Saturday, 8 February 2014

ലക്ഷ്മണാനന്ദയും അസീമാനന്ദയും :ആരുടെ ഇര ?
dharmicyogi / 9 hours ago
ഇന്ന് മതേതര ഇന്ത്യയില്‍ മുഴങ്ങി കേള്‍ക്കുന്ന പദമാണ് “അസീമാനന്ദ” , അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള ബോംബു സ്ഫോടന കേസുകളും അതില്‍ രാഷ്ട്രീയപരമായി കൊണ്ഗ്രെസ്സിനു ലഭിക്കാവുന്ന നേട്ടങ്ങളും ഒക്കെ ചര്‍ച്ചാ വിഷയമാവുന്നത് കൊണ്ടും, നരേന്ദ്ര മോഡിയെ പോലുള്ള പഴയ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഇതുവഴി കരിവാരി തേക്കാം എന്നുള്ള വ്യാമോഹം കൊണ്ടും ഇത് വലിയൊരു ചര്ച്ച വിഷയമായി മാറിക്കഴിഞ്ഞു. അതിലുപരി ന്യൂനപക്ഷങ്ങളില്‍ മോഡിയെ കുറിച്ചും അദ്ധേഹത്തിന്റെ പ്രസ്ഥാനത്തെ കുറിച്ചും ഉള്ള ഭീതി കൂടുതല്‍ ഉയരത്തിലേക്ക് ഉയര്‍ത്തി അത് വോട്ടിലേക്ക് മാറ്റം എന്നുള്ള തന്ത്രവും ഒന്നിന് പകരം ഒന്നായി നമ്മുടെ മാദ്ധ്യമങ്ങളില് ഈ വാര്ത്ത നിറഞ്ഞു നില്‍ക്കുമ്പോള്‍ നമുക്ക് രണ്ടു സ്വാമിമാരെ കുറിച്ച് അവലോകനം നടത്താം. ആരുടെ ഇരകളാണ് എന്നു നമുക്ക് പരിശോധിക്കാം.

ഗിരിവര്‍ഗ്ഗക്കാരെ ക്രിസ്തുമത മതപരിവര്‍ത്തനത്തില്‍ നിന്നും തടയുന്നതില്‍ ഏറ്റവും അധികം സംഭാവന നടത്തിയ രണ്ടു പേരാണ് ലക്ഷ്മനാനന്ദ സരസ്വതിയും അസീമാനന്ദയും. രണ്ടു പേരെയും വളരെ സമര്‍ഥമായി ഉന്മൂലനം ചെയ്യാന്‍ ഇവാഞ്ചലുകള്‍ക്ക് സാധിച്ചു.ഒരാളെ മാവോവാദികളുടെ മറവില്‍ ഉന്മൂലനം ചെയ്തെങ്കില്‍ മറ്റൊരാളെ മുസ്ലീം വര്‍ഗീയതയുടെ പേരില്‍ ഉന്മൂലനം ചെയ്തു. ഇതിന്റെ ഉള്ളറകളിലേക്ക് നമുക്ക് പോവാം.

