Saturday, 8 February 2014

WHO IS THIS VINOD JOSE?
WE, PUT SOME QUESTIONS RELATED TO SECULAR,DEMOCRATIC INDIA, BEFORE HIM. Mr. VINOD JOSE,PLEASE DON'T PLAY TOO MUCH DIRTY POLITICS IN INDIA.WE,ORDINARY DEMOCRATIC,SECULAR INDIANS,.KICK..YOU AND YOUR ''KARAVAN ''NEWSPAPER OUT OF THIS MOTHER COUNTRY.MIND IT.
K.M.RADHA
കേരളത്തിലെ ഇടതുപക്ഷക്കാര്‍ ഹൈന്ദവരുടെ മിത്രങ്ങ ളോ?  .
ഹൈന്ദവരുടെ വോട്ടുകള്‍ മാത്രം മതി..യുഡിഎഫ്-എല്‍ ഡി എഫിന്.ഇന്ത്യാ മഹാരാജ്യത്തെ ധന മാന്ദ്യം തീര്‍ക്കാന്‍,ലക്ഷം കോടി ആസ്തിക്കാര്‍ അയച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഗുരുവായൂരില്‍ വന്നപ്പോള്‍,അതിന് എതിരെ കോണ്ഗ്രസ്സ് കാരെ പോലെ തന്നെ ഇടതു പക്ഷവും മിണ്ടാതിരുന്നു.ആ വി എസ് കാരണമാണ് ആറന്മുള വിമാനത്താവള നിര്‍മ്മാണ ത്തിന് യുഡിഎഫ്കാര്‍ക്ക് ഊര്‍ജ്ജം ലഭിച്ചത്.ക്ഷേത്രത്തില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ അകലെ,കുന്നും,പാറയും ഇടിച്ചു നിരത്തി,പരിസ്ഥിതി നശിപ്പിച്ച്, വീടുകള്‍ ബലമായി ഒഴിപ്പിച്ച്‌ ,ജനത്തെ ദ്രോഹിക്കാന്‍ കച്ച കെട്ടിയിറങ്ങിയ ''ഞങ്ങള്‍ വിമാനത്താവളം പണിയും എന്ന് തന്റേട ത്തോടെ ചെന്നിത്തലയ്ക്കും ,മുഖ്യനും,വ്യവസായ മന്ത്രിക്കും പറയാന്‍ കഴിഞ്ഞത് ഇടതുപക്ഷം കാരണം.ഇത്രക്കാലം ദേവസ്വംബോര്‍ഡ് വഴി കോടികള്‍ സമ്പാദിച്ച ഇരുമുന്നണികളും ശബരിമലയ്ക്ക് പോകും വഴിയിലെ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പും കെ എസ് ആര്‍ ടിസി ബസ്സ് സ്റ്റാന്‍ഡിലേക്ക് നോക്കുക.ദേവസ്വംബോര്‍ഡ് വഴി ഒഴുകുന്ന കാണിക്ക കാശെടുത്ത് വക മാറി ചിലവഴിക്കുന്നില്ലെന്ന് ഇരു മുന്നണിക്കും പറയാനാവുമോ ?കേട്ടിട്ടുണ്ട്..ഡല്‍ഹിയിലെത്തിയാല്‍ ഇരു മുന്നണി നേതാക്കളും എന്തൊരു സൗഹൃദം !അങ്ങനെയാണല്ലോ , ജഡ്ജ സിനെ സ്വാധീനിക്കുന്ന കോണ്ഗ്രസ്സിന്റെ സഹായത്തോടെ  പല പെണ്‍ പീഡന കേസുകള്‍ക്കും തെളിവ് മായ്ഞ്ഞ് പോകുന്നത്.അതിരിക്കട്ടെ..വേണ്ടി വന്നാല്‍,റോബര്‍ട്ട് വദ്രയെയോ ,കെജിഎസ് കോര്‍പ്പറേറ്റു കളെയോ സഹായിക്കാനും,അത് വഴി ആറന്മുള ക്ഷേത്ര കൊടിമരം മുറിക്കാനും,ഇപ്പോള്‍,കേരളം ഭരിക്കുന്ന ന്യൂനപക്ഷ സര്‍ക്കാരും,ഹിന്ദു നാമധാരികളായ മന്ത്രിമാരും തയാറാവും.ഓ...ഇനി,വയസ്സുകാലത്ത് സുഗതകുമാരി സത്യാഗ്രഹത്തിനു ഇരിക്കണം അല്ലേ?ഇരു മുന്നണികളും ഒരു കാര്യം ഓര്‍ത്താല്‍ കൊള്ളാം.എന്നും,ഹൈന്ദവരെ ഒന്നാകെ എക്കാലവും  വഞ്ചിക്കാന്‍ കഴിയില്ല.ബിജെപിയുടെ എം.ടി.രമേശ്‌,കെ.