Wednesday, 5 March 2014

പദ്മജ വേണുഗോപാല്‍,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്....
രണ്ട് പേരെയും ഈ നിമിഷം വരെ കണ്ടിട്ടില്ല.ചാനലുകളില്‍,പത്ര മാദ്ധ്യമങ്ങളിലൂടെ മാത്രമുള്ള പരിചയം.
എഴുതുന്നത്,വല്ലപ്പോഴും,ഇരുവരുടെയും മുഖപുസ്തക ചുവരില്‍ ഒട്ടിക്കാറുണ്ട്.
ഒരിക്കല്‍,''മാവിന്‍ചുവട്ടില്‍ ഒരു കുഞ്ഞുടുപ്പുകാരി'കുറിപ്പ്,ഇരുവരുടെയും ഫേയ്സ്‌ബുക്ക് താളില്‍ കൊടുത്തു.
ആ ഒരു എണ്ണം മാത്രം ,പദ്മജ ''ലൈക്'കൊടുത്തത് ,കണ്ടു,
അതില്‍നിന്ന്,വല്ലപ്പോഴും,അവര്‍ ഞങ്ങള്‍ എഴുതുന്നത്‌,ശ്രദ്ധിക്കുന്നുവെന്ന് തോന്നി.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ,ഒന്നും ഇന്ന് വരെ ' ലൈക്' കൊടുത്തത് കണ്ടില്ല.
അതൊക്കെ,തികച്ചും വ്യക്തിപരം.വായിക്കുന്നുണ്ടോ എന്നും അറിയില്ല.
നിഷ്പക്ഷ ചിന്തകള്‍,എന്നെങ്കിലും ചിലരെങ്കിലും ചെവിയോര്‍ത്ത് കേള്‍ക്കും എന്ന്‍ വിശ്വാസമുണ്ട്‌.
.മുഖപുസ്തകത്തില്‍ 2011ല്‍ എഴുത്ത് തുടങ്ങിയത് തൊട്ട് പത്രപ്രവര്‍ത്തകള്‍,ചാനലുകാര്‍,രാഷ്ട്രീയക്കാര്‍...വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍,അവരുടെ പേജില്‍ പോസ്റ്റ്‌ കൊടുക്കുന്നത് വിലക്കി.സൗഹൃദം ,പൂര്‍ണ്ണമായും അവസാനിപ്പിച്ചു.
അന്ന് തൊട്ടു ഇന്ന് വരെ,സാധാരണക്കാര്‍ ഒപ്പമുണ്ട്. അതില്‍,ഏറെ സന്തോഷമുണ്ട്.
ഇപ്പോള്‍,എത്രയോ ഫേയ്സ്ബുക്ക് സൈറ്റുകള്‍ വായിക്കാന്‍ ആളില്ലാതെ നിര്‍ത്തുന്നു.പത്ര-വാരികകള്‍ പോലെ.
ഞങ്ങളുടെ പേജുകള്‍ അനുകൂല-പ്രതികൂല ചിന്തകള്‍ പങ്കു വെയ്ക്കുമ്പോഴും ,വായിക്കാന്‍ താല്പര്യമുള്ളവരുണ്ടെന്നറിയുമ്പോള്‍,വളരെ സന്തോഷമുണ്ട്.
ഇവിടെയാണ്‌,അധികാര ദുര വെടിഞ്ഞ് രാഷ്ട്രീയ നേതാക്കള്‍, ജാതിമതഭേദമന്യേ, ഒന്നിപ്പിച്ചാല്‍ മാത്രമേ,നാടിന്‍റെ ഐക്യം നിലനിര്‍ത്താനാവൂ എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്.
പദ്മജയും,അപ്പുക്കുട്ടനും പൊതു പ്രവര്‍ത്തകരായത് കൊണ്ട് ,ഇത്രയും എഴുതി.
ഇവര്‍,രണ്ടുപേരും,ഇന്ന് വരെ ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ അവരുടേതില്‍ നിന്ന് ,വ്യത്യസ്തമോ,എന്തോ ആകട്ടെ,ഒരിക്കലും,അവരുടെ താളില്‍ പോസ്റ്റ്‌ ചെയ്യരുതെന്ന് വിലക്കിയിട്ടില്ല.
നന്ദി.സ്നേഹാദരങ്ങള്‍.
കെ.എം.രാധ
1 പദ്മജ വേണുഗോപാല്‍ 2 അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
 — with Padmaja Venugopal and Appukuttan Vallikunnu.
ഓര്‍മ്മ
(പുതുതായി വന്ന 'മുഖപുസ്തക''സൌഹൃദങ്ങള്‍ക്ക് വേണ്ടി) ..

ഏനംമ്പ്രാട്ടീ
കെ.എം.രാധ

...അകലങ്ങളില്‍ നിന്നെവിടുന്നോ കേള്‍ക്കുന്ന നേര്‍ത്ത ശബ്ദം ആരുടേത്?
ആ വിളിക്ക് പിന്നാലെ ഇവള്‍ ഒന്‍പത് വയസ്സിന്‍റെ ചെറുബാല്യം വാരി പുണര്‍ന്നു.
അതേ...ഉറുംമ്പായി...
വീട്ടുകാരുടെ കണ്‍വെട്ടത്തിനപ്പുറം ബലമുള്ള വാഴനാരില്‍ കോര്‍ത്തെടുത്ത പഴുത്ത പറങ്കിമാങ്ങകള്‍ ഓരോന്നായെടുത്ത് നല്‍കിയത്, നാഗത്താന്‍ കോട്ടയ്ക്കകത്ത് നെടുങ്കന്‍ കാഞ്ഞിരമരം .......................................................