Swami-Lakshmana3960ലക്ഷ്മണനന്ദ സരസ്വതി എന്ന “”ശ്രാവണ്‍ കൃഷ്ണ നവമി”" തന്റെ ലൌകിക ജീവിതം ഉപേക്ഷിച്ചു ഗോത്രവര്‍ഗ്ഗക്കാരുടെ ഉയര്‍ച്ചക്കും ഉദ്ബോധനത്തിനും വേണ്ടി പ്രവര്‍ത്തിച്ച നിഷ്കാമ യോഗി ആയിരുന്നു.അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയും പ്രവര്‍ത്തന മണ്ഡലവും അത്യന്തം ശ്ലാഘനീയമാണ്.അദ്ദേഹം “”ഗിരിവര്‍ഗ്ഗക്കാരുടെ രക്ഷകന്‍ ആയി ആണ് അറിയപ്പെട്ടിരുന്നത്. ക്രിസ്തുമത പരിവര്‍ത്തനത്തിന് വരുന്നവരുടെ കണ്ണിലെ കരാടായിരുന്നു ഇദ്ദേഹം. അതുകൊണ്ടു തന്നെ കൊല്ലപ്പെടുന്നതിന് മുന്പ് എട്ട് തവണ ആക്രമിക്കപ്പെട്ടിരുന്നു. അതില്‍ ഏറ്റവും ക്രൂരമായി ആക്രമിക്കപ്പെട്ടത് 2007 ക്രിസ്തുമസ്സിനാണ്. ഒരു കൂട്ടം ക്രിസ്ത്യാനികള്‍ ( ക്രിസ്ത്യാനികളായത് കൊണ്ട് മതഭ്രാന്തന്‍മാര്‍ എന്നോ തീവ്രവാദികള്‍ എന്നോ വിളിക്കാന്‍ സാധിക്കില്ലല്ലോ) അദ്ദേഹത്തെ ആക്രമിക്കുകയും വളരെ ഗുരുതമാരായി പരിക്കേല്‍ക്കുമായും ചെയ്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ക്രിസ്ത്യന്‍ തീവ്രവാദികളും മാവോവാദികളും തമ്മിലുള്ള ബന്ധത്തിന്റെ വിശദ വിവരങ്ങള് പുറത്തു വന്നു, എങ്കിലും അത് വളരെ സമര്‍ത്തമായി മൂടിവെക്കപ്പെട്ടു, ഓരോ പ്രാവശ്യം താന്‍ ആക്രമിക്കപ്പെടുമ്പോഴും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് world vision ചീഫും കൊങ്ഗ്രെസ്സിന്റെ രാജ്യ സഭാ അംഗവും ആയ രാധാകാന്ത് നായക് ആണ് എന്നു സ്വാമി പരാതിപ്പെട്ടെങ്കിലും ഒരുതവണ പോലും രാധാകാന്തിനെതിരെ അന്വേഷണം നടന്നില്ല. 2007 ഇല്‍ ആക്രമിക്കപ്പെട്ടപ്പോഴും സ്വാമിയുടെ ഈ പരാതി സ്വീകരിച്ചില്ല. അതിനു പ്രത്യേക കാരണമുണ്ട്. രാധാകാന്ത് നായക് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വളരെ ഉയര്ന്ന ഉദ്യോഗസ്ഥനും കൊങ്ഗ്രെസ്സ് എം പിയും എന്നതിലുപരി ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവന്‍ മതപരിവര്‍ത്തനം നടത്താന്‍ വേണ്ടി ശ്രമിക്കുന്ന world vision ന്റ്റെ ചീഫ് കൂടിയാണ് എന്നുള്ളതാണ്. സിഎന്‍എന്‍ ഐ‌ബി‌എന്‍ ചാനലിന്റെ രാജ്ധീപ് സര്‍ദേശായിയും ഈ മിഷനറി സംഘടനയുടെ അംബാസഡര്‍ ആണ്. സ്വാമിയുടെ മരണത്തിന് ശേഷം ഒറീസയിലെ ഐ‌പി‌എസ് ഉദ്യോഗസ്ഥനായ അശോക് സാഹുവും രാധാകാന്ത് നായക്കിന് സ്വാമിയുടെ കൊലപാതകത്തില്‍ ഉള്ള പങ്കിനെ പറ്റി സൂചിപ്പിച്ചെങ്കിലും അദ്ദേഹഃതിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല.