സുരേന്ദ്രന്‍,അല്‍ഫോന്‍സ് കണ്ണന്താനം,ആ ആം ആദ്മി ക്കാരന്‍ മനോജ്‌ പദ്മനാഭന്‍,രതീഷ്‌(നല്ല ചിന്താശേഷി,ബുദ്ധിയുള്ള ചെറുപ്പക്കാര്‍.ഇരുവരെയും വളരെയധികം ഇഷ്ടം.)എന്താണ് ചാനലില്‍ പറഞ്ഞത്?ജനത്തിനു വേണ്ടാത്ത ആ വിമാനത്താവളത്തിന് എതിരെ ധാര്‍മ്മിക സമരം നടത്തുമെന്ന്.കേരളം ഭരിക്കുന്ന ഇരു മുന്നണികളും എന്ത് നന്മകള്‍ ചെയ്തുവെന്ന് പറഞ്ഞിട്ടാണ് വോട്ടുകള്‍ ചോദിക്കുക.കേള്‍ക്കട്ടെ.കാസര്‍ഗോഡ്‌ മുതല്‍  തിരുവനന്തപുരം വരെയുള്ള ഇട റോഡുകളും,നിരത്തുകളും പൊട്ടിപ്പൊളിഞ്ഞു,കുരുതിക്കളം തീര്‍ത്തതിലോ?വഴിയോരങ്ങളിലെ    മൂക്കുപൊത്തും മാലിന്യ കൂമ്പാരങ്ങള്‍ എലികളും,പുഴുക്കളും നുരച്ചു ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നതിലോ?കഴിഞ്ഞ 10 വര്‍ഷമായി തീവ്രവാദികളും,വ്യാജനോട്ടു ലോബിയും,പെണ്‍പീഡകരും ,സ്വര്‍ണ്ണ കടത്തുകാരും അഴിഞ്ഞാടുന്നത് കണ്ടുകൊണ്ടു ,  സാധാരണ ജനം പേടിച്ചു കഴിയുന്നതിനാണോ ,..എന്തിന്,ആര്‍ക്കു വോട്ടുകള്‍.നല്‍കണമെന്ന് .സാധാരണ ജനം ചോദിക്കുന്നു.കെ.എം.രാധ

ലക്ഷ്മണാനന്ദയും അസീമാനന്ദയും :ആരുടെ ഇര ?
dharmicyogi / 9 hours ago
ഇന്ന് മതേതര ഇന്ത്യയില്‍ മുഴങ്ങി കേള്‍ക്കുന്ന പദമാണ് “അസീമാനന്ദ” , അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള ബോംബു സ്ഫോടന കേസുകളും അതില്‍ രാഷ്ട്രീയപരമായി കൊണ്ഗ്രെസ്സിനു ലഭിക്കാവുന്ന നേട്ടങ്ങളും ഒക്കെ ചര്‍ച്ചാ വിഷയമാവുന്നത് കൊണ്ടും, നരേന്ദ്ര മോഡിയെ പോലുള്ള പഴയ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഇതുവഴി കരിവാരി തേക്കാം എന്നുള്ള വ്യാമോഹം കൊണ്ടും ഇത് വലിയൊരു ചര്ച്ച വിഷയമായി മാറിക്കഴിഞ്ഞു. അതിലുപരി ന്യൂനപക്ഷങ്ങളില്‍ മോഡിയെ കുറിച്ചും അദ്ധേഹത്തിന്റെ പ്രസ്ഥാനത്തെ കുറിച്ചും ഉള്ള ഭീതി കൂടുതല്‍ ഉയരത്തിലേക്ക് ഉയര്‍ത്തി അത് വോട്ടിലേക്ക് മാറ്റം എന്നുള്ള തന്ത്രവും ഒന്നിന് പകരം ഒന്നായി നമ്മുടെ മാദ്ധ്യമങ്ങളില് ഈ വാര്ത്ത നിറഞ്ഞു നില്‍ക്കുമ്പോള്‍ നമുക്ക് രണ്ടു സ്വാമിമാരെ കുറിച്ച് അവലോകനം നടത്താം. ആരുടെ ഇരകളാണ് എന്നു നമുക്ക് പരിശോധിക്കാം.

ഗിരിവര്‍ഗ്ഗക്കാരെ ക്രിസ്തുമത മതപരിവര്‍ത്തനത്തില്‍ നിന്നും തടയുന്നതില്‍ ഏറ്റവും അധികം സംഭാവന നടത്തിയ രണ്ടു പേരാണ് ലക്ഷ്മനാനന്ദ സരസ്വതിയും അസീമാനന്ദയും. രണ്ടു പേരെയും വളരെ സമര്‍ഥമായി ഉന്മൂലനം ചെയ്യാന്‍ ഇവാഞ്ചലുകള്‍ക്ക് സാധിച്ചു.ഒരാളെ മാവോവാദികളുടെ മറവില്‍ ഉന്മൂലനം ചെയ്തെങ്കില്‍ മറ്റൊരാളെ മുസ്ലീം വര്‍ഗീയതയുടെ പേരില്‍ ഉന്മൂലനം ചെയ്തു. ഇതിന്റെ ഉള്ളറകളിലേക്ക് നമുക്ക് പോവാം.

