Tuesday, 15 January 2013


ഇന്ത്യാവിഷന്‍...പീഡനസംവാദം കേള്‍ക്കൂ....സുഹൃത്തുക്കളെ
...
ജയശങ്കര്‍ വക്കീലിനെ, കൂലിയില്ലാ അഭിഭാഷകന്‍,പത്ര-ചാനലുകാരെ....അധിക്ഷേപിച്ച മാന്യന്‍ .ചൊല്ലുന്നതത്രയും.ശരി..ദാമോദരന്‍മാരും,തങ്കപ്പ -നാരായണകുറുപ്പ്,രാമന്‍ പിള്ളമാരും (എല്ലാവരും അസ്സല്‍ ഹിന്ദുക്കളാണേ.കുറി തൊട്ടു..എന്തൊരു ദൈവഭക്തി !) .പണത്തിനുവേണ്ടി(സുധാകരന്‍ എം.പി യോട് കടപ്പാട്)എന്ത് അസത്യ-വൃത്തികേടുകള്‍ അവലംബിക്കുമ്പോള്‍.....എം.പി.ബഷീര്മാരും,ജയശങ്കരന്മാര്‍ക്കും എന്ത് പ്രസക്തി?കേസ് കിട്ടാതെ ജയശങ്കരന്‍ വക്കീല്‍ വിഷമിക്കണ്ട.കേരളത്തിലെ ആയിരക്കണക്കിന് സര്‍വജാതി-മത-വര്‍ഗങ്ങളില്‍ പെട്ട പാവപ്പെട്ടവരും,സാധാരണക്കാരും, നിഷ്പക്ഷ ചിന്താഗതിക്കാര്‍,ജനാധിപത്യവാദികള്‍....താങ്കളെപോലുള്ളവര്‍ക്ക്പിന്നിലുണ്ട്.എന്‍.കെ.അബ്ദുല്‍ അസീസ്‌ (കണ്ടിട്ടില്ല,അറിയില്ല)സൂചിപ്പിച്ച ..വാക്കുകള്‍ നൂറു വട്ടം ശരി.ആ ഒരു കേസ് കാരണം എത്രഎത്ര കോടികളുടെ തിരിമറി,നഗരസഭയ്ക്ക് നഷ്ടപെട്ട ഭൂമി....വീഎസ് നേരിട്ട പാര്‍ട്ടിയിലെ അന്തര്‍നാടകങ്ങള്‍.....അതായതു ...ഉന്നതര്‍ ഏതു പാര്‍ടിയിലായാലും അവരെ രക്ഷിക്കാന്‍ ...കടയില്‍ നാരങ്ങാവെള്ളം കുടിക്കാന്‍ പോയാല്‍ കൂടി നിഷ്കളങ്ക പെണ്‍കുട്ടികള്‍....പിച്ചി ചീന്തപ്പെടുന്ന അവസ്ഥ...അതുകാരണം സ്വാധീനമുണ്ടെങ്കില്‍ ഗവേഷക ഇന്ദുവിനെ തള്ളിയിട്ടു കൊന്നത് പോലെ,ആരെയും കൊല്ലാം..എന്ന ഗുണപാഠം.അല്ല....കേരള സര്‍ക്കാര്‍..സ്വന്തക്കാരെ രക്ഷിക്കുന്ന തിരക്കില്‍ ഗ്യാസിനു 150 രൂപ വര്‍ദ്ധിപ്പിച്ചത്,വിലക്കയറ്റം,ശത്രു രാജ്യം ഭടന്റെ തല കൊയ്തത്...അറിഞ്ഞില്ലെന്നു തോന്നുന്നു .കേസ് അട്ടിമറിച്ചവര്‍ തന്നെ ജയശങ്കരന്‍ വക്കീല്‍ കോടതിയെ സ്വാധീനിക്കുന്നു എന്ന് പറഞ്ഞത്..സന്തോഷത്തിനു ഇട നല്‍കി.