2008 ഇല്‍ ലക്ഷമനാന്ദ സ്വന്തം ആശ്രമത്തില്‍ തന്റെ ആശ്രമത്തിലെ പിഞ്ചു പെങ്കുട്ടികളുടെ മുന്പില്‍ വച്ച് അതിദാരുണമായി കൊലചെയ്യപ്പെട്ടതിന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അവിടെയെത്തിയ ജില്ലാ അധികാരികള്‍ ഈ കൊലപാതകം നടത്തിയത് മാവോവാദികള്‍ ആണ് എന്നു പ്രസ്താവന നടത്തി, വളരെ ആസൂത്രിതമായി നടത്തിയ ഈ കൊലപാതകം ക്രിസ്ത്യന്‍ തീവ്രവാദികളുടെയോ world vision ന്റ്റെയോ തലയില്‍ ആവരുതെന്ന് ജില്ല അധികാരികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കൊലപാതകം നടന്നു അഞ്ചു വര്ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനെ വധിച്ച 13 ക്രിസ്ത്യാനികള്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചിട്ടും ഇന്നും ഇന്ത്യയെ ബഹുഭൂരിപക്ഷം ജനങളും വിശ്വസിക്കുന്നത് ലക്ഷ്മനാനന്ദയെ കൊന്നത് മാവോവാദികള്‍ എന്നാണ്. അത്രയും വളരെ ഭംഗിയായ് മാധ്യമങ്ങളിലൂടെ ഈ പ്രചാരണം നടത്തുന്നതില്‍ മിഷനറിയുടെ അപ്പോസ്തലന്മാര്‍ വിജയിച്ച് എന്നതില്‍ സംശയമില്ല.

ലക്ഷ്മണാനന്ദയുടെ കൊലപാതകം രാഷ്ട്രീയ പരമായും സാംസ്കാരികപരമായും വളരെയധികം ചര്ച്ച ചെയ്യപ്പെട്ട വിഷയമാണ്.2008 ഓഗസ്റ്റില്‍ അദ്ദേഹം അതിദാരുണമായി കൊല്ലപ്പെട്ടത്തിന് ശേഷം നടന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഭരണകക്ഷിയായ ബിജെപിയുടെ ഒറീസയിലെ രാഷ്ട്രീയ ഭാവിയെ വരെ സ്വാധീനിച്ചു. അനേകം ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും ആക്രമിക്കപ്പെട്ടു. ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മില്‍ തുറന്ന സംഘര്‍ഷം നടന്നു.വളരെയധികം പേരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു.
ഈ സ്വാമിയുടെ കൊലപാതകം കൊണ്ട് ആര്‍ക്കാണ് ഗുണം? താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ അനേകായിരം ഗിരിവര്‍ഗ്ഗ കുടുംബങ്ങളെ പശുസംരക്ഷണം, കൃഷി മുതലായ കര്‍മപദ്ധതികളിലൂടെ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ ലക്ഷമാനന്ദക്ക് കഴിഞ്ഞിരുന്നു.ആ മേഖലയിലെ ഗിരിവര്‍ഗ്ഗക്കാരൊക്കെയും ലക്ഷമണാനന്ദയുടെ അനുയായികളോ അഭ്യുദയ കാംക്ഷികളോ ആയിരുന്നു.അതുകൊണ്ടു ലക്ഷ്മണാനന്ദയുടെ പ്രവര്‍ത്തന മേഖലയില്‍ പെടുന്ന പ്രദേശങ്ങളില്‍ ഒന്നും മിഷനറി പ്രവര്‍ത്തര്‍ക്ക് കടന്നു കയറി തങ്ങളുടെ മതപരിവര്‍ത്തന കച്ചവടം നടത്താന്‍ സാധിച്ചിരുന്നില്ല. ലക്ഷമാനന്ദയുടെ മരണത്തിന് ശേഷം അവിടം മിഷനറി പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ വിളനിലമായി. മിഷനറി പ്രവര്‍ത്തകര്‍ക്ക് മാവോവാദികള്‍ക്കു സ്വധീനം കൂടുതല്‍ ഉള്ള മേഘലകളില്‍ യാതൊരു വിധത്തില്‍ ഉള്ള ഭീഷണികളും ഇല്ല എന്നുള്ളതും ശ്രദ്ധേയം. മിഷനറി പ്രവര്‍ത്തകരെ മാവോവാദികള്‍ ഒരിയ്ക്കലും ആക്രമിക്കാറുമില്ല.
