കഥ
ജഹാംഗീര്‍
കെ.എം.രാധ
'' ഹലോ....''
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ട സ്വരത്തിലെ തിരിച്ചറിവ് അയാളെ ഒരു നിമിഷം..മനസ്സ്..എങ്ങോ....എവിടെ യോ..ഒരു വിങ്ങല്‍..
'എങ്ങനെ നമ്പര്‍ കിട്ടി''
''ങ്ഹാ...ആ കഥയൊക്കെ തമ്മില്‍ കാണുമ്പോള്‍ പറയാം,പൂര്‍വിദ്യാര്‍ത്ഥി സംഗമം,വരണം.കുടുംബസമേതം.''
ജഹാംഗീര്‍. ,ഒരു മാത്ര വേദനയില്‍ ഒളിഞ്ഞു.
''എന്താ ...മിണ്ടാത്തെ?''
'' സുലൈഖ പോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു''
പെട്ടെന്ന്,അപ്പുറത്ത്,നിശ്വാസം ,പതുക്കെ....
''ഒന്നും അറിഞ്ഞില്ല..ജഹാംഗീറിന്റെ നിക്കാഹ് പോലും ..സോറി.പിന്നെ...''
'',സുലൈഖക്ക്,മീരയെ നന്നായിട്ടറിയാം. മകന്‍ യുഎസില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍...... ,ഭാര്യയും രണ്ട് കുഞ്ഞുങ്ങളും.. അവിടെ ,സ്ഥിരതാമസം.''
''കോളജ് ദിനങ്ങള്‍ അരികിലെത്താറില്ല....അല്ലെ.എവി ടെ നേരം അല്ലേ ?
പലപ്പോഴും, ഉള്ളിലുള്ളത് നേര്‍വിപരീതം പറയുക മീരയുടെ സ്വഭാവം.
ചോദ്യം അനാവശ്യമെന്ന് ഇരുവര്‍ക്കും തോന്നി
'മീരയുടെ.....''
`ഓ...മോളും സോഫ്റ്റ്‌വെയര്‍ തന്നെ.കഴിഞ്ഞ മാസം,വിവാഹം. ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍, ഞങ്ങള്‍ രണ്ടും ഇവിടെ.സ്വസ്ഥം. ജഹാംഗീര്‍ .നിര്‍ബന്ധമായും വരണം .നമ്മളെല്ലാം ഇനി എത്ര കാലം ?'
അലകടല്‍...,ഇരമ്പുന്നു,..വാക്കു കള്‍ ,നോവുന്നു.
''പാടില്ല.ജഹാംഗീര്‍, മതങ്ങള്‍ക്കിടയില്‍പ്പെട്ട് മുറുകുന്ന നമുക്ക് ഒന്നായാലും,ഇല്ലെങ്കിലും സ്വസ്ഥത കിട്ടില്ല. പിന്നെ,കാലമേറെ കഴിഞ്ഞ്, വയസ്സാവുമ്പോള്‍..., എന്നെങ്കിലും..കാണും,അന്ന്,ഇതെ ല്ലാം കളി തമാശയായിട്ടേ,തോന്നൂ.''
മീരയുടെ കണ്‍കോണില്‍ കണ്ണീര്‍സ്പര്‍ശം.
''ജഹാംഗീര്‍.. ....., നമ്മുടെ പഴയകാലത്തെത്തി.....അല്ലേ?''
അയാള്‍,ചെറുതായൊന്ന് ഞെട്ടി.
''ശരിയാണ്''
ഒരു കാര്യം ചോദിച്ചാല്‍ പിണങ്ങുമോ''
'മീരയുടെ സ്വരം എന്നും ഒപ്പമുണ്ടായിരുന്നു....പക്ഷേ... ..
''ഇല്ല''
''എന്തുകൊണ്ട് വീണ്ടും ഒരു.....''
എന്തിന്.!ആ പഴയ ജഹാംഗീറില്‍ നിന്ന് മാറാന്‍ മയ്യത്തെടുക്കും വരെ കഴിയില്ല''
മൌനത്തിന് എന്തൊരു.ആര്‍ദ്രത!...
'വരില്ലേ''
അവളുടെ നേര്‍ത്ത സ്വരത്തിന് വല്ലാത്തൊരാകര്‍ഷണം.
'വരും ,'ഉറപ്പ്''
''ഹാവൂ...ആശ്വാസമായി''
കോളേജ് കാമ്പസ്സില്‍ കവിത,നാടകം,,പ്രസംഗത്തിന് മാറി മാറി ഒന്നും രണ്ടും സ്ഥാനങ്ങള്‍........,നിറഞ്ഞ സദസ്സ് സാക്ഷിയായി ഏറ്റുവാങ്ങുന്നത്,.പതുക്കെപ്പതു ക്കെ..പരസ്പര ബഹുമാനം,.ലൈബ്രറിയില്‍ .നിശ്ശബ്ദ കൂടികാഴ്ച്ചകള്‍, ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങും പ്രണയമന്ത്രങ്ങള്‍...>>..