Monday, 14 January 2013

സീതയുടെ വഴി


കഥ: സീതയുടെ വഴി
കെ.എം.രാധ
സമയം.....രാത്രി ......പതിനൊന്ന്......
''നിന്നോട് പറയുന്നു മേലില്‍ ഫേയ്സ്ബുക്കില്‍.... എഴുതരുത്,നിന്നെ മോശപ്പെടുത്തി ആരും സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല''
ഭര്‍ത്താവിന്റെ, മുഖം ഗൌരവം.
''അന്വേഷണാത്മകപത്രപ്രവര്‍ത്തനം.....സാധാരണക്കാര്‍ ക്ക് ആശ്വാസകരം.എന്നെക്കൊണ്ട് കഴിയും വിധം സമൂഹത്തെ....സഹായിക്കുന്നു'
അവളുടെ മറുപടി അയാളെ ക്രുദ്ധനാക്കി.
''ഫേയ്ക്ക് ഐഡിയുമായി വരുന്നവര്‍ എഴുതുന്ന അല്പ്പത്തങ്ങള്‍ കേട്ടിട്ടും മതിയായില്ലേ?
''സംസ്കാരം,പരിഷ്കാരം ജന്മസിദ്ധം. തെറ്റും,അതിര്‍കവിഞ്ഞ ദുരാരോപണങ്ങളുമായി വരുന്നുവരെ എന്നന്നേക്കുമായി ഒഴിവാക്കാറുണ്ട്.''
''നിന്റെ വിചാരം ബുദ്ധിശാലി,ചരിത്രഗവേഷക...''
അയാള്‍...... ......>.......നിര്‍ത്തി.
''ബുദ്ധിശാലിനി''.....ശരി വാക്ക്.
'' എന്നെ പഠിപ്പിക്കാന്‍ മാത്രം നീ വളര്‍ന്നോ?''
''പിഴവുകള്‍ തിരുത്തുക ,മനുഷ്യസഹജം.''
അവള്‍ ,പിറുപിറുത്തു
പിറ്റേന്ന്....രാവിലെ ....അയാള്‍ ഉണര്‍ന്നു....
മേശപ്പുറത്ത് ഒരു കുറിപ്പ് ....
''ഫെയ്ക്‌......... സൃഷ്ടിച്ചത്....ഞാന്‍ തന്നെ.നിങ്ങളുടെ ക്രൂരത ....മനം മടുത്തു.ഇനി ഒരു മടക്കമില്ല.''
അവള്‍ ,അകലങ്ങളില്‍ , ശാന്തിയുടെ അജ്ഞാത താവളങ്ങള്‍ തേടി .....യാത്രയിലായിരുന്നു

Friday, 11 January 2013


കൊച്ചി ബിനാലെയില്‍ മനപൂര്വം നിരോധിത സംഘടനയുടെ കൊടികള്‍ നാട്ടിയ കുബുദ്ധികേന്ദ്രങ്ങളെയും, അതിനു കൂട്ട് നിന്ന ഹോളണ്ട്കാരന്‍ ജോഹന്നാസിനെയും അറസ്റ്റ്‌ ചെയ്യുക.രാജ്യദ്രോഹികളെ വോട്ടു ബാങ്ക് രാഷ്ട്രീയം നോക്കി സംരക്ഷിച്ച് ദുഷിച്ച പ്രവണത തുടച്ചു നീക്കൂ .... ഇത്രക്കാലം മിണ്ടാതിരുന്നത് കൊണ്ടാണ് അക്ബരുട്ദീന്മാര്ക്ക് നൂറു കോടി ഹിന്ദുക്കളെ പതിനഞ്ചു മിനിട്ട് കൊണ്ട് കൊന്നൊടുക്കുമെന്ന് . പറയാനുള്ള തന്റേടം ലഭിച്ചത്...(ഹഹാ....ഭാരതത്തില്‍