Swami Aseemanandസ്വാമി അസീമാനന്ദ എന്ന ജീതേന്‍ ചാറ്റര്‍ജി ചെറുപ്പകാലം മുതലേ രാമകൃഷ്ണ പരമഹംസന്റെയും മറ്റു യോഗികളുടെയും കഥകളില്‍ സ്വാധീനം ഉള്‍ക്കൊണ്ട് വളര്‍ന്ന് വന്ന വ്യക്തി ആണ്. അസീമാനന്ദയുടെ അച്ഛന്‍ സ്വാതന്ത്ര്യ സമര സേനാനി കൂടി ആണ്, ഫിസിക്സില്‍ ബിരുദാനന്തര ബിരുദം ഉള്ള അസീമാനന്ദ തന്റെ വിദ്യാഭ്യാസത്തിന് ശേഷം ആര്‍‌എസ്‌എസ് എന്റെ ശാഖയായ, ഗിരിവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വനവാസി കല്യാണ്‍ ആശ്രമത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. തന്റെ ആദ്യ കാലപ്രവര്‍ത്തനം ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപുകളിലും പിന്നീട് കുറച്ചു കാലം ഒറീസയിലും നടത്തിയ അസീമാനന്ദ 1995 ലാണ് ഗുജറാത്തിലെ Dangs ജില്ലയിലേക്ക് തന്റെ പ്രവര്‍ത്തന മേഖലയായി സ്വീകരിച്ചത്. അവിടെയുള്ള ഗിരിവര്‍ഗ്ഗവുമായ് ചേര്‍ന്ന് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം ഗിരിവര്‍ഗ്ഗക്കാരുടെ സ്വയം പര്യാപ്തതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. രാമായണ ഇതിഹാസത്തിലെ “”ശബരി”"യുടെ വാസസ്ഥലമായിരുന്നു താന്‍ പ്രവര്‍ത്തിച്ചിരുന്ന വനമേഖല എന്നു വനവാസികളില്‍ നിന്നും മനസ്സിലാക്കിയ അസീമാനന്ദ അവിടെ ശബരിയുടെ പേരില്‍ ഒരു ക്ഷേത്രം പണിതു.തന്റെ പ്രവര്‍ത്തിയുടെ പ്രാഗല്ഭ്യം കൊണ്ടും ആളുകളുടെ സഹകരണം കൊണ്ടും അസീമാനന്ദയുടെ സ്വീകാര്യത ഈ മേഖലയില്‍ വളരെ ഉയര്‍ന്നു വരികയും ചെയ്തു. ഇത് അവിടെ മതപരിവര്‍ത്തനത്തിന് വേണ്ടി കുറുക്കന്‍ കണ്ണുകളുമായി നടക്കുന്ന മിഷനറി പ്രവര്‍ത്തകര്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.അസീമാനന്ദയും ഇവിടെയുള്ള വനവാസികളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിച്ചിരുന്നു.

എങ്കിലും അസീമാനന്ദ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത് 2006 ഫിബ്രവരിയില്‍ ”ശബരി കുംഭ മേള”" നടത്തിയതിന് ശേഷമാണ്. ഈ മേളയിലെ ഗിരിവര്‍ഗ്ഗക്കാരുടെയും വനവാസികളുടെയും ജനപങ്കാളിത്തം ദേശീയ തലത്തില്‍ വളരെയധികം ചര്ച്ച ചെയ്യപ്പെട്ടു. യുപിയിലെ കുംഭമേളക്ക് സമാനമായി നടന്ന ഈ കുംഭമേള പലരുടേയും ഉറക്കം കെടുത്തി എന്നത് ആ സമയത്തെ പത്രവാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാവുമായിരുന്നു. ഗിരിവര്‍ഗ്ഗക്കാരെ കാവിവല്‍ക്കരിക്കുന്നു എന്നായിരുന്നു ഒട്ടുമിക്ക മാധ്യമങ്ങളും ഈ കുംബമേളയെ വിശേഷിപ്പിച്ചത്. പല ബുദ്ധിജീവികളും ഈ കുംഭമേളക്കെതിരെ “”മതേതര ലേഖനങ്ങള്‍”" എഴുതി.