നാഗപ്രീതിക്ക് വിളക്ക് തെളിയിക്കല്‍.
വയല്‍ സമൃദ്ധിയില്‍ മേയുന്ന പശുകിടാങ്ങള്‍,
എരവത്ത് കുന്നിന്‍പടിഞ്ഞാറ് വശം അകലെയകലെ.....
അസ്തമനസൂര്യചുകപ്പില്‍ തെളിയും,വെള്ളി നിറം പുരണ്ട .കപ്പലുകള്‍.....
.......................................................................
കോഴിക്കോട് നഗരത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ സാമൂതിരിരാജാവിന്‍റെ കുലദേവത കുടികൊളളും ശ്രീവളയനാട് ദേവീക്ഷേത്രത്തിനു കിഴക്ക് അമ്പലക്കുളം....
വടക്ക് വശം കിഴക്കെമഠം. .
അവിടെ 26.ജീവിതങ്ങള്‍....
ആറ്റികുറുക്കിയെടുക്കും ഓര്‍മകള്‍.......... .
ക്ഷേത്രോത്സവത്തിന് നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് എഴുന്നള്ളിച്ച് ആര്‍ഭാടത്തോടെ ചെണ്ട, മദ്ദളം,, ഇലത്താളം,ചേങ്ങിലയുടെ ദൃതതാളങ്ങളില്‍,ആലവട്ടം,വെഞ്ചാമരം ചുഴറ്റിവരും......
നിറകാഴ്ച അവസാനിക്കും മുന്‍പ് ഗോപുരപ്പടവുകള്‍ ഇറങ്ങി ഓടി വീട്ടു മുറ്റത്തെത്തുമ്പോള്‍ കിതപ്പിനിടയില്‍ ഭീതിയോടെ കേള്‍ക്കാം.....
വെടിയുടെ നിലക്കാത്ത ശബ്ദം......
.( അമ്പലത്തിലെ പടിഞ്ഞാറേ നടയില്‍,കൊടിമരത്തിന് കീഴില്‍,ഐശ്വര്യകാരിണി,ശക്തിസ്വരൂപിണി,ശത്രുസംഹാരിണി ഭദ്രകാളി തിരുവളയനാട്ടമ്മയെ പ്രാര്‍ത്ഥനയോടെ ആവാഹിച്ചെടുക്കവെ, വിശപ്പടക്കാന്‍ ,ഒരു നിവേദ്യച്ചോറുരുള തരണേ എന്നും അപേക്ഷിക്കാറുണ്ട്.പക്ഷേ...കിട്ടാറില്ല.)..)
''അമ്പ്രാട്ടി പേടിച്ചോയെ'.
മുറുക്കി ചുവപ്പിച്ച ചുണ്ടുകളില്‍ കുസൃതിച്ചിരി..
'അമ്പ്രാട്ടീ ..മിണ്ടൂലെ, പിണങ്ങി? ''
അരിവാള്‍ ചുണ്ട് കൊണ്ട് കരി മിനുങ്ങും,പുറം ചൊറിഞ്ഞു നടന്ന് നീങ്ങുന്ന അവരോട്..'
പെട്ടെന്ന്...
''എന്നെ അമ്പ്രാട്ടീന്നു വിളിക്കരുത്.
മീന്‍കണ്ണുകളില്‍ വിസ്മയം.!'
മണീന്ന് വിളിക്കു.
''എന്‍ അമ്പ്രാട്ടീന്നേ.....'
അവര്‍ പകുതി പറഞ്ഞു നിര്‍ത്തി .
ഈ പാവാടക്കാരി ഗൌരവത്തോടെ............
'മേലില്‍ പറങ്കിമാങ്ങയും,പഴുത്ത ചക്കച്ചുളയും കൊണ്ട് അടുത്ത് വരണ്ട. '
ആ തളര്‍ന്ന മുഖത്ത് വിഷമം.!
മുന്‍പില്‍, തല കുനിച്ചു നില്‍ക്കുന്ന അവരോട്
''പേര് വിളിക്കാന്‍ വയ്യേ? '
ചോദ്യത്തിനു ഉറുമ്പായി ,നിഷേധ ഭാവത്തില്‍ തല കുലുക്കി.
'പിന്നെ എന്ത് വിളിക്കും?'
സങ്കോചത്തോടെ പതുക്കെ
''മോളെന്ന് ആരും കേക്കാതെ..
അവരുടെ മോള്‍ വിളിയില്‍ ഞാന്‍ .സന്തോഷിച്ചു.
..............................................................................
കാലം ,മിന്നല്‍പിണര്‍ വേഗത്തില്‍ കടന്നു പോയി.
വളയനാട് ക്ഷേത്രത്തിന്‍റെ വടക്കെ നടയുടെ കിഴക്കേ അറ്റത്ത് ചതുരാകൃതിയില്‍ ഒരു വലിയ കരിങ്കല്ലുണ്ട്.
പണ്ടു ദേവീ പ്രീതിക്ക് വേണ്ടി ഇസ്ലാം സമുദായക്കാര്‍ ആടറവ് നടത്തിയെന്ന് ഐതിഹ്യം.
സാമൂതിരി രാജ്യവംശം നിലനിര്‍ത്തിയ ആ മതമൈത്രി,സമഭാവന ഇന്നെവിടെ?