ഇനി സിഖ്‌ ,പാര്സി ,മുസല്മനന്മാര്‍ മതിയെന്ന് ഒരു ന്യൂനപക്ഷ എം.എല്‍..എ യുടെ വാക്കുകള്‍ കേട്ട് ,ആ തീവ്രരാജ്യസ്നേഹിയെ പൂവിട്ടു പൂജിക്കൂ.....കോണ്ഗ്രസേ....കാരണം ഇന്ത്യ ഏറ്റവും കൂടുതല്‍ ഭരിച്ച കോണ്ഗ്രസ്സിന് ഇന്നല്ലെങ്കില്‍ നാളെ നൂറു കോടി ജനത്തോട് ഉത്തരം നല്കേ്ണ്ടി വരും.ഇന്ത്യക്കകത്ത് രാജ്യദ്രോഹികളുണ്ടെന്ന്NIA,ENFORCEMENT DIRECTORATEനും അറിയുമെന്നു ഞങ്ങള്ക്ക്ക അറിയാം.മുംബൈ സ്ഫോടനകേസിലെ ഇന്ത്യക്കകത്തെ നാല്പ്പങത് രാജ്യദ്രോഹികളെ എന്താണ് ,ആരെ പേടിച്ചാണ് മന്മോഹന്ജിയും,പ്രതിരോധമന്ത്രി എ.കെ.ആന്റണിയും നിയമവലയത്തില്‍ കുടുക്കാത്തത്?അതില്‍ കേരളീയരുന്ടെന്നു (ആ ബുദ്ധികേന്ദ്രങ്ങളാണല്ലോ കശ്മീരിലേക്ക് ഇന്ത്യക്കെതിരെ യുദ്ധത്തിനു അയച്ചത്!)വോട്ടു ബാങ്കിനു വേണ്ടി മറയക്കരുത് .ഹോളണ്ട്കാരനായ ജോന്നാസ്‌ സ്റാളിനെ ....ആ വ്യക്തി കലാകാരനായാലും അറസ്റ്റ്‌ ചെയ്തു രാജ്യത്തെ രക്ഷിക്കൂ.അമേരിക്കയിലോ ചൈനയിലോ സൈനികന്റെ തല വെട്ടിയ ശത്രു രാജ്യത്തെ അതേ നാണയത്തില്‍ തിരിച്ചടിച്ചു സ്വരാജ്യത്തേയും ജനത്തെയും രക്ഷിക്കും, അവര്ക്കു രാജ്യം രക്ഷിക്കാനുള്ള നട്ടെല്ലും ചങ്കൂറ്റവും രാജ്യത്തോടും ജനതയോടും പ്രതിബദ്ധതയും ഉണ്ട്.ആ ഭീകര രാഷ്ട്രവുമായി ഉഭയകക്ഷി ചര്ച്ചത എന്നന്നേക്കുമായി ഉപേക്ഷിക്കൂ..നയതന്ത്രബന്ധം വിചേഛദിക്കൂ....രാജ്യദ്രോഹികളെ ....നാട് കടത്തൂ .ഇസ്രയേലിനെ കണ്ടു പഠിക്കൂ.ഇസ്രെയെലിനു സ്വന്തം മണ്ണ് സൂക്ഷിക്കാന്‍ അറിയാം. ഇന്ത്യന്‍ ഭരണകൂടത്തെ വെറും കടലാസ്സു പുലികളായി കാണുന്നതുകൊണ്ടാണ് താലിബാനികള്‍, ഇന്ത്യക്കാരെ കൊന്നൊടുക്കുന്നത് . ഇസ്രേയേലിന്റെ അടുക്കല്‍ ഒരു തീവ്രവാദിയും അടുക്കാത്തത് ആ രാജ്യത്തിനകത്തു രാജ്യസ്നേഹികളുണ്ട്.മാത്രമല്ല ....ഇതുപോലെ അവരുടെ ഒരു സൈനികന്റെ തലയെടുത്താല്‍.... പകരം സകല തീവ്രവാദികളുടെയും തലകള്‍ അവരുടെ കാല്കീ ഴില്‍ കിടന്നു ഉരുളും.ഭാരതത്തെ രക്ഷിക്കേണ്ടത് ഭരണകൂടം. ഇന്ത്യന്‍ ഭരണകൂടത്തെ ഓര്ത്തു ഞങ്ങള്‍ ഇന്ത്യക്കാര്‍ ലജ്ജിക്കുന്നു.
                                                                                       

