Saturday, 2 March 2013

മന്ത്രി കെ.ബി.ഗണേഷ്കുമാര്‍.... ,ഐ .വി .ശശി, കമല്‍ ,പൃഥ്വിരാജ്..ടീം...പ്രതീകാത്മകമായി..രത്നഹാരം അണിയിക്കുന്നു
അതിമനോഹരം...''സെല്ലുലോയ്ഡ്''..ചലച്ചിത്രകാവ്യം! .നനയും മിഴികള്‍,പിന്കാരലജീവിതത്തിന്‍ 
തേങ്ങലുകള്‍,ഗതകാല യാതനകള്ക്കും നെടുവീര്പ്പു കള്ക്കുമിടയില്‍ സ്വപ്നസദൃശാനുഭവം പകരും..ഒരിക്കലും മായാത്ത മാരിവില്ല്.! 
മലയാള സിനിമയെ പ്രണയിക്കുന്നവരെല്ലാം ഹൃദയത്തോട് ചേര്ക്കും .സിനിമയുടെ വ്യാകരണം, ഇടനെഞ്ചിന്‍ തുടിപ്പുകള്‍ അറിയാത്തവര്‍ വിമര്ശനവും,വിവാദ കോലാഹലങ്ങളും,ഉയര്ത്തും .എല്ലാം...പതിയെ അടങ്ങും.
ചേലങ്ങാട്ട് ഗോപാലകൃഷ്ണനിലെ ,എഴുത്തുകാരനെ അവിശ്വസിക്കേണ്ടതില്ല. എഴുത്തുകാര്ക്ക് അവര്‍ ജീവിച്ച കാലഘട്ടങ്ങളില്‍ ഭരണാധികാരികളില്‍ നിന്ന് പല ദുരനുഭവങ്ങളും ഉണ്ടായിക്കാണും.(എത്ര തെളിവ്‌ വേണമെങ്കിലും തരാം).സാഹചര്യങ്ങളും,സമ്മര്ദങ്ങളും കൊണ്ട് സഹായം ലഭിച്ചില്ലെന്നും വരാം. കണ്ടും,കേട്ടും,അറിഞ്ഞും,അനുഭവിച്ചും എഴുതുന്ന കൃതികളില്‍ ഭാവനയും കലരും.

കെ.മുരളീധരനും പദ്മജയും വിഷമിക്കരുത്,പരിഭവിക്കരുത്.അതിനേക്കാള്‍, ഹൃദയം മുറിക്കും വേദനകള്‍ ചാരത്തില്‍ നിന്ന് വീണ്ടും വീണ്ടും ഉയര്ത്തെഴുനേല്ക്കു്ന്നല്ലോ!നമ്പി നാരായണനെ ഓര്ക്കുക..
ജാഫര്‍.പാനാഹി,കിം-കി-ഡുക്ക്,സ്പില്ബര്‍ഗ് , ജെയിംസ് കാമറൂണ്‍, മെല്ഗിബ്‌സന്‍...അവരാരും തിരശ്ശീലയില്‍ കഥാപാത്രങ്ങളെ മണിക്കൂറുകളോളം കണ്ണ് തുറിപ്പിച്ച് നിശ്ശബ്ദരാക്കി നിര്ത്തിയിട്ടില്ല.അത്തരം സിനിമകള്‍ക്ക് വരും കാലങ്ങളില്‍ നിലനില്പ്പി്ല്ല.
മറ്റ് സര്ക്കാര്‍ സാഹിത്യ-സാംസ്കാരിക സ്പോണ്സ്ര്‍ പുരസ്കാരങ്ങളേക്കാള്‍ ഗണേഷ്‌കുമാര്‍ കൈകാര്യപ്പെടുത്തുന്ന വകുപ്പ്,യഥാര്ത്ഥ പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഒരു പാട് സന്തോഷം.
ഇന്ത്യാവിഷനില്‍, കമലിനോട്,പൃഥ്വിരാജ്,റീമ. ..എല്ലാവരോടും ഇ.സനീഷിന്റെ കുറിക്ക് കൊള്ളുന്ന ആശയവിനിമയം, കമലുമായി,വീണജോര്ജിന്‍റെ അഭിമുഖം നല്ലത്.
ഫെയ്സ്ബുക്കില്‍ അക്കൌണ്ട് തുടങ്ങിയ സമയം, പൃഥ്വിരാജ് എന്ന നടനെ അങ്ങേയറ്റം അപഹസിച്ച്,വ്യക്തിഹത്യ.,ഉപജാപങ്ങള്‍ വായിച്ച് എതിര്ത്ത്ത്,(ആരെയും അകാരണമായി പരിഹാസ –പുചഛത്തിനുള്ള വേദിയല്ല....ഫേയ്സ്ബുക്ക്) തലപ്പാവണിഞ്ഞിട്ടും തെറിച്ചു പോയ പുരസ്കാരം..സുകുമാരന് നഷ്ടപ്പെട്ട സിംഹാസനം മക്കള്ക്ക് ‌ ലഭിക്കട്ടെ..
അജ്ഞാതര്ക്കൊപ്പം,കോഴിക്കോട് ആഴ്ചവട്ടം ഹൈസ്കൂളില്‍ ഇവള്‍ അദ്ധ്യാപികയായിരിക്കെ,ഓഫീസ്‌ ക്ലര്‍ക്കായി ജോലിക്കൊപ്പം കലാപ്രവര്‍ത്തനം പരിപോഷിപ്പിച്ച്,പക്വതയിലെത്തി അവാര്ഡ് തിളക്കത്തില്‍ പുഞ്ചിരിക്കുന്ന സജിത മഠത്തിലിനും...അഭിനന്ദനങ്ങള്‍.കെ.എം.രാധ

No comments:

Post a Comment