പക്ഷേ ഈ മേളയുടെ ആരവം കെട്ടടങ്ങുന്നതിന് മുന്പ് അസീമാനന്ദ 2007 ഇല്‍ അജ്മീര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് പല കേസുകളും ഇദ്ദേഹത്തിന്റെ തലയില്‍ വീഴുന്നതായി നാം കണ്ടു. അതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ കണ്ടുപിടിച്ച് അന്വേഷണം അവസാനിപ്പിച്ച മാലേഗാവ് സ്ഫോടനവും പെടും. ഈ കേസും അതിന്റെ വിധികളും മറ്റും കോടതികള്‍ തീരുമാനിക്കട്ടെ, പക്ഷേ ഇവിടെ നാം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യമുണ്ട്. എന്താണ് ? 2006 നു ശേഷം dangs ജില്ലയില്‍ മിഷനറി പ്രവര്‍ത്തനം വ്യാപകമായി, 2006 ഇല്‍ അസീമാനന്ദ തുടങ്ങി വച്ച വിപ്ലവാത്മകമായ കുംഭമേളയുടെ തിരശീല വീണു. അസീമാനന്ദയുടെ അഭാവത്തില്‍ പല ഗിരിവര്‍ഗ്ഗക്കാരും മതപരിവര്‍ത്തനം തടയപ്പെട്ടു..!! ഇവിടെ ആരാണ് യഥാര്‍ത്തത്തില്‍ വിജയിച്ചിരിക്കുന്നത്?

ഇന്ന് വീണ്ടും അസീമാനന്ദ-ലക്ഷമനാന്ദ വിഷയം ചര്ച്ച ചെയ്യപ്പെടാനുള്ള കാരണം, The Caravan എന്ന മാസികയില്‍ അസീമാനന്ദയുമായി ലേഖിക “”ഭാവനയില്‍”" നടത്തിയ അഭിമുഖമാണ്. വാക്കുകളില്‍ ഇസ്ലാമിസ്റ്റ് രീതി പുലര്‍ത്തുന്ന കാരവന്‍ മാഗസിന്റ്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് ക്രിസ്ത്യാനികളാണ്. അതിന്റെ എഡിറ്റര്‍ വിനോദ് ജോസിന്റെ നിലപാടുകള്‍ പലപ്പോഴും ദേശീയവാദികള്‍ക്കും ഹിന്ദുധര്‍മത്തിനും എതിരാണ്. ഇതേ രീതിയില്‍ ആയിരുന്നു ഒറീസയില്‍ ലക്ഷ്മനാനന്ദ സരസ്വതി കൊല്ലപ്പെട്ടത്തിന് ശേഷം നടന്ന കലാപങ്ങളുടെ ചിത്രീകരണം തെഹല്‍ക നടത്തിയത്. തെഹല്‍കയും വാക്കുകളില്‍ ഇസ്ലാമിസ്റ്റ് രീതി പുലര്‍ത്തിയിരുന്ന മാഗസിന്‍ ആയിരുന്നു. ഈ രണ്ടു മാഗസിനുകളും ഇലക്ഷന്‍റെ സമയമാവുമ്പോള്‍ ഹിന്ദു-മുസ്ലീം വിടവിന്റെ അകല്‍ച്ച കൂട്ടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതായി നമുക്ക് കാണാം. 2009 ലെ ലോക്സഭാ ഇലക്ഷന്‍റെ സമയത്തും 2012 ലെ അസംബ്ലി ഇലക്ഷന് മുന്പും അസീമാനന്ദയുടെ വാര്ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
2010 ലെ മാധ്യമ വാര്‍ത്തകളിലു നിറഞ്ഞിരുന്നത് ആര്‍‌എസ്‌എസ് നേതാവിനെ അസീമാനന്ദയുടെ സംഘടനയായ അഭിനവ് ഭാരത് കൊല്ലാനുള്ള പദ്ധതികള്‍ നടത്തിയിരുന്നു എന്നാണ്. 2014 ഇല്‍ അസീമാനന്ദ താന്‍ ബോംബ് സ്ഫോടനം നടത്തിയത് ആര്‍‌എസ്‌എസ് നേതാവിന്റെ നിര്‍ദേശം മൂലമാണ് എന്നു പറയുന്നു. ഈ നാലു വര്‍ഷത്തിനിടയില്‍ പരസ്പര വിരുദ്ധമായ പല വര്‍ത്തകളും വന്നെങ്കിലും 2010 താന്‍ കൊല്ലാന്‍ ഉദ്ദേശിച്ച് എന്നു പറയുന്ന വ്യക്തി 2014 ഇല്‍ ആ വ്യക്തി പറഞ്ഞിട്ടാണ് താന്‍ ബോംബ് സ്ഫോടനം നടത്തിയത് എന്നു പറഞ്ഞാല്‍ ജനങ്ങള്‍ എന്തു വിശ്വസിക്കും? ഇത്രയും വലിയ കൊലപാതകം നടത്തി എന്നു പറയപ്പെടുന്ന വ്യക്തി അന്വേഷണ ഉദ്യോഗസ്ഥന്മാരും മറ്റും ഇത്രയധികം പീഡിപ്പിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥന്മാരോടു പറയാത്ത കാര്യം വെറുമൊരു ഇന്റെര്‍വ്യൂ നടത്താന്‍ വന്ന സ്ത്രീയോട് പറയുമെന്ന് ഇന്ത്യയിലെ ജനങ്ങളു വിശ്വസിക്കണമെന്നാണോ ? ഇതുപോലുള്ള വിചാരണയില്‍ ഉള്ള ജയില്‍ പുള്ളികളെ ഇന്റെര്‍വ്യൂ ചെയ്യാന്‍ സാധിക്കില്ലെന്നുള്ളത് മറ്റൊരു വിഷയം, എങ്കിലും തത്വത്തില്‍ അങ്ങിനെ ഒരു ഇന്റെര്‍വ്യൂ നടന്നാല്‍ തന്നെയും അന്വേഷണ ഉദ്യോഗസ്ഥരോട് പറയാത്ത കാര്യങ്ങള്‍ ലേഖികയോട് ഒരു തടവ് പുള്ളി പറയുമോ? താന്‍ കുറ്റം ചെയ്തു എന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചപ്പോള്‍ പറയാത്തത് ചില ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന സ്ത്രീയോട് ഒരാള് പറയുമോ? ഇന്റെര്‍വ്യൂ നടന്നുവെന്ന് മാഗസിന്‍ പറയുമ്പോള്‍ തന്നെ അങ്ങിനെ നടന്നില്ലെന്ന് പ്രതിയുടെ അഭിഭാഷകനും പറയുന്നു. താന്‍ ഇങ്ങനെ ഒരു ഇന്റെര്‍വ്യൂ നടത്തിയില്ല എന്നുള്ള പ്രതിയുടെ കത്ത് വക്കീല് വഴി ലഭിച്ച മാധ്യമങ്ങള് വഴി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.

1857- ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിന് ശേഷം വിഭജനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയ —-ഹിന്ദുക്കള്‍ കാലാകാലങ്ങളായി ആക്രമണ കാരികളില്‍ നിന്നും ഏറ്റുവാങ്ങിയ കൊടിയ പീഡനങ്ങളുടെ വ്യാപ്തി മനസ്സിലാക്കിയ—- ഇന്ത്യ എന്ന മഹാരാജ്യത്തില്‍ ദൈവരാജ്യം വരണമെന്ന് ശാഠ്യമുള്ളവര്‍—- ഭരണം വഴിയേ അത് സാധ്യമാകൂ എന്നു തീര്‍പ്പുള്ളവര്‍—-അവരുടെ ലക്ഷ്യം ഒന്നുതന്നെ. ഭിന്നിപ്പിക്കുക ഭരിക്കുക.. !!!

No comments:

Post a Comment