കഥ
മനുഷ്യാവകാശം
കെ.എം.രാധ
കെ.എം.രാധ
നീന ടീച്ചര്‍ ഏഴാം ക്ലാസിലേക്ക് വരുമ്പോള്‍ കണ്ടത് അബ്ദുവും,രാമനും തമ്മില്‍ പൊരിഞ്ഞ തല്ല്.കാഴ്ചക്കാരായ സഹപാഠികള്‍ കൈയടിച്ച്, വിരലുകള്‍ വായില്‍ വെച്ചു വിസിലടിച്ച് ,കൂവി പ്രോത്സാഹിപ്പിക്കുന്നു.....
പ്രകടമായ ദേഷ്യത്തോടെ അവള്‍ രണ്ടുപേരെയും പിടിച്ചു മാറ്റി.സകല ശക്തിയും ഒന്നിച്ചെടുത്ത് രണ്ടു തടിയന്മാരെ വേര്പൊടുത്തുക....നീന വല്ലാതെ കിതച്ചു .
അബ്ദുവിന്റെ നെറ്റി മുറിഞ്ഞിട്ടുണ്ട്.രാമന്റെ വായില്‍ നിന്നു ചോരയൊലിക്കുന്നു.പ്രാഥമിക ശുശ്രൂഷക്ക് ശേഷം അവള്‍ രണ്ടു പേരുടെയും കൈവെള്ളയില്‍ കൃത്യം രണ്ടടി കൊടുത്തു.കാര്യം

,ശുഭം. കഠിനം!
പിറ്റേന്ന് രാവിലെ നബീസയും,വേണിയും ഇരിപ്പ് മുറിയിലെത്തി.നീന കുട്ടികള്‍ എഴുതികൊണ്ടുവന്ന ഇംഗ്ലീഷ് പദ്യത്തിലെ തെറ്റ് തിരുത്തുകയാണ്.
''ങ്ങളെന്താ....ടീച്ചറെ ന്റെ അബ്ദൂനെ ങ്ങള് തല്ലി കൊല്ലോ?ന്റെ മോന്‍ ...പനിച്ചു....ഒരു തുള്ളി

ബെള്ളം എറക്ക്ന്നില്ല.ങ്ങള് രാമനെ അടിച്ചതെങ്ങനാന്ന് ഞമ്മക്കറിയാം.''
നീന ടീച്ചര്‍ ,ഞെട്ടി.
''അത് പറയണ്ട.രാമന്റെ ഇടതു കൈ അനക്കാന്‍ വയ്യ. കരുത്ത് ന്റെ മോനോട് വേണ്ട.''
''അത് പറയണ്ട.രാമന്റെ ഇടതു കൈ അനക്കാന്‍ വയ്യ. കരുത്ത് ന്റെ മോനോട് വേണ്ട.''
നബീസയുടെ ദേഷ്യത്തിനു കനം കൂടിയെന്ന് മുഖം,.സാക്ഷി.
''ങ്ങള് ....ഹലാക്കില് ഞമ്മന്റെ മനുസ്യാവകാസത്തിന്റെ മേലോട്ട് ചാടി
കേറ്‌ന്നത് അങ്ങോട്ട് നിര്ത്തി ക്കോളി...ഞമ്മള് പറഞ്ഞില്ലാന്നു ബേണ്ട.
കേറ്‌ന്നത് അങ്ങോട്ട് നിര്ത്തി ക്കോളി...ഞമ്മള് പറഞ്ഞില്ലാന്നു ബേണ്ട.
സഹപ്രവര്ത്തകകരുടെ മുഖങ്ങളില്‍ സഹതാപം,പരിഹാസം,പുച്ഛം, അര്‍ഹിക്കുന്നത് ലഭിച്ചുവെന്ന .... സംതൃപ്തി.
''സ്വന്തം മക്കളെ അടിച്ചു നന്നാക്കിയാല്‍ മതി.''
''സ്വന്തം മക്കളെ അടിച്ചു നന്നാക്കിയാല്‍ മതി.''
വീണ, സ്വരം മൂര്‍ച്ചപ്പെടുത്തി
സ്കൂള്‍ ഗേറ്റ് കഴിഞ്ഞു പോകുന്ന നബീസയെ,വീണയെ അഭിനന്ദിക്കാന്‍ ചിലരെത്തി.
''ഞമ്മള് കണക്കിന് കൊടുത്ത്....''
നബീസ...സന്തോഷം മറച്ചുവെച്ചില്ല.
''ഓ....അവള്ടെ് ഒരു കപടമനുഷ്യാവകാശം.'
കാവിക്കാരന്‍ പല്ലിറുമ്മി.
''രാഷ്ട്രീയക്കാരന്‍ ഭര്ത്താാവിന്റെ വാക്ക് കേട്ടതു കൊണ്ട് മാത്രമാണ്,വന്നത്.രാമന്‍ മഹാവില്ലനാ...''
വീണ ,മാപ്പുസാക്ഷിയായി.
നാളെ ....നീനടീച്ചരുടെ അടുക്കല്‍ ചെന്ന് ക്ഷമാപണം....''
വീണ, മനസ്സില്‍ കണക്ക് കൂട്ടി.
. വൈകുന്നേരം നീന..മേലധികാരിയില്‍ നിന്ന് പിരിച്ചുവിടല്‍ നോട്ടീസ് കൈപറ്റി ....
'' മനുഷ്യാവകാശത്തിന്റെ നേര്ക്കു ള്ള കടന്നുകയറ്റമെന്നു വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍.......... ''......
അപ്പോള്‍ ,രാമനും,അബ്ദുവും ....മൈതാനത്തിന്റെന വിശാലതയില്‍ കബഡി...കളിക്കുകയായിരുന്നു...........
അപ്പോള്‍ ,രാമനും,അബ്ദുവും ....മൈതാനത്തിന്റെന വിശാലതയില്‍ കബഡി...കളിക്കുകയായിരുന്നു...........
small is beautiful
ReplyDelete