രാഷ്ട്രീയം,ജാതിമതങ്ങള്‍ തമ്മില്‍ ഒളിപ്പോര്, സ്വാര്‍ത്ഥലാഭത്തിനു എന്തും തന്നില്‍ കേന്ദ്രീകൃതമാകുന്ന മനുഷ്യന്‍റെ ഛിദ്ര വാസനകള്‍ !
മാനവരാശി നശിക്കുകയാണോ ?
ഞായറാഴ്ചകള്‍ വിലപ്പെട്ടത്!
ജനനം,വിവാഹം,മൂത്ത മകള്‍ ജനിച്ചത് ഞായറാഴ്ചകളില്‍..!
കഴിഞ്ഞ ഞായറാഴ്ച റോഡിലെ തിരക്കുകള്‍ ക്കൊപ്പം ,മൊഫ്യൂസല്‍ ബസ്സ്സ്റ്റാന്‍ന്റിലേക്ക് നടക്കുമ്പോള്‍, എതിരെ വരുന്നു ഒരു കുടുംബം.
സ്ത്രീ എന്നെ നോക്കി ചിരിച്ചു. ഞാനും.
'മനസ്സിലായോ'
ചോദ്യത്തിന് മുന്‍പില്‍, ഒരു നിമിഷം പതറി.
മറുപടിക്ക് നില്‍ക്കാതെ, ഉറുംമ്പായിയുടെ മകളുടെ കുഞ്ഞിനെ കൈയിലെടുത്തു ഓമനിച്ചു കൊണ്ട് , പതുക്കെ പറഞ്ഞു .....
'എന്‍റെ പൊന്നു മോനെ'
...............................................................
1ശ്രീവളയനാട് ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നട 2 ഉത്സവം

Sunday, 2 March 2014

രാജ്യത്ത് മോഡി തരംഗമുണ്ട്......ആപ്പ് തരംഗമില്ല....
1.ഒരിക്കലും കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്ത, ഒരു ചെറിയ ജില്ലയില്‍ പോലും ഭരണം നിര്‍വഹിക്കാത്ത ബിജെപി .......
2..കേരളത്തില്‍ നടക്കുന്ന തീവ്രവാദത്തെ കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക്
3 കോയമ്പത്തൂര്‍ സ്ഫോടന പങ്കാളി ബാദ്ഷാ എന്തിന് കൊല്ലത്തെ അഞ്ചലില്‍ വന്നു ?
4കള്ള നോട്ടുകള്‍ കൊച്ചിയിലെ തിരുമ്മു കേന്ദ്രത്തില്‍ കൊടുത്ത ശേഷം പിടിക്കപ്പെട്ട ഉടന്‍ ഇറാനിയെ എന്തിനു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിട്ടയച്ചു ?
5കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന സ്വര്‍ണ്ണ കടത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങള്‍ ബിജെപിയോ ?
6 എന്തുകൊണ്ട് ,കരിപ്പൂരില്‍ നിന്ന് ഇപ്പോള്‍,സ്വര്‍ണ്ണം പിടിക്കപ്പെടുന്നില്ല?
7 അവിടെ നിന്ന് കണ്ടെത്തിയാല്‍ ,വെറുതെ വിടാനുള്ള നിര്‍ദ്ദേശങ്ങള്‍ മുകളില്‍ നിന്ന് കിട്ടിയോ ?
8 ഇതിനൊക്കെ എതിരെ ,ഒരു വിരലനക്കം കൂടി നടത്താന്‍ ,തയാറാവാതെ,ബിജെപിയെ കുറ്റപ്പെടുത്തുന്ന ......
ആപ്പേ.....
9 സൂക്ഷിച്ചോ....ഞങ്ങളുടെ വോട്ടുകള്‍ നിങ്ങള്‍ക്കില്ല.
10 തിരുവനന്തപുരത്ത്,ഓരോ വീട്ടിലും ....വിശിഷ്യ...ഹൈന്ദവരുടെ അടുക്കല്‍,രാജഗോപാല്‍ കേന്ദ്ര മന്ത്രി യായപ്പോള്‍,നല്‍കിയ നേട്ടങ്ങള്‍,എതിരാളികള്‍ പോലും ,അദ്ദേഹത്തിനു നല്‍കുന്ന ക്ലീന്‍ ഇമേജ് വെച്ച് കൊണ്ട് വേണം പ്രവര്‍ത്തനം നടത്താന്‍.
11 വോട്ടര്‍മാരോട് രാജഗോപാല്‍ ചോദിക്കട്ടെ ...
അവിടെ നിരത്തുകള്‍ നന്നാക്കാത്തതും,ചണ്ടിക്കൂമ്പാരം നീക്കാതെ ,റോഡിലും,പുഴയിലും തള്ളുന്നതും ബിജെപിയാണോ ?
12ഇന്ത്യാ മഹാരാജ്യത്തെ ധന മാന്ദ്യം തീര്‍ക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ (അതും ഹിന്ദു വൃദ്ധ ജന്മങ്ങള്‍ തെരുവില്‍ കഴിയുമ്പോള്‍ )പൊന്നെടുക്കാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ അയച്ചത് കേരളത്തിലെ എം.പി മാരല്ലേ?
13 ബിജെപിയാണോ കാശ്മീരിലേക്ക് കേരളത്തില്‍ നിന്ന് ഇന്ത്യക്ക് എതിരെ യുദ്ധം നടത്താന്‍ ആളുകളെ അയച്ചത് ?
14 ഞങ്ങള്‍ക്ക് ഒ.രാജഗോപാല്‍,ശോഭ സുരേന്ദ്രന്‍ ....ആരുമായിട്ടും പരിചയമില്ല.
