Saturday, 2 March 2013

ഗള്ഫില്‍ നിന്ന് പറന്നു വരും സുധാകരന്‍ എം.പി.’’സൂര്യനെല്ലി പെണ്കുട്ടിയെപറ്റി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്ക്കുന്നു എന്ന് കേട്ട ഉടന്‍. യുവതുര്ക്കികള്‍ എംപി മഹാന് ആലവട്ടം,വെണ്ചാ്മര-ശിങ്കാരിമേളത്തോടെ വന്‍വരവേല്പ്പ് ..എന്തൊരു ഐക്യദാര്ഡ്യം ..ഹാഹാ.... ഗാന്ധിശിഷ്യരുടെ പരമഗുരുവായിരിക്കാന്‍ എന്ത് കൊണ്ടും യോഗ്യന്‍ അമൃത സാഗരന്‍ തന്നെ.അപ്പോള്‍ ,ജഡ്ജിക്ക് കൈക്കൂലി ലക്ഷങ്ങള്‍ കൊടുക്കുന്നത് കണ്ടെന്ന് ചാനലുകളില്‍ ഘോഷിച്ചതിലും സുധാകരന്‍ എംപി ഉറച്ച് നില്ക്കുന്നു അല്ലേ?..ശരിയാണ്. ആര്‍ക്കും ഒരിക്കലും നിഷേധിക്കാനാവാത്ത നേര്തെുളിവുകള്‍. ലഭിച്ചിട്ടും.എത്രയെത്ര പെണ്പീഡന-കൊലപാതകകേസുകളാണ് ഇവ്വിധം നിയമപരിരക്ഷയാല്‍ അട്ടിമറിക്കപ്പെട്ടത്.! ബ്രിട്ടനില്‍ പോകാന്‍ വിസകടലാസ്സുമായി എംബസി വക ഓഫീസില്‍,. അവിടെ വെച്ചു കണ്ട ഹൈക്കോടതി വക്കീലിന്റെ‍ ബസന്തമാഹാത്മ്യം കേട്ട് അന്തം വിട്ടു ‘’പെണ്കുട്ടിയെ ഉപദ്രവിച്ചെന്നു തെളിഞ്ഞ 35 പേരെ വെറുതെ വിട്ട മഹാന്റെ ഇരട്ട മുഖം ജനത്തിന് മനസ്സിലായി’’എന്ന് ഒറ്റ വാചകം..!...മുഖഭാവം മാറിയ വക്കീലിനോട് കൂടുതല്‍ സംസാരിച്ചില്ല !

അല്ല..രാഷ്ട്രീയക്കാരുടെ,ഉന്നതരുടെ വക്കാലത്തില്‍ ഇരകളുടെ നിലവിളി ആര് കേള്ക്കാന്‍?ഒരു സംശയവും വേണ്ട.. 1996 ഫെബ്രവരിയില്‍ ഏതോ ദിനം..മാര്ത്തോമ്മാസഭ. സംരക്ഷിക്കും, വിലകൂടിയ പ്രതി...തെറ്റ് പ്രവര്ത്തി ച്ചുവെന്നു ഗവേഷണഫലം. തെഹല്ക്ക ,വിക്കിലിക്സ് വിവരങ്ങള്‍ അറിയുന്ന മാതൃഭൂമി പോലും (ഒരിക്കലും പ്രതീക്ഷിക്കാത്തത്) ബസന്തനു വേണ്ടി മുഖ പ്രസംഗം ! അഴിമതികളെപറ്റി ജയശങ്കര-ശിവ-കാളീശ്വരംരാജ വക്കീലന്മാരോടന്വേഷിച്ചാല്‍ ....വേണ്ട...പൊതുജനത്തോടു ചോദിക്കു.കൃത്യം ഉത്തരം കിട്ടും.ശത്രുക്കള്‍ തല കൊണ്ട് പോയ ഹേമരാജ് ഭടന്റെ അമ്മ ഉത്തര്പ്ര്ദേശിലെ ഗ്രാമത്തില്‍ അലമുറയിട്ട് കരയുമ്പോള്‍..ഈ ഖദര്‍ധാരികള്‍ തൊടുപുഴയിലെ തെരുവില്‍,സ്ഥാനമാനപദവികള്‍ക്കായി ഗുണ്ടകള്‍ നാണിക്കും വിധം അസ്സല്‍ തെരുവ് യുദ്ധം.,പിന്നെയോ...ഫീസ്‌ വര്ദ്ധിപ്പിച്ചതിനു മുഖ്യനെ,വിദ്യാഭ്യാസമന്ത്രിയെ കരിഓയില്‍ ഒഴിക്കേണ്ടതിന് പകരം വിഎച്ച്എസ്ഇ ഡയറക്ടര്ക്ക്് കരിഓയില്‍ അഭിഷേകം..എന്തൊരു പാണ്ഡിത്യം....മഹാവിഭോ! പ്രതിപക്ഷം ഷുക്കൂര്‍ കൊലയില്‍ മൊഴി മാറ്റിച്ചത് വിലപോവില്ലെന്നു ഭരണക്കാര്‍.! .! ഭരണപക്ഷക്കാര്‍ ഉള്പെ്ട്ട പെണ്പീഡന-വധകേസുകളില്‍ ആര്ക്കും എത്ര വേണമെങ്കിലും മൊഴി മാറ്റുകയോ,പുതിയ-പഴയ മൊഴികളില്‍ ഉറച്ച് നില്ക്കു്കയോ ആവാം.നോ പ്രോബ്ലം. അതാണ്‌ സാധാരണക്കാരെ ...പുതുജനാധിപത്യം!വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഇതൊക്കെ അല്ലയോ കേരളീയ വനിതകളെ.... വിലയിരുത്തു .നടി രമ്യാനമ്പീശന്‍ ''കേരളത്തില്‍ ജീവിക്കാന്‍ പേടി തോന്നുന്നു''....വാക്കുകള്‍ തള്ളിക്കളയേണ്ടതല്ല.

No comments:

Post a Comment