1.        
2.      
http://profile.ak.fbcdn.net/hprofile-ak-ash4/373521_527725837256414_1192422790_n.jpg

                                                                                       

1.        
2.      
http://profile.ak.fbcdn.net/hprofile-ak-ash4/373521_527725837256414_1192422790_n.jpg

1.       ബഹു:പ്രതിരോധമന്ത്രി എ.കെ.ആന്റണി, ശ്രീ.എം.പി.വീരേന്ദ്രകുമാര്‍,ജി.കാര്‍ത്തികേയന്‍,വി.എം.സുധീരന്‍,
ആര്യാടന്‍ മുഹമ്മദ്‌.....ഇന്ത്യന്‍ ജനാധിപത്യത്തില്‍ ,ആര്‍ഷഭാരത സംസ്കാരപാരമ്പര്യത്തില്‍ , മതേതര കാഴ്ചപ്പാടില്‍ വിശ്വസിക്കുന്ന,ചരിത്രത്തിന്റെ .വിശാലമായ കാഴ്ചകളില്‍ എന്നും ചെവിയും കാതും അര്‍പ്പിക്കുന്നവരോട്....എന്തിനാണ് നമ്മള്‍ ഇന്ത്യക്കാര്‍....മഹാത്മാഗാന്ധിയെ ,ഇന്ത്യയെ,ഭാരതീയരെപ്പറ്റി തെറ്റായ രീതിയില്‍ വിദേശത്ത്,വിദേശ ചാനലുകളില്‍...വിവാദങ്ങള്‍ സൃഷ്ടിച്ചു ലോകജനതയ്ക്ക് മുന്‍പില്‍ അപഹാസ്യരാവുന്നത്?ഇക്കാര്യം ഗഹനമായി അന്വേഷണാത്മക പത്രപ്രവര്‍ത്തനം വഴി കണ്ടുപിടിച്ചു എഴുതുന്നവരെ വര്‍ഗീയവാദികള്‍,ആര്‍എസ്എസ് ചാരന്മാര്‍ എന്ന് മുദ്ര കുത്തുന്നത്.,എന്തിനു?അക്ബരുദ്ദീന്‍ ഒവൈസിയും,അരുന്ധതിറായിയും, പാകിസ്ഥാനിലെ കറാച്ചി ,ക്വററ....വ്യാജനോട്ടുകള്‍ അച്ചടിച്ച്‌ ഇന്ത്യയില്‍,കേരളത്തില്‍ വിതരണം ചെയ്തു ഇന്ത്യയിലെ 90% വരുന്ന നിത്യ ദാരിദ്ര്യക്കാരെ കൊല്ലാകൊല ചെയുന്നവരെയും നിയമത്തിനു മുന്‍പില്‍ കൊണ്ട് വന്നു ശിക്ഷിക്കേണ്ടത് ഭരണകൂടം!എന്തിനാണ് കൊണ്ഗ്രെസ്സ് ,നൂറു കോടി മനുഷ്യരെ പതിനഞ്ചു മിനുട്ട് കൊണ്ട് കൊല്ലുമെന്ന് വിദേശത്ത് പോയി വീമ്പിളക്കിയ എം.എല്‍.എ യെ വോട്ട് ബാങ്കിന് വേണ്ടി സംരക്ഷിക്കണം.?പെണ്‍കുട്ടി ബലമായി സംഗപെട്ട്,മൃതിയടഞ്ഞാല്‍....പേര് വെളിപ്പെടുത്തണമോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് പെണ്‍കുട്ടിയുടെ മാതാ-പിതാ-ബന്ധുക്കള്‍.അല്ലാതെ നേതാക്കളല്ല.കേരളം ...വിലകയറ്റം,വൈദുൃതി ക്ഷാമം,ഗ്യാസ് സിലിണ്ടര്‍ ,വെള്ളക്കരം .....ആയിരവും,രണ്ടായിരവും രൂപക്ക് വേണ്ടി പകലന്തിയോളം ജോലിയെടുക്കാന്‍ വിധിക്കപെട്ടവരെ രക്ഷിക്കേണ്ട ജനപ്രതിനിധികള്‍ കേരളത്തിനു വേണ്ടി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കാതെ എന്തിനു കാഴ്ച്ചവസ്തുക്കളായി പരിണമിക്കണം?ബഹു:ആന്റണി സൂചിപ്പിച്ചത് നൂറു വട്ടം ശരി...കേരളം ഭ്രാന്താലയം ആയി തീരുന്നു..കെ.എം.രാധ
Like · · Promote · Share
Like ·  · Promote
2.        
Shyju Shyjunittoor

Tuesday, 1 January 2013

ആരാണ് ഹിന്ദു?ശ്രീനാരായണഗുരു ദൈവമാണോ അല്ലേ ചോദ്യങ്ങള്‍ പല വശങ്ങളില്‍ നിന്ന് കേള്‍ക്കുന്നു.ചിലര്‍ ഹിന്ദുമതത്തില്‍ ജനിച്ചു ജീവിക്കുന്നവന്‍ ഹിന്ദു ?,ആര്ഷഭാരതസംസ്കാരം,വേദശാസ്ത്രപാണ്ധിത്യം ,കൈകൊണ്ടു മന്ത്ര-തന്ത്രവിദ്യ കരസ്ഥമാക്കിയവര്‍ ഹിന്ദു ?.അങ്ങനെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവരോട് (വിവിധ മതക്കാരോട്-)-...നിങ്ങള്‍ എങ്ങനെ .ഹിന്ദുക്കളെയും,ഹിന്ദുമതത്തേയും വീക്ഷിക്കുന്നുവോ..അതുതന്നെ.ഹിന്ദൂ.നൂറ്റാണ്ടുകളായി ഈ മണ്ണില്‍ ബ്രാഹമണ ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാരായി.വിവിധ ജാതിവ്യവസ്ഥകളിലൂടെ ജീവിച്ചവര്‍.സിന്ധുനദീതടസംസ്കാരജീവിതവുമായി ഇഴുകി ചേര്‍ന്നവര്‍(ഇപ്പോള്‍ ആ വശം കുറെ പാകിസ്ഥാനില്‍ ബാക്കി ഗുജരാത്തില്‍ ) പിന്നീടാണ് ..ക്രിസ്ത്യാനികളുടെയും,മുസല്‍മാന്‍രുടെയും പ്രവേശം.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...ജീവിക്കുന്ന ജനസഞ്ചയത്തെ കണ്ടു പഠിക്കൂ ......ഇന്ത്യക്കാരെ..കേരളീയരെ..ഈയിടെ മലേഷ്യയില്‍ പോയി.ആ മുസ്ലിം രാജ്യത്ത് 65% മുസല്മാന്മാര്‍..ബാക്കി ക്രിസ്റ്റന്‍-ഹീന്ദു മറ്റു മതവിഭാഗങ്ങള്‍....അവരെല്ലാം സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നു.രാത്രി പോലും പെണ്ണ് നിരത്തില്‍ സഞ്ചരിക്കുന്നു .
നാരായണഗുരുവിനെ ദൈവമായി കാണുന്നവര്‍.അങ്ങനെയാവട്ടെ അതല്ല..ആ യുഗപുരുഷന്‍..സമുദായപരിഷ്കര്‍ത്താവ്,അധഃസ്ഥിത വര്‍ഗത്തിന്റെ സംരക്ഷകന്‍ എന്ന് ചിന്തിക്കുന്നവര്‍ .....എന്ത് ചിന്തയും നല്ലത് .....നാടുന്ടെന്കിലെ....ജനമുളളൂ.ചിന്തിക്കുക.