ഉണ്ടെങ്കില്‍,ശരിക്കും,കുറേക്കൂടി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു.
15സ്വന്തം നാടിനെ വില്‍ക്കുന്നത് നോക്കി,അര വയറിനു പെന്‍ഷന്‍ തരാന്‍ ആവശ്യപ്പെട്ട ഹൈന്ദവരിലെ സാമൂതിരി കുടുംബങ്ങളെ അപമാനിച്ച് ,ഉത്രാടം തിരുനാള്‍ അന്തരിച്ചപ്പോള്‍,തിരുവനന്തപുരത്ത് ഒരു ദിവസം അവധി കൊടുത്തതിന് വന്‍ ബഹളം ഉണ്ടാക്കിയ മുന്നണി കള്‍ക്ക് വോട്ടുകള്‍ ?
ചോദിക്കൂ....
കെ,എം.രാധ
ആം ആദ്മി പാര്‍ട്ടിയുടെ കേരള സ്ഥാപകന്‍ ,ആപ്പിലെ കോപ്പന്‍ സജി വെട്ടികാട്ടില്‍ എന്ന അക്ഷര വൈരി ,,മാതൃഭാഷ പോലും തെറ്റില്ലാതെ എഴുതാനറിയാത്ത ഫേയ്സ്‌ ബുക്ക് സുഹൃത്തിന്,
കെ.എം.രാധ ടീച്ചര്‍ എഴുതുന്ന കത്ത്.....
താന്‍ ആപ്പിന്റെ പ്രശാന്ത് ഭൂഷണ-കെജ്രുവാള്‍ തൊടുക്കുന്ന അമ്പുകളെടു ത്ത് ഞങ്ങളുടെ കണ്ണില്‍ തൊടുക്കാന്‍ വരരുത്.
വന്നാല്‍...അതേ, അമ്പ് തന്‍റെ കണ്ണില്‍ കുത്തിക്കേറും.
ആപ്പിലെ മിടുക്കരായ രാഷ്ട്രത്തോട് പ്രതിബദ്ധത, പെരുമാറ്റത്തില്‍ അന്തസ്സ്,ആഭിജാത്യമുള്ള രണ്ടു പേരെ ഞങ്ങള്‍ക്കറിയാം ....മനോജ്‌ പദ്മനാഭന്‍ ,രതീഷ്‌.
..............................................................................................................................................

ആപ്പിനു,ഫണ്ട് കൊടുത്തിട്ടുണ്ടെന്ന്ഫേയ്സ്‌ ബുക്ക് സുഹൃത്ത് എനിക്ക് ബോക്സില്‍ കുറെ മുന്‍പ് എഴുതിയിരുന്നു.ആ കത്ത് തിരഞ്ഞെടുക്കട്ടെ.എത്ര പണം കൊടുത്തുവെന്നും അന്വേഷിക്കട്ടെ.
............................................................................................................................................
മേലില്‍ ,ഇത്തരം വാക്കുകളുമായി ഞങ്ങളുടെ അടുത്ത് വരരുത്.തന്നെപ്പോലുള്ളവര്‍ക്ക് ,സാധാരണക്കാരന്‍റെ വേദന അറിയില്ല.
ഈയിടെ,ഇഷ്ടം പോലെ ഭൂസ്വത്ത് വാങ്ങിക്കൂട്ടിയ ഒരു സിപിഐ ക്കാരന്‍ ഇത് പോലെ ഞങ്ങളുടെ പേരില്‍ ആരോപണം ഉന്നയിച്ചു.
ശരിക്ക് ചോദിച്ചപ്പോള്‍,ഉത്തരം കിട്ടാതെ ,കണ്മുന്‍പില്‍ നിന്ന് ഓടി.
ഇരുമുന്നണികളുടെയും കാപട്യം കൊണ്ട്,അര്‍ഹതയുള്ള ഉദ്യോഗക്കയറ്റം പോലും ലഭിക്കാതെ ,തൊഴില്‍ രംഗം വിട്ടവള്‍.
അന്ന്,പ്രീണന നയത്തിന്,പോയില്ല.
കേസിന് പോയി.സത്യം,ജയിച്ചു.
എന്നിട്ടും,നീതി ലഭിച്ചില്ല.
എന്നിട്ടല്ലേ .ഈ വയസ്സു കാലത്ത് ,ധനമുണ്ടാക്കല്‍.?
രണ്ടു പെണ്മക്കള്‍.അവരേ രണ്ടു പേരെയും കഷ്ടപ്പെട്ട് പഠിപ്പിച്ചു. അവര്‍ ,രണ്ടു പേരും മെരിറ്റ് സീറ്റിലാണ് പഠിച്ചതും,BTech ജയിച്ചതും.അവര്‍ക്ക് ജോലിയെടു ത്താല്‍ ജീവിക്കാം.അത് മതി.
(എന്‍റെ ജീവിത കഥ തന്നെപ്പോലുള്ളവര്‍ക്ക് അറിയണ മെങ്കില്‍,കോഴിക്കോട് ആഴ്ചവട്ടം ഹൈസ്കൂളില്‍ 1982 TO 2006 വരെ
എനിക്കൊപ്പം ജോലിയെടുത്ത ആരോടെങ്കിലും ചോദിച്ചാല്‍ മതി.അവര്‍,ശത്രുവോ-മിത്രമോ ആകട്ടെ ,അന്വേഷിക്കുക. )
അങ്ങനെ,ദുരാരോപണം ഉണ്ടാക്കി ,വായടക്കാമെന്ന് തന്നെപ്പോലുള്ളവര്‍ ,വിചാരിക്കുന്നുവെങ്കില്‍...
yes,...you are in a fool's paradise.
