Monday, 10 September 2012

പ്രധാനമന്ത്രിയുടെ ഗൌരവ ചിന്തകള്‍

കേരളത്തിലെ ഒരു പ്രമുഖ ദേശീയ ദിനപത്രത്തില്‍(2012 september 9) വന്ന വാര്‍ത്തകള്‍ എന്നെ അതിശയിപ്പിക്കുന്നു.ആദ്യവാര്‍ത്ത--പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്-''കേരളം ഉള്‍പെടെ അഞ്ചു സംസ്ഥാനങ്ങളില്‍(ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്,മഹാരാഷ്ട്ര,കര്‍ണാടക,)സാമുദായികധൃവീകരണം,വര്‍ഗീയത പടരുന്നു''.വളരെ സത്യമായ കണ്ടെത്തല്‍.കേരളത്തില്‍ ഹിന്ദുഐക്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉടലെടുത്ത ആശങ്കയായി പ്രസ്തുത പ്രസ്താവനയെ വിലയിരുത്താം.ആരാണ് ഉത്തരവാദികള്‍ ?ഇക്കാലം വരെ കേരളം ഭരിച്ച യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ ,സാമുദായിക നേതാക്കള്‍,അടിക്കടി ഉണ്ടാകുന്ന ന്യൂനപക്ഷ പ്രീണനം,ഭൂരിപക്ഷത്തിനു  അര്‍ഹിക്കുന്ന ഒരാനുകൂല്യവും നല്‍കിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല.അവര്‍,ഓരോ അഞ്ചു വര്ഷം കഴിയുമ്പോഴും ഇരു മുന്നണികള്‍ക്കും മാറി മാറി വോട്ടൂകള്‍ നല്‍കി അധികാരം നിലനിര്‍ത്താം എന്ന വ്യാമോഹം...വര്‍ദ്ധിച് വരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍.,രാഷ്ട്രീയ കൊലപാതകങ്ങള്‍,തെറ്റ് ചെയുന്നവര്‍ ധനം,അധികാരത്തിന്റെ മറവില്‍ ,ശിക്ഷിക്കപെടാതെ പോകുന്ന അത്യന്തം ദയനീയാവസ്ഥ ..ഏതു മുന്നണി ഭരിച്ചാലും നീതി ലഭിക്കില്ല...ഇത്തരം നിരവധി പ്രശ്നബഹുലമായ.അന്തരീക്ഷമാണ് ആദിവാസി മുതല്‍ ബ്രാഹ്മണന്‍ ഒരുമിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ മനോവികാരം.ഇതര സമുദായക്കാര്‍ ഒരു കുടകീഴില്‍ നിന്ന് ഗുണഫലങ്ങള്‍ ഭുജിക്കുന്ന കാഴ്ചയും അവരെ അസ്വസ്ഥരാക്കുന്നു.പരിഹാരത്തിനു ഏറെ സാഹചര്യങ്ങള്‍ ഒത്തിണങ്ങിയിട്ടുംഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്നു.ഹിന്ദു ഐക്യത്തെ തകര്‍ക്കാന്‍ ചില ഹിന്ദു പിന്നോക്ക ജാതി സംഘടനകളെ കൂട്ടു പിടിക്കുന്നവര്‍. താമസിയാതെ ഭൂരിപക്ഷത്തോടൊപ്പം അവരും നിലകൊള്ളും എന്ന സത്യം ന്മനസ്സിലാക്കുക.സര്‍ക്കാര്‍ എത്രയും പെട്ടന്ന് പരിഹാരമാര്‍ഗങ്ങള്‍ തേടുക.ഒരു ചെറു ഉദാഹരണം ...ഉയര്‍ന്ന ജാതിയിലെ പാവങ്ങള്‍ക്ക് ആനുകൂല്യം കൊടുക്കാന്‍ ഒരു മുന്നാക്ക കോര്‍പറെഷന്‍ രൂപീകരിച്ചത് മൃതപ്രായമായി.വനഭൂമിയില്‍ നിശാസങ്കേതങ്ങള്‍,ക്ഷേത്രസ്വത്ത് കൈയടക്കി വെക്കല്‍, ദേശീയസ്മാരകങ്ങളായി  കൊട്ടാരങ്ങള്‍ വിറ്റഴിക്കല്‍, ഇതൊക്കെ ഏതു സര്‍ക്കാരിനാണ് ഭൂഷണമായിട്ടുള്ളത്.കേരളത്തിന്റെ തനത് പാരമ്പര്യ കലകളും, ഹരിതവര്‍ണഭംഗിയും കാണാനാണ് വിദേശികള്‍ വരുന്നത് .അല്ലാതെ ഹൈടെക് സുഖങ്ങല്‍ക്കല്ല.ജനോപകരപ്രദമായ കാര്യങ്ങള്‍ ജാതി-മത-വര്‍ഗത്തിന് അതീതമായി ചെയ്‌താല്‍ മാത്രമേ സര്‍ക്കാരിനു നിലനില്പുള്ളൂ.കെ.എം.രാധ.

No comments:

Post a Comment