Monday, 10 September 2012

വാര്‍ത്തകള്‍,നിരീക്ഷണങ്ങള്‍

കേരളരാഷ്ട്രീയം, ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കളുടെ വാക്പോരില്‍ കൊഴുക്കുമ്പോള്‍ ,സാധാരണജനത്തിന് വെറുപ്പ്‌,അസ്വസ്ഥത അനുഭവപെട്ടില്ലെങ്കിലെ...അദ്ഭുതമുണ്ടാകൂ.കേരളം ഭരിക്കുന്നത്‌ എല്‍.ഡി.എഫ് അല്ല.(ജനത്തിന്റെ മുന്‍പില്‍ ബദ്ധശത്രുക്കള്‍ എന്ന് സ്വയം വിശ്വസിപ്പിക്കുന്ന ഇരു മുന്നണികള്‍.ഹാഹാ....നല്ലത്).ടി.പി.യുടെ കൊലപാതകത്തിനു പിറകില്‍ ആരായാലും അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിജ്ഞ ഒരളവുവരെ വിജയിച്ച്...ജനാഭിലാഷം നിറവേറ്റി.നല്ലത്.ടി.പിയുടെ ഭാര്യ രമപറയുന്നു...സിബിഐ.അന്വേഷണം വേണമെന്ന്.അല്ലാ...പ്രകാശ് കാരാട്ടിനോട്,പിണറായിയോട്,എല്‍.ഡി.എഫിലെ മറ്റ് ഘടകകക്ഷികളോട് സമ്മതപത്രം എഴുതി ഒപ്പിട്ട് വാങ്ങിയിട്ടാണോ യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുക?ഈ വിഷയചര്‍ച്ചക്ക് ചാനലുകള്‍ എത്രയധികം വിലപ്പെട്ട സമയം  നഷ്ടപെടുത്തുന്നു!കഷ്ടം....കോഴിക്കോട്ടെ റോഡുകള്‍ നോക്കൂ.....ഉള്‍.ഇട റോഡുകള്‍,വെസ്റ്റ്ഹില്‍ മുതല്‍ കൊയിലാണ്ടി വരെ നീണ്ടു കിടക്കുന്ന ദേശീയപാത,വെങ്ങളം,എലത്തൂര്‍,ചെങ്ങോട്ടുകാവ്‌,നന്ദി പാലങ്ങള്‍.....വലിയ ഗര്‍ത്തങ്ങള്‍.. ഒപ്പം കുത്തി കിളച്ച അവസ്ഥ.....കരാറുകാരും ,കോഴിക്കോട് നഗരസഭ ഭരിക്കുന്ന ഇരുമുന്നണികള്‍ ടെന്ണ്ടര്‍ ഏറ്റെടുത്തു പണി നടത്തിച്ച മാന്യന്‍മാരും  എത്ര തുക പങ്ക് പറ്റി എന്ന് നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് ഇരു മുന്നണിക്കും പ്രശ്നമല്ല.ഒരു കാര്യം വ്യക്തം....ഓരോ ദിവസവും ഓരോരോ വിവാദങ്ങള്‍ അഴിച്ചു വിട്ട് ജനശ്രദ്ധ  തിരിച്ചു വിടുക.സി.ബി.ഐ നല്‍കും മായകാഴ്ചകള്‍ കേരളീയ ജനാധിപത്യ സമൂഹം എത്ര കണ്ടു ഞെട്ടിയതാണ്.ഹഹ....ആത്മഹത്യക്ക്15 ദിവസം മുന്‍പ് അനഘ പീഡിപ്പിക്കപെട്ടെന്ന്മെഡിക്കല്‍ റിപ്പോര്‍ട്ട്‌  ....ഒടുവില്‍ നമ്മുടെ കുറ്റാന്വേഷകര്‍ കണ്ടെത്തിയത്....അച്ഛന്‍ മകളെ മരണ തലേന്ന് പീ ഡിപ്പിചെന്ന്...അച്ഛന്‍  മാത്രമാണത്രെ കൂട്ടമരണത്തിന് നാല് ദിവസം തുടര്‍ച്ചയായി പുറത്തിറങ്ങിയത്..മകള്‍ അശുദ്ധയായതറിഞ്ഞു മനസ്സ് തകര്‍ന്ന ഒരു കുടുബത്തെ മുഴുവന്‍ അപമാനിച്ച്....അല്ലാ....അന്വേഷണ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കാണ് ഈ ഗതി വന്നതെങ്കില്‍ കേസിന്റെ നിറം മാറുമായിരുന്നല്ലോ!അഭയകേസ് എവിടെ എത്തി?ഏന്താ മാറാട് കൂട്ടകൊല മുന്‍കൂട്ടി അറിഞ്ഞെന്ന് ചാനലുകളില്‍ ഉച്ചത്തില്‍ ആഘോഷിച്ച വ്യക്തിക്ക് ശിക്ഷയില്ലേ?ഓരോ മുന്നണിയും ഉന്നതരെ സംരക്ഷിക്കുന്നതിനു ഇനിയും എത്രയോ ഉദാഹരണങ്ങള്‍ കേരളീയര്‍ക്ക് മുന്നിലുണ്ട്.ജഡജസിനു കൈകൂലി 36 ലക്ഷം കൊടുക്കുന്നത് കണ്ട വ്യക്തി ആ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് ചാനലുകള്‍ വഴി വിളംബരപെടുത്തിയത് പേടിച്ചിട്ടല്ലേ?.ധനവും,അധികാരവും ഉണ്ടെങ്കില്‍  ആര്‍ക്കും ഏതു കേസില്‍ നിന്നും രക്ഷപെടാം.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട മുഖം എന്ന്  ജ്വാജല്യമാര്‍ന്ന ഉയര്‍ന്ന തലത്തില്‍    എത്തും ?           ?നമുക്ക് കാത്തിരിക്കാം.കെ.എം.രാധ

No comments:

Post a Comment