Swami-Lakshmana3960ലക്ഷ്മണനന്ദ സരസ്വതി എന്ന “”ശ്രാവണ്‍ കൃഷ്ണ നവമി”" തന്റെ ലൌകിക ജീവിതം ഉപേക്ഷിച്ചു ഗോത്രവര്‍ഗ്ഗക്കാരുടെ ഉയര്‍ച്ചക്കും ഉദ്ബോധനത്തിനും വേണ്ടി പ്രവര്‍ത്തിച്ച നിഷ്കാമ യോഗി ആയിരുന്നു.അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയും പ്രവര്‍ത്തന മണ്ഡലവും അത്യന്തം ശ്ലാഘനീയമാണ്.അദ്ദേഹം “”ഗിരിവര്‍ഗ്ഗക്കാരുടെ രക്ഷകന്‍ ആയി ആണ് അറിയപ്പെട്ടിരുന്നത്. ക്രിസ്തുമത പരിവര്‍ത്തനത്തിന് വരുന്നവരുടെ കണ്ണിലെ കരാടായിരുന്നു ഇദ്ദേഹം. അതുകൊണ്ടു തന്നെ കൊല്ലപ്പെടുന്നതിന് മുന്പ് എട്ട് തവണ ആക്രമിക്കപ്പെട്ടിരുന്നു. അതില്‍ ഏറ്റവും ക്രൂരമായി ആക്രമിക്കപ്പെട്ടത് 2007 ക്രിസ്തുമസ്സിനാണ്. ഒരു കൂട്ടം ക്രിസ്ത്യാനികള്‍ ( ക്രിസ്ത്യാനികളായത് കൊണ്ട് മതഭ്രാന്തന്‍മാര്‍ എന്നോ തീവ്രവാദികള്‍ എന്നോ വിളിക്കാന്‍ സാധിക്കില്ലല്ലോ) അദ്ദേഹത്തെ ആക്രമിക്കുകയും വളരെ ഗുരുതമാരായി പരിക്കേല്‍ക്കുമായും ചെയ്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ക്രിസ്ത്യന്‍ തീവ്രവാദികളും മാവോവാദികളും തമ്മിലുള്ള ബന്ധത്തിന്റെ വിശദ വിവരങ്ങള് പുറത്തു വന്നു, എങ്കിലും അത് വളരെ സമര്‍ത്തമായി മൂടിവെക്കപ്പെട്ടു, ഓരോ പ്രാവശ്യം താന്‍ ആക്രമിക്കപ്പെടുമ്പോഴും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് world vision ചീഫും കൊങ്ഗ്രെസ്സിന്റെ രാജ്യ സഭാ അംഗവും ആയ രാധാകാന്ത് നായക് ആണ് എന്നു സ്വാമി പരാതിപ്പെട്ടെങ്കിലും ഒരുതവണ പോലും രാധാകാന്തിനെതിരെ അന്വേഷണം നടന്നില്ല. 2007 ഇല്‍ ആക്രമിക്കപ്പെട്ടപ്പോഴും സ്വാമിയുടെ ഈ പരാതി സ്വീകരിച്ചില്ല. അതിനു പ്രത്യേക കാരണമുണ്ട്. രാധാകാന്ത് നായക് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വളരെ ഉയര്ന്ന ഉദ്യോഗസ്ഥനും കൊങ്ഗ്രെസ്സ് എം പിയും എന്നതിലുപരി ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവന്‍ മതപരിവര്‍ത്തനം നടത്താന്‍ വേണ്ടി ശ്രമിക്കുന്ന world vision ന്റ്റെ ചീഫ് കൂടിയാണ് എന്നുള്ളതാണ്. സിഎന്‍എന്‍ ഐ‌ബി‌എന്‍ ചാനലിന്റെ രാജ്ധീപ് സര്‍ദേശായിയും ഈ മിഷനറി സംഘടനയുടെ അംബാസഡര്‍ ആണ്. സ്വാമിയുടെ മരണത്തിന് ശേഷം ഒറീസയിലെ ഐ‌പി‌എസ് ഉദ്യോഗസ്ഥനായ അശോക് സാഹുവും രാധാകാന്ത് നായക്കിന് സ്വാമിയുടെ കൊലപാതകത്തില്‍ ഉള്ള പങ്കിനെ പറ്റി സൂചിപ്പിച്ചെങ്കിലും അദ്ദേഹഃതിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല.
2008 ഇല്‍ ലക്ഷമനാന്ദ സ്വന്തം ആശ്രമത്തില്‍ തന്റെ ആശ്രമത്തിലെ പിഞ്ചു പെങ്കുട്ടികളുടെ മുന്പില്‍ വച്ച് അതിദാരുണമായി കൊലചെയ്യപ്പെട്ടതിന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അവിടെയെത്തിയ ജില്ലാ അധികാരികള്‍ ഈ കൊലപാതകം നടത്തിയത് മാവോവാദികള്‍ ആണ് എന്നു പ്രസ്താവന നടത്തി, വളരെ ആസൂത്രിതമായി നടത്തിയ ഈ കൊലപാതകം ക്രിസ്ത്യന്‍ തീവ്രവാദികളുടെയോ world vision ന്റ്റെയോ തലയില്‍ ആവരുതെന്ന് ജില്ല അധികാരികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കൊലപാതകം നടന്നു അഞ്ചു വര്ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനെ വധിച്ച 13 ക്രിസ്ത്യാനികള്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചിട്ടും ഇന്നും ഇന്ത്യയെ ബഹുഭൂരിപക്ഷം ജനങളും വിശ്വസിക്കുന്നത് ലക്ഷ്മനാനന്ദയെ കൊന്നത് മാവോവാദികള്‍ എന്നാണ്. അത്രയും വളരെ ഭംഗിയായ് മാധ്യമങ്ങളിലൂടെ ഈ പ്രചാരണം നടത്തുന്നതില്‍ മിഷനറിയുടെ അപ്പോസ്തലന്മാര്‍ വിജയിച്ച് എന്നതില്‍ സംശയമില്ല.