ഞങ്ങള്‍ ബിജെപിയില്‍ നിന്നോ,ആര്‍ എം പിയില്‍ നിന്നോ ഇഷ്ടം പോലെ കാശ് വാങ്ങും.അതൊന്നും,തന്റെ വീട്ടില്‍ നിന്നോ,ആപ്പിന്റെ ഓഫീസില്‍ നിന്നോ വാങ്ങുന്നതല്ല.
നിങ്ങളുടെ അടുത്തേയ്ക്ക് പണം വാങ്ങാന്‍ വരുമ്പോള്‍,മാത്രം പരാതി കൊടുക്കുക.
സജി അറിഞ്ഞില്ലേ..
ബിജെപി ക്കാര്‍ കൊച്ചിയില്‍ കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള ഫ്ലാറ്റ്കള്‍ ,യൂസഫലിയുടെ ലുലുവിന് അടുത്ത് 25 cent സ്ഥലം,
ഞങ്ങള്‍ക്ക് വാങ്ങി തന്നിട്ടുണ്ട്.
കോഴിക്കോട്ട് കാരപ്പറമ്പില്‍, ബിജെപി, ഇരു മുന്നണി ക്കാരുടെ സഹായത്തോടെ 40 നില ഫ്ലാറ്റിനു മുകളില്‍ ഹെലിപ്പാഡ് സൗകര്യം ...
ഇടയ്ക്ക് ,കരുതും. ഞങ്ങള്‍,ഭാഗ്യവാന്‍‌മാര്‍ എന്ന് .
മാത്രമല്ല.ഈയിടെ,നരേന്ദ്ര മോഡി,രാജ്നാഥ് സിംഗ് ,അദ്വാനി ..ഇവരോടെല്ലാം നേരിട്ട് ഒരപേക്ഷ നല്‍കി.
കോഴിക്കോട്ട് ഇപ്പോള്‍,താമസിക്കുന്ന വീട്,സ്വല്‍പ്പം പഴകി.,
...(പഴയ കെട്ടിടങ്ങള്‍ പൊളിച്ചു വില്പ്പനയ്ക്ക് വെച്ച സ്ഥലത്ത് നിന്ന് വാങ്ങിയ ഉരുപ്പടികള്‍ കൊണ്ട് നിര്‍മ്മിച്ചത്‌ )
ഒരു കൊട്ടാരം വേണം.
..........................................................................................................................

അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ...'കാരപ്പറമ്പിലേക്ക് തത്കാലം മാറുക.ബാക്കി,വഴിയെ !''
ആര്‍ എം പിക്കാര്‍ പറഞ്ഞു ..ടീച്ചര്‍ക്ക് വേണമെങ്കില്‍,ഭക്ഷണം തരാം.തത്കാലം,കാശില്ലെന്ന്.
ഒരു പക്ഷേ...സജി വെട്ടിക്കാട്ടില്‍ ,ആപ്പിള്‍ നിന്ന് കാശ് വാങ്ങി എഴുതുന്ന ആളായിരിക്കാം.അല്ലെങ്കില്‍,അക്കാര്യം,വിശിഷ്യ എടുത്തു പറയില്ലല്ലോ.
ഞങ്ങള്‍ ,സജിയെ വിലയിരുത്തിക്കഴിഞ്ഞു.
ഞങ്ങള്‍ ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് പിറകിലേക്ക് പോകാറില്ല.
അങ്ങനെ പോയിരുന്നെങ്കില്‍,ചാര കേസ്,സൂര്യനെല്ലി,സുഭാഷ്-ഇന്ദു ,മുംബൈ സ്ഫോടനങ്ങള്‍ ...അങ്ങനെ അനേകം കേസുകളുടെ നിജസ്ഥിതി അറിയാതെ,കേള്‍ക്കുന്നതെന്തും ,ശരി വെയ്ക്കുമായിരുന്നു..
കെ.എം.രാധ

Saji Vettikkattil

5:30pm
Saji Vettikkattil
chechi cashinu vendi bjp kku vendi ezhuthunnu njan free ayi aapkku vendi

ezhuthunna athanu nammal thammilulla vyathyasam
njan oru manushyan akan sramikkunnu chechy...aranennu swayam vilayiruthuka
Saji Vettikkattil
ബഹു:സുസുപാക്യം തിരുമേനിയുടെ( പരിചയമില്ല)അടിയന്തര ശ്രദ്ധയ്ക്ക്
...........................................................................................................
1 സാധാരണ കടല്‍ കൊല നടത്തുന്നവരെ സുവ പ്രകാരം ,വധശിക്ഷ കൊടുക്കണമെന്നാണ് നിയമം.അത്, ഇറ്റലി പ്രേമം സോണിയാഗാന്ധി -കോണ്ഗ്രസ്സ് സര്‍ക്കാര്‍ , എന്‍ ഐ എ ക്കൊണ്ട്,തിരുത്തിച്ചു...
ഇറ്റലി വീണ്ടും അതേ,നിര്‍ബന്ധ ബുദ്ധി കൊണ്ടുവരുന്നത് ഒരിക്കലും അംഗീകരിക്കരുത്.
അതായത്,നാവികരെ വെറുതെ വിടണമെന്ന്.
പിന്നേ.....
