Sunday, 23 February 2014

കവിത
നഷ്ട സൌഭാഗ്യങ്ങള്‍
കെ.എം.രാധ
വൃദ്ധരായരക്ഷിതരായ്
ആരോരുമില്ലാതെ
ഏകാന്തതയുടെ കടല്‍ തീരത്ത്.,
നനഞ്ഞ പൂഴിയില്‍ ,
അണയാറായ മണ്‍വിളക്കിന്‍
ചെറു തീ നാളത്തില്‍ ,
നമുക്കിരിയ്ക്കാം,സ്വകാര്യം പറയാം.
...............................................................................
നിന്‍ മടിയില്‍ തല ചായ്ച്ച് ജന്മാന്തര കഥകളിലെ,
കയ്പ്പും,മാധുര്യങ്ങളിലുമലിയാം.
നിന്‍ മിഴികളിലെ ചാരനിറം,
എന്‍ നയന മിനുക്കത്തില്‍,
ഇഴുകിച്ചേരവേ.......
വീണ്ടും,പതിയെ അവ്യക്തമായ്‌,ഉരുവിടുന്നൂ
''നീയെന്‍റെതെന്‍േറതു മാത്രം.''
ഇളം നീലിച്ച ഞരമ്പുകളില്‍,
വാര്‍ദ്ധക്യത്തിന്‍ ചുളിവുകളില്‍
പരസ്പരം, കൈകള്‍ മുറുകെ,പിടിച്ച്...
സാവധാനം,മുന്നോട്ട് നീങ്ങവേ...
ഞാന്‍,മന്ത്രിക്കുന്നൂ...
''അവസാന ശ്വാസം വരെ
ഓര്‍മ്മ കളറ്റുപോം നിമിഷാര്‍ദ്ധം വരെ
''നീയെന്‍റെതെന്‍േറത് മാത്രം''

( കോഴിക്കോട് ,സമുദ്ര തീരത്ത്,മായ്ഞ്ഞു പോകും അന്തിവെയില്‍ വെട്ടത്ത്,പ്രായമേറെചെന്നിട്ടും,ദമ്പതികള്‍ സ്നേഹ മധുരം കൈമാറുന്ന അപൂര്‍വ കാഴ്ച കണ്ടു.പടിഞ്ഞാറന്‍ മാനത്ത് ഇരുട്ടും ,ചുമപ്പും, ചവോക്ക്മരങ്ങളില്‍ പിണഞ്ഞെത്തും കുളിര്‍ കാറ്റും കലര്‍ന്ന അന്തരീക്ഷത്തില്‍ സ്വല്പ്പമകലെ,സിമന്റു ബെഞ്ചിലിരുന്ന്
അവരുടെ ഇഴുകി ച്ചേരും മനസ്സ് അദ്ഭുതാഹ്ലാദ പാരവശ്യത്തോടെ,കണ്ട് വീട്ടില്‍ മടങ്ങിയെത്തി
എഴുതിയ കവിത.
13-03-2004 ല്‍ രചിച്ചത്)

No comments:

Post a Comment