ലക്ഷ്മണാനന്ദയുടെ കൊലപാതകം രാഷ്ട്രീയ പരമായും സാംസ്കാരികപരമായും വളരെയധികം ചര്ച്ച ചെയ്യപ്പെട്ട വിഷയമാണ്.2008 ഓഗസ്റ്റില്‍ അദ്ദേഹം അതിദാരുണമായി കൊല്ലപ്പെട്ടത്തിന് ശേഷം നടന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഭരണകക്ഷിയായ ബിജെപിയുടെ ഒറീസയിലെ രാഷ്ട്രീയ ഭാവിയെ വരെ സ്വാധീനിച്ചു. അനേകം ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും ആക്രമിക്കപ്പെട്ടു. ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മില്‍ തുറന്ന സംഘര്‍ഷം നടന്നു.വളരെയധികം പേരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു.
ഈ സ്വാമിയുടെ കൊലപാതകം കൊണ്ട് ആര്‍ക്കാണ് ഗുണം? താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ അനേകായിരം ഗിരിവര്‍ഗ്ഗ കുടുംബങ്ങളെ പശുസംരക്ഷണം, കൃഷി മുതലായ കര്‍മപദ്ധതികളിലൂടെ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ ലക്ഷമാനന്ദക്ക് കഴിഞ്ഞിരുന്നു.ആ മേഖലയിലെ ഗിരിവര്‍ഗ്ഗക്കാരൊക്കെയും ലക്ഷമണാനന്ദയുടെ അനുയായികളോ അഭ്യുദയ കാംക്ഷികളോ ആയിരുന്നു.അതുകൊണ്ടു ലക്ഷ്മണാനന്ദയുടെ പ്രവര്‍ത്തന മേഖലയില്‍ പെടുന്ന പ്രദേശങ്ങളില്‍ ഒന്നും മിഷനറി പ്രവര്‍ത്തര്‍ക്ക് കടന്നു കയറി തങ്ങളുടെ മതപരിവര്‍ത്തന കച്ചവടം നടത്താന്‍ സാധിച്ചിരുന്നില്ല. ലക്ഷമാനന്ദയുടെ മരണത്തിന് ശേഷം അവിടം മിഷനറി പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ വിളനിലമായി. മിഷനറി പ്രവര്‍ത്തകര്‍ക്ക് മാവോവാദികള്‍ക്കു സ്വധീനം കൂടുതല്‍ ഉള്ള മേഘലകളില്‍ യാതൊരു വിധത്തില്‍ ഉള്ള ഭീഷണികളും ഇല്ല എന്നുള്ളതും ശ്രദ്ധേയം. മിഷനറി പ്രവര്‍ത്തകരെ മാവോവാദികള്‍ ഒരിയ്ക്കലും ആക്രമിക്കാറുമില്ല.
Swami Aseemanandസ്വാമി അസീമാനന്ദ എന്ന ജീതേന്‍ ചാറ്റര്‍ജി ചെറുപ്പകാലം മുതലേ രാമകൃഷ്ണ പരമഹംസന്റെയും മറ്റു യോഗികളുടെയും കഥകളില്‍ സ്വാധീനം ഉള്‍ക്കൊണ്ട് വളര്‍ന്ന് വന്ന വ്യക്തി ആണ്. അസീമാനന്ദയുടെ അച്ഛന്‍ സ്വാതന്ത്ര്യ സമര സേനാനി കൂടി ആണ്, ഫിസിക്സില്‍ ബിരുദാനന്തര ബിരുദം ഉള്ള അസീമാനന്ദ തന്റെ വിദ്യാഭ്യാസത്തിന് ശേഷം ആര്‍‌എസ്‌എസ് എന്റെ ശാഖയായ, ഗിരിവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വനവാസി കല്യാണ്‍ ആശ്രമത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. തന്റെ ആദ്യ കാലപ്രവര്‍ത്തനം ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപുകളിലും പിന്നീട് കുറച്ചു കാലം ഒറീസയിലും നടത്തിയ അസീമാനന്ദ 1995 ലാണ് ഗുജറാത്തിലെ Dangs ജില്ലയിലേക്ക് തന്റെ പ്രവര്‍ത്തന മേഖലയായി സ്വീകരിച്ചത്. അവിടെയുള്ള ഗിരിവര്‍ഗ്ഗവുമായ് ചേര്‍ന്ന് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം ഗിരിവര്‍ഗ്ഗക്കാരുടെ സ്വയം പര്യാപ്തതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. രാമായണ ഇതിഹാസത്തിലെ “”ശബരി”"യുടെ വാസസ്ഥലമായിരുന്നു താന്‍ പ്രവര്‍ത്തിച്ചിരുന്ന വനമേഖല എന്നു വനവാസികളില്‍ നിന്നും മനസ്സിലാക്കിയ അസീമാനന്ദ അവിടെ ശബരിയുടെ പേരില്‍ ഒരു ക്ഷേത്രം പണിതു.തന്റെ പ്രവര്‍ത്തിയുടെ പ്രാഗല്ഭ്യം കൊണ്ടും ആളുകളുടെ സഹകരണം കൊണ്ടും അസീമാനന്ദയുടെ സ്വീകാര്യത ഈ മേഖലയില്‍ വളരെ ഉയര്‍ന്നു വരികയും ചെയ്തു. ഇത് അവിടെ മതപരിവര്‍ത്തനത്തിന് വേണ്ടി കുറുക്കന്‍ കണ്ണുകളുമായി നടക്കുന്ന മിഷനറി പ്രവര്‍ത്തകര്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.അസീമാനന്ദയും ഇവിടെയുള്ള വനവാസികളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിച്ചിരുന്നു.