Friday, 7 December 2012

ജീവിതം...ഒഴുകുന്നു.

കളികൂട്ടുകാര്‍,ബാല്യകാല ഗന്ധങ്ങള്‍,സ്നേഹ-വിശ്വാസങ്ങളുമായി അരികിലെത്തും ശിഷ്യര്‍ .....മനസ്സിലെ വിജനതീരങ്ങളില്‍ പീലി വിരുത്തിയാടും മയില്‍....കഴിഞ്ഞ മാസം ട്രഷറിയില്‍ പണം വാങ്ങാന്‍ പോയപ്പോള്‍, ആര്‍ട്സ് കോളേജില്‍ ഒപ്പം പഠിച്ച സ്വാമി പാലപ്പുുറം,സാമൂതിരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പഴയകാല വിദ്ധ്യാര്‍ത്ഥി സംഗമത്തില്‍ കോഴിക്കോട് നഗരസഭ പുതിയറ കൌണ്‍സിലര്‍ .കെ.ശ്രീകുമാര്‍,1
967 കാലത്ത് ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ച ''ടൈഗര്‍''എന്ന വിളിപേരിന്നുടമ പ്രഭാകരന്‍ മാസററരുടെ മകള്‍-എന്റെ സഹപാഠി ഗീത,2012 december 3 ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് സ്നേഹിത ലതികയുടെ മകളുടെ വിവാഹത്തിനു കോഴിക്കോട്ടു നിന്ന് ഷേര്‍ളിയുടെ കാറില്‍ ഒരു യാത്ര!കോഴിക്കോട് ബാറിലെ സീനിയര്‍ വക്കീല്‍ ലിയോ ഭാഗ്യനാഥിന്റെ ഭാര്യ,ഏതു ആപത്തിലും എനിക്കൊപ്പം നിന്ന ഷേര്‍ലി ചാന്ദിനി തോമസ്‌,സാഹിത്യത്തെ സ്നേഹിക്കുന്ന ഗിരിജമ്മ, കെ.എം.രാധയെ ''കുണ്ടാമണ്ടി രാധ"'എന്ന് വിളിക്കുന്ന ഹേസല്‍ ഗ്ലാഡിസ് തവേര,മാനാഞ്ചിറയിലെ കുളിര്‍ കാറ്റില്‍ കൂറ്റന്‍ വൃക്ഷതണലൊരുക്കും സസ്യശ്യാമള സമൃദ്ധിയില്‍''തന്മയി സംഘടന"'യില്‍ കഥകള്‍,കവിതകള്‍, അവതരിപ്പിച്ച സ്ത്രീകള്‍, ഉജ്ജ്വല ലേഖനം വായിച്ച 70 വയസ്സുകാരി ചന്ദ്രമതി എന്ന മുന്‍ അദ്ധ്യാപിക,മനോരമയിലെ മുന്‍ ഫോട്ടോഗ്രാഫര്‍ മുസ്തഫയുടെ ഭാര്യ,കഥാകാരി എന്റെ പ്രിയ കൂട്ടൂകാരി ലൈല.....കുഞ്ഞുനാളില്‍ രുചിച്ചറിഞ്ഞ ..അവിയല്‍,ഉണ്ണിയപ്പം,ശര്‍ക്കര ചോറിന്റെ....മണം..ജീവിതം...ഒഴുകുന്നു.കെ.എം.രാധ.

Tuesday, 4 December 2012

മായകാഴ്ചകള്‍


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEig__YXYfErEFDNVZICQhXXbK69SLVrdMzrWOt0yMDTnmiGDEJ_85a8mXFqQT8RZBEiLQDca3RtcC9TFMcXnIJTDrICxkPwPwrok5Q4un9K8ezyoVvGc2S3x0MqK68r5LeVVJiOPcDjUB5b/s1600/k+m+radha.jpg


                                                               
 കെ.എം.രാധ


''അയ്യോ......ന്റെ കുഞ്ഞ്.....ന്താ..നിങ്ങള്‍ക്ക്.
.ഭ്രാന്ത്
പിടിച്ചോ.....രമേശേട്ടാ.....ഓടി വരൂ.....അയ്യോ.....''

