Monday, 2 December 2013



പ്രിയപ്പെട്ട ടി.ജെ.ജോസഫ്‌ മാസ്റ്റര്‍....
താങ്കള്‍ ഒരിക്കലും ഒരു മതത്തോടും അനാദരവ് പ്രകടിപ്പിച്ചില്ല/പക്ഷേ.....
2010 JULY 4TH....
..നമ്മുടെ സഹോദരങ്ങളില്‍ ചിലരുടെ പെട്ടെന്നുള്ള ആവേശം,ചിന്താശേഷിയില്ലായ്മ, കുബുദ്ധികളുടെ ബാഹ്യ സമ്മര്‍ദ്ദം,....അങ്ങനെ സംഭവിച്ചു.ശേഷം?
താങ്കള്‍ക്ക് എതിരെ പല വശങ്ങളില്‍ നിന്ന് ,സ്വ മതത്തില്‍ നിന്ന് പോലും വന്ന എതിര്‍പ്പുകള്‍ ...കൈ വെട്ടലിനേക്കാള്‍ കഠിനം!
സ്നേഹം,സഹനം,ത്യാഗ ജീവിതം കൊണ്ട് ലോകത്തിന് പ്രകാശ പൂരിത സൌഹൃദ സന്ദേശം പകര്‍ന്ന യേശുക്രിസ്തുവിന്‍റെ അനുയായികള്‍ താങ്കളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പത്രവാര്‍ത്തകളില്‍ നിറഞ്ഞു കവിഞ്ഞ...ചിത്രം കണ്ട് ഞെട്ടി...മിഴികള്‍ നിറഞ്ഞു.....
ജീവിക്കാന്‍ വേണ്ടി താങ്കള്‍ക്ക് ഒട്ടും ഇണങ്ങാത്ത ആട്ടോ റിക്ഷ ഡ്രൈവര്‍(അധ്വാനിക്കുന്ന ഏത് ജോലീയും നല്ലത്)വേഷം കണ്ട്,വിഷമിച്ചു.അതിന് ,കാരണക്കാരായ കോളേജ് അധികാരികളോട് വെറുപ്പ്‌,പുച്ഛവുമായിരുന്നു.
അനീതിയ്ക്ക് എതിരെ പലപ്പോഴും ശക്തമായി പ്രതികരിക്കുന്ന''പാതി സത്യസന്ധന്‍''(ഇടക്കാലത്ത് അനുപാതം 75%)പി.സി.ജോര്‍ജിനോട്...കലാലയ അധികൃതര്‍ ജോസഫ് മാഷോട് പ്രകടിപ്പിച്ച ക്രൌര്യം ശരിയല്ല,മാസ്റ്റര്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണം എന്ന് ഈ ചുവരില്‍ എഴുതി...
ഫലമുണ്ടായില്ല...
ഈ വൈകിയ വേളയിലെങ്കിലും മാനേജുമെന്റില്‍ നിന്ന് , ജോസഫ് സാറിന് നീതി ലഭിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
അല്ലെങ്കില്‍,മാഷ്‌ വീട്ടില്‍ വെച്ചെങ്കിലും ഒരു ട്യൂഷ്യന്‍ ക്ലാസ്സ് തുടങ്ങൂ...കുട്ടികള്‍ വരും..തീര്‍ച്ച.
കുറ്റവിമുക്തനായതില്‍ സന്തോഷിക്കുന്നു...
സ്നേഹാദരം
കെ.എം.രാധ

No comments:

Post a Comment