എങ്കിലും അസീമാനന്ദ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത് 2006 ഫിബ്രവരിയില്‍ ”ശബരി കുംഭ മേള”" നടത്തിയതിന് ശേഷമാണ്. ഈ മേളയിലെ ഗിരിവര്‍ഗ്ഗക്കാരുടെയും വനവാസികളുടെയും ജനപങ്കാളിത്തം ദേശീയ തലത്തില്‍ വളരെയധികം ചര്ച്ച ചെയ്യപ്പെട്ടു. യുപിയിലെ കുംഭമേളക്ക് സമാനമായി നടന്ന ഈ കുംഭമേള പലരുടേയും ഉറക്കം കെടുത്തി എന്നത് ആ സമയത്തെ പത്രവാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാവുമായിരുന്നു. ഗിരിവര്‍ഗ്ഗക്കാരെ കാവിവല്‍ക്കരിക്കുന്നു എന്നായിരുന്നു ഒട്ടുമിക്ക മാധ്യമങ്ങളും ഈ കുംബമേളയെ വിശേഷിപ്പിച്ചത്. പല ബുദ്ധിജീവികളും ഈ കുംഭമേളക്കെതിരെ “”മതേതര ലേഖനങ്ങള്‍”" എഴുതി.

പക്ഷേ ഈ മേളയുടെ ആരവം കെട്ടടങ്ങുന്നതിന് മുന്പ് അസീമാനന്ദ 2007 ഇല്‍ അജ്മീര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് പല കേസുകളും ഇദ്ദേഹത്തിന്റെ തലയില്‍ വീഴുന്നതായി നാം കണ്ടു. അതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ കണ്ടുപിടിച്ച് അന്വേഷണം അവസാനിപ്പിച്ച മാലേഗാവ് സ്ഫോടനവും പെടും. ഈ കേസും അതിന്റെ വിധികളും മറ്റും കോടതികള്‍ തീരുമാനിക്കട്ടെ, പക്ഷേ ഇവിടെ നാം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യമുണ്ട്. എന്താണ് ? 2006 നു ശേഷം dangs ജില്ലയില്‍ മിഷനറി പ്രവര്‍ത്തനം വ്യാപകമായി, 2006 ഇല്‍ അസീമാനന്ദ തുടങ്ങി വച്ച വിപ്ലവാത്മകമായ കുംഭമേളയുടെ തിരശീല വീണു. അസീമാനന്ദയുടെ അഭാവത്തില്‍ പല ഗിരിവര്‍ഗ്ഗക്കാരും മതപരിവര്‍ത്തനം തടയപ്പെട്ടു..!! ഇവിടെ ആരാണ് യഥാര്‍ത്തത്തില്‍ വിജയിച്ചിരിക്കുന്നത്?

ഇന്ന് വീണ്ടും അസീമാനന്ദ-ലക്ഷമനാന്ദ വിഷയം ചര്ച്ച ചെയ്യപ്പെടാനുള്ള കാരണം, The Caravan എന്ന മാസികയില്‍ അസീമാനന്ദയുമായി ലേഖിക “”ഭാവനയില്‍”" നടത്തിയ അഭിമുഖമാണ്. വാക്കുകളില്‍ ഇസ്ലാമിസ്റ്റ് രീതി പുലര്‍ത്തുന്ന കാരവന്‍ മാഗസിന്റ്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് ക്രിസ്ത്യാനികളാണ്. അതിന്റെ എഡിറ്റര്‍ വിനോദ് ജോസിന്റെ നിലപാടുകള്‍ പലപ്പോഴും ദേശീയവാദികള്‍ക്കും ഹിന്ദുധര്‍മത്തിനും എതിരാണ്. ഇതേ രീതിയില്‍ ആയിരുന്നു ഒറീസയില്‍ ലക്ഷ്മനാനന്ദ സരസ്വതി കൊല്ലപ്പെട്ടത്തിന് ശേഷം നടന്ന കലാപങ്ങളുടെ ചിത്രീകരണം തെഹല്‍ക നടത്തിയത്. തെഹല്‍കയും വാക്കുകളില്‍ ഇസ്ലാമിസ്റ്റ് രീതി പുലര്‍ത്തിയിരുന്ന മാഗസിന്‍ ആയിരുന്നു. ഈ രണ്ടു മാഗസിനുകളും ഇലക്ഷന്‍റെ സമയമാവുമ്പോള്‍ ഹിന്ദു-മുസ്ലീം വിടവിന്റെ അകല്‍ച്ച കൂട്ടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതായി നമുക്ക് കാണാം. 2009 ലെ ലോക്സഭാ ഇലക്ഷന്‍റെ സമയത്തും 2012 ലെ അസംബ്ലി ഇലക്ഷന് മുന്പും അസീമാനന്ദയുടെ വാര്ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