ഇറ്റ്ലിക്കാരില്‍ ചിലര്‍ ഇന്ത്യ ഭരിച്ചു മുടിക്കുന്നുവെന്ന് കരുതി, നിത്യ ജീവിതത്തിന്, കടലില്‍ മീന്‍ പിടിക്കാന്‍ പോയവരെ മുന്‍-പിന്‍ നോക്കാതെ.തീവ്രവാദികളെന്നു കരുതി(അത്,ന്യായം.സായിപ്പിന്റെ രാജ്യങ്ങളില്‍, ഇന്ത്യ തീവ്രവാദികളുടെ പറുദീസയാണ് ,അവിടെയ്ക്ക് പോകരുതെന്ന് വിലക്കുന്നവരുടെ എണ്ണം കൂടി വരുന്നു.അത്,ഉണ്ടാക്കിയെടുത്തത് ,രാജ്യ സ്നേഹികളായ ഇന്ത്യക്കാര്‍.)
വെടിവെച്ചുകൊന്ന ആ നാവികരെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വന്ന് ശിക്ഷിപ്പിക്കുക തന്നെ വേണം.അക്കാര്യത്തില്‍,ഒട്ടും ദാക്ഷിണ്യം നല്കരുതേ.

3 ഇന്ത്യയെ,ഇറ്റലി പേടിപ്പിക്കരുത്. നാവികരെ വെറുതെ വിട്ടില്ലെങ്കില്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കുമത്രേ.പിന്നേ....?
ഐക്യരാഷ്ട്രസഭയില്‍ പരാതിപ്പെട്ടിട്ട് എന്തുണ്ടായി.?
ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെയും പരമാധികാരത്തെ,നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് അവകാശമില്ല.
ഇന്ന്,ഇന്ത്യ 1962-1980 കളിലെ ഭാരതമല്ലെന്ന് ഓര്‍ത്തിട്ട് , ഇറ്റലി പോലുള്ള ഞാഞ്ഞൂള്‍ രാജ്യങ്ങള്‍ സംസാരിക്കുക.
ഇന്ത്യക്ക് എതിരെ പാകിസ്ഥാന്‍,ചൈന, യുദ്ധം ,ബംഗ്ലാദേശിന്റെ ഉദയം.
..ഈ പരീക്ഷണകാലത്ത്,ലോകരാജ്യങ്ങള്‍ വിശിഷ്യ ലോക പോലീസ് അമേരിക്ക ,ഇന്ത്യക്ക് നല്‍കാമെന്നേറ്റ സാമ്പത്തിക -ആയുധ സഹായം മുഴുവന്‍ നിര്‍ത്തലാക്കി ഇന്ത്യയെ ദ്രോഹിച്ചു.
അന്ന് ,ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഒത്തൊരുമയോടെ പരസ്പരം കൊടുക്കല്‍ -വാങ്ങലുകള്‍ നടത്തി പഞ്ഞ ദുരിതകാലം താണ്ടി.
അങ്ങനെയൊരു ഐക്യം,ഹൃദയബന്ധമാണ് ഇന്ത്യന്‍ മനസ്സുകളില്‍ ഉണ്ടാകേണ്ടത്.
എങ്കില്‍ നമ്മെ,ലോകത്തെ ഒരു ശക്തിക്കും തോല്പ്പിക്കാനാവില്ല.
4 ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന ശിക്ഷ നാവികര്‍ അനുഭവിക്കുക തന്നെ വേണം.കടല്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്കാമെന്നേറ്റ ഒരു കോടി രൂപയില്‍ ഒരു ചില്ലി കാശെടുക്കാതെ ,പാവങ്ങളായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്കാന്‍ ,താങ്കള്‍ മുന്‍കൈ എടുക്കുക.
5 കാരണം,താങ്കളും,മോഡിയും,ബിജെപിയും,ഇടതുപക്ഷവും മാത്രമാണ് ഈ ക്രൂരതയ്ക്ക് എതിരെ ശബ്ദമുയര്ത്തിയത്.
നമ്മുടെ സൈനികരുടെ തലയറുത്ത് ശത്രുക്കള്‍ കൊണ്ടുപോയ ശേഷം, അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ വന്ന പാകിസ്ഥാന്‍ മന്ത്രിയെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ച സല്‍മാന്‍ ഖുര്‍ഷിദ്,സുശീല്‍കുമാര്‍ ഷിന്‍ഡേമാരുടെ കുരുട്ടുബുദ്ധി ,ഈ പാവം മത്സ്യ തൊഴിലാളികളുടെ കാര്യത്തില്‍ ഒരിക്കലും,ഒരിക്കലും സംഭവിച്ചു കൂടാ.
ആശംസകള്‍
കെ.എം.രാധ
മൂന്ന് ചോദ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1 അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ?
2കെ എസ് ആര്‍ ടി സിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം?പരിഹാരങ്ങള്‍?
3 ശശി തരൂരിന്റെ കൃതികള്‍ വായിച്ചിട്ടുണ്ടോ,ശശി തരൂര്‍ ഇന്ത്യ,കേരളം,തിരുവനന്തപുരത്തിന് വേണ്ടി ഒന്നും പ്രവര്‍ത്തിച്ചില്ലെന്ന് ആക്ഷേപിക്കുന്നതെന്തു കൊണ്ട്?
ഇതില്‍,ഒന്നും രണ്ടും ചോദ്യം എഴുതി അയച്ചവര്‍ക്ക് ,ഉത്തരം നല്‍കുമ്പോള്‍,അവരുടെ ഫോട്ടോ കൊടുക്കുന്നതില്‍ വിരോധമില്ല.
