Wednesday, 19 September 2012

ബഹുജന്‍.കണ്ടെത്തലുകള്‍

കഥ                                                      കെ.എം.രാധ 


' ' 2050ല്‍ എന്ത് സംഭവിക്കും? " 'മാവോവാദികള്‍ ഇന്ത്യന്‍ ഭരണം പിടിച്ചെടുക്കും'. 
'ഓ.നല്ല കാര്യം."അവള്‍ ,ചിരിച്ചു .'നീ വല്യ ജനാധിപത്യവാദി?എന്നിട്ട്,ഇങ്ങനെയാണോ സംസാരിക്കുന്നത് ?'ബഹുജന്‍ ,ഭാര്യയോട്‌ ചോദിച്ചു.'. ഭരണകൂടത്തിന്റ മറുപടിയെന്തു' അവള്‍,രണ്ടു രൂപ റേഷനരിയില്‍ നിന്ന് കല്ലും നെല്ലും വേര്‍തിരിച്ചു കൊണ്ട ഉച്ച ഊണിന്റെ തിടുക്കത്തിലെത്തി .' മലര്‍ പൊടിക്കാരന്റെ സ്വപ്നമെന്ന്" അയാള്‍ ,പത്രം,മടക്കി വെച്ചു.ബഹുജന്റെ മറുപടിയില്‍ പെട്ടന്ന് അവള്‍ കോപിച്ചു.'ഇവനെയൊക്കെ പൊതുസ്ഥലത്ത് വെച്ചു ഇരുമ്പ് കമ്പി പഴുപ്പിച്ചു വായക്കകത്ത് കയറ്റണം"എന്തിന് ?അയാള്‍ക്ക്,അവളുടെ ശിക്ഷാവിധിയുടെ പൊരുള്‍ മനസ്സിലായില്ല. 'മാവോവാദികളെ,പൊതുധാരയിലേക്ക് കൊണ്ട് വരാന്‍ ഈ വീമ്പിളക്കും നേരം മതിയല്ലോ!അവര്‍ക്ക്‌ ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പകരാന്‍ ?കഷ്ടം !'അവള്‍ വീണ്ടും അടുക്കളയുടെ അരികിലെത്തി.'' എവിടുന്നു അവര്‍ക്ക്‌ റോക്കറ്റ് ലോഞ്ചറുകള്‍,അത്യന്താധുനിക യുദ്ധോപകരണങ്ങള്‍ കിട്ടുന്നു?കാടുകളില്‍,മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എങ്ങനെ മികച്ച ഒളിപോരാളികള്‍ ആയി തീരുന്നു ?'അയാള്‍ അദ്ഭുതപ്പെട്ടു.''ഇതൊക്കെ ആരുടെ സംശയങ്ങള്‍?'അവള്‍ ,പാകപ്പെടുത്തിയെടുത്ത കറിയില്‍ ഉപ്പുണ്ടോന്നറിയാന്‍ കൈവെള്ളയിലെടുത്ത് നാക്കില്‍ വെച്ചു..അയാള്‍ നിശബ്ദനായി.പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയവള്‍, തന്നെ പരീക്ഷിക്കുന്നു.''ആ മണ്‌ുങ്ങൂസനല്ലേ ഇവരെ സഹായിക്കുന്നത് ? കാടുകളില്‍ നിന്ന് അസ്സല്‍ ചന്ദന-രക്തലേപനതടികള്‍ വെട്ടി ചൈനക്ക്,.. .മതതീവ്രവാദികളെ താലോലിച്ചു ഇന്ത്യന്‍ വെള്ള വെല്ലും കറുത്ത.നോട്ടില്‍ ഉയരങ്ങള്‍ കെട്ടിപടുക്കുന്നു......സ്വിസ് ബാങ്ക് അക്കൌണ്ട് വര്‍ദ്ധന. .എല്ലാ കൊടുക്കല്‍-വാങ്ങലുകളുടെയും പങ്ക് പറ്റും നിഷ്കളങ്കന്‍ ........''അവളുടെ രാഷ്ട്രതന്ത്രഞ്തയില്‍ അയാള്‍ക്ക് അഭിമാനം.'ഭരണാധികാരികള്‍ എന്തിനു ഇത്തരം വിഘടിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് നമ്മെ കഷ്ടപ്പെടുത്തുന്നു'?'അതൊരു ചെറു മയക്കു വിദ്യ.എത്രത്തോളം കീഴടക്കാന്‍ കഴിയുമോ,അത്രത്തോളം വലിയവനെന്ന തോന്നല്‍ മനുഷ്യനെ സാഹസികനാക്കുന്നു..അവന്റെ കാല്‍കീഴില്‍ ഇഴയും കൃമികളുടെ നുരയ്ക്കല്‍ അവന് മദലഹരിയാണ്..നമ്മുടെ മകനെപ്പോലെ.......''പെട്ടന്ന് അവളുടെ കണ്ണ് ചുവന്നു.അയാളുടെയും.അകലെ,അറിയപ്പെടാത്ത ഏതോ നഗര കൊഴുപ്പില്‍, നിറം പടരും ഡിസ്കൊ തക്കില്‍ ചെറുപ്പക്കാരന്‍,ചൂതാട്ടത്തിന് ശേഷമുള്ള ഭക്ഷണ ധൂര്‍ത്തില്‍ ജീവിതം മുന്തിരിച്ചാറില്‍,മാദക മോഹിനികള്‍ക്കിടയില്‍ ഉലയുകയായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ്,ബഹുജന്‍ പഠിപ്പ് കഴിഞ്ഞ മിടുക്കന്‍ പ്രിയ പുത്രന് സര്‍ക്കാര്‍ പെന്‍ഷന്‍ സമ്പാദ്യം മുഴുവന്‍ കൊടുത്തനുഗ്രഹിച്ചു അയച്ചതാണ്,.നല്ല ജോലി കണ്ടെത്താന്‍- പാവപ്പെട്ടവരും ,സാധാരണക്കാരും സമ്മതിദാനം നല്‍കി .നേതാവിനെ പുണര്‍ന്നത് പോലെ.പക്ഷെ.,മകന്‍ തിരിച്ചു വന്നില്ല ..നീണ്ടവര്‍ഷങ്ങള്‍ക്കിടയിലെ !അന്വേഷണങ്ങള്‍ക്കിടയില്‍ .പലരില്‍ നിന്ന് അവര്‍ ഗണിച്ചെടുത്തു-അവന്റെ ധീരനൂതന കര്‍മങ്ങള്‍.!ജീവിത വഴിയില്‍ കാലിടറിയ അയാള്‍ വീട് വിറ്റ് വാടകവീട്ടില്‍ കുടിയേറി.മിച്ചം വന്നത് നിത്യ ചിലവിനു മാറ്റി.വെച്ച്..അവര്‍ .....കാത്തിരിക്കുന്നു- അവനെ ഒരു നോക്ക് കാണാന്‍......ജനം .....ജനപാലകനെയും...

1 comment: