Saturday, 2 March 2013

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ഷോ കാണാറില്ല.പക്ഷേ.....കേരളത്തില്‍ നടക്കുന്ന കലാ-സാഹിത്യ-സാംസ്കാരികോത്സവങ്ങളില്‍ യഥാര്‍ത്ഥപ്രതിഭകള്‍ നിറം മങ്ങി വെറും ഒപ്പുകടലാസുകളായി പിന്‍ തള്ളപ്പെടുക, മാതൃഭാഷ പോലും ഉച്ചരിക്കാനോ,എഴുതാനോ അറിയാത്തവര്‍,ഒരു മൂളിപ്പാട്ട് പോലും പാടാനറിയാത്ത,പക്ഷേ .......ഉപകരണങ്ങളുടെ മാസ്മരികതയില്‍ അട്ടഹാസം മുഴക്കി ''ഇതാണ് ....നല്ല ഗാനങ്ങളെന്ന് വാഴ്ത്തുന്നവര്‍,അഭിനയമുഹൂര്‍ത്തങ്ങളറിയാതെ സംഭാഷണശകലങ്ങള്‍ ഉരുവിടും നിര്‍വികാര ജീവികള്‍ , അമിതാഭിനയത്തില്‍ മുഴുകുന്നവര്‍, ആഡംബര-ആര്‍ഭാടങ്ങളില്‍ വര്‍ണ കൊഴുപ്പ് കാണിക്കുന്നവര്‍ക്കു മാത്രമായി പാരിതോഷികങ്ങളും ,പുരസ്കാരങ്ങളും..സംവരണപ്പെടുത്തിയിരിക്കുന്നു.മലയാള ചാനല്‍ പരിപാടികള്‍ സ്ഥിരം കാണുന്ന ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ താമസിക്കുന്ന ഒരു മലയാളീ കുടുംബം ജഡ്ജിമാരുടെ വിലയിരുത്തലില്‍ ഏറെ പാകപ്പിഴകളുണ്ടെന്ന് ഇന്ന് ഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശിച്ചത് സത്യവാക്യങ്ങള്‍. .> ...ഇതേ അവസ്ഥ
തന്നെയാണ് രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയിലും. പത്താംക്ലാസ് പഠിച്ചവരും ,അക്ഷരമറിയാത്തവര്‍ക്കും പ്രാധാനാധ്യാപകരാകാം....അതേ....നാം വൈരക്കല്ല് മാല
വലിച്ചെറിഞ്ഞ്....മുക്കുപണ്ടം...മതിയെന്ന് തീരുമാനിക്കുന്നത്.....കളങ്കിത സ്വാധീന വലയത്തില്‍ പെട്ട്....സിനിടൈംസിന് നന്ദി.

No comments:

Post a Comment