Thursday, 23 May 2013

കഥ കാണാവഴികള്‍
കെ.എം.രാധ

കളിക്കൂട്ടുകാരി, ,നിത്യയുടെ മാറിലേയ്ക്ക് ആര്‍ത്തലച്ചു വീണു.
''കരയരുത്.....സാരമില്ല...''
നിത്യ, അവളുടെ കണ്ണീര്‍ വീണ മുഖം തഴുകി.,പലരുടെ പലമട്ടിലുള്ള ജീവിതം ഇടറും വാക്കുകളില്‍ അവള്‍ക്ക് മുന്‍പില്‍ നിരത്തി.
''ഇല്ല..വയ്യ.ഇതെനിക്ക് താങ്ങാനാവില്ല''......അവള്‍ എന്തൊക്കെയോ പിറുപിറുത്തു
വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രിയന്‍ ഹൃദയാഘാതത്താല്‍ നഷ്ടപ്പെട്ടത്, ഒരു ചെറു ജോലിയില്‍ മുഴുകി,.രാപകല്‍, മകന്‌ വേണ്ടി ഇക്കാലമത്രയും .തീയില്‍ ചവുട്ടി..ഒരു പൂക്കാലവരവിന് കാത്തിരുന്നത്.
......ഒടുവില്‍ ,ഇരുപത്തെട്ടുകാരന്‍ ,,.എംബി എക്കാരന്‍ ,മകന്‍ ഉയര്‍ന്ന തൊഴില്‍ നേടി തന്നേക്കാള്‍ ഇരുപത് വയസ്സ് മൂപ്പുള്ള വിവാഹമോചിതയ്ക്ക് ഒപ്പം....സുഖത്തിന്റെ കാണാവഴികള്‍ തേടുന്നത്....
നിത്യ ,അവളെ സാവധാനം ദേഹത്ത് നിന്ന് അടര്‍ത്തി മാറ്റി മെത്തയില്‍ കിടത്തി .
അബോധത്തില്‍, ദുഃ സ്വപ്നങ്ങളുടെ. താഴ്‌വരയില്‍ അലയുന്ന ,സ്നേഹിതയുടെ ചെവിയില്‍.,ചുണ്ടുകള്‍ ചേര്‍ത്തു...
''ഒക്കെ ശരിയാവും...മകന്‍ തിരിച്ചു വരും.ഇന്നല്ലെങ്കില്‍...>>....നാളെ.....

2 minutes ago

No comments:

Post a Comment