മൂന്നാമന്‍,ഫോട്ടോ കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല.
രണ്ടാം ചോദ്യത്തിനു ഉത്തരം എഴുതി വെച്ചത് നാളെ കൊടുക്കാം.
ഒന്നാം ചോദ്യം പെട്ടെന്ന് വയ്യ.കാരണം,രാഷ്ട്രീയ കാലാവസ്ഥകള്‍ ഉരുത്തിരിഞ്ഞു വരുന്നതേ യുള്ളു.
ഒരു കാര്യം വ്യക്തം..
TIMES NOW.,HEADLINES TODAY തുടങ്ങിയ വിവിധ ഇംഗ്ലീഷ് ചാനലുകളുടെ സര്‍വേ പ്രകാരം,ഇന്ത്യയില്‍ ബിജെപി ,ഏറ്റവും വലിയ ഒറ്റ കക്ഷിയായി വരും എന്ന് തന്നെയാണ് വിശ്വാസം.
മൂന്നാം ചോദ്യത്തിന്...
ശശി തരൂരിന്റെ കൃതികള്‍ ഒന്നും തന്നെ,സാധാരണക്കാരായ ഞങ്ങള്‍ വായിച്ചിട്ടില്ല.കാരണം,ആ ബുദ്ധിജീവി എഴുതി വെച്ചത് വായിക്കാന്‍ തക്ക ഇംഗ്ലീഷ് പ്രാവീണ്യം ഇല്ല.
നമ്മുടെ പത്രപ്രവര്‍ത്തകരില്‍ ചിലര്‍ തരൂരിന്റെ കൃതികളെ പറ്റി കാര്യമായി സംസാരിക്കുന്നുണ്ട്.
ദയവായി...അക്കാര്യം മാത്രം,ജേക്കബ്ബ് ജോര്‍ജ് എന്ന മാദ്ധ്യമ പ്രവര്‍ത്തകനോട് ചോദിക്കുക.
ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥി സ്വയം നിര്‍ണ്ണയവും,അധികാര ദുരയും,ജന വഞ്ചനയും അക്കമിട്ട് എഴുതാം.
ആശംസകള്‍.
കെ.എം.രാധ

Saturday, 1 March 2014

വിവിധ മത മേലദ്ധ്യക്ഷന്മാരെയല്ല ,കോണ്ഗ്രസ്സിനെയാണ് പടിയടച്ച് പിണ്ഡം വെയ്ക്കേണ്ടത്.
ജനാധിപത്യ വിശ്വാസികള്‍ , വി.എം.സുധീരനെ മതേതരനായിട്ടാണ് കാണുന്നത്.ഞങ്ങളും ....
കോണ്ഗ്രസ് യുവ തുര്‍ക്കി വി.എസ് .ജോയ് ,കപട മതേതരന്‍ വി.ടി.ബാലരാമന്‍ അവര്‍കള്‍ എരി തീയില്‍ എണ്ണ ഒഴിക്കരുത്.
മത മേലധ്യക്ഷര്‍ക്ക് 'ഉത്തരം താങ്ങി പല്ലികള്‍''തുടങ്ങിയ പദവികള്‍ നല്‍കുമ്പോള്‍, വോട്ടുകള്‍ വേറെ വഴിക്ക് പോകും.
1 ഹൈന്ദവരില്‍,,വിവിധ ജാതികള്‍ക്ക് ലഭിക്കുന്ന തുച്ഛമായ സംവരണാനുകൂല്യങ്ങളുടെ പേരില്‍ ,സമുദായ നേതാക്കള്‍ യാദവരെപ്പോലെ പരസ്പരം തല്ലി ഒടുങ്ങരുത്
അതാണ്‌,രാഷ്ട്രീയക്കാരുടെ ആഗ്രഹം.
2 ഹിന്ദു വോട്ടുകള്‍ ,ഭിന്നിച്ച്, പൊളിച്ചടുക്കാന്‍ വിവിധ ഹൈന്ദവ ജാതികളുടെ നേതൃത്വത്തിലിരിക്കുന്നവര്‍,മുന്‍കൈ എടുക്കരുത്.
3 അഞ്ചാം മന്ത്രിസ്ഥാനത്ത് നിന്ന് തുടങ്ങി,പരസ്പരം പോര്‍ വിളിച്ചും,പോരടിച്ചും ഒന്നും നേടാതെ,ഇന്നും ഹിന്ദു താഴ്ന്ന -ഉയര്‍ന്ന ജാതികളും ,ഹൈന്ദവരിലെ ജാതിരഹിതരും നോക്കി നില്ക്കെ,തികച്ചും ക്രൂരം, മ്ലേച്ഛ മായ രീതിയില്‍ ചാനലുകള്‍ വഴി പോര്‍വിളി നടത്താന്‍ ലജ്ജയില്ലേ?
ഇങ്ങനെ തല്ലി പിരിയുന്നത് കണ്ട് വേദനയുണ്ട് .
എവിടെയാണ് തുടക്കം?