2010 ലെ മാധ്യമ വാര്‍ത്തകളിലു നിറഞ്ഞിരുന്നത് ആര്‍‌എസ്‌എസ് നേതാവിനെ അസീമാനന്ദയുടെ സംഘടനയായ അഭിനവ് ഭാരത് കൊല്ലാനുള്ള പദ്ധതികള്‍ നടത്തിയിരുന്നു എന്നാണ്. 2014 ഇല്‍ അസീമാനന്ദ താന്‍ ബോംബ് സ്ഫോടനം നടത്തിയത് ആര്‍‌എസ്‌എസ് നേതാവിന്റെ നിര്‍ദേശം മൂലമാണ് എന്നു പറയുന്നു. ഈ നാലു വര്‍ഷത്തിനിടയില്‍ പരസ്പര വിരുദ്ധമായ പല വര്‍ത്തകളും വന്നെങ്കിലും 2010 താന്‍ കൊല്ലാന്‍ ഉദ്ദേശിച്ച് എന്നു പറയുന്ന വ്യക്തി 2014 ഇല്‍ ആ വ്യക്തി പറഞ്ഞിട്ടാണ് താന്‍ ബോംബ് സ്ഫോടനം നടത്തിയത് എന്നു പറഞ്ഞാല്‍ ജനങ്ങള്‍ എന്തു വിശ്വസിക്കും? ഇത്രയും വലിയ കൊലപാതകം നടത്തി എന്നു പറയപ്പെടുന്ന വ്യക്തി അന്വേഷണ ഉദ്യോഗസ്ഥന്മാരും മറ്റും ഇത്രയധികം പീഡിപ്പിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥന്മാരോടു പറയാത്ത കാര്യം വെറുമൊരു ഇന്റെര്‍വ്യൂ നടത്താന്‍ വന്ന സ്ത്രീയോട് പറയുമെന്ന് ഇന്ത്യയിലെ ജനങ്ങളു വിശ്വസിക്കണമെന്നാണോ ? ഇതുപോലുള്ള വിചാരണയില്‍ ഉള്ള ജയില്‍ പുള്ളികളെ ഇന്റെര്‍വ്യൂ ചെയ്യാന്‍ സാധിക്കില്ലെന്നുള്ളത് മറ്റൊരു വിഷയം, എങ്കിലും തത്വത്തില്‍ അങ്ങിനെ ഒരു ഇന്റെര്‍വ്യൂ നടന്നാല്‍ തന്നെയും അന്വേഷണ ഉദ്യോഗസ്ഥരോട് പറയാത്ത കാര്യങ്ങള്‍ ലേഖികയോട് ഒരു തടവ് പുള്ളി പറയുമോ? താന്‍ കുറ്റം ചെയ്തു എന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചപ്പോള്‍ പറയാത്തത് ചില ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന സ്ത്രീയോട് ഒരാള് പറയുമോ? ഇന്റെര്‍വ്യൂ നടന്നുവെന്ന് മാഗസിന്‍ പറയുമ്പോള്‍ തന്നെ അങ്ങിനെ നടന്നില്ലെന്ന് പ്രതിയുടെ അഭിഭാഷകനും പറയുന്നു. താന്‍ ഇങ്ങനെ ഒരു ഇന്റെര്‍വ്യൂ നടത്തിയില്ല എന്നുള്ള പ്രതിയുടെ കത്ത് വക്കീല് വഴി ലഭിച്ച മാധ്യമങ്ങള് വഴി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.

1857- ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിന് ശേഷം വിഭജനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയ —-ഹിന്ദുക്കള്‍ കാലാകാലങ്ങളായി ആക്രമണ കാരികളില്‍ നിന്നും ഏറ്റുവാങ്ങിയ കൊടിയ പീഡനങ്ങളുടെ വ്യാപ്തി മനസ്സിലാക്കിയ—- ഇന്ത്യ എന്ന മഹാരാജ്യത്തില്‍ ദൈവരാജ്യം വരണമെന്ന് ശാഠ്യമുള്ളവര്‍—- ഭരണം വഴിയേ അത് സാധ്യമാകൂ എന്നു തീര്‍പ്പുള്ളവര്‍—-അവരുടെ ലക്ഷ്യം ഒന്നുതന്നെ. ഭിന്നിപ്പിക്കുക ഭരിക്കുക.. !!!
 ഫേയ്സ്ബുക്ക് സുഹൃത്ത് പോയി വിനോദ് ജോസിനെ പഠിച്ചോ.ഞങ്ങള്‍,സാധാരണക്കാര്‍ക്ക് അതിന് നേരമില്ല.പിന്നെ,വിനോദിനോട്‌ ,
ആ മഹാ പ്രതിഭയെ അറിയുമെങ്കില്‍ ഒരു കാര്യം ഞങ്ങള്‍ ചോദിച്ചതായി പറയുക.പത്ത് കോടി ഹിന്ദുക്കളെ കൃസത്യമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ ബ്രിട്ടനില്‍ നിന്ന്,ആരാണ് കോടി ഡോളര്‍ വാങ്ങിയത് ?
അക്കാര്യത്തില്‍ ഗവേഷണം നടത്താന്‍ വിനോദ് ജോസിനോട് പറയുക.
പിന്നെ,പ്രേമിച്ച് വിവാഹിതരായ ,ഇന്നും അവരവരുടെ മതാചാരങ്ങളില്‍ വിശ്വസിക്കുന്നതും,അല്ലാത്തതുമായ എത്രയോ ക്രിസ്ത്യന്‍ സൌഹൃദങ്ങള്‍ ഞങ്ങള്‍ക്കുണ്ട്‌.അവരൊക്കെ,വിശാലമായി ചിന്തിക്കുന്ന ,രാഷ്ട്രത്തിന്‍റെ അഖണ്ഡത`യ്ക്ക്`,പിന്തുണ പ്രഖ്യാപിക്കുന്നവര്‍.
