Monday, 9 September 2013

സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ സാധാരണ ഇന്ത്യക്കാരെ പിച്ചച്ചട്ടിയെടുപ്പിക്കുന്നു
1 ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച കോണ്ഗ്രസ്സ് സര്‍ക്കാര്‍ ,കള്ളപ്പണക്കാരെ ,കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാര്‍.> ജനത്തിന്‍റെ നികുതിപ്പണം എടുത്ത് ,സ്വകാര്യ ലോബികള്‍ക്കുവേണ്ടി ,വര്‍ഷത്തില്‍ അഞ്ചു ലക്ഷം കോടി നികുതിയിളവ്‌ കൊടുക്കുന്ന മന്‍മോഹന്‍സിങ്‌ സര്‍ക്
കാര്‍,ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെരിച്ചു കൊല്ലുന്നു.അവശ്യ സാധങ്ങളുടെ വില കൂട്ടി,വിദേശ -സ്വദേശ വന്‍കിടക്കാരുടെ പ്രീതി സമ്പാദിച്ച്,ഇന്ത്യന്‍ സമ്പദ്‌ഘടന പൊളിച്ചടുക്കി,ആഗോളമാന്ദ്യമെന്ന് കള്ളം പ്രചരിപ്പിക്കുന്നു. എഴുപത് -തൊണ്ണൂറുകളില്‍ പാകിസ്ഥാന് വേണ്ടത്ര ആയുധ ധന സഹായം നല്‍കി, അമേരിക്ക പോലുള്ള വിദേശ ശക്തികള്‍ അവഗണിച്ച അന്നത്തെ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായത് ഇച്ഛാശക്തി മാത്രമല്ല,കൃഷി,നാണ്യവിളകള്‍, പാരമ്പര്യ വിഭവശേഷി കാര്യക്ഷമമായി വിനിയോഗിച്ച്,,ചെലവ് ചുരുക്കലും,ഒരളവു വരെ വിപണി പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞുവെന്ന് ഓര്‍ക്കുക.
രാഷ്ട്രീയക്കാര്‍ക്ക്, ബിനാമികള്‍ക്ക് ഏത് വിധേനയും ധനം സമ്പാദിക്കാം .ധൂര്‍ത്തടിക്കാം ..ഒരു റെയിഡും ഇല്ല .അവര്‍ക്ക്,ഓഹരി വിപണി ,തോട്ടം എന്ന ഓമന പേരില്‍ ആയിരക്കണക്കിന് ഭൂമി,സ്വന്തം,,ഒപ്പം , വ്യാജനോട്ടുവിപണി സ്ജീവം. 180000 കോടി കള്ളപ്പണം ആനന്ദലബ്ധിക്കിനിയെന്തു വേണം? ആധുനിക ഇന്ത്യയെന്ന സ്ഥാപനം,പട്ടിണി,തൊഴിലില്ലായ്മ, വിലവര്‍ദ്ധന,,ഇത്തരം നെറികേട്ട കാര്യങ്ങളാണ് സാധാരണ ഇന്ത്യക്കാര്‍ നേരിടുന്ന തീവ്ര പ്രശ്നങ്ങള്‍....
ആധുനിക ഇന്ത്യയുടെ ഉരുക്കുശില്പ്പി രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടത് പോലെ ''''നേതൃത്വ അഭാവം.''..ജനഹിതത്തിന് യോജിച്ച..ശക്തവും,യുക്തവുമായ തീരുമാനങ്ങള്‍ (അഴിമതിരഹിതമായി) എടുത്തു ഉടനടി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന നേതൃത്വത്തിന് മാത്രമേ നാടിനെ രക്ഷിക്കാനാവൂ.സ്വിസ്സ്ബാങ്ക് പണം ഇങ്ങെത്തിയില്ലെങ്കിലും,സാരമില്ല ,സാധാരണക്കാരുടെ വീട് കൊള്ളയടിച്ചു കിട്ടും സ്വര്‍ണ്ണം 1991 ലേതു പോലെ ലോകബാങ്കില്‍ പണയം വെച്ച് പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനാവുമോ/.
കെ.എം.രാധ
21Like ·  · Promote · 

No comments:

Post a Comment