Friday, 1 February 2013

പ്രിയപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടീ
       മോളേ....സ്കൂള്‍ പഠനകാലത്ത്15-16 വയസ്സില്‍( 19961(9(1996)...>> (1996)    അപക്വം,ലോകപരിചയമില്ലായ്മ,കാമുക ആകര്‍ഷണം,കൌമാര ചാപല്യത്തില്‍ ചതി കുഴിയില്‍ വീണ ഇളം പൈതലി ന്‍റെ ''പൂര്‍ണ്ണ സമ്മതത്തോടെ കാര്യങ്ങള്‍ നിര്‍വഹിച്ചതെന്നു'' വരുത്തി തീര്‍ത്തു പണം,ഉന്നതസ്വാധീനം വഴി രക്ഷപ്പെട്ട  43 ധര്മരാജന്മാരുടെയും,     രാഷ്ട്രീയക്കാരുടെയും എല്ലാ വീരസാഹസപീഡന വേട്ടകള്‍ ഓര്‍ത്തെടുക്കൂ.ഒരക്ഷരം വിടാതെ ബഹു:സുപ്രീംകോടതിയില്‍ ബോധിപ്പിക്കൂ.സത്യം,നീതി,ന്യായം പുലര്‍ന്നു കാണാന്‍ കൊതിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ കുഞ്ഞേ ....നിനക്ക് പിന്നിലുണ്ടാകും.''ഉന്നതര്‍ക്ക് എന്തുമാവാം,എന്നാല്‍ ഞങ്ങള്‍ക്കും.ശിക്ഷ ലഭിക്കില്ല എന്ന ഉത്തമ വിശ്വാസമാണ് ''സാധാരണക്കാര്‍ക്ക്   പോലും പീഡനം നടത്താനുള്ള തന്റേടം ലഭിക്കുന്നത്!.ഒരു വയസ്സ് തൊട്ടു ജീവിത സായാഹ്നം വരെയുള്ള  കാലങ്ങളിലെ(40,50,60,70 വയസ്സിനപ്പുറം വരെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും ഓര്‍ത്തെടുക്കുന്ന എത്രയോ മനുഷ്യര്‍ ഭൂമി മലയാളത്തിലുണ്ട്.അതുകൊണ്ട് ,''പാതി സത്യസന്ധന്മാരുടെ ,ബിന്ദു കൃഷ്ണമാരുടെ  പാപക്കറ പുരട്ടിയ കൂട്ടായ്മ വാക്കുകള്‍ അവജ്ഞയോടെ തള്ളിക്കളയൂ.അവരോടു പറയൂ....76 കാരന്‍ എന്‍.ഡി തിവാരിയോ,ഈയിടെ കള്ളനോട്ടു,  കൈവശംവച്ചതിനു, പെണ്‍പീഡനത്തിനു അറസ്റ്റ്‌ ചെയ്യപെട്ട  നാഗാലാന്റ് കോണ്ഗ്രസ് നേതാവോ അല്ല ഞങ്ങളുടെ ആദര്‍ശപുരുഷന്‍മാര്‍.>മറിച്ച് ബഹു:സുപ്രീം കോടതി ജസ്റ്റിസ്‌ എ.കെ.പട്നായിക്,ജസ്റ്റിസ്‌ ജ്ഞാന്‍ സുധാമിശ്രയുമാണ്.ബഹു :മിശ്ര കേരള ഹൈക്കോടതിയോട് ചോദിച്ച ഒരു ചോദ്യം സമൂഹമനസാക്ഷിയെ മാത്രമല്ല എല്ലാ മാതാക്കളെയും ഞെട്ടിക്കുന്നു.പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ''ഒരാളുടെ കാര്യത്തില്‍ സമ്മതമുണ്ടെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം.43 പേര്‍ക്കും പെണ്‍കുട്ടി സമ്മതം കൊടുത്തുവെന്ന ഹൈക്കോടതി കണ്ടെത്തല്‍ ഞെട്ടിക്കുന്നു.""അങ്ങനെ തെറ്റ് ചെയ്യാന്‍ തോന്നുന്ന കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയോ,അതോ ആ ഇളംകുഞ്ഞിനെ പിച്ചി ചീന്തുകയോ ഏതാണ് മുതിര്‍ന്നവര്‍ക്ക് അഭികാമ്യം?....വിവരം പുറത്ത് പറഞ്ഞാല്‍  കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അക്കാലത്ത് പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നത് ശ്രദ്ധിക്കുക.സമാനമായ പെണ്‍പീഡനത്തില്‍ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി രണ്ടു പെണ്‍കുട്ടികള്‍ തീവണ്ടിപാളങ്ങളില്‍ ജീവനൊടുക്കിയത് ശ്രദ്ധേയം.അല്ലാ...ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ എന്താണ് ടി.