ടെറസ്സിലെ കരച്ചില്‍ ചെറിയ മുഴക്കങ്ങളായി കിടപ്പുമുറിയില്‍
മെത്തയിലെത്തി.അയാള്‍ സ്വപ്നതാഴ്വരയില്‍നിന്ന് കണ്ണ് തുറന്ന്   ചുറ്റും
നോക്കി.പുതപ്പ് മാറ്റി കൈകാലുകള്‍ നന്നായി നിവര്‍ത്തി,എഴുനേറ്റ്.......

ന്റെ ദൈവമേ.......ഞാനിപ്പോള്‍ ....ഇവിടെ എത്തിയില്ലെങ്കില്‍.....

‘’
മോളേ.......ഞാന്‍ ഒന്നും ചെയ്തില്ല .....ഒക്കെ നിന്റെ തോന്നലാണ്. ഈ
പൊന്നുമോന്‍ എന്റെതും കൂടിയല്ലേ....’’

കുഞ്ഞ്..മാനത്ത്. ....പറവകളെ നോക്കി അവ്യക്തമായിട്ടെന്തൊക്കെയോ....
കുഞ്ഞരിപ്പല്ലുകളില്‍...പാല്‍ച്ചിരി.

                          ’
മിണ്ടിപോകരുത്.മേലില്‍ ഞാന്‍ നിങ്ങളുടെ
മോളല്ല.നിങ്ങള്‍ എന്റമ്മയും'.


പുലര്‍കാലവെയില്‍, കടുപ്പം കുറഞ്ഞു വിവര്‍ണമായി.

പടവുകള്‍ കയറി മുകളിലെത്തിയപ്പോള്‍ അമ്മ പൊട്ടിക്കരയുന്നതും....നിമിഷ,
കുഞ്ഞിനെ മാറോട് ചേര്‍ത്തു തുടുത്ത കവിളില്‍,ചുണ്ടില്‍ തുരുതുരെ
ഉമ്മകളില്‍ മിനുസപെടുത്തുന്നതും അയാള്‍ കണ്ടു.

''
രമേശേട്ടാ.....അമ്മയോട്എത്ര തവണ പറഞ്ഞു.....ഈ കുരുന്നിനെ
തൊടരുതെന്ന്.അടുക്കളതിരക്കില്‍ മോന്‍ ഉണര്‍ന്നതറിഞ്ഞില്ല
ഈ..തള്ള.....കുഞ്ഞിനെ...ഇവിടുന്ന്   താഴേക്ക് വലിച്ചെറിയാന്‍
നോക്കി.ഞാനോടി വന്ന് പിടിച്ചില്ലായിരുന്നെങ്കില്‍.......നമ്മടെ
പൊന്നുമോന്‍......''

അവള്‍ ഉച്ചത്തില്‍ കരഞ്ഞു....എന്തൊക്കെയോ ശാപവാക്കുകള്‍ ചുറ്റും ചിതറുന്നു.

''നിനക്കിത് വേണം  ഇവരെ ഇവിടെനിര്‍ത്തണ്ട, ആശ്രമത്തില്‍ചേര്‍ത്ത്..ശല്യം
തീര്‍ക്കാന്‍..പറഞ്ഞപ്പോള്‍ നീ   കേട്ടഭാവം നടിച്ചില്ല.അനുഭവിച്ചോ!
മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്ക് സ്ഥാനം ഭ്രാന്താശുപത്രിയാണ്.''
രമേശന്‍,കിതപ്പിനിടയില്‍ രോഷം ഉതിര്‍ത്തു.

 
പല്ലുതേച്ചു വരുമ്പോള്‍  മോന്‍ കിടക്കയില്‍ ഉണര്‍ന്നുകിടക്കുന്നത്
കണ്ടു.എത്രകാലമായി കുഞ്ഞുമോനെ ഒന്നെടുത്ത് ഓമനിച്ചിട്ട്?രമേശന്‍
കൂര്‍ക്കംവലിച്ച് ഗംഭീരഉറക്കത്തില്‍...ഇളംപൈതല്‍
കുഞ്ഞികൈകളുയര്‍ത്തി.പെട്ടെന്ന്,മോനെയെടുത്ത് ടെറസ്സിലെത്തി.അവള്‍
വരുമ്പോഴേക്കും മോനെ തിരിച്ച് മുറിയിലെത്തിക്കണം.ഞൊടിയിടയില്‍
അവനെ,ദേഹമാസകലം ഉമ്മകളില്‍ പൊതിഞ്ഞ് കൊഞ്ചലില്‍ സ്വയം മറന്ന്...താഴെ
ചെറിയനിരത്തില്‍ വാഹനതിരക്കിലേക്ക് ഒരു നിമിഷം...കുനിഞ്ഞു
നോക്കി...മോന്‍.ഒക്കത്തുള്ളത് മറന്നു.ആ നേരത്താണ് ആര്‍ത്തലച്ച്
അവളെത്തിയത്.