4 ഹൈന്ദവര്‍ വര്‍ഗീയവാദികളെന്ന്, ആര്‍എസ്എസ്, ബിജെപി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവരെന്ന് ചന്ദ്രിക പത്രത്തില്‍ എഴുതി,പിന്നീട് , എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്‍പിലൂടെ മുദ്രാവാക്യംവിളിച്ച് പോയവരെ ഒന്ന് വിലക്കാന്‍ പോലും തയാറാവാത്ത ഇരുതല മൂര്‍ച്ചയുള്ള കോണ്ഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തുക'
(രമേശ്‌ ചെന്നിത്തലയെന്ന കപട മതേതരന്‍,ആറന്മുള വിമാനത്താവളത്തിന് വേണ്ടി വന്നാല്‍ ക്ഷേത്ര കൊടി മരം മുറിച്ചും വികസനം കൊണ്ടുവരുമെന്ന് നിക്ഷിപ്ത താത്പര്യം ഉള്ളില്‍ സൂക്ഷിക്കും ധീരന്‍,വയസ്സുകാലത്ത് സുഗതകുമാരിയെ,കുമ്മനത്തെ..അങ്ങനെ അനേകം പേരെ എരിപൊരി വെയിലില്‍ സമരത്തിലേക്ക് നയിച്ച്‌ പൊട്ടിച്ചിരിക്കുന്ന രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിട്ട് ,ആര്‍ക്കെന്ത് ഗുണം? ഹൈന്ദവ ശത്രു ശിവദാസന്‍ നായര്‍ എം എല്‍ എ യെ,ആറന്മുള വിമാനത്താവള ഭൂമിയിലേക്ക്‌ കൈക്കോട്ട് കൊടുത്ത്,കൃഷിപ്പണിയ്ക്ക് അയക്കാന്‍ ജനം തയാറെടുക്കൂ.കരിപ്പൂരും,നെടുമ്പാശ്ശേരിയും .....ആവര്‍ത്തിക്കരുത്.)
.(ഇതൊക്കെ ഓര്‍ത്തിട്ട് തന്നെയാവണം പ്രസിഡന്‍റ് സുകുമാരന്‍ നായര്‍ 'കോണ്ഗ്രസിന് നിരങ്ങാനുള്ള സ്ഥലമല്ല എന്‍ എസ് എസ് ആസ്ഥാനം എന്ന് വിളിച്ച് പറഞ്ഞത് )
5 തുടര്‍ന്ന്,ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ഷുക്കൂര്‍ മഹാന്‍ ,(അല്ലാ ...നാളെ കേരള മുഖ്യമന്ത്രി, ഷുക്കൂര്‍ അവര്‍കള്‍ ആയാല്‍ സാധാരണക്കാരായ
ഹിന്ദുക്കളെല്ലാം ആദിവാസി തൊട്ടു ബ്രാഹ്മണര്‍ വരെ അറബിക്കടലില്‍ ചാടി ജീവനോടുക്കേണ്ടി വരും.എത്രയും പെട്ടെന്ന്, കോണ്ഗ്രസ് നേതൃത്വം ബഹു: ഷുക്കൂറിന് മുഖ്യമന്ത്രി സ്ഥാനം നല്കുക )
വെള്ളാപ്പള്ളിയോട്, സര്‍ക്കാര്‍ നല്‍കിയ സ്ഥാന മാനങ്ങള്‍ ഉപേക്ഷിച്ച ശേഷം മതി വലിയ വര്‍ത്തമാനമെന്ന് ചാനല്‍ വഴി മേക്കിട്ട് കയറ്റം. ഉടന്‍ ചുരുങ്ങിയത് ഒരായിരം ഈഴവ പോരാളികളെ കൂട്ടിയിണക്കി ആലപ്പുഴ നഗരത്തില്‍ ക്കൂടി കിടിലന്‍ ജാഥ.ഹാ..ഹാ..നേരില്‍ കാണാന്‍ കഴിഞ്ഞില്ല..
ഷുക്കൂര്‍ ജനാധിപത്യമേ ...മനുഷ്യരെ തമ്മില്‍ തല്ലി കൊല്ലിക്കല്ലേ.ചാകും വരെ വല്ലപാടും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ.
സംവരണമില്ലെങ്കിലും, ബുദ്ധിയുള്ള തലച്ചോറുകള്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍,രാഷ്ട്രത്തിന്‍റെ അടിത്തറ ഇളകും.ഓര്‍ക്കുക
പിന്നീടാണ് ,അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത വീട്ടില്‍ വിവാഹ ചടങ്ങിനെത്തിയത്.
സ്വല്പ്പം വൈകിപ്പോയി.അല്ലെങ്കില്‍ ,വെള്ളാപ്പള്ളി തന്‍ ശക്തി പ്രകടന ആഘോഷ സുന്ദരദൃശ്യം മനസ്സിലെ ക്യാമറയില്‍ പകര്‍ത്തുമായിരുന്നു.
, കല്യാണ തലേന്ന് സന്ധ്യക്ക്‌ വീട്ടില്‍, മഹാകവി സംപൂജന്‍ ചെങ്കൊടിയേന്തും ജി.സുധാകരന്‍ അവര്‍കളെ കണ്ടു.
ആ ഗജഗംഭീരനെ കണ്ടതും,ഞങ്ങളെല്ലാം ഭയചകിതരായി പിന്മാറി.
എന്നിട്ടല്ലേ ...പരിചയപ്പെടല്‍.?
6ഇതര മുസ്ലിം -കൃസ്ത്യന്‍ മതമേലധ്യക്ഷന്മാരെ ഞങ്ങള്‍ നമിക്കുന്നു.അവരാരും തന്നെ ,ഇത്രമാത്രം ഗര്‍ഹണീയം,ജുഗുപ്സാവഹമായ വാക്കുകള്‍ പരസ്പരം തൊടുത്തു വിട്ടു സമൂഹത്തെ മലീമസമാക്കില്ല.
കെ.എം.രാധ