a Comment