എന്‍. പ്രതാപന്‍ അവര്‍കള്‍ ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്താത്ത്?.ഏതു സമുദായനേതാവിന്റെ ആജ്ഞാനുവര്‍ത്തിയായിട്ടാണ് കേരള സര്‍ക്കാരില്‍  തൊഴിലെടുക്കുന്ന  കോണ്‍ഗ്രസ്      നേതാക്കള്‍  പ്രവര്‍ത്തിക്കുന്നതെന്നു  ടി.എന്‍.പ്രതാപന്‍ നിഷ്പക്ഷ കേരളീയ സമൂഹത്തോട് മറുപടി നല്‍കൂ.എന്നും യുഡിഎഫ്‌-എല്‍ഡി എഫ് അനുപാതത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന ഭൂരിപക്ഷസമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാതെ ,ഹൈക്കമാന്റ് എന്നൊക്കെ ചൊല്ലി പേടിപ്പിക്കാതെ ടി.എന്‍.പ്രതാപാ!ഞങ്ങള്‍ ഇവിടെങ്ങാനും ഒരു കോണില്‍ ജീവിച്ചു പൊയ്ക്കോട്ടേ.!നിങ്ങള്‍ കൊണ്ഗ്രസ്സുകാര്‍  കോടിക്കണക്കിനു  രൂപ മുടക്കി   നിരത്തില്‍ മുഴുവന്‍ ഫ്ലെക്സ്‌ ബോര്‍ഡുകളില്‍ തിളങ്ങി നില്‍ക്കു.ഘടക കക്ഷികളില്‍ സോഷ്യലിസ്റ്റ്‌ ജനതയോടോ,എന്തിനു ലീഗ് നേതൃത്വത്തോടോ ഭൂരിപക്ഷക്കാരുടെ പ്രശ്നങ്ങള്‍ സംസാരിച്ചാല്‍  ( ഫലമൊന്നുമില്ലെങ്കിലും)ഒന്ന് കേള്‍ക്കനെങ്കിലും അവര്‍ സന്മനസ്സ് കാണിച്ചെന്ന്  വരും.  മേലില്‍ സമുദായ നേതാക്കള്‍ ചെന്നിത്തലയോടോ,ബാലരാമ-പ്രതാപന്മാരോടോ..സംസാരിക്കാതിരിക്കുക.വരുന്ന മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍  ചുട്ട മറുപടി കൊടുക്കൂ. കോഴിക്കോട്‌ ചാലപ്പുറം, തളികുളങ്ങര റോഡുകള്‍ സ്ലാബിടാതെ,നാറുന്നു ,   പൊട്ടിപൊളിഞ്ഞു  കിടക്കുന്നു.കുടിവെള്ളം കിട്ടാക്കനി.ജനം വിലക്കയറ്റം കൊണ്ട് പൊരിയുന്നു.കോണ്ഗ്രസ്സിന് വോട്ട് ബാങ്ക് മാത്രമാണ് ലക്‌ഷ്യം.നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കെടത്തിനെ  വലിച്ചു   താഴേക്ക്‌ എറിഞ്ഞത് ശ്രദ്ധിക്കൂ.
            .പിന്നെ ശ്രീനാരായണഗുരു ഹിന്ദുമതത്തിലെ വിവിധ ജാതികളില്‍ പ്രത്യേകിച്ചു ഉയര്‍ന്ന-താഴ്ന്ന ജാതികള്‍ തമ്മിലുള്ള ഉച്ച നീചത്വങ്ങള്‍  ഇല്ലാതാക്കാനാണ് ശ്രമിച്ചത്.ശിവപ്രതിഷ്ഠ നടത്താന്‍ ഒരുങ്ങിയ ഗുരുവിനെ എതിര്‍ത്ത ഉയര്‍ന്ന ജാതിക്കാരോട് ജാതി പറഞ്ഞു കൊണ്ട് ''ഈഴവ ശിവനെയാണ് പ്രതിഷ്ഠിക്കുന്നതെന്ന്'' ഉച്ചത്തില്‍ ഘോഷിച്ചു.അതുകൊണ്ട്,മന്നത്തു പദ്മനാഭന്‍'' നായര്‍'' വെട്ടിമാറ്റി സമുദായ ഐക്യം കാത്തു സൂക്ഷിച്ചത് പോലെ ഹിന്ദുമതത്തിലെ ആദിവാസി തൊട്ടു ബ്രാഹ്മണര്‍ വരെ അവരവരുടെ ആചാര -വിശ്വാസ-വിവാഹ-പാരമ്പര്യം നിലനിര്‍ത്തികൊണ്ട് തന്നെ ,ഇതര മതങ്ങളെ ഒട്ടും നോവിക്കാതെ ഐക്യം സാധ്യമാക്കുക.കൊണ്ഗ്രസ്സുകാര്ക്ക് ദേശസ്നേഹം ഉണ്ടായിരുന്നെങ്കില്‍ ശത്രുക്കള്‍ തല കൊണ്ട് പോയ ജവാന്‍റെ ആത്മശാന്തിക്ക് ഒരു നിമിഷം ചിലവഴിക്കുമായിരുന്നു.അത് കേരളത്തില്‍ സംഭവിച്ചില്ല.ഏതോ ഒരു ഫേയ്സ്ബുക്ക് സുഹൃത്ത് ''ദേശസ്നേഹത്തിന്റെ മൊത്ത കച്ചവടം ഏറ്റെടുക്കണ്ട''എന്ന്  ഉപദേശിച്ചു .ഒരു വ്യക്തി എന്താകണം എന്ത് ആയിക്കൂടാ  എന്ന് തീരുമാനിക്കേണ്ടത് വ്യക്തിയാണ്.അപരന്‍ അല്ല.കെ.എം.രാധ

No comments:

Post a Comment