അല്ലാതെ,സ്വന്തം മതത്തിലേക്ക് ആളുകളെ കൂട്ടാന്‍ വേണ്ടി
ഏ ത് കുത്സിതശ്രമങ്ങളിലൂടെയും
,മതപരിവര്‍ത്തനം നടത്തലല്ല.(ഏത് മതക്കാര്‍ അത്തരം നീച പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നാലും,അവ എതിര്‍ക്കുക)
ജര്‍മ്മനിയില്‍ കൂട്ടത്തോടെ ക്രിസ്ത്യാനികള്‍ മതം ഉപേക്ഷിച്ചത് ചൂണ്ടിക്കാണിച്ച പോപ്പിനോട്
അതിന്റെ കാരണങ്ങള്‍ മനസ്സിലാക്കിയശേഷം ,എന്തുകൊണ്ട്,കൂട്ടത്തോടെ ക്രിസ്ത്യാനികള്‍ ,കൃസ്തുമതം ഉപേക്ഷിക്കുന്നു വെന്ന് ഗവേഷണം നടത്താന്‍ വിനോദ് ജോസിനോട്പറയുക.
ഞങ്ങള്‍ക്ക് ജാതിമതഭേദമന്യേ സാധാരണക്കാരുടെ നീറും പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍,കൊണ്ടു വന്ന് ,ഭരിക്കുന്നവരിലെത്തിക്കാനുള്ള ഗവേഷണത്തിലാണ്.
കെ.എം.രാധ
ഇന്ത്യയിലെ ദേശീയ പാര്‍ട്ടി ബിജെപി യോട് ചില ചോദ്യങ്ങള്‍?
ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ ആ കാപട്യ കോണ്ഗ്രസ്സിനൊപ്പം നിന്ന് ജന്‍ ലോക്പാല്‍ ബില്ലിന് എതിര്‍ നില്ക്കുന്നത്?
കോണ്ഗ്രസ്സ് വരും തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയും, ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി വരുമെന്ന് എല്ലാ പത്ര മാധ്യമ സര്‍വേ കളും,വെളിപ്പെടുത്തിയപ്പോള്‍,ബിജെപിയെ തകര്‍ക്കാനുള്ള കോണ്ഗ്രസ്സ് നീക്കത്തെ എന്തുകൊണ്ട് തടയുന്നില്ല?
മന്ത്രിമാര്‍, ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള സകല മാന്യന്മാരും തെറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ സ്ഥാനത്തുനിന്ന് പോകേണ്ടി വരുമെന്ന ആ ബില്ലിനെ എന്തിനു ബിജെപി എതിര്‍ക്കണം?
ആം ആദ്മിക്കാര്‍,പ്രതിപക്ഷ ത്തോടൊപ്പം ഡല്‍ഹിയില്‍ ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കിയാല്‍ ,ബിജെപിക്ക് നേട്ടമാകും.
എങ്ങനെ?
കോണ്ഗ്രസ് നേരത്തെ അവതരിപ്പിച്ച ലോകപാല്‍ എന്ന കപട ബില്‍ വഴി എത്രയോ കാട്ടു കള്ളന്മാര്‍ക്ക് നിയമ പഴുതിലൂടെ രക്ഷപ്പെടാം.
ഈ ജന്‍ ലോക്പാല്‍ ബില്‍ ശരിയായ രീതിയില്‍ നടപ്പായാല്‍ ഇന്ത്യ അഴിമതി മുക്തമാകും.
അതില്‍.ബിജെപി പങ്കാളി യെന്നു ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ കരുതും.
പിന്നെ,ഈ പേജ് നിഷ്പക്ഷ ചിന്തകള്‍ പങ്കിടാനുള്ള വേദി.
ആം ആദ്മിക്കാരന്‍ മന്ത്രി മയക്കുമരുന്ന് വില്പ്പന നടത്തുന്ന ഉഗാണ്ട ക്കാരുടെ താവളത്തില്‍ പോയത് ,വന്‍ വിവാദ മായപ്പോള്‍, മന്ത്രി പ്രവര്‍ത്തിച്ചത് ശരിയെന്ന് കാര്യകാരണ സഹിതം ഞങ്ങള്‍ എഴുതി,
ശ്രീ ഹര്‍ഷ വര്‍ദ്ധനന്റെ നിലപാട് എതിര്‍ത്തപ്പോള്‍,ഉടന്‍,24 years delhi settled ബിജെപി പ്രേമി വന്നു ഞങ്ങളെ ആക്ഷേപിച്ചു.
ആ മഹാ വ്യക്തിത്വത്തെ ,ഡല്‍ഹിയില്‍ താമസിച്ചിട്ടും,വസ്തുതകള്‍ മനസ്സിലാക്കാതെ ,വെറുതെ ഇവിടെ വന്നു..''ഞങ്ങള്‍ക്ക് എല്ലാം അറിയാം'' എന്ന് കൂവിയതുകൊണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നു.
ഇന്നലെ,ഇംഗ്ലീഷ് ചാനലില്‍ മയക്കുമരുന്ന് വില്പ്പനക്കാരായ നീഗ്രോകളെ പോലീസ് പിടികൂടിയ ചിത്രം കണ്ടു.