വല്ലാത്ത വിശപ്പ്.! മുറിയില്‍ ഇരുട്ടിനൊപ്പം അലിഞ്ഞുചേര്‍ന്ന് തഴപായയില്‍
ഏറെനേരം കിടന്നു. ചെയ്തത് തെറ്റെന്ന് സ്വയം  നൂറു വട്ടം പറഞ്ഞു.
.
പുറത്തുനിന്ന് മുറി താഴിട്ടു പൂട്ടുന്നത് വ്യക്തമായി  കേട്ടു.
എതിര്‍ത്തില്ല.വേണമെങ്കില്‍,തുറന്നിട്ട ജനാലയിലൂടെ ഉച്ചത്തില്‍
ബഹളമുണ്ടാക്കി അയല്‍പക്കവീടുകളില്‍ അറിയിക്കാം.അങ്ങനെ ,രണ്ട്‌ പ്രാവശ്യം
സംഭവിച്ചതാണല്ലോ വട്ടിന്റെ ലക്ഷണമായി മനോരോഗവിദഗ്ദ്ധന്‍ പോലും
വിലയിരുത്തിയത്.വേണ്ട.ഞാനായിട്ട് മകള്‍ക്ക് പ്രശ്നമുണ്ടാക്കണ്ട.

കല്യാണം കഴിഞ്ഞ ആദ്യരാത്രി തൊട്ടേ അങ്ങോര്‍ക്കും പരാതിയാണ്...''.എന്റെ
പ്രതീക്ഷയിലുള്ള പെണ്ണല്ല പിന്നീട്,പരിഭവം,പിണക്കം,അകല്‍ച്ച കൂടി
കൂടിവന്നു.ഉത്തരവാദിത്തമില്ല,ബോധമില്ലാത്തവള്‍ ,പാചകം
അറിയാത്തവള്‍.കൂടപിറപ്പുകളില്‍നിന്ന് അകറ്റാന്‍ തന്ത്രം
മെനയുന്നവള്‍..നിന്നോടോപ്പമുള്ള പൊറുതി മതിയായി ,...മോളെ നല്ല മിടുക്കന്‍
പയ്യനെ ഏല്‍പ്പിച്ചു സ്ഥലം വിടുമെന്ന് എന്നും കേള്‍ക്കാറുള്ള പല്ലവി ആ
മനുഷ്യന്‍ നിറവേറ്റി.വിരുന്നു കഴിഞ്ഞ നാലാംപക്കം ആള്‍ സ്ഥലം കാലിയാക്കി
.
മകള്‍,ബന്ധുക്കള്‍,നാട്ടൂകാര്‍........
അന്വേഷണം...കുറ്റപെടുത്തലുകള്‍.അച്ഛന്‍റെ നാട് വിടലിന്  കാരണം അമ്മ
മാത്രമെന്ന്   നൊന്തുപെറ്റുവളര്‍ത്തി വലിയബിരുദംനേടി ജോലിക്കാരിയായ
മകളുടെവാക്കുകള്‍.  പെട്ടെന്ന് തലചുറ്റിവീണതായി ഓര്‍മയുണ്ട്.കണ്ണില്‍
കണ്ടതെല്ലാം തല്ലിപൊട്ടിച്ചു അലറി വിളിച്ചു ഇറങ്ങിഓടിയെന്നു,ആശുപത്രി
വിട്ടു വന്നശേഷം ആരൊക്കെയോ പറഞ്ഞു.വെറുപ്പ്‌ തോന്നി.

   
മറവിരോഗം,കുഞ്ഞുനാളിലെ വിടാതെ പിന്തുടര്‍ന്ന
വാതം.....പ്രമേഹം,...അസുഖങ്ങളുടെ ഒടുങ്ങാത്ത നിര.അമ്മയെ വിട്ട്
മറ്റെവിടെക്കും ഇല്ലെന്ന് മകള്‍...ഈയിടെയായി,പലപ്പോഴും ഉടുമുണ്ടില്‍
തന്നെ വിസര്‍ജ്യം കണ്ടെന്നു...അവള്‍ ദേഷ്യപെട്ടു..ഉവ്വോ...ഓര്‍മയില്ല

പെട്ടെന്ന്,വാതില്‍ തുറക്കുന്ന ശബ്ദം....