''വീട്ടില്‍ വിളിക്കുന്ന പേരും ഇഷ്ടം....പ്രിന്‍സ് സലീമിനെ ഓര്‍ക്കും''
അകലെ ചെറുരേഖ പോലെ നിനവുകള്‍ അയാളെ ചുറ്റിപിണഞ്ഞു.
'' ചരിത്രം പഠിച്ചു,പഠിച്ച് രാജകുമാരന്മാരെ പ്രണയിച്ചു തുടങ്ങി അല്ലേ ?ഈയുള്ളവന്‍ സുന്ദരനല്ലേ''
'അതേ?you are really handsome''
മീരയുടെ വാക്കുകളില്‍ അലിഞ്ഞലിഞ്ഞ്...
''നിങ്ങള്‍ക്കൊക്കെ എത്ര കല്യാണം വേണമെങ്കിലും ആവാം.ജീവിത സഖിക്ക് അസുഖം..പല കാരണങ്ങള്‍.!.....>ഇതൊക്കെ ശരിയോ?പലരും ആ സ്വാതന്ത്ര്യം ദുരുപയോഗം....''
പെട്ടെന്ന് ജഹാംഗീര്‍ 'ഗൌരവത്തോടെ
''മീര ഞങ്ങളുടെ മതത്തെ ആക്ഷേപിച്ചുവെന്ന് മതപണ്ഡിതരോട് പരാതിപ്പെടും.''
മീരയുടെ മുഖം പേടിച്ച്.,വെറുങ്ങലിച്ച്...
ജഹാംഗീര്‍,പൊട്ടിച്ചിരിച്ചു.
''ഈയുള്ളവന്‍ നിക്കാഹ് കഴിക്കുമെങ്കില്‍... >.....ഒരേ ഒരാളെ മാത്രം. ''
''ആ പെണ്ണ്...സുകൃതം ചെയ്തവള്‍...........>.....''മീ രയുടെ നൊമ്പരം മിഴികളില്‍ വായിച്ചെടുക്കാം.
.............................. .............................. .............................. ..
നമ്പര്‍ അമര്‍ത്തുമ്പോള്‍,മീര തീരുമാനിച്ചു...... വരാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞാല്‍,നിര്‍ബന്ധിക്കണം,ജഹാം ഗീര്‍ വരും.....
ഹലോ...
ഫോണ്‍ എടുത്തത് മറ്റാരോ .......
‘’ ജഹാംഗീറിനെ ,വിളിക്കൂ..നാളെ,കൂട്ടായ്മയെന് ന് ഓര്‍മപ്പെടുത്താനാണ്''.
'' അറിയാം.ബാപ്പ.,പോയി.കഴിഞ്ഞാഴ്ച ഇതേ ദിവസം,ഇതേ നേരത്ത്.''
പെട്ടെന്ന് , അപ്പുറത്ത് ''അയ്യോ''.വിളിയില്‍........... ....>.....ഫോണ്‍ ബന്ധം മുറിഞ്ഞു.
നമ്പര്‍ അമര്‍ത്തുമ്പോള്‍,മീര തീരുമാനിച്ചു...... വരാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞാല്‍,നിര്‍ബന്ധിക്കണം,ജഹാം
ഹലോ...
ഫോണ്‍ എടുത്തത് മറ്റാരോ .......
‘’ ജഹാംഗീറിനെ ,വിളിക്കൂ..നാളെ,കൂട്ടായ്മയെന്
'' അറിയാം.ബാപ്പ.,പോയി.കഴിഞ്ഞാഴ്ച ഇതേ ദിവസം,ഇതേ നേരത്ത്.''
പെട്ടെന്ന് , അപ്പുറത്ത് ''അയ്യോ''.വിളിയില്‍...........
.
Click here to Reply or Forward
|
കലാലയത്തില്‍ അന്യമതത്തില്‍ പെട്ട ഒരു യുവാവിനോടു യുവതിക്കു തോന്നിയ കൌതുകവും ഇരുവരും ഇരുവഴിയില്‍ പിരിഞ്ഞു നാല്പതു കൊല്ലത്തിനുശേഷം അയാളുടെ ആകസ്മികമായ അന്ത്യവും ലളിതഭാഷയിലൂടെ ഹൃദയസ്പൃക്കായി ആവിഷ്കരിച്ചു.
ReplyDelete