ആം ആദ്മിക്കാരന്‍ പ്രശാന്ത്‌ ഭൂഷണന്‍ കശ്മീരില്‍ referendum വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എതിര്‍ത്തത്,
കേജ്രുവാള്‍ മുസ്ലിം പ്രീണനത്തിന് വോട്ടുകള്‍ നേടാന്‍ ബട് ല ഏറ്റുമുട്ടല്‍ വ്യാജമെന്ന് പറഞ്ഞത് കാര്യകാരണസഹിതം എതിര്‍ത്തത്...ഓര്‍ക്കുക.
യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ , നിഷ്പക്ഷതയും ,സത്യവും,ന്യായവും നീതിയും സാധാരണ ജനത്തിലെത്തിക്കുകയാണ് വേണ്ടത്.
ജനത്തെ തമ്മിലടിപ്പിച്ചു വോട്ടുകള്‍ വാങ്ങി .അവരെ ദ്രോഹിക്കലല്ല'
കെ.എം.രാധ

Wednesday, 5 February 2014

പ്രിയപ്പെട്ട ചേട്ടന്..
എണ്‍പതാം പിറന്നാള്‍.ദിനത്തില്‍ ..ആയുരാരോഗ്യസൌഖ്യം നേരുന്നു.
..................................................................................................................................................
കായലുകളുടെ നാട്ടില്‍ നിന്ന്, തൃശ്ശൂര്‍ ,ഇരിഞ്ഞാലക്കുട ,കൂടല്‍മാണിക്യക്ഷേത്രത്തിന്സമീപം ,സ്ഥിരതാമസം,വിശ്രമ ജീവിതം നയിക്കുന്ന ജി.മാധവന്‍ നായര്‍ എന്ന ജ്യേഷ്ഠന്.(ഭര്‍ത്താവിന്റെ മൂത്ത സഹോദരന്‍)......................
കായല്‍പരപ്പുകളുടെ അനന്തതയില്‍,സര്‍ക്കാര്‍ വക ബോട്ടില്‍, കാവാലത്തെ ലിസിയോ പള്ളിയ്ക്ക് സമീപം ജലവാഹനം അടുക്കുമ്പോള്‍,
പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് പിന്നില്‍,തഴച്ചു വളര്‍ന്ന ഒറ്റ കരിമ്പനയും ,പിന്നിട്ട് പൂഴിയും ചരല്‍ കല്ലുകളും വിരിച്ച വീട്ടിലേയ്ക്ക് ...
പെയ്തു തീരാത്ത ഓര്‍മകളില്‍ ,മഴയും,വേനല്‍ക്കാലവുംകടന്നെത്തുമ്പോള്‍... ..
ജീവിതം ഒരിക്കലും പിടികിട്ടാത്ത സമസ്യയെന്നറിയുന്നു.
കുടുംബത്തില്‍ എല്ലാവരെയും,ഒന്നായിക്കണ്ട് ,നേരിന്റെ വഴിയില്‍ ചേരാന്‍, നന്മ ,വാടാമല്ലിപ്പൂക്കളായി സൂക്ഷിക്കാന്‍.സഹായിച്ച സന്മനസ്സിന് നന്ദി.
ജന്മദിനാശംസകള്‍.
സ്നേഹാദരങ്ങളോടെ..
അനിയത്തി,..
കെ.എം.രാധ


പ്രിയപ്പെട്ട ചേട്ടന്..
എണ്‍പതാം പിറന്നാള്‍.ദിനത്തില്‍ ..ആയുരാരോഗ്യസൌഖ്യം നേരുന്നു.
..................................................................................................................................................
കായലുകളുടെ നാട്ടില്‍ നിന്ന്, തൃശ്ശൂര്‍ ,ഇരിഞ്ഞാലക്കുട ,കൂടല്‍മാണിക്യക്ഷേത്രത്തിന്സമീപം ,സ്ഥിരതാമസം,വിശ്രമ ജീവിതം നയിക്കുന്ന ജി.മാധവന്‍ നായര്‍ എന്ന ജ്യേഷ്ഠന്.(ഭര്‍ത്താവിന്റെ മൂത്ത സഹോദരന്‍)......................
കായല്‍പരപ്പുകളുടെ അനന്തതയില്‍,സര്‍ക്കാര്‍ വക ബോട്ടില്‍, കാവാലത്തെ ലിസിയോ പള്ളിയ്ക്ക് സമീപം ജലവാഹനം അടുക്കുമ്പോള്‍,
പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് പിന്നില്‍,തഴച്ചു വളര്‍ന്ന ഒറ്റ കരിമ്പനയും ,പിന്നിട്ട് പൂഴിയും ചരല്‍ കല്ലുകളും വിരിച്ച വീട്ടിലേയ്ക്ക് ...
പെയ്തു തീരാത്ത ഓര്‍മകളില്‍ ,മഴയും,വേനല്‍ക്കാലവുംകടന്നെത്തുമ്പോള്‍... ..
ജീവിതം ഒരിക്കലും പിടികിട്ടാത്ത സമസ്യയെന്നറിയുന്നു.
കുടുംബത്തില്‍ എല്ലാവരെയും,ഒന്നായിക്കണ്ട് ,നേരിന്റെ വഴിയില്‍ ചേരാന്‍, നന്മ ,വാടാമല്ലിപ്പൂക്കളായി സൂക്ഷിക്കാന്‍.സഹായിച്ച സന്മനസ്സിന് നന്ദി.
ജന്മദിനാശംസകള്‍.
സ്നേഹാദരങ്ങളോടെ..
അനിയത്തി,..
കെ.എം.രാധ