മുന്‍പില്‍ ,വെച്ച പാത്രത്തില്‍ കുറച്ച് ചോറും,അതിനു മുകളില്‍  തൂവിയ
കറിയും..ഗ്ലാസ്സില്‍ വെള്ളം.സമയം സന്ധ്യയായെന്നു അമ്പലത്തിലെ
ഉച്ചഭാഷിണിയിലൂടെ കേള്‍ക്കുംകീര്‍ത്തനങ്ങള്‍ സാക്ഷി.

വയറ്റില്‍ ഇരമ്പം.ഓക്കാനിക്കാന്‍ തോന്നി.ഇങ്ങനെ പലപ്പോഴും പട്ടിണിയാകാറുണ്ട്.

ചിലനേരം മകള്‍ പറയും''അമ്മ ഇപ്പോള്‍ ഭക്ഷണം കഴിച്ചതല്ലേ.ഇങ്ങനെ മറന്നാല്‍
എന്ത് ചെയ്യും?എന്ന്.

പതുക്കെഎഴുനേറ്റ് പുറത്തെ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് മുഖം
കഴുകി.അപ്പുറത്ത്,മകള്‍,രമേശന് ചപ്പാത്തിയും കറിയും കൊടുക്കുന്നു.

''
അമ്മയുടെ അവസ്ഥ വളരെ മോശം.നമ്മള്‍ രണ്ടും ജോലിക്ക് പോയാല്‍
വേലക്കാരിപെണ്ണ് പറയുന്നത്.കുഞ്ഞിന്‍റെ കാര്യം
നോക്കാം.അമ്മയെഅടച്ചിട്ടിട്ടും കാര്യമില്ല.വലിയബഹളവും,കരച്ചിലും
....
ഇന്ന് രാവിലെ തന്നെ കണ്ടില്ലേ...''

 ''
നിന്റമ്മ.നിനക്ക് എന്താ നല്ലതെന്ന് വെച്ചാല്‍ ...''

''
ഓ,ഇപ്പോള്‍,അങ്ങനായോ? പെങ്ങന്‍മാര് തിരിഞ്ഞ് നോക്കാത്ത അച്ഛനെ
അവധിയെടുത്ത് ഇവിടെ എന്നെഒറ്റയ്ക്ക് നിര്‍ത്തി പോയി ശുശ്രൂഷിച്ച
ആളല്ലേ.മരണം വരെ.''

രമേശന്‍ ഒന്നും മിണ്ടുന്നില്ല.

''
ങ്ഹാ....പിന്നെ .....നിന്റെച്ഛന്‍ എഴുതിവെച്ച പ്രമാണത്തില്‍ അമ്മയുടെ
കാലശേഷം മാത്രമേ സ്വത്തില്‍ നിനക്ക് അവകാശമുള്ളൂ.ഞാന്‍ നാളെ പ്രമാണം
മാറ്റി എഴുതി കൊണ്ട് വരാം.എന്ത് പറയുന്നു?''

''
ഇക്കാര്യം മുന്പ് എത്രവട്ടം അമ്മയോട് പറഞ്ഞു. ഒപ്പിടില്ലെന്ന്..ഈ
വീട്ടില്‍ കിടന്നു മരിക്കണമെന്നു അമ്മ വാശി പിടിച്ചതല്ലേ''

നിന്റെ തള്ളക്ക് ആഹാരത്തിനും,ആധാരത്തിന്റെ കാര്യത്തിലും ഒന്നും
മറവിയില്ല.എങ്കില്‍പിന്നെ തള്ള ചാകും വരെ നീ ഇവിടെ
കാത്തിരുന്നോ.നഗരത്തില്‍ കണ്ടുവെച്ച പുതിയ വീടും ആറുസെന്റ് ഭൂമിയും
മറക്കാം.'
'
എന്നാല്‍ ,കേട്ടുകൊള്ളൂ.....അമ്മ മോനെ ഒക്കത്തിരുത്തി
കൊഞ്ചിക്കയായിരുന്നു.മനോരോഗാശുപത്രിയില്‍ കൊണ്ടുവിടുമ്പോള്‍ പല
ചോദ്യങ്ങള്‍ക്കും മറുപടി കാണേണ്ടി വരും.അതാ......
രമേശന്റെ മുഖത്ത് പുഞ്ചിരി.
നിമിഷയുടെ അമ്മ പതുക്കെ കോണിപടികള്‍ കയറി ടെറസ്സിലെത്തി.നിലാവില്‍
നക്ഷത്രശോഭയില്‍ മയങ്ങും പ്രകൃതി.അര ആള്‍ പൊക്കത്തിലുള്ള ഭിത്തിയില്‍
പിടിച്ചു താഴേക്ക്  ചാടുമ്പോള്‍ .....വല്ലാത്ത ശാന്തത അവരെ തഴുകി.
https://mail.google.com/